Wednesday, 4 November 2026

ഉളുഹിയ മൃഗം പള്ളിക്കമ്മിറ്റിക്കാരുടെ സംരക്ഷണയിൽ വന്നതിനു ശേഷം ചത്തുപോയാൽ


ഉളുഹിയത്തിന് മഹല്ല് കമ്മിറ്റി ഷെയർ നിശ്ചയിച്ച അടിസ്ഥാനത്തിൽ ആ തുക നൽകി. കമ്മിറ്റിക്കാർ മൃഗത്തെ വാങ്ങി. പള്ളിയിൽ കൊണ്ടുവന്നതിനു ശേഷം അറവിനു മുമ്പ് തന്നെ ഇടിമിന്നൽ ഏറ്റ് ആ മൃഗം ചത്തു. തുടർന്ന് കമ്മറ്റിക്കാർ ചത്ത മൃഗത്തിനു പകരം മറ്റൊന്നിനെ വാങ്ങി ഷെയർ ഇട്ടവരുടെ പേരിൽ അറുത്തു. ആരാണ് രണ്ടാമത് വാങ്ങിയ മൃഗത്തിന്റെ വില വഹിക്കേണ്ടത് കമ്മിറ്റിക്കാരാണോ ആ മൃഗത്തിന് ഷെയർ ഇട്ടവരാണോ ? ഈ രൂപത്തിൽ അവരുടെ ഉളുഹിയ ശരിയാകുമോ 


ചോദ്യത്തിൽ പറയപ്പെട്ട സാഹചര്യത്തിൽ രണ്ടാമതായി വാങ്ങിയ മൃഗത്തിന്റെ വിലയും ഷെയർ നൽകിയവർ (മുവക്കിൽ) തന്നെയാണ് വഹിക്കേണ്ടത്.

കാരണം ആദ്യ മൃഗം ഉളുയത്തിന് മുമ്പ് യാദൃശ്ചികമായി ചത്തു പോയതിനാൽ ഉളുഹിയ അറുക്കാൻ മറ്റൊരു മൃഗം വാങ്ങേണ്ട സാഹചര്യം ഉണ്ടായി. അതിനാൽ ആവശ്യകത (ضرورت) മൂലം കമ്മിറ്റി (വകീൽ) രണ്ടാമത് മറ്റൊരു മൃഗം വാങ്ങി ഉളുഹിയ നടത്തിയ നടപടി ശരിയാണ്. ഷെയർ ഇട്ടവരുടെ തന്നെ ഉളുഹിയയായി അത് അംഗീകരിക്കപ്പെടുന്നതുമാണ്.


دَفَعَ إلَى رَجُلٍ أَلْفَ دِرْهَمٍ وَأَمَرَهُ أَنْ يَشْتَرِيَ لَهُ بِهِ عَبْدًا فَوَضَعَ الْوَكِيلُ الدَّرَاهِمَ فِي مَنْزِلِهِ وَخَرَجَ إلَى السُّوقِ وَاشْتَرَى لَهُ عَبْدًا بِأَلْفِ دِرْهَمٍ وَجَاءَ بِالْعَبْدِ إلَى مَنْزِلِهِ وَأَرَادَ أَنْ يَأْخُذَ الدَّرَاهِمَ لِيَدْفَعَهَا إلَى الْبَائِعِ فَإِذَا الدَّرَاهِمُ قَدْ سُرِقَتْ وَهَلَكَ الْعَبْدُ فِي مَنْزِلِهِ فَجَاءَ الْبَائِعُ وَطَلَبَ مِنْهُ الثَّمَنَ وَجَاءَ الْمُوَكِّلُ يَطْلُبُ مِنْهُ الْعَبْدَ قَالُوا يَأْخُذُ الْوَكِيلُ مِنْ الْمُوَكِّلِ أَلْفَ دِرْهَمٍ وَيَدْفَعُهُ إلَى الْبَائِعِ، وَالْعَبْدُ وَالدَّرَاهِمُ هَلَكَا فِي يَدِهِ عَلَى الْأَمَانَةِ

[مجموعة من المؤلفين ,الفتاوى الهندية ,3/583]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment