Thursday 15 October 2020

പെട്ടെന്നുള്ള മരണം മോശമാണോ

 

പെട്ടെന്നുള്ള മരണം മോശമാണെന്നും നബി തങ്ങൾ പെടുന്നനെ മരിക്കലിനെത്തൊട്ട് കാവൽ തേടിയിട്ടുണ്ടെന്നും ചിലർ പറയുകയും വഅ്ളിന്റെ ദുആകളിലും മറ്റും അങ്ങനെ കാവൽതേടി പരസ്യമായി ദുആ ചെയ്യുകയും ചെയ്യുന്നു. എന്നാൽ ഈയിടെ ഒരു പണ്ഡിതന്റെ പ്രസംഗത്തിൽ പെട്ടെന്നുള്ള മരണം സത്യവിശ്വാസികൾക്ക് സന്തോഷകരമായ അനു ഭവമാണെന്നു കേട്ടു. ഏതാണു ശരി?


രണ്ടും ശരിയാണ്. മരണത്തിനു വേണ്ടി തയ്യാറായി നില കൊള്ളുന്ന ശ്രദ്ധയും സൂക്ഷ്മതയുമുള്ള സത്യവിശ്വാസികൾക്കു പെട്ടെന്നുള്ള മരണം സന്തോഷകരമാണ്. അതേസമയം, തൗബ ആവശ്യമായ പാപങ്ങളോ വസ്വിയ്യത്ത് ചെയ്യേണ്ടതായ കടമകളോ ഇടപാടുകളോ ഉള്ള വിശ്വാസികൾ അതിനവസരം ലഭിക്കാതെ പെട്ടെന്നു മരിക്കുന്നത് അല്ലാഹുവിന്റെ കോപത്തിന്റെ പിടുത്തവും കാവലിനെ തേടപ്പെടേണ്ടതുമാണ്. ശർവാനി 3-208 നോക്കുക. (മൗലാനാ നജീബുസ്താദ് മമ്പാട് , പ്രശ്നോത്തരം : 2/148 )

No comments:

Post a Comment