Friday 23 October 2020

വീട്ടുവളപ്പിലെ മരം മുറിക്കാൻ അനുവാദം വാങ്ങേണ്ടതുണ്ടോ?

 

വീട്ടുവളപ്പിലെ മരം മുറിക്കാൻ അനുവാദം വാങ്ങേണ്ടതുണ്ടോ? വീട്ടുവളപ്പിൽ ചന്ദനം വളർത്താമോ ?


ചന്ദനം ഉൾപ്പെടെ 12 ഇനം ഷെഡ്യൂൾഡ് മരങ്ങൾ ഒഴികെയുള്ള മറ്റു മരങ്ങൾ മുറിക്കുന്നതിനും കടത്തി കൊണ്ടു പോകുന്നതിനും അനുവാദം ആവശ്യമില്ല .

ഇപ്പോൾ വനേതര പ്രദേശങ്ങളിലെ വിജ്ഞാപനം ചെയ്യാത്ത വില്ലേജുകളിൽ നിന്നും  നിയന്ത്രണം ബാധകമായ 12 ഇനം മരങ്ങൾ മുറിച്ച് മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകണമെങ്കിൽ തടിയുടെ ഉടമസ്ഥൻ സ്വയം നൽകുന്ന ഒരു പ്രതിജ്ഞ പത്രം വേണം. ഇത് ലഭിക്കുന്നതിന് വൃക്ഷത്തിന്റെ ഉടമസ്ഥൻ തടി കൊണ്ടു പോകുന്നതിനു മുൻപായി ആ പ്രദേശത്ത് അധികാരപരിധിയിലുള്ള ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ മുമ്പാകെ ഏത് ഭൂമിയിൽ നിന്നാണ് മരം മുറിച്ചത്, ആ  ഭൂമിയുടെ സർവേ നമ്പർ, വൃക്ഷങ്ങളുടെ എണ്ണം,  വൃക്ഷങ്ങളുടെ ഇനം,  തടിയുടെ അളവ്, ഏതു സ്ഥലത്തേക്കാണ് തടി കൊണ്ടു പോകുന്നത്  തുടങ്ങിയ വിവരങ്ങൾ അടങ്ങിയ ഒരു പ്രതിജ്ഞാപത്രം  നേരിട്ട് കൊടുത്ത് രസീത്  വാങ്ങുകയോ, കൈപ്പറ്റ രസീത് കൂടിയ രജിസ്ട്രേഡ് തപാൽ മുഖേന അയക്കുകയോ ചെയ്യേണ്ടതാണ്. ഇങ്ങനെ കൊടുക്കുന്ന പത്രത്തിന് ഫോറസ്റ്റ് റേഞ്ച് ഓഫീസർ കൈപ്പറ്റ് രസീത് നൽകുന്നതും അങ്ങനെ കൈപ്പറ്റ് രസീത് നൽകിയിട്ടുള്ള പത്രത്തിന്റെ പകർപ്പ് തടി കൊണ്ട്പോകുന്ന സമയത്ത് അതിനോടൊപ്പം ഉണ്ടായിരിക്കേണ്ടതാണ്. 

എന്നാൽ റിസർവ് വനാതിർത്തിയിൽ നിന്നും 5 കിലോമീറ്ററിനുള്ളിൽ ഉള്ള വനേതര ഭൂമിയിൽ നിന്നുമാണ് നിർദ്ദേശിക്കപ്പെട്ട വിഭാഗത്തിലെ തടികൊണ്ടു പോകുന്നതെങ്കിൽ, അപേക്ഷ കൊടുത്ത് 15 ദിവസങ്ങൾക്കുള്ളിൽ ആവശ്യമായ പരിശോധന ഫോറസ്റ്റ് റേഞ്ച് ഓഫീസർ നടത്തേണ്ടതാണ്.. അപേക്ഷയിൽ ഉള്ള തീരുമാനം 20 ദിവസങ്ങൾക്കുള്ളിൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ എടുക്കേണ്ടത് അങ്ങനെ ഇല്ലെങ്കിൽ, ഫോറസ്റ്റ് റേഞ്ച് ഓഫീസർ കൈപ്പറ്റ് രസീത് കിട്ടിയതായി കരുതപ്പെടുന്നു, 

വിജ്ഞാപനം ചെയ്യപ്പെട്ട വില്ലേജുകളിലെ ഒരു ഹെക്ടറിൽ താഴെയുള്ള ഭൂമിയിലെ സ്പെസിഫൈഡ് അഥവാ നിയന്ത്രണം ബാധകമായ 12 ഇനം മരങ്ങളും, ഒരു ഹെക്ടറിന് മുകളിലുള്ള  ഭൂമിയിലുള്ള ഷെഡ്യൂൾ അഥവാ നിയന്ത്രണം ബാധകമാകാത്ത 20 ഇനം ഒഴികെയുള്ള മരങ്ങൾ മുറിക്കുന്നതിനും, കടത്തി കൊണ്ടു പോകുന്നതിനും ബന്ധപ്പെട്ട റേഞ്ച് ഓഫീസർക്ക് അപേക്ഷ നൽകി അനുവാദം വാങ്ങിയിരിക്കണം.


ഏതെല്ലാം മരങ്ങൾ മുറിക്കുന്നതിന് ആണ് മുൻകൂർ അനുവാദം വാങ്ങേണ്ടത്? 


കേരളത്തിലെ നോട്ടിഫൈഡ് ചെയ്തിട്ടുള്ള 50 വില്ലേജുകളിൽ ഒരു ഹെക്ടറിൽ താഴെയുള്ള ഭൂമിയിലെ ഇനിപറയുന്ന 12 തരം മരങ്ങൾ മുറിക്കാൻ അനുവാദം വാങ്ങണം.

ചന്ദനം,  തേക്ക്,  ഇരുൾ, ഈട്ടി,  തേമ്പാവ്, കമ്പകം ചടച്ചി, ചന്ദനവേമ്പ്, എബണി, വെള്ളകിൽ, ചീനി,  ചെമ്പകം.

ഒരു ഹെക്ടറിൽ കൂടുതൽ വിസ്തീർണമുള്ള ഭൂമിയിലെ ഷെഡ്യൂൾഡ് മരങ്ങൾ (20 എണ്ണം) ഒഴികെയുള്ള എല്ലാ മരങ്ങളും മുറിക്കുവാനും അനുവാദം വാങ്ങണം.


കേരളത്തിലെ നോട്ടിഫൈഡ് ചെയ്ത സ്ഥലങ്ങൾ ഏതൊക്കെ? 

കേരളത്തിലെ 1453 വില്ലേജുകളിൽ 50 എണ്ണം നോട്ടിഫൈ ചെയ്ത വില്ലേജുകളാണ്. ഇതിനു പുറമെ ഏലം,  കാപ്പിത്തോട്ടങ്ങൾ സമുദ്രതീരത്തെ കണ്ടൽവനങ്ങൾ എന്നിവയും നോട്ടിഫൈ ചെയ്ത ഭൂവിഭാഗങ്ങളുടെ ഗണത്തിൽ പെടുന്നു. ഇങ്ങനെ നോട്ടിഫൈ ചെയ്ത സ്ഥലങ്ങളിൽ നിന്ന് മരം മുറിക്കുന്നതിന് നിയന്ത്രണമുണ്ട്.


എന്താണ് വനേതര ഭൂമി എന്നത് കൊണ്ട് അർത്ഥമാക്കുന്നത് ? 

എല്ലാ സ്വകാര്യ ഭൂമിയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ ഭൂമിയും വനേതര ഭൂമിയാണ്.


വീട്ടുവളപ്പിൽ ചന്ദനമരം വളർത്താമോ ? 

വളർത്താം. എന്നാൽ ചന്ദനമരങ്ങൾ മുറിക്കുന്നതും കൊണ്ടുപോകുന്നതും വിൽക്കുന്നതും വനം വകുപ്പ് മുഖേന ആയിരിക്കണമെന്ന് ചട്ടപ്രകാരം നിർബന്ധമുണ്ട്.


നോട്ടിഫൈ ചെയ്യാത്ത സ്ഥലത്തിന്റെ പ്രത്യേകതകൾ എന്തെല്ലാം? 

സ്വകാര്യ ഭൂമിയിൽ നോട്ടിഫൈ ചെയ്യാത്ത സ്ഥലത്ത് നിൽക്കുന്ന ഏതു മരവും മുറിക്കാനും കടത്തിക്കൊണ്ടു പോകുവാനുംഉടമയ്ക്ക്  പൂർണമായ അധികാരം ഉണ്ട്.

സ്വകാര്യ ഭൂമിയിൽ നിൽക്കുന്ന നിയന്ത്രണം ബാധകമായ ഏതെങ്കിലും ഒരു മരം മുറിച്ച് അതിനുശേഷം അത് പുറത്തേക്ക് കടത്തിക്കൊണ്ടു പോകണമെങ്കിൽ ബന്ധപ്പെട്ട ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് ഇതുസംബന്ധിച്ച് ഒരു ഡിക്ലറേഷൻ ഫോം സമർപ്പിക്കേണ്ട സമ്മതപത്രം നേടിയെടുക്കേണ്ടതാണ് എന്നും ഓർക്കുക.


എന്താണ് നോട്ടിഫൈഡ് സ്ഥലങ്ങൾ ? 

നാടിന്റെ ഹരിതഭംഗി ക്ഷേത്രം സംഭവിക്കാനിരിക്കുന്ന അതിനായി പരിസ്ഥിതി പ്രാധാന്യമുള്ള ചില വില്ലേജുകളിൽ വൃക്ഷങ്ങൾ മുറിക്കുന്നതിനു സംബന്ധിച്ച് സർക്കാർ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇത്തരം സ്ഥലങ്ങളാണ് നോട്ടിഫൈഡ് സ്ഥലങ്ങൾ എന്നു പറയുന്നത്.


ഏതൊക്കെ ജില്ലകളിലാണ് നോട്ടിഫൈഡ് സ്ഥലങ്ങൾ ഉള്ളത് ? 

പത്തനംതിട്ട,  ഇടുക്കി, കോട്ടയം,  എറണാകുളം,  തൃശ്ശൂർ, പാലക്കാട് മലപ്പുറം,  കോഴിക്കോട്,  വയനാട്, കണ്ണൂർ


കടപ്പാട് : CONSUMER COMPLAINTS AND PROTECTION SOCIETY (വാട്സ്ആപ് ഗ്രൂപ്പ് )

No comments:

Post a Comment