Saturday 24 October 2020

മൻഖൂസ് മൗലിദിലെ 'അശ്ശഫാഅത്ത

 

മൻഖൂസ് മൗലിദിലെ അശ്ശഫാഅത്ത ഹബ് ലനാ എന്ന ബൈതിൽ വാഹ് ലനാ എന്നതിന് പകരം വഅഹ് ലനാ എന്നാണെന്നും വാഹ് അർത്ഥരഹിതമാണെന്നും ഒരു ആലിം വാദിക്കുകയും അങ്ങിനെ പറയാൻ മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഏതാണ് ശരി? ഈ ബൈതിന്റെ അർത്ഥമെന്താണ്?


ചോദ്യത്തിൽ പറഞ്ഞ ആളുടെ വാദം ശരിയല്ല. വാഹ് അർത്ഥ രഹിതവുമല്ല. അപകടം എന്ന അർത്ഥം കുറിക്കുന്ന ശബ്ദമാണതെന്ന് ഖാമൂസ് പോലത്തെ ഭാഷ നിഘണ്ടുവിൽ കാണാം. ആ ബൈതിന്റെ അർത്ഥം ഇപ്രകാരമാണ്. നബിമാരിൽ നേതാവായവരെ! അന്ത്യനാളിൽ അങ്ങയുടെ ശഫാഅത്ത് ദയ ചെയ്ത് കൊണ്ട് ഞങ്ങൾക്ക് ദാനമായ് നൽകേണമേ! ശഫാഅത്ത് നഷ്ടപ്പെട്ടാൽ ഞങ്ങളുടെ അപകടം! (ശ ഫാഅത്ത് എന്ന പദം മസ്ദർ ആയത് കൊണ്ട് അതിലേക്ക് മുദക്കറിന്റെ ള്വമീറും മടക്കാവുന്നതാണ്.)


(താജുൽ ഉലമാ ശൈഖുനാ കെ.കെ.സ്വദഖത്തുല്ലാഹ് ഉസ്താദ് (ന:മ) സമ്പൂർണ്ണ ഫതാവാ - 208)

No comments:

Post a Comment