Thursday 1 October 2020

നിലവിളക്കു കത്തിക്കൽ

 

മഹാന്മാരുടെ മഖ്ബറകളിലും മറ്റു പുണ്യ സ്ഥലങ്ങളിലും നിലവിളക്കു കത്തിക്കുന്നതായി ചിലയിടത്തെല്ലാം കാണപ്പെടുന്നു. ആ കത്തിക്കൽ അമുസ്ലിം ആചാരമല്ലേ? ഇസ്ലാമിൽ അതിനു വല്ല അടിസ്ഥാനവുമുണ്ടോ? മുസ്ലിംകൾ ആ കത്തിക്കൽ ഉപേക്ഷിക്കേണ്ടതല്ലേ?


നിലത്തുവയ്ക്കുന്ന വിളക്കായാലും (നിലവിളക്ക്‌) തൂക്കിയിടുന്നതായാലും വെളിച്ചം ആവശ്യമുള്ളിടത്ത്‌ അതു കൊണ്ട്‌ അപൂർവ്വമെങ്കിലും ഉപകരിക്കാൻ വല്ലവരുമുണ്ടെങ്കിൽ മഖ്ബറയിലും മറ്റും അത്‌ കത്തിക്കാവുന്നതാണ്‌. ഒരുപകാരവുമില്ലാതെ പാഴ്‌വേലയായി കത്തിക്കൽ ധനം ദുർവ്യയം ചെയ്യലാണ്‌. തുഹ്ഫ: ശർവാനി സഹിതം: 10-100. അനുവദനീയകാര്യം അമുസ്ലിംകളും ചെയ്യുന്നുവെന്നത്‌ പ്രശ്നമല്ല. അനാവശ്യവും ദുർവ്യയവുമായ വിളക്കു കത്തിക്കൽ മുസ്ലിംകളും അല്ലാത്തവരും ഉപേക്ഷിക്കേണ്ടതു തന്നെ.

✒ (മുഫ്തി: മൗലാനാ നജീബ്‌ ഉസ്താദ്‌, നുസ്രത്തുൽ അനാം 2000 ജൂൺ)

No comments:

Post a Comment