Friday 23 October 2020

ഭൂമിയുമായി ബന്ധപ്പെട്ട ചില സംശയങ്ങളും, അവയ്ക്കുള്ള മറുപടിയും

 

1. കൈവശത്തിൽ ധരിക്കുന്ന വസ്തുവിന്റെ  സർവ്വേ നമ്പർ ആധാരത്തിലെ സർവ്വേ നമ്പറുമായി വ്യത്യാസം കാണുന്നതിനാൽ പോക്കുവരവ് ചെയ്യുവാൻ കഴിയുന്നില്ല ഇതിനുള്ള പരിഹാരം എന്താണ്? 

ആധാരം എഴുതി നൽകിയപ്പോൾ സർവ്വേ നമ്പർ രേഖപ്പെടുത്തിയതിൽ ഉള്ള പിഴ ആണെങ്കിൽ ആധാരം എഴുതി തന്നിട്ടുള്ള വ്യക്തി കക്ഷിചേർന്ന് സർവേ നമ്പറിൽ വന്നിട്ടുള്ള പിശക് പിഴ തിരുത്ത് ആധാരം എഴുതി പരിഹരിക്കുന്നതും ആയതിനുശേഷം വില്ലേജ് മുഖാന്തരം പോക്കുവരവ് ചെയ്യാവുന്നതുമാണ്. 


2. രണ്ടു വ്യക്തികളുടെ പ്രത്യേകം ആധാര  പ്രകാരമുള്ള വസ്തുക്കൾ കൂട്ടായി റീസർവ്വേ ചെയ്തിരിക്കുന്നു. പ്രത്യേകം കരം കൊടുക്കുവാൻ എന്താണ് ചെയ്യേണ്ടത്? 

നിങ്ങൾ പ്രത്യേകം അതിർത്തി ഇട്ടതിനുശേഷം ആധാരത്തിലെ പകർപ്പ് സഹിതം താലൂക്ക് ഓഫീസിൽ അപേക്ഷ നൽകി പ്രശ്നപരിഹാരം തേടാവുന്നതാണ്. 


3. മൈനർ വക വസ്തുക്കൾ പോക്കുവരവ് ചെയ്യുന്നതിനും കൈമാറ്റം ചെയ്യുന്നതിനും എന്താണ് ചെയ്യേണ്ടത്? 

മൈനർ വസ്തുക്കൾ, മൈനർ,  മേജർ ആകുന്ന മുറയ്ക്ക് വയസ്സ് തെളിയിക്കുന്ന രേഖകൾ ഹാജരാക്കി വില്ലേജ് ഓഫീസ് മുഖാന്തരം പോക്കുവരവ് ചെയ്യാവുന്നതാണ്.  മൈനർ വക വസ്തുക്കൾ കൈമാറ്റം ചെയ്യുന്നതിന് മൂന്നാം നമ്പർ വസ്തു ആധാരത്തിൽ പട്ടികയായി കാണിച്ചുകൊണ്ട് കൈമാറ്റം നടത്താവുന്നതാണ്. 


4. ഊടുകൂർ എന്നാൽ എന്താണ്?  ഊടുകൂർ വസ്തുക്കൾ പോക്കുവരവ് ചെയ്യുന്നതിനും വിൽക്കുന്നതിനും ഉള്ള നടപടി ക്രമങ്ങൾ എന്തെല്ലാമാണ്? 

ഒന്നിൽ കൂടുതൽ വ്യക്തികൾക്ക് അവകാശപ്പെട്ടതും ഒറ്റ അളവിലും കൂട്ടായ കൈവശമുള്ള വസ്തുക്കൾ ആണ് ഊട് കൂറ് അവകാശപ്പെടുന്നത്.  ടി വസ്തുക്കളിൽ എല്ലാവർക്കും തുല്യ അവകാശം ആയതിനാൽ ടി വസ്തുക്കൾ വില്ക്കുമ്പോൾ എല്ലാവരും ചേർന്ന് അവരുടെ അവകാശം എഴുതി നൽകണം. കൂട്ട അവകാശികളിൽ ഒരാൾ ടി വസ്തു എടുക്കുന്നതെങ്കിൽ ബാക്കി അഞ്ചുപേരും ചേർന്ന് അവരുടെ അവകാശം ഒഴിവുകുറി എഴുതി നൽകിയാൽ മതിയാകും. 


5. എനിക്ക് ലാൻഡ് ട്രിബ്യൂണൽ പട്ടയം കിട്ടിയ വസ്തുവിൽ വീടുവച്ച് വർഷങ്ങളായി താമസിച്ചു വരുന്നതും കര ഒടുക്കുന്നതും ആണ്. 

എന്നാൽ റീസർവ്വേ കഴിഞ്ഞപ്പോൾ എന്റെ വസ്തുവിന് കരം കൊടുക്കുവാൻ കഴിഞ്ഞില്ല. അന്വേഷിച്ചപ്പോൾ പട്ടയം ലഭിച്ച സഭയിൽ നമ്പറിൽ വ്യത്യാസമുള്ളതിനാൽ ആയ തിരുത്തി ലഭിച്ചെങ്കിൽ മാത്രമേ പേര് ചേർക്കാൻ കഴിയുകയുള്ളൂ എന്ന് അറിയുന്നു. പട്ടയത്തിന് ഒപ്പമുള്ള മഹസറിൽ എലുക  വിവരിച്ചിരിക്കുന്ന പ്രകാരമുള്ള വസ്തുത തന്നെയാണ് ഞാൻ കൈവശം മാറ്റിയിരിക്കുന്നത്. ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്? 

പട്ടയം ലഭിച്ച സർവേ നമ്പറിൽ വന്നിട്ടുള്ള ന്യൂനത പരിഹരിച്ചത് കിട്ടുന്നതിന് കേരള ലാൻഡ് റിഫോംസ് 136 A  പ്രകാരം പട്ടയം നൽകിയിട്ടുള്ള ലാൻഡ് ട്രിബ്യൂണലിൽ  അപേക്ഷ നൽകി ന്യൂനത തിരുത്തി കിട്ടിയതിനുശേഷം ബന്ധപ്പെട്ട ഭൂരേഖാ തഹസിൽദാർക്ക് രേഖാമൂലം അപേക്ഷ നൽകി ബന്ധപ്പെട്ട വസ്തു പേരിൽ  ചേർക്കാവുന്നതാണ്. കാലതാമസം ഉണ്ടെങ്കിൽ കോടതിയെ സമീപിക്കേണ്ടി വരും.


6 .  റീ സർവേയ്ക്ക് മുമ്പ് കരം ഒടുക്കി വന്ന വസ്തു റീസർവേക്ക് ശേഷം പുറമ്പോക്ക് ആയി റെക്കോർഡ് തയ്യാറായിരിക്കുന്നു. ഇത് മാറ്റം ചെയ്തു കിട്ടുമോ? 

പുറമ്പോക്ക് സ്ഥലങ്ങളുടെ അവകാശം സർക്കാരിൽ നിക്ഷിപ്തമാണ്. സർക്കാർ ഭൂമിക്ക് പട്ടയം കിട്ടിയ രേഖകൾ റീസർവേ സമയത്ത് ഹാജരാക്കാതിരുന്നാൽ റിസർവ് റെക്കോർഡിൽ പുറമ്പോക്ക് എന്ന് മാത്രമേ രേഖപ്പെടുത്തുക യുള്ളൂ.  പട്ടയം കിട്ടിയ രേഖകൾ ഉൾപ്പെടെ ബന്ധപ്പെട്ട ഭൂരേഖ തഹസിൽദാർക്ക് അപേക്ഷ നൽകി റെക്കോർഡിൽ മാറ്റം വരുത്താവുന്നതാണ്. താമസം ഉണ്ടെങ്കിൽ കോടതിയെ സമീപിക്കേണ്ടി വരും.


7. സ്വകാര്യ വഴി റിസർവ്വെയിൽ  പഞ്ചായത്ത് വഴി എന്ന് രേഖപ്പെടുത്തിയിരിക്കുന്നു. ഇത് പേരിൽ ചേർത്ത് തണ്ടപ്പേർ ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്? 

അവകാശം തെളിയിക്കുന്ന രേഖകൾ സഹിതം ഭൂരേഖ തഹസിൽദാർക്ക് അപേക്ഷ നൽകുക.  സ്ഥലം പഞ്ചായത്തിന്റെ ആസ്തി രേഖകളിൽ ഉൾപ്പെട്ടിട്ടില്ലാത്തതും  പേരിൽ ചേർത്ത് കൊടുക്കുന്നതിന് ആക്ഷേപം ഇല്ലെന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിന്റെ  അടിസ്ഥാനത്തിൽ രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ട അതിനുശേഷം ഭൂരേഖ തഹസിൽദാർ പ്രശ്നത്തിന് പരിഹാരം ഉണ്ടാക്കുന്നതാണ്. സമാനമായി മുനിസിപ്പാലിറ്റി കോർപ്പറേഷൻ എന്നിവിടങ്ങളിൽ തെറ്റായി റെക്കോർഡിൽ ചേർത്തിട്ടുള്ള വഴി മാറ്റിയെടുക്കാവുന്നതാണ്. തർക്കം നീണ്ടുനിൽക്കുകയാണെങ്കിൽ കോടതിയെ സമീപിക്കേണ്ടി വരും. 


8. അതിർത്തി കല്ലുകൾ നഷ്ടപ്പെട്ട പോയാലോ എതിർകക്ഷികൾ ക പുരയിടം കൈയേറി മതിൽ കെട്ടാൻ  ശ്രമിക്കുകയോ ചെയ്താൽ യഥാർത്ഥ കല്ലിന്റെ സ്ഥാനം നിർണയിച്ച് വസ്തുവിന്റെ  അതിർത്തി പുനർനിർണയം ചെയ്തു ലഭിക്കുന്നതിന് എന്താണ് ചെയ്യേണ്ടത്? 

കേരള സർവ്വേ അതിരടയാള നിയമപ്രകാരം സർവ്വേ അതിർത്തികൾ കാണിച്ചുതരുന്നത് ബന്ധപ്പെട്ട താലൂക്ക് സർവേയറുടെ  കടമയാണ്. ആയതിനെ പത്താംനമ്പർ ഫോറത്തിൽ ബന്ധപ്പെട്ട ഭൂരേഖ തഹസിൽദാർക്ക് അപേക്ഷ നൽകി വിസ ഒഴുകുന്ന മുറയ്ക്ക് ബന്ധപ്പെട്ട താലൂക്ക് സർവേയർ അപേക്ഷകരുടെ അതിർത്തി പങ്കിടുന്ന എല്ലാ അംഗങ്ങൾക്കും നോട്ടീസ് നൽകി നിർണയിച്ച്ച്ചു നൽകുന്നതായിരിക്കും. ഈ നടപടിയിൽ എന്തെങ്കിലും ആക്ഷേപം പരാതിക്കാരനും ഉണ്ടെങ്കിൽ മൂന്നുമാസത്തിനകം ബന്ധപ്പെട്ട ജില്ലാ സർവ്വേ സൂപ്രണ്ടിന് അപ്പീൽ നൽകി പരിഹാരം നേടാവുന്നതാണ്. അതിർത്തി നിർണയത്തിൽ ജില്ലാ സർവ്വേ സൂപ്രണ്ടിന്റെ   തീരുമാനം അന്തിമമായിരിക്കും. എന്നിട്ടും പരാതിക്കാരന്  പരാതി ഉണ്ടെങ്കിൽ സിവിൽ കോടതിയെ സമീപിക്കാവുന്നതാണ്.


No comments:

Post a Comment