Sunday 25 October 2020

ഭക്ഷ്യവസ്തുക്കളുടെ ബിസിനസ് നടത്താൻ എന്തെല്ലാം ആവശ്യമുണ്ട്

 

എഫ്എസ്എസ്എഐ (fssia )

ബിസിനസ് തുടങ്ങുന്നതിന് മുമ്പ് നിങ്ങൾ ഏറ്റവും ആദ്യം നേടിയെടുക്കേണ്ട ലൈസൻസ് എഫ്എസ്എസ്എഐ ലൈസൻസാണ്. എഫ്എസ്എസ്എഐയുടെ പൂർണനാമം ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ എന്നാണ്. ഭക്ഷ്യവസ്തുക്കളുടെ ഉത്പാദനം, വിപണനം, സൂക്ഷിക്കൽ തുടങ്ങി ഏത് ആവശ്യത്തിനും ഈ ലൈസൻസ് ആവശ്യമാണ്.


ഹെൽത്ത് ട്രേഡ് ലൈസൻസ് 

നിങ്ങളുടെ പ്രാദേശിക മുനിസിപ്പാലിറ്റി ഓഫീസുകളിലാണ് ഈ ലൈസൻസിനായി അപേക്ഷിക്കേണ്ടത്. ഓരോ സംസ്ഥാനത്തിനും സ്വന്തം മുനിസിപ്പൽ നിയമങ്ങൾ ഉണ്ട്. ഇത് അറിഞ്ഞ് വേണം അപേക്ഷ സമർപ്പിക്കാൻ. ഓൺലൈൻ അപേക്ഷ നൽകാനും കഴിയും.


ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ

നിങ്ങളുടെ സംസ്ഥാനത്തിലെ ഷോപ്പ്സ് ആൻഡ് എസ്റ്റാബ്ലിഷ്മെന്റ് രജിസ്ട്രേഷൻ ആക്ട് പ്രകാരം ബിസിനസ് സ്ഥാപനം രജിസ്റ്റർ ചെയ്യണം. ലളിതമായ നടപടി ക്രമങ്ങളിലൂടെ ഇത് നടപ്പിലാക്കാൻ സാധിക്കും.


വാറ്റ് രജിസ്ട്രേഷൻ

ഫുഡ് ബിസിനസുകൾ നടത്തുന്നതിന് വാറ്റ് രജിസ്ട്രേഷൻ നിർബന്ധമാണ്. എന്നാൽ വരുമാനം നിശ്ചിത പരിധി കവിഞ്ഞാൽ മാത്രമേ രജിസ്ട്രേഷൻ നിർബന്ധമാകുന്നുള്ളൂ. വാറ്റ് നിയമങ്ങൾ ഓരോ സംസ്ഥാനത്തും വ്യത്യസ്തമാണ്. വാർഷിക വിൽപ്പന 10 ലക്ഷമോ അതിൽ കൂടുതലോ ആയാൽ കേരളത്തിൽ വാറ്റ് രജിസ്ട്രേഷൻ നിർബന്ധമാണ്.


സെൻട്രൽ ലൈസൻസ്

കയറ്റുമതി, ഇറക്കുമതി നടത്തുവർ, റെയിൽ, എയർപോർട്ട്, സീപോർട്ട്, ഡിഫൻസ് തുടങ്ങിയ രംഗത്തുള്ളവർ, ഒന്നിൽ കൂടുതൽ സംസ്ഥാനത്ത് ബിസിനസ് നടത്തുന്നവർ എന്നിവർ സെൻട്രൽ ലൈസൻസിംഗ് അതോറിറ്റിയുടെ കീഴിൽ നിന്ന് ലൈസൻസ് എടുക്കണം. അഞ്ച് വർഷത്തേയ്ക്ക് വരെ ലൈസൻസ് എടുക്കാവുന്നതാണ്.


പായ്ക്കർ ലൈസൻസ്

ഉപഭോക്താവിന്റെ കൺമുന്നിൽ വച്ച് അല്ല പായ്ക്ക് ചെയ്യുന്നതങ്കിൽ പായ്ക്കർ ലൈസൻസ് എടുത്തിരിക്കണം. ലീഗൽ മെട്രോളജി വകുപ്പിൽ നിന്നുമാണ് ഇത് ലഭിക്കുന്നത്. ലളിതമായ നടപടിക്രമങ്ങൾ മാത്രമാണുള്ളത്.

No comments:

Post a Comment