Monday 26 October 2020

മിസ്വ്അബ് ഇബ്നു ഉമൈർ (റ)

 

ഖുറൈശി ഗോത്രത്തിൽ, ബനൂ അബ്ദിദ്ദാർ വംശത്തിൽ ഉമൈറുബ്നു ഹാശിമിന്റെ മകനായി ക്രി. വ. 625-ലാണു ഉമൈർ (റ) ജനിച്ചത്. ഐശ്വര്യത്തിന്റേയും സുഖസമൃദ്ധിയുടെയും ഇടയിലാണു വളർന്നത്. ഖുറൈശികളിൽ സൗന്ദര്യത്തിൽ മികച്ചുനിന്ന മ്വുസ് അബ് ബ്നു ഉമൈറിനെ (റ)  ഏറ്റവും പരിമളമുള്ള വ്യക്തി എന്നാണു മക്കയിൽ അറിയപ്പെട്ടിരുന്നത്.

മുസ്അബുൽ ഖൈർ എന്ന പേരിൽ അറിയപ്പെട്ട മുസ്അബ് ബ്നു ഉമൈർ ഇസ്ലാമിലെ പ്രഥമ സന്ദേശവാഹകനാണ്. മക്കയിലെ ധനിക കുടുംബത്തിൽ പിറന്നു. വിലപിടിപ്പുള്ള വസ്ത്രങ്ങൾ അണിഞ്ഞും മേത്തരം സുഗന്ധദ്രവ്യങ്ങളുപയോഗിച്ചുമായിരുന്നു ഇസ്ലാമിനു മുമ്പത്തെ ജീവിതം. ധനാഢ്യരായ മാതാപിതാക്കൾ അദ്ദേഹത്തെ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. 

സുമുഖനും അതിബുദ്ധിമാനുമായ സ്വഹാബി പ്രമുഖനായിരുന്നു മിസ്വ്അബുബ്നു ഉമൈര്‍(റ). അതിസന്പന്നതയിലും മാതാപിതാക്കളുടെ പരിലാളനയിലുമായിരുന്നു മിസ്വ്അബുബ്നു ഉമൈറിന്‍റെ യൗവ്വനം. അദ്ദേഹത്തിന്‍റെ ഭംഗിയും ഗ്രാഹ്യശക്തിയും മൂലം മക്കാനിവാസികളുടെ സ്നേഹാദരങ്ങള്‍ മിസ്വ്അബ്(റ) എളുപ്പം പിടിച്ചുപ്പറ്റി. 

മുഹമ്മദ് നബി(സ്വ)യെ കുറിച്ചും ഏകദൈവ വിശ്വാസത്തെ കുറിച്ചുമുള്ള വാര്‍ത്ത മിസ്അബിന്‍റെ കാതിലുമെത്തി. ചിന്താശക്തിയും ഗ്രാഹ്യശേഷിയുമുള്ള മിസ്വ്അബ്(റ) പുതിയ മതത്തില്‍ ആകൃഷ്ടനായി. ഖുറൈശികളുടെ ദുഷ്പ്രവര്‍ത്തികളില്‍ നിന്ന് മുക്തിനേടാന്‍ മുഹമ്മദ് നബി(സ്വ)യും അനുയായികളും വിജ്ഞാന സന്പാദനത്തിനായി അര്‍ഖമിന്‍റെ വീട്ടില്‍ സമ്മേളിക്കാറുണ്ടെന്ന വാര്‍ത്ത മിസ്വ്അബ്(റ) അറിയാനിടയായി. സത്യമതം പുല്‍കാനുള്ള അത്യുല്‍ക്കടമായ ആഗ്രഹം ആ മനസ്സില്‍ തളംകെട്ടി നിന്നു. ഒരു ദിവസം വൈകുന്നേരം രഹസ്യമായി അര്‍ഖമിന്‍റെ വീട്ടിലേക്ക് കയറിച്ചെന്നു. തിരുനബി(സ്വ) ഖുര്‍ആനിലെ സൂക്തങ്ങള്‍ അനുചരന്മാര്‍ക്ക് ഓതിക്കേള്‍പ്പിച്ച് കൊണ്ടിരിക്കുകയായിരുന്നു. തിരുനബി(സ്വ)യുടെ നാവില്‍ നിന്ന് ഉതിര്‍ന്ന് വീഴുന്ന ഓരോ ഖുര്‍ആനിക വചനങ്ങളും മിസ്വ്അബ്(റ)ന്‍റെ മനസ്സിനെ കോരിത്തരിപ്പിച്ചു. ഹൃദയാന്തരങ്ങളില്‍ കടന്നുകൂടിയ ആത്മീയാനുഭൂതി റസൂലിലേക്ക് അടുപ്പിച്ചു. അങ്ങിനെ തിരുനബിയുടെ കരങ്ങളാല്‍ സത്യമതത്തില്‍ ലയിച്ചുചേര്‍ന്നു.

മിസ്വ്അബ് (റ)വിന്‍റെ മാതാവായ ഖുനാസ് മക്കാനിവാസികള്‍ക്കിടയില്‍ ഉന്നതവ്യക്തിത്വവും പ്രതിഭാ ശാലിയുമായ സ്ത്രീയുമായിരുന്നു. തന്‍റെ ഇസ്ലാമാശേഷണത്തെ കുറിച്ച് മാതാവറിയുമ്പോഴുണ്ടാകുന്ന പ്രതികരണമായിരുന്നു മിസ്വ്അബ്(റ) നെ ഭയപ്പെടുത്തിയത്. മക്കയിലെ മറ്റെല്ലാ പൗരപ്രമുഖന്മാരുടെ എതിര്‍പ്പൊന്നും മിസ്വ്അബ്(റ)ന് പേടിയുണ്ടായിരുന്നില്ല. എങ്കിലും ഉമ്മയുടെ പ്രതികരണമോര്‍ത്ത് മിസ്വ്അബ്(റ)ന്‍റെ മനസ്സ് വ്യാകുലപ്പെട്ടുകൊണ്ടിരുന്നു. തന്‍റെ ഇസ്ലാമാശേഷണം കഴിവതും തന്‍റെ മാതാവില്‍ നിന്നും മറച്ചുവെക്കാന്‍ മിസ്വ്അബ്(റ) ശ്രമിച്ചുകൊണ്ടിരുന്നു.

അദ്ദേഹം മാതാവറിയാതെ ദാറുല്‍ അര്‍ഖമില്‍ പോവുകയും തിരുമേനിയില്‍ നിന്ന് ആത്മീയ വെളിച്ചം ഹൃദ്യസ്ഥാക്കുകയും ചെയ്തിരുന്നു. എന്നാല്‍ മക്കാനിവാസികള്‍ ഒന്നടങ്കം ഇസ്ലാമിനെതിരെ തിരിഞ്ഞതുമൂലം ആ രഹസ്യ സന്ദര്‍ശനം അധികനാള്‍ നീണ്ടുനിന്നില്ല. 

ആയിടെ ഒരിക്കൽ ഉസ്മാൻ ബിൻ ഥൽഹ എന്നൊരാൾ അദ്ദേഹത്തെ പ്രവാചകരോടൊപ്പം (സ) കാണുകയും അദ്ദേഹത്തിന്റെ മാതാവായ ഖുനാസയോട് വിവരം നൽകുകയും ചെയ്തു. ഇതറിഞ്ഞ മാതാവും നാട്ടുകാരും അദ്ദേഹത്തെ വെറുക്കുകയും അകറ്റിനിർത്തുകയും ചെയ്തു.തന്‍റെ മകന്‍ പൂര്‍വ്വീകരുടെ മതത്തില്‍ നിന്ന് വ്യതിചലിച്ചതറിഞ്ഞ ആ മാതാവ് സ്തബ്ധയായി നിന്നു. സ്നേഹ മസൃണമായി മാതാവ് ഉപദേശിച്ചുനോക്കി. ഫലമില്ലെന്ന് കണ്ടപ്പോള്‍ ഭീഷണിപ്പെടുത്തി. മിസ്വ്അബ്(റ) ധീരതയോടെ സത്യമതത്തില്‍ ഉറച്ചുനിന്നു. 

ഉപദേശങ്ങള്‍ക്കും ഭീഷണിക്കും വഴങ്ങാതെ വന്നപ്പോള്‍ മിസ്വ്അബ്(റ)നെ മാതാവ് വീട്ടുതടങ്കിലടച്ചു. പാറാവുകാരേയും നിറുത്തി. അങ്ങനെ പ്രവാചകരുമായുള്ള സമ്പർക്കം അനിശ്ചിത്വത്തിലായി. ആയിടക്കാണ് തിരുനബി(സ്വ)യുടെ അനുയായികള്‍ ആത്മരക്ഷാര്‍ത്ഥം അബ്സീനിയയിലേക്ക് പലായനം ചെയ്യുന്ന വാര്‍ത്ത മിസ്വ്അബ്(റ) അറിയുന്നത്. പാറാവുകാരനെ കബളിപ്പിച്ച് മിസ്വ്അബ്(റ) അബ്സീനിയയിലേക്ക് രക്ഷപ്രാപിച്ചു. അബ്സീനയില്‍ നിന്നും മടങ്ങിവന്ന അദ്ദേഹത്തെ വീണ്ടും ബന്ധനസ്ഥനാക്കാന്‍ മാതാവ് ശ്രമിച്ചപ്പോള്‍ മിസ്വ്അബ്(റ) ഉറച്ച സ്വരത്തില്‍ പറഞ്ഞു. ഉമ്മ! ഇനിയും എന്നെ അക്രമിക്കുകയാണെങ്കില്‍ നിങ്ങളുടെ മുഴുവന്‍ പാറാവുകാരെയും ഞാന്‍ കൊന്ന്കളയും. തന്‍റെ മകന്‍റെ വിശ്വാസത്തെ കളങ്കപ്പെടുത്താന്‍ ഒരു ശക്തിക്കും സാധ്യമല്ലെന്ന് മനസ്സിലാക്കിയ മാതാവ് ആ ഉദ്യമത്തില്‍ നിന്നും പിന്മാറി. മിസ്വ്അബ്(റ)നെ വിളിച്ച്കൊണ്ട് മാതാവ് പറഞ്ഞു. മിസ്അബ് ഇന്നുമുതല്‍ ഞാന്‍ നിനക്കന്യയാനാണ്. എന്‍റെ സ്വത്തിലോ സമ്പാദ്യത്തിലോ യാതൊരുവിധ അവകാശവും നിനക്കില്ല. മിസ്വ്അബ്(റ) ആദരവുകളോടെ മാതാവിനെ ഇസ്ലാമിലേക്ക് ക്ഷണിച്ചു നോക്കി. ഫലം കാണാതെ വന്നപ്പോള്‍ മിസ്വ്അബ്(റ) തിരുസവിധത്തിലേക്ക് ഇറങ്ങിതിരിച്ചു.

മിസ്വ്അബ്(റ) അനുഗ്രഹങ്ങളുടെയും സമ്പന്നതയുടെയും വഴികള്‍ ഉപേക്ഷിച്ച് ആത്മീയതയുടെ ആഴങ്ങളിലേക്ക് ഇറങ്ങിചെന്നു. സമ്പന്നതയുടെ മടിത്തട്ടില്‍ ജീവിതം കഴിച്ചുകൂട്ടിയ മിസ്വ്അബ്(റ) കീറിപ്പറിഞ്ഞ വസ്ത്രവും അരപ്പട്ടിണിയും മുഴുപ്പട്ടിണിയുമായി ജീവിതം നയിച്ചു. മിസ്വ്അബ്(റ)ന്‍റെ ജീവിതശൈലിയും സന്പന്നതയും കണ്ട് മക്കനിവാസികള്‍ അത്ഭുതപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ സഞ്ചാരവഴികള്‍ അത്തറിനാല്‍ പരിമളം പരത്തുമായിരുന്നു. 

പഴയ മതത്തിലേക്ക് മടങ്ങിവരാത്ത മകനെ വീട്ടിൽ നിന്നും പുറത്താക്കി.വീട്ടിൽ നിന്നും പുറത്താക്കപ്പെട്ട അദ്ദേഹത്തിന് ഭക്ഷണം നൽകിയില്ല. പിന്നീട് കുറച്ചു കാലം പീഢനങ്ങൾ സഹിച്ച് മക്കയിൽ തന്നെ താമസിച്ചു. മദീന ഇസ്ലാമിനെ വരവേൽക്കാൻ ഒരുങ്ങിക്കൊണ്ടിരുന്ന സമയമായിരുന്നു അത്. അതിനിടെ പ്രവാചകരും (സ) മദീനക്കാരുമായി ഒന്നാം അഖബയും രണ്ടാം അഖബയും നടന്നു. 

ഒരിക്കല്‍ തിരുനബി(സ്വ)യും അനുചരരും ഇരിക്കുന്ന സദസ്സിലേക്ക് മിസ്വ്അബ്(റ) കയറിച്ചെന്നു. അദ്ദേഹത്തെ കണ്ടപ്പോള്‍ സദസ്സ് നിശബ്ദമായി. അനുചരരുടെ കണ്ണുകള്‍ നിറഞ്ഞു. നിറഞ്ഞ കണ്ണുകളോടെ തിരുനബി(സ്വ) പറഞ്ഞു. മിസ്വ്അബ്(റ) എല്ലാം അല്ലാഹുവിന് വേണ്ടി ത്യജിച്ചു. അന്നു മക്കയില്‍ എത്ര അനുഗ്രഹീതമായ ജീവിതം നയിച്ച വ്യക്തിയാണ് മിസ്വ്അബ്? അദ്ദേഹത്തിന്‍റെ മക്കയിലെ സമ്പന്നമായ ജീവിത ശൈലിയും ഇപ്പോഴത്തെ അവസ്ഥയും ഊഹിക്കാന്‍ ആ സദസ്സിന് കഴിയുമായിരുന്നില്ല. ഇലാഹീ സ്മരണക്കു മുന്നില്‍ സമ്പത്തോ, കുടുംബമോ ഒന്നും മിസ്വ്അബ്(റ)ന് തടസ്സമായില്ല. എല്ലാം വലിച്ചെറിഞ്ഞ് പരിത്യാഗത്തിന്‍റെ അനുഭൂതിയിലേക്ക് അദ്ദേഹം നടന്നടുത്തു.

മദീനക്കാർക്ക് ഖുർആൻ പഠിപ്പിക്കാനും ഇസ്ലാമിനെ പരിചയപ്പെടുത്താനും ഒരാളുടെ ആവശ്യം അനിവാര്യമായി. പ്രവാചകൻ മുസ്അബ് ബ്നു ഉമൈർ (റ) വിനെ അതിനായി മദീനയിലേക്കയച്ചു. ഇസ്ലാമിനെ പ്രചരിപ്പിക്കാൻ മക്കയിൽ നിന്നും പുറത്തേക്കയക്കപ്പെട്ട പ്രഥമ വ്യക്തിയായിരുന്നു അദ്ദേഹം. ഇസ്ലാമിക പ്രചരണാർത്ഥം മദീനയിലേക്കു ആദ്യമായി കടന്നുചെന്നതും അദ്ദേഹമായിരുന്നു.

അഗാതമായ പാണ്ഡിത്യം കരസ്ഥമാക്കിയ അദ്ദേഹം അഖബ ഉടന്പടിയില്‍ നബി(സ്വ)യുമായി കരാറിലേര്‍പ്പെട്ട അന്‍സാരികള്‍ക്ക് ഇസ്ലാമിന്‍റെ ആദ്യ പാഠങ്ങള്‍ നുകര്‍ന്നുനല്‍കി. അദ്ദേഹത്തിന്‍റെ സ്വഭാവ വൈശിഷ്ട്യവും, ബുദ്ധികൂര്‍മ്മതയും, ഔദാര്യതയും, ആത്മാര്‍ത്ഥതയും മദീനാ നിവാസികളെ കൂടുതല്‍ അദ്ദേഹത്തിലേക്ക് അടുപ്പിച്ചു. തദ്ദേശിയരായ പന്ത്രണ്ട് വിശ്വാസികളുമായി മദീനയില്‍ പ്രവേശിച്ച മഹാന്‍ അടുത്ത വര്‍ഷമായപ്പോഴേക്കും എഴുപതിലേറെ പേര്‍ അദ്ദേഹത്തെ അനുകരിക്കുകയുണ്ടായി.

മദീനയിൽ മുസ്അബ് (റ) വിന്റെ പ്രവർത്തനങ്ങൾക്ക് വലിയ പ്രതിഫലനമുണ്ടായി. അദ്ദേഹത്തിന്റെ സ്വഭാവശുദ്ധിയും പെരുമാറ്റവും ആളുകളെ ആകർഷിച്ചു. ഇതുകണ്ട ഉസൈദ് ബ്നു ഹുളൈർ, സഅദ് ബ്നു മുആദ് തുടങ്ങിയ പൗരപ്രധാനികളടക്കം അനവധിയാളുകൾ ഇസ്ലാമിലേക്ക് കടന്നുവന്നു. ഹിജ്റയോടുകൂടി മുസ്ലിംകളൊന്നടങ്കം മദീനയിലെത്തി. 

മദീനയില്‍ അസ്അദ് ബ്നു ളിറാറ(റ)യുടെ കൂടെയായിരുന്നു അദ്ദേഹം പ്രബോധന ദൗത്യം നിര്‍വ്വഹിച്ചുകൊണ്ടിരുന്നത്. ഒരു ദിവസം ബനൂ അബ്ദില്‍ അശ്ഹല്‍ ഗോത്രക്കാര്‍ക്കിടയില്‍ പ്രബോധനം നടത്തുന്നതിനിടെ ഗോത്രത്തലവന്‍ ഉസൈദുബ്നു ഉമൈര്‍ ഊരിപ്പിടിച്ച വാളുമായി പ്രബോധനത്തിന് വിലങ്ങുതടിയായി നിന്നു. പാരന്പര്യമായി വിശ്വസിച്ചു പോരുന്ന മതത്തില്‍ നിന്ന് വ്യതിചലിപ്പിക്കാന്‍ സമ്മതിക്കില്ല എന്ന് ഉസൈദ് ഉറക്കെ വിളിച്ചുപറഞ്ഞു. തദവസരം മിസ്വ്അബ് ബ്നു ഉമൈര്‍(റ) ശാന്തനായി ഉസൈദിനെ സമീപിച്ചു. വിശുദ്ധ ഗ്രന്ഥത്തിലെ ഏതാനും സൂക്തങ്ങള്‍ അദ്ദേഹം ഉസൈദിനെ ഓതിക്കേള്‍പ്പിച്ചു. ഉസൈദ് ശാന്തനായി വിശുദ്ധ മതം സ്വീകരിച്ചു. പിന്നീട് ഉസൈദിന്‍റെ ഗോത്രക്കാരുടെ ഇസ്ലാമാശേഷണം വൈകിയില്ല. പ്രസ്തുത വാര്‍ത്തയറിഞ്ഞ സഅദ് ബ്നു മുആദ്(റ)വും സഅദ് ബ്നു ഉബാദ(റ)വും മിസ്വ്അബ് ബ്നു ഉമൈര്‍(റ)നെ സമീപിച്ച് തൗഹീദിന്‍റെ മന്ത്രം ഉരുവിട്ട് കൊണ്ട് സത്യപാത പുല്‍കി. മദീനയിലെ ഈ മൂന്ന് നായകന്മാരുടെയും ഇസ്ലാമാശേഷണം ഇസ്ലാമിന് വന്‍ മുതല്‍കൂട്ടായി.

ശേഷം ബദ്റും മറ്റു മുന്നൊരുക്കങ്ങളും നടന്നു. മുസ്അബ് ബ്നു ഉമൈർ (റ) എല്ലാറ്റിലും സജീവമായി പങ്കെടുത്തു. ഉഹ്ദ് യുദ്ധത്തിൽ പതാക വഹിക്കാനുള്ള ചുമതല അദ്ദേഹത്തിനായിരുന്നു. ശക്തമായ പദ്ധതികളോടുകൂടി വിശ്വാസികളെ അണിനിരത്തി അദ്ദേഹം യുദ്ധം ചെയ്തു. അതിനാൽ യുദ്ധത്തിന്റെ ഒന്നാം ഘട്ടത്തിൽ മുസ്ലിംകൾക്ക് വിജയമുണ്ടായി. ഇസ്ലാമിന്‍റെ ആദ്യത്തെ പതാക വാഹകന്‍ എന്ന ബഹുമതി മിസ്വ്അബ്(റ)ന് ബദ്റില്‍ വെച്ച് ലഭിക്കുകയുണ്ടായി. അങ്ങനെ ബദ്റില്‍ മുസ്ലിം സൈന്യം വിജയം വരിച്ചു. ബദിറിലേറ്റ പരാജയത്തിന്‍റെ പ്രതികാരം തീര്‍ക്കാന്‍ മക്കാമുശ്രിക്കുകള്‍ ഉഹ്ദ് രണാങ്കണത്തില്‍ മുസ്ലീംകളുമായി പൊരുതി.

ഒരു കയ്യില്‍ സത്യമതത്തിന്‍റെ പതാകയും മറുകയ്യില്‍ ഊരിപ്പിടിച്ച വാളുമായി മിസ്വ്അബ്(റ) ഉഹ്ദ് രണാങ്കളത്തില്‍ നിറഞ്ഞു നിന്നു. ശത്രു സൈന്യം നബി(സ്വ)യെ വലം വെച്ചു. തദവസരം തൗഹീദിന്‍റെ പതാക വാനിലേക്കുയര്‍ത്തി തക്ബീര്‍ ധ്വനി മുഴക്കികൊണ്ട് നബി(സ്വ)യുടെ ചുറ്റും ഓടി നടന്നു. തിരുനബിയുടെ (സ്വ) മുന്നിലും പിന്നിലും ഇടത്തും വലത്തുമായി മിസ്വ്അബ്(റ) നിറഞ്ഞു നിന്നു. സ്വന്തം ശരീരത്തിനേല്‍ക്കുന്ന ആഘാതങ്ങളൊന്നും വകവെക്കാതെ തിരുമേനിയെ (സ്വ) സംരക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു. മിസ്വ്അബ്(റ) ശ്രദ്ധചെലുത്തിയിരുന്നത്. ശത്രുക്കളുടെ ശ്രദ്ധ തന്‍റെ നേരെ തിരിക്കുക എന്ന ലക്ഷ്യമായിരുന്നു അദ്ദേഹത്തിനുണ്ടായിരുന്നത്. മിസ്വ്അബ്(റ)നെ വധിക്കാതെ പ്രവാചകരെ അക്രമിക്കാന്‍ സാധിക്കില്ലെന്ന് ശത്രു സൈനം മുന്‍കൂട്ടി കണ്ടു. 

അതിനിടെ, മലയിലുണ്ടായിരുന്ന അമ്പെയ്ത്തുകാർ താഴെയിറങ്ങിയതോടെ യുദ്ധത്തിന്റെ ഗതിമാറുകയും മുസ്ലിംകൾ ശക്തമായ പരീക്ഷണത്തിലകപ്പെടുകയും ചെയ്തു. പ്രവാചകൻ വധിക്കപ്പെട്ടുവെന്ന കിംവദന്തി പരന്നതോടെ എല്ലാവരും അങ്കലാപ്പിലായി. വിശ്വാസികൾ ചിതറിയോടി. ഈ നിർണായക ഘട്ടത്തിൽ മുസ്അബ് (റ) സധീരം രംഗത്തുവരികയും സർവ്വ ശക്തിയുമുപയോഗിച്ച് ശത്രുക്കൾക്കെതിരെ പോരാടുകയും ചെയ്തു. 

പോരാട്ടത്തിനിടെ ഇബ്നുഖുമൈഅ മിസ്വ്അബ്(റ)ന്‍റെ വലത് കൈ ഛേദിച്ചു.തൗഹീദിന്‍റെ പതാക ഇടതുകൈയ്യില്‍ പിടിച്ചു കൊണ്ട് മിസ്വ്അബ്(റ) ധീരമായി നിലയുറപ്പിച്ചു. ഇബ്നുഖുമൈഅ മിസ്വ്അബ്(റ)ന്‍റെ ഇടത് കയ്യും ഛേദിച്ചു. എന്നിട്ടും സത്യ പതാക വാനില്‍ നിന്നും താഴെ വീഴാനനുവദിക്കാതെ ആ ധീര സ്വഹാബി മുറിഞ്ഞ കൈകള്‍ കൊണ്ട് തൗഹീദിന്‍റെ പതാക നെഞ്ചോട് ചേര്‍ത്തു പിടിച്ചു. ഇരുകരവും ഛേദിക്കപ്പെട്ട തിരുനബി(സ്വ)യുടെ സംരക്ഷകനെ ഇബ്നുഖുമൈഅ കുന്തം കൊണ്ട് കുത്തി വീഴ്ത്തി. അങ്ങനെ ആ മഹാന്‍ ശഹീദിന്‍റെ പറുദീസയിലേക്കുയര്‍ന്നു.

യുദ്ധം കഴിഞ്ഞ് പോർക്കളത്തിലൂടെ നടന്നുനോക്കിയ പ്രവാചകരും സ്വഹാബത്തും രക്തത്തിൽ കുളിച്ചുകിടക്കുന്ന മുസ്അബ് (റ) വിന്റെ ശരീരം കണ്ടു. അദ്ദേഹത്തിന്റെയടുത്തുള്ള വസ്ത്രമുപയോഗിച്ച് അവർ കഫൻ ചെയ്യാൻ ശ്രമിച്ചെങ്കിലും അത് മതിയാകുമായിരുന്നില്ല. കാല് മറക്കുമ്പോൾ തലയും തല മറയ്ക്കുമ്പോൾ കാലും പുറത്തായിരുന്നു. ഇതുകണ്ട പ്രവാചകൻ (സ) വസ്ത്രം കൊണ്ട് തലഭാഗം മൂടാനും ഇദ്ഖിർ എന്ന പുല്ലുകൊണ്ട് കാൽ ഭാഗം മറയ്ക്കാനും കൽപിച്ചു. അങ്ങനെയാണ് അദ്ദേഹത്തെ ഖബറടക്കിയത് (ബുഖാരി റഹ്).

ഖബ്ബാബുബ്നു അറത്ത്(റ) പറയുമായിരുന്നു. അല്ലാഹുവിന് വേണ്ടി അവന്‍റെ മാര്‍ഗ്ഗത്തില്‍ ഞങ്ങള്‍ ഹിജ്റ പോയി ഒരുപാട് യാതനകള്‍ സഹിച്ചു. ഉഹ്ദില്‍ രക്തസാക്ഷിയായ മിസ്വ്അബ്(റ)ന്‍റെ പുണ്യ ശരീരം കഫന്‍ ചെയ്യാന്‍ അദ്ദേഹം ധരിച്ചിരുന്ന വസ്ത്രമല്ലാതെ ലഭിച്ചില്ല. ഞങ്ങള്‍ ആ വസ്ത്രമെടുത്ത് തലമറക്കുന്പോള്‍ കാല് വെളിവാകും. കാല്‍ മറച്ചാല്‍ തലയും വെളിവാകുമായിരുന്നു. തിരുമേനിയുടെ ആജ്ഞയനുസരിച്ച് വസ്ത്രം കൊണ്ട് തലമറക്കുകയും ശേഷിച്ച ഭാഗം പുല്ല് വെച്ച് മറക്കുകയുമാണ് ചെയ്തത്.

തിരുനബി(സ്വ) കഫന്‍ തുണി നോക്കികൊണ്ട് പറഞ്ഞു മിസ്വ്അബേ… നിന്നെ ഞാന്‍ മക്കയില്‍ വെച്ച് കാണുമ്പോൾ നീ എത്രനല്ല വസ്ത്രം ധരിച്ചയാളായിരുന്നു. എത്ര മനോഹരമായ മുടിയായിരുന്നു നിനക്കന്നുണ്ടായിരുന്നത്. ഇന്ന് ചടകുത്തിയ മുടിയുമായി ഒരു കരിമ്പടത്തിൽ പൊതിയപ്പെട്ടിരിക്കുന്നു. എല്ലാം അല്ലാഹുവിന്‍റെ പ്രീതിക്കു വേണ്ടി ത്യജിച്ചു. അല്ലാഹുവിനോട് ചെയ്ത വാഗ്ദത്തം നീ പൂര്‍ത്തികരിച്ചിരിക്കുന്നു. സത്യ വിശ്വാസികളില്‍ നീ ഉള്‍പ്പെടുകയും ചെയ്തിരിക്കുന്നു. ശേഷം ഉഹ്ദ് രണാങ്കണത്തിലൂടെ കണ്ണുകളോടിച്ചു കൊണ്ട് തിരുനബി(സ്വ) പറഞ്ഞു. തീര്‍ച്ചയായും നിങ്ങള്‍ അന്ത്യനാളില്‍ അല്ലാഹുവിങ്കല്‍ രക്തസാക്ഷികളാണ്. അല്ലാഹുവിന്‍റെ റസൂല്‍ സാക്ഷിയാണ്. ശേഷം തിരുനബി(സ്വ) അനുചരിലേക്ക് തിരിഞ്ഞ് പറഞ്ഞു അല്ലയോ സ്വഹാബാ നിങ്ങള്‍ ഇവരെ സന്ദര്‍ശിക്കുക. ഇവരോട് സലാം പറയുക. തീര്‍ച്ചയായും അവര്‍ നിങ്ങളുടെ സലാമിനെ മടക്കും.

No comments:

Post a Comment