Monday 11 May 2020

ഉസ്മാൻ ഇബ്നു അഫ്ഫാൻ (റ)






അധികാര മോഹം


തെരുവ് തൊട്ട് അന്താരാഷ്ട്രം വരെ മത രാഷ്ട്രീയ സാംസ്കാരിക സംഘടനകളിൽ ലോകത്ത് രക്തച്ചാലുകൾ ഒഴുകിയ ഏതൊരു സംഭവത്തിന്റെ പിന്നിലും അധികാരമോഹം എന്ന വില്ലനുണ്ടാകും

ഒരേ ആശയ ആദർശത്തിൽ പ്രവർത്തിക്കുന്ന ഒരുപാട് സംഘടനകൾ അതല്ലേ വ്യക്തമാക്കുന്നത് സമൂഹത്തിലെ ചിദ്രതയോ ,കുടുംബ തകർച്ചയോ,ഗുരുനിന്ദ്യയോ ,രക്തച്ചൊരിച്ചിലോ ഒന്നും ഇത്തരക്കാർക്ക് പ്രശനമല്ല

അനുയായികളെ ചൂഷണം ചെയ്തു കലക്കുവെള്ളത്തിൽ മീൻ പിടിക്കുന്ന ഇത്തരക്കാർ മാതൃസംഘടന പിളർത്തി കോടികൾ വിതറി പാവങ്ങളെ വരുതിയിൽ നിർത്താൻ എന്തു നെറികേടും ചെയ്യുന്നു ആത്മീയതയുടെ പേരിൽ പോലും ഇത്തരം നാടകങ്ങൾ അരങ്ങേറുന്നത് എത്ര ആഭാസകരം

ഏതൊരു സംഘടനയിൽ നിന്നും പുറംചാടി നാലാളുകളെയുമായി നടക്കുന്ന ഒരോരുത്തരും മഹാനായ ഉസ്മാൻ (റ)മരണം മുഖാമുഖം കണ്ട് വീട്ട് തടങ്കലിലായപ്പോൾ എഴുതിയ ഖുർആൻ വചനങ്ങൾ സസൂക്ഷ്മം ഉൾക്കൊള്ളേണ്ടതുണ്ട്

അല്ലാഹുവിന്റെ വിചാരണക്കുമുമ്പ് നിങ്ങളുടെ ശരീരങ്ങളോട് നിങ്ങൾ കണക്കുചോദ്യം നടത്തുക യെന്ന ഹദീസ് നമുക്ക് പാഠമാകണം

ഇസ്ലാമിന്റെ സന്ദേശം ലോകമെങ്ങുമെത്തിക്കാൻ സ്വാഹബികൾ സ്വദേശം വിട്ട് പുറപ്പെട്ടു സ്പെയിൻ മുതൽ ചൈന വരെ അവരെത്തി മനുഷ്യവർഗത്തിന്റെ വിമോചനം സാധ്യമാക്കി

അധികാരം നഷ്ടപ്പെട്ടവർ പ്രതികാര ദാഹവുമായി നടന്നു വിദൂര ദിക്കുകളിലുള്ളവർ സംഘടിച്ചു സബഇകൾ എന്ന സമൂഹം രൂപം കൊണ്ടു മുസ്ലിം സമൂഹത്തെ ഭിന്നിപ്പിച്ച ആദ്യ സംഘക്കാരാണവർ മൂന്നാം ഖലീഫ യുടെ വിശുദ്ധ രക്തം ചിന്തിയതവരാണ്

ഇബ്നു ഫസ്സാബായുടെ പിൻഗാമികൾ വിശ്രമിക്കുന്നില്ല മുസ്ലിംകൾക്ക് നാശം വിതച്ചുകൊണ്ട് അവർ ലോകമെങ്ങും സഞ്ചരിക്കുന്നു സത്യവിശ്വാസികൾ അല്ലാഹുവിന്റെ കാവലിൽ കഴിയുന്നു മുസ്ലിം സമുദായത്തിലെ ഭിന്നതകൾ വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ചിന്തിക്കാൻ ഈ ചരിത്രം നിങ്ങളെ സഹായിക്കും ഐക്യമാണ് ശക്തി ഐക്യത്തിലെത്താൻ അല്ലാഹു കനിയട്ടെ ആമീൻ ലോ ശക്തികളായിരുന്നു പേർഷ്യയും റോമും ഇസ്ലാമിന്റെ പ്രകാശം സർവ്വ മനുഷ്യർക്കുമുള്ളതാണ് ചൂഷണങ്ങളിൽ നിന്നും മനുഷ്യവർഗത്തെ മോചിപ്പിക്കേണ്ടത് വിശ്വാസികളുടെ കടമയാണ് ഈ ബാധ്യത നിറവേറ്റാൻ സ്വഹാബികൾ പേർഷ്യയും റോമിന്റെയും കോട്ടകൊത്തളങ്ങളിലെത്തി വിജയത്തിനുമേൽ വിജയം പിന്നീട് ശത്രുക്കൾ ശക്തരായി സബഇകൾ മുസ്ലിം ഐക്യം തകർത്തു ദുരന്തങ്ങളുടെ ദുഃഖം തീരുന്നില്ല.....

അലി(റ)വിന്റെ ചരിത്രങ്ങൾക്കു ശേഷം അലി അഷ്ക്കർ എഴുതിയ ഈ ചരിത്രം ഓരോ സംഘടനാ പ്രവർത്തകനെയും ഏറെ ചിന്തിപ്പിക്കുന്നതാണ്

അല്ലാഹുവിന്റെ പാശം നിങ്ങൾ മുറുകെ പിടിക്കുക ഭിന്നിക്കരുത് എന്ന ഖുർആനികാദ്ധ്യാപനം പിന്തുടരാൻ റബ്ബ് നമ്മെ അനുഗ്രഹിക്കട്ടെ


സത്യം തേടി വന്നു


ഉസ്മാനുബ്നു അഫ്ഫാൻ (റ) ഇസ്ലാമിക ചരിത്രത്തിലെ മഹാപുരുഷൻ ഔദാര്യം കൊണ്ട് കാലഘട്ടത്തെ വിസ്മയം കൊള്ളിച്ച മഹാൻ ആ മഹാനെ അറിയണം അടുത്തറിയണം അത് നമ്മുടെ ഈമാനിന്റെ തിളക്കം വർധിപ്പിക്കും

നബി(സ)തങ്ങളുടെ ഇരുപത് ഉപ്പൂപ്പമാരുടെ പേരുകൾ നമുക്കറിയാം അവരുടെ കൂട്ടത്തിലെ ഒരു പ്രമുഖനാണ് അബ്ദുമനാഫ് ആ പേര് ഓർത്തുവെക്കുക

നബി(സ)തങ്ങളുടെ പിതാവ് അബ്ദുല്ല അദ്ദേഹത്തിന്റെ പിതാവ് അബ്ദുൽ മുത്വലിബ് അദ്ദേഹത്തിന്റെ പിതാവ് ഹാശിം ഹാശിമിന്റെ പിതാവ് അബ്ദുമനാഫ് അബ്ദുമനാഫിന്റെ മകനാണ് ഹാശിം എന്നു മനസ്സിലായി അബ്ദുമനാഫിന് വേറെയും മക്കളുണ്ടായിരുന്നു അവരിൽ ഒരാളുടെ പേര് പറയാം അബ്ദുശ്ശംസ്

അബ്ദുശ്ശംസിന്റെ മകൻ ഉമയ്യത്ത്

ഉമയ്യത്തിന്റെ സന്താനപരമ്പര ബനൂ ബനൂ ഉമയ്യ എന്നറിയപ്പെടുന്നു ഉമയ്യത്തിന്റെ മകൻ അബുൽ ആസ്വ്

അബുൽ ആസ്വിന്റെ മകൻ അഫ്ഫാൻ
അഫ്ഫാന്റെ മകൻ ഉസ്മാനുബ്നു അഫ്ഫാൻ (റ)

ഉസ്മാൻ (റ ) ഇസ്ലാമിക ചരിത്രത്തിലെ മഹാപുരുഷനായിത്തീർന്നു ആ മഹാന്റെ പേരിനൊപ്പം പിതാവായ അഫ്ഫാന്റെ പേരും ചരിത്രപ്രസിദ്ധമായിത്തീർന്നു

ഉസ്മാൻ (റ) വിന്റെ ഉമ്മയും അബ്ദുമനാഫിന്റെ പരമ്പരയിൽ തന്നെയാണ് വരുന്നത് അവരുടെ പേര് അർവ് എന്നായിരുന്നു അബ്ദുമനാഫിന്റെ മകൻ അബ്ദുശ്ശംസിന്റെ മകൻ ഹബീബിന്റെ മകൻ റബീഅത്തിന്റെ മകൻ കുറൈസിന്റെ മകൾ അർവ

ഉസ്മാൻ (റ) വിന്റെ ഉമ്മ ഇസ്ലാം മതം സ്വീകരിച്ചു പുത്രന്റെ ഖിലാഫത്ത് കാലത്താണ് അവർ മരണപ്പെടുന്നത്

ജനാസ ചുമന്നുകൊണ്ട് പോയവരിൽ ഈ പുത്രനും ഉണ്ടായിരുന്നു

മക്കയിലെ സമ്പന്ന കുടുംബത്തിലാണ് ഉസ്മാൻ (റ) ജനിച്ചത് ആരും നോക്കിനിന്നുപോവുന്ന ശരീര പ്രകൃതി ഗോത്രക്കാർക്കെല്ലാം അദ്ദേഹത്തോട് എന്തെന്നില്ലാത്ത സ്നേഹമായിരുന്നു വർണിക്കാൻ വാക്കുകളില്ലാത്ത സ്നേഹം

ഒരു അറബി ചരിത്രകാരൻ ആ സ്നേഹത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്:

കാന ഖൗമുഹു യുഹിബ്ബൂനഹു അശദ്ദൽ ഹുബ്ബി
തന്റെ സമൂഹം അദ്ദേഹത്തെ ശക്തമായി സ്നേഹിച്ചു ശക്തമായ സ്നേഹത്തിന് പല കാരണങ്ങളുണ്ട് ഒന്ന് ശരീര സൗന്ദര്യം രണ്ടാമത് സൽസ്വഭാവം ആരും ഇഷ്ടപ്പെടുന്ന സംസാരവും സ്വഭാവ ഗുണങ്ങളും കുടുംബത്തിന്റെ കുലീന പാരമ്പര്യം സാമ്പത്തികമായ ഔന്നിത്യം

യൗവ്വനാരംഭത്തിൽ തന്നെ മികച്ച കച്ചവടക്കാരനായിരുന്നു കൂട്ടുകാരെല്ലാം സമൂഹത്തിൽ ഉന്നത സ്ഥാനമുള്ളവർ ചെറുപ്പകാലം തൊട്ടേ നന്നായി ധർമം ചെയ്യും പാവപ്പെട്ടവരുടെ തോഴനായി മാറാൻ കഴിഞ്ഞു ഉസ്മാൻ (റ) വിനെ കുറിച്ചുള്ള ചിന്തപോലും അവരെ സന്തോഷഭരിതരാക്കിയിരുന്നു

കച്ചവടത്തിന് വേണ്ടി പല രാജ്യങ്ങളിലും യാത്ര ചെയ്തിട്ടുണ്ട് പല പ്രശസ്ത വ്യക്തികളുമായി പരാചയപ്പെട്ടിട്ടുണ്ട് സത്യവും നീതിയും പുലർത്തിയ കച്ചവടക്കാരൻ വിശ്വസ്ഥൻ എന്ന് പ്രസിദ്ധനായി

തന്റെ ഏറ്റവുമടുത്ത കൂട്ടുകാരിൽ ഒരാളാണ് അബൂബക്കർ സിദ്ദീഖ് (റ) കുട്ടിക്കാലം മുതൽ കൂട്ടുകാരാണ് വീടുകൾ ഒരേ പ്രദേശത്താണ് പ്രസിദ്ധരായ കച്ചവടക്കാർ താമസിക്കുന്ന ഒരു പ്രദേശം കച്ചവട യാത്രകൾ കഴിഞ്ഞു വന്നാൽ ഇരുവരും കാണും ദീർഘമായി സംസാരിക്കും അനുഭവങ്ങൾ പങ്കുവെക്കും പല കാര്യങ്ങളിലും അവർ ഒരേ അഭിപ്രായക്കാരാണ് ഒരേ താൽപര്യക്കാരുമാണ്

മക്കയിലെ സാമൂഹിക അവസ്ഥ ദുഷിച്ചിരിക്കുന്നു എന്ന് രണ്ടാൾക്കും അഭിപ്രായമുണ്ട്

ബിംബാരാധന കൊടികുത്തിവാഴുന്ന കാലമാണത് അവർ ഇരുവരും ഒരു ബിംബത്തെയും വണങ്ങിയില്ല ഒരു ബിംബത്തെയും കാണാൻ പോയില്ല വഴിപാട് നേർന്നില്ല

മദ്യത്തിന്റെ നാടാണത് ഏത് വിശേഷാവസരത്തിലും മദ്യം വേണം എന്നാൽ ഈ കൂട്ടുകാർ മദ്യം തൊടില്ല മദ്യത്തിന്നെതിരാണവർ

ഒരു വിമോചകൻ വരുമെന്ന് അവർ കേട്ടിട്ടുണ്ട് അല്ലാഹുവിലേക്ക് വഴിനടത്തുന്ന പ്രവാചകൻ വരട്ടെ അതുവരെ കാത്തിരിക്കാം വരാനിരിക്കുന്ന പ്രവാചകനെപ്പറ്റി യഹൂദികളും ക്രിസ്ത്യാനികളും വിശദീകരിക്കുന്നത് നോക്കാം

ആ മഹാത്മാവ് വരാൻ സമയമായിരിക്കുന്നു ഒരു ദിവസം കൂട്ടുകാർ കണ്ടു മുട്ടി കച്ചവട യാത്രക്കു ശേഷമുള്ള കണ്ടുമുട്ടൽ

ഉസ്മാൻ (റ) കൂട്ടുകാരന്റെ മുകത്തേക്ക് നോക്കി പതിവില്ലാത്ത മുഖഭാവം പ്രസന്നമാണ് മുഖം സന്തോഷം തളംകെട്ടി നിൽക്കുന്നു കൂട്ടത്തിൽ വല്ലാത്തൊരു ഗൗരവ ഭാവം

കൂട്ടുകാരാ സന്തോഷിക്കുക കാത്തിരുന്ന വിമോചകൻ സമാഗതമായിരിക്കുന്നു

അബൂബക്കർ (റ) സംസാരം തുടങ്ങി കൂട്ടുകാരന്റെ മനസ്സിൽ ആകാംക്ഷ വളർന്നു എല്ലാ വിശദാംശങ്ങളും അറിയാൻ തിടുക്കമായി സിദ്ദീഖ് (റ) സ്വരം താഴ്ത്തി സംസാരിച്ചു കഴിഞ്ഞ ദിവസങ്ങളിലെ സംഭവങ്ങൾ വിവരിച്ചു

ആരാണീ വിമോചകൻ ?
അൽ അമീൻ
നമ്മുടെ അൽ അമീനോ ?
അതെ നമ്മുടെ സ്വന്തം അൽഅമീൻ

പ്രവാചക പരമ്പരയിലെ അവസാനത്തെ കണ്ണിയാണ് അൽ അമീൻ ഇനിയൊരു നബിയില്ല ഇത് അന്ത്യപ്രവാചകൻ

ഉസ്മാൻ (റ) വിന്റെ ചിന്തകൾ ഒഴുകിത്തുടങ്ങി കടന്നുപോയ ഇന്നലെകൾ അൽഅമീന്റെ ജീവിതം പകൽ വെളിച്ചം പോലെ പരിശുദ്ധമാണത് എല്ലാ ചലനങ്ങളും എല്ലാവർക്കുമറിയാം

ഹാശിം കുടുംബത്തിലാണ് ജനനം ജനിക്കുംമുമ്പെ പിതാവ് അബ്ദുല്ല മരണപ്പെട്ടു ആറാം വയസ്സിൽ മാതാവ് ആമിന (റ) യും മരണപ്പെട്ടു എന്തെല്ലാം ദുഃഖങ്ങൾ സഹിച്ചിട്ടുണ്ട് വേദനകൾ നിറഞ്ഞ എന്തെല്ലാം അനുഭവങ്ങൾ

ഖദീജ(റ)

തങ്ങളുടെ പ്രദേശത്ത് തന്നെയാണവരുടെ താമസം മികച്ച കച്ചവടക്കാരി അൽ അമീൻ അവരെ വിവാഹം ചെയ്തു ശാന്തമായ കുടുംബ ജീവിതം നയിച്ചുവരികയാണ് ആ വീട് തനിക്ക് സുപരിചിതമാണ് തന്റെ കൂട്ടുകാരന് അതിലേറെ പരിചയമാണ് അന്ത്യപ്രവാചകൻ എന്താണ് പറയുന്നത്? ഉസ്മാൻ (റ) താൽപര്യപൂർവം ചോദിച്ചു

സത്യസാക്ഷ്യ വചനം ഉൾക്കൊള്ളണം
എന്താണ് സത്യസാക്ഷ്യ വചനം?

ആരാധനക്കർഹൻ അല്ലാഹു മാത്രമാകുന്ന അവനല്ലാതെ ഒരു ഇലാഹ് ഇല്ല മുഹമ്മദ് അവന്റെ ദൂതൻ (റസൂൽ) ആകുന്നു കേട്ടപ്പോൾ കോരിത്തരിച്ചുപോയി എന്തൊരു വചനമാണിത് എല്ലാം ഇതിൽ അടങ്ങിയിരിക്കുന്നു താങ്കൾ സത്യസാക്ഷ്യം വഹിച്ചു കഴിഞ്ഞു 

അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്

വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ് 

ഇതാണ് സത്യസാക്ഷ്യ വചനം
പ്രിയപ്പെട്ട ഉസ്മാൻ താങ്കളും സത്യസാക്ഷ്യ വചനം സ്വീകരിക്കൂ തീർച്ചയായും എന്നെ ആ തിരുസന്നിധിയിൽ എത്തിച്ചുതരൂ കാലം സാക്ഷി വളരെ കുറഞ്ഞ ആളുകൾ മാത്രം ഇസ്ലാം മതം സ്വീകരിച്ചു കഴിഞ്ഞ ആ കാലഘട്ടത്തിൽ കുലീന കുടുംബാംഗമായ ഉസ്മാൻ നബി (സ)തങ്ങളുടെ സന്നിധിയിലെത്തി സത്യസാക്ഷ്യം വഹിക്കാനുള്ള ആവേശത്തോടെ ഭക്തിനിർഭരമായ അന്തരീക്ഷം നബി (സ)തങ്ങളുടെ മുമ്പിൽ വിനയാന്വിതനായി ഇരുന്നു ശഹാദത്ത് കലിമ ചൊല്ലി ഇസ്ലാം മതത്തിൽ പ്രവേശിച്ചു എന്തും നേരിടാനുള്ള മനഃക്കരുത്തോടെ ഈമാൻ വെട്ടിത്തിളങ്ങി മനസ്സ് നിറയെ


ഹിജ്റ





ഖുറൈശികൾ ആ വാർത്ത കേട്ടു ഞെട്ടി ഉസ്മാൻ ഇസ്ലാം മതം സ്വീകരിച്ചിരിക്കുന്നു ഗോത്രക്കാരുടെ പ്രിയങ്കരനായ ചെറുപ്പക്കാരൻ മനസ്സിൽ പ്രിയം വഴിമാറുകയാണ് ഇന്നലെ വരെ അതിയായി സ്നേഹിച്ചു ഇന്ന് സ്നേഹം വറ്റിപ്പോയി മനസ്സിൽ സ്നേഹത്തിന്റെയോ കനിവിന്റെയോ നീരുറവയില്ല വറ്റി വരണ്ടുപോയി പകരം വന്നത് കോപം ,വെറുപ്പ്

വെട്ടേറ്റ ഹിംസ്ര ജന്തുക്കളെപ്പോലെയായി ബന്ധുക്കൾ പ്രതികാര ദാഹികളായി അവർ ആവേശപൂർവം ഓടിവരുന്നു കൈകളിൽ വടികളും ചാട്ടവാറുകളും ചങ്ങലകളും കയറുമുണ്ട് ഒരു അതികായൻ കോപാന്ധനായി ഓടിവരുന്നു ഹക്കം ബ്നു അബുൽ ആസ്വ്
ഉസ്മാൻ (റ) വിന്റെ പിതൃവ്യൻ
ആദ്യം നൽകിയത് ഉപദേശം പൂർവ പിതാക്കളുടെ മതത്തിന്റെ മഹത്വം പറഞ്ഞുകൊടുത്തു

മുഹമ്മദിന്റെ മതം കൈവെടിയുക പഴയ മതത്തിലേക്കു മടങ്ങുക സമൂഹത്തിൽ നിനക്കുള്ള സ്ഥാനമാനങ്ങളും പദവികളും ഓർമിക്കുക നാട്ടുകാരുടെയും ബന്ധുക്കളുടെയും എതിർപ്പ് ഒഴിവാക്കുക അവരുടെ ശത്രുത വിളിച്ചു വരുത്തരുത് അവർ ശത്രുക്കളായാൽ നിനക്കിവിടെ ജീവിക്കാനാവില്ല

ഉസ്മാൻ (റ) തന്റെ നിലപാട് വിശദീകരിച്ചു സർവലോക രക്ഷിതാവായ അല്ലാഹുവിലാണ് ഞാൻ വിശ്വസിച്ചത് അവനല്ലാതെ മറ്റൊരു ആരാധ്യനുമില്ല മുഹമ്മദ് അവന്റെ റസൂലാകുന്നു ഇത് സത്യമാണ് ഈ സത്യം ഞാൻ സ്വീകരിച്ചു അതിലെന്താണ് തെറ്റ് ?

ഈ വാക്കുകൾ ബന്ധുക്കളെ രോഷംകൊള്ളിച്ചു അവർ കയറെടുത്തു ഉസ്മാൻ (റ) വിനെ ഒരു തുണിയിൽ ബന്ധിച്ചു കൈകാലുകൾ കയർകൊണ്ട് കെട്ടി

ചാട്ടവാർ കൊണ്ട് ശക്തമായ അടി വെളുത്ത ശരീരത്തിൽ ചുവന്ന പാടുകൾ തെളിഞ്ഞു

നീ മുഹമ്മദിന്റെ മതത്തിൽ നിന്ന് പിൻമാറിയെന്ന് വിളിച്ചു പറയൂ എങ്കിൽ നിന്നെ വിടാം മർദ്ദകന്മാർ വിളിച്ചു പറഞ്ഞു

ഇല്ല ഞാൻ സത്യസാക്ഷ്യം വഹിച്ചവനാണ് ഇനി സത്യത്തിൽ നിന്ന് പിൻമാറില്ല മർദ്ദനം ആവർത്തിച്ചുകൊണ്ടിരുന്നു പ്രഖ്യാപനവും ആവർത്തിച്ചുകൊണ്ടിരുന്നു നാളുകളോളം മർദ്ദനം തന്നെ സ്ഥാനമാനങ്ങളിൽ നിന്ന് വലിച്ചെറിയപ്പെട്ടു

പട്ടുമെത്തയില്ല ഉറങ്ങാൻ വെറും നിലത്ത് കിടന്നുറങ്ങാം ആഢംബര ജീവിതം കൈവിട്ടുപോയി ഇനി പരുക്കൻ ജീവിതം പ്രശംസാ വചനങ്ങൾ കേൾക്കാനില്ല ശാപവാക്കുകൾ മാത്രം അടിമകളെ തല്ലും പോലെയാണ് തല്ലിയത് കെട്ടഴിഞ്ഞപ്പോൾ പുറത്തേക്കോടി നബി(സ)തങ്ങളുടെ തിരുസന്നിധിയിലെത്തുംവരെ ഓട്ടം എന്തൊരു കോലമാണിത് സുന്ദരനായ ഉസ്മാനാണോ ഇത് നീര് കെട്ടിയ മുറിവുകൾ എത്രയോ മുറിപ്പാടുകൾ വല്ലാത്ത വേദന സത്യം സ്വീകരിച്ചതിന് ബന്ധുക്കൾ നൽകിയ ശിക്ഷ വല്ലാത്ത ശിക്ഷ തന്നെ

നബി (സ)തങ്ങൾ സ്നേഹത്തോടെ സ്വീകരിച്ചു ആശ്വാസ വചനങ്ങൾ മൊഴിഞ്ഞു എന്തൊരാശ്വാസം മുഖം പ്രസന്നമായി നബി(സ) വിശുദ്ധ ഖുർആൻ വചനങ്ങൾ ഓതി മനസ്സിലേക്കിറങ്ങിപ്പോയി എന്തൊരു കുളിർമ

കേട്ട വചനങ്ങൾ മനഃപാഠമാക്കി എത്രയോ തവണ ഓതിനോക്കി എന്തൊരു മധുരം ഓരോ തവണ ഓതുമ്പോഴും ആവേശം വർധിക്കുന്നു ഓരോ വചനത്തോടും എന്തെന്നില്ലാത്ത സ്നേഹം ഇനിയുമിനിയും കേൾക്കാൻ മോഹം അനുഭൂതിയുടെ വല്ലാത്ത നിമിഷങ്ങൾ ഈ നിമിഷങ്ങൾ ലഭിച്ചല്ലോ ?എന്തൊരു സൗഭാഗ്യം നബി (സ)തങ്ങളുടെ രണ്ട് പുത്രിമാരെ അബൂലഹബിന്റെ രണ്ട് പുത്രന്മാരാണ് വിവാഹം ചെയ്തിരുന്നത്

റുഖിയ്യ എന്ന പുത്രിയെ ഉത്ബത് ബ്നു അബീലഹബിന് വിവാഹം ചെയ്തു കൊടുത്തു

ഉമ്മു കുൽസൂം എന്ന മകളെ ഉതൈബത് ബ്നു അബീലഹബിനും വിവാഹം ചെയ്തു കൊടുത്തു

നബി (സ)തങ്ങൾ ഇസ്ലാം മത പ്രബോധനം തുടങ്ങിയതോടെ അബൂലഹബ് ശത്രുവായി മാറി അടുത്ത ബന്ധുക്കളെ ഇസ്ലാംമിലേക്കു ക്ഷണിക്കാൻ നബി (സ)തങ്ങൾക്ക് കൽപന കിട്ടി

നബി(സ) സ്വഫാ മലയിൽ കയറി അടുത്ത ബന്ധുക്കളെ വിളിച്ചു വരുത്തി എല്ലാവരും വന്നു പ്രമുഖന്മാരെ പേര് ചൊല്ലി വിളിച്ചു സംസാരിച്ചു അല്ലാഹുവിന്റെ ശിക്ഷയെക്കുറിച്ച് നിങ്ങൾക്ക് താക്കീത് നൽകാൻ അയക്കപ്പെട്ട ദൂതനാണ് ഞാൻ

ഏകദൈവ വിശ്വാസത്തിലേക്ക് ക്ഷണിച്ചു അബൂലഹബ് ക്ഷുഭിതനായി എഴുന്നേറ്റു ഉറക്കെ വിളിച്ചു പറഞ്ഞു

തബ്ബൻ ലക സാഇറൽ അയ്യാം അലിഹാദാ ജമഹ്തനാ

എല്ലാ ദിവസവും നിനക്ക് നാശം ഇതിനാണോ നീ ഞങ്ങളെ വിളിച്ചു കൂട്ടിയത് തബ്ബൻ ലക-നിനക്കു നാശം വലിയൊരു ശാപവചനമാണിത് അത്രയും വലിയ ശാപവാക്ക് നബി (സ)ക്കെതിരെ അവൻ പ്രയോഗിച്ചു

അല്ലാഹു എന്ത് ചെയ്തെന്നോ ? അതേ ശാപവാക്കുകൊണ്ട് തുടങ്ങുന്ന ഒരു സൂറത്ത് അവതരിപ്പിച്ചു

തബ്ബത് യദാ അബീലഹബിൻ വതബ്ബ്

അബൂലഹബിന്റെ ഇരുകരങ്ങളും നാശമടയട്ടെ അവൻ നാശമടയുക തന്നെ ചെയ്തു

ഈ സൂറത്ത് ഇറങ്ങിയതോടെ അവൻ നാണംകെട്ടു പലരും അവനെ കളിയാക്കി

അവന്റെ ഭാര്യ ഉമ്മു ജമീലിനെയും ഈ സൂറത്തിൽ ശപിച്ചു ഭാര്യയും ഭർത്താവും മക്കളെ ഉപദേശിച്ചു മുഹമ്മദിന്റെ മക്കളെ വിവാഹമോചനം ചെയ്യുക വിവാഹ മോചനം നടന്നു

വിവാഹം മോചനം കാരണം മുഹമ്മദ് ദുഃഖിക്കും എന്നാണവർ കരുതിയിരുന്നത് അതല്ല സംഭവിച്ചത് വിവാഹമോചനം അനുഗ്രഹമായിത്തീർന്നു ഖുറയ്ശികൾ ഒരിക്കലും കേൾക്കാനാഗ്രഹിക്കാത്ത വാർത്തയാണവർ പിന്നെ കേട്ടത് കോപം ആളിക്കത്തിക്കുന്ന വാർത്ത

മുഹമ്മദ് തന്റെ പുത്രി റുഖിയ്യയെ ഉസ്മാന് വിവാഹം ചെയ്തു കൊടുത്തു

എങ്ങനെ ഖുറയ്ശികൾ ഇത് സഹിക്കും ?

ഉസ്മാൻ (റ) പിടികൊടുക്കാതെ നടക്കുകയാണ് റുഖിയ്യ (റ) യോടൊപ്പം കഴിഞ്ഞു കൂടുന്നു

ചുറ്റുപാടുകൾ ഭീതി പരത്തിത്തുടങ്ങി മക്കയിൽ മർദ്ദനങ്ങൾ വർധിച്ചിരിക്കുന്നു

ഭാര്യയോടൊപ്പം നാട് വിടുക അതല്ലാതെ മറ്റൊരു വഴിയുമില്ല ഖദീജ (റ) അതേക്കുറിച്ചു സംസാരിച്ചു

നബി(സ)തങ്ങൾ ഇങ്ങനെ ഉപദേശിച്ചു അബ്സീനിയ ഭരിക്കുന്നത് ജനങ്ങളെ സ്നേഹിക്കുന്ന ഒരു രാജാവാണ് കപ്പൽ കയറി അങ്ങോട്ട് പൊയ്ക്കൊള്ളുക

ഉസ്മാൻ (റ) ഹിജ്റ പോവുകയാണ് ആദ്യത്തെ മുഹാജിർ ആണ് അല്ലാഹുവിലേക്കുള്ള ഹിജ്റയാണിത് സുഖസൗകര്യങ്ങൾ നിറഞ്ഞ ജീവിതത്തിൽ നിന്ന് പരുക്കൻ ജീവിതത്തിലേക്കുള്ള ഹിജ്റ

റുഖിയ്യ (റ) കൂടെ പോവാൻ തയ്യാറെടുത്തുകഴിഞ്ഞു ഖദീജ (റ) ദുഃഖിതയാണ് മനസ്സിൽ വേർപാടിന്റെ വേദന നിറഞ്ഞു രാത്രിയുടെ ഇരുട്ടിന്റെ മറവിൽ ഉസ്മാൻ (റ) ഭാര്യയോടൊപ്പം നാടുവിട്ടുപോയി

മർദ്ദനം സഹിച്ചുകൊണ്ടിരുന്ന ചില സത്യവിശ്വാസികളും കൂട്ടത്തിൽ ചേർന്നു രഹസ്യമായി കപ്പൽ കയറിപ്പോയി വേർപാടിന്റെ വേദന നിറഞ്ഞ നിമിഷത്തിൽ നബി (സ)തങ്ങൾ ഉസ്മാൻ (റ) വിനെയും റുഖിയ്യ (റ) യെയും കുറിച്ച് ഇങ്ങനെ പറഞ്ഞു:

സ്വഹിബഹുമാ അല്ലാഹു

അവർ ഇരുവരുടെയും കൂടെ അല്ലാഹു ഉണ്ട്

ഇന്ന ഉസ്മാന ലഅവ്വലും മൻ ഹാജറ ഇലല്ലാഹി ബി അഹ്ലിഹി ബഹ്ദ ലൂത്വ്

ലൂത്വ് നബി(അ)ന് ശേഷം തന്റെ കുടുംബത്തോടൊപ്പം അല്ലാഹുവിലേക്ക് ഹിജ്റ പോവുന്ന ആദ്യത്തെ വ്യക്തി ഉസ്മാൻ ആകുന്നു

അൽ മഹ്രിഫത്തു വത്താരിഖ് എന്ന ഗ്രന്ഥത്തിൽ നിന്ന് ഈ വചനം പല ഗ്രന്ഥങ്ങളിലും ഉദ്ധരിക്കപ്പെട്ടതായി കാണുന്നുണ്ട്

ആ സംഘം അബ്സീനിയായിലെത്തി അവിടെ ഭരണം നടത്തുന്നത് നജ്ജാശി രാജാവായിരുന്നു

പ്രജാവത്സലനായ രാജാവ് മക്കയിൽ നിന്ന് അഭയം തേടി വന്നവരെ അദ്ദേഹം സ്വാഗതം ചെയ്തു

ഏറെ വൈകാതെ ഖുറൈശി പ്രതിനിധികൾ അവിടെയെത്തി മക്കത്ത് നിന്ന് വന്നവരെ തിരിച്ചയക്കണമെന്ന് അഭ്യർത്ഥിച്ചു അവർ പല തന്ത്രങ്ങളും പ്രയോഗിച്ചു നോക്കി മുസ്ലിംകൾക്കു പറയാനുള്ളത് കൂടി കേൾക്കണം അതിനു ശേഷം അവരെ തിരിച്ചയക്കണമോ വേണ്ടയോ എന്ന് തീരുമാനിക്കാം

ഇതായിരുന്നു നജ്ജാശിയുടെ നിലപാട്

മുസ്ലിംകൾക്ക് വേണ്ടി ദർബാറിൽ ഹാജറായത് ജഹ്ഫറുബ്നു അബീത്വാലിബ് (റ) ആയിരുന്നു

പ്രവാചകനെക്കുറിച്ചു നല്ല വിശദീകരണം നൽകി ഇസ്ലാം മത തത്വങ്ങൾ വിവരിച്ചു ഖുറയ്ശികൾ മുസ്ലിംകളോട് കാണിക്കുന്ന കൊടും ക്രൂരതകൾ വിവരിച്ചു ഖുറയ്ശികൾ ഞങ്ങളെ ആക്രമിച്ചിട്ടില്ലായിരുന്നെങ്കിൽ ഞങ്ങൾ നാട് വിടുമായിരുന്നില്ല ഇവിടെ വരുമായിരുന്നില്ല അവിടെ ഞങ്ങളുടെ ജീവൻ അപകടത്തിലാണ് അത് കാരണമാണ് ഞങ്ങളിവിടെ വന്നത്

രാജാവ് കാര്യങ്ങളെല്ലാം മനസ്സിലായി മുസ്ലിംകളെ വിട്ടുകൊടുക്കില്ലെന്ന് പ്രഖ്യാപിച്ചു

അടുത്ത ദിവസവും ദർബാർ കൂടി ജഹ്ഫർ (റ) സൂറത്ത് മർയമിലെ ആയത്തുകൾ ഓതിക്കേൾപ്പിച്ചു

ഈസാ(അ)നെയും മർയം(റ)യെയും വാഴ്ത്തുന്ന ഭാഗങ്ങൾ കേട്ട് രാജാവിന്റെ കണ്ണുകൾ നിറഞ്ഞു പോയി

റുഖിയ്യ (റ) ഒരാൺകുഞ്ഞിനെ പ്രസവിച്ചു പുത്രന് ഇബ്രാഹീം എന്നു പേരിട്ടു ഉസ്മാൻ (റ) വിനെ ആളുകൾ അബൂ ഇബ്രാഹീം എന്നു വിളിക്കാൻ തുടങ്ങി മാതാപിതാക്കൾക്ക് സന്തോഷം നൽകിക്കൊണ്ട് ഏതാനും വർഷങ്ങൾ കൂടി ജീവിച്ചു പൂവൻ കോഴി മുഖത്ത് കൊത്തിയത് കാരണം രോഗിയായി മരണപ്പെട്ടു

മരണം മദീനയിൽ വെച്ചായിരുന്നുവെന്ന് ചില രേഖകളിൽ കാണാം

അബ്സീനിയായിൽ ഹിജ്റ വന്നവർ പലതരം ജോലികളിൽ വ്യാപൃതരായി കിട്ടുന്ന വരുമാനംകൊണ്ട് ശാന്തമായി ജീവിക്കാം അല്ലാഹുവിനെ ആരാധിക്കാം ആരും തടസ്സപ്പെടുത്തുകയില്ല ആരുടെയും മർദ്ദനം ഭയപ്പെടാനില്ല അവർക്കു ലഭിച്ച വലിയ അനുഗ്രഹം തന്നെയാണത്

കപ്പൽ യാത്രക്കാരിൽ നിന്നാണ് മക്കയിലെ വിവരങ്ങൾ അറിഞ്ഞുകൊണ്ടിരുന്നത് അവിടെ മർദ്ദനങ്ങൾ നടക്കുകയാണ് ആദർശത്തിന്റെ പേരിൽ കൊടിയ മർദ്ദനങ്ങൾ നടന്നുകൊണ്ടിരിക്കുന്നു സത്യം വിജയി


മദീനയിൽ


വർഷങ്ങൾ കടന്നുപോയിക്കൊണ്ടിരുന്നു മക്കയിലെ മർദ്ദനങ്ങൾ വർദ്ധിച്ചുകൊണ്ടിരുന്നു മദീനയിൽ ഇസ്ലാംമിന്റെ ആദ്യ സന്ദേശമെത്തി ചിലർ നബി(സ)തങ്ങളെ കാണാൻ വന്നു നബി (സ)തങ്ങൾ രഹസ്യമായി അവരുമായി സംസാരിച്ചു ചില കരാറുകളിലെത്തി വന്നവർ ഇസ്ലാം മതം
സ്വീകരിച്ചു തങ്ങൾക്ക് മതതത്വങ്ങൾ പഠിപ്പിച്ചു തരാൻ ഒരാളെ അയച്ചുതരണമെന്ന് ആവശ്യപ്പെട്ടു നബി (സ)തങ്ങൾ പ്രിയ ശിഷ്യനെ വിളിച്ചു മിസ്അബ് ബ്നു ഉമൈർ (റ) മദീനയിലേക്കു പോവാൻ ആവശ്യപ്പെട്ടു മദീനയുടെ അന്നത്തെ പേര് യസ്രിബ് എന്നായിരുന്നു

മിസ്അബ് ബ്നു ഉമൈർ (റ) യസ്രിബിലെത്തി പലരെയും കണ്ടു ഇസ്ലാമിനെക്കുറിച്ചു സംസാരിച്ചു ധാരാളം പേർ ഇസ്ലാം മതം സ്വീകരിച്ചു

മക്കയിലെ മുസ്ലിംകൾക്ക് ഹിജ്റ പോവാൻ സമയമായി അല്ലാഹുവിന്റെ അനുമതിയായി

ഒറ്റയായും ചെറുസംഘങ്ങളായും പുറപ്പെട്ടു അല്ലാഹുവിലേക്കുള്ള ഹിജ്റ അങ്ങനെ പോയവർ മുഹാജിറുകൾ ചരിത്രം കണ്ട പുണ്യപുരുഷന്മാർ

ഖുറയ്ശികൾ അറിയരുത് അറിഞ്ഞാൽ തടയും ഉപദ്രവിക്കും കൊടുംപീഢനങ്ങൾ നടക്കും

രഹസ്യമായിരുന്നു യാത്ര പലരും മക്കവിട്ടു ഖുറയ്ശികൾ നോക്കിയപ്പോൾ പലരെയും കാണാനില്ല എത്ര ശ്രമിച്ചിട്ടും കണ്ടെത്താനായില്ല

ഒടുവിൽ ആ വാർത്ത കേട്ടു ഞെട്ടിപ്പോയി മുഹമ്മദ് നബി (സ) നാടുവിട്ടു അബൂബക്കർ (റ) നാടുവിട്ടു

പിടികൂടാൻ പല ശ്രമങ്ങളും നടത്തിനോക്കി നടന്നില്ല ഒടുവിൽ അലി(റ)വും സ്ഥലം വിട്ടു

എല്ലാവരും പോയി മദീനയിലേക്കുള്ള പാതയിലൂടെ ഹിജ്റ സംഭവിച്ചു കഴിഞ്ഞു

അബ്സീനിയായിൽ വിവരമറിഞ്ഞു ആശ്വാസത്തിന്റെ നെടുവീർപ്പിട്ടു ഇനി മദീനയിലേക്ക് നബി (സ)തങ്ങളുടെ തിരുസന്നിധിയിലേക്ക്

അല്ലാഹു നൽകിയ ആശ്വാസം സന്തോഷം

ഉസ്മാൻ (റ), റുഖിയ്യ (റ ) തുടങ്ങിയവർ മദീനയിലെത്തി അല്ലാഹു ഉസ്മാൻ (റ) വിന്റെ സമ്പത്തിൽ വലിയ ബറകത്ത് ചെയ്തിരുന്നു വ്യാപാരം വളരെ വേഗത്തിലാണ് വളർന്നത് മദീനയിലെത്തുമ്പോഴും സമ്പന്നനായിരുന്നു

അമ്പരിപ്പിക്കുന്ന ഔദാര്യമാണ് നാമവിടെ കാണുന്നത് മദീനയിൽ ശുദ്ധജലക്ഷാമം നന്നായി അനുഭവപ്പെട്ടു ബിഹ്റു റൂമ

മദീനയിലെ പ്രസിദ്ധമായ കിണറിന്റെ പേരാണത് ബിഹ്റു റൂമായുടെ ഉടമസ്ഥൻ ഒരു ജൂതനാണ് വെള്ളം അളന്ന് കൊടുക്കും നല്ല വില വാങ്ങും പാവപ്പെട്ട മുഹാജിറുകൾ വളരെ പ്രയസപ്പെട്ടു നബി (സ)തങ്ങൾ ആ പ്രയാസങ്ങൾ കാണുന്നു വിഷമിക്കുന്നു

നബി(സ)തങ്ങൾ ഇങ്ങനെ ആശിച്ചുപോയി തന്റെ അനുയായികളിൽപെട്ട ആരെങ്കിലും ആ കിണർ വിലക്ക് വാങ്ങിയിരുന്നെങ്കിൽ....

ഉസ്മാൻ (റ) കാര്യങ്ങൾ മനസ്സിലാക്കി രംഗത്ത് വന്നു ജൂതന്റെ സമീപം ചെന്നു

സഹോദരാ .... താങ്കൾ ഈ കിണർ വിൽക്കുമോ ?

ഇല്ല എത്ര വില തന്നാലും വിൽക്കില്ല

വില പറഞ്ഞോളൂ... ഞാൻ തരാം....

സംഭാഷണം നീണ്ടുപോയി ജൂതന്റെ മനസ്സിൽ ചെറിയ ചലനങ്ങളുണ്ടായി

കിണർ പൂർണമായി കൈവെടിയാനാവില്ല പകുതി വിൽക്കാം എന്ന നിലയായി

ഒരു ദിവസം ഉസ്മാൻ (റ) വിന് വെള്ളം അടുത്ത ദിവസം വെള്ളം ജൂതന് അവകാശം വൻ വിലയാണ് പറഞ്ഞത് പന്ത്രണ്ടായിരം ദിർഹം

ഉസ്മാൻ (റ) പന്ത്രണ്ടായിരം ദിർഹം നൽകി

ഉസ്മാൻ (റ) വിന് അവകാശപ്പെട്ട ദിവസം മുസ്ലിംകൾ രണ്ട് ദിവസത്തേക്ക് വേണ്ട വെള്ളം കോരിവെക്കും

അടുത്ത ദിവസം ജൂതന്റെ അവകാശമാണ് അന്ന് വെള്ളത്തിന്റെ വിൽപന നടന്നില്ല

എല്ലാവരുടെ കൈയിലും വെള്ളമുണ്ട് തലേന്ന് തന്നെ കോരിവെച്ചിട്ടുണ്ട്
ഇനി കിണറ് കൊണ്ടെന്ത് ലാഭം കിണറ് പൂർണമായി വിൽക്കാൻ സന്നദ്ധനായി

ഉസ്മാൻ (റ) കിണർ പൂർണമായി വാങ്ങി കിണർ മുസ്ലിംകളുടെ പൊതു ആവശ്യത്തിനായി വിട്ടുകൊടുത്തു എന്തൊരു സ്വദഖ

മഹാന്മാരായ മുഹാജിറുകൾ അവരുടെ ദാഹം തീർത്തത് ഈ കിണറ്റിലെ വെള്ളമാണ്

നബി (സ)തങ്ങൾ ഉസ്മാൻ (റ) വിന് വേണ്ടി പ്രാർത്ഥിച്ചു ദാഹജലം നൽകിയ ഉസ്മാന് അല്ലാഹു പ്രതിഫലം നൽകട്ടെ

ഏത് സമയത്തും കിണറ്റിൻകരയിൽ ആൾപ്പെരുമാറ്റം തോൽപാത്രങ്ങളിൽ വെള്ളമെടുത്തു മടങ്ങുന്നവരുടെ നിരകൾ നിറകണ്ണുകളോടെ ആ കാഴ്ച നോക്കിനിന്നവരെത്ര മദീനയിൽ മസ്ജിദുന്നബവി പണിതുയർത്തി വളരെ ലളിതമായൊരു മസ്ജിദ്

ആദ്യഘട്ടത്തിൽ മേൽപ്പുരയില്ലായിരുന്നു പിന്നെ ഈന്തപ്പനയോലകൊണ്ട് മേൽപ്പുര കെട്ടി

വാതിലുകൾക്ക് അടപ്പില്ലായിരുന്നു പകരം പഴയ കമ്പിളിയും ചാക്കും തൂക്കിയിട്ടു ഒന്നിനും പണമില്ല എണ്ണ വാങ്ങാൻ പോലും ആദ്യനാളുകളിൽ വിളക്കില്ലായിരുന്നു പിന്നെയാണ് വിളക്കും വെളിച്ചവും വന്നത്

ധാരാളമാളുകൾ ഇസ്ലാം മതം സ്വീകരിച്ചുകൊണ്ടിരുന്ന കാലം പള്ളിയിൽ സ്ഥലം പോരാതെയായി മുറ്റത്തും വഴിയിലുമൊക്കെയായി നിസ്കാരം

പള്ളി വിപുലീകരിക്കണം സ്ഥലം വിലക്കു വാങ്ങണം ചുറ്റുപാടുമുള്ള സ്ഥലം ഓരോരുത്തരുടെ വകയാണ് അത് വിലക്കു വാങ്ങണം എവിടെ പണം

നബി(സ)തങ്ങളുടെ മനസ്സിൽ ആഗ്രഹം വളർന്നു മസ്ജിദ് വിപുലീകരിക്കാനുള്ള ആഗ്രഹം

ഉസ്മാൻ (റ) കാര്യങ്ങൾ നല്ലതുപോലെ മനസ്സിലാക്കി സ്ഥല ഉടമകളുമായി സംസാരിച്ചു വില ഉറപ്പിച്ചു ഇരുപത്തയ്യായിരം ദിർഹം വില നൽകി സ്ഥലം വാങ്ങി മസ്ജിദിന്റെ പണി തുടങ്ങി ഒരോരുത്തരും അദ്ധ്വാനിക്കുന്നു മണ്ണ് ചുമന്നു കല്ല് ചുമന്നു സഹായിക്കുന്നു മറ്റ്ജോലികളെടുക്കുന്നു കൈവശമുള്ളതെല്ലാം നൽകാൻ സന്നദ്ധരാണവർ

ത്യാഗത്തിന്റെ നാളുകൾ അല്ലാഹുവിന്റെയും അവന്റെ പ്രവാചകരുടെയും പൊരുത്തം നേടാൻ വേണ്ടി എന്തും ത്യജിക്കാൻ സന്നദ്ധരായ സമുന്നത സ്വഹാബികൾ അക്കൂട്ടത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന മഹൽ വ്യക്തിത്വമാണ് ഉസ്മാനുബ്നു അഫ്ഫാൻ (റ )

മസ്ജിദ് വിപുലീകരിച്ചു വിശ്വാസികൾക്ക് ഇപ്പോൾ എന്തൊരാശ്വാസം ഉസ്മാൻ (റ) വിന്റെ വ്യക്തിത്വത്തിന്റെ സവിശേഷതകൾ വിവരിച്ചവർ അദ്ദേഹത്തിന്റെ ലജ്ജാശീലം പുകഴ്ത്തിപ്പറഞ്ഞിട്ടുണ്ട്
മാന്യമായി വസ്ത്രം ധരിക്കും എന്നിട്ടേ മറ്റുള്ളവരോട് സംസാരിക്കുകയുള്ളൂ

ഉസ്മാൻ (റ )വിനെ സമീപിക്കുമ്പോൾ ആളുകൾ ഈ ലജ്ജാശീലം പരിഗണിക്കും മാന്യമായ രീതിയിലേ ആളുകൾ സമീപിക്കുകയുള്ളൂ വരുന്നവർക്കും ഒരുതരം ലജ്ജ

മലക്കുകൾ പോലും ലജ്ജ പ്രകടിപ്പിച്ചു പിന്നെ മനുഷ്യരുടെ കാര്യം പറയണോ ?

ഉമ്മുൽ മുഹ്മിനീൻ ആഇശ (റ) ഒരു സംഭവം വിവരിക്കുന്നു നബി (സ)തങ്ങൾ വിശ്രമിക്കുകയാണ് ഒരു കട്ടിലിൽ കിടക്കുന്നു കാലിന്റെ താഴെ അറ്റത്ത് നിന്ന് തുണി അൽപം നീങ്ങിയിട്ടുണ്ട് അപ്പോൾ അബൂബക്കർ സിദ്ദീഖ് (റ) വന്നു മുറിയിൽ പ്രവേശിക്കാൻ അനുവാദം ചോദിച്ചു അനുമതി നൽകപ്പെട്ടു മുറിയിൽ കയറി സംസാരിച്ചു തിരിച്ചു പോയി അതേ കിടപ്പിൽ കിടന്നുകൊണ്ടാണ് സംസാരിച്ചത്

കുറച്ച് കഴിഞ്ഞ് ഉമർ (റ) വന്നു മുറിയിൽ കയറാൻ അനുമതി തേടി സമ്മതം നൽകി ഉമർ (റ) പ്രവേശിച്ചു വന്ന കാര്യം സംസാരിച്ചു മടങ്ങിപ്പോയി നബി (സ)കിടക്കുകയായിരുന്നു അപ്പോഴും

കുറച്ചു കഴിഞ്ഞു പുറത്ത് നിന്ന് മറ്റൊരാളുടെ ശബ്ദം മുറിയിൽ പ്രവേശിക്കാൻ സമ്മതം ചോദിക്കുന്നു
ആഗതൻ ഉസ്മാൻ (റ) ആണെന്ന് മനസ്സിലായി ഉടനെ നബി(സ) എഴുന്നേറ്റിരുന്നു കാലിലെ തുണി നേരെയാക്കി ഇപ്പോൾ കാലുകൾ പൂർണമായി മറഞ്ഞു

ഉസ്മാൻ (റ) കടന്നുവന്നു വന്ന കാര്യം സംസാരിച്ചു പതിയെ തിരിച്ചുപോയി

ഉസ്മാൻ (റ) വന്നപ്പോഴുള്ള മാറ്റം ആഇശ (റ) പ്രത്യേകം ശ്രദ്ധിച്ചു

ആഇശ (റ) ഇങ്ങനെ ചോദിച്ചു:

അല്ലാഹുവിന്റെ റസൂലേ ഉസ്മാൻ (റ )വന്നപ്പോൾ മാത്രം എന്താണ് ഈ മാറ്റം ?

അബൂബക്കർ (റ) വന്നു സംസാരിച്ചു തിരിച്ചു പോയി ഉമർ (റ) വന്നു സംസാരിച്ചു യാത്ര പറഞ്ഞു പോയി അപ്പോഴൊന്നും കാണാത്ത രീതിയിലാണല്ലോ ഉസ്മാൻ (റ) വിനെ സ്വീകരിച്ചത്

നബി(സ) മറുപടി നൽകിയതിങ്ങനെ :

ഉസ്മാൻ (റ) വളരെ ലജ്ജാശീലമുള്ള ആളാണ് അത് പരിഗണിച്ച് ഞാനങ്ങനെ പെരുമാറി
നബി(സ) തങ്ങളുടെ വാക്കുകൾ ഇങ്ങനെ ഉദ്ധരിക്കപ്പെടുന്നു :

അലാ അസ്തഹീ മിൻ റജുലിൻ തസ്തഹീ മിൻഹുൽ മലാഇകതു

മലക്കുകൾ ലജ്ജ പ്രകടിപ്പിക്കുന്ന ഒരാളോട് എനിക്ക് ലജ്ജ വേണ്ടേ

ലജ്ജ ഈമാനിന്റെ ഭാഗമാണ് അത് ഉസ്മാൻ (റ) സമൃദ്ധമായിരുന്നു ഞാൻ അതേ കിടപ്പിൽ കിടന്നിരുന്നെങ്കിൽ ഉസ്മാൻ (റ) മുറിയിൽ പ്രവേശിക്കില്ലായിരുന്നു ലജ്ജ അതിന്നനുവദിക്കില്ല പറയാൻ വന്ന കാര്യം പറയാനാവാതെ മടങ്ങിപ്പോകുമായിരുന്നു

ഈ വിധത്തിലായിരുന്നു നബി (സ)തങ്ങളുടെ പ്രതികരണം ഹയാഹ് ഉസ്മാൻ (റ) (ഉസ്മാൻ (റ) വിന്റെ ലജ്ജ) എന്ന തലവാചകത്തോടെയാണ് ചില ചരിത്രകാരന്മാർ വിശദീകരണം നൽകുന്നത്

ഉസ്മാൻ (റ) വിന്റെ കച്ചവടം വളർന്നു വലുതാവുകയാണ് ശാമിലേക്കും യമനിലേക്കും ഖാഫിലകൾ പോവുന്നുണ്ട് നൂറുകണക്കായ ഓട്ടകങ്ങൾ ചരക്ക് ചുമന്ന് കൊണ്ടു പോവുന്നു മദീനയിലേക്ക് ധാന്യച്ചാക്കുകൾ ഒഴുകി വരുന്നു

പട്ടിണിക്കാർ വരുമ്പോൾ ധാന്യം വാരിക്കോരിയാണ് കൊടുക്കുന്നത് കണക്ക് നോക്കാതെ കൊടുക്കും ധാന്യം പാകം ചെയ്തു സുഭിക്ഷമായി അവർ കഴിക്കും

ദാനം ചെയ്യുന്ന സാധനങ്ങൾക്കൊന്നും കണക്ക് വെക്കാറില്ല എണ്ണിക്കണക്കാക്കാതെ കൊടുക്കും അല്ലാഹു എണ്ണിത്തിട്ടപ്പെടുത്താതെ അനുഗ്രഹങ്ങൾ ദർശിക്കുകയും ചെയ്യും

എന്നാൽ ഉസ്മാൻ (റ) വിന്റെ ജീവിതം എങ്ങനെ?

പുറംനാടുകളിൽ നിന്ന് മേനിയുള്ള തുണിത്തരങ്ങൾ കൊണ്ടുവന്ന് ദാനം ചെയ്യുന്ന ഉസ്മാൻ (റ) ധരിക്കുന്നത് വില കുറഞ്ഞ പരുക്കൻ വസ്ത്രം
പാവപ്പെട്ടവരെ നന്നായി ഭക്ഷിപ്പിക്കുന്ന ഉസ്മാൻ (റ) വിന്റെ ആഹാരം വളരെ ലളിതം ആഹാരത്തിൽ വിഭവങ്ങൾ വളരെ കുറവ് മസ്ജിദിന്റെ അങ്കണത്തിലെ ചരൽക്കല്ലിൽ പഴന്തുണി തലക്കു വെച്ചു കിടക്കുന്ന ഒരു മനുഷ്യനെനോക്കണം

അത് ഉസ്മാൻ (റ) ആകുന്നു

എത്ര വലിയ ആഡംബരത്തിൽ ജീവിക്കാനും സ്വത്തുണ്ട് സ്വന്തം ജീവിതത്തിൽ ആഡംബരമില്ല ലാളിത്യം മാത്രം ധനം തരുന്നത് അല്ലാഹു ആകുന്നു

എന്തിനാണ് ധനം തരുന്നത്?

അല്ലാഹുവിന്റെ വഴിയിൽ ചെലവഴിക്കാൻ ഇതാണ് കാഴ്ചപ്പാട് മനസ്സിൽ ധനത്തിന് സ്ഥാനമില്ല മനസ്സിലെന്താണുള്ളത് ?

അല്ലാഹു അവന്റെ റസൂൽ (സ)അവരുടെ തൃപ്തിയാണ് ലക്ഷ്യം ധനവും ശരീരവും അത് നേടാനുള്ളതാണ് ശരിയായ പരിത്യാഗം ഒട്ടകക്കൂട്ടങ്ങൾക്കും ആട്ടിൻപറ്റങ്ങൾക്കും തോട്ടങ്ങൾക്കും കച്ചലടച്ചരക്കുകൾക്കും മധ്യത്തിൽ ജീവിച്ച പരിത്യാഗി അതിശയകരമായ പരിത്യാഗം


വിശുദ്ധ ഖുർആനെ അളവറ്റ് സ്നേഹിച്ചു




ഉസ്മാൻ (റ)വിന്റെ ചരിത്രമെഴുതിയവരെല്ലാം എടുത്തു പറഞ്ഞ ഒരു കാര്യമുണ്ട്

വിശുദ്ധ ഖുർആനിനോടുണ്ടായിരുന്ന അളവറ്റ സ്നേഹം എന്തൊരാവേശം എന്തൊരു ഭ്രമം വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നത് കേട്ടാൽ അവിടെ നിൽക്കും പിടിച്ചു നിർത്തിയത് പോലെ എത്ര കേട്ടാലും മതിവരില്ല ലയിച്ചു ചേർന്നുപോവും സ്വന്തമായി ഓതുകയാണെങ്കിലോ ?

അത്ഭുതകരമായ അവസ്ഥ തന്നെ പരിസരം മറന്നു പോവും ആയത്തിലെ ആശയങ്ങളുമായി ഇഴുകിച്ചേർന്ന് പോവും പാരായണം തുടർന്നുകൊണ്ടേയിരിക്കും മണിക്കൂറുകൾ കടന്നുപോയാലും അറിയില്ല

വിശുദ്ധ ഖുർആൻ നിസ്കാരത്തിൽ നീട്ടി ഓതുന്നത് ഏറെ പുണ്യമുള്ള കാര്യമാണ്

നിസ്കാരം ഇഷ്ടപ്പെട്ട കർമമാണ് നിസ്കരിച്ചാൽ മതിവരില്ല രാത്രിയിലെ സുന്നത്ത് നിസ്കാരം ആ സുന്നത്ത് നിസ്കാരത്തിലെ ഖുർആൻ പാരായണം കണ്ടവർ അത്ഭുതപ്പെട്ടുപോയിട്ടുണ്ട് സുന്നത്ത് നിസ്കാരത്തിൽ നീണ്ട സൂറത്തുകൾ ഓതിക്കൊണ്ടിരിക്കും മതിവരിതെ ഓതും

ചിലപ്പോൾ ഓതി ഓതി അവസാനംവരെയെത്തും മനസ്സിനെ ഇളക്കിമറിക്കുന്ന ആയത്തുകൾ വിതുമ്പലോടെയല്ലാതെ ഓതിത്തീർക്കാനാവില്ല

ഒരു ചരിത്രകാരൻ ഇങ്ങനെ രേഖപ്പെടുത്തുന്നു :

ഉസ്മാൻ (റ) നബി (സ)തങ്ങളിൽ നിന്ന് വിശുദ്ധ ഖുർആൻ നേർക്കുനേരെ കേട്ടു കേട്ടത് കാണാതെ പഠിച്ചു പഠിച്ചതനുസരിച്ചു പ്രവർത്തിച്ചു
അപ്പോൾ മനസ്സ് ശുദ്ധീകരിക്കപ്പെട്ടു ആത്മാവ് സംശുദ്ധമായി സമൂലമായ സംസ്കരണം സിദ്ധിച്ചു താൽപര്യങ്ങളും ഖുർആനിന് ചേർന്ന നിലയിലായി രക്തധമനികളിൽ ഖുർആൻ അലിഞ്ഞുചേർന്നു മനസ്സിലും ,ബുദ്ധിയിലും,ചിന്തയിലും ഖുർആൻ

പ്രപഞ്ചമഖിലം ഖുർആൻ

ഖുർആൻ അല്ലാഹുവിന്റെ വചനം ശക്തിയും വെളിച്ചവും അവൻ തന്നെ മനസ്സ് നിറയെ അവൻ നൽകിയ വെളിച്ചം തൗഹീദ് നിറഞ്ഞൊഴുകിയ ശരീരം ആത്മാവിലും അതുതന്നെ പ്രപഞ്ചം മുഴുവൻ അതുതന്നെ വിശുദ്ധ വചനത്തിൽ ലയിച്ചു പോയി ഉസ്മാൻ (റ)നബി (സ)ഇങ്ങനെ പ്രസ്താവിച്ചു:

ഖൈറുകും മൻ തഅല്ലമൽ ഖുർആന വഅല്ലമഹു

(വിശുദ്ധ ഖുർആൻ പഠിക്കുകയും എന്നിട്ട് മറ്റുള്ളവർക്ക് പഠിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നവരാണ് നിങ്ങളിൽ ഉത്തമന്മാർ

ഇത് കേട്ടതോടെ ഉസ്മാൻ (റ) ആവേശഭരിതനായി ആ ഉത്തമന്മാരിൽ പെടാനുള്ള ശ്രമമായി

എത്രയോ പേർക്ക് ഉസ്മാൻ (റ) വിശുദ്ധ ഖുർആൻ പഠിപ്പിച്ചു കൊടുത്തു അദ്ദേഹത്തിന്റെ ശിഷ്യന്മാർ പ്രസിദ്ധമായിത്തീർന്നു ചരിത്രത്തിൽ അവർ തിളങ്ങി നിൽക്കുന്നു അബൂ അബ്ദുറഹ്മാനുസ്സുലമി ,മുഗീറത്തുബ്നു അബീ ശിഹാബ്, അബുൽ അസ്വദ് തുടങ്ങി നിരവധി പേർ അക്കൂട്ടത്തിൽ പെടുന്നു

വിശുദ്ധ ഖുർആനുമായി ബന്ധപ്പെട്ട് ഉസ്മാൻ (റ)നടത്തിയ പ്രസ്താവനകൾ പ്രസിദ്ധമാണ് അവയിൽ ചിലത് ഇങ്ങനെയാകുന്നു

വിശുദ്ധ ഖുർആൻ പാരായണം ചെയ്യാത്ത ഒരു ദിവസം ആഗതമാകുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല

ഈ ദുനിയാവിൽ എനിക്ക് ഇഷ്ടപ്പെട്ട മൂന്നു കാര്യങ്ങൾ ഇവയാകുന്നു

1. വിശന്നവർക്ക് ആഹാരം നൽകുക

2. വസ്ത്രമില്ലാത്തവർക്ക് വസ്ത്രം നൽകുക

3. വിശുദ്ധ ഖുർആൻ പാരായണം ചെയ്യുക


നാല് കാര്യങ്ങളുണ്ട് അവയുടെ ബാഹ്യവശം ശ്രേഷ്ഠമാണ് ആന്തരിക വശം നിർബന്ധവുമാണ്

1. സ്വാലിഹീങ്ങളുമായി സഹവസിക്കൽ ശ്രേഷ്ഠമാണ് അവരെ പിൻപറ്റൽ നിർബന്ധവുമാണ്

2. വിശുദ്ധ ഖുർആൻ പാരായണം ചെയ്യൽ ശ്രേഷ്ഠമാണ് ഖുർആൻ അനുസരിച്ചു ജീവിക്കൽ നിർബന്ധവുമാണ്

3. ഖബ്ർ സന്ദർശനം ശ്രേഷ്ഠമാണ് മരണത്തിന് ഒരുങ്ങൽ നിർബന്ധവുമാണ്

4 . രോഗിയെ സന്ദർശിക്കൽ ശ്രേഷ്ഠമാണ് അവനുമായുള്ള വസ്വിയ്യത്ത് നിർബന്ധവുമാണ്


മനുഷ്യൻ നഷ്ടപ്പെടുത്തിക്കളയുന്ന പല അനുഗ്രഹങ്ങളെക്കുറിച്ചും ഉസ്മാൻ (റ) എടുത്തു പറയുന്നുണ്ട്

1. അറിവ് പകർന്നു നൽകാത്ത പണ്ഡിതൻ

2. പ്രയോഗത്തിൽ വരുത്താത്ത വിജ്ഞാനം

3. നിസ്കാരമില്ലാത്ത മസ്ജിദ്

4.പാരായണം ചെയ്യാത്ത മുസ്വ്ഹഫ്

5.നല്ല വഴിയിൽ ചെലവഴിക്കാത്ത ധനം

6. യാത്രക്ക് ഉപകരിക്കാത്ത കുതിര

7. പരലോക യാത്രക്ക് ഒരുങ്ങാത്ത ദീർഘായുസ്


അല്ലാഹുവിനെക്കുറിച്ചുള്ള അറിവ് അരുവി പോലെ അദ്ദേഹത്തിന്റെ മനസ്സിലേക്കൊഴുകിവന്നു

വിശുദ്ധ ഖുർആനിലെ ഓരോ വചനത്തിന്റെയും അഗാധതയിലേക്ക് മഹാൻ ഇറങ്ങിച്ചെന്നു

ഖുർആനിക വിജ്ഞാനത്തിന്റെ സാഗരമായിത്തീർന്നു

മുസ്ഹാഫ് താഴെ വെച്ചില്ല ശത്രുക്കളുടെ വാളുകൾ കഴുത്തിനു നേരെ നീണ്ടുവന്നപ്പോൾ പോലും മുസ്ഹാഫിലെ പിടി വിട്ടില്ല

വിശുദ്ധ ഖുർആൻ പരായണമായിരുന്നു ആശ്വാസം അതുതന്നെയായിരുന്നു ആനന്ദം

ഈ ആനന്ദമാണ് അന്ത്യനിമിഷത്തിലും കാണാനായത് ഉസ്മാൻ (റ)രക്തസാക്ഷിയായി അന്ന് തുടങ്ങിയ കലാപമോ ?
നിലയ്ക്കാതെ തുടരുകയാണ്

മക്കയിൽ എഴുത്തും വായനയും അറിയാവുന്നവരിൽ ഒരാളായിരുന്നു ഉസ്മാൻ (റ)

വിശുദ്ധ ഖുർആൻ വചനങ്ങൾ എഴുതാൻ കഴിവുള്ള ആളായിരുന്നു ഖുർആൻ ശേഖരിക്കപ്പെടണമെന്നും ഗ്രന്ഥരൂപത്തിലാക്കണമെന്നും അഭിപ്രായം ഉയർന്നത് ഒന്നാം ഖലീഫയുടെ കാലഘട്ടത്തിലായിരുന്നു

ഉസ്മാൻ (റ)വിനെ വളരെയേറെ സന്തോഷിപ്പിച്ച സംഭവമായിരുന്നു അത്

വിശുദ്ധ ഖുർആൻ മനഃപാഠമാക്കിയവർ പല രാജ്യങ്ങളിലുമെത്തി അവർ ജനങ്ങളെ ഖുർആൻ പഠിപ്പിച്ചു പുതിയ രാജ്യങ്ങൾ ഖലീഫമാർക്കു കീഴടങ്ങി അവിടത്തെ ജനങ്ങൾ ഇസ്ലാം മതം സ്വീകരിച്ചു
വിശുദ്ധ ഖുർആൻ പഠിക്കുകയെന്നത് അവർക്ക് അനിവാര്യമായിത്തീർന്നു
പുതിയ തലമുറകൾ ഇസ്ലാമിലേക്കു വന്നുകൊണ്ടേയിരുന്നു അവരുടെ വൈജ്ഞാനിക മണ്ഡലം വികസിച്ചത് വിശുദ്ധ ഖുർആൻ പഠനത്തിലൂടെയായിരുന്നു പൂർവിക സമൂഹങ്ങളും ചരിത്രം പഠിച്ചു തലമുറകൾ ചരിത്ര ബോധമുള്ളവരായിരുന്നു

മൂന്നാം ഖലീഫയായി വന്ന ഉസ്മാൻ (റ)പ്രമുഖരായ സ്വഹാബികളുടെ സഹായത്തോടെ വിശുദ്ധ ഖുർആന്റെ ആധികാരിക പ്രതി പുറത്തിറക്കി പാരായണ വിധികൾ ജനങ്ങൾ മനസ്സിലാക്കി ആധികാരികമായ പാരായണ രീതി നടപ്പിൽ വന്നു അതനുസരിച്ചു മാത്രമേ പാരായണം പാടുള്ളൂ ഈ രീതി ലോകം മുഴുവൻ പ്രചരിച്ചു എല്ലാവരും അത് അംഗീകരിച്ചു ഈ രംഗത്ത് ഉസ്മാൻ (റ)നൽകിയ സേവനം എക്കാലവും പ്രശംസിക്കപ്പെടും വിശുദ്ധ ഖുർആൻ ഈ വിധത്തിൽ സംരക്ഷിക്കപ്പെട്ടു വിശുദ്ധ ഖുർആനിൽ നിന്ന് നടപടിക്രമങ്ങൾ മനസ്സിലാക്കാൻ കഴിഞ്ഞ മഹാപുരുഷന്മാരായിരുന്നു അക്കാലത്ത് ജീവിച്ചിരുന്നത് ഒന്നാം ഖലീഫയുടെയും രണ്ടാം ഖലീഫയുടെയും ഭരണകാര്യങ്ങളിൽ ഉസ്മാൻ (റ)നന്നായി സഹായിച്ചിരുന്നു


റുഖിയ്യ ബീവി (റ)


ഹിജ്റ രണ്ടാം വർഷം

പല പ്രധാന സംഭവങ്ങളും നടന്ന വർഷമാണത് പരിശുദ്ധ റമളാൻ മാസം പൂർണ്ണമായും നോമ്പെടുക്കാൻ നിർബന്ധമാക്കപ്പെട്ടു സകാത്ത് നിർബന്ധമായി

ചെറിയ പെരുന്നാളും വലിയ പെരുന്നാളും വന്നു ഫിത്വർ സകാത്ത് വന്നു ഉള്ഹിയ്യത്ത് വന്നു ഹിജ്റ രണ്ടാം വർഷത്തിൽ ബദ്ർ യുദ്ധവും നടന്നു ബദ്ർ വല്ലാത്ത പരീക്ഷണമായിരുന്നു വിഭവങ്ങൾ കുറവാണ് ആയുധങ്ങൾ കുറവ് ആളുകളും കുറവ് ബദ്റിൽ പോവൽ നിർബന്ധമായിത്തീർന്നു എല്ലാവരും എല്ലാവരും യാത്രയുടെ ഒരുക്കത്തിലാണ് റമളാൻ പന്ത്രണ്ടിന് യാത്ര തിരിക്കുന്നു മുന്നൂറ്റി പതിമൂന്നു പേർ മഹാന്മാരായ ബദ്രീങ്ങൾ നബി(സ)തങ്ങളുടെ ശ്രദ്ധ മുഴുവൻ ബദ്റിലേക്കുള്ള യാത്രയിലാണ്

മദീനയിലെ ഒരു ചെറിയ വീട് വൃത്തിയും ഭംഗിയുമുള്ള വീട് ഒരു കട്ടിലിൽ അവശയായി കിടക്കുന്നു വീട്ടുകാരി ആരാണ് വീട്ടുകാരി ?

നബി (സ)തങ്ങളുടെ ഓമന പുത്രി റുഖിയ്യ (റ) രോഗം ശരീരത്തെ നന്നായി ബാധിച്ചു അവശയായിപ്പോയി എന്തൊരു ക്ഷീണം
ഭർത്താവ് ഉസ്മാൻ (റ) ഉൽക്കണ്ഠാകുലനാണ് എല്ലാവരും ബദ്റിലേക്കു പുറപ്പെടുകയാണ് തനിക്കും പോവണം പടപൊരുതണം ഒന്നുകിൽ വിജയം അല്ലെങ്കിൽ വീര രക്തസാക്ഷിയാവുക എങ്ങനെ പോവും? ഭാര്യയുടെ കിടപ്പ് കണ്ടില്ലേ?

യുദ്ധ ഫണ്ടിലേക്ക് സംഭാവന കൊടുത്തിട്ടുണ്ട് അത് പോരല്ലോ പടക്കളത്തിലിറങ്ങണ്ടേ ? പടപൊരുതണ്ടേ ?

ഉപ്പയെ കണ്ടു വരട്ടെ

അത്രയും പറഞ്ഞ് ഉസ്മാൻ (റ) വീട്ടിൽ നിന്നിറങ്ങി നബി(സ)തങ്ങളുടെ സമീപത്തേക്ക് ധൃതിപിടിച്ചു വന്നു റുഖിയ്യയുടെ വിവരങ്ങൾ പറഞ്ഞു റുഖിയ്യയുടെ നില ഗുരുതരമാണ് ഉസ്മാൻ നന്നായി പരിചരിച്ചുകൊള്ളൂ യുദ്ധത്തിന് വരേണ്ട നബി(സ)അരുൾ ചെയ്തു തന്റെ മനസ്സിന്റെ അവസ്ഥയെന്ത് ? ആശയോ നിരാശയോ ? ഭാര്യയുടെ സമീപം വന്നു നിന്നു റുഖിയ്യ (റ) ഭർത്താവിന്റെ മുഖത്തേക്ക് ഉറ്റുനോക്കി മനസ്സിൽ വികാരങ്ങളുടെ തള്ളിച്ചയാണ് ഭർത്താവിന്റെ സാമീപ്യം ആശ്വാസം പകരുന്നതാണ് പക്ഷെ ഈ സാമീപ്യം ബദ്റിൽ പോവാതെയുള്ള ഈ നിൽപ്പ് അതാണ് വിധി അതിൽ ആശ്വസിക്കാം ഉപ്പയും സ്വഹാബികളും യാത്രപോയി എന്ന് കേട്ടു തളർച്ച കൂടുകയാണ് രോഗം വർധിക്കുന്നു 

ഉസ്മാൻ (റ)വിന്റെ ഉൽക്കണ്ഠ വർധിച്ചു ഭാര്യക്കു മരുന്ന് നൽകിക്കൊണ്ടിരുന്നു ഇടക്കിടെ വെള്ളം കൊടുക്കുന്നു രാത്രിയുടെ യാമങ്ങൾ ശരീരം വേദനിക്കുന്നു അപ്പോൾ റുഖിയ്യയുടെ മനസ്സിൽ രണ്ട് മുഖങ്ങൾ തെളിയുന്നു കാണാൻ വല്ലാത്ത മോഹം കാണാൻ കഴിയുമോ ? ഉപ്പയുടെ മുഖം ഇത്താത്തയുടെ മുഖം 

ഉപ്പ ഇപ്പോൾ ബദ്റിലേക്ക് മുന്നേറിക്കൊണ്ടിരിക്കുകയാവും ഇത്താത്തയുടെ കാര്യം ? അവർ മക്കയിലാണ് ഭർത്താവ് അവിടെ നിർത്തിയിരിക്കുകയാണ് സ്നേഹത്തിന്റെ സാഗരമാണ് ഇത്താത്ത സൈനബ് എന്തൊരു സുന്ദര വദനം പ്രകാശം പരത്തുന്ന പുഞ്ചിരി കണ്ടിട്ടെത്രയോ കാലമായി ഒരിക്കൽകൂടി ആ മുഖം കാണാൻ കഴിയുമോ ? അവശയായ രോഗിയുടെ വലിയ മോഹം ആരോട് പറയാൻ മോഹം മനസ്സിലൊതുങ്ങിനിൽക്കട്ടെ രാപ്പകലുകൾ മാറിമാറി വന്നുകൊണ്ടിരുന്നു ഉപ്പ ബദ്റിലെത്തിക്കാണും അല്ലാഹുവേ.... 
മരുന്നുകൾ ഫലം ചെയ്തില്ല റുഖിയ്യ (റ)യുടെ വായിൽ നിന്ന് സത്യസാക്ഷ്യ വചനം ഒഴുകിവന്നു

അശ്ഹദു അല്ലാ ഇലാഹ ഇല്ലല്ലാഹ്
വ അശ്ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ്

ഉസ്മാൻ (റ)ഞെട്ടിപ്പോയി അന്ത്യവചനം മൊഴിഞ്ഞുകഴിഞ്ഞു ആത്മാവ് നീങ്ങിപ്പോയി ശരീരം ബാക്കിയായി ശരീരം തുണി കൊണ്ട് മൂടി സ്ത്രീകൾ വന്നുകൂടി മരണാനന്തര കർമങ്ങൾക്ക് തുടക്കമായി ആരെയും കാത്തിരിക്കാനില്ല

പടക്കളത്തിലേക്കു പോയവരുടെ ഒരു വിവരവും അറിയില്ല മനസ്സുകളിൽ ഉൽക്കണ്ഠയാണ് ജൂതന്മാർ അർത്ഥം വെച്ചു നോക്കുന്നുണ്ട് എല്ലാം ബദ്റിൽ തീരും ആ നോട്ടങ്ങൾ അതാണ് സൂചിപ്പിക്കുന്നത് പുരുഷന്മാരായി വളരെ കുറച്ചു പേർ മാത്രമേ മദീനയിലുള്ളൂ അവർ ഖബ്ർ കുഴിക്കാൻ തുടങ്ങി മയ്യിത്ത് കുളിപ്പിച്ചു കഫൻ ചെയ്തു മറ്റ് കർമങ്ങളെല്ലാം ചെയ്തു ചുമന്നു കൊണ്ടുപോയി ഖബറടക്കി ഉസ്മാൻ (റ) വിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി റുഖിയ്യ (റ)തന്നെ തനിച്ചാക്കിയിട്ട് പോയി നബി(സ)തങ്ങളുമായി തനിക്കുണ്ടായിരുന്ന പ്രത്യേക ബന്ധം അറ്റുപോയതുപോലെ തോന്നി

ഖബറടക്കൽ കർമ്മം പൂർണമായി ബഖീഇൽ നിന്ന് ആളുകൾ പിന്തിരിയുകയാണ് അപ്പോൾ മദീനയുടെ വഴിയിൽ ആ ശബ്ദം മുഴങ്ങി സൈദ് ബ്നു ഹാരിസ് (റ)വിന്റെ ശബ്ദം ബദ്റിൽ നബി(സ)വിജയിച്ചിരിക്കുന്നു മക്കാ മുശ്രിക്കുകളുടെ നേതാക്കൾ വധിക്കപ്പെട്ടു

ആളുകൾ ശബ്ദം കേട്ട ഭാഗത്തേക്കോടി നബി(സ)യുടെ ഒട്ടകപ്പുറത്തിരുന്നുകൊണ്ടാണ് വിളിച്ചു പറയുന്നത്
മുശ്രിക്കുകളിൽ പലരെയും ബന്ദികളാക്കിയിട്ടുണ്ട് നബി (സ)തങ്ങൾ സുരക്ഷിതനാണ് ഏതാനും ദിവസങ്ങൾക്കുള്ളിൽ ബന്ദികളെയും കൊണ്ട് മദീനയിൽ എത്തിച്ചേരുന്നതാണ് നിമിഷ നേരത്തേക്ക് ഉസ്മാൻ (റ)കോരിത്തരിച്ച് നിന്നു പോയി ദിവസങ്ങളായി മനസ്സിൽ തളംകെട്ടി നിന്ന കടുത്ത ദുഃഖം മറന്നു പോയി കണ്ണുകൾ തിളങ്ങി മുഖം പ്രസന്നമായി അൽഹംദുലില്ലാഹ്

എന്നും എപ്പോഴും അല്ലാഹുവിന് സ്തുതി ബദ്ർ യുദ്ധത്തിന്റെ വിശദ വിവരങ്ങൾ ലഭിക്കണം സൈദ് ബ്നു ഹാരിസ് (റ)ബദ്ർ യുദ്ധ വിവരണം നൽകി കേൾക്കുംതോറും മനസ്സ് കോരിത്തരിക്കുകയാണ്

ആണുങ്ങളിൽ നിന്ന് പെണ്ണുങ്ങളിലേക്ക് ഉമ്മമാരിൽ നിന്ന് കുട്ടികളിലേക്ക് വീടുകളിൽ നിന്ന് വീടുകളിലേക്ക് ബദ്ർ യുദ്ധ വിവരങ്ങൾ നീങ്ങുകയാണ് യഹൂദികൾ അമ്പരന്നു അവർ അമ്പരപ്പോടെ സംസാരിച്ചു ഇത് അതിശയകരം തന്നെ ദിവസങ്ങൾ നീങ്ങി നബി(സ)മടങ്ങിയെത്തി ബഖീഇൽ വന്നു മകളുടെ ഖബ്റിന്നരികിൽ നിന്നു സ്നേഹനിധിയായ പിതാവിന്റെ ദുഃഖം മകൾക്കു വേണ്ടി പ്രാർഥിച്ചു കണ്ണീരോടെ സലാം ചൊല്ലിപ്പിരിഞ്ഞു

റുഖിയ്യ (റ)യുടെ ഉമ്മ ഖദീജ (റ)മക്കയിൽ വെച്ചുതന്നെ മരണപ്പെട്ടിരുന്നു മക്കയിലാണ് ഖബ്ർ എത്രയോ കാലം ഉമ്മയെ പിരിഞ്ഞു ജീവിച്ചു അബ്സീനിയായിൽ

ഉസ്മാൻ (റ) കടുത്ത ദുഃഖത്തിലാണ് നബി (സ)തങ്ങൾ അത് നന്നായറിയുന്നു ദുഃഖം തീർക്കണം അതിനുള്ള വഴി തേടുകയാണ് നബി(സ)തങ്ങൾ
ഭർത്താവിന്റെ താൽപര്യങ്ങൾ മനസ്സിലാക്കാനും അവയുമായി പൊരുത്തപ്പെട്ടു പോവാനും കഴിവുള്ള സൽഗുണ സമ്പന്നയായ ഭാര്യയായിരുന്നു റുഖിയ്യ (റ)

ഭാര്യ ഭർത്താവിന്റെ താൽപര്യങ്ങളിൽ അലിഞ്ഞു ചേർന്നു ജീവിച്ചു ഭർത്താവ് ധാരാളം സുന്നത്ത് നോമ്പെടുക്കും രാത്രി വളരെ നേരം നിസ്കരിക്കും ഭാര്യയും അതിലെല്ലാം തൽപരയായിരുന്നു വിശുദ്ധ ഖുർആനിനോടുള്ള സ്നേഹം അതിലും ഭാര്യ പങ്കാളിയായി
ഹിജ്റ രണ്ടാം വർഷം റമളാൻ മാസത്തിൽ റുഖിയ്യ (റ) വഫാത്തായി

റുഖിയ്യ (റ)യുടെ സഹോദരി ഉമ്മു കുൽസൂം (റ)
ഉമ്മു കുൽസൂം(റ)യെ ഉസ്മാൻ (റ)വിന് വിവാഹം ചെയ്തു കൊടുക്കാൻ നിശ്ചയിച്ചു

മദീനയിൽ അതൊരു സന്തോഷവാർത്തയായിരുന്നു നബി(സ) തങ്ങളുടെ ഒരു വചനം ഇങ്ങനെ ഉദ്ധരിക്കപ്പെട്ടിട്ടുണ്ട് മസ്ജിദിന്റെ വാതിൽക്കൽ നിൽക്കുകയായിരുന്ന ഉസ്മാൻ (റ)വിനെ വിളിച്ചു കൊണ്ട് നബി (സ)പറഞ്ഞു;

യാ ഉസ്മാൻ ഹദാ ജിബ്രീൽ അഖ്ബറനീ അന്നല്ലാഹ സവ്വജക ഉമ്മു കുൽസൂം

(ഓ ഉസ്മാൻ ഇതാ ജിബ്രീൽ അല്ലാഹു ഉമ്മു കുൽസൂമിനെ താങ്കൾക്ക് വിവാഹം ചെയ്തു തന്നതായി ജിബ്രീൽ എന്നോട് പറഞ്ഞു

അനുഗ്രഹീതമായ വിവാഹം ഹിജ്റ മൂന്നാം വർഷത്തിൽ ഉസ്മാൻ (റ)ഉമ്മുകുൽസൂം(റ)വിനെ വിവാഹം ചെയ്തു നബി(സ)യുടെ രണ്ട് പുത്രിമാർ അവർ രണ്ട് പ്രകാശങ്ങൾ രണ്ട് പ്രകാശങ്ങൾ സിദ്ധിച്ച സൗഭാഗ്യവാൻ ഉസ്മാൻ (റ)വിന് ഒര സ്ഥാനപ്പേര് കിട്ടി ദുന്നൂറൈൻ

ഹിജ്റ ഒമ്പതാം വർഷം വരെ ദമ്പതികൾ മാതൃകാ ജീവിതം നയിച്ചു സ്നേഹവും വാത്സല്യവും നിറഞ്ഞ ആറ് വർഷങ്ങൾ ഉമ്മു കുൽസൂം (റ)വിന് രോഗം ബാധിച്ചു

ഉസ്മാൻ (റ)വിന് ഉൽക്കണ്ഠയായി റുഖിയ്യ (റ)വിന്റെ രോഗത്തിന്റെ നാളുകൾ വേദനിപ്പിക്കുന്ന ഓർമയായി മനസ്സിലുണ്ട് അന്ന് പിതാവിനെക്കാണാതെ മകൾ മരണപ്പെട്ടു ഉമ്മു കുൽസൂമിന്റെ ശരീരം വാടിത്തളർന്ന മുഖം വാടിയ പൂപോലെ കിടക്കുകയാണവർ മരണത്തിന്റെ കാലൊച്ച അടുത്തു വരികയാണ് ഹിജ്റ ഒമ്പത് സംഭവബഹുലമായ വർഷമാണത് നബി(സ)ക്ക് നിന്നുതിരിയാൻ നേരമില്ല എന്തെല്ലാം പ്രശ്നങ്ങൾ ശഹ്ബാൻ മാസം
ദുഃഖത്തിന്റെ കാർമേഘങ്ങൾ വരികയാണ് ഉമ്മുകുൽസൂം കലിമ ചൊല്ലി കലിമത്തുത്തൗഹീദ്

കണ്ണുകൾ അടഞ്ഞു ശ്വാസം നിലച്ചു എല്ലാം നിശ്ചലം മരണാനന്തര കർമങ്ങളെല്ലാം നിർവഹിച്ചു എല്ലാറ്റിനും നബി (സ)നേതൃത്വം നൽകി
ഖബ്റടക്കൽ കർമം നിർവഹിക്കപ്പെട്ടുകഴിഞ്ഞു നബി (സ)ഖബ്റിന്നരികിൽ ഇരുന്നു മുഖം നിറയെ ദുഃഖം

അനസുബ്നു മാലിക് (റ) ഇങ്ങനെ റിപ്പോർട്ട് ചെയ്യുന്നു: ഉമ്മുകുൽസൂമിന്റെ ഖബ്റിന്നരികിൽ നബി(സ)ഇരിന്നു അപ്പോൾ നബി (സ)തങ്ങളുടെ ഇരുനയനങ്ങളും നിറഞ്ഞൊഴുകുന്നത് ഞാൻ കണ്ടു ദുഃഖത്തിന്റെ കണ്ണീർ കണങ്ങൾ

ലൈലാ ബിൻത് ഖാനിഫ് ,അസ്മാഹ് ബിൻത് ഉമൈസ് ,സ്വഫിയ്യ ബിൻത് അബ്ദിൽ മുത്വലിബ് (റ) തുടങ്ങിയവർ ചേർന്ന് മയ്യിത്ത് കുളിപ്പിച്ചു കുളിപ്പിക്കുമ്പോഴും കഫൻ ചെയ്യുമ്പോഴും നബി (സ)തങ്ങൾ നിർദേശങ്ങൾ നൽകിക്കൊണ്ടിരുന്നു ആ രംഗങ്ങൾ പിന്നീടവർ വിശദീകരിച്ചു പറഞ്ഞിട്ടുണ്ട്

അലി(റ),ഫള്ലുബ്നു അബ്ബാസ് (റ),ഉസാമത്ത് ബ്നു സൈദ് (റ)എന്നിവർ മയ്യിത്ത് ഖബ്റിലേക്ക് താഴ്ത്തി

ഉസ്മാൻ (റ)വീണ്ടും ദുഃഖിതനായി അത് കണ്ട നബി(സ )യുടെ പ്രതികരണം പ്രസിദ്ധമാണ്:

ലവ് കാനത്ത് ഇന്തനാ സാലിസത്തുൻ ലസവ്വജ്നാ കഹാ യാ ഉസ്മാൻ

(ഓ ഉസ്മാൻ നമ്മുടെ പക്കൽ മൂന്നാമതൊരു മകൾകൂടി ഉണ്ടായിരുന്നെങ്കിൽ താങ്കൾക്ക് ഞാൻ വിവാഹം ചെയ്തു തരുമായിരുന്നു

ഉസ്മാൻ (റ)ന്റെ സേവനം തിളങ്ങിനിന്ന ഒരു സംഭവം പറയാം നബി(സ)തങ്ങളും സ്വഹാബികളും ഉംറ നിർവഹിക്കാനായി മക്കയിലേക്ക് പുറപ്പെട്ടു ദുൽഖഅദ് മാസത്തിലായിരുന്നു യാത്ര

ബലിമൃഗങ്ങൾ കൂടെയുണ്ടായിരുന്നു ഉംറയുടെ വേഷം അറബികൾ യാത്രയിൽ ഒരു വാൾ കരുതാറുണ്ട് അത് ഉറയിൽ തന്നെ കാണും പുറത്തെടുക്കേണ്ടിവരില്ല ആ വാൾ മാത്രമേ കൈവശമുള്ളൂ തീർത്ഥാടകരാണെന്ന് കാണുന്നവർക്ക് മനസ്സിലാവും

യുദ്ധത്തിന് പോവുന്ന വരവല്ല ആയുധങ്ങളില്ല

ഹുദൈബിയ്യ എന്ന സ്ഥലത്തെത്തി നബി (സ)തങ്ങളുടെ ഒട്ടകം അവിടെ മുട്ടുകുത്തി

ചിലർ ഒട്ടകത്തെ എഴുന്നേൽപിക്കാൻ നോക്കി നബി (സ)അത് അറിഞ്ഞു
നിർദ്ദേശം കിട്ടിയ ഒട്ടകമാണത് മുമ്പോട്ടു നീങ്ങാൻ കൽപനയില്ല അവിടെ തമ്പടിക്കാൻ നിർദേശിച്ചു അനേകം തമ്പുകൾ ഉയർന്നു മക്കയിൽ നിന്ന് ദൂതന്മാർ വരികയും പോവുകയും ചെയ്തു കൊണ്ടിരുന്നു
ഞങ്ങൾ ഉംറ നിർവഹിക്കാൻ വന്നതാണ് ഏറ്റുമുട്ടലിന് വന്നതല്ല ഞങ്ങളെ മക്കയിൽ പ്രവേശിക്കാൻ അനുവദിക്കണം ഖുറയ്ശികൾ അനുവദിച്ചില്ല സംഭാഷണങ്ങളൊന്നും ഫലം ചെയ്തില്ല

ഒടുവിൽ മക്കയിലേക്ക് ഒരു പ്രത്യേക ദൂതനെ അയക്കാൻ നബി (സ)തങ്ങൾ തീരുമാനിച്ചു

ഉസ്മാനുബ്നു അഫ്ഫാൻ (റ)

അതൊരു വല്ലാത്ത ദൗത്യമായിരുന്നു മനസ് നിറയെ ശത്രുതയുമായി നിൽക്കുന്ന ഖുറയ്ശികളുടെ മുമ്പിലേക്കാണ് പോവുന്നത് എന്തും സംഭവിക്കാം മരിക്കാൻ തയ്യാറെടുത്തുകൊണ്ടാണ് പോവുന്നത് ഖുറയ്ശികളെ സമീപിച്ചു നബി (സ)തങ്ങളുടെ സന്ദേശം കൈമാറി അദ്ദേഹം പറഞ്ഞു: ഞങ്ങൾ ഉംറ നിർവഹിക്കാൻ വന്നതാണ് ഞങ്ങളെ അതിന്നനുവദിക്കണം
ഖുറയ്ശികളുടെ മറുപടി ഇങ്ങനെയായിരുന്നു:
താങ്കൾക്കു വേണമെങ്കിൽ ത്വവാഫ് ചെയ്യാം മറ്റാരെയും അനുവദിക്കില്ല

ഉസ്മാൻ (റ) ഇങ്ങനെ പ്രതികരിച്ചു :

അല്ലാഹുവിന്റെ റസൂൽ ത്വവാഫ് ചെയ്യുന്നതുവരെ ഞാൻ ത്വവാഫ് ചെയ്യുകയില്ല

ഖുറയ്ശികളുടെ മനസ്സലിഞ്ഞില്ല ഉസ്മാൻ (റ)പലരെയും കണ്ടു സംസാരിച്ചു ഒന്നും ഫലവത്തായില്ല ഇപ്പോൾ ഉസ്മാൻ (റ) ഖുറയ്ശികളുടെ മധ്യത്തിലാണ് തടവിലായത് പോലെയായി പലരും രോഷം പ്രകടിപ്പിക്കുന്നുണ്ട് ഇതിന്നിടയിൽ മുസ്ലിം പാളയത്തിൽ കിംവദന്തി പരന്നു ഉസ്മാൻ (റ) വധിക്കപ്പെട്ടു സ്വഹാബികൾ രോഷാകുലരായി മാറി എന്തൊരു ധിക്കാരമാണിത് നബി (സ)തങ്ങളും വിഷമിച്ചുപോയി 

ഈ സന്ദർഭത്തിലാണ് സ്വഹാബികൾ മരണ പ്രതിജ്ഞ ചെയ്തത് ഉസ്മാന്റെ മരണത്തിന് പ്രതികാരം ചെയ്യും മരണംവരെ യുദ്ധം ചെയ്യും യുദ്ധക്കളം വിട്ടോടിപ്പോവില്ല നബി(സ)തങ്ങളുടെ കരം പിടിച്ചു പ്രതിജ്ഞ ചെയ്തു അപ്പോൾ ആ വാർത്ത വന്നു ഉസ്മാൻ (റ)വധിക്കപ്പെട്ടിട്ടില്ല സുരക്ഷിതനാണ് തിരിച്ചുവരും ഉൽക്കണ്ഠ നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ ഉസ്മാൻ (റ)തിരിച്ചെത്തി ഖുറയ്ശികളുടെ പ്രതിനിധിയും വന്നു അങ്ങനെ സന്ധി വ്യവസ്ഥകൾ എഴുതിയുണ്ടാക്കി പ്രത്യക്ഷത്തിൽ അപമാനകരമായ വ്യവസ്ഥകളാണ് സന്ധിയിലുള്ളതെന്ന് തോന്നാം

അല്ലാഹു ഉദ്ദേശിച്ചത് വ്യക്തമായ വിജയമാണ് ഏതാനും വർഷങ്ങൾകൊണ്ട് എല്ലാവർക്കും അത് ബോധ്യമാവുകയും ചെയ്തു

സന്ധിയുണ്ടാക്കുന്നത് രണ്ട് ശക്തികൾ തമ്മിലാണ് ഖുറയ്ശികൾ മുസ്ലിംകളുമായി സന്ധിയുണ്ടാക്കി ഫലത്തിൽ മുസ്ലിംകളെ ഖുറയ്ശികൾ ഒരു ശക്തിയായി അംഗീകരിക്കുകയായിരുന്നു കുറച്ചു കാലത്തേക്കു യുദ്ധമില്ല യുദ്ധ ഭയമില്ലാതെ ജീവിക്കാം മതപ്രചരണത്തിലും സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിലും വ്യാപൃതരാവാം ഇതും ഒരഒരു നേട്ടം തന്നെ വലിയ നേട്ടങ്ങൾ പിന്നാലെ വന്നു ചേർന്നു ഹുദൈബിയ്യ സന്ധി ഖുറയ്ശികൾക്ക് വൻ പരാജയമായിട്ടാണ് കലാശിച്ചത് ഇസ്ലാം അറേബ്യയിലാകെ പ്രചരിക്കാൻ അത് കാരണമായിത്തീർന്നു


ഖലീഫ


ഇസ്ലാമിക ചരിത്രത്തിലെ സുപ്രധാനമായൊരു കാലഘട്ടമാണ് ഖുലഫാഉറാശിദുകളുടെ ഭരണ കാലം

1. അബൂബക്കർ സിദ്ദീഖ് (റ)

2. ഉമറുൽ ഫാറൂഖ് (റ)

3. ഉസ്മാനുബ്നു അഫ്ഫാൻ (റ)

4. അലിയ്യുബ്നു അബീത്വാലിബ് (റ)

ഇവരാണ് ഖുലഫാഉർറാശിദുകൾ മുസ്ലിം ഉമ്മത്തിന്റെ ആദ്യ ഭരണാധികാരികൾ ഇവരാകുന്നു

ഇവരുടെ ഭരണകാലം ഇപ്രകാരമാകുന്നു

അബൂബക്കർ സിദ്ദീഖ് (റ)ഹിജ്റ 11ൽ ഖലീഫയായി 2കൊല്ലവും 3മാസവും ഭരിച്ചു ഹിജ്റ 13ൽ വഫാത്തായി

വഫാത്താകുമ്പോൾ 63 വയസ് പ്രായമായിരുന്നു

ഹിജ്റ 13-ൽ ഉമറുൽ ഫാറൂഖ് (റ)ഖലീഫയായി പത്തര വർഷം ഭരണം നടത്തി എക്കാലത്തെയും ഭരണാധികാരികൾക്ക് മാതൃകയായി സമ്പന്ന രാഷ്ട്രങ്ങളായ ഇറാഖ്, സിറിയ,പേർഷ്യ,ഈജിപ്ത് തുടങ്ങിയ രാജ്യങ്ങൾ മുസ്ലിംകൾക്ക് കീഴടങ്ങി

ഹിജ്റ 23-ൽ വഫാത്തായി പ്രായം 63 വയസ്

ഉസ്മാനുബ്നു അഫ്ഫാൻ (റ)ഹിജ്റ 23-ൽ ഖലീഫയായി പന്ത്രണ്ട് വർഷം ഭരിച്ചു

ഹിജ്റ 35-ൽ വഫാത്തായി പ്രായം 82

നാലാം ഖലീഫ അലിയ്യുബ്നു അബീത്വാലിബ് (റ) ഹിജ്റ 35-ൽ ഖലീഫയായി നാലു കൊല്ലവും ഒമ്പത് മാസവും ഭരണം നടത്തി ഹിജ്റ 40-ൽ വഫാത്തായി

ഹിജ്റ 23-ലെ ചില സംഭവങ്ങൾ നോക്കാം

ഖലീഫ ഉമറുൽ ഫാറൂഖ് (റ)ഹജ്ജ് നിർവഹിക്കാൻ മക്കയിലെത്തി ധാരാളം ഹാജിമാർ പങ്കെടുത്ത ഹജ്ജ് നല്ല നിലയിൽ സമാപിച്ചു

ഖലീഫക്ക് വയസ് അറുപത്തി മൂന്ന് ഈ പ്രായത്തിലാണ് നബി(സ)തങ്ങൾ വഫാത്തായത് തന്റെ മുൻഗാമിയായ അബൂബക്കർ സിദ്ദീഖ് (റ)വഫാത്തായതും ഇതേ പ്രായത്തിൽ തന്നെ

ഖലീഫയും സംഘവും മക്കയിൽ നിന്ന് മടങ്ങുകയാണ് മക്കയുടെ പുറത്തുള്ള ഒരു സ്ഥലത്ത് അവർ യാത്ര നിർത്തി ഖലീഫയും കൂട്ടരും ഒട്ടകപ്പുറത്ത് നിന്നിറങ്ങി

ഉമർ (റ) മണൽ വാരിക്കൂട്ടി അതിൽ മുണ്ട് വിരിച്ചു കിടന്നു ആകാശത്തേക്ക് നോക്കി

വിജയങ്ങൾക്കു മേൽ വിജയം നേടിയ നേതാവ് ഭരണ പരിഷ്കാരങ്ങൾ കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തിയ ഭരണാധികാരി തൊട്ടതെല്ലാം പൊന്നാകും എന്ന് പറഞ്ഞ അവസ്ഥ പ്രശസ്തിയുടെ കൊടുമുടിയിലാണ് ആരും അഭിമാനത്തോടേ ഖലീഫയെ ഓർക്കും വയസ് 63 ഈ അവസ്ഥയിൽ മരണം സംഭവിക്കുന്നത് അനുഗ്രഹീതം തന്നെ പല കാര്യങ്ങൾ പറഞ്ഞ് അല്ലാഹുവിനോട് പ്രാർഥിച്ചു അതിന് ശേഷം യാത്ര തുടർന്നു മദീനയിലെത്തി ദുൽഹജ്ജ് 27 സ്വുബ്ഹിയായി മസ്ജിദിൽ ബാങ്ക് വിളിച്ചു ഇരുട്ടിൽ ചിലരൊക്കെ ഉറങ്ങുന്നുണ്ട് ഖലീഫ തന്നെ പലരെയും തട്ടിവിളിച്ചു ഉണർത്തി

എല്ലാവരും നിസ്കാരത്തിന് തയ്യാറായി അണികൾ നേരെയാക്കി ഇരുട്ടിൽ നിന്നൊരാൾ ചാടിവീണു ഖലീഫയെ പലതവണ കുത്തി രക്തം ചീറ്റി ഖലീഫ വീണുപോയി

ആളുകൾ ഘാതകനെ പിടികൂടാൻ ശ്രമിച്ചു ഇരുതല മൂർച്ചയുള്ള കഠാര ശക്തമായി വീശിക്കൊണ്ടിരുന്നു അതിൽ പന്ത്രണ്ട് പേർക്ക് പരിക്കേറ്റു

ഘാതകൻ സ്വന്തം ശരീരത്തിൽ കത്തി കുത്തിയിറക്കി ആത്മഹത്യ ചെയ്തു അപ്പോഴും ഖലീഫയുടെ ശ്രദ്ധ നിസ്കാരത്തിലായിരുന്നു അദ്ദേഹം അബ്ദുർറഹ്മാനുബ്നു ഔഫ് (റ)വിനോട് സംസാരിച്ചു താങ്കൾ നിസ്കാരത്തിന് നേതൃത്വം നൽകൂ എന്റെ കാര്യം അതിനു ശേഷം നോക്കിയാൽ മതി വളരെ ചെറിയ സൂറത്തുകൾ ഓതി നിസ്കാരം നിർവഹിച്ചു ഉമർ (റ)ബോധരഹിതനായി

ഉമർ (റ)നിസ്കാരം നിർവഹിച്ചിട്ടില്ല അക്കാര്യത്തിലാണ് ഇപ്പോൾ ഉൽക്കണ്ഠ നിസ്കാരമെന്ന് കേട്ടാൽ ഖലീഫക്ക് ബോധം തെളിയുമെന്ന് ചിലർ പറഞ്ഞു

അമീറുൽ മുഹ്മിനീൻ ...അസ്വലാത്ത് ...അസ്വലാത്ത്... ചിലർ അൽപം ഉച്ചത്തിൽ പറഞ്ഞു ഖലീഫ കണ്ണു തുറന്നു യാ ..... അല്ലാഹ്.... നിസ്കാരമില്ലാത്തവന് ഇസ്ലാമിൽ ഒരു സ്ഥാനവുമില്ല വളരെ പ്രയാസത്തോടെ വുളൂ ചെയ്തു നിസ്കരിച്ചു

വൈദ്യന്മാർ പരിശോധിച്ചു മാരകമാണ് മുറിവുകൾ കുടൽ തകർന്നിട്ടുണ്ട് രക്ഷപ്പെടില്ല വീട്ടിലേക്ക് കൊണ്ടുപോയി

തന്റെ പിൻഗാമിയെ തിരഞ്ഞെടുക്കാൻ ആറംഗ സമിതിയെ ഏൽപ്പിച്ചു ആറ് അംഗങ്ങൾ ഇവരായിരുന്നു 

(1) അലി(റ)

(2) ഉസ്മാൻ (റ)

(3)അബ്ദുർറഹ്മാനുബ്നു ഔഫ് (റ)

(4) സഹ്ദ് ബ്നു അബീ വഖാസ് (റ)

(5) സുബൈറുബ്നുൽ അവ്വാം (റ)

(6)ത്വൽഹത്തുബ്നു സുബൈർ (റ)

ഉമർ (റ) ഇങ്ങനെ പറഞ്ഞു:

നിങ്ങളാണ് ഉത്തമന്മാർ നിങ്ങളാണ് നായകന്മാർ നിങ്ങളിൽ നിന്നൊരാൾ ഖലീഫയാവണം നബി(സ) നിങ്ങളെപ്പറ്റി സംതൃപ്തരാണ് നിങ്ങൾ ഒന്നിച്ചു നിൽക്കണം എങ്കിൽ എനിക്കൊരു ഭയവുമില്ല നിങ്ങൾ ഭിന്നിക്കുന്നതിനെ ഞാൻ ഭയപ്പെടുന്നു

പെട്ടെന്ന് രക്തം ചീറ്റി ഖലീഫ വഫാത്തായെന്ന് തോന്നിപ്പോയി അൽപം കഴിഞ്ഞ് വീണ്ടും സംസാരിച്ചു

ഞാൻ മരണപ്പെട്ടാൽ മൂന്നു ദിവസം നിങ്ങൾക്ക് കൂടിയാലോചന നടത്താം നാലാം ദിവസം ഖലീഫയെ പ്രഖ്യാപിക്കണം ഈ ദിവസങ്ങളിൽ സുഹൈബ് (റ)നിസ്കാരത്തിന് നേതൃത്വം നൽകട്ടെ

എന്റെ മകൻ അബ്ദുല്ലയെ ഒരു ഉപദേശകൻ എന്ന നിലയിൽ കൂടിയാലോചനകളിൽ പങ്കെടുപ്പിക്കാം അവനെ ഖലീഫയാക്കാൻ പാടില്ല മകൻ അബ്ദുല്ലയോട് ഉപദേശം നൽകി ബൈത്തുൽ മാലിൽ നിന്നെടുത്ത സംഖ്യ തിരിച്ചു നൽകണം എല്ലാം പറഞ്ഞവസാനിപ്പിച്ചു ശാന്തനായി വഫാത്തായി പേർഷ്യൻ വംശജനായ അബൂലുഹ്ലുഹ് ആണ് ഖലീഫയെ വധിച്ചത്

പേർഷ്യ ജയിച്ചടക്കിയത് ഉമർ (റ)വിന്റെ ഭരണകാലത്താണ് പേർഷ്യൻ ജനത വിമോചിതരായി സന്തോഷിച്ചു അധികാരം നഷ്ടപ്പെട്ടവർ ശത്രുത മനസ്സിലൊളിപ്പിച്ചു അവരിൽ പലരും മദീനയിലെത്തി അവരുടെ ഗൂഢ പദ്ധതിയായിരുന്നു ഖലീഫയുടെ വധത്തിന് പിന്നിലെന്ന് കരുതുന്ന ചരിത്രകാരന്മാരുണ്ട് അവർ അബൂലുഹ്ലുഇനെ ഉപയോഗിക്കുകയായിരുന്നു വെന്ന് പറയപ്പെട്ടിട്ടുണ്ട്

ഖലീഫയുടെ ജനാസ നിസ്കാരത്തിന് സുഹൈബ് (റ) നേതൃത്വം നൽകി റൗളാ ശരീഫിൽ ഖബറടക്കപ്പെട്ടു

നബി(സ)തങ്ങളുടെയും അബൂബക്കർ സിദ്ദീഖ് (റ)വിന്റെയും കൂടെ

ആറാംഗ സമിതി പല തവണ കൂടിയാലോചന നടത്തി ഖലീഫയാവാൻ മൂന്നു പേർ നിർദ്ദേശിക്കപ്പെട്ടു

(1) അലി (റ) (2) ഉസ്മാൻ (റ) (3) അബ്ദുർറഹ്മാനുബ്നു ഔഫ് (റ)

അബ്ദുർറഹ്മാനുബ്നു ഔഫ് (റ) ഇങ്ങനെ പ്രസ്താവിച്ചു:

ഞാൻ സ്വയം പിൻവാങ്ങാം നിങ്ങൾ രണ്ടുപേരിൽ ഒരാളെ ഞാൻ ഖലീഫയായി നിശ്ചയിക്കാം സമ്മതമാണോ ?

സമ്മതമാണ് ഇരുവരും സമ്മതിച്ചു

ആരെ ഖലീഫയാക്കും ? വെറുതെ പറയാൻ പറ്റുമോ? ഒട്ടനേകം ആളുകളുമായി സ്വകാര്യ സംഭാഷണം നടത്തണം മൂന്നു ദിവസങ്ങൾ തിരക്കുപിടിച്ചതായിരുന്നു

അബ്ദുർറഹ്മാനുബ്നു ഔഫ് (റ)വിശ്രമമില്ലാതെ അധ്വാനിച്ചു ജനങ്ങൾക്കിടയിൽ അഭിപ്രായങ്ങൾ സ്വരൂപിക്കാൻ നോക്കി പ്രമുഖന്മാർ ,സേനാനായകന്മാർ,നബിപത്നിമാർ തുടങ്ങിയവരോടെല്ലാം സംസാരിച്ചു

ഒടുവിൽ അലി(റ)നെ സമീപിച്ചു ചോദിച്ചു

താങ്കളെ ഞാൻ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ പിന്നെ ആരെ തിരഞ്ഞെടുക്കണം ?

ഉസ്മാനെ

നേരെ ഉസ്മാൻ (റ)വിനെ സമീപിച്ചു ചോദിച്ചു താങ്കളെ തിരഞ്ഞെടുക്കുന്നില്ലെങ്കിൽ പിന്നെ ആരെ തിരഞ്ഞെടുക്കണം ?

അലിയെ

ഉമർ (റ) വഫാത്തായി മൂന്നു ദിവസങ്ങൾ കഴിഞ്ഞു നാലാം ദിവസം സ്വുബ്ഹി നിസ്കാരത്തിന് മസ്ജിദ് തിങ്ങിനിറഞ്ഞു

ഉസ്മാൻ (റ)വിനെ ഖലീഫയായി പ്രഖ്യാപിച്ചു

അബ്ദുർറഹ്മാനുബ്നു ഔഫ് (റ) ബൈഅത്ത് ചെയ്തു

അലി(റ)വും ബൈഅത്ത് ചെയ്തു

ജനങ്ങൾക്ക് ആശ്വാസമായി അനിശ്ചിതത്വം നീങ്ങിക്കിട്ടിയല്ലോ ഉസ്മാൻ (റ) മുസ്ലിം സമൂഹത്തിന് ചെയ്ത സേവനങ്ങൾ അവർ ഓർമിച്ചു

ഖിലാഫത്ത് പദവിയിൽ ഏറ്റവും യോഗ്യനായ വ്യക്തി തന്നെ നിയോഗിക്കപ്പെട്ടു


വിജയങ്ങൾക്കു മേൽ വിജയങ്ങൾ




ഖലീഫയായി തിരഞ്ഞെടുക്കപ്പെട്ട ഉടനെ ഉസ്മാൻ  (റ) ജനങ്ങളെ അഭിസംബോധന ചെയ്തു മനസ്സിൽ തട്ടുന്ന പ്രസംഗം നടത്തി 
ദുനിയാവ് നശ്വരമായ ഭവനമാണ് ശാശ്വത ഭവനം പരലോകമാണ് അത് ഓർമ വേണം 

നിർണയിക്കപ്പെട്ട ആയുസ്സാണ് നമുക്കിവിടെയുള്ളത് അത് കഴിഞ്ഞാൽ പരലോക യാത്രയാണ് ആയസ്സ് കുറെ കഴിഞ്ഞു പോയി കഴിയാവുന്നത്ര സൽകർമങ്ങൾ  വേഗത്തിൽ ചെയ്തു തീർക്കുക വഞ്ചനകൾ ഒളിച്ചുവെക്കപ്പെട്ടതാണ് ദുനിയാവ് മനുഷ്യർ വഞ്ചനകളിൽ പെട്ടുപോവും ദുനിയാവിന്റെ വഞ്ചനകളെ സൂക്ഷിക്കുക 

മുൻകഴിഞ്ഞുപോയവരുടെ ചരിത്രം പാഠമായി മാറണം അവരെ പിൻപറ്റണം  ഓരോരുത്തർക്കും കടമകളുണ്ട് മറന്നുപോവരുത് പരലോക വിജയം ലക്ഷ്യമാക്കി പ്രവർത്തിക്കുക 

ഖലീഫയുടെ പ്രസംഗം ശ്രോതാക്കളുടെ മനസ്സിൽ തട്ടി അവർ കടമകളെക്കുറിച്ചു ചിന്തിക്കാൻ തുടങ്ങി ഗവർണർമാർക്ക് കത്തുകളയച്ചു അവരുടെ കടമകളെക്കുറിച്ചു ഓർമപ്പെടുത്തുന്ന കത്തുകൾ 
ജനങ്ങളുടെ സേവകരായിരിക്കണം ശാന്തമായി ജീവിക്കാൻ സൗകര്യം നൽകണം നീതിയും ന്യായവും ഉറപ്പ് വരുത്തണം അക്രമം അരുത് 
പട്ടാള മേധാവികൾക്കും കത്തയച്ചു അതാത് രാജ്യങ്ങളിലെ ജനങ്ങൾക്കും സന്ദേശമയച്ചുകൊണ്ടിരുന്നു 

ഉമർ (റ)വിന്റെ കാലത്ത് ശത്രുക്കൾ മുസ്ലിംകളെ ഭയപ്പെട്ടിരുന്നു അതുകൊണ്ട് മുസ്ലിംകളുമായി ഉടമ്പടിയിൽ കഴിയാൻ അവർ ആഗ്രഹിച്ചു മനസ്സുണ്ടായിട്ടല്ല ഇസ്ലാം അജയ്യമാണെന്ന തോന്നലാണ് അവരെ ഉടമ്പടിക്ക് പ്രേരിപ്പിച്ചത് 

ഉമർ (റ) വധിക്കപ്പെട്ടു ഇനി ഉടമ്പടി ലംഘിക്കാം ചില ശക്തികൾ അങ്ങനെ തീരുമാനിച്ചു  

അസർ ബൈജാൻ ,അർമീനിയ എന്നീ രാജ്യങ്ങൾ ഉടമ്പടി ലംഘിച്ചു ഖലീഫ അവരെ വെറുതെ വിട്ടില്ല 

കൂഫയിലെ ഗവർണറായിരുന്നു വലീദ് അദ്ദേഹത്തിന്റെ അധികാരത്തിൻ കീഴിലായിരുന്നു അസർ ബൈജാനും അർമീനിയായും 
അസർ ബൈജാനിലും അർമിനിയായിലും മുസ്ലിംകൾക്കെതിരെ ആക്രമണം തുടങ്ങി ഗവർണറായ വലീദ് തന്നെ സൈനിക നേതൃത്വം ഏറ്റെടുത്തു വമ്പിച്ച തിരിച്ചടി നൽകി മുസ്ലിം ശക്തിക്ക് ഒരു ക്ഷയവും സംഭവിച്ചിട്ടില്ലെന്ന് ശത്രുക്കൾക്ക് ബോധ്യമായി അവർ വീണ്ടും സന്ധിക്കപേക്ഷിച്ചു അസർ ബൈജാനും അർമീനിയായും വീണ്ടും മുസ്ലിം അധീനതയിൽ വന്നു 

ഉമർ (റ)വിന്റെ കാലത്ത് റോമക്കാർ അടങ്ങിയൊതുങ്ങിക്കഴിയുകയായിരുന്നു സന്ധിവ്യവസ്ഥകൾ കൃത്യമായി പാലിച്ചിരുന്നു ഉമർ (റ) വധിക്കപ്പെട്ടതോടെ അവരുടെ മട്ടു മാറി 
പാത്രീയാർക്കീസ് മോറിയാൻ എൺപതിനായിരം പടയാളികളുമായി മുസ്ലിംകളെ ആക്രമിക്കാൻ പുറപ്പെട്ടു വാർത്ത നാടാകെ പരന്നു മദീനയിൽ നിന്ന് വളരെ അകലെയാണ് യുദ്ധം നടക്കാൻ പോവുന്നത് എന്ത് നയം സ്വീകരിക്കണം 

സിറിയൻ ഗവർണറായിരുന്ന മുആവിയക്കായിരുന്നു പാത്രീയാർക്കീസിനെ നേരിടാനുള്ള ചുമതല 

അദ്ദേഹം സുശക്തമായ സൈന്യത്തെ സജ്ജമാക്കി ആരാണ് സൈന്യാധിപൻ ?എവിടെയും അതാണ് ചർച്ച ശത്രുക്കളും മിത്രങ്ങളും അതാണ് ഉറ്റുനോക്കുന്നത് യുദ്ധഭൂമികളിൽ വീരേതിഹാസം രചിച്ച സൈനികൻ ഹബീബുബ്നു മുസ്ലിം

അദ്ദേഹത്തെ സൈന്യാധിപനായി നിശ്ചയിച്ചു വിവരം പുറത്ത് വന്നതോടെ മുസ്ലിം സൈന്യം ആവേശഭരിതമായി ശത്രുക്കളിൽ മ്ലാനത പരന്നു അത് മനസ്സിലാക്കിയ നേതാക്കൾ സൈന്യത്തെ കൂടുതൽ ശക്തമാക്കി 
വൻ യുദ്ധമാണ് നടന്നത് പല പ്രദേശങ്ങൾ പിടിച്ചടക്കി മുന്നേറ്റം തുടർന്നു  റോമൻ സൈന്യം എല്ലാ സന്നാഹങ്ങളും ഒരുക്കിയിട്ടുണ്ട് മുസ്ലിം സൈന്യത്തിന് സർവ നാശം നൽകാൻ ലക്ഷ്യമാക്കിയുള്ള സന്നാഹങ്ങൾ 
ഹബീബ് ബ്നു മുസ്ലിംമിന്റെ ക്യാമ്പിൽ രഹസ്യ ചർച്ച നടക്കുകയാണ്

സൈനികത്തലവന്മാരുടെ രഹസ്യ യോഗം പൊടുന്നനെ ആക്രമണം നടത്തി റോമക്കാരെ ഞെട്ടിക്കുക അവർ ചിതറി ഓടണം ഹബീബിന്റെ ഭാര്യ ഉമ്മു അബ്ദില്ല ഒരു പെൺപുലിയാണവർ എല്ലാ ആയുധങ്ങളും പ്രയോഗിക്കാനറിയാം യുദ്ധരംഗത്ത് സാഹസങ്ങൾ കാണിച്ചിട്ടുണ്ട് രഹസ്യ യോഗം കഴിഞ്ഞുവന്ന ഭർത്താവിനോട് അവർ ചോദിച്ചു നാളെ എവിടെവെച്ചാണ് നാം കണ്ടുമുട്ടുക ? ഭർത്താവിന്റെ മറുപടി ഇങ്ങനെയായിരുന്നു ; 

പാത്രിയാർക്കീസ് മോറിയാന്റെ കൂടാരത്തിൽ അല്ലെങ്കിൽ രക്തസാക്ഷികളായി നാളെ സ്വർഗത്തിൽ ...ഭീകര യുദ്ധം പൊട്ടിപ്പുറപ്പെടുന്നതിന്റെ തൊട്ട് മുമ്പ് ഭർത്താവും ഭാര്യയും തമ്മിൽ നടന്ന സംഭാഷണമാണിത് 

റോമക്കാരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ടുള്ള യുദ്ധാരംഭമാണ് നടന്നത് അതിശീഘ്രം മുന്നേറിയ ഒന്നാം നിരയിൽ തന്നെ ആർക്കും മനസ്സിലാവാത്ത വേഷത്തിൽ ഉമ്മു അബ്ദില്ലയും ഉണ്ടായിരുന്നു പരാജയഭീതി ശത്രുക്കളുടെ മനസ്സിൽ കടന്നുകൂടി ഹബീബിന്റെ സൈന്യം മലവെള്ളപ്പാച്ചിൽ പോലെ ആർത്തിരമ്പിവന്നു ഒടുവിൽ ഹബീബ് ശത്രുസൈന്യാധിപന്റെ ക്യാമ്പിലെത്തി വാതിൽക്കൽ കാവൽ നിൽക്കുന്നത് തന്റെ ഭാര്യ പട്ടാള വേഷത്തിൽ ഇരുവരും ചേർന്ന് സൈന്യാധിപനെ വകവരുത്തി 

ഉടമ്പടിക്കു അപേക്ഷിക്കുകയല്ലാതെ ശത്രുക്കൾക്കു മറ്റൊരു വഴിയും ഇല്ലായിരുന്നു സന്ധി വ്യവസ്ഥകളോടെ  യുദ്ധം അവസാനിച്ചു കുറെ പ്രദേശങ്ങൾ മുസ്ലിംകളുടെ അധീനതയിൽ വന്നു യുദ്ധ തന്ത്രത്തിൽ മുസ്ലിംകളെ കടത്തിവെട്ടാൻ ആർക്കുമാവില്ലെന്ന് എല്ലാ രാജ്യങ്ങളിലും ചർച്ച നടന്നു വടക്കെ ആഫ്രിക്കയിൽ ഈ ചർച്ച കൂടുതൽ നടന്നു ശക്തികൊണ്ട് മുസ്ലിംകളെ തുരത്തുക ഇതാണ് ഉത്തരാഫ്രിക്കക്കാരുടെ നയം 
ഒരു ലക്ഷത്തി ഇരുപതിനായിരം സൈനികരെയാണ് ഉത്തരാഫ്രിക്കയിൽ ശത്രുക്കൾ ഒരുക്കിനിർത്തിയത് 

ജർജീർ 

അദ്ദേഹമാണവരുടെ രാജാവ് ഹിർഖലിന്റെ പ്രതിനിധിയായി രാജ്യം ഭരിക്കുകയാണ്  മുസ്ലിംകളുമായി ഉണ്ടായിരുന്ന ഉടമ്പടിയൊക്കെ അവർ വലിച്ചെറിഞ്ഞു ശക്തിക്കു ശക്തി പോരിന് പോര് അതാണ് ഇപ്പോഴത്തെ നയം 

ധീരനും ബുദ്ധിമാനുമായ അബ്ദുല്ലാഹിബ്നു അബീസർഹ് ആണ് മുസ്ലിം സൈന്യാധിപൻ അദ്ദേഹത്തോടൊപ്പം ഇരുപതിനായിരം സൈനികരുണ്ട് 
ജർജീറിന്റെ വൻ സൈന്യം ഒരു ലക്ഷത്തിഇരുപതിനായിരം മുന്നേറി വന്നു മുസ്ലിം സൈന്യത്തെ വളഞ്ഞു കഴിഞ്ഞു ശക്തികൊണ്ട് ജയിക്കാനാവില്ല ബുദ്ധിയും തന്ത്രവും വേണം അത്യന്തം അപകടകരമായ അവസ്ഥ എല്ലാവരും മരണം മുമ്പിൽ കാണുന്നു രക്തസാക്ഷികളാവുക 
അബ്ദുല്ലാഹിബ്നു സുബൈർ  (റ) ചുറ്റുപാടും വീക്ഷിക്കുന്നു രാജാവിനെ അന്വേഷിക്കുകയാണ്  കുറെ നേരം നിരീക്ഷണം നടത്തി കണ്ടെത്തി 
കോവർ കഴുതയുടെ പുറത്തിരുന്ന് യുദ്ധം നിയന്ത്രിക്കുന്നു പിന്നെ കണ്ടത് അത്ഭുതകരമായ കാഴ്ചയാണ് 

അബ്ദുല്ലാഹിബ്നു സുബൈർ  (റ)ഏതാനും പേരോടൊപ്പം ഒരു കുതിപ്പാണ് ശത്രുനിരയിൽക്കിടയിലൂടെയാണ് കുതിക്കുന്നത് ശത്രുക്കൾക്കവരെ തിരിച്ചറിയാനായില്ല രാജാവിന് അടിയന്തിര സന്ദേശം നൽകാൻ പോവുകയാണെന്ന് തോന്നി രാജാവ് അവരെ കണ്ടു സംശയം തോന്നി നിന്ന സ്ഥലത്ത് നിന്ന് ഓടി അബ്ദുല്ലാഹിബ്നു സുബൈർ പിന്നാലെ ഓടി കുന്തംകൊണ്ട് കുത്തി അയാൾ മറിഞ്ഞു വീണു ഇത് കണ്ട് ഭയന്നുപോയ സൈന്യം ചിതറിയോടി ഉത്തരാഫ്രിക്കക്കാർ സന്ധി ചെയ്തു യുദ്ധം അവസാനിപ്പിച്ചു 

അലക്സാണ്ട്രിയക്കാർ മുസ്ലിംകളുമായി സന്ധിയിലായിരുന്നു അവരും സന്ധി ലംഘിച്ചു റോമക്കാരാണ് അലക്സാണ്ട്രിയ ഭരിച്ചിരുന്നത് 
ഒരു ലക്ഷം സൈന്യമാണ് ശത്രുപക്ഷത്ത് അണിനിരന്നത് മുസ്ലിം സൈന്യത്തിന്റെ നേതൃത്വം അംറുബ്നുൽ ആസ്വ്  ഏറ്റെടുത്തു ബുദ്ധിയും തന്ത്രവും വിജയിക്കുന്നതാണ് ഇവിടെയും ലോകം കണ്ടത് ശത്രുക്കളുടെ സൈന്യാധിപൻ അർമീനിയക്കാരനായ മാനുവൽ ആയിരുന്നു 
മുസ്ലിം സൈന്യത്തിലെ ചില സാഹസികൾ ലക്ഷ്യംവെച്ചത് മാനുവലിനെയാണ് യുദ്ധം കൊടുമ്പിരി കൊള്ളുകയാണ് എല്ലാ ശ്രദ്ധയും യുദ്ധമുഖത്ത് തന്നെ മുസ്ലിം സാഹസികൾ മാനുവലിനെ വെട്ടിവീഴ്ത്തിയത് പെട്ടെന്നായിരുന്നു സൈന്യം ഞെട്ടിപ്പോയി നായകൻ കൊല്ലപ്പെട്ടതറിഞ്ഞ് സൈന്യം ചിതറിയോടി 

അവർ സന്ധിക്കപേക്ഷിച്ചു സന്ധിയായി 

അലക്സാണ്ട്രിയ മുസ്ലിം ലോകത്തിന്റെ ഭാഗമായിത്തീർന്നു ശാന്തിയും സമാധാനവും കളിയാടി സമത്വവും സാഹോദര്യവും നിലനിന്നു 
ട്രിപ്പോളിയിൽ നടന്ന യുദ്ധത്തിൽ മുസ്ലിം സൈന്യത്തെ നയിച്ചത് അബ്ദുല്ലാഹിബ്നു സർറാഹ് ആയിരുന്നു 

യാഖൂബ പട്ടണത്തിനു സമീപം മുസ്ലിം സൈന്യം തമ്പടിച്ചു ദിവസങ്ങളോളം യുദ്ധം നടന്നു നിർണായക ഫലം കണ്ടില്ല ശത്രുപക്ഷത്തെ സൈന്യാധിപൻ ഒരു തന്ത്രം പ്രയോഗിക്കാൻ തീരുമാനിച്ചു 

കനത്ത സമ്മാനം പ്രഖ്യാപിക്കുക കേട്ടാൽ ആരും വീണുപോകും സൈന്യാധിപന് ചെറുപ്പക്കാരിയായ ഒരു മകളുണ്ട് അതിസുന്ദരിയാണ് അവളുടെ സൗന്ദര്യം നാട്ടിലാകെ പ്രസിദ്ധമാണ് വിവാഹ പ്രായമെത്തി നിൽക്കുകയാണ് 

സൈന്യധിപന്റെ പ്രഖ്യാപനം പുറത്ത് വന്നു 

എന്റെ അതിസുന്ദരിയായ മകളെ വിവാഹം ചെയ്തു തരാം ഒരു ലക്ഷം സ്വർണനാണയങ്ങളും തരാം മുസ്ലിം സൈന്യാധിപനായ അബ്ദുല്ലാഹിബ്നു സർറാഹിനെ വധിക്കുന്നവന് കോളിളക്കം സൃഷ്ടിച്ച പ്രഖ്യാപനം 
മുസ്ലിംകൾ തന്നെ അവരുടെ നേതാവിനെ വധിക്കണം അതിനുവേണ്ടി നടത്തിയ പ്രഖ്യാപനമായിരുന്നു അത് മുസ്ലിംകൾക്കാണല്ലോ കൂടുതൽ സൗകര്യം 

അബ്ദുല്ലാഹിബ്നു സർറാഹിന് അപകടം മനസ്സിലായി ക്യാമ്പിൽ തന്നെ ആലോചനയിൽ മുഴുകിയിരുന്നു അബ്ദുല്ലാഹിബ്നു സുബൈർ സൈന്യാധിപന്റെ വിഷമാവസ്ഥ മനസ്സിലാക്കി സന്ദർഭത്തിനൊത്തുയർന്നു  ശത്രുപക്ഷത്ത് നിന്നാണ് പ്രഖ്യാപനം വന്നത് മറുപടിയായി ഒരു പ്രഖ്യാപനം മുസ്ലിം പക്ഷത്തുനിന്നും വരണം ഉടനെ വേണം കുഴപ്പം സംഭവിക്കും മുമ്പെ വേണം അബ്ദുല്ലാഹിബ്നു സുബൈറാണ് പ്രഖ്യാപനം നടത്തിയത് 
റോമാ സൈന്യത്തിന്റെ അധിപനെ വധിക്കുന്നവർക്ക് അയാളുടെ അതിസുന്ദരിയായ മകളെ വിവാഹം ചെയ്തു കൊടുക്കും ഒരു ലക്ഷം സ്വർണനാണയങ്ങളും നൽകും 

കോരിത്തരിപ്പിക്കുന്ന പ്രഖ്യാപനം അടുത്ത ദിവസങ്ങളിൽ യുദ്ധം ശക്തി പ്രാപിച്ചു റോമാ സൈന്യാധിപനെ ആരോ വധിച്ചു വധിച്ചയാൾക്ക് അതിസുന്ദരിയെ കിട്ടും ഒരു ലക്ഷം സ്വർണനാണയങ്ങളും കിട്ടും ആ മഹാഭാഗ്യശാലി ആര് ? 

ആരും മുമ്പോട്ട് വന്നില്ല എല്ലായിടത്തും ആകാംക്ഷ തന്നെ ഒരാളും സമ്മാനം തേടി വന്നില്ല സൈന്യാധിപൻ വധിക്കപ്പെട്ടതോടെ സൈന്യം ചിന്നിച്ചിതറി അവർ യുദ്ധത്തിൽ തോറ്റു സന്ധിയായി സൈന്യാധിപന്റെ ഘാതകനെക്കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കി സൈന്യാധിപന്റെ സുന്ദരിയായ മകൾക്ക് ഘാതകനെ തിരിച്ചറിയാൻ കഴിയുമെന്ന വിവരം കിട്ടി അവളെ വരുത്തി സൈനികരെ പരിശോധിച്ചു ഇതാ.... 

ഇദ്ദേഹമാണ് എന്റെ പിതാവിനെ വധിച്ചത് എല്ലാവരും ആകാംഷയോടെ നോക്കി 

അബ്ദുല്ലാഹിബ്നു സുബൈർ സമ്മാനം പ്രഖ്യാപിച്ച അതേ ആൾ തന്നെ സമ്മാനം വാങ്ങാൻ അർഹനായി വിവാഹം നടന്നു ഇതോടെ മുസ്ലിംകളെ ആക്രമിച്ചു കീഴടക്കാനുള്ള ആവേശം തണുത്തു തുനീഷ്യ ,മൊറോക്കൊ എന്നീ രാജ്യങ്ങൾ മുസ്ലിം ലോകത്തിന്റെ ഭാഗമായിത്തീർന്നു ഉത്തരാഫ്രിക്കയിലെ വർഗവിവേചനവും വർണ വിവേചനവും മുസ്ലിംകളുടെ ആഗമനത്തോടെ ഇല്ലാതായി 

എല്ലാ ഗോത്രങ്ങളിൽ നിന്നും ആളുകൾ കൂട്ടത്തോടെ ഇസ്ലാം സ്വീകരിച്ചു കൊണ്ടിരുന്നു 

പുതിയ സംസ്കാരം, പുതിയ വിജ്ഞാനം, പുതിയ വെളിച്ചം കറുത്ത ഭൂഖണ്ഡത്തിന് പുതിയ മുഖം കൈവരുകയാണ് സർവശക്തനായ അല്ലാഹുവിനെ അവരറിഞ്ഞു അന്ത്യപ്രവാചകനെ അറിഞ്ഞു വിശുദ്ധ ഖുർആൻ അവർ കേട്ടു അറബി ഭാഷ പഠിക്കാൻ തുടങ്ങി ആരാധനകൾ നിർവഹിക്കാനും വിശുദ്ധ ഖുർആൻ പാരായണം ചെയ്യാനും അറബി അറിയണം അവർ പുതിയ മനുഷ്യരായി മാറി മനസ്സിന് ഒരിക്കലുമില്ലാത്ത തിളക്കം വന്നു 


കടൽ യുദ്ധത്തിലും വിജയം





നാടായ നാടുകളിലൊക്കെ ഇസ്ലാമിന്റെ പ്രകാശം എത്തിക്കണമെന്ന് സ്വഹാബികൾ ആഗ്രഹിച്ചിരുന്നു കടലിനക്കരെയുള്ള നാടുകളിലും അതെത്തിച്ചേരണം അതിന് നാവികപ്പട വേണം സിറിയയിലെ ഗവർണറായിരുന്ന മുആവിയ നാവികപ്പട അനിവാര്യമാണെന്ന് മനസ്സിലാക്കി റോമോ സൈന്യവുമായി പടപൊരുതാൻ അദ്ദേഹത്തിനാണ് കൂടുതൽ അവസരം ലഭിച്ചത് റോമക്കാർക്ക് നാവികപ്പടയുണ്ട് കടൽ സേനക്ക് മികച്ച പരിശീലനം നൽകുന്നുണ്ട് കടലിൽ വെച്ചു യുദ്ധം നടത്താം മുസ്ലിംകൾ കരയുദ്ധത്തിൽ മാത്രമേ പ്രവേശിച്ചിട്ടുള്ളൂ മുസ്ലിം നാവിക സൈന്യം രൂപീകരിക്കണമെന്ന് മുആവിയ ഖലീഫ ഉമറുൽ ഫാറൂഖ് (റ)വിനോടാവശ്യപ്പെട്ടു കടൽ അപകടം നിറഞ്ഞ മേഘലയാണെന്നും മുസ്ലിംകളെ അങ്ങോട്ടിറക്കാൻ പറ്റില്ലെന്നുമായിരുന്നു ഖലീഫയുടെ നിലപാട്

പിൽക്കാലത്ത് നാവീക സേനയുടെ രൂപീകരണം അനിവാര്യമായി വന്നു മുആവിയ ഈ ആവശ്യം ഉസ്മാൻ (റ)വിന്റെ മുമ്പിൽ അവതരിപ്പിച്ചു ഖലീഫ അത് അംഗീകരിക്കുകയും ചെയ്തു ഖലീഫ ഒരു നിബന്ധന വെച്ചു

നാവിക സേനയിൽ ചേരാൻ ആരെയും നിർബന്ധിക്കരുത് സ്വയം വരുന്നവരെ മാത്രം ചേർത്താൽ മതി തിരഞ്ഞെടുപ്പോ നറുക്കെടുപ്പോ ഒന്നും പാടില്ല നാവികപ്പട രൂപീകരിക്കപ്പെട്ടു ഇതിലേക്കു നയിച്ച സാഹചര്യങ്ങൾ ഇങ്ങനെ വിവരിക്കുന്നു

ഹിജ്റ 26-ൽ മുആവിയ സൈന്യത്തെ നയിച്ചുകൊണ്ട് അനോട്ടോളിയായിലെത്തി അക്രമം നടത്തിക്കൊണ്ടിരുന്ന റോമാ സൈന്യത്തെ തുരത്തുകയായിരുന്നു ലക്ഷ്യം

ഉഗ്രമായ ഏറ്റുമുട്ടൽ നടന്നു അമൂരിയ പട്ടണം പിടിച്ചടക്കി ഇനിയും മുമ്പോട്ട് പോവണമെന്നാഗ്രഹിച്ചു കരവഴി മുന്നേറാൻ കഴിഞ്ഞില്ല തടസ്സമായി കടൽ തന്നെ നാവികപ്പടയുടെ അഭാവം ദുഃഖമായി മാറി പിൻമാറേണ്ടിവന്നു മെഡിറ്ററേനിയൻ തീരത്ത് ശത്രുക്കളെ തുരത്തേണ്ടത് അനിവാര്യമായിത്തീർന്നു കടലിലെ ദ്വീപുകളിൽ എത്തിച്ചേരണ്ടതുണ്ട് കഴിഞ്ഞില്ല നാവികപ്പടയുടെ അഭാവം ഇവിടെയും പ്രശ്നമായിത്തീർന്നു

രണ്ട് കൊല്ലത്തെ കഠിനാദ്ധ്വാനംകൊണ്ട് ഒരു നാവികപ്പട രൂപീകരിച്ചെടുത്തു കുറെ കപ്പലുകൾ നിർമിച്ചു കടൽ യുദ്ധ പരിശീലനം നൽകി ഈജിപ്തിലെ ഗവർണറും നന്നായി സഹകരിച്ചു അവിടെയും കപ്പലുകളുണ്ടാക്കി നാവികപ്പടക്ക് പരിശീലനം നൽകി

സിറിയയിലെയും ഈജിപ്തിലെയും നാവികപ്പടകൾ സംയുക്തമായി കടലിലൂടെ മുന്നേറാൻ തീരുമാനിച്ചു ഹിജ്റ 28-ൽ മുസ്ലിം നാവികപ്പട പടിഞ്ഞാറൻ ലോകത്തേക്ക് നീങ്ങുന്ന കാഴ്ചയാണ് ലോകം കണ്ടത് സമ്പൽസമൃദ്ധമായ സൈപ്രസ് ആയിരുന്നു അവരുടെ ലക്ഷ്യം ആദ്യ നാവിക യുദ്ധം വിജയകരമായി പര്യവസാനിച്ചു ഉടമ്പടിയിൽ യുദ്ധം അവസാനിച്ചു 

ഇസ്ലാം സൈപ്രസിലെത്തി പിൽക്കാലത്ത് സൈപ്രസിൽ നിന്ന് പശ്ചാത്യ നാടുകളിലുമെത്തി സൈപ്രസിലെ ഭരണ മാറ്റം ജനങ്ങൾ സ്വാഗതം ചെയ്തു സമത്വം, സാഹോദര്യം,സംസ്കാരം ഇവയെല്ലാം ജനമനസ്സുകളെ കീഴടക്കി പുതിയ വെളിച്ചം അവർക്കാശ്വാസമായിത്തീർന്നു സൈപ്രസ് നിർണായക മേഖലയാണ് അത് ഉപയോഗപ്പെടുത്തിയാണ് റോമാ സൈന്യം മുസ്ലിംകളെ ആക്രമിച്ചുകൊണ്ടിരുന്നത് സൈപ്രസ് കീഴടക്കേണ്ടത് സുരക്ഷിതത്തിനു നേരെയുള്ള ഭീഷണി നീക്കാൻ ആവശ്യമായിരുന്നു അതുകൊണ്ടാണ് ഖലീഫ സൈപ്രസ് ആക്രമണത്തിന് സമ്മതം നൽകിയത്

ഇസ്ലാമിക ചരിത്രത്തിലെ അവിസ്മരണീയ സംഭവമാണിത് പടിഞ്ഞാറൻ ലോകത്ത് കുപ്രചരണങ്ങൾ വ്യാപകമായിരുന്നു ഒരു അടിമ ഉമറിനെ വധിച്ചു അതോടെ ഇസ്ലാംമിന്റെ ശക്തിയും അവസാനിച്ചു ഒരു പ്രചരണം അതായിരുന്നു

എഴുപത് വയസ് പ്രായമായ ഒരാളാണ് പുതിയ ഖലീഫ അദ്ദേഹത്തിന് വിദൂര ദേശങ്ങൾ ജയിച്ചടക്കാനാവില്ല വിദൂര ദിക്കുകളിൽ ധീരസാഹസികനായി അദ്ദേഹം അറിയപ്പെടുന്നില്ല വാർദ്ധക്യം ബാധിച്ച ഭരണാധികാരിയാണ് ഇതായിരുന്നു മറ്റൊരു പ്രചാരണം

ഖാലിദ് ബ്നുൽ വലീദ്,സഹ്ദ് ബ്നു അബീവഖാസ്,അലിയ്യുബ്നു അബീത്വാലിബ് തുടങ്ങിയ ധീരസാഹസികരെ പാശ്ചാത്യർക്കു പരിചയമുണ്ട് അവർ ഇനി ഈ വഴി വന്നുകൊള്ളണമെന്നില്ല ഉസ്മാൻ ശാന്തശീലനാണ് സമാധാന പ്രിയനാണ് യുദ്ധത്തിന് സന്നദ്ധനാവില്ല

ശത്രുക്കൾ കണക്കുകൂട്ടിയത് പോലെയോ കുപ്രചരണം നടത്തിയത് പോലെയോ അല്ല കാര്യങ്ങൾ നീങ്ങിയത് വിപ്ലവങ്ങളുടെ കേന്ദ്രം തന്നെ തകർക്കുക എന്നതായിരുന്നു ഖലീഫയുടെ നയം സുരക്ഷിതത്വത്തിന് ഭാവിയിൽ വെല്ലുവിളി ഉയരാനുള്ള സാധ്യതയും ഇല്ലാതാക്കുക എന്നതും ഖലീഫയുടെ നയമായിരുന്നു ഉന്നതരായ സ്വഹാബികളുമായി മദീനയിൽ ദിവസങ്ങളോളം കൂടിയാലോചനകൾ നടന്നിട്ടുണ്ട് അതിന് ശേഷമാണ് സാഹസികതകൾ നിറഞ്ഞ യുദ്ധത്തിന് കൽപന നൽകിയത് റോം നാവികപ്പടയുടെ കേന്ദ്രമായ സൈപ്രസിലേക്ക് ആദ്യമായി മുസ്ലിം സേന മുന്നേറുകയാണ് മുആവിയയുടെ നാവികപ്പട മുന്നേറ്റം തുടരുമ്പോൾ ഒരു സഹായസേന പിന്നാലെ വരുന്നുണ്ടായിരുന്നു അനേകം കപ്പലുകളുമായി അബ്ദുല്ലാഹിബ്നു സഹ്ദ് ബ്നു അബീസറഹ് മുന്നേറിവരികയാണ് ചരിത്രത്തിൽ ഉന്നത സ്ഥാനം നേടിയ ദമ്പതികൾ ഈ സൈന്യത്തിലുണ്ടായിരുന്നു

ഉബാദത്ത് ബ്നു സ്വാമിത് ഭാര്യ ഉമ്മു ഹറാം ബിൻത് മിൽഹാൻ

ഒരിക്കൽ ഈ ദമ്പതികളുടെ സാന്നിധ്യത്തിൽ വെച്ച് നബി(സ)ഒരു പ്രസ്താവന നടത്തിയിരുന്നു

ഒരു കാലം വരും അന്ന് മുസ്ലിംകൾ സൈപ്രസിലേക്കുള്ള സമുദ്രം താണ്ടിക്കടക്കും വിജയം വരിക്കും ആ പ്രവചനം പുലരുകയാണ് ഈ ദമ്പതികൾ അതിന് സാക്ഷികളാവുകായാണ് യുദ്ധത്തിൽ ഈ ദമ്പതികൾ പങ്കെടുത്തു ഭാര്യ ശഹീദായി അവരുടെ മഖ്ബറ സൈപ്രസിലാണ് തീർത്ഥാടന കേന്ദ്രമാണ് സൈപ്രസ് കീഴടങ്ങിയ വാർത്ത മദീനയിലെത്തി വമ്പിച്ച യുദ്ധമുതലുകളും വന്നുചേർന്നു മറ്റൊരു യുദ്ധ ചരിത്രം പറയാം

മഗ്രിബ് തന്ത്രപ്രധാന സ്ഥലമാണ് അത് കൈവിടാൻ റോമക്കാർ തയ്യാറല്ല

റോമാ ചക്രവർത്തിയാണ് കോൺസ്റ്റണ്ടയിൽ അദ്ദേഹം നേരിട്ട് പട നയിക്കുകയാണ് അഞ്ഞൂറ് കപ്പലുകളാണ് കൂടെയുള്ളത് പരിശീലനം നേടിയ ഉഗ്രൻ നാവികപ്പട ഇത്രയും വലിയ നാവിക ശക്തിയെയാണ് മുസ്ലിംകൾക്ക് നേരിടേണ്ടത് യുദ്ധം കടലിലാണ്
എല്ലാം അല്ലാഹുവിൽ അർപിച്ചു ശഹീദാവാൻ തയ്യാറെടുത്തു മഹാസമുദ്രത്തിൽ എന്തും സംഭവിക്കാം

അബ്ദുല്ലാഹിബ്നു സഅദുബ്നു അബീസറഹിന്റെ മികച്ച നേതൃത്വം മുസ്ലിം നാവികപ്പടക്കുണ്ട്

റോമക്കാർ പ്രതീക്ഷിക്കാത്ത തന്ത്രമാണ് മുസ്ലിംകൾ പ്രയോഗിച്ചത് മുസ്ലിം കപ്പലുകൾ ശത്രുക്കളുടെ കപ്പലുകളോട് കൂട്ടിക്കെട്ടി എന്നിട്ടാണ് യുദ്ധം പൊരിഞ്ഞ യുദ്ധം

ആയിരക്കണക്കായ മുസ്ലിംകളാണ് മഹാസമുദ്രത്തിൽ വീരരക്തസാക്ഷികളായി വീണത് ഓരോ രക്തസാക്ഷിയും പത്ത് ശത്രുവിനെയെങ്കിലും വകവരുത്തിയിട്ടാണ് രക്തസാക്ഷിയായത്

ചരിത്രം ഇങ്ങനെ രേഖപ്പെടുത്തി :

മുസ്ലിംകളുടെ മരണസംഖ്യയെക്കാൾ പതിൻമടങ്ങായിരുന്നു ശത്രുക്കളുടെ മരണസംഖ്യം

മുസ്ലിംകളുടെ പോരാട്ടം ശത്രുക്കളെ ഭീതിയിലാഴ്ത്തിക്കളഞ്ഞു തോറ്റു പിൻമാറാതിരിക്കാനാണ് സ്വന്തം കപ്പലുകൾ ശത്രുവിന്റെ കപ്പലുമായി കൂട്ടിക്കെട്ടിയത് പൊരുതി മരിക്കുക എന്നത് തന്നെ ലക്ഷ്യം പിൻമാറി രക്ഷപ്പെടുക എന്ന ചിന്തയില്ല

കോൺസ്റ്റണ്ടയിൻ രാജാവിന് വെട്ടേറ്റു വധിക്കാനായില്ല ഒരു കപ്പലിൽ രക്ഷപ്പെട്ടു ശത്രുക്കൾ സന്ധിക്കു തയ്യാറായി
ഇസ്ലാമിക ചരിത്രത്തിലെ നിർണായക വിജയമായിരുന്നു ഇത് മുസ്ലിംകൾ പിന്നീട് നല്ല മുന്നേറ്റം നടത്തി കോൺസ്റ്റാന്റിനോപ്പിളിന്റെ പടിവാതിൽക്കൽ വരെയെത്തി പടിഞ്ഞാറൻ ലോകത്തെ വിറപ്പിച്ചുകളഞ്ഞു

തെക്ക് സുഡാനിലും എത്യോപ്യയിലും മുസ്ലിംകൾ വിജയം വരിച്ചു കിഴക്ക് ചൈനയിൽ വരെ ഇസ്ലാം എത്തിച്ചേർന്നു എത്രയെത്ര നഗരങ്ങളിലും ഗ്രാമങ്ങളിലും ഇസ്ലാം എത്തിച്ചേർന്നു ഓരോ നാട്ടിലും അനേകായിരം ജനങ്ങളാണ് ഇസ്ലാംമിലേക്കു വന്നത് ചില നാടുകളിൽ ജനങ്ങൾ ഒന്നൊഴിയാതെ ഇസ്ലാം സ്വീകരിച്ചു അറബി ഭാഷയെ അവർ തങ്ങളുടെ ഭാഷയാക്കി അവർ മാതൃഭാഷ മറന്നു പോയി ആരാധനക്കും ആശയവിനിമയത്തിനും അറബി മാത്രം ഉപയോഗിച്ചു കാലാന്തരത്തിൽ അറബിയായി അവരുടെ മാതൃഭാഷ പുതിയ ലോകം പുതിയ ജീവിതം പുതിയ പ്രതീക്ഷകൾ പരലോകം എന്ന ചിന്ത മുമ്പിൽ വന്നു
ചിന്തകളും, സംസാരവും,കർമങ്ങളും പരലോക വിജയം മുമ്പിൽ കണ്ടുകൊണ്ടായി

അല്ലാഹുവിന്റെ ഇഷ്ടദാസന്മാരായി ജീവിച്ചു മരിച്ചു ആരാധനക്കർഹൻ അല്ലാഹു മാത്രമാകുന്നു പ്രകൃതി ശക്തികളെയൊന്നും ആരാധിക്കാൻ പാടില്ല മനുഷ്യ കരങ്ങൾ നിർമിക്കുന്ന ഒരു സാധനത്തെയും ആരാധിക്കരുത് മുഹമ്മദ് നബി (സ്വ) അല്ലാഹുവിന്റെ പ്രവാചകനാകുന്നു

അല്ലാഹു അല്ലാതെ ഒരു ആരാധ്യൻ ഇല്ല മുഹമ്മദ് അവന്റെ ദൂതനാകുന്നു

ഇതാണ് സത്യസാക്ഷ്യ വചനം തൗഹീദ്
ഇത് ലോകത്തുള്ള സകല മനുഷ്യർക്കും എത്തിച്ചുകൊടുക്കണം ആ ബാധ്യതയാണ് സ്വഹാബികൾ ഏറ്റെടുത്തത്

ഇതാണ് ഇസ്ലാമിന്റെ സന്ദേശം മനുഷ്യരുടെ മോചനം എല്ലാവിധ ചൂഷണങ്ങളിൽ നിന്നും മനുഷ്യരെ മോചിപ്പിക്കുക

സമത്വം,സാഹോദര്യം ,നീതി ,ധർമം ഇവയൊക്കെ എല്ലാ മനുഷ്യർക്കും ലഭിക്കണം അത് നിഷേധിക്കപ്പെടുന്ന എത്രയോ ജനവിഭാഗങ്ങൾ ലോകത്തുണ്ട് അവർക്കത് നേടിക്കൊടുക്കണം അന്നാട്ടിൽ ചെല്ലണം ഭരണകുടത്തോട് സംസാരിക്കണം അവരത് സമ്മതിക്കില്ല നീതിക്കും ധർമത്തിനും വേണ്ടി സംസാരിക്കുമ്പോൾ അധികാരി വർഗം ബലം പ്രയോഗിക്കും

സാധാരണ ജനങ്ങൾ മുസ്ലിംകൾ ജയിക്കണമെന്നാണ് ആഗ്രഹിക്കുക മുസ്ലിംകൾ ജയിച്ചാലേ മോചനം ലഭിക്കുകയുള്ളൂ മുസ്ലിംകൾ ജയിക്കുമ്പോൾ സന്ധിയുണ്ടാക്കും കൃഷിഭൂമി മുസ്ലിംകൾ ഏറ്റെടുക്കില്ല അത് കർഷകരെത്തന്നെ ഏൽപിക്കും കൃഷി നടത്താൻ സാമ്പത്തിക സഹായം നൽകും

കൃഷി മുഴുവൻ കർഷകനുള്ളതാണ് അതിൽനിന്നുള്ള വരുമാനം അവനുള്ളതാണ് നേരത്തെ അങ്ങനെയായിരുന്നില്ല ധാന്യങ്ങൾ കൊയ്തെടുത്താൽ പകുതിയിലേറെ ഭരണാധികാരികൾക്ക് കൊണ്ടു കൊടുക്കണം കർഷകൻ എന്നും കഷ്ടപ്പാടിൽ തന്നെ

മുസ്ലിംകളല്ലാത്തവർ ഒരു നികുതി കൊടുക്കണം ജിസ്യ നേരത്തെ രാജാവിന് നൽകിയ നികുതിയെക്കാൾ എത്രയോ കുറവാണ് ജിസ്യ അത് കൊടുത്തു കഴിഞ്ഞാൽ അയാളുടെ ജീവനും സ്വത്തുമെല്ലാം മുസ്ലിംകൾ സംരക്ഷിക്കും അതുകൊണ്ട് മുസ്ലിംകളല്ലാത്തവർ സന്തോഷപൂർവം ജിസ്യ നൽകിയിരുന്നു

മുസ്ലിം ഭരണ പ്രദേശത്തെ സാധാരണക്കാരുടെ സന്തോഷം തൊട്ടടുത്ത രാജ്യങ്ങളിലെ ജനങ്ങൾ കാണും മുസ്ലിം ഭരണം അങ്ങോട്ടും വരണേ എന്നാണവരുടെ ആഗ്രഹം

ലോക ശക്തികളാണ് പേർഷ്യയും റോമും അവിടത്തെ ചക്രവർത്തിമാർക്കും ജനങ്ങൾക്കും ഇസ്ലാമിന്റെ സന്ദേശം എത്തിക്കേണ്ടതുണ്ട് സ്വഹാബികൾ അതുകൊണ്ടാണവിടെ പോയത്

അവർ ഇസ്ലാംമിനെ എതിർത്തു ഇസ്ലാം വന്നാൽ തങ്ങളുടെ ആഢംബരങ്ങളും സൗകര്യങ്ങളും നഷ്ടപ്പെടും ജനങ്ങളെ ചൂഷണം ചെയ്യാൻ പറ്റില്ല അടിമകളുടെ അവസ്ഥയിൽ നിന്നവർ മോചിതരാവും
കൊട്ടാരവും ധനവും മുസ്ലിം മനസ്സുകളെ ആകർഷിച്ചില്ല ജനങ്ങളെ അല്ലാഹുവിന്റെ വഴിയിലേക്കു ക്ഷണിക്കുക അത് മാത്രമാണ് ലക്ഷ്യം അപ്പോൾ അല്ലാഹു സഹായിച്ചു നദികളും പർവതങ്ങളും മരുഭൂമികളും അവർക്കു തടസ്സമായില്ല

നീതി ഇഷ്ടപ്പെട്ട രാജാക്കന്മാർ യുദ്ധത്തിനൊരുങ്ങാതെ ഉടമ്പടി സ്വീകരിച്ചു ജുർജാനിലെ രാജാവ് മുസ്ലിംകളുമായി സമാധാന സന്ധിയിലേർപ്പെട്ടപ്പോൾ തബ്രീസിലെ രാജാവ് ഉടമ്പടിയിൽ ഒപ്പുവെക്കാൻ സ്വയം സന്നദ്ധനായി

രാജ്യത്ത് റോഡുകളും പാലങ്ങളും ജലസേചന സൗകര്യങ്ങളും വിദ്യാലയങ്ങളും ആതുരാലയങ്ങളുമുണ്ടായി സിജിസ്താനിലും സിന്ധിലും മക്റാനിലും ഇസ്ലാം എത്തിയത് ഇതേ വിധത്തിൽ തന്നെയാണ്

സത്യവും നീതിയും മുസ്ലിംകളെ ലോക ജേതാക്കളാക്കി അല്ലാഹുവിന്റെ പാശത്തെ അവർ മുറുകെ പിടിച്ചു ഒറ്റക്കെട്ടായി മുന്നറി വൻ വിജയങ്ങൾ കൊയ്തുകൂട്ടി ഭിന്നിച്ചു കഴിഞ്ഞാൽ രക്ഷയില്ല ഭിന്നിച്ചാൽ അല്ലാഹു സഹായം പിൻവലിക്കും ശത്രുക്കൾ വിജയിക്കും

ലോക ജേതാക്കൾ ദുനിയാവിന്റെ അലങ്കാരങ്ങളിൽ വഞ്ചിതരായില്ല അവർ മുമ്പോട്ടു തന്നെ കുതിച്ചു
ഭിന്നിപ്പുകൾ ഏറ്റവും വേദനാജനകമായ അവസ്ഥയിൽ നമ്മെ കൊണ്ടെത്തിക്കും ഉസ്മാൻ (റ)വിന്റെ അവസാന കാലത്ത് നടന്ന സംഭവങ്ങൾ ഇന്നും നമ്മെ ദുഃഖം കുടിപ്പിക്കുന്നു

മുസ്ലിം സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുന്നതിൽ ശത്രുക്കൾ വിജയിച്ചു മുസ്ലിംകളുടെ തീരാത്ത ദുഃഖവും തുടങ്ങി


മുസ്ഹഫ്

നബി(സ)തങ്ങൾക്കു നാൽപത് വയസ്സായപ്പോഴാണ് ദിവ്യസന്ദേശം ലഭിച്ചു തുടങ്ങിയത് വഫാത്താകുന്നത് അറുപത്തി മൂന്നാം വയസ്സിൽ

അതിന്നിടയിലുള്ള ഇരുപത്തി മൂന്ന് വർഷങ്ങൾക്കിടയിലാണ് വിശുദ്ധ ഖുർആൻ ഇറങ്ങിത്തീർന്നത് വഹിയ് ഇറങ്ങുമ്പോൾ തന്നെ അത് എഴുതിവെക്കുമായിരുന്നു എല്ല് ,തോൽ,കല്ല്,ഈത്തപ്പനപ്പട്ട എന്നിവയിലാണ് എഴുതിവെക്കപ്പെട്ടത്

സ്വഹാബികളുടെ മനസ്സിലും സൂക്ഷിക്കപ്പെട്ടു

വിശുദ്ധ ഖുർആൻ എഴുതി സൂക്ഷിക്കാൻ ചില സ്വഹാബികളെ നബി(സ) നിയോഗിച്ചിരുന്നു

അബൂബക്കർ (റ), ഉമർ (റ), ഉസ്മാൻ (റ),അലി(റ),സൈദുബ്നു സാബിത് (റ),ഉബയ്യുബ്നു കഹ്ബ് (റ),സാബിത് ബ്നു കൈസ്(റ)എന്നിവർ അവരിൽ ചിലരാകുന്നു

വിശുദ്ധ ഖുർആൻ പൂർണ്ണമായി മനഃപാഠമാക്കുകയും നന്നായി പാരായണം ചെയ്യുകയും ചെയ്തിരുന്ന നിരവധി സ്വഹാബികളുണ്ടായിരുന്നു

അബ്ദുല്ലാഹിബനു മസ്ഊദ് (റ),സലീം മൗലാ അബീ ഹുദൈഫ (റ) ,മുആദ് ബ്നു ജബൽ (റ) ,ഉബയ്യുബ്നു കഹ്ബ് (റ),സൈദുബ്നു സാബിത് (റ)എന്നിവർ ആ വിഭാഗത്തിൽ പെടുന്നു

നബി(സ) തങ്ങളുടെ ജീവിത കാലത്ത് വിശുദ്ധ ഖുർആൻ ഗ്രന്ഥരൂപത്തിൽ ആക്കിയിരുന്നില്ല നബി(സ)തങ്ങളുടെ വഫാത്തിനു ശേഷം പല ഭാഗങ്ങളിലും ജനങ്ങൾ ഇസ്ലാം മതം ഉപേക്ഷിച്ചു ഇവർക്കെതിരെ നിരവധി യുദ്ധങ്ങൾ നടന്നിട്ടുണ്ട്

ഈ യുദ്ധങ്ങളിൽ വിശുദ്ധ ഖുർആൻ പൂർണ്ണമായി മനഃപാഠമുണ്ടായിരുന്ന ധാരാളം ഹാഫിളുകൾ മരണപ്പെട്ടുപോയി ഇങ്ങനെ പോയാൽ വിശുദ്ധ ഖുർആൻ നമുക്കു നഷ്ടപ്പെട്ടുപോകുമല്ലോ എന്ന ഭയം പലരിലുമുണ്ടായി മഹാനായ ഉമറുൽ ഫാറൂഖ് (റ)അവരിൽ പെടുന്നു

ഉമർ(റ)നേരെ ഖലീഫ അബൂബക്കർ സിദ്ദീഖ് (റ)വിനെ ചെന്ന് കണ്ടു കാര്യം ബോധിപ്പിച്ചു വിശുദ്ധ ഖുർആൻ ഗ്രന്ഥരൂപത്തിൽ ക്രോഡീകരിക്കണമെന്നപേക്ഷിച്ചു

നബി(സ) ചെയ്യാത്ത ഒരു കാര്യം ഞാൻ ചെയ്യുകയോ ?അതായിരുന്നു ഖലീഫയുടെ പ്രതികരണം

ഉമർ (റ) പ്രശ്നത്തിന്റെ നാനാവശങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊടുത്തു അടിയന്തിര പ്രാധാന്യമുള്ള കാര്യം തന്നെയാണിതെന്ന് അദ്ദേഹത്തിന് ബോധ്യമായി

വിശുദ്ധ ഖുർആൻ ക്രോഡീകരിക്കാൻ യോഗ്യരായ സ്വഹാബിമാരുടെ ഒരു സംഘം രംഗത്തെത്തി അതിന്റെ നേതൃത്വം സൈദുബ്നു സാബിത് (റ)വിന്നായിരുന്നു

നബി(സ)തങ്ങളുടെ സദസ്സിൽ ധാരാളമായി പങ്കെടുത്ത വ്യക്തിയായിരുന്നു അദ്ദേഹം വിശുദ്ധ ഖുർആൻ മനഃപാഠമുള്ള ആളുമായിരുന്നു

രേഖപ്പെടുത്തപ്പെട്ട വസ്തുക്കൾ കൊണ്ടുവന്നു മനഃപാഠമുള്ളവർ സഹായത്തിനെത്തി

വിശുദ്ധ ഖുർആന്റെ ഒരു കോപ്പി തയ്യാറാക്കി പല ഹാഫിളീങ്ങളും അത് നോക്കി ശരിവെച്ചു ഈ പ്രതി ഖലീഫ തന്നെ സൂക്ഷിച്ചു
ഖലീഫ വഫാത്തായപ്പോൾ ഈ മുസ്ഹഫ് ഉമർ (റ)വിന്റെ കൈവശം വന്നു ചേർന്നു അദ്ദേഹം വഫാത്തായപ്പോൾ മുസ്ഹഫ് മകൾ ഹഫ്സ (റ)യുടെ കൈവശം വന്നു നബി(സ)യുടെ ഭാര്യയായ ഹഫ്സ (റ)അത് സൂക്ഷിച്ചു വെച്ചു

ഉസ്മാൻ (റ)വിന്റെ കാലത്ത് വിദൂര ദിക്കുകളിൽ ഇസ്ലാം പ്രചരിച്ചു

അവിടങ്ങളിൽ വിശുദ്ധ ഖുർആൻ പാരായണം നടന്നു പാരായണത്തിൽ വ്യത്യാസങ്ങൾ കണ്ടു തുടങ്ങി

മുസ്ലിം പടത്തലവനായി ശാമിലും ഇറാഖിലും നിരവധി തവണ സഞ്ചരിച്ച ഹുദൈഫതുബ്നു യമാൻ (റ)ഈ വ്യത്യാസം വ്യക്തമായി മനസ്സിലാക്കി ഉൽക്കണ്ഠാകുലനായിത്തീർന്നു അദ്ദേഹം ഖലീഫയോടിങ്ങനെ അപേക്ഷിച്ചു

അമീറുൽ മുഹ്മിനീൻ അങ്ങ് ഈ സമുദായത്തെ രക്ഷിച്ചാലും വിശുദ്ധ ഖുർആൻ എഴുതുന്നതിലും പാരായണം ചെയ്യുന്നതിലും അവർ ഭിന്നിച്ചിരിക്കുന്നു പൂർവിക സമുദായങ്ങൾ അവരുടെ മതഗ്രന്ഥത്തിന്റെ കാര്യത്തിൽ ഭിന്നിച്ചതുപോലെ ഈ സമുദായം ഭിന്നിച്ചു പോകും അതിന് മുമ്പ് സമുദായത്തെ രക്ഷപ്പെടുത്തുക

ഇറാഖികളുടെ പ്രഖ്യാപനം ഇങ്ങനെയായിരുന്നു :

ഞങ്ങൾ അബൂമൂസൽ അശ്അരിയുടെ ശൈലി പിന്തുടരുന്നു

സിറിയക്കാരുടെ പ്രഖ്യാപനം ഇങ്ങനെ:

മിഖ്ദാദുബ്നുൽ അസ്വദിന്റെ ശൈലിയാണ് ഞങ്ങൾ പിൻപറ്റുന്നത്

പള്ളിക്കൂടങ്ങളിൽ കുട്ടികൾ തമ്മിൽ തർക്കമുണ്ടായി പാരായണ ശൈലിയിൽ തർക്കം വന്നു ഉസ്താദ് പഠിപ്പിച്ചതും വീട്ടിൽ നിന്ന് കേൾക്കുന്നതും തമ്മിൽ വ്യത്യാസം വന്നു മദീനയിലുള്ള പ്രമുഖ സ്വഹാബികളെയെല്ലാം ഉസ്മാൻ (റ)വിളിച്ചു വരുത്തി വിഷയം ഗൗരവത്തോടെ ഉണർത്തി

ഹഫ്സ (റ)യുടെ കൈവശമുള്ള വിശുദ്ധ ഖുർആന്റെ കോപ്പി വരുത്തി പരിശോധന നടത്തുവാനും പുതിയ കോപ്പികൾ എഴുതിയുണ്ടാക്കാനും ഒരു സമിതിയുണ്ടാക്കി

ഒന്നാം ഖലീഫ അബൂബക്കർ (റ) നിയോഗിച്ച നേതാവിനെത്തന്നെ വരുത്തി സൈദുബ്നു സാബിത് (റ) അദ്ദേഹം തന്നെയാണ് പുതിയ സമിതിയുടെയും നേതാവ്

സഈദുബ്നുൽ ആസ്വ് (റ) ,അബ്ദുല്ലാഹിബ്നു സുബൈർ (റ),അബ്ദുർറഹ്മാനുബ്നു ഹാരിസ് ബ്നുൽ ഹിശാം (റ) ഇവരൊക്കെ സഹായത്തിനുണ്ട് നേരത്തെയുളള മുസ്ഹഫ് നോക്കി ഹാഫിളീങ്ങളുടെ തെളിവുകളുടെ വെളിച്ചത്തിലും ഇവർ പുതിയ പ്രതി തയ്യാറാക്കി

ഉസ്മാൻ (റ)തന്റെ ഓർമയിലുള്ള ഖുർആനും പുതിയ ഗ്രന്ഥവും തട്ടിച്ചുനോക്കി തെറ്റില്ലെന്ന് ബോധ്യമായി പലരും പരിശോധിച്ചു ശരിവെച്ചു അതിനു ശേഷം കൂടുതൽ കോപ്പി എഴുതിയുണ്ടാക്കി പ്രധാന കേന്ദ്രങ്ങളിലേക്കെല്ലാം ഈ കോപ്പികൾ അയച്ചു കൊടുത്തു കൂഫ,ബസ്വറ,ശാം,ബഹ്റൈൻ, യമൻ,മക്ക തുടങ്ങിയ എല്ലാ പ്രധാന കേന്ദ്രങ്ങളിലും കോപ്പികളെത്തി മദീനയിലും സൂക്ഷിച്ചു ഇവയിൽനിന്ന് ആവശ്യം പോലെ കോപ്പികൾ എഴുതിയുണ്ടാക്കി ഒരേ രീതി ലോകമെങ്ങുംനടപ്പിലായി ലിഖിത രൂപത്തിൽ വ്യത്യാസമില്ല പാരായണത്തിലും വ്യത്യാസമില്ല തലമുറകളും നൂറ്റാണ്ടുകളും കടന്നു പോയി അച്ചടി യന്ത്രം വന്നപ്പോൾ മുസ്ഹഫുകൾ അച്ചടാച്ചു ആധുനിക കാലഘട്ടം വന്നപ്പോൾ കോടിക്കണക്കിനാണ് മുസ്ഹഫുകൾ അച്ചടിക്കപ്പെടുന്നത്

ലോകത്ത് ഏറ്റവും കൂടുതൽ പാരായണം ചെയ്യപ്പെടുന്ന ഗ്രന്ഥമാണത് ലോകത്തിന്റെ നാനാ ഭാഗത്തുനിന്നും ഹാഫിളുകൾ ഇറങ്ങിക്കൊണ്ടിരിക്കുന്നു

വിശുദ്ധ ഖുർആൻ വള്ളി പുള്ളി വ്യത്യാസമില്ലാതെ സംരക്ഷിക്കാനുള്ള ചുമതല അല്ലാഹു തന്നെ ഏറ്റെടുത്തതാണ് അതാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്

ചരിത്രബോധമുള്ളവർ ഓരോ തവണ മുസ്ഹഫ് എടുക്കുമ്പോഴും ഖലീഫ ഉസ്മാൻ (റ)വിനെ ഓർക്കുന്നു അദ്ദേഹം ശേഖരിച്ച ഗ്രന്ഥരൂപത്തിലാക്കിത്തന്ന അതേ ഖുർആനാണ് നാം ഇന്നും പാരായണം ചെയ്തുകൊണ്ടിരിക്കുന്നത്

വിശുദ്ധ ഖുർആനെ അളവറ്റ് സ്നേഹിച്ച മഹാനായിരുന്നു ഉസ്മാൻ (റ) എപ്പോൾ വിശുദ്ധ വചനങ്ങളായിരുന്നു ചുണ്ടിലും മനസ്സിലും

അല്ലാഹുവിനെ ഭയന്നു കരഞ്ഞ രാത്രികളെത്രെ ശിക്ഷയുടെ ആയത്തുകൾ കേട്ടാൽ ഭയന്നു വിറയ്ക്കും പിന്നെ ഉറക്കം വരില്ല അങ്ങനെയുള്ള ആയത്തുകൾ പാരായണം ചെയ്യുമ്പോൾ മനസ്സ് പതറും കണ്ണുനീർ വാർക്കും

വിശുദ്ധ ഖുർആന്റെ ആശയങ്ങൾ അർത്ഥതലങ്ങൾ അവയുടെ ആഴവും പരപ്പും അതിലൂടെയാണ് ഉസ്മാൻ (റ) വിന്റെ മനസ്സ് സഞ്ചരിച്ചത് അത്ഭുതങ്ങളുടെ ലോകം തന്നെ

പരലോക ചിന്തയിലായിരുന്നു എന്നും എപ്പോഴും വിശുദ്ധ ഖുർആൻ വചനങ്ങൾ നിരന്തരം പരലോക ചിന്തകൾ ഉണർത്തി വിടുകയാണല്ലോ ചെയ്യുന്നത്

നബി(സ) തങ്ങളുടെ അധ്യാപനങ്ങൾ ഓരോന്നും ജീവിതത്തിൽ പകർത്താൻ ശ്രമിക്കുകയായിരുന്നു നബിചര്യകളെ സ്വന്തം ജീവിതത്തിൽ പകർത്തുക മറ്റുള്ളവരെ അതിന് പ്രേരിപ്പിക്കുക ഇതായിരുന്നു നയം

ഗവർണർമാരെയും ,സേനാനായകന്മാരെയും ,ഉദ്യോഗസ്ഥരെയുമെല്ലാം ഇക്കാര്യം നിരന്തരം ഓർമപെടുത്തിക്കൊണ്ടിരുന്നു നന്മ ചെയ്യാൻ പ്രേരിപ്പിച്ചുകൊണ്ടിരുന്നു

വിശുദ്ധനായ ഖലീഫക്ക് പ്രായം കൂടിക്കൂടിവരികയാണ് ജീവിത വിശുദ്ധി കാത്തുസൂക്ഷിക്കുന്നതിലാണ് ശ്രദ്ധ

ഇസ്ലാമിക ലോകത്തിന്റെ വിസ്തൃതി മുമ്പുള്ളതിനേക്കാൾ വളരെയേറെ വ്യാപിച്ചു വിസ്താരം കൂടുമ്പോൾ ഭരണഭാരവും കൂടും നല്ല ഭരണം കാഴ്ചവെക്കേണ്ടത് ഉദ്യോഗസ്ഥന്മാരാണ് അവർക്കു വീഴ്ച വന്നാൽ കുറ്റം ഖലീഫയുടെ പേരിലാണ് ചേർത്തു പറയുക ഇങ്ങനെയുള്ള ചില സംഭവങ്ങൾ നടന്നിട്ടുണ്ട്

അവിടെയെല്ലാം നീതി നടപ്പാക്കാൻ ഖലീഫ നന്നായി ശ്രമിച്ചിട്ടുണ്ട് അതിലെ ആത്മാർഥത വാഴ്ത്തപ്പെട്ടിട്ടുണ്ട്


കാലം മാറി


മൂന്നാം ഖലീഫ ഉസ്മാനുബ്നു അഫ്ഫാൻ (റ) വിന്റെ കാലത്ത് മുസ്ലിംകളുടെ സാമൂഹിക ജീവിതത്തിൽ പല മാറ്റങ്ങളും വന്നതായി കാണാം

വിദൂര രാജ്യങ്ങൾ പലതും മുസ്ലിംകളുടെ കീഴിൽ വന്നു അവിടത്തെ ജനങ്ങളുടെ ജീവിത രീതിയും സംസ്കാരവുമെല്ലാം അറബികൾ നേരിട്ടുകണ്ടു പണ്ട് അവരതൊന്നും കണ്ടിട്ടില്ല

പേർഷ്യയിലെയും റോമിലെയും ആഡംബര വസ്തുക്കൾ സമ്പൽ സമൃദ്ധമായ രാജ്യങ്ങൾ ആഢംബരം നിറഞ്ഞ ജീവിത രീതി എല്ലാ സൗകര്യങ്ങളുമുള്ള വീടുകൾ വ്യാപാര കേന്ദ്രങ്ങൾ വിനോദകേന്ദ്രങ്ങൾ കോട്ടകൾ കൊട്ടാരങ്ങൾ അറബികൾ അത് കണ്ട് അതിശയിച്ചുപോയി

കൊച്ചു വീടുകൾ മാത്രമേ അവർക്ക് പരിചയമുണ്ടായിരുന്നുള്ളൂ നബി(സ)തങ്ങളുടെയും ,സിദ്ദീഖ് (റ)വിന്റെയും ,ഉമർ (റ)വിന്റെയും ലളിതമായ വീടുകൾ എളിമ നിറഞ്ഞ ജീവിതം

ഉമർ (റ) കണ്ടംവെച്ച വസ്ത്രം ധരിച്ചു ലളിതമായ ആഹാരം കഴിച്ചു

ഇന്ന് അറബികൾ കാണുന്ന കാഴ്ച അതൊന്നുമല്ല റോമക്കാരും പേർഷ്യക്കാരും ധരിക്കുന്ന വില കൂടിയ വസ്ത്രങ്ങൾ മികച്ച രീതിയിലുള്ള ആഹാരം

ആഹാരം കഴിക്കുന്ന പാത്രങ്ങൾ പോലും അതിശയിപ്പിക്കുന്നതാണ്

ഇന്ന് അറബികൾ രാജ്യങ്ങൾ ജയിച്ചടക്കിയ ജേതാക്കളാണ് ഈ വസ്ത്രവും ,ആഹാരവും ,പാത്രങ്ങളും, പാർപ്പിടങ്ങളുമെല്ലാം അവർക്ക് അവകാശപ്പെട്ടതാണ്

സമ്പത്ത് മദീനയിലേക്കൊഴുകുകയാണ് യുദ്ധമുതലുകൾ
ഉമർ (റ)വിന്റെ കാലത്ത് തന്നെ സമ്പത്ത് കുന്നുകൂടാൻ തുടങ്ങിയിരുന്നു അത് കണ്ട് ഉമർ (റ) പൊട്ടിക്കരഞ്ഞുപോയി

അത് കണ്ട് ചിലർ ചോദിച്ചു:

അങ്ങെന്തിനാണ് കരയുന്നത് ? ദാരിദ്ര്യവും പട്ടിണിയും അനുഭവിക്കുന്നവർക്ക് ലഭിച്ച അനുഗ്രഹമല്ലേ ഇത് ?

ഖലീഫയുടെ പ്രതികരണം ഇങ്ങനെ:

ഇത് സമ്പത്താണ് ദുനിയാവാണ് ഇത് മനുഷ്യരുടെ മനസ്സ് മയക്കും വഴിതെറ്റിക്കും ഇത് അസൂയയുണ്ടാക്കും ശത്രുതയുണ്ടാക്കും ദുനിയാവിനെ നീ കാണാതിരിക്കുക ദുനിയാവ് നിന്നെയും കാണാ തിരിക്കുക അതാണുത്തമം

ഉമർ (റ) സമ്പത്തിനെ ഭയന്നു ഉദ്യോഗസ്ഥരെ ആ ബോധത്തോടെ നിലനിർത്തി ഈ നില മാറുന്നതാണ് പിന്നെ നാം കാണുന്നത്

അറബികൾ പുതിയ പുതിയ പട്ടണങ്ങൾ കണ്ടു സൗകാര്യങ്ങൾ കണ്ടു

പട്ടണങ്ങളിലേക്ക് താമസം മാറ്റണമെന്ന് പലർക്കും തോന്നി ഇതാപത്താണെന്ന് ഉമർ (റ)മനസ്സിലാക്കി ഈ പ്രവണത ഇല്ലാതാക്കി പിൽക്കാലത്ത് ഈ പ്രവണത ശക്തിപ്പെട്ടുവരികയാണുണ്ടായത് പലരും സൗകര്യങ്ങൾ തേടിപ്പോയി

ഉമർ (റ)വിന്റെ കാലത്ത് മദീനക്കാർ വളരെ ലളിതമായ ജീവിതം നയിച്ചു നോമ്പുകാലത്ത് മദീനയിലുള്ള സാധാരണക്കാർക്ക് ദിവസത്തെ ചിലവിന് ഒരു ദിർഹം അനുവദിച്ചു ബൈത്തുൽ മാലിൽ നിന്നാണ് നൽകിയത്

നബി(സ)തങ്ങളുടെ പത്നിമാർക്ക് രണ്ട് ദിർഹം വീതം നൽകിപ്പോന്നു സർക്കാർ വക സദ്യയുണ്ടാക്കി അഗതികളെ ഭക്ഷിപ്പിക്കുകയും ചെയ്തു
സ്വയം തൊഴിൽ കണ്ടെത്താനും വരുമാനമുണ്ടാക്കാനും പാവപ്പെട്ടവരോട് അദ്ദേഹം ഉണർത്തുമായിരുന്നു

ഉമർ (റ) ഒരിക്കൽ മക്ക സന്ദർശിച്ചു അവിടെ ഒരു കാഴ്ച കണ്ടു യജമാനന്മാർ ആഹാരം കഴിക്കുന്നു ജോലിക്കാർ വിശപ്പോടെ നോക്കി നിൽക്കുന്നു

ഉമർ (റ)വിന് കോപം വന്നു

യജമാനന്മാരുടെ കൂടെ കൂലിക്കാരും ആഹാരം കഴിക്കണം ഒരേ പാത്രത്തിൽ നിന്നുതന്നെ ഉമർ (റ) കൽപിച്ചു

പിന്നെ നാം കാണുന്ന കാഴ്ച അതാണ്

യജമാനനും ആശ്രിതനും ഒരേ പാത്രത്തിൽ നിന്ന് ആഹാരം കഴിക്കുന്നു

ഉസ്മാൻ (റ) ധനികനായിരുന്നു ധനം നന്നായി ധർമം ചെയ്യുകയും ചെയ്തിരുന്നു

അദ്ദേഹം മെച്ചപ്പെട്ട വസ്ത്രം ധരിക്കുകയും മികച്ച ഭക്ഷണം കഴിക്കുകയും ചെയ്തതായി ചരിത്രത്തിൽ കാണുന്നു അദ്ദേഹം സ്വന്തം സമ്പാദ്യത്തിൽ നിന്നാണ് ചെലവഴിച്ചിരുന്നത്

ജനങ്ങൾ വലിയ വീടുകൾ നിർമിക്കാൻ തുടങ്ങി പട്ടണങ്ങളിൽ പോയി താമസം തുടങ്ങി സൗകര്യങ്ങൾ വർധിച്ചു

ഉസ്മാൻ (റ) ഹിജ്റ 27-ൽ മദീനയിൽ നല്ലൊരു വീട് വെച്ചു നിർമാണത്തിന് കല്ലും കുമ്മായവും ഉപയോഗിച്ചു തേക്കും പൈൻ മരവും ഉപയോഗിച്ചു

ഖലിഫക്കു മദീനയിൽ ഏഴ് വീടുകളുണ്ടായിരുന്നുവെന്ന് പറഞ്ഞവരുണ്ട്

ധനം സമ്പാദിക്കുന്നതിലും ധർമം ചെയ്യുന്നതിലും ഉസ്മാൻ (റ) വിനെ മാതൃകയാക്കാൻ പലരും മുമ്പോട്ടു വന്നു ഇതൊരു സന്തോഷവാർത്തയാണ് ഇതിൽ ഏറ്റവും മുമ്പിൽ നാം കാണുന്നത് അബ്ദുർറഹ്മാനുബ്നു ഔഫ് (റ) നെയാകുന്നു കൃഷിയിൽ നിന്ന് കച്ചവടത്തിൽ നിന്നും ധാരാളം വരുമാനം ലഭിച്ചു ധാരാളം പണം കൈയിൽ വന്നാൽ അദ്ദേഹത്തിന് ഭയമായിരുന്നു പരലോകത്ത് കിട്ടെണ്ട പ്രതിഫലം ദുനിയാവിൽ വെച്ചുതന്നെ തന്നുതീർക്കുകയാണോ എന്ന ഭയം

പിന്നെ കിട്ടിയ ധനം പാവപ്പെട്ടവർക്കു വീതിച്ചുകൊടുക്കും തീരുമ്പോൾ മനസ്സിന് സമാധാനം സന്തോഷം

ഒരു ദിവസം ത്വൽബ്നു തയ്യിം എന്നവർ വളരെ ദുഃഖിതനായി കാണപ്പെട്ടു

ഭാര്യ ചോദിച്ചു: എന്താ ഇത്ര ദുഃഖം?

എന്റെ കൈവശം നാല് ലക്ഷം ദിർഹം ഉണ്ട് അതാണെന്റെ ദുഃഖം ഈ രാത്രി എങ്ങനെ കഴിച്ചു കൂട്ടും ?

ഉടനെ വന്നു ഭാര്യയുടെ മറുപടി:

ഈ രാത്രി തന്നെ ജനങ്ങൾക്കത് വീതിച്ചുകൊടുത്തുകൊള്ളൂ ഭാര്യയുടെ ഉപദേശം സ്വീകരിച്ചു പുറത്തിറങ്ങി
ആ രാത്രി അവസാനിക്കുംമുമ്പെ നാല് ലക്ഷം ദിർഹം ദാനം ചെയ്തു ഭർത്താവിനും ഭാര്യക്കും മനം നിറയെ സന്തോഷം എല്ലാ ധനികരും ഇതുപോലെയായില്ല ചിലർ പേർഷ്യക്കാരുടെ വിനോദങ്ങളിൽ വരെ ആകൃഷ്ടരായി ആ വഴിക്ക് ധാരാളം പണം ചെലവഴിച്ചു

പേർഷ്യയിൽ നിന്ന് പാട്ടുകാരികളെ കൊണ്ടുവന്നു പട്ടണങ്ങളിൽ സംഗീത സദസ്സുകൾ സംഘടിപ്പിക്കപ്പെട്ടു ഈ വിധത്തിലൊക്കെ റിപ്പോർട്ടുകൾ കാണുന്നു പ്രാവ് പറപ്പിക്കൽ മറ്റൊരു വിനോദമായിരുന്നു

കച്ചവട യാത്രകൾ വർധിച്ചു നല്ല സാമ്പത്തിക വളർച്ചയുണ്ടായി ധാരാളം ലാഭം ലഭിച്ചു ഇത് ജീവിത നിലവാരം മൊത്തത്തിൽ മെച്ചപ്പെടുത്തി ഈ മാറ്റങ്ങൾ കണ്ട സ്വഹാബികൾ പലരും അസ്വസ്ഥരായി

ഒരിക്കൽ നോമ്പു തുറക്കാൻ സമയമായി അബ്ദുർറഹ്മാനുബ്നു ഔഫ് (റ) വിന്റെ മുമ്പിൽ വിഭവങ്ങൾ നിരത്തപ്പെട്ടു ആ വിഭവങ്ങളിലേക്ക് നോക്കി കൊണ്ട് അദ്ദേഹം പറഞ്ഞു:

മിസ്അബ് എന്നെക്കാൾ എത്ര മഹോന്നതനായിരുന്നു അദ്ദേഹത്തിന്റെ മയ്യിത്ത് പൂർണ്ണമായി മൂടാൻ പറ്റിയ ഒരു വസ്ത്രം പോലും ഉണ്ടായിരുന്നില്ല തല മൂടിയാൽ കാൽ പുറത്താവും കാൽ മൂടിയാൽ തല പുറത്താകും അതായിരുന്നു അന്നത്തെ അവസ്ഥ രാജകുമാരനായി ജീവിച്ച മിസ്അബുബ്നു ഉമൈർ (റ)ഇസ്ലാം മതം സ്വീകരിച്ചതോടെ ആഢംബരമെല്ലാം പോയി പരിക്കൻ ജീവിതമായി ദാരിദ്ര്യവും പട്ടിണിയും അനുഭവിച്ചു മഹാനായ മിസ്അബ് (റ)വിന്റെ മരണരംഗം ഓർത്തു കരയുകയായിരുന്നു അബ്ദുർറഹ്മാനുബ്നു ഔഫ് (റ) അദ്ദേഹം ഇത്രകൂടി പറഞ്ഞു

ഹംസ (റ) വധിക്കപ്പെട്ടപ്പോൾ ഒരു രോമപ്പുതപ്പ് മാത്രമാണ് കിട്ടിയത് മറ്റൊന്നുമില്ല എന്തൊരു ഖബറടക്കൽ

പിൽക്കാലത്ത് ഇതാ സമ്പത്ത് കൂടിയിരിക്കുന്നു എന്തെല്ലാം സൗകര്യങ്ങൾ നമ്മുടെ സൗഭാഗ്യങ്ങൾ ഇവിടെത്തന്നെ തന്ന് തീർക്കുകയാണോ എന്നാണെന്റെ ഭയം

ഹംസ (റ) എക്കാലത്തെയും വീരപുരുഷൻ ബദ്റിൽ വെട്ടിത്തിളങ്ങിയ നക്ഷത്രം ഉഹ്ദ് യുദ്ധം അതിന്റെ പ്രതികാരമായിരുന്നു നേർക്കുനേരെ പൊരുതാൻ ഒരു ശത്രുവിനും ധൈര്യം വന്നില്ല ഒളിച്ചിരുന്ന് ചാട്ടുളി എയ്തു വിടുകയായിരുന്നു അങ്ങനെയായിരുന്നു അന്ത്യം രക്തസാക്ഷികളുടെ നേതാവ് സയ്യിദുശ്ശുഹദാഹ്

മയ്യിത്ത് പോലും വികൃതമാക്കപ്പെട്ടു മയ്യിത്ത് ഖബറടക്കാൻ നല്ലൊരു കഫൻപുട പോലും ഇല്ലാത്ത കാലം

പഴയ സ്വഹാബികൾ ആ സംഭവം ഓർത്തു കരയുന്നു പേർഷ്യയും റോമും ജയിച്ചടക്കി വിജയത്തിന്റെ ഇതിഹാസങ്ങൾ പുതിയ തലമുറ രംഗത്ത് വന്നു ബദ്ർ കാണാത്തവർ ഉഹ്ദ് കാണാത്തവർ ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങൾ കണ്ടിട്ടില്ലാത്തവർ പുതിയ ചുറ്റുപാടുകളാണവർ കാണുന്നത് അതിന്റെ സ്വാധീന വലയത്തിൽ പെട്ടുപോയി പ്രായം ചെന്ന സ്വഹാബികളെ ഈ മാറ്റം വളരെയധികം വേദനിപ്പിച്ചു

ഉമർ (റ)വിന്റെ മാതൃക അതേപടി പിൻപാറ്റാൻ പിന്നീട് വന്ന ഭരണാധികാരികൾക്കൊന്നും കഴിഞ്ഞില്ല ഭരണാധികാരികളിൽ മുമ്പനായി ഉമർ (റ) ചരിത്രത്തിൽ തിളങ്ങി നിൽക്കും കാലമെത്ര കഴിഞ്ഞാലും


സബഇകൾ




പ്രജകൾ ചൂഷണം ചെയ്യപ്പെടുന്ന അവസ്ഥ എല്ലായിടത്തുമുണ്ട് മേലേക്കിടയിലുള്ളവർ സുഖലോലുപരായി കഴിയുക താഴേക്കിടയിലുള്ളവരുടെ അധ്വാനത്തിന്റെ ഫലം ഉന്നതന്മാർ അനുഭവിക്കുക

പേർഷ്യയിലും റോമൻ രാജ്യങ്ങളിലുമെല്ലാം ഇതാണവസ്ഥ മേലാളന്മാർക്ക് സുഖസൗകര്യങ്ങളും ആഢംബരങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയെക്കുറിച്ചു ചിന്തിക്കാനെ കഴിയില്ല

ഇസ്ലാം കടന്നുവന്നത് സാധാരണക്കാർക്ക് രക്ഷയായി അവരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന അവസ്ഥ ആഢംബരത്തോടെ ജീവിച്ചവർക്ക് പരാജയമായി അക്രമമായി അനുഭവിച്ചുവന്ന സുഖാഢംബരങ്ങളിൽ നിന്നവർ വലിച്ചെറിയപ്പെട്ടു എല്ലാം നഷ്ടപ്പെട്ടവർ പ്രതികാര ദാഹം മനസ്സിലൊളിപ്പിച്ചുവെച്ചു അത് പുറത്തെടുക്കാൻ അവസരം കിട്ടിയില്ല അവരോടൊപ്പം ജൂതന്മാരും ചേർന്നു

മുസ്ലിംകളുടെ കെട്ടുറപ്പു തകർക്കുക സമൂഹത്തിൽ നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിക്കുക ജനങ്ങളെ സംശയാലുക്കളാക്കുക ഇതൊക്കെയാണവരുടെ രഹസ്യ അജണ്ടകൾ

മുസ്ലിം ശക്തിയുടെ പ്രതിരോധിക്കാനാവാത്ത മുന്നേറ്റം തടയുവാൻ വേണ്ടി എന്തും ചെയ്യാൻ ശത്രുക്കൾ സന്നദ്ധരായി പല ഗൂഢാലോചനകളും അവർ നടത്തിക്കൊണ്ടിരുന്നു അവരുടെ ആദ്യത്തെ വിജയമായിരുന്നു ഖലീഫ ഉമറുൽ ഫാറൂഖ് (റ)വിന്റെ വധം ആ വധത്തിനു പിന്നിൽ ശത്രുക്കളുടെ ഗൂഢാലോചനയുണ്ടായിരുന്നുവെന്നാണ് പല ചരിത്രകാരന്മാരുടെയും നിഗമനം പല തെളിവുകൾ നിരത്തിയാണവർ അങ്ങനെ പറയുന്നത്

ഉസ്മാൻ (റ)വിന്റെ കാലത്ത് അവരുടെ പ്രവർത്തനം ശക്തമായി വ്യക്തമായി മുസ്ലിംകളെ ഉപയോഗിച്ചു മുസ്ലിംകളെ തകർക്കുക എക്കാലത്തും ശത്രുക്കൾ പയറ്റിയ അടവാണത് ഉസ്മാൻ (റ)വിന്റെഭരണത്തിന്റെ രണ്ടാം പകുതിയിലേക്കു ചെല്ലുമ്പോൾ ഇതെല്ലാം വ്യക്തമായി മനസ്സിലാക്കാം

ഇസ്ലാമിന്റെ പുറത്ത് നിന്ന് പ്രവർത്തിച്ചിട്ട് ഫലിക്കുന്നില്ലെങ്കിൽ ഇസ്ലാം മതം സ്വീകരിച്ച സമുദായത്തിന്നകത്തു കടന്ന് നശീകരണ പ്രവർത്തനങ്ങൾ നടത്തുക

മുസ്ലിംകളെ പല പാർട്ടികളും ഗ്രൂപ്പുകളുമാക്കി പോരടിപ്പിക്കാൻ അവർക്കു കഴിഞ്ഞു പഴയ ഗോത്രവികാരവും വംശീയ ബോധവും ഇളക്കിവിടാനും ഒരിക്കലും പരിഹരിക്കാനാവാത്ത പ്രശ്നങ്ങളുണ്ടാക്കാനും ശത്രുക്കൾക്കു കഴിഞ്ഞു

നബി(സ)തങ്ങളുടെ കാലത്ത് ഒരു വെള്ളി മോതിരം നിർമ്മിച്ചിരുന്നു അതിൽ മുഹമ്മദുറസൂലുല്ല എന്ന് ഉല്ലേഖനം ചെയ്തിരുന്നു കത്തുകളിൽ സീൽ അടിക്കാൻ ഈ മോതിരം ഉപയോഗിച്ചിരുന്നു

മോതിരം നബി (സ) വിരലിൽ അണിഞ്ഞു വഫാത്തിനു ശേഷം മോതിരം അബൂബക്കർ സിദ്ദീഖ് (റ) വിരലിൽ അണിഞ്ഞു സീൽ അടിക്കുകയും ചെയ്തു

ഒന്നാം ഖലീഫയുടെ വഫാത്തിനു ശേഷം ഉമറുൽ ഫാറൂഖ് (റ) മോതിരം വിരലിൽ അണിഞ്ഞു അദ്ദേഹത്തിന്റെ വഫാതിനുശേഷം ഉസ്മാൻ (റ)വിന്റെ വിരലിലായിരുന്നു മോതിരം വിലമതിക്കാനാവാത്ത സ്വത്തായി അതിനെ കരുതി വളരെ ബഹുമാനപൂർവം വിരലിൽ അണിഞ്ഞു ഒരു ദിവസം അദ്ദേഹം അറീസ് കിണറ്റിന്റെ കരയിൽ ഇരിക്കുകയായിരുന്നു മുസ്ലിംകൾക്കു ശുദ്ധജലം കിട്ടാൻ വേണ്ടി കുഴിച്ച കിണറാണത് മോതിരം എങ്ങനെയോ കിണറ്റിൽ വീണു കിണറ്റിൽ നിന്ന് മോതിരമെടുക്കാൻ തീവ്ര ശ്രമങ്ങൾ തന്നെ നടത്തി ധാരാളം പണം ആ വഴിക്ക് ചെലവാക്കുകയും ചെയ്തു എന്ത് ചെയ്തിട്ടും മോതിരം കിട്ടിയില്ല അന്ന് മുതൽ രാജ്യത്ത് തീരാത്ത പ്രശ്നങ്ങൾ തന്നെ

ഇക്കാലത്ത് യമനിൽ ഒരു യഹൂദ കുടുംബം ജീവിക്കുന്നുണ്ടായിരുന്നു കുടുംബനാഥന്റെ പേര് സബഹ് അയാളുടെ ഭാര്യയുടെ പേര് സൗദാഹ്

സൻആ എന്ന പ്രദേശത്താണവർ താമസിക്കുന്നത് ഇസ്ലാമിന്റെ ശത്രുക്കൾ അവർക്കൊരു മകനുണ്ട് കുബുദ്ധി നിറഞ്ഞ പുത്രൻ ഇസ്ലാമിന്റെ ഐക്യം തകർക്കാനുള്ള കുറുക്കുവഴികളാണവൻ ചിന്തിക്കുന്നത് മുസ്ലിം സമൂഹത്തിന്നകത്ത് കയറികൂടണം എന്നിട്ട് നാശം വിതയ്ക്കണം ഇതാണ് പദ്ധതി

ഉസ്മാൻ (റ)വിന്റെ കാലത്ത് അവർ ഇസ്ലാം മതം സ്വീകരിച്ചു അബ്ദുല്ല എന്ന പേര് സ്വീകരിച്ചു

അബ്ദുല്ലാഹിബ്നു സബാ

യമനിൽ നിന്ന് ഇസ്ലാം മതം സ്വീകരിക്കാൻ വേണ്ടി അവൻ മദീനയിൽ വന്നു താൻ ഇസ്ലാമിനെക്കുറിച്ചു പഠിച്ചിട്ടുണ്ട് മതിപ്പുണ്ട് അതുകൊണ്ടാണ് മതം സ്വീകരിക്കാൻ വന്നത് എന്നൊക്കെ പറഞ്ഞു കേട്ടവർക്ക് സത്യമാണെന്നും തോന്നി

ചുറുചുറുക്കുള്ള ചെറുപ്പക്കാരൻ സാമൂഹിക പ്രവർത്തനങ്ങളിൽ പങ്കെടുത്തു ശ്രദ്ധാകേന്ദ്രമായി ദീനീ പ്രവർത്തകരുടെ മുൻനിരയിൽ തന്നെ അബ്ദുല്ലാഹിബ്നു സബഇനെ കാണാം അവൻ വാർത്തകൾ കേൾക്കും സംഭാഷണങ്ങൾ ശ്രദ്ധിക്കും രഹസ്യങ്ങൾ ചോർത്തും ചെറുപ്പക്കാർക്കിടയിൽ സ്വാധീനം ചെലുത്താൻ തുടങ്ങി വാചാലമായി സംസാരിക്കും പലരും കൗതുകത്തോടെ അത് കേൾക്കുന്നു തന്റെ പ്രവർത്തനം തുടങ്ങാൻ സമയമായി എന്നു തോന്നി ഖലീഫയുടെ ചില നടപടികളോട് ചിലർക്ക് എതിർപ്പുണ്ടെന്ന് മനസ്സിലായി അത് മുതലെടുക്കാം

ഖലീഫയുടെ ചില ഗവർണർമാരെപ്പറ്റി പരാതി ഉയർന്നിരുന്നു പരാതി കിട്ടിയപ്പോൾ ഖലീഫ നടപടി എടുക്കുകയും ചെയ്തു എന്നാലും ഇബ്നു സബാ അവിടെയെല്ലാം മണത്ത് നടക്കും ആരെയെങ്കിലും വഴിപിഴപ്പിക്കാൻ കഴിയുമോ എന്ന് നോക്കുകയാണ് യഹൂദികളും അധികാരം നഷ്ടപ്പെട്ട ചില പേർഷ്യക്കാരും ഇവനോടൊപ്പം കൂടി കുറെ മുസ്ലിം ചെറുപ്പക്കാരെ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു കൂടെ കൂട്ടി

ബസ്വറയിലെ ഗവർണറായിരുന്നു ഇബ്നു ആമിർ ഇദ്ദേഹത്തിന് ഖലീഫയിൽ നിന്നൊരു സന്ദേശം കിട്ടി

ബസ്വറയിലെ ഒരു കൊള്ളക്കാരനുണ്ട് പേര് ഹകീമുബ്നു ജബല അയാളെ പിടികൂടി വിചാരണ ചെയ്യുക ഉടനെത്തന്നെ അയാളെ പിടികൂടി വിചാരണയിൽ കുഴപ്പക്കാരനാണെന്ന് മനസ്സിലായി തടവിലാക്കി കൂടുതൽ ചോദ്യം ചെയ്തപ്പോൾ മറ്റൊരു രഹസ്യം കൂടി പിടികിട്ടി അബ്ദുല്ലാഹിബ്നു സബാഇയുമായി ബന്ധപ്പെടാറുണ്ട് ഖലീഫയെ ദുഷിച്ചു സംസാരിക്കാറുണ്ട് ഇബ്നു സബാ കൂഫയിലെത്തി പലരെയും സ്വാധീനിച്ചു വീടുകളിൽ രഹസ്യയോഗങ്ങൾ നടത്തി പിന്നീട് ഈ ദുഷ്ടൻ ഈജിപ്തിലെത്തി അവിടെ പ്രവർത്തനം ശക്തിപ്പെട്ടു ധാരാളമാളുകൾ കൂടെക്കൂടി

നന്മ ഉപദേശിക്കുക തിന്മ നിരോധിക്കുക ഈ മട്ടിലുള്ള ഉപദേശമാണ് നൽകുക വ്യാജമായി ഹദീസുകൾ നിർമിച്ചു പുതിയ തലമുറക്ക് വ്യാജമാണെന്ന് മനസ്സിലായില്ല അഹ്ലുബൈത്തിനെ പൊക്കിപ്പറയും ഖലീഫയെയും ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിക്കും

ഖലീഫയാകേണ്ടത് അലിയാണ് ഉസ്മാൻ അത് തട്ടിയെടുത്തു ഇതാണ് ജനങ്ങളെ വിശ്വസിപ്പിക്കുന്നത് വ്യാജമായ തെളിവുകൾ നിരത്തും

പലർക്കും കത്തുകളയക്കും എല്ലാം വ്യാജം അലി(റ)ന്റെ പേരിൽ കത്തുകളുണ്ടാക്കി അയക്കും സബഇകൾ എന്നൊരു കക്ഷി വളർന്നുവരികയാണ് വിപ്ലവകാരികൾ ഖലീഫയെയും അദ്ദേഹത്തിന്റെ ഗവർണർമാരെയും രൂക്ഷമായി വിമർശിക്കുക ഇതാണ് പ്രവർത്തനം

മദീനയിൽ സബഇകൾക്ക് വേരോട്ടം കിട്ടിയില്ല വിദൂര നാടുകളിലെല്ലാം വേര് പിടിച്ചു കഴിഞ്ഞു

മുആവിയയുടെ ശക്തമായ ഭരണം നിലനിൽക്കുന്ന സിറിയയിലും സബഇകൾ വളർന്നില്ല

രണ്ട് പ്രമുഖ ഖുറയ്ശി യുവാക്കൾ മദീനയിൽ നിന്ന് ഈജിപ്തിലെത്തി അവർ സബഇകളുടെ പക്ഷം ചേർന്നു ഇതവർക്ക് വലിയ ശക്തിയായി പിൻബലമായി ആരൊക്കെയാണ് ആ യുവാക്കൾ എന്ന് നോക്കാം :

അബൂബക്കർ സിദ്ദീഖ് (റ )വിന്റെ പുത്രൻ മുഹമ്മദ് പ്രമുഖനായ അബൂഹുദൈഫയുടെ പുത്രൻ മുഹമ്മദ് ഏതോ സാഹചര്യത്തിന്റെ പ്രേരണയാൽ മുഹമ്മദ് എന്നു പേരുള്ള രണ്ടു പേരും സബഇകളുടെ വലയിൽ വീണുപോയി ഗവർണർമാർ ആപത്ത് മണത്തറിഞ്ഞു അവർ മദീനയിൽ വന്നു വഴിതെറ്റിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ഖലീഫയോടപേക്ഷിച്ചു ആരുടെയും രക്തമൊഴുക്കാൻ ഖലീഫ തയ്യാറായില്ല എല്ലാവരെയും ഉപദേശിച്ചു നേരെയാക്കാം എന്നാണ് ദയാലുവായ ഖലീഫ വിചാരിച്ചത്

ഒരു വാഭാഗമാളുകൾ ഖലീഫക്കെതിരെ വിപ്ലവം നടത്താൻ സാധ്യതയുണ്ടെന്ന് മുആവിയക്ക് ബോധ്യമായി ഖലീഫക്ക് മദീന സുരക്ഷിതമല്ല എന്ന് തോന്നി താൻ ഭരിക്കുന്ന സിറിയയിൽ സബഇകൾക്ക് ഒന്നും ചെയ്യാനാവില്ല ഖലീഫ കുറച്ചുകാലം സിറിയയിൽ വന്നു താമസിക്കണമെന്ന് മുആവിയ അപേക്ഷിച്ചു

നബി (സ)തങ്ങളുടെ സമീപത്ത് നിന്ന് ഞാനെങ്ങോട്ടും വരില്ല ഇതായിരുന്നു ഖലീഫയുടെ പ്രതികരണം

അപ്പോൾ മുആവിയ മറ്റൊരു നിർദേശം വെച്ചു

ഖലീഫയുടെ രക്ഷക്കുവേണ്ടി ഞാനൊരു സൈന്യത്തെ അയക്കാം

അതും നിഷേധിക്കപ്പെട്ടു

മുഹമ്മദുബ്നു അബീബക്കർ ,മുഹമ്മദുബ്നു അബീ ഹുദൈഫ എന്നിവരെ ഇബ്നുസ്സബാ നന്നായി ഉപയോഗപ്പെടുത്തി അവരാണിപ്പോൾ സബഇകളുടെ നേതാക്കൾ അവരുടെ പേരിലാണ് ആളുകളെ കൂട്ടുന്നത് അവരറിയാതെ അവരുടേതായി പല പ്രസ്താവനകളും പുറത്ത് വന്നുകൊണ്ടിരുന്നു

ഇബ്നുസ്സബാ തന്റെ അനുയായികളെ എല്ലാ നാടുകളിലേക്കും അയച്ചു അവർ പ്രസംഗിക്കേണ്ട കാര്യങ്ങൾ നിശ്ചയിച്ചു കൊടുത്തു

1. ഓരോ നബിക്കും ഓരോ നിയുക്ത അവകാശിയുണ്ട് നബി(സ)യുടെ നിയുക്ത അവകാശി അലിയാകുന്നു

2. അലിയാണ് ഖിലാഫത്തിന്റെ അവകാശി ഉസ്മാൻ അത് തട്ടിയെടുത്തു ഉടമക്ക് അവകാശം തിരിച്ചു കിട്ടണം

3. ഉസ്മാൻ രാജിവെക്കണം അതിന് തയ്യാറില്ലെങ്കിൽ ജനങ്ങൾ അദ്ദേഹത്തെ പുറത്താക്കണം

അലി(റ) സബഇകളെ ശക്തമായി വിമർശിച്ചുകൊണ്ട് രംഗത്തു വന്നു ഖലീഫയുടെ പിന്നിൽ ജനങ്ങൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് ആഹ്വാനം ചെയ്തു

വിപ്ലവകാരികൾ അതൊന്നും മുഖവിലക്കെടുത്തില്ല

അലി(റ),അബൂദർറിൽ ഗിഫാരി(റ),അമ്മാറുബ്നു യാസിർ (റ),അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) തുടങ്ങിയവരൊക്കെ തങ്ങളുടെ ഭാഗത്താണെന്ന് സബഇകൾ പ്രചരിപ്പിച്ചു ജനങ്ങൾ ആശയക്കുഴപ്പത്തിലായി

അപകടകരമായ യാത്ര തുടങ്ങുകയാണ് മദീനയിലേക്ക് ഹിജ്റ 35 റജബ് മാസം ഈജിപ്തിൽനിന്ന് ഒരു സംഘം പുറപ്പെടുന്നു അറുന്നൂറ് പേരുള്ള സംഘം നേതൃത്വം മുഹമ്മദുബ്നു അബൂബക്കർ

ഉംറ നിർവഹിക്കാൻ മക്കയിലേക്കു പോവുന്നു എന്നാണ് പ്രചാരണം വഴിയിൽ വെച്ച് പിടിക്കപ്പെടാതിരിക്കാൻ അങ്ങനെ അടവ് പ്രയോഗിച്ചു

ഈജ്പ്തിലെ ഗവർണർ ഉടനെ വിവരം ഖലീഫയെ അറിയിച്ചു ഖലീഫ ഉന്നതരായ സ്വഹാബികളുമായി ചർച്ച നടത്തി

ഇതിന്നിടയിൽ സംഘം ജുഹ്ഫയിലെത്തി തമ്പടിച്ചിരുന്നു വിപ്ലവകാരികളുമായി സംസാരിക്കാൻ ഒരാളെ അയക്കണമെന്ന് തീരുമാനമായി അതിന് ഏറ്റവും പുതിയ ആൾ അലി (റ) ആണെന്നും തീരുമാനമായി

അലി(റ) വിപ്ലവകാരികളുടെ താവളത്തിലെത്തി ഖലീഫക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും കേട്ടു ഓരോ ആരോപണത്തിനും തൃപ്തികരമായി മറുപടി പറഞ്ഞു ഒരുപാട് തെറ്റിദ്ധാരണകൾ നീക്കപ്പെട്ടു തെറ്റുകൾ പറ്റിയിട്ടുണ്ടെങ്കിൽ ഖലീഫ തിരുത്തും പശ്ചാത്തപിക്കും ജനങ്ങളുടെ രക്ഷയും പുരോഗതിയുമാണ് ഖലീഫ ലക്ഷ്യമാക്കുന്നത്

വിപ്ലവകാരികളുടെ പ്രവർത്തികളെ അലി(റ) രൂക്ഷമായി വിമർശിച്ചു അവരുടെ ആശയങ്ങൾ പൊള്ളയാണെന്ന് മനസ്സിലാക്കിക്കൊടുത്തു വിപ്ലവകാരികൾ ശാന്തരായി ജനങ്ങളുടെ തെറ്റിധാരണകളെല്ലാം നീങ്ങിപ്പോവുന്ന രീതിയിൽ ഒരു പ്രസംഗം നടത്താൻ ഖലീഫയോട് അലി(റ)ആവശ്യപ്പെട്ടു

വെള്ളിയാഴ്ച മിമ്പറിൽ വെച്ച് ഉസ്മാൻ(റ)പ്രസംഗിച്ചു അദ്ദേഹത്തിന് കരച്ചിലടക്കാനായില്ല ജനങ്ങളും കരഞ്ഞുപോയി പശ്ചാത്താപവിവശനായിപ്പോയി വിപ്ലവത്തിന് വന്നവരും പ്രസംഗം കേട്ടു അവരും ദുഃഖിതരായി

ഇതൊന്നും രുചിക്കാത്ത ഒരാൾ അവിടെയുണ്ടായിരുന്നു മർവാൻ ഖലീഫയുടെ അടുത്ത ബന്ധുവാണ് ഖലീഫയുടെ സഹായിയാണ് ഉപദേശകനുമാണ് ബുദ്ധിമാനും ധീരനും പല കഴിവുകളുമുള്ള ആളുമാണ് സ്വന്തമായി ചില താൽപര്യങ്ങളുണ്ടാ എന്നതാണ് ദോഷം സ്വന്തം താൽപര്യങ്ങൾ സംരക്ഷിക്കാനായി വൃദ്ധനായ ഖലീഫയെ വഴിതെറ്റിക്കുന്നു എന്ന ആക്ഷേപം നാട്ടിൽ നിലനിൽക്കുന്നു അയാളുടെ നല്ല ഗുണങ്ങൾ പരിഗണിച്ച് ഖലീഫ അയാളെ പിരിച്ചുവിട്ടതുമില്ല

ഉസ്മാൻ (റ)വിന്റെ ഭാര്യയാണ് നാഇല ബുദ്ധിമതിയായ ധീര വനിതയാണവർ ഖലീഫയുടെ ആദ്യഘട്ടത്തിൽ അവർ ജീവൻ നൽകിയും അദ്ദേഹത്തെ രക്ഷിക്കാൻ ശ്രമിച്ചു

നാഇലയാണ് മർവാനെ തിരുത്താൻ ശ്രമിച്ചത് അത് മർവാൻ ഇഷ്ടപ്പെട്ടില്ല വെള്ളിയാഴ്ചത്തെ പ്രസംഗത്തിന് ശേഷം മർവാനും നാഇലയും തമ്മിൽ ഉഗ്രമായ വാഗ്വാദം നടന്നു അതിനു ശേഷമുള്ള മർവാന്റെ നടപടികൾ സ്ഥിതിഗതികൾ കൂടുതൽ വഷളാക്കിയെന്നാണ് ചരിത്രം പറയുന്നത്


ഹാജിമാർക്കുള്ള സന്ദേശം


ഹിജ്റ 35 ആം വർഷം ശവ്വാൽ മാസം ഒരേ സമയം മൂന്നു പട്ടണങ്ങളിൽ നിന്ന് വിപ്ലവകാരികൾ പുറപ്പെട്ടു കഴിഞ്ഞു മദീനയാണ് ലക്ഷ്യം ഹജ്ജിന് പോവുകയാണെന്നാണ് പുറത്ത് പറഞ്ഞത് ഈജിപ്ത്, ബസ്വറ,കൂഫ എന്നീ പട്ടണങ്ങളിൽ നിന്നാണവർ പുറപ്പെട്ടത്

ഹജ്ജാജിമാരാണെന്ന് പറഞ്ഞാൽ മദീനയിൽ പ്രവേശിക്കാൻ ബുദ്ധിമുട്ടുണ്ടാവില്ല

ഈജിപ്തിൽ നിന്ന് പുറപ്പെട്ട സംഘത്തിൽ അബ്ദുല്ലാഹിബ്നു സബഅ,മുഹമ്മദുബ്നു അബീബകർ എന്നിവരുണ്ടായിരുന്നു ഖലീഫയെ പുറത്താക്കുക അല്ലെങ്കിൽ വധിക്കുക അതാണ് ലക്ഷ്യം മദീനയുടെ സമീപം നിശ്ചിത സ്ഥലത്ത് മൂന്ന് സംഘങ്ങളും ഒരുമിച്ചുകൂടി ഒരു രഹസ്യ സംഘത്തെ മദീനയിലേക്കയച്ചു അവിടത്തെ സ്ഥിതിഗതികൾ അറിയാനാണ് വിട്ടത്

ആ സംഘം അലി(റ),ത്വൽഹ (റ),സുബൈർ (റ) എന്നീ നേതാക്കളെയും പ്രമുഖരായ മറ്റു ചില നേതാക്കളെയും കണ്ടു അവരാരും തന്നെ വിപ്ലവകാരികളെ അനുകൂലിച്ചില്ല സംഘം മദീനയിൽ പ്രവേശിക്കരുത് തിരിച്ചു പോവണം എല്ലാവരുടെയും ശക്തമായ നിർദേശം അതായിരുന്നു സംഘാംഗങ്ങൾ പിന്നെയും ക്യാമ്പിൽ തങ്ങി ഒരിക്കൽകൂടി പ്രതിനിധി സംഘത്തെ അയച്ചു അപ്പോഴും തിരിച്ചുപോവാനാണ് നിർദേശിച്ചത്

ഈജിപ്തിൽ നിന്ന് വന്നവരുടെ ഒരു സംഘം ഖലീഫയെ നേരിട്ടു കാണാൻ അനുവാദം ചോദിച്ചു അനുവാദം ലഭിച്ചു അവർ പറഞ്ഞ കാര്യം ഇതായിരുന്നു

ഈജിപ്തിലെ ഗവർണറെ മാറ്റണം പകരം മുഹമ്മദുബ്നു അബീബക്കറിനെ നിയമിക്കണം

ഖലീഫ അത് സമ്മതിച്ചു

മദീനക്കാർ വിപ്ലവകാരികളെ ചെറുത്തുനിൽക്കുമെന്ന തോന്നലുണ്ടായി വിപ്ലവകാരികൾ തൽക്കാലം സ്ഥലം വിടാം എന്നു തീരുമാനിച്ചു

അബ്ദുല്ലാഹിബ്നു സബഹ് പുതിയ പദ്ധതികൾ ആസൂത്രണം ചെയ്തു പിന്നീടുള്ള ചലനങ്ങൾ നിഗൂഢമാണ് മദിനയിൽ നിന്നുപോയ വിപ്ലവകാരികൾ ഏതാനും ദിവസം കഴിഞ്ഞപ്പോൾ തിരിച്ചു വന്നു എല്ലാവരും രോഷാകുലരാണ് ഈജിപ്തുകാരും ബസ്വറക്കാരും കൂഫക്കാരുമെല്ലാം വന്നിട്ടുണ്ട് സായുധരാണവർ

ഒരേ ഒരാവശ്യം ഖലീഫ രാജിവെക്കുക മദീനക്കാരേ വീടുകളിൽ അടങ്ങിയിരുന്നുകൊള്ളുക ഞങ്ങൾക്കു നേരെ വന്നാൽ കൊന്നുകളയും ആരും പുറത്തിറങ്ങരുത് വിപ്ലവകാരികൾ വിളിച്ചു പറഞ്ഞു ഭയാനകമായ അവസ്ഥ വീടുകളുടെ വാതിലുകൾ അടഞ്ഞുകിടന്നു

അലി(റ)വിന് അടങ്ങിയിരിക്കാനാവില്ല ജീവൻ പോവുന്നെങ്കിൽ പോവട്ടെ തന്റെ വാതിൽ തുറന്നു പുറത്തിറങ്ങി വിപ്ലവകാരികളുടെ മുമ്പിലെത്തി രൂക്ഷമായി സംസാരിച്ചു നിങ്ങളെന്തിനീ പുണ്യനഗരത്തിൽ വന്നു ഈ നഗരത്തിന്റെ പരിശുദ്ധി കളങ്കപ്പെടുത്താനോ?

അവർ ഒരു കത്ത് പുറത്തെടുത്തു

ഇത് ഖലീഫ എഴുതിയ കത്താണ് ഈജിപ്തിലെ ഗവർണർക്കെഴുതിയ കത്താണിത് ഈജിപ്തിലെത്തിക്കഴിഞ്ഞാൽ മുഹമ്മദ് ബ്നു അബീബക്കറിനെയും മറ്റ് നേതാക്കളും കുരിശിൽ തറച്ചു കൊല്ലണമെന്നാണ് ഈ കത്തിലുള്ളത്

നിങ്ങളുടെ ഉപദേശമനുസരിച്ച് ഞങ്ങൾ ഇവിടെ നിന്ന് മടങ്ങിപ്പോയതാണ് വഴിക്കുവെച്ച് ഞങ്ങൾ ഒരാളെക്കണ്ടു ഒരു കറുത്ത മനുഷ്യൻ ഖലീഫയുടെ ജീവനക്കാരൻ ഞങ്ങൾ അയാളെ തടഞ്ഞു കത്ത് പിടിച്ചെടുത്തു ഖലീഫയുടെ സീലുള്ള കത്ത്

ഈജിപ്തുകാരല്ലേ കത്ത് പിടിച്ചത് കൂഫക്കാരും ബസ്വറക്കാരും എങ്ങനെ ഇവിടെയെത്തി അവരെങ്ങനെ വിവരമറിഞ്ഞു നിങ്ങൾ നേരത്തെ പദ്ധതിയിട്ട സംഗതിയാണിത്

അലി(റ)ഉറക്കെ പറഞ്ഞു അവർക്കു ഉത്തരം മുട്ടി ചിലർ ഇങ്ങനെ മറുപടി നൽകി:

നിങ്ങളെന്ത് പറഞ്ഞാലും ശരി ഖലീഫ അധികാരം ഒഴിയണം ഇതിൽ ഇനി മാറ്റമില്ല

കത്ത് വ്യജമാണെന്ന് അലി(റ)വിന് മനസ്സിലായി കത്തിനു പിന്നിൽ മർവാൻ ആയിരുന്നുവെന്ന് ചില രേഖകളിൽ കാണുന്നു

അലി(റ),ആഇശ (റ) തുടങ്ങിയവരുടെ പേരിലെല്ലാം വ്യാജ കത്തുകൾ പലർക്കും കിട്ടിയിരുന്നു

അലി(റ)പറയുന്നതൊന്നും വിപ്ലവകാരികൾ കേൾക്കുന്നില്ല അദ്ദേഹം നിരാശനായി വേദനയോടെ പിന്മാറി

വിപ്ലവകാരികളുടെ പ്രതിനിധികൾ ഖലീഫയുടെ വീട്ടിലേക്കു കയറിച്ചെന്നു ഖലീഫ അവരെ സ്നേഹപൂർവ്വം സ്വീകരിച്ചു അവർ രോഷത്തോടെ ചോദിച്ചു:

നിങ്ങൾക്കെന്താണ് ഈ കത്തിനെപ്പറ്റി പറയാനുള്ളത്? ഖലീഫ ശാന്തനായി മറുപടി മറുപടി പറഞ്ഞു:

ഇത് വ്യാജമാണ് ആരോ നിങ്ങളെ കബളിപ്പിച്ചതാണ് ഞാൻ ഈ കത്ത് എഴുതിയിട്ടില്ല മറ്റൊരാളെക്കൊണ്ട് എഴുതിച്ചിട്ടുമില്ല സീൽ വ്യാജമാണ്

അവരുടെ മറുപടി ഇങ്ങനെയായിരുന്നു :

ഈ കത്ത് നിങ്ങൾ എഴുതിയതാണെങ്കിൽ അതിന്റെ പേരിൽ നിങ്ങൾ സ്ഥാനമൊഴിയണം

നിങ്ങൾ എഴുതിയതല്ലെങ്കിൽ നിങ്ങൾ വളരെ ദുർബലനാണെന്ന് തെളിയുന്നു അങ്ങനെയാണെങ്കിലും സ്ഥാനമൊഴിയണം സ്ഥാന ത്യാഗമല്ലാതെ വേറെ വഴിയില്ല

ഖലീഫയുടെ ശാന്തമായ മറുപടി ഇങ്ങനെ:

ഖിലാഫത്ത് അത് അല്ലാഹു എന്നെ ധരിപ്പിച്ച വസ്ത്രമാണ് ഞാനത് ഊരുകയില്ല

ഈ മറുപടി അവർക്കു രസിച്ചില്ല കൂടുതൽ രോഷാകുലരായി സംസാരിച്ചു

എന്റെ നയങ്ങളിൽ എന്താണ് തെറ്റ് ? പറയൂ ഞാനത് തിരുത്താം നിങ്ങൾ നല്ലത് നിർദേശിക്കുക ഞാൻ നടപ്പാക്കാം

അവർ ഖലീഫയുടെ സംസാരം തടസ്സപ്പെടുത്തി

മൂന്നു കാര്യങ്ങൾ ഞങ്ങൾ പറയാം അവയിൽ ഇഷ്ടമുള്ളത് സ്വീകരിക്കാം

1. ഖിലാഫത്ത് ഒഴിയുക

2. ഖലീഫയെ വധിക്കുക

3. ഏറ്റുമുട്ടലിൽ ഞങ്ങൾ രക്തസാക്ഷികളാവുക

ഖലീഫയുടെ വീടിന് ഉപരോധം ഏർപ്പെടുത്തി ഇനി പുറത്തിറാങ്ങാനാവില്ല അവരെ നീക്കാൻ ഖലീഫ ആരോടും സഹായം തേടിയില്ല

തന്റെ വീട്ടുമുറ്റത്ത് ആരുടെയും രക്തം വീഴരുത് ശക്തമായ കൽപന പുറത്ത് വന്നു അതോടെ സൈനിക നീക്കം അസാധ്യമായി ഞാൻ രക്തസാക്ഷിയായിക്കൊള്ളാം അതുവഴി മറ്റുള്ളവരുടെ രക്തം സംരക്ഷിക്കാം

ഖലീഫ നിലപാട് വ്യക്തമാക്കി

പള്ളിയിലേക്കു പോവാം നിസ്കാരത്തിന് നേതൃത്വം നൽകാം തിരിച്ചു പോരാം മറ്റൊരു കാര്യത്തിനും വിടില്ല
പ്രമുഖ വ്യക്തികൾ വന്നാൽ അകത്ത് കയറി ഖലീഫയെ കാണാം സംസാരിക്കാം കുറച്ചു ദിവസം കഴിഞ്ഞപ്പോൾ അതും വിലക്കി

ഖലീഫ ഒറ്റക്കായി കൂട്ടിന് വിശുദ്ധ ഖുർആൻ

ഹജ്ജിന്റെ സമയം സമാഗതമാവുകയാണ് ഖലീഫയാണ് ഹജ്ജിന് നേതൃത്വം നൽകേണ്ടത് ഇത്തവണ അതിന് പറ്റില്ല ഉപരോധത്തിലാണ്

ഒരു ദിവസം ഖലീഫയെ കാണാൻ ഒരു വിരുന്നുകാരനെത്തി അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)

ഖലീഫ അദ്ദേഹത്തോട് പറഞ്ഞു: ഇത്തവണ എനിക്കു പകരം താങ്കൾ ഹജജിന് നേതൃത്വം നൽകണം

ഇബ്നു അബ്ബാസ് (റ): അമീറുൽ മുഹ്മിനീൻ ആ ഉത്തരവാദിത്വത്തിൽ നിന്ന് എന്നെ ഒഴിവാക്കിത്തരണം

ഞാനിവിടെ അങ്ങയോടൊപ്പം കഴിഞ്ഞു കൊള്ളാം വിപ്ലവകാരികൾ വളഞ്ഞു നിൽക്കുന്ന ഈ സാഹചര്യത്തിൽ ഞാൻ ഇവിടെ നിന്ന് പോവില്ല ഹജ്ജിനെക്കാൾ എനിക്കു പ്രയങ്കരം അങ്ങയോടൊപ്പം നിൽക്കലാകുന്നു എന്നെ അതിനനുവദിച്ചാലും

ഖലീഫ: ഇബ്നു അബ്ബാസ് അത് പറ്റില്ല ഞാൻ പറയുന്നത് അനുസരിക്കുക ഞാനൊരു കത്ത് തരാം അത് ജനങ്ങളുടെ മുമ്പിൽ താങ്കൾ വായിക്കുകയും വേണം

ഉസ്മാൻ (റ) കൽപിച്ചാൽ സ്വീകരിക്കുക തന്നെ മറ്റൊരു വഴിയില്ല
ഇരിക്കൂ നമുക്ക് കത്ത് ശരിയാക്കാം

ഹിജ്റ 35ആം വർഷത്തെ ഹജ്ജ് വേളയിൽ വായിക്കാനുള്ള കത്ത് ഖലീഫ തയ്യാറാക്കുകയാണ് ഖലീഫ എഴുതി

ബിസ്മില്ലാഹിർറഹ്മാനിർറഹീം

മിൻ അബ്ദുല്ലാഹി ഉസ്മാൻ അമീറുൽ മുഹ്മിനീൻ ഇലൽ മുഹ്മിനീന വൽ മുസ്ലിമീൻ അസ്സലാമു അലൈകും

റഹ്മാനും റഹീമുമായ അല്ലാഹുവിന്റെ നാമത്തിൽ

അല്ലാഹുവിന്റെ അടിമയും അമീറുൽ മുഹ്മിനീനുമായ ഉസ്മാൻ മുഹ്മിനീങ്ങൾക്കും മുസ്ലിംകൾക്കും വേണ്ടി എഴുതുന്ന കത്ത്

അല്ലാഹു നമുക്കു നൽകിയ അവർണനീയമായ അനുഗ്രഹങ്ങളെക്കുറിച്ച് നിങ്ങൾ ഓർത്തുനോക്കൂ...

നാം അജ്ഞരായിരുന്നു ദുർമാർഗത്തിലായിരുന്നു സർവശക്തനായ അല്ലാഹു നമ്മെ ആദരിച്ചു ഇസ്ലാം മതം കൊണ്ട് നമ്മെ അനുഗ്രഹിച്ചു വഴികേടിൽ നിന്ന് അല്ലാഹു നമ്മെ സന്മാർഗത്തിലെത്തിച്ചു ജീവിതം ഐശ്വര്യപൂർണമാക്കിത്തന്നു ഭൂമിയിൽ വിജയം തന്നു ശക്തരായ ശത്രുക്കളെ കീഴ്പ്പെടുത്തിത്തന്നു അവന്റെ അനുഗ്രഹങ്ങൾ വിശാലമാക്കിത്തന്നു ഇത്രയും എഴുതിയ ശേഷം ഖലീഫ ചിന്തയിൽ മുഴുകി തനിക്കു പറയാനുള്ള ആശയങ്ങൾ വിശുദ്ധ ഖുർആനിൽ വചനത്തിലൂടെ അവതരിപ്പിക്കാൻ തീരുമാനിച്ചു

സൂറത്ത് ഇബ്രാഹിമിലെ 34 ആം വചനം എഴുതി:



وَآتَاكُم مِّن كُلِّ مَا سَأَلْتُمُوهُ ۚ وَإِن تَعُدُّوا نِعْمَتَ اللَّهِ لَا تُحْصُوهَا ۗ إِنَّ الْإِنسَانَ لَظَلُومٌ كَفَّارٌ

അവനോട് നിങ്ങൾ ചോദിക്കുന്നത് എല്ലാറ്റിൽ നിന്നും അവൻ നിങ്ങൾക്ക് തരുന്നു അല്ലാഹുവിന്റെ അനുഗ്രഹങ്ങളെ നിങ്ങൾ എണ്ണുന്നെങ്കിൽ അവയെ നിങ്ങൾക്ക് തിട്ടപ്പെടുത്താൻ കഴിയുകയില്ല തീർച്ചയായും മനുഷ്യൻ നീതി കെട്ടവനും തന്ദികെട്ടവനുമാകുന്നു (14/34)

സൂറത്ത് ആലുഇംറാനിലെ ചില വചനങ്ങൾ എഴുതി ഖലീഫയുടെ വസ്വിയത്ത് വചനങ്ങളാണിത് തന്റെ അന്ത്യം എത്തിക്കഴിഞ്ഞു വെന്ന് ബോധ്യംവന്ന ഒരു ഭരണാധികാരി കുറിച്ചിടുന്ന വിശുദ്ധ വചനങ്ങൾ ഗൗരവപൂർവം ശ്രദ്ധിക്കുക


 يَا أَيُّهَا الَّذِينَ آمَنُوا اتَّقُوا اللَّهَ حَقَّ تُقَاتِهِ وَلَا تَمُوتُنَّ إِلَّا وَأَنتُم مُّسْلِمُونَ

അല്ലയോ വിശ്വാസികളേ അല്ലാഹുവിനെ ഭയപ്പെടേണ്ട യഥാർത്ഥമായ വിധത്തിൽ നിങ്ങൾ ഭയപ്പെടുവീൻ നിങ്ങൾ മുസ്ലിംകളായിരിക്കെയല്ലാതെ മരണപ്പെടുകയുമരുത് (3/102)



وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ

അല്ലാഹുവിന്റെ ചരടിൽ നിങ്ങൾ എല്ലാവരുമൊന്നടങ്കം മുറുകെപ്പിടിക്കുവീൻ നിങ്ങൾ ഭിന്നിക്കയുമരുത്

നിങ്ങളുടെ മേലുള്ള അല്ലാഹുവിന്റെ അനുഗ്രഹത്തെ ഓർക്കുക നിങ്ങൾ അന്യോന്യം ശത്രുക്കളായിരുന്നപ്പോൾ നിങ്ങളുടെ ഹൃദയങ്ങളെ തമ്മിൽ അവൻ യോജിപ്പിച്ചു അങ്ങനെ അവന്റെ അനുഗ്രഹത്താൽ നിങ്ങൾ സഹോദരന്മാരായിത്തീർന്നു തീയാലുള്ള ഒരു വൻ കുഴിയുടെ വക്കത്തായിരുന്നു നിങ്ങ ൾ അപ്പോൾ അതിൽ നിന്നും അവൻ നിങ്ങളെ രക്ഷിച്ചു ഇപ്രകാരം അവന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്ക് വ്യക്തമാക്കിത്തരുന്നു നിങ്ങൾ നേർവഴി പ്രാപിക്കുന്നതിന് വേണ്ടി (3/103)



 وَلْتَكُن مِّنكُمْ أُمَّةٌ يَدْعُونَ إِلَى الْخَيْرِ وَيَأْمُرُونَ بِالْمَعْرُوفِ وَيَنْهَوْنَ عَنِ الْمُنكَرِ ۚ وَأُولَٰئِكَ هُمُ الْمُفْلِحُونَ

നല്ലതിലേക്ക് ക്ഷണിക്കുകയും നന്മയെ കൽപിക്കുകയും തിന്മയിൽ നിന്ന് വിലക്കുകയും ചെയ്യുന്ന ഒരു സമുദായം നിങ്ങളിൽ നിന്നും ഉണ്ടാകട്ടെ അക്കൂട്ടരാണ് വിജയികൾ (3/104)



وَلَا تَكُونُوا كَالَّذِينَ تَفَرَّقُوا وَاخْتَلَفُوا مِن بَعْدِ مَا جَاءَهُمُ الْبَيِّنَاتُ ۚ وَأُولَٰئِكَ لَهُمْ عَذَابٌ عَظِيمٌ

വ്യക്തമായ തെളിവുകൾ തങ്ങൾക്കു വന്നെത്തിയതിന് ശേഷം പരസ്പരം ഭിന്നിക്കുകയും വിയോജിക്കുകയും ചെയ്തവരെപ്പോലെ നിങ്ങൾ ആയിപ്പോവരുത് അവർക്ക് വൻ ശിക്ഷയുണ്ട് (3/105)

ഭിന്നിപ്പ് തുടങ്ങിക്കഴിഞ്ഞ ഒരു സമൂഹത്തെ വിശുദ്ധ ഖുർആൻ ഉദ്ധരിച്ച് ബോധവാന്മാരാക്കാനുള്ള ശ്രമമാണ് ഖലീഫ നടത്തുന്നത്

നബി(സ) തങ്ങൾ എല്ലാ കാര്യങ്ങളും പഠിപ്പിച്ചുതന്നു

തന്റെ മുൻഗാമികളായ രണ്ട് ഖലീഫമാർ അവയെല്ലാം പ്രയോഗത്തിൽ വരുത്തി കാണിച്ചുതന്നു അതിന് ശേഷം നിങ്ങൾ ഭിന്നിക്കുകയാണോ ? ഭിന്നിച്ചു പോയാൽ പിന്നെ വളർച്ചയില്ല നാശത്തിലേക്കാണ് പോവുക അവർ വൻ ശിക്ഷയുണ്ട് ഭിന്നിപ്പിക്കുന്നവർ അവയെല്ലാം ഓർത്തിരിക്കട്ടെ അല്ലാഹു ചെയ്തു തന്ന അനുഗ്രഹങ്ങൾ വീണ്ടും ഓർമപ്പെടുത്തുന്നു സൂറത്ത് മാഇദയിലെ വചനം ഉദ്ധരിച്ചുകൊണ്ട്



وَاذْكُرُوا نِعْمَةَ اللَّهِ عَلَيْكُمْ وَمِيثَاقَهُ الَّذِي وَاثَقَكُم بِهِ إِذْ قُلْتُمْ سَمِعْنَا وَأَطَعْنَا ۖ وَاتَّقُوا اللَّهَ ۚ إِنَّ اللَّهَ عَلِيمٌ بِذَاتِ الصُّدُورِ

നിങ്ങളുടെ മേൽ ഉള്ള അല്ലാഹുവിന്റെ അനുഗ്രഹത്തെയും ഞങ്ങൾ കേൾക്കുന്നു ഞങ്ങൾ അനുസരിക്കുന്നു എന്ന് നിങ്ങൾ പറഞ്ഞപ്പോൾ നിങ്ങളെ അവൻ ബന്ധിച്ചതായ അവന്റെ ഉടമ്പടിയെയും നിങ്ങൾ ഓർക്കുവീൻ അല്ലാഹുവിനോടുള്ള കടമ സൂക്ഷിക്കുവീൻ ഹൃദയങ്ങളിലുള്ള രഹസ്യങ്ങളെക്കുറിച്ച് തീർച്ചയായും അല്ലാഹു അറിവുറ്റവനത്രെ (5/7)

ആത്മാവുകളുടെ ലോകത്തുവെച്ച് മനുഷ്യരും അല്ലാഹുവും തമ്മിൽ നടന്ന ഉടമ്പടിയെക്കുറിച്ച് ഖലീഫ തന്റെ ജനതയെ ഓർമപ്പെടുത്തുകയാണ് അവിടെ വെച്ചു മനുഷ്യൻ സമ്മതിച്ച കാര്യങ്ങൾ മറക്കരുത് പ്രവാചകന്മാർ അവ ഓർമ്മപ്പെടുത്തിയിട്ടുണ്ട്

സൂറത്ത് ഹുജറാത്തിലെ വചനങ്ങളാണ് പിന്നെ ഉദ്ധരിച്ചത് നാശകാരികൾ പല വാർത്തകളുമായിട്ടു വരും അത് കേൾക്കുന്ന സത്യവിശ്വാസികൾ എന്ത് വേണം? ഈ വിശുദ്ധ ഖുർആൻ വചനത്തിൽ അതിന് മറുപടിയുണ്ട് എക്കാലത്തേക്കുമുള്ള നിർദേശമാണിത്


يَا أَيُّهَا الَّذِينَ آمَنُوا إِن جَاءَكُمْ فَاسِقٌ بِنَبَإٍ فَتَبَيَّنُوا أَن تُصِيبُوا قَوْمًا بِجَهَالَةٍ فَتُصْبِحُوا عَلَىٰ مَا فَعَلْتُمْ نَادِمِينَ

അല്ലയോ വിശ്വാസികളേ ദുഷ്ടബുദ്ധിയായ ഒരുവൻ നിങ്ങളുടെ അടുത്ത് ഒരു വൃത്താന്തവുമായി വന്നാൽ അപ്പോൾ വ്യക്തമായ സത്യം ആരായുക (അങ്ങനെ ചെയ്തില്ലെങ്കിൽ) അറിവില്ലാതെ നിങ്ങൾ ഒരു ജനതയെ പീഡിപ്പിക്കുകയും അപ്പോൾ നിങ്ങൾ ചെയ്തുപോയതിൽ നിങ്ങൾ മനസ്താപക്കാരായിത്തീരുകയും ചെയ്യും (49/6)

അടുത്ത വചനത്തിൽ ഗൗരവമുള്ള കാര്യം ഓർമിപ്പിക്കുന്നു

വിപ്ലവക്കാർ മദീനയിലാണുള്ളത് അവർ ബഹളം വെക്കുന്നു ശബ്ദമുയർത്തുന്നു മര്യാദകെട്ട് പെരുമാറുന്നു

മദീനയിലാണ് റൗളാ ശരീഫ് അവിടെ നബി (സ)വിശ്രമിക്കുന്നു എല്ലാം കാണുന്നു കേൾക്കുന്നു

നബി(സ)തങ്ങളുടെ സമീപത്താണ് വിപ്ലവകാരികളുടെ ബഹളം വിശുദ്ധ ഖുർആൻ ഉദ്ധരിച്ച് ഇക്കാര്യം ഓർമപ്പെടുത്തുകയാണ് നോക്കൂ:



وَاعْلَمُوا أَنَّ فِيكُمْ رَسُولَ اللَّهِ ۚ لَوْ يُطِيعُكُمْ فِي كَثِيرٍ مِّنَ الْأَمْرِ لَعَنِتُّمْ وَلَٰكِنَّ اللَّهَ حَبَّبَ إِلَيْكُمُ الْإِيمَانَ وَزَيَّنَهُ فِي قُلُوبِكُمْ وَكَرَّهَ إِلَيْكُمُ الْكُفْرَ وَالْفُسُوقَ وَالْعِصْيَانَ ۚ أُولَٰئِكَ هُمُ الرَّاشِدُونَ

നിങ്ങൾക്കിടയിൽ അല്ലാഹുവിന്റെ റസൂൽ ഉണ്ട് എന്ന് അറിയുവീൻ പല കാര്യത്തിലും അവൻ നിങ്ങളെ അനുസരിച്ചിരുന്നെങ്കിൽ തീർച്ചയായും നിങ്ങൾ കഷ്ടത്തിലാവും പക്ഷെ അല്ലാഹു നിങ്ങൾക്ക് സത്യവിശ്വാസത്തെ പ്രിയങ്കരമാക്കുകയും നിങ്ങളുടെ ഹൃദയങ്ങളിൽ അത് ആകർഷകമാക്കുകയും സത്യനിഷേധത്തെയും നിയമ ലംഘനത്തെയും അനുസരണക്കേടിനേയും നിങ്ങൾക്ക് വെറുപ്പുള്ളതാക്കുകയും ചെയ്തു അവരത്രെ ശരിമാർഗക്കാർ (49/7)



فَضْلًا مِّنَ اللَّهِ وَنِعْمَةً ۚ وَاللَّهُ عَلِيمٌ حَكِيمٌ

അല്ലാഹുവിങ്കൽ നിന്നുള്ള അനുഗ്രഹവും ഔദാര്യവും മൂലം അല്ലാഹു അറിവുറ്റവനും തന്ത്രജ്ഞനുമാകുന്നു (49/8)

വീണ്ടും ആലുഇംറാനിലെ വചനം ഉദ്ധരിക്കുന്നു അതും കരാർപാലനത്തെക്കുറിച്ചുതന്നെ ആത്മാക്കളുടെ ലോകത്ത് വെച്ചു കരാർ ചെയ്തു നബി(സ)തങ്ങളുമായി ബൈഅത്ത് ചെയ്തു ഓരോ ഖലീഫമാർ വന്നപ്പോഴും ബൈഅത്ത് ചെയ്തു ഇപ്പോൾ അത് തകർക്കാൻ നോക്കുകയാണ് ഒരു വിഭാഗം അവരെ ഓർമപ്പെടുത്തുന്നത് കാണുക :



إِنَّ الَّذِينَ يَشْتَرُونَ بِعَهْدِ اللَّهِ وَأَيْمَانِهِمْ ثَمَنًا قَلِيلًا أُولَٰئِكَ لَا خَلَاقَ لَهُمْ فِي الْآخِرَةِ وَلَا يُكَلِّمُهُمُ اللَّهُ وَلَا يَنظُرُ إِلَيْهِمْ يَوْمَ الْقِيَامَةِ وَلَا يُزَكِّيهِمْ وَلَهُمْ عَذَابٌ أَلِيمٌ 

അല്ലാഹുവിനോടുള്ള പ്രതിജ്ഞയും (ജനങ്ങളോട് ചെയ്യുന്ന ) സത്യങ്ങളും വിറ്റ് നിസ്സാര വില വാങ്ങുന്നവർ അക്കൂട്ടർ പരലോകത്ത് ഒരു പങ്കുമില്ല അല്ലാഹു അവരോട് സംസാരിക്കുകയില്ല ഉയർത്തെഴുന്നേൽപ്പു ദിനത്തിൽ അവൻ അവരിലേക്ക് നോക്കുകയില്ല അവരെ ശുദ്ധീകരിക്കുകയില്ല അവർക്ക് വേദനയുറ്റ ശിക്ഷയുണ്ട് (3/77)

അൽ -നഹ്ൽ സൂറത്തിലെ ചില വചനങ്ങളാണ് പിന്നീട് ഉദ്ധരിച്ചത് ഇവിടെയും കരാർ പാലനം തന്നെയാണ് വിഷയം അതിൽ ഗൗരവം ബോധ്യപ്പെടുത്താൻ വീണ്ടും ഉദ്ധരിക്കുന്നു അതകൂടി കാണുക :



وَأَوْفُوا بِعَهْدِ اللَّهِ إِذَا عَاهَدتُّمْ وَلَا تَنقُضُوا الْأَيْمَانَ بَعْدَ تَوْكِيدِهَا وَقَدْ جَعَلْتُمُ اللَّهَ عَلَيْكُمْ كَفِيلًا ۚ إِنَّ اللَّهَ يَعْلَمُ مَا تَفْعَلُونَ

നിങ്ങൾ ഒരു കരാർ ചെയ്യുമ്പോൾ അല്ലാഹുവുമായുള്ള ആ കരാർ നിങ്ങൾ നിറവേറ്റുവീൻ സത്യങ്ങളെ അവയുടെ സ്ഥിരീകരണത്തിന് ശേഷം നിങ്ങൾ ഭഞ്ജിക്കരുത് തീർച്ചയായും നിങ്ങൾ അല്ലാഹുവിനെ നിങ്ങൾക്കു സാക്ഷി നിൽക്കുന്ന ഈടാൾ ആക്കിവെച്ചു നിങ്ങൾ പ്രവർത്തിക്കുന്നതെന്തും തീർച്ചയായും അല്ലാഹു അറിയുന്നുണ്ട് (16/91)


وَلَا تَشْتَرُوا بِعَهْدِ اللَّهِ ثَمَنًا قَلِيلًا ۚ إِنَّمَا عِندَ اللَّهِ هُوَ خَيْرٌ لَّكُمْ إِن كُنتُمْ تَعْلَمُونَ

അല്ലാഹുവുമായുള്ള കരാറിനെ കൊടുത്ത് ഒരു തുച്ഛമായ വില നിങ്ങൾ വാങ്ങരുത് തീർച്ചയായും അല്ലാഹുവിലേക്കുള്ള പ്രതിഫലം തന്നെയാണ് നിങ്ങൾക്ക് ഏറ്റവും ഉത്തമം നിങ്ങൾ അറിഞ്ഞിരുന്നുവെങ്കിൽ
(16/95)


مَا عِندَكُمْ يَنفَدُ ۖ وَمَا عِندَ اللَّهِ بَاقٍ ۗ وَلَنَجْزِيَنَّ الَّذِينَ صَبَرُوا أَجْرَهُم بِأَحْسَنِ مَا كَانُوا يَعْمَلُونَ

നിങ്ങളുടെ പക്കലുള്ളത് എന്തും മാഞ്ഞുപോവുന്നു അല്ലാഹുവിങ്കലുള്ളത് ശേഷിച്ചു നിൽക്കുന്നതുമാണ് ക്ഷമ കൈക്കൊണ്ടവർക്ക് തങ്ങൾ പ്രവർത്തിച്ചിരുന്നതിൽ ഏറ്റവും നല്ലത് മൂലം അവരുടെ പ്രതിഫലം തീർച്ചയായും നാം നൽകും (16:96)

ഖലീഫ ഉസ്മാൻ (റ) വാസ്തവത്തിൽ നബി (സ)യുടെ ഖലീഫയാണ് പ്രതിനിധിയാണ് ഖലീഫയോട് ബൈഅത്ത് (ഉടമ്പടി) ചെയ്താൽ നബി(സ)തങ്ങളോട് തന്നെയാണ് ബൈഅത്ത് ചെയ്തത് നബി(സ)തങ്ങളോട് ബൈഅത്ത് ചെയ്താൽ അല്ലാഹുവിനോട് തന്നെ യാണ് ബൈഅത്ത് ചെയ്തത് നബി(സ)യുടെ കൈ പിടിച്ച് ബൈഅത്ത് ചെയ്യുമ്പോൾ അല്ലാഹുവിന്റെ കൈ അതിന് മുകളിലുണ്ട്

ഇവിടെ ബൈഅത്ത് ലംഘിക്കുന്നവൻ അല്ലാഹുവുമായുള്ള ബൈഅത്താണ് ലംഘിക്കുന്നതെന്ന് ഓർമയിരിക്കട്ടെ

സൂറത്തുൽ ഫത്ഹിലെ വചനം ഉദ്ധരിക്കുന്നു കാണുക :



إِنَّ الَّذِينَ يُبَايِعُونَكَ إِنَّمَا يُبَايِعُونَ اللَّهَ يَدُ اللَّهِ فَوْقَ أَيْدِيهِمْ ۚ فَمَن نَّكَثَ فَإِنَّمَا يَنكُثُ عَلَىٰ نَفْسِهِ ۖ وَمَنْ أَوْفَىٰ بِمَا عَاهَدَ عَلَيْهُ اللَّهَ فَسَيُؤْتِيهِ أَجْرًا عَظِيمًا


(നബിയേ) താങ്കളോട് ബൈഅത്ത് ചെയ്തവർ തീർച്ചയായും അല്ലാഹുവിനോടാണ് ബൈഅത്ത് ചെയ്തത് അല്ലാഹുവിന്റെ കൈ അവരുടെ കൈകൾക്ക് മുകളിലുണ്ട് എന്നാൽ ആര് ബൈഅത്ത് ലംഘിക്കുന്നുവോ തീർച്ചയായും അവന്റെ ആത്മാവിന് നേരെയുള്ള ദ്രോഹമായി മാത്രം അത് ലംഘിക്കുന്നു അല്ലാഹുവിനോട് പ്രതിജ്ഞ ചെയ്തത് ആര് നിറവേറ്റുന്നുവോ അപ്പോൾ മഹത്തായ പ്രതിഫലം അവന് നൽകപ്പെടും (48/10)

പിന്നെയും വിശുദ്ധ വചനങ്ങൾ ഉദ്ധരിക്കുന്നുണ്ട് ശക്തമായ ഭാഷയിൽ ഖലീഫ തന്റെ മനസ്സിലെ ആശയങ്ങൾ പകർത്തുന്നു വായിച്ചു നോക്കി നയനങ്ങൾ നിറഞ്ഞൊഴുകി

കത്ത് ഇബ്നു അബ്ബാസ് (റ)വിന് കൈമാറി എത്ര വികാരഭരിതമായ നിമിഷങ്ങൾ ഖലീഫയുടെ ഖൽബ് തന്നെയാണ് താൻ ഏറ്റുവാങ്ങിയത് കൈ പിടിച്ചു സലാം ചൊല്ലി പുറത്തേക്കിറങ്ങി പൊള്ളുന്ന ഖൽബുമായി അബ്ദുല്ലാഹിബ്നു അബ്ബാസ് (റ)മുമ്പോട്ടു നടന്നു ഈ കത്ത് ഹാജിമാരുടെ മുമ്പിൽ വായിക്കപ്പെട്ടു



വിശുദ്ധ രക്തം

ഉപരോധം നാൾക്കുനാൾ ശക്തമായി വരികയാണ് മുതിർന്ന സ്വഹാബികൾ പലരും മക്കയിലേക്കു പോയി ഉമ്മുൽ മുഹ്മിനീൻ ആഇശ (റ)മക്കയിലേക്ക് പോവാനൊരുങ്ങി ഹജ്ജ് നിർവഹിക്കാൻ കൂടെപ്പോവാൻ സഹോദരനെ വിളിച്ചു മുഹമ്മദിനെ അദ്ദേഹം വിപ്ലവകാരികളുടെ ക്യാമ്പിലാണ് സഹോദരിയുടെ ക്ഷണം സ്വീകരിക്കാൻ പറ്റുന്ന അവസ്ഥയിലല്ല പോയില്ല

ആഇശ (റ)ക്ക് വലിയ ദുഃഖമുണ്ടായി ആ ദുഃഖത്തോടെയായിരുന്നു യാത്ര ഖലീഫയുടെ സംരക്ഷണത്തെക്കുറിച്ചു അവർ പലരോടും സംസാരിച്ചിരുന്നു കാര്യങ്ങളെല്ലാം നേരെയാകുമെന്നായിരുന്നു പ്രതീക്ഷ

വിപ്ലവകാരികൾ മസ്ജിദിലേക്കു പ്രവേശിക്കുന്നതിൽ നിന്ന് ഖലീഫയെ തടയാൻ തീരുമാനമെടുത്തു

അന്ന് വെള്ളിയാഴ്ചയാണ് ഖലീഫ പങ്കെടുക്കുന്ന അവസാനത്തെ ജുമുഅ
ജനങ്ങളെ കാണാനുള്ള അവസാനത്തെ അവസരം അവരോട് വിട പറയാനുള്ള സന്ദർഭമാണിത് അവസാനമായി നൽകാനുള്ള ഉപദേശം എല്ലാം മനസ്സിലുണ്ട്

മനസ്സിലുള്ളത് മുഴുവനായിപ്പറയാൻ ഇവർ അനുവദിക്കുമോ ,വിപ്ലവകാരികളുടെ എണ്ണം ആയിരക്കണക്കിൽ വരും മസ്ജിദ് നിറയെ ഉണ്ട് കൂട്ടത്തിൽ മദീനക്കാരും മറ്റ് ദേശക്കാരും ഉപരോധം തുടങ്ങി ആഴ്ചകൾ കഴിഞ്ഞ ശേഷമുള്ള വെള്ളിയാഴ്ചയാണിത്

മിമ്പറിൽ കയറി ഖലീഫ സദസ്സിലേക്ക് നോക്കി അലി(റ),ത്വൽഹ (റ),സുബൈർ (റ) എന്നിവരെ കണ്ടു

ഖുത്വുബ നടത്തി പ്രാഥമിക മുറകൾ കഴിഞ്ഞു ഖലീഫ പറഞ്ഞു: അല്ലാഹു നിങ്ങൾക്കു ദുനിയാവ് തന്നു പരലോകം തേടാനാണ് ദുനിയാവ് തന്നത് ദുനിയാവ് നശിച്ചുപോകും പരലോകം നശിക്കില്ല ശാശ്വതമാണ് നശിക്കുന്നതിന്റെ പിന്നാലെ നിങ്ങൾ ആർത്തിയോടെ നടക്കരുത് നശിക്കാത്തത് നേടാൻ വേണ്ടി ശ്രമിക്കുക

ഓർക്കുക എല്ലാവരുടെയും മടക്കം അല്ലാഹുവിലേക്കാകുന്നു അല്ലാഹുവിനെ സൂക്ഷിക്കുക നിങ്ങൾ സംഘടിച്ചു നിൽക്കണം സത്യവിശ്വാസികൾ ഒറ്റ ജമാഅത്തായി നിലക്കൊള്ളണം ഭിന്നിക്കരുത് പലകക്ഷികളാവരുത് ഐക്യം കാത്തുസൂക്ഷിക്കുക അതാണ് ശക്തി

സൂറത്ത് ആലുഇംറാനിലെ ആയത്ത് ഓതി



 وَاعْتَصِمُوا بِحَبْلِ اللَّهِ جَمِيعًا وَلَا تَفَرَّقُوا ۚ وَاذْكُرُوا نِعْمَتَ اللَّهِ عَلَيْكُمْ إِذْ كُنتُمْ أَعْدَاءً فَأَلَّفَ بَيْنَ قُلُوبِكُمْ فَأَصْبَحْتُم بِنِعْمَتِهِ إِخْوَانًا وَكُنتُمْ عَلَىٰ شَفَا حُفْرَةٍ مِّنَ النَّارِ فَأَنقَذَكُم مِّنْهَا ۗ كَذَٰلِكَ يُبَيِّنُ اللَّهُ لَكُمْ آيَاتِهِ لَعَلَّكُمْ تَهْتَدُونَ

അല്ലാഹുവിന്റെ പാശത്തെ നിങ്ങൾ ഒരുമിച്ചു മുറുകെ പിടിക്കുക നിങ്ങൾ ഭിന്നിച്ചുപോവരുത് നിങ്ങൾക്ക് അല്ലാഹു നൽകിയ അനുഗ്രഹങ്ങളെ കുറിച്ചു ഓർക്കുക

നിങ്ങൾ പരസ്പരം ശത്രുക്കളായിരുന്നു നിങ്ങളുടെ മനുസ്സുകളെ അല്ലാഹു ഒരുമിപ്പിച്ചു അവന്റെ അനുഗ്രഹത്താൽ നിങ്ങൾ സഹോദരങ്ങളായിത്തീർന്നു നിങ്ങൾ തീയാലുള്ള കുഴിയുടെ വക്കിലായിരുന്നു അതിൽ നിന്നവൻ നിങ്ങളെ രക്ഷപ്പെടുത്തിത്തന്നു ഈ വിധത്തിലൊക്കെ അല്ലാഹു അവന്റെ ദൃഷ്ടാന്തങ്ങൾ നിങ്ങൾക്കു വിവരിച്ചുതന്നു നിങ്ങൾ സന്മാർഗം പ്രാപിക്കാൻ വേണ്ടിയാണത്

ഈ ആശയം വരുന്ന ആയത്ത് ഓതി വിപ്ലവകാരികൾ ഖുത്വുബ തടസ്സപ്പെടുത്തിക്കൊണ്ടിരുന്നു ആക്ഷേപിക്കുകയും പ്രതിഷേധിക്കുകയും ചെയ്തു കൊണ്ടിരുന്നു

പ്രായം ചെന്ന സ്വഹാബികൾ ദുഃഖിതരാണ് കരയുകയാണ് ഒന്നും ചെയ്യാനാവാത്ത അവസ്ഥ അന്നത്തെ ജുമുഅഃ അങ്ങനെ കഴിഞ്ഞു ചില വിപ്ലവകാരികൾ ഖലീഫയെ ചരൽ വാരിയെറിഞ്ഞു എൺപത്തി രണ്ട് വയസ്സായ ഖലീഫ ബോധംകെട്ടു വീണു

അദ്ദേഹത്തെ എടുത്തു കൊണ്ടുപോയി വീട്ടിലെത്തിച്ചു പിന്നീട് ബോധം തെളിഞ്ഞു ക്ഷീണിപ്പിക്കുന്ന വാർത്തയാണ് കേട്ടത് ഇനി മസ്ജിദിലേക്ക് വിടില്ല താൻ വിലകൊടുത്ത് സ്ഥലം വാങ്ങി മസ്ജിദിന് നൽകിയിട്ടുണ്ട് അവിടേക്കു പോവാൻ എന്നെ അനുവദിക്കണം എന്നെ തടയരുത്

വിപ്ലവകാരികൾക്ക് ഒരു മനംമാറ്റവുമില്ല മറ്റൊരു കൽപന കൂടി വന്നു വെള്ളം നൽകില്ല ഖലീഫയുടെ വീട്ടിലേക്ക് വെള്ളം നൽകില്ല നാടിനെ ഞെട്ടിച്ച വാർത്ത

മുസ്ലിംകൾ ശുദ്ധജലം കിട്ടാതെ വിഷമം അനുഭവിച്ച കാലത്ത് റൂമാ കിണർ വാങ്ങി ദാനം ചെയ്ത ആളാണ് ഞാൻ എന്റെ വെള്ളം തടയരുത് ഖലീഫ പറഞ്ഞു നോക്കി ഫലമില്ല

വെള്ളവുമായി ആർക്കും അങ്ങോട്ടു ചെല്ലാൻ നിവൃത്തിയില്ല വിപ്ലവകാരികൾ വെള്ളം പിടിച്ചു വാങ്ങി ഒഴുക്കിക്കളയും പാത്രം വലിച്ചെറിയും

അലി(റ) രോഷാകുലനായിത്തീർന്നു അദ്ദേഹം വിപ്ലവകാരികളുടെ നേരെ പാഞ്ഞു വന്നു കോപത്തോടെ സംസാരിച്ചു;

നിങ്ങൾ എന്ത് ദ്രോഹമാണ് കാണിക്കുന്നത്?സ്വന്തം പണം നൽകി റൂമാ കിണർ വാങ്ങി മുസ്ലിംകൾക്ക് ദാനം ചെയ്ത വ്യക്തിക്ക് നിങ്ങൾ വെള്ളം മുടക്കുകയോ ?

അമ്മാറുബ്നു യാസിർ (റ)യാണ് അലി(റ)വിന്റെ സമീപത്തേക്ക് ഓടിവന്ന് വെള്ളം മുടക്കിയ വിവരം പറഞ്ഞത് അത് കേട്ട് രോഷാകുലനായി വന്നതാണ് അലി(റ)

അമ്മാർ (റ) അലി(റ)വിനോട് ഇത്രകൂടി പറഞ്ഞു:

ഖലീഫ വെള്ളം കിട്ടാതെ വിഷമിക്കുകയാണ് താങ്കൾ ഒരു തോൽപാത്രം വെള്ളം കൊണ്ടു ചെന്നു കൊടുക്കണം താങ്കളാവുമ്പോൾ വിപ്ലവകാരികൾ തടയില്ല

അലി(റ) ഒരു തോൽസഞ്ചിയിൽ വെള്ളവുമായി വന്നു തോൽസഞ്ചി ചുമലിൽ വെച്ചുകൊണ്ട് കുഴപ്പക്കാർക്കിടയിലൂടെ ഞെങ്ങിഞെരുങ്ങിയാണ് മുമ്പോട്ടു വന്നത് ശക്തമായ തിക്കിലും തിരക്കിലും പെട്ട് തന്റെ തലപ്പാവ് താഴെ വീണു

ധീരനായ അലി(റ)വീട്ടിൽ പ്രവേശിച്ചു വെള്ളം നൽകി അലി(റ)തന്റെ പുത്രന്മാരെ വിളിച്ചു ഹസൻ (റ),ഹുസൈൻ (റ) എന്നിവരുടെ കൈകളിൽ ഓരോ വാൾ കൊടുത്തു ഖലീഫയുടെ കട്ടിലിന്നരികിൽ കൊണ്ടുപോയി നിർത്തി അന്ന് മുതൽ അവരവിടെ കാവൽ നിന്നു

സായുധരായ സബഇകൾ നാൽപത് ദിവസമാണവർ ഉപരോധം നടത്തിയത് (4 മാസം എന്നും കാണുന്നു)

ഉപരോധം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ് പതിനായിരം സബഇകൾ അവരുടെ നേതാക്കൾ തീരുമാനമെടുത്തു കഴിഞ്ഞു ഖലീഫയെ വധിക്കുക എന്നിട്ട് സ്ഥലം വിടുക ഒരു സന്ദർശകനെയും അകത്ത് വിട്ടില്ല ദിവസങ്ങളായി ദാഹജലമില്ല അന്നും ഖലീഫ നോമ്പെടുത്തിരുന്നു ആഹാര പാനീയങ്ങളെല്ലാം തീർന്നിട്ടുണ്ട്

തനിക്ക് കാവൽ നിൽക്കുന്നവരെ നോക്കി പുഞ്ചിരി തൂകി ഹസൻ (റ),ഹുസൈൻ (റ)എന്നിവരെപ്പോലെ പ്രമുഖ സ്വഹാബികളുടെ ചില മക്കളും അവിടെ ഉണ്ടായിരുന്നു അവർ ഖലീഫയുടെ മുഖത്തേക്ക് നോക്കി

ഖലീഫ പറഞ്ഞു : ഞാനിന്നലെ ഒരു സ്വപ്നം കണ്ടു നബി (സ)എന്നോട് പറഞ്ഞു: ഇങ്ങോട്ടു വരൂ ഇവിടെ വെച്ച് നോമ്പ് തുറക്കാം കേട്ടവർ വികാരഭരിതരായിപ്പോയി എന്തൊരു സ്വപ്നം
ഖലീഫ ബോധരഹിതനായി കുറെ സമയം കടന്നുപോയി നാഇല സമീപത്തു തന്നെയുണ്ട് കഴിയാവുന്ന വിധത്തിൽ പരിചരിക്കുന്നു നാഇലക്ക് ഭർത്താവിനോടുള്ള സ്നേഹം ചരിത്രത്തെ അമ്പരപ്പിച്ചിട്ടുണ്ട് അത്രക്കേറെയാണ് സ്നേഹം

ഭർത്താവിനെ ശത്രുക്കൾ വെട്ടിയാൽ സ്വന്തം ശരീരംകൊണ്ട് വെട്ട് തടുക്കും ആ വിധത്തിലാണവരുടെ നിൽപ്പ് ഖലീഫക്ക് ബോധം വന്നു നാഇലയെ കരുണയോടെ നോക്കി സ്വരം താഴ്ത്തി പറഞ്ഞു;

നാഇലാ....ഇന്ന് ഞാൻ വധിക്കപ്പെട്ടേക്കാം അല്ലാഹുവിന്റെ റസൂൽ (സ)എന്നെ നോമ്പ് തുറക്കാൻ ക്ഷണിച്ചിട്ടുണ്ട്
നാഇലയുടെ കണ്ണുകൾ തിളങ്ങി കണ്ണുനീർത്തുള്ളികളുടെ തിളക്കം

പോവുകയാണ് സമയമായിപ്പോയി

സായഹ്നമായി നോമ്പു തുറക്കാൻ സമയമാവുന്നു ഒരിറ്റ് വെള്ളമില്ല

നാഇല വിപ്ലവകാരികളുടെ മുമ്പിലേക്കു ചെന്നു ഇങ്ങനെ ആവശ്യപ്പെട്ടു
ഖലീഫക്ക് നോമ്പു തുറക്കാൻ സമയമായിരിക്കുന്നു കുറച്ചു വെള്ളം തരണം

വിപ്ലവകാരികളുടെ മുഖത്ത് പരിഹാസം ചപ്പുചവറുകൾ നിറഞ്ഞ ഒരു കുഴിയുണ്ട് അതിൽ മലിനജലവുമുണ്ട് നിനക്ക് വേണമെങ്കിൽ ആ കുഴിയിലെ വെള്ളമെടുക്കാം അതായിരുന്നു ധിക്കാരികളുടെ മറുപടി നാഇല മടങ്ങിപ്പോന്നു വെള്ളമില്ല ഒന്നുമില്ല മഗ്രിബ് കഴിഞ്ഞു ഇശാഹ് കഴിഞ്ഞു പിന്നെയും മണിക്കൂറുകൾ കടന്നുപോയി പാതിരാത്രിയും കഴിഞ്ഞു

ഭർത്താവിന് ഒരു തുള്ളി വെള്ളം കൊടുക്കാൻ തനിക്കു കഴിഞ്ഞോ ? നാഇല സ്വയം കുറ്റപ്പെടുത്തി

ഒരൽപം വെള്ളം അത് കിട്ടിയേ മതിയാവൂ അയൽപക്കത്തെ വീടുകളിൽ വെള്ളം കാണും അവരുടെ മനസ്സിലും വെള്ളത്തെക്കുറിച്ചുള്ള ചിന്ത കാണും കൊണ്ടുവന്നുതരാൻ വിപ്ലവകാരികൾ സമ്മതിക്കില്ല ഒരു രാത്രി കൂടി അവസാനിക്കുകയാണ് വിശുദ്ധ ഖുർആൻ താഴെ വെക്കാൻ തോന്നുന്നില്ല ഖലീഫ പാരായണം ചെയ്തുകൊണ്ടേയിരുന്നു വല്ലാത്തൊരാവേശത്തോടെ നാഇല കടന്നു വന്നു കൈയിൽ ചെറിയ പാത്രം പാത്രത്തിൽ വെള്ളം ഇതാ വെള്ളം കുടിച്ചോളൂ

ഖലീഫ പറഞ്ഞു: സ്വുബ്ഹി ആയിട്ടുണ്ട് എനിക്ക് ഇന്നും നോമ്പാണ്

വെള്ളം കുടിക്കാനായില്ല കിട്ടാൻ വൈകിപ്പോയി വിപ്ലവകാരികൾ ചൂടുപിടിച്ച ചിന്തയിലാണ് മക്കയിൽ ഹജ്ജിന്റെ കർമങ്ങളല്ലാം അവസാനിച്ചിട്ടുണ്ട് വൈകാതെ ഹാജിമാർ മദീനയിൽ എത്തിത്തുടങ്ങും അവർ തിരിച്ചു വന്നാൽ തങ്ങളുടെ പരിപാടികൾ നടപ്പിലാക്കാൻ ഇതുപോലെ സൗകര്യം കിട്ടിയെന്ന് വരില്ല മറ്റൊരു വാർത്തയും കേൾക്കുന്നുണ്ട് മുആവിയ സിറിയയിൽ നിന്ന് ഒരു സൈന്യത്തെ അയച്ചിരിക്കുന്നു

ഖലീഫയെ സംരക്ഷിക്കാനാണവർ വരുന്നത് വന്നാൽ തങ്ങൾ മദീന വിട്ടു പോവേണ്ടിവരും

ഇബ്നുസ്സബാ ഇസ്ലാമിന്റെ ശത്രുവാണ് ഇസ്ലാമിന്റെ നാശമാണവൻ കാംക്ഷിക്കുന്നത് പല തെറ്റിദ്ധാരണകളുടെയും പേരിലാണ് പതിനായിരത്തോളം വരുന്ന ജനക്കൂട്ടം അവന്റെ കൂടെ നിൽക്കുന്നത് ഒരുപാട് വഞ്ചനകളും കള്ളമൊഴികളും നടത്തിയാണ് സ്ഥിതിഗതികൾ ഈ വിധത്തിലെത്തിച്ചത് ഇതുപോലൊരു സന്ദർഭം ഇനി വന്നുകൊള്ളണമെന്നില്ല ആ കർമം ഇന്നുതന്നെ നടക്കണം ഈ വെള്ളിയാഴ്ച തന്നെ 

ഈജിപ്തുകാരായ ചില ദുഷ്ടന്മാരെ കർമം നിർവഹിക്കാൻ ചുമതലപ്പെടുത്തി രാത്രിയുടെ ഇരുൾ നീങ്ങിത്തടങ്ങി ഖലീഫ രണ്ട് റക്അത്ത് നിസ്കരിച്ചു ദുആ ഇരന്നു മുസ്ഹഫ് കയ്യിലെടുത്തു പാരായണം തുടങ്ങി പരിസരത്തെക്കുറിച്ചു ചിന്തയില്ല വിശുദ്ധ ഖുർആൻ വചനങ്ങൾ മാത്രമാണ് മനസ്സിൽ

എത്രയോ തവണ പാരായണം ചെയ്തു കഴിഞ്ഞ വചനങ്ങളാണ് വീണ്ടും ഓതുന്നത് ഒരിക്കലും പുതുമ നശിക്കാത്ത വചനങ്ങൾ പാരായണം ചെയ്യുംതോറും ആവേശം വർധിക്കുകയാണ് ആശയങ്ങൾ മനസ്സിന്റെ അടിത്തട്ടിൽ സ്പർശിക്കുന്നു മരണത്തിന്റെ നിഴൽ നീണ്ടുവരികയാണ് ആ നിഴലിലേക്കു നോക്കാതെ പാരായണം തുടരുന്നു

ഹസൻ (റ),ഹുസൈൻ (റ) ,മുഹമ്മദ് ബ്നു ത്വൽഹ (റ),അബ്ദുല്ലാഹിബ്നു സുബൈർ (റ) തുടങ്ങിയവർ വീടിന്റെ മുൻഭാഗത്ത് കാവൽ നിൽക്കുകയായിരുന്നു അവർക്കു സംശയം തോന്നാത്തവിധം ചിലർ പിൻഭാഗത്തെ മതിൽ ചാടിക്കടന്നു വീട്ടിനകത്തു പ്രവേശിച്ചു

ഖലീഫ അവരോടിങ്ങനെ പറഞ്ഞു:

നിങ്ങളെന്നെ വധിക്കരുത് വധിച്ചാൽ കലാപം തീരില്ല എന്നെ വധിച്ചാൽ നിങ്ങൾക്കൊരിക്കലും സ്നേഹത്തോടെ ജീവിക്കാൻ കഴിയില്ല എനിക്കു ശേഷം നിങ്ങളൊരിക്കലും ഒറ്റക്കെട്ടായി നിസ്കരിക്കില്ല
എന്നെ കൊന്നാൽ അതിന്റെ പ്രത്യാഘാതം തീരില്ല ശത്രുക്കൾ അതൊന്നും വകവെച്ചില്ല ആദ്യത്തെ വെട്ട് വലത്ത് കൈക്കാണ് അപ്പോൾ ഖലീഫ പറഞ്ഞു: 

ഖുർആൻ ആയത്തുകൾ എഴുതിയ ആദ്യത്തെ കൈക്കാണ് നിങ്ങൾ വെട്ടിയത് മുസ്ഹഫിൽ രക്തം വീണു അത് അടച്ച് മാറോട് ചേർത്തു പിടിച്ചു നാഇല ഖലീഫയുടെ മേൽ കെട്ടിപ്പിടിച്ചു കിടന്നു അവരുടെ കൈവിരലുകൾ വെട്ടേറ്റു തെറിച്ചുപോയി ശത്രുക്കൾ നാഇലയെ വലിച്ചെറിഞ്ഞു ഖലീഫയെ തുരുതുരാ വെട്ടി രക്തം വാർന്നൊഴുകി ഖലീഫ ശഹീദായി 

ഹിജ്റ 35ദുൽഹജ്ജ് 18 വെള്ളിയാഴ്ച രാവിലെയായിരുന്നു അത് സബഇകൾ വീട്ടിനകത്തേക്കു ഇരിച്ചു കയറി അവിടെയുള്ളതെല്ലാം കൊള്ളയടിച്ചു പിന്നീടവർ ബൈത്തുൽ മാലിലേക്കു കുതിച്ചു സമ്പന്നമായ ട്രഷറി കൊള്ളയടിച്ചു എവിടെയും അരാജകത്വം നടമാടി ഒരു പെൺപുലിയുടെ ശൗര്യത്തോടെ ഭർത്താവിന്റെ മയ്യിത്തിന് കാവൽ നിൽക്കുകയാണ് നാഇല

മൂന്നു ദിവസം ഇതേ നില തുടർന്നു അതിനു ശേഷം അലി(റ) വിന്റെ അപേക്ഷ പ്രകാരം സബഇകൾ മയ്യിത്ത് ഖബറടക്കാൻ അനുവദിച്ചു രാത്രിയിലായിരുന്നു മയ്യിത്ത് ഖബറടക്കിയത്
മയ്യിത്ത് വഹിച്ചുകൊണ്ടുള്ള യാത്രയിൽ പതിനേഴ് പേരുണ്ടായിരുന്നു ഒരു വിളക്കും പിടിച്ച് നാഇല അവരോടൊപ്പം നടന്നു ചെറുപ്പക്കാരിയായ നാഇലയെ വിവാഹം ചെയ്യാൻ പിൽക്കാലത്ത് പലരും വന്നെങ്കിലും അവർ സമ്മതിച്ചില്ല അവർ സ്നേഹസമ്പന്നനായ ഭർത്താവിന്റെ ഓർമകൾ താലോലിച്ചുകൊണ്ട് ഒരായുഷ്കാലം ജീവിച്ചു തീർത്തു


ദുഃഖം നിറഞ്ഞ ഓർമ്മകൾ



(Picture of Martyr's Blood-Stained Quran Found at Christchurch
Tragic Picture of a Martyr’s Blood-Stained Quran Found at the Scene of Christchurch Mosque Attack in New Zealand.)


ഉസ്മാൻ (റ) എട്ട് തവണ വിവാഹിതനായിട്ടുണ്ടെന്ന് ചില ചരിത്രകാരന്മാർ പറയുന്നു

ആദ്യ ഭാര്യ നബി (സ)യുടെ പുത്രി റുഖിയ്യ അവരുടെ മരണശേഷം നബി (സ)യുടെ മറ്റൊരു പുത്രിയായ ഉമ്മുകുൽസൂമിനെ വിവാഹം ചെയ്തു
അവരുടെ മരണശേഷം ഗസ്വാന്റെ മകൾ ഫാഖിത്തയെ വിവാഹം ചെയ്തു അബ്ദുല്ലാഹിൽ അസ്ഗർ എന്ന കുട്ടിയെ പ്രസവിച്ചത് ഇവരാണ്

ജുൻദുബിന്റെ മകൾ ഉമ്മു അംറിനെ പിന്നീട് വിവാഹം ചെയ്തു അംറ് എന്ന കുട്ടിയെ പ്രസവിച്ച ശേഷമാണ് ഉമ്മു അംറ് എന്ന പേര് കിട്ടിയത് ഖാലിദ്, അബാൻ, ഉമർ,മർയം എന്നീ കുട്ടികളെയും പ്രസവിച്ചതാണ്

മഖ്സൂം ഗോത്രക്കാരനായ മുഗീറയുടെ മകൻ അബ്ദുശ്ശംസിന്റെ മകൻ വലീദിന്റെ മകൾ ഫാത്വിമയെ വിവാഹം ചെയ്തു

വലീദ് ,സഈദ് ,ഉമ്മു സഹ്ദ് എന്നീ കുട്ടികൾ ജനിച്ചു പിന്നീട് ഉമ്മു ബനീൻ എന്ന വനിതയെ വിവാഹം ചെയ്തു ഉയയ്നയുടെ മകളാണിവർ അബ്ദുൽ മാലിക് എന്ന കുട്ടി ജനിച്ചു ഭാര്യയുടെ വിയോഗാനന്തരം ശൈബത്തുബ്നു റബീഅത്തുൽ അമവിയ്യഃയുടെ മകൾ റംലയെ വിവാഹം ചെയ്തു ആഇശ ,ഉമ്മു അബാൻ, ഉമ്മു അംറ് എന്നിവർ ജനിച്ചു ഫറാഫസ്വത്തിന്റെ മകൾ നാഇലയാണ് അവസാനത്തെ ഭാര്യ നാഇല ക്രൈസ്തവ കുടുംബത്തിലെ അംഗമായിരുന്നു അവർ ഇസ്ലാം മതം സ്വീകരിക്കുകയും ഉസ്മാൻ (റ)വിന്റെ ഭാര്യയായിത്തീരുകയും ചെയ്തു

നാഇല ബുദ്ധിമതിയും സുന്ദരിയുമായ ധീര വനിതയായിരുന്നു കവിത രചിക്കാനുള്ള കഴിവുണ്ടായിരുന്നു മറ്റുള്ളവരുടെ കവിതകൾ പാടുകയും ആസ്വദിക്കുകയും ചെയ്തിരുന്നു

പല ഭാര്യമാരുടെയും മരണം നേരിൽ കാണാനും ദുഃഖം അനുഭവിക്കാനും ഉസ്മാൻ (റ)വിന് വിധിയുണ്ടായി

നാഇല ജനിച്ചതും വളർന്നതും ക്രൈസ്തവ കുടുംബത്തിലായിരുന്നതിനാൽ ഇസ്ലാമിൽ വന്ന ശേഷമാണ് വിശുദ്ധ ഖുർആൻ അടുത്തറിയുന്നത് പാരായണം ചെയ്തപ്പോൾ അതിശയിച്ചുപോയി ഇസ്ലാമിനെ അവർ വല്ലാതെ ഇഷ്ടപ്പെട്ടു പിന്നെയവർ നന്നായി പഠിക്കാൻ തുടങ്ങി ഭർത്താവിന്റെ ജീവിതം തന്നെയായിരുന്നു മുഖ്യ പഠന വിഷയം പകലുകൾ നോമ്പുകളായി കടന്നുപോയി രാവുകൾ സുന്നത്ത് നിസ്കാരങ്ങൾ കൊണ്ട് ധന്യമായി

ഭർത്താവ് നിസ്കാരത്തിൽ എത്രയോ നേരം വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നു അതിനെല്ലാം നാഇല സാക്ഷിയായി

ഭർത്താവിന്റെ ഔദാര്യശീലം ധീരത ,കുടുംബസ്നേഹം എന്നിവയെല്ലാം നാഇലയെ ആകർഷിച്ചു

അവസാന നാളുകളിൽ നാഇല ഭർത്താവിനെ വിട്ടുപിരിഞ്ഞതേയില്ല കൂടെ നിന്നു

മർവാന്റെ നടപടികൾ ഖലീഫയെ കുഴപ്പത്തിലാക്കുമെന്ന് നാഇല വിളിച്ചു പറയുമായിരുന്നു പലപ്പോഴും വാക്ക് പോര് നടന്നിട്ടുണ്ട് നാഇലയും മർവാനും തമ്മിൽ മർവാന്റെ കഴിവുകൾ പരിഗണിച്ചും അദ്ദേഹവുമായുള്ള കുടുംബബന്ധം വിശുദ്ധമായി നില നിൽക്കാൻ വേണ്ടിയുമാണ് കൂടെ നിർത്തിയത്

നാഇലയെ കുറ്റപ്പെടുത്താൻ ശ്രമിച്ചപ്പോൾ ഖലീഫയിൽ നിന്ന് മർവാന് നല്ല ശകാരം കിട്ടിയിട്ടുമുണ്ട്

ഹസൻ (റ),ഹുസയ്ൻ (റ)തുടങ്ങി ഒരു കൂട്ടം യുവാക്കൾ ഖലീഫക്ക് കാവൽ നിന്നിരുന്നു സബഇകൾ വാതിലിന് തീയിടുകയും അകത്തേക്ക് ഇരിച്ചു കയറുകയും കാവൽ നിന്നവരെ അക്രമിക്കുകയും ചെയ്തുവെന്നാണ് ചിലർ രേഖപ്പെടുത്തിയിട്ടുള്ളത്

അക്രമം നടക്കുമെന്ന് ഉറപ്പായപ്പോൾ കാവൽക്കാരോട് സ്ഥലം വിട്ടുപോവാൻ ഖലീഫ ആവശ്യപ്പെട്ടു അവർ പോയില്ല അവർക്ക് സബഇകളുടെ ആക്രമണത്തിൽ പരിക്കു പറ്റി മർവാൻ മുറിവേറ്റ് വീണു ഹസൻ (റ) രക്തത്തിൽ കുളിച്ചുപോയി ഇതിന്നിടയിൽ ചിലർ അടുത്ത വീട്ടിലൂടെ ഒളിച്ചു കയറി ഉസ്മാൻ (റ)വിന്റെ മുറിയിലെത്തിയെന്നാണ് ചില ഗ്രന്ഥങ്ങളിൽ പറയുന്നത്

ഉസ്മാൻ (റ)വിനെ വധിക്കുകയും ശരീരം അലങ്കോലപ്പെടുത്തുകയും ചെയ ക്രൂരന്മാരുടെ പേരുകൾ ചിലർ ഉദ്ധരിച്ചിട്ടുണ്ട് ശാഫിഖി,തജീബി,സൗദാൻ,അംറുബ്നു ഹംഖ് ഇവരൊക്കെ ക്രൂരതയിൽ മുൻപന്തിയിലായിരുന്നു

വളരെ രഹസ്യമായാണ് ഖലീഫയുടെ മയ്യിത്ത് ഖബറടക്കിയത് എന്ന് ചിലർ പറയന്നു

ഹസനുബ്നു അലി ,അബ്ദുല്ലാഹിബ്നു സുബൈർ, മുഹമ്മദ് ബ്നു ത്വൽഹ ,മർവാനുബ്നുൽ ഹകം ,സഈദുബ്നുൽ ആസ്വ് തുടങ്ങിയവർ അവസാന ഘട്ടം വരെ ഖലീഫയുടെ കൂടെയുണ്ടായിരുന്നു

അബൂഹുറൈറ (റ) തുടങ്ങിയ പ്രായം ചെന്ന സ്വഹാബികളും ഉണ്ടായിരുന്നു ഖലീഫയുടെ കുടുംബാംഗങ്ങളും ഉണ്ടായിരുന്നതായി പറയുന്നുണ്ട് ഇതിൽ പുത്രന്മാരും പെടുമെന്നാണ് നിഗമനം

അന്നത്തെ പ്രഭാത നിസ്കാരത്തിൽ ഖലീഫ ത്വാഹാ മാ അൻസൽനാ അലൈകൽ ഖുൽആന ലിതശ്ഖാ എന്ന സൂറത്ത് ഓതിയതായി കാണുന്നു നിസ്കാര ശേഷം ഖുർആൻ പാരായണം ചെയ്തു ഫസയക്ഫീകഹുമുല്ലാഹു വഹുവ സ്സമീഉൽ അലീം എന്ന് ഓതിക്കൊണ്ടിരിക്കുമ്പോൾ വെട്ടേറ്റു എന്ന് ചരിത്രത്തിൽ കാണാം

റൂമാനുൽ യമാനി എന്ന ക്രൂരനാണ് ആദ്യം വെട്ടിയത് സൗദാനുബ്നു ഹിംറാൻ ഖലീഫയെ ആഞ്ഞു വെട്ടിയപ്പോൾ നാഇല ചാടി വീഴുകയും സ്വന്തം കൈകൊണ്ട് വെട്ടു തടുക്കുകയും ചെയ്തു അപ്പോഴാണ് വിരലുകൾ അറ്റുപോയത് ഉസ്മാൻ (റ)വിന്റെ സേവകന്മാരിൽ ഒരാളായിരുന്ന നജീഹ് ഇത് കാണുകയും രോഷാകുലനായി സൗദാന്റെ മേൽ ചാടിവീഴുകയും ചെയ്തു സൗദാനെ അദ്ദേഹം വകവരുത്തി

ഈ രംഗം ക്രൂരനായ ഖുതൈറ കാണുന്നു ആ ദുഷ്ടൻ നജീഹിന്റെ മേൽ ചാടിവീഴുന്നു നജീഹിനെ വധിക്കുന്നു

ഖലീഫയുടെ മറ്റൊരു സേവകനാണ് സ്വബീഹ് അദ്ദേഹം ഖുതൈറയുടെ മേൽ ചാടിവീഴുന്നു അവനെ വധിക്കുന്നു ആ മുറിയിൽ നാല് മയ്യിത്തുകൾ

രണ്ട് ശുഹദാക്കൾ 1.ഉസ്മാൻ (റ) 2. നജീഹ്

രണ്ട് കുറ്റവാളികളുടെ ശരീരങ്ങൾ 1.സൗഭാൻ 2.ഖുതൈറ

സബഇകൾ ആഹ്ലാദപൂർവം ഇങ്ങനെ വിളിച്ചു പറഞ്ഞു
ഈ വീട്ടിലുള്ളതെല്ലാം നമുക്കു അനുവദനീയമാണ് സ്ത്രീകൾ വരെ. വരൂ , സ്വന്തമാക്കൂ

സബഇകൾ ഇരച്ചു കയറി വന്നു കുൽസൂമുത്തജീബി എന്ന ദുഷ്ടൻ നാഇലയെ അപമാനിക്കാൻ വന്നു വസ്ത്രത്തിൽ പിടിച്ചു വലിച്ചു ഉസ്മാൻ (റ)വിന്റെ സേവകൻ സ്വബീഹ് ഇത് കണ്ടു വാൾ ചുഴറ്റി ഒറ്റവെട്ട് കുൽസൂമത്തജീബി വെട്ടേറ്റു വീണു മരണപ്പെട്ടു സബഇകൾ സ്വബീഹിന്റെ മേൽ ചാടിവീഴുകയും അദ്ദേഹത്തെ വധിക്കുകയും ചെയ്തു ഈ വിധത്തിലെല്ലാം രേഖകളിൽ കാണുന്നു

ദിവസങ്ങൾ കടന്നുപോയി നാഇല ഒരു വിലാപ കാവ്യം രചിച്ചു തന്റെ ഹൃദയ വേദന കവിതയായി ഒഴുകുന്നു ഏത് മനസ്സിനെയും പിടിച്ചുലക്കുന്ന വരികൾ സംഭവങ്ങളുടെ ദൃക്സാക്ഷി വിവരണം തന്നെ

ഈ കവിതയും അതോടൊപ്പം ചില സാധനങ്ങളും സിറിയയിലെ ഗവർണറായിരുന്ന മുആവിയക്ക് അയച്ചു കൊടുത്തു എന്തൊക്കെയായിരുന്നു സാധനങ്ങൾ?

ഖലീഫയുടെ രക്തം പുരണ്ട കുപ്പായം
ശത്രുക്കൾ അദ്ദേഹത്തിന്റെ താടിയിൽ നിന്ന് പിടിച്ചു പറിച്ചെടുത്ത രോമങ്ങൾ നാഇലയുടെ മുറിക്കപ്പെട്ട വിരലുകൾ മുആവിയയും കൂട്ടരും ഇവ കണ്ട് ഞെട്ടിപ്പോയി രക്തം പുരണ്ട കുപ്പായം പ്രദർശിക്കപ്പെട്ടു ചരിത്രം മറക്കാത്ത പ്രദർശനമായിരുന്നു അത്

ഇബ്നുസ്സാബയുടെ കുതന്ത്രങ്ങളുടെ വിജയം എത്ര ഭയാനകം ഇബ്നുസ്സാബയുടെ പരമ്പര ചരിത്രത്തിനൊപ്പം സഞ്ചരിച്ചു മുസ്ലിം ലോകത്തുടനീളം നാശത്തിന്റെ വിത്തുകൾ വിതറി കലാപകങ്ങൾക്കു മേൽ കലാപങ്ങൾ അതാണ് പിൽക്കാലം ചരിത്രം നമുക്കു കാണിച്ചുതരുന്നത്

അവക്കിടയിലൂടെ പരിശുദ്ധമായ ദീനുൽ ഇസ്ലാം കടന്നുവന്നു അതിന്റെ യാത്ര അന്ത്യനാൾ വരെ തുടരും അല്ലാഹുവിന്റെ സഹായം സത്യവിശ്വാസികൾക്ക് എക്കാലവും ലഭിച്ചു കൊണ്ടിരിക്കും കാലം ചെല്ലുംതോറും ശത്രുക്കൾ ഉപായങ്ങളും ആയുധങ്ങളും മാറ്റിക്കൊണ്ടിരിക്കുന്നു കലാപങ്ങൾക്ക് തീകൊളുത്തിക്കൊണ്ടിരിക്കുന്നു അപ്പോഴും ശാന്തമായ മനസ്സുമായി നീങ്ങുന്ന മുഹ്മിനീങ്ങളെ കാണാം ഇസ്ലാമും ഈമാനും ഇഹ്സാനും മുറുകെ പിടിച്ചു നീങ്ങുന്ന സത്യവിശ്വാസികൾ

ഉസ്മാൻ (റ) സ്വർഗത്തിലാണെന്ന് നബി(സ) സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട് സ്വർഗത്തിൽ എത്തിച്ചേരാനും ഉസ്മാൻ (റ)വിനെ കണ്ടുമുട്ടാനും സർവശക്തനായ റബ്ബേ ഞങ്ങൾക്ക് നീ തൗഫീഖ് നൽകേണമേ ആമീൻ യാറബ്ബൽ ആലമീൻ

No comments:

Post a Comment