Thursday 1 October 2020

വിമാന യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

 

വിമാനയാത്രക്കാരായ ഉപഭോക്താക്കളുടെപ്രശ്നങ്ങൾ പരിഹരിക്കുവാൻ AirSewa app/portal  നിലവിലുണ്ട്. 

കേന്ദ്ര വ്യോമയാന മന്ത്രാലയമാണ് (MoCA)  ഈ app  നടപ്പിൽ വരുത്തിയിട്ടുള്ളത്. 

വിമാനയാത്രയുമായി ബന്ധപ്പെട്ട പരാതികൾ, നഷ്ടപ്പെട്ട ബാഗേജുകൾ, ഓരോ എയർപോർട്ടിലും ബാഗേജുകൾക്ക് വേണ്ടിയുള്ള ക്ലോക്ക് റൂമുകളെ കുറിച്ചുള്ള അറിവുകൾ,  വിമാനത്താവളത്തിന് പുറത്തുള്ള യാത്രാസൗകര്യങ്ങൾ, റദ്ദാക്കിയ യാത്രയുടെ ടിക്കറ്റിന്റെ  പണം തിരിച്ച് ലഭിക്കൽ മുതലായ    കാര്യങ്ങൾ ഈ സംവിധാനത്തിൽ അടങ്ങിയിരിക്കുന്നു.

പല യാത്രക്കാർക്കും ഇതിനെക്കുറിച്ച് അറിവ് ഇല്ലാത്തതിനാൽ നിരവധി ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.  പ്രത്യേകിച്ച് യാത്ര ചെയ്യാത്ത ടിക്കറ്റുകളുടെ പണം തിരികെ ലഭിക്കുന്നതിൽ. 

ഈ ആപ്പ് ഡൗൺലോഡ് ചെയ്ത്  പരാതി ഉന്നയിച്ചാൽ അതിനുള്ള പരിഹാരം ഉണ്ടാവുന്നതായിരിക്കും.  


https://airsewa.gov.in/signin

A dedicated email id, ‘sugam@dgca.nic.in’, has been created in the DGCA website for complaints to be lodged

https://play.google.com/store/apps/details?id=aero.aai.airsewa (AirSewa App - Play Store Link)

No comments:

Post a Comment