ഹനഫി മദ്ഹബ് പ്രകാരം സ്ത്രീകൾ നമസ്കാരത്തിൽ കൈകൾ മക്കനയുടെ ഉള്ളിൽ തന്നെ വെച്ച് കെട്ടണം എന്നത് നമസ്കാരത്തിന്റെ സാധുതയ്ക്ക് നിർബന്ധമായ നിബന്ധനയല്ല.
അതിനാൽ മക്കനയുടെ പുറത്തേക്ക് കൈകൾ കൊണ്ടുവന്ന് കൈ കെട്ടിയാലും നമസ്കാരം ശരിയാണ്. കാരണം ഇരു കൈപ്പത്തികളും നിസ്കാരത്തിലെ ഔറത്തല്ല. എന്നാൽ സ്ത്രീയുടെ നമസ്കാരത്തിൽ കൈകൾ പുറത്തുകൊണ്ടുവരാതെ ശരീരത്തോട് കൂടുതൽ ചേർത്ത്, മക്കനയുടെ ഉള്ളിൽ തന്നെ കൈകൾ ഉയർത്തി കെട്ടുന്ന തരത്തിൽ മറവ് പാലിക്കുന്നതാണ് മുസ്തഹബ്ബായ രീതി.
ولها آداب.....تَرْفَعُ يَدَيْهَا حِذَاءَ مَنْكِبَيْهَا، وَلَا تُخْرِجُ يَدَيْهَا مِنْ كُمَّيْهَا، وَتَضَعُ الْكَفَّ عَلَى الْكَفِّ تَحْتَ ثَدْيِهَا، وَتَنْحَنِي فِي الرُّكُوعِ قَلِيلًا، وَلَا تَعْقِدُ وَلَا تُفَرِّجُ فِيهِ أَصَابِعَهَا بَلْ تَضُمُّهَا وَتَضَعُ يَدَيْهَا عَلَى رُكْبَتَيْهَا
(رد المحتار 2/211)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട
No comments:
Post a Comment