Saturday 3 October 2020

മക്കൾക്കെതിരെ മാതാപിതാക്കളുടെ പ്രാർത്ഥന : തട്ടപ്പെടുകയില്ല

 


ഫള്ല് എന്ന നാമത്തില് അറിയപ്പെട്ട പ്രസിദ്ധനായ ആബിദായ ഒരു മനുഷ്യന് ഒരു ദിവസം മക്കയിലേക്ക് പുറപ്പെടാൻ ഒരുങ്ങി. പക്ഷെ മാതാവ് സമ്മതിച്ചില്ല. മാതാവിനെ തൃപ്തിപ്പെടുത്താൻ മകന് കഴിഞ്ഞില്ല. മകൻ പോവാൻ ഉറച്ച് തീരുമാനമെടുത്തു. അപ്പോഴും ഉമ്മ മകനെ വേർപിരിയുന്ന സങ്കടത്താൽ അനുവാദം നല്കിയില്ല. അവസാനം ഉമ്മാന്റെ വിസമ്മതം പരിഗണിക്കാതെ മകൻ വീട്ടിൽ നിന്നു പുറപ്പെട്ടു. കരഞ്ഞ് കലങ്ങിയ കണ്ണുമായി ഉമ്മ മകനെ പിന്തുടർന്നു പറഞ്ഞു. മകനേ എന്നെ വിട്ടു പോവരുത്. മാതാവിന്റെ വിലപിച്ചുകൊണ്ടുള്ള അപേക്ഷ മകൻ അവഗണിച്ചു മക്കയെ ലക്ഷ്യമാക്കി നടന്നു. മനസ്സ് തകർന്ന മാതാവ് മകനെതിരെ പ്രാർത്ഥിച്ചു.

അല്ലാഹുവേ എന്റെ മകന്റെ വേർപാട് എന്നെ വളരെയധികം ദുഃഖിതയാക്കിരിക്കുന്നു. അതിനാൽ അവനെ നീ ശിക്ഷിക്കേണമേ. മകന്റെ വിരഹദുഃഖവും പേറി മാതാവ് ജീവിച്ചു. 

മകൻ യാത്രാ മദ്ധ്യേ ഒരു പട്ടണത്തിലെ പള്ളിയിൽ രാത്രി നിസ്കരിക്കാൻ കയറി. ആബിദായ ആ മനുഷ്യന് ഇബാദത്തിലായി മുഴുകിയിരിക്കുന്ന സമയത്ത് പള്ളിയുടെ അടുത്ത വീട്ടിൽ മോഷ്ടാവ് കയറിയ വിവരം വീട്ടുകാർ അറിഞ്ഞു. കള്ളനെ പിടിക്കാൻ വീട്ടുകാർ പിന്നാലെ ഓടി. പള്ളിയുടെ ഭാഗത്തേക്ക് ഓടി മറഞ്ഞ കള്ളനെ അവർക്ക് കാണാൻ കഴിഞ്ഞില്ല. 

അവർ പള്ളിയിൽ കയറി നോക്കി. അപ്പോൾ ഒരു അപരിചിതനായ മനുഷ്യൻ ഇബാദത്ത് ചെയ്യുന്നത് കണ്ടു. കള്ളനാണെന്ന് മുദ്രകുത്തി അദ്ദേഹത്തെ രാജാവിന്റെ മുമ്പിലെത്തിച്ചു. 

താൻ കള്ളനല്ലെന്നുള്ള അദ്ദേഹത്തിന്റെ വാദം രാജാവ് ചെവിക്കൊണ്ടില്ല

മോഷണത്തിനുള്ള ശിക്ഷയായി കൈകാലുകൾ വെട്ടാനും കണ്ണ് ചൂഴ്ന്നെടുത്ത് പട്ടണത്തിലേക്ക് കൊണ്ടുപോവാനും രാജാവ് ഭടന്മാരോട് ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കൈകാലുകൾ മുറിക്കപ്പെട്ടു. കണ്ണ് ചൂഴ്ന്നെടുക്കപ്പെട്ടു. 

പട്ടണത്തിൽ കൊണ്ടുപോയി പ്രഖ്യാപിച്ചു. മോഷണത്തിനുള്ള ശിക്ഷ ഇപ്രകാരമായിരിക്കുമെന്ന്. 

ഇത് കേട്ട ആബിദായ മനുഷ്യൻ പറഞ്ഞു. നിങ്ങൾ അങ്ങനെ പറയരുത്.

ഉമ്മയുടെ സമ്മതം കൂടാതെ മക്കയിലേക്ക് പോവാൻ ഉദ്ദേഷിച്ച മകന് ലഭിച്ച ശിക്ഷയാണ് എന്ന് നിങ്ങൾ പറയുക. അദ്ദേഹത്തിന് ലഭിച്ച ശിക്ഷയുടെ കാരണം അവർക്ക് ബോധ്യപ്പെട്ടു. കള്ളനെന്ന് മുദ്രകുത്തി കൈകാലുകൾ മുറിക്കപ്പെട്ട മനുഷ്യൻ നല്ല ആബിദായ മനുഷ്യനാണെന്നവരറിഞ്ഞപ്പോൾ ജനങ്ങൾ കരഞ്ഞു. അവർ അദ്ദേഹത്തെ നാട്ടിലെത്തിച്ചു. വീടിന്റെ പടിക്കലില് എത്തിയപ്പോൾ അദ്ദേഹം വീട്ടുനുള്ളിൽ നിന്നു തന്റെ ഉമ്മ പ്രാർത്ഥിക്കുന്നത് കേട്ടു.

അല്ലാഹു എന്റെ മകന് വല്ല പരീക്ഷണവും നീ നല്കിയിട്ടുണ്ടെങ്കിൽ എനിക്കത് നേരിൽ കണ്ടാൽ അവനെ എന്റെ അടുത്തേക്ക് തന്നെ മടക്കണം. ആ സമയത്താണ് ഒരാള് പുറത്ത് നിന്ന് ഒരാൾ വിളിച്ചു പറയുന്നത്. ഞാൻ യാത്രക്കാരനാണ്. വിശന്ന എനിക്ക് എന്തെങ്കിലും ഭക്ഷണം തരൂ, വീട്ടു മുറ്റത്തുള്ളത് മകനാണ് എന്ന് ഉമ്മാക്ക് അറിയില്ലായിരുന്നു. 

ഉമ്മ പറഞ്ഞു. ഭക്ഷണം വേണമെങ്കിൽ അകത്തേക്ക് വരൂ. 

മകന്റെ മറുപടി : അടുത്തേക്ക് വരാൻ എനിക്കാ കാലുകളില്ല. 

എങ്കിൽ നിന്റെ കൈ നീട്ടുക 

മകൻ എനിക്ക് രണ്ട് കയ്യുമില്ല. 

ഉമ്മ പറഞ്ഞു, ഞാൻ നിന്റെ അടുത്ത് വന്നാൽ നമ്മൾ പരസ്പരം കണ്ടാൽ അത് ഹറാമാണ്. 

മകൻ, നിങ്ങൾ ഹറാമിനെ ഭയക്കണ്ട കാരണം എനിക്ക് രണ്ട് കണ്ണുമില്ല.

ഉടനെ മാതാവ് ഒരു കൂജയിൽ തണുത്ത വെള്ളവുമായി പുറത്തുള്ള മനുഷ്യന്റെ അടുക്കല് ചെന്നു. 

ഉമ്മ അരികിലേക്ക് വന്നെന്നു മനസ്സിലാക്കിയ മകൻ ഉമ്മാന്റെ കാലില് വീണ് കരഞ്ഞു കൊണ്ട് പറഞ്ഞു.

നിങ്ങളുടെ ദോശിയായ മകനാണ് ഞാൻ. കൈകാലുകൾ മുറിക്കപ്പെട്ട കണ്ണുകൾ ചൂഴ്ന്നെടുക്കപ്പെട്ട തന്റെ മുമ്പിലുള്ളത്. 

തന്റെ മകനാണ് എന്നറിഞ്ഞ മാതാവ് ഉടനെ പ്രാർത്ഥിച്ചു. അല്ലാഹുവേ എന്റെ മകന്റെ അവസ്ഥ ഇപ്രകാരമാണെങ്കിൽ ഞങ്ങളെ രണ്ട് പേരേയും ഉടനെ മരിപ്പിക്കണേ. മാതാവിന്റെ പ്രാർത്ഥന അവസാനിച്ചപ്പോഴേക്കും രണ്ടു പേരും മരണപ്പെടുകയും ചെയ്തു. 

No comments:

Post a Comment