Wednesday, 4 November 2026

ദമ്പതികൾ തെറ്റി പിരിയുവാൻ ഭർത്താവിനെതിരിൽ സിഹ്ർ ചെയ്യപ്പെട്ടു. സിഹ്റിന്റെ ബാധ കൊണ്ട് ഭാര്യയെ ഭർത്താവ് മൂന്ന് തവണ ത്വലാഖ് പറഞ്ഞു. ഈ ത്വലാഖ് സംഭവിക്കുമോ


ഒരാൾക്ക് സിഹ്ർ (കൂടോത്രം) ബാധ ഉണ്ടായാലും അയാളുടെ സ്വബോധവും വിവേകവും നിലനിൽക്കുന്നുണ്ടെങ്കിൽ തന്റെ കാര്യങ്ങൾ മനസ്സിലാക്കുന്ന സാഹചര്യത്തിൽ വായിൽ നിന്നു പുറപ്പെടുന്ന വാക്കുകൾ എന്താണെന്നുള്ള ബോധ്യത്തോടെ ഭാര്യയെ ത്വലാഖ് പറഞ്ഞാൽ ആ മൂന്ന് ത്വലാഖുകളും സംഭവിക്കുന്നതാണ്.

എന്നാൽ സിഹ്റിന്റെ പ്രഭാവം അത്രയും ശക്തമാവുകയും അതിന്റെ ഫലമായി ആ വ്യക്തിയുടെ ബുദ്ധി സ്ഥിരതയും വിവേകവും നഷ്ടപ്പെട്ട് താൽക്കാലികമായി സ്വബോധമില്ലാത്ത അവസ്ഥയിൽ താൻ എന്താണ് പറയുന്നതെന്ന് അറിയാത്ത അവസ്ഥയിലാകുകയോ തന്റെ നിയന്ത്രണമില്ലാതെ ത്വലാഖിന്റെ വാക്കുകൾ നാവിൽ നിന്നു വരികയും പിന്നീട് താൻ അത്തരം വാക്കുകൾ പറഞ്ഞതായി പോലും ഓർമ്മയില്ലാത്ത സാഹചര്യമുണ്ടാവുകയും സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ ഇതിന് സാക്ഷ്യം വഹിക്കുകയും ചെയ്യുന്നുവെങ്കിൽ അത്തരമൊരു സാഹചര്യത്തിൽ ആ വ്യക്തിയുടെ ത്വലാഖ് സംഭവിക്കുന്നതല്ല.(ഫതാവാ മഹ്മൂദിയ്യ 12/651)


فَاَلَّذِي يَنْبَغِي التَّعْوِيلُ عَلَيْهِ فِي الْمَدْهُوشِ وَنَحْوِهِ إنَاطَةُ الْحُكْمِ بِغَلَبَةِ الْخَلَلِ فِي أَقْوَالِهِ وَأَفْعَالِهِ الْخَارِجَةِ عَنْ عَادَتِهِ، وَكَذَا يُقَالُ فِيمَنْ اخْتَلَّ عَقْلُهُ لِكِبَرٍ أَوْ لِمَرَضٍ أَوْ لِمُصِيبَةٍ فَاجَأَتْهُ: فَمَا دَامَ فِي حَالِ غَلَبَةِ الْخَلَلِ فِي الْأَقْوَالِ وَالْأَفْعَالِ لَا تُعْتَبَرُ أَقْوَالُهُ وَإِنْ كَانَ يَعْلَمُهَا وَيُرِيدُهَا لِأَنَّ هَذِهِ الْمَعْرِفَةَ وَالْإِرَادَةَ غَيْرُ مُعْتَبَرَةٍ لِعَدَمِ حُصُولِهَا عَنْ الْإِدْرَاكِ صَحِيحٌ كَمَا لَا تُعْتَبَرُ مِنْ الصَّبِيِّ الْعَاقِلِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,3/244]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment