Saturday 16 May 2020

സ്വർഗ്ഗത്തിലെ ജീവികൾ




തഫ്സീറു റൂഹുല്‍ ബയാനില്‍ മഖാതിന്‍ (റ)തൊട്ട് റിപ്പോര്‍ട്ട് ചെയ്ത  ഹദീസില്‍ സ്വര്‍ഗം ലഭിച്ച പത്ത് ജീവികളെ  എടുത്തു പറയുന്നുണ്ട്.കൂടാതെ ഇമാം സ്വാവി (റ) വും ഇത് ഉദ്ധരിക്കുന്നുണ്ട് (സ്വാവി 3/145)​​

(1) നബി (സ) യുടെ ബുറാഖ് എന്ന മൃഗം 

അന്ത്യപ്രവാചകന്‍ മുഹമ്മദ് നബി സ)യുടെ ഹിജ്റ വേളയിലും മറ്റും നബിയുടെ കൂടെ ഉണ്ടായിരുന്ന സിദ്ധീഖ് റ)ല്‍ നിന്നും വാങ്ങിയ ഖസ് വാഅ് എന്ന ഒട്ടകം എന്നും പറയപ്പെടുന്നുണ്ട്

(2) സുലൈമാൻ നബി (അ) യുടെ ഉറുമ്പ് 

(സുലൈമാൻ നബി (അ) ൻെറയും അനുയായികളുടേയും ചവിട്ടടി ഏൽക്കാതെ കൂടെയുള്ള ഉറുമ്പുകളോട് കാട്ടിലേക്കു പ്രവേശിക്കാൻ പറഞ്ഞ,കാലിനു മുടന്തുള്ള,ചിറകുള്ള ഒരു പെൺ ഉറുമ്പാണിത്)

(3) ഇബ്രാഹിം നബി (അ) തൻെറ വീട്ടിലെത്തിയ അതിഥികൾക്കു വേണ്ടി അറുത്ത പശുകുട്ടി​​

​​(വന്നവർ മലക്കുകളാണെന്ന് ഇബ്രാഹിം നബി (അ) പിന്നീടാണ് അറിഞ്ഞത്.ജിബ്രീൽ (അ) പശുക്കുട്ടിയെ തടവുകയും അത് തൻെറ തള്ളയുടെ അടുക്കലേക്ക് ഓടുകയും ചെയ്തു)​​

ഇബ്റാഹീം നബി അ)ന്‍റെ അടുക്കല്‍ അഥിതിയായി വന്ന ജിബ്രീല്‍ ,മീകാഈല്‍,ഇസ്റാഫീല്‍ ,അസ്റാഈല്‍ എന്നീ നാലുമലക്കുകളെ സല്‍ക്കരിക്കാന്‍ വേണ്ടി തന്‍റെ കുടുംബത്തില്‍ നിന്ന് കൊണ്ട് വന്ന' ബഹ്മൂത്ത് 'എന്ന പശുക്കുട്ടി

​​(4) ഇസ്മാഈൽ നബി (അ)നു പകരം ബലിയറുക്കാൻ ഇബ്രാഹിം നബി (അ)ന് ജിബ്രീൽ (അ) കൊടുത്ത ആട്.
ഇസ്മാഈല്‍ അ)നെ അറക്കുന്നതിന് പകരം  അല്ലാഹു  ഇബ്റാഹീം നബി അ)ന്  നല്‍കിയ' ജരീറ'ന്ന പേരിലറിയപ്പെടുന്ന ആട്ടിന്‍ കുട്ടി

​​(5) ഖുർആനിലെ അൽ ബഖറ സൂറത്തിൽ പറയപ്പെട്ട പ്രസിദ്ധമായ ബനൂഇസ്റാഈൽകാരുടെ പശു

മൂസാ നബി അ)ന്‍റെ സമുദായത്തില്‍ ഒരു കൊലപാതകമുണ്ടായപ്പോള്‍ ഘാതകനെ തെളിയിക്കാന്‍ വേണ്ടി ഒരു പശുവിനെ അറുക്കാനും അതിന്‍റെ വാലു കൊണ്ട്   അ)കൊല്ലപ്പെട്ടവനെ അറുക്കനും മൂസാനബി കല്‍പ്പിച്ചു.ഇങ്ങനെ അറുക്കപ്പെട്ട ആ പശു.

​​(6) അൽകഹ്ഫ് സൂറത്തിൽ പ്രതിപാദിക്കുന്ന അസ്ഹാബുൽ കഹ്ഫിൻെറ നായ

ദഖ്യാനുസ് രാജാവിന്‍റെ കാലത്ത് നാട് വിട്ട് അഫ്യാനൂസിലെ ഗുഹയില്‍ അഭയം പ്രാപിച്ച ഏഴ് സ്വാലിഹീങ്ങളുടെ കൂടിയ അസ്ഹാബുല്‍ കഹ്ഫിന്‍റെ നായ  എന്നറിയപ്പെടുന്ന ഖിത്മീർ

​​(7) ഉസൈർ (അ) ൻെറ കഴുത

അല്ലാഹുവിന്‍റെ പുനര്‍ സൃഷ്ടിപ്പില്‍ സംശയിച്ച ഉസൈര്‍ റ)നെ അല്ലാഹു നൂറു വര്‍ഷം  നിര്‍ജീവാവസ്ഥയിലാക്കിയപ്പോളും കൂടെ ഉണ്ടായിരുന്ന കഴുത

​​(8) സ്വാലിഹ് നബി (അ) തൻെറ പ്രവാചകത്വം നിഷേധിച്ചവർക്കു വേണ്ടി പാറക്കുള്ളിൽ നിന്നും പുറപ്പെടുവിച്ച ഒട്ടകം

പര്‍വ്വതം പിളര്‍ന്ന് ഒരു ഒട്ടകത്തെ പുറപ്പെടീക്കണമെന്നു തന്‍റെ  ജനതയുടെ  ആവശ്യപ്പ്രകാരം സ്വാലിഹ് നബി അ)ന്‍റെ പ്രാര്‍ഥന മുഖേന പുറത്ത് വന്നതാണിത് 

(9) സുലൈമാൻ നബി (അ) ന് വുളൂ ചെയ്യാൻ വെള്ളം കൊണ്ടു കൊടുത്തിരുന്ന യഅ്‌ഫൂർ എന്ന മരംകൊത്തി പക്ഷി

(10) യൂനസ് നബി (അ) നെ വിഴുങ്ങുകയും ഏതാനും ദിവസം വയറ്റിൽ കിടന്നതിനു ശേഷം പുറംതളളുകയും ചെയ്ത മത്സ്യം  

യൂനുസ് നബി അ)നെ കടലില്‍ വെച്ച് വിഴുങ്ങിയ 'നജമ'എന്ന പേരിലറിയപ്പെടുന്ന മല്‍സ്യം

No comments:

Post a Comment