Wednesday, 4 November 2026

നബി ﷺ ഏതെങ്കിലും പത്നിയെ വിവാഹമോചനം ചെയ്തിട്ടുണ്ടോ ?


റസൂലുല്ലാഹി ﷺ തങ്ങളുടെ പത്നിമാരിൽപ്പെട്ട ഹഫ്സ (റ) യെ വിവാഹമോചനം ചെയ്തിരുന്നു. എന്നാൽ പിന്നീട് അവരുമായി റജ്അത്ത് (വീണ്ടും ദാമ്പത്യബന്ധത്തിലേക്ക് മടങ്ങുക) ചെയ്യുകയും ചെയ്തു. തങ്ങളുടെ പത്നിമാരിൽപ്പെട്ട സൗദ (റ) വിവാഹമോചനം ചെയ്ത് പിന്നീട് അവരെ റജ്അത്ത് ചെയ്ത് വീണ്ടും ദാമ്പത്യബന്ധത്തിലേക്ക് മടങ്ങിയതായി ചില രിവായതുകളിൽ കാണാം. എന്നാൽ ഈ രിവായത്തിന്റെ സനദ് ഹഫ്സ (റ) യുടെ സംഭവം പോലെ ഉറപ്പിച്ചു പറയാൻ കഴിയില്ല. ത്വലാഖിന്റെ പരാമർശമുള്ള രിവായത്ത് മുർസലും ദുർബലവുമാണ്.

ഇതിനു പുറമെ നബി ﷺ വിവാഹം കഴിച്ചെങ്കിലും ദാമ്പത്യജീവിതം ആരംഭിക്കുന്നതിന് മുമ്പ് വിവാഹമോചനം ചെയ്ത സ്ത്രീകളും അതുപോലെ വിവാഹ ആലോചന മാത്രം നടത്തുകയും പിന്നീട് ഏതെങ്കിലും കാരണത്താൽ വിവാഹം നടക്കാതിരിക്കുകയും ചെയ്ത സ്ത്രീകളും ഉണ്ടായിട്ടുണ്ട്. ഇത്തരം സ്ത്രീകളുടെ പേരുകൾ എണ്ണം വേർപിരിയാനുള്ള കാരണങ്ങൾ എന്നിവയിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്.


حَدَّثَنَا سَهْلُ بْنُ مُحَمَّدِ بْنِ الزُّبَيْرِ الْعَسْكَرِيُّ، حَدَّثَنَا يَحْيَى بْنُ زَكَرِيَّا بْنِ أَبِي زَائِدَةَ، عَنْ صَالِحِ بْنِ صَالِحٍ، عَنْ سَلَمَةَ بْنِ كُهَيْلٍ، عَنْ سَعِيدِ بْنِ جُبَيْرٍ، عَنِ ابْنِ عَبَّاسٍ، عَنْ عُمَرَ: أَنَّ رَسُولَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ طَلَّقَ حَفْصَةَ، ثُمَّ رَاجَعَهَا. رَوَاهُ أَبُو دَاوُدَ.

قَالَ مَوْلَانَا الشَّيْخُ عَبْدُ الْغَنِيِّ الْمُهَاجِرُ الْمَدَنِيُّ فِي «إِنْجَاحِ الْحَاجَةِ»: قَالَ الشَّيْخُ الدَّهْلَوِيُّ فِي «الْمَدَارِجِ»: «إِنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ طَلَّقَ حَفْصَةَ وَاحِدَةً، فَلَمَّا بَلَغَ هَذَا الْخَبَرُ عُمَرَ رَضِيَ اللهُ عَنْهُ، فَاهْتَمَّ لَهُ، فَأُوحِيَ إِلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ: رَاجِعْ حَفْصَةَ، فَإِنَّهَا صَوَّامَةٌ قَوَّامَةٌ، وَهِيَ زَوْجَتُكَ فِي الْجَنَّةِ»

(بَذْلُ الْمَجْهُودِ، ١١/٢٨)

أَخْبَرَنَا مُسْلِمُ بْنُ إِبْرَاهِيمَ، حَدَّثَنَا هِشَامٌ الدَّسْتُوَائِيُّ، حَدَّثَنَا الْقَاسِمُ بْنُ أَبِي بَزَّةَ، أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ بَعَثَ إِلَى سَوْدَةَ بِطَلَاقِهَا، فَلَمَّا أَتَاهَا جَلَسَتْ عَلَى طَرِيقِهِ بَيْتَ عَائِشَةَ، فَلَمَّا رَأَتْهُ قَالَتْ: أَنْشُدُكَ بِالَّذِي أَنْزَلَ عَلَيْكَ كِتَابَهُ، وَاصْطَفَاكَ عَلَى خَلْقِهِ، لِمَ طَلَّقْتَنِي؟ أَلِمَوْجِدَةٍ وَجَدْتَهَا فِيَّ؟ قَالَ: لَا. قَالَتْ: فَإِنِّي أَنْشُدُكَ بِمِثْلِ الْأُولَى لَمَّا رَاجَعْتَنِي، وَقَدْ كَبِرْتُ، وَلَا حَاجَةَ لِي فِي الرِّجَالِ، وَلَكِنِّي أُحِبُّ أَنْ أُبْعَثَ فِي نِسَائِكَ يَوْمَ الْقِيَامَةِ، فَرَاجَعَهَا النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ، قَالَتْ: فَإِنِّي قَدْ جَعَلْتُ يَوْمِي وَلَيْلَتِي لِعَائِشَةَ حَبِيبَةِ رَسُولِ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ.

(الطَّبَقَاتُ الْكُبْرَى، ذِكْرُ أَزْوَاجِ رَسُولِ اللهِ ﷺ، ٨/٥٤، ط. دَارُ صَادِرٍ - بَيْرُوت)

وَأَخْرَجَ التِّرْمِذِيُّ عَنِ ابْنِ عَبَّاسٍ بِسَنَدٍ حَسَنٍ أَنَّ سَوْدَةَ خَشِيَتْ أَنْ يُطَلِّقَهَا رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ، فَقَالَتْ: لَا تُطَلِّقْنِي وَأَمْسِكْنِي، وَاجْعَلْ يَوْمِي لِعَائِشَةَ، فَفَعَلَ، فَنَزَلَتْ: ﴿فَلَا جُنَاحَ عَلَيْهِمَا أَنْ يُصْلِحَا بَيْنَهُمَا صُلْحًا، وَالصُّلْحُ خَيْرٌ﴾.

وَأَخْرَجَهُ ابْنُ سَعْدٍ مِنْ حَدِيثِ عَائِشَةَ مِنْ طُرُقٍ، فِي بَعْضِهَا أَنَّهُ بَعَثَ إِلَيْهَا بِطَلَاقِهَا، وَفِي بَعْضِهَا أَنَّهُ قَالَ لَهَا: اعْتَدِّي، وَالطَّرِيقَانِ مُرْسَلَانِ، وَفِيهِمَا أَنَّهَا قَعَدَتْ لَهُ عَلَى طَرِيقِهِ، فَنَاشَدَتْهُ أَنْ يُرَاجِعَهَا، وَجَعَلَتْ يَوْمَهَا وَلَيْلَتَهَا لِعَائِشَةَ، فَفَعَلَ.

وَمِنْ طَرِيقِ مَعْمَرٍ قَالَ: بَلَغَنِي أَنَّهَا كَلَّمَتْهُ، فَقَالَتْ: مَا بِي عَلَى الْأَزْوَاجِ مِنْ حِرْصٍ، وَلَكِنِّي أُحِبُّ أَنْ يَبْعَثَنِيَ اللهُ يَوْمَ الْقِيَامَةِ زَوْجًا لَكَ.

(الْإِصَابَةُ فِي تَمْيِيزِ الصَّحَابَةِ، ٧/٧٢٠-٧٢١، ط. دَارِ الْجِيلِ، بَيْرُوت)



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment