Sunday 3 May 2020

മുഹറം പത്തിനെ ആദരിച്ച അമുസ്‌ലിം



ഒരു നാട്ടില്‍ ഒരു ഫഖീറും കുടുംബവും താമസിച്ചിരുന്നു.ഒരു മുഹറം പത്തില്‍ അവരെല്ലാവരും വൃതമനുഷ്ടിച്ചു. നോമ്പ് തുറക്കാനുള്ള ഒരു വസ്തുവും ആ കുടിലില്ലായിരുന്നു. വല്ലതും കിട്ടുമോ എന്നന്വേഷിച്ചു പുറത്തിറങ്ങി. പക്ഷേ ഒന്നും കിട്ടിയില്ല.

അങ്ങിനെ അടുത്തുള്ള  അങ്ങാടിയിലേക്ക് ചെന്നു. അവിടെ സ്വര്‍ണ്ണ-വെള്ളി പാത്രങ്ങള്‍ വില്‍ക്കുന്ന ഒരു മുസ്ലിമായ സഹോദരനെ കണ്ടു. അദ്ദേഹത്തോടായി പറഞ്ഞു;

''സഹോദരാ, ഈ ദിവസത്തിന്റെ മഹത്വം മാനിച്ച്  എനിക്ക് ഒരു ദിര്‍ഹം കടം തരാമോ? നോമ്പ് തുറക്കാനുള്ള ഒരു വകയും വീട്ടിലില്ലാത്തത് കൊണ്ടാണ്. ഞങ്ങളെല്ലാവരും നിങ്ങള്‍ക്ക് വേണ്ടി പ്രാത്ഥിക്കാം''

'പക്ഷെ, ആ മുതലാളി അദ്ദേഹത്തിന്റെ ആവശ്യം നിരാകരിച്ചു. അങ്ങനെ സങ്കടം നിറഞ്ഞ മനസ്സുമായി അയാള്‍ അവിടെ നിന്നിറങ്ങി.

വഴിയില്‍ വെച്ച്  ഒരു യഹൂദിയായ മനുഷ്യന്‍ അദ്ദേഹത്തെ കാണാനിടയായി. അയാള്‍ ഫഖീറിനോട് കാര്യമന്വേഷിച്ചു. നടന്ന സംഭവങ്ങള്‍ ഫഖീര്‍ അദ്ദേഹത്തോട് വിശദീകരിച്ചു.

''ഇന്നത്തെ ദിവസത്തിന്റെ പ്രത്യേകത എന്താണ്?'' യഹൂദി ചോദിച്ചു;
'ഒരു പാട് പ്രത്യേകതകള്‍ ഉള്ള മുഹറം പത്തിന്റെ ചില മഹത്വങ്ങള്‍ ഫഖീര്‍ അയാള്‍ക്ക് വിവരിച്ച് കൊടുത്തു. അങ്ങനെ ആ അമുസ്ലിമായ വ്യക്തി ആ 'ദിവസത്തെ മാനിച്ച്' അയാള്‍ക്ക് പത്ത് ദിര്‍ഹം നല്‍കി.
ഫഖീര്‍ സന്തോഷത്തോടെ തന്‍റെ വീട്ടിലേക്ക്  തിരിച്ചു.

അന്നേ ദിവസം രാത്രി ആ മുസ്ലിമായ മുതലാളി ഒരു സ്വപ്നം കണ്ടു.
''ഖിയാമത്ത് നാളില്‍ അയാള്‍ ദാഹിച്ചവശനായി ഓടുന്നതിനിടയില്‍ ഒരു വെളുത്ത രത്നങ്ങൾ കൊണ്ടു അലങ്കരിച്ച ഒരു മാളിക കാണാനിടയായി. അയാൾ തല ഉയർത്തിക്കൊണ്ട് ഇങ്ങനെ പറഞ്ഞു:"ഓ കൊട്ടാരത്തിൽ താമസിക്കുന്നവരെ എനിക്ക് കുടിക്കാൻ അല്പം വെള്ളം തരൂ" അപ്പോൾ ആ കൊട്ടാരത്തിൽ നിന്നും വിളിച്ചു പറയുന്നത് അയാൾ കേട്ടു.

"ഈ മാളിക ഇന്നലെ വരെ നിങ്ങളുടേതായിരുന്നു. പക്ഷെ   നിങ്ങള്‍ക്കരികില്‍ ആ ഫഖീറായ മനുഷ്യന്‍ വന്നപ്പോള്‍ നിങ്ങളദ്ദേഹത്തെ മനസ്സിന്നു വിഷമമുണ്ടാക്കി മടക്കി അയച്ചില്ലേ?, അതോടെ ഈ കൊട്ടാരത്തിന്റെ മുകളിലുണ്ടായിരുന്ന നിങ്ങളുടെനാമം മായ്ക്കപ്പെടുകയും ഫഖീറിനു പത്തു ദിർഹം ധർമ്മം ചെയ്ത യഹൂദിയുടെ നാമം എഴുതപ്പെടുകയും ചെയ്തു.

പെട്ടെന്ന് അയാള്‍ ഉറക്കത്തില്‍ നിന്നുണര്‍ന്നു. ആകെ വെപ്രാളപ്പെട്ട് ഓടി ആ യഹൂദിക്കരികിലെത്തി.

അദ്ദേഹം അയാളോടായി പറഞ്ഞു; 'അല്ലയോ സഹോദരാ! നമ്മള്‍ അയല്‍വാസികളല്ലേ, എനിക്ക് നിങ്ങളോടും നിങ്ങൾക്ക് എന്നോടു കടപ്പാടുണ്ടല്ലോ ! നിങ്ങളെനിക്കൊരു ഉപകാരം ചെയ്യാമോ?''
യഹൂദി കാര്യമന്വേഷിച്ചു;

''ഞാന്‍ നിങ്ങള്‍ക്ക് നൂറ് ദിര്‍ഹം തരാം, പകരം നിങ്ങള്‍ ഇന്നലെ ആ ഫഖീറിന് നല്‍കിയ പത്ത് ദിര്‍ഹമിന്റെ പ്രതിഫലം എനിക്ക് വിട്ട് തരാമോ?
അപ്പോള്‍ ആ യഹൂദി അയാളോടായി പറഞ്ഞു;, ''നിങ്ങളെനിക്ക് ഒരു ലക്ഷം ദിര്‍ഹം തരാമെന്ന് പറഞ്ഞാലും ഞാന്‍ നിങ്ങള്‍ക്കത് വിട്ട് തരില്ല, മാത്രവുമല്ല ആ മണിമാളികയില്‍ നിങ്ങളെ കയറ്റുക പോലുമില്ല,!

''നിങ്ങള്‍ക്ക് ഈ വിവരമെങ്ങനെ ലഭിച്ചു'' മുതലാളിയായ മനുഷ്യന്‍ അത്ഭുതത്തോടെ ചോദിച്ചു;

അപ്പോള്‍ ആ മനുഷ്യന്‍ പറഞ്ഞു;
''നിങ്ങള്‍ക്ക് അറിയിച്ചു തന്നവന്‍ തന്നെ എനിക്കും അറിയിച്ച് തന്നു''

"اشهد ان لا اله الا الله واشهد ان محمد رسول الله "

അദ്ദേഹം ശഹാദത്ത് കലിമ ചൊല്ലി അവിടുന്ന് മുസ്ലിമായി !



(ﻓﺎﺋﺪﺓ ﺃﺧﺮﻯ) ﺭﻭﻱ ﺃﻥ ﻓﻘﻴﺮا ﻛﺎﻥ ﻟﻪ ﻋﻴﺎﻝ ﻓﻲ ﻳﻮﻡ ﻋﺎﺷﻮﺭاء، ﻓﺄﺻﺒﺢ ﻫﻮ ﻭﻋﻴﺎﻟﻪ ﺻﻴﺎﻣﺎ، ﻭﻟﻢ ﻳﻜﻦ ﻋﻨﺪﻫﻢ ﺷﺊ، ﻓﺨﺮﺝ ﻳﻄﻮﻑ ﻋﻠﻰ ﺷﺊ ﻳﻔﻄﺮﻭﻥ ﻋﻠﻴﻪ ﻓﻠﻢ ﻳﺠﺪ ﺷﻴﺌﺎ، ﻓﺪﺧﻞ ﺳﻮﻕ اﻟﺼﺮﻑ، ﻓﺮﺃﻯ ﺭﺟﻼ ﻣﺴﻠﻤﺎ ﻗﺪ ﻓﺮﺵ ﻓﻲ ﺩﻛﺎﻧﻪ اﻟﻨﻄﻮﻉ اﻟﻤﺜﻤﻨﺔ، ﻭﺳﻜﺐ ﻋﻠﻴﻬﺎ ﺃﻛﻮاﻡ اﻟﺬﻫﺐ ﻭاﻟﻔﻀﺔ، ﻓﺘﻘﺪﻡ ﺇﻟﻴﻪ، ﻭﺳﻠﻢ ﻋﻠﻴﻪ، ﻭﻗﺎﻝ ﻟﻪ: ﻳﺎ ﺳﻴﺪﻱ ﺃﻧﺎ ﻓﻘﻴﺮ، ﻟﻌﻞ ﺃﻥ ﺗﻘﺮﺿﻨﻲ ﺩﺭﻫﻤﺎ ﻭاﺣﺪا ﺃﺷﺘﺮﻱ ﺑﻪ ﻓﻄﻮﺭا ﻟﻌﻴﺎﻟﻲ، ﻭﺃﺩﻋﻮ ﻟﻚ ﻓﻲ ﻫﺬا اﻟﻴﻮﻡ. ﻓﻮﻟﻰ ﺑﻮﺟﻬﻪ ﻋﻨﻪ، ﻭﻟﻢ ﻳﻌﻄﻪ ﺷﻴﺌﺎ، ﻓﺮﺟﻊ اﻟﻔﻘﻴﺮ ﻭﻫﻮ ﻣﻜﺴﻮﺭ اﻟﻘﻠﺐ، ﻭﻭﻟﻰ ﻭﺩﻣﻌﻪ ﻳﺠﺮﻱ ﻋﻠﻰ ﺧﺪﻩ، ﻓﺮﺁﻩ ﺟﺎﺭ ﻟﻪ ﺻﻴﺮﻓﻲ - ﻭﻛﺎﻥ ﻳﻬﻮﺩﻳﺎ - ﻓﻨﺰﻝ ﺧﻠﻒ اﻟﻔﻘﻴﺮ ﻭﻗﺎﻝ ﻟﻪ ﺃﺭاﻙ ﺗﻜﻠﻤﺖ ﻣﻊ ﺟﺎﺭﻱ ﻓﻼﻥ، ﻓﻘﺎﻝ ﻗﺼﺪﺗﻪ ﻓﻲ ﺩﺭﻫﻢ ﻭاﺣﺪ ﻷﻓﻄﺮ ﺑﻪ ﻋﻴﺎﻟﻲ، ﻓﺮﺩﻧﻲ ﺧﺎﺋﺒﺎ، ﻭﻗﻠﺖ ﻟﻪ ﺃﺩﻋﻮ ﻟﻚ ﻓﻲ ﻫﺬا اﻟﻴﻮﻡ. ﻓﻘﺎﻝ اﻟﻴﻬﻮﺩﻱ: ﻭﻣﺎ ﻫﺬا اﻟﻴﻮﻡ؟ ﻓﻘﺎﻝ اﻟﻔﻘﻴﺮ: ﻫﺬا ﻳﻮﻡ ﻋﺎﺷﻮﺭاء - ﻭﺫﻛﺮ ﻟﻪ ﺑﻌﺾ ﻓﻀﺎﺋﻠﻪ - ﻓﻨﺎﻭﻟﻪ اﻟﻴﻬﻮﺩﻱ ﻋﺸﺮﺓ ﺩﺭاﻫﻢ، ﻭﻗﺎﻝ ﻟﻪ: ﺧﺬ ﻫﺬﻩ ﻭﺃﻧﻔﻘﻬﺎ ﻋﻠﻰ ﻋﻴﺎﻟﻚ ﺇﻛﺮاﻣﺎ ﻟﻬﺬا اﻟﻴﻮﻡ. ﻓﻤﻀﻰ اﻟﻔﻘﻴﺮ، ﻭﻗﺪ اﻧﺸﺮﺡ ﻟﺬﻟﻚ، ﻭﻭﺳﻊ ﻋﻠﻰ ﺃﻫﻠﻪ اﻟﻨﻔﻘﺔ، ﻓﻠﻤﺎ ﻛﺎﻥ اﻟﻠﻴﻞ، ﺭﺃﻯ اﻟﺼﻴﺮﻓﻲ - اﻟﻤﺴﻠﻢ - ﻓﻲ اﻟﻤﻨﺎﻡ ﻛﺄﻥ اﻟﻘﻴﺎﻣﺔ ﻗﺪ ﻗﺎﻣﺖ، ﻭﻗﺪ اﺷﺘﺪ اﻟﻌﻄﺶ ﻭاﻟﻜﺮﺏ، ﻓﻨﻈﺮ، ﻓﺈﺫا ﻗﺼﺮ ﻣﻦ ﻟﺆﻟﺆﺓ ﺑﻴﻀﺎء، ﺃﺑﻮاﺑﻪ ﻣﻦ اﻟﻴﺎﻗﻮﺕ اﻷﺣﻤﺮ، ﻓﺮﻓﻊ ﺭﺃﺳﻪ ﻭﻗﺎﻝ: ﻳﺎ ﺃﻫﻞ ﻫﺬا اﻟﻘﺼﺮ اﺳﻘﻮﻧﻲ ﺷﺮﺑﺔ ﻣﺎء. ﻓﻨﻮﺩﻱ: ﻫﺬا اﻟﻘﺼﺮ ﻛﺎﻥ ﻗﺼﺮﻙ ﺑﺎﻷﻣﺲ، ﻓﻠﻤﺎ ﺭﺩﺩﺕ ﺫﻟﻚ اﻟﻔﻘﻴﺮ ﻣﻜﺴﻮﺭ اﻟﻘﻠﺐ. ﻣﺤﻲ اﺳﻤﻚ ﻣﻦ ﻋﻠﻴﻪ، ﻭﻛﺘﺐ ﺑﺎﺳﻢ ﺟﺎﺭﻙ اﻟﻴﻬﻮﺩﻱ اﻟﺬﻱ ﺟﺒﺮﻩ ﻭﺃﻋﻄﺎﻩ ﻋﺸﺮﺓ ﺩﺭاﻫﻢ. ﻓﺄﺻﺒﺢ اﻟﺼﻴﺮﻓﻲ ﻣﺬﻋﻮﺭا، ﻳﻨﺎﻭﻱ ﻋﻠﻰ ﻧﻔﺴﻪ ﺑﺎﻟﻮﻳﻞ ﻭاﻟﺜﺒﻮﺭ، ﻓﺠﺎء ﺇﻟﻰ ﺟﺎﺭﻩ اﻟﻴﻬﻮﺩﻱ، ﻭﻗﺎﻝ: ﺃﻧﺖ ﺟﺎﺭﻱ، ﻭﻟﻲ ﻋﻠﻴﻚ ﺣﻖ، ﻭﻟﻲ ﺇﻟﻴﻚ ﺣﺎﺟﺔ. ﻗﺎﻝ: ﻭﻣﺎ ﻫﻲ؟ ﻗﺎﻝ: ﺗﺒﻴﻌﻨﻲ ﺛﻮاﺏ اﻟﻌﺸﺮﺓ ﺩﺭاﻫﻢ - اﻟﺘﻲ ﺩﻓﻌﺘﻬﺎ ﺑﺎﻷﻣﺲ ﻟﻠﻔﻘﻴﺮ - ﺑﻤﺎﺋﺔ ﺩﺭﻫﻢ. ﻓﻘﺎﻝ: ﻭاﻟﻠﻪ ﻭﻻ ﺑﻤﺎﺋﺔ ﺃﻟﻒ ﺩﻳﻨﺎﺭ، ﻭﻟﻮ ﻃﻠﺒﺖ ﺃﻥ ﺗﺪﺧﻞ ﻣﻦ ﺑﺎﺏ اﻟﻘﺼﺮ اﻟﺬﻱ ﺭﺃﻳﺘﻪ اﻟﺒﺎﺭﺣﺔ ﻟﻤﺎ ﻣﻜﻨﺘﻚ ﻣﻦ اﻟﺪﺧﻮﻝ ﻓﻴﻪ. ﻓﻘﺎﻝ: ﻭﻣﻦ ﻛﺸﻒ ﻟﻚ ﻋﻦ ﻫﺬا اﻟﺴﺮ اﻟﻤﺼﻮﻥ؟. ﻗﺎﻝ: اﻟﺬﻱ ﻳﻘﻮﻝ ﻟﻠﺸﺊ ﻛﻦ ﻓﻴﻜﻮﻥ، ﻭﺃﻧﺎ ﺃﺷﻬﺪ ﺃﻥ ﻻ ﺇﻟﻪ ﺇﻻ اﻟﻠﻪ ﻭﺣﺪﻩ ﻻ ﺷﺮﻳﻚ ﻟﻪ، ﻭﺃﺷﻬﺪ ﺃﻥ ﻣﺤﻤﺪا ﻋﺒﺪﻩ ﻭﺭﺳﻮﻟﻪ. (إعانة الطالبين- ٢/٣٠٢)



മുഹമ്മദ് ശാഹിദ് സഖാഫി പഴശ്ശി

No comments:

Post a Comment