Tuesday 12 May 2020

ഗൾഫിലുള്ള വ്യക്തി അവൻ്റെ ഫിത്ർ സകാത്ത് ഗൾഫിൽ തന്നെ നൽകണോ?



അതേ ,അതു നിർബന്ധമാണ്.  റമളാനിൻ്റെ അവസാന സെക്കൻ്റും പെരുന്നാളിൻ്റെ ആദ്യ സെക്കൻ്റും മേളിക്കുന്ന സമയമാണ് ഫിത്ർ സകാത്ത് നിർബന്ധമാകുന്ന സമയം. ആ സമയം ഒരാൾ ഏതു നാട്ടിലാണോ ആ നാട്ടിലാണ് അദ്ദേഹം തൻ്റെ  സകാത്ത് നൽകേണ്ടത് (തുഹ്ഫ: 3/305, നിഹായത്തു സൈൻ: 1/182, ബിഗ് യ) 

ഈ നിയമം ഗൾഫിലുള്ളവർക്കും നാട്ടിലുള്ളവർക്കും ബാധകമാണ്.

സകാത്ത് മറ്റൊരു നാട്ടിലേക്ക് നീക്കം ചെയ്യൽ ഹറാമാണ് എന്നതാണ് ശാഫിഈ മദ്ഹബിലെ   പ്രബല വീക്ഷണം (തുഹ്ഫ: 7/172) 

മറ്റൊരു നാട് എന്നതിൻ്റെ ഉദ്ദേശ്യം അങ്ങോട്ട് എത്തിയാൽ യാത്രക്കാരനു നിസ്കാരം ഖസ് റാക്കൽ അനുവദനീയമായ സ്ഥലമെന്നാണ് (നിഹായത്തു സൈൻ: 1/182)

സകാത്ത് നിബന്ധനയൊത്ത  അവകാശികൾക്കു തന്നെ നൽകണം. 
അവരെ ഇമാം മുഹമ്മദുബ്നു ഉമറൽ നവവി(റ) വിവരിക്കുന്നത് ശ്രദ്ധിക്കുക.


 والمراد بالمستحقين من كانوا فيها في ذلك الوقت وإن لم يكونوا من أهلها دون غيرهم
(نهاية الزين )

സകാത്ത് നീക്കം ചെയ്യാവതല്ലന്നു വ്യക്തമാക്കിയല്ലോ. അതിൻ്റെ ഉദ്ദേശ്യം ഇമാം ഖൽയൂബി (റ) വ്യക്തമാക്കുന്നത് ഇങ്ങനെ :

المراد بنقلها أن يعطي منها من لم يكن في محلها وقت الوجوب سواء كان من أهل  ذلك المحل أو من غيرهم 
( قليوبي )

No comments:

Post a Comment