Wednesday, 4 November 2026

നമസ്കാരത്തിൽ അത്തഹിയ്യാത്ത് രണ്ട് പ്രാവശ്യം ഓതിയാൽ എന്താണ് വിധി?


ഇമാമായാലും മുൻഫരിദ് ആയാലും ആദ്യ അത്തഹിയ്യാത്തിൽ അബദ്ധത്തിലോ മറന്നുകൊണ്ടോ അത്തഹിയ്യാത്ത് രണ്ട് പ്രാവശ്യം ഓതിയാൽ രണ്ടാമത് ഓതിയത് കാരണം മൂന്നാം റകഅത്തിലേക്ക് എഴുന്നേൽക്കുന്നതിൽ (ഫർളായ കിയാമിൽ) വൈകൽ സംഭവിക്കുന്നു. അതിനാൽ നമസ്കാരത്തിന്റെ അവസാനം സഹ്വിന്റെ സുജൂദ് നിർബന്ധമാകും.

എന്നാൽ മുഖ്തദി മറന്നുകൊണ്ടായാലും മനപ്പൂർവ്വമായാലും ആദ്യ അത്തഹിയ്യാത്തിൽ രണ്ട് പ്രാവശ്യം അത്തഹിയ്യാത്ത് ഓതിയാൽ സഹ്വിന്റെ സുജൂദ് നിർബന്ധമില്ല. എന്നാൽ മനപ്പൂർവ്വം ഇങ്ങനെ ചെയ്യുന്നത് ശരിയല്ല.

അതുപോലെ അവസാന അത്തഹിയ്യാത്തിൽ അത് രണ്ട്/ നാല് റകഅത്ത് നമസ്കാരമായാലും അത്തഹിയ്യാത്ത് രണ്ട് പ്രാവശ്യം ഓതിയാലും സഹ്വിന്റെ സുജൂദ് നിർബന്ധമാകില്ല.


إذا كرر التشهد في القعدة الأولى فعليه سجود السهو، وإن كررها في القعدة الثانية فلا

[ابن مَازَةَ ,المحيط البرهاني في الفقه النعماني ,1/505]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment