ഇമാം നിസ്കാരത്തിൽ فَأَمَّا مَنْ ثَقُلَتْ مَوَازِينُهُ എന്ന ആയത്ത് ഓതിയ ശേഷം فَهُوَ فِي عِيشَةٍ رَاضِيَةٍ എന്നതിന് പകരം فَأُمُّهُ هَاوِيَةٌ എന്ന് ഓതിയാൽ നിസ്കാരം ഫാസിദ് ആകുന്നതാണ്. കാരണം ഈ തെറ്റിലൂടെ ഖുർആൻ പാരായണത്തിന്റെ അർത്ഥത്തിൽ ഗുരുതരമായ അർത്ഥവ്യതിയാനം സംഭവിച്ചിരിക്കുന്നു.
അർത്ഥ വ്യത്യാസവും പരസ്പരവിരുദ്ധതയും ഉണ്ടാകുന്ന തരത്തിൽ ഓതിയാൽ ഉദാ: റഹ്മത്ത് (കാരുണ്യം) സംബന്ധിച്ച ആയത്ത് ഒരു ശിക്ഷ സംബന്ധിച്ച ആയത്ത് കൊണ്ട് അവസാനിപ്പിക്കുകയോ അല്ലെങ്കിൽ ശിക്ഷയുടെ ആയത്ത് റഹ്മത്തിന്റെ ആയത്ത് കൊണ്ട് അവസാനിപ്പിക്കുകയോ ചെയ്താൽ ഇമാം അബൂ ഹനീഫ (റ) ഇമാം മുഹമ്മദ് (റ) എന്നിവരുടെ അഭിപ്രായപ്രകാരം അയാളുടെ നിസ്കാരം ഫാസിദാകുന്നതാണ്. കാരണം അല്ലാഹു അറിയിച്ച കാര്യത്തിന് വിരുദ്ധമായ കാര്യമാണ് അയാൾ ഓതുന്നത്. അതിനാൽ إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَٰئِكَ هُمْ شَرُّ الْبَرِيَّةِ പോലെയുള്ള ഗുരുതര അർത്ഥവ്യതിയാനം സംഭവിച്ചാൽ നിസ്കാരം ഫാസിദാകുമെന്നത് തന്നെയാണ് ഫുഖഹാക്കളുടെ പ്രബലാഭിപ്രായം.
وَإِنْ كَانَ اخْتِلَافًا فَتَبَاعُدًا نَحْوَ أَنْ يَخْتِمَ آيَةَ الرَّحْمَةِ بِآيَةِ الْعَذَابِ أَوْ آيَةَ الْعَذَابِ بِآيَةِ الرَّحْمَةِ فَعَلَى قَوْلِ أَبِي حَنِيفَةَؒ وَمُحَمَّدٍؒ تَفْسُدُ صَلَاتُهُ ... وَفِي الْخَانِيَّةِ: وَالصَّحِيحُ هُوَ الْفَسَادُ
(الفتاوى التاتارخانية ٢/٩٦، رقم: ١٨٤٣)
أَمَّا إِذَا غَيَّرَ الْمَعْنَى بِأَنْ قَرَأَ: ﴿إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَٰئِكَ هُمْ شَرُّ الْبَرِيَّةِ﴾ إِلَى قَوْلِهِ: ﴿خَالِدِينَ فِيهَا أُولَٰئِكَ هُمْ خَيْرُ الْبَرِيَّةِ﴾ تَفْسُدُ عِنْدَ عَامَّةِ عُلَمَائِنَا وَهُوَ الصَّحِيحُ
(الفتاوى الهندية ١/٨١)
وَإِنْ تَغَيَّرَ الْمَعْنَى بِأَنْ قَرَأَ: «إِنَّ الْأَبْرَارَ لَفِي جَحِيمٍ، وَإِنَّ الْفُجَّارَ لَفِي نَعِيمٍ»، أَوْ قَرَأَ: «إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَٰئِكَ هُمْ شَرُّ الْبَرِيَّةِ»، أَوْ قَرَأَ: «وُجُوهٌ يَوْمَئِذٍ عَلَيْهَا غَبَرَةٌ، أُولَٰئِكَ هُمُ الْمُؤْمِنُونَ حَقًّا» تَفْسُدُ صَلَاتُهُ؛ لِأَنَّهُ أَخْبَرَ بِخِلَافِ مَا أَخْبَرَ اللَّهُ تَعَالَى بِهِ، وَقَالَ بَعْضُهُمْ: لَا تَفْسُدُ صَلَاتُهُ لِعُمُومِ الْبَلْوَى، وَالْأَوَّلُ أَصَحُّ
(فتاوى قاضي خان على الفتاوى الهندية ١/١٥٢)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment