Tuesday 12 May 2020

ബദ്ർ ദിനം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ



ബദ്ർ യുദ്ധം സംഭവിച്ചതെന്ന്?

ഹിജ്റ: രണ്ടാം വർഷം റമളാൻ പതിനേഴ് വെള്ളിയാഴ്ച
( സീറത്തുൽ ഹലബി: 2/143)

ബദ്ർ യുദ്ധത്തിനു മുമ്പ് റമളാൻ നോമ്പ് ഫർളാക്കപ്പെട്ടിരുന്നോ?

അതേ , ബദ്ർ യുദ്ധം നടന്ന റമളാനിൻ്റെ മുമ്പുള്ള മാസമായ ശഅബാനിലാണ് റമളാൻ നോമ്പ് നിർബന്ധമാക്കപ്പെട്ടത്.
(തുഹ്ഫ: 3/370)

നബി(സ്വ)യും സ്വഹാബത്തും നോമ്പനുഷ്ഠിച്ചു കൊണ്ടായിരുന്നോ യുദ്ധം ചെയ്തിരുന്നത്?

അല്ല. ഇസ്ലാം അനുവദിച്ച ഇളവ് സ്വീകരിച്ചു അവർ നോമ്പ് മുറിച്ചിരുന്നു.
(സീറത്തുൽ ഹലബി: 2/148)

മൗലിദ് കിതാബിൽ കാണുന്ന ബദ്ർ മൗലിദിൻ്റെ (توسلنا ببسم الله എന്ന ബൈത്തുള്ള മൗലിദ്) രചയിതാവ്?

പൊന്നാനി പണ്ഡിതരിൽ പ്രമുഖരും നിരവധി പണ്ഡിതരുടെ ഗുരുനാഥനുമായ വളപ്പിൽ അബ്ദുൽ അസീസ് മുസ് ലിമാരാണ് (ഹി: 1269 - 1322 ) രചയിതാവ്.പൊന്നാനിയിലെ കൊടമ്പിയാകം പള്ളിയുടെ ചാരത്താണ് മഖ്ബറ:


ബദ്ർ മൗലിൽ പറയുന്ന الداراني ഏതു കാലത്തുള്ളവരാണ്?

ഹിജ്റ : രണ്ടാം നൂറ്റാണ്ടിൽ ജീവിച്ച പ്രമുഖ പണ്ഡിതൻ. ഹിജ്റ: 205ലാണ് വഫാത്ത്.( ഇത്ഹാഫ്: 1/595)

മൗലിദിൽ വിവരിച്ച = ബദ് രീങ്ങളുടെ നാമങ്ങൾ പാരായണം ചെയ്യപ്പെടുമ്പോൾ പ്രാർത്ഥനക്ക് ഉത്തരം ലഭിക്കുമെന്നത് = വസ്തുത ശൈഖ് ദാറാനി (റ) വിൽ നിന്നു കിതാബു ഗസ് വത്തിബദ് രിൽ വ ഹുനൈൻ എന്ന ഗ്രന്ഥത്തിലും ഉദ്ധരിച്ചിട്ടുണ്ട്.ബദ്ർ മൗലിദിലുള്ള പല കാര്യങ്ങളും പ്രസ്തുത കിതാബിലുണ്ട്.

മൗലിദിൻ്റെ കാണപ്പെട്ട പഴയ പതിപ്പിലെല്ലാം കാണുന്നതും നമ്മുടെ ഗുരുനാഥന്മാരും അവരുടെ ഗുരുനാഥന്മാരുമടക്കം കോടിക്കണക്കിനു സത്യവിശ്വാസികൾ ഓതിപ്പോന്നതുംوذكر الشيخ الداراني എന്നാണ്. ഇന്നു ചിലർالدواني എന്നു മാറ്റി എഴുതി മൗലിദിൽ തിരിമറി നടത്തിയിട്ടുണ്ട്.
ഹിജ്റ :918 ൽ വഫാതായ പണ്ഡിതനാണ് ഇമാം الدواني (റ)


ബദ്ർ മൗലിദിൽ എത്ര ബദ് രീങ്ങളുടെ പേരുണ്ട്.?

മുന്നൂറ്റി അറുപത്തിനാല് (364)

ബദ് രീങ്ങൾ 313 പേരല്ലേ?

അതു പ്രബല വീക്ഷണമാണ്. മറ്റു പല അഭിപ്രായങ്ങളുമുണ്ട്.( കക്കിടിപ്പുറം അബൂബക്ർ മുസ്ലിയാർ (റ) രചിച്ച രിസാലത്തുസ്സ അദിയ്യ: കാണുക.

No comments:

Post a Comment