നിർബന്ധിതമായി (സ്വമേധയാ അല്ലാതെ) പി.എഫിൽ നിക്ഷേപിക്കപ്പെടുന്ന തുകയ്ക്ക് ലഭിക്കുന്ന “പലിശ” എന്ന പേരിലുള്ള അധിക തുകയ്ക്ക് ഷറഇയ്യായ പലിശ യുടെ പരിധിയിൽ വരുന്നതല്ല. പലിശയുടെ നിയമങ്ങൾ അതിന് ബാധകമാകുന്നില്ല.
പലിശ എന്നത് രണ്ട് കക്ഷികൾ തമ്മിൽ പരസ്പരം ധാരണയോടെ ഉണ്ടാകുന്ന ഇടപാടാണ്. കമ്പനി പ്രൊവിഡന്റ് ഫണ്ടിന്റെ പേരിൽ ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് പിടിക്കുന്ന തുക ജീവനക്കാരന്റെ ഉടമസ്ഥതയിൽ വരുന്നതല്ല. കാരണം ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശം ലഭിക്കാൻ അതിൽ കൈവശം ഉണ്ടാകേണ്ടത് ആവശ്യമാണ്. ജീവനക്കാരൻ ആ തുകയുടെ ഉടമയാകാത്തതിനാൽ അതിൽ ജീവനക്കാരന്റെ ഇടപെടലുകളും പ്രാബല്യത്തിൽ വരുന്നതല്ല. അതിനാൽ അത് ഉപയോഗിക്കുന്നത് അനുവദനീയമാണ്.
എന്നാൽ സ്വമേധയാ തിരഞ്ഞെടുക്കാവുന്ന വി.പി.എഫ് (VPF) ന്റെ പലിശ ഉപയോഗിക്കാൻ പാടില്ല. മറിച്ച് അത് കൈപ്പറ്റിയ ശേഷം ദരിദ്രർക്ക് സ്വദഖ ചെയ്യുകയോ അല്ലെങ്കിൽ സർക്കാറിലേക്ക് ഇൻകം ടാക്സായി അടയ്ക്കുകയോ ചെയ്യണം.
സർക്കാരിന്റെ പിഎഫിൽ ശമ്പളത്തിന്റെ 6% മാത്രമാണ് നിർബന്ധിതമായി സർക്കാർ പിടിച്ചു വെക്കുന്നത്. ആറു ശതമാനത്തിനേക്കാൾ കൂടുതൽ അതിൽ നിക്ഷേപിക്കുക എന്നത് ജീവനക്കാരുടെ ഇഷ്ടമാണ്. ആരെങ്കിലും ആറുശതമാനത്തിനേക്കാൾ കൂടുതൽ നിക്ഷേപിക്കുകയും ആറു ശതമാനത്തിൽ കവിഞ്ഞ് നിക്ഷേപ്പിക്കുന്ന തുകക്ക് ലഭിക്കുന്ന പലിശ അനുവദനീയമല്ല.
നിർബന്ധമായി പിടിച്ചു വെക്കുന്ന തുകയുടെ വിഷയത്തിൽ മാത്രമാണ് മേൽ പറയപ്പെട്ട മസ് അല ബാധകമാകുന്നത്.
(قوله بل بالتعجيل أو بشرطه أو بالاستيفاء أو بالتمكن) يعني لا يملك الأجرة إلا بواحد من هذه الأربعة والمراد أنه لا يستحقها المؤجر إلا بذلك كما أشار إليه القدوري في مختصره لأنها لو كانت دينا لا يقال أنه ملكه المؤجر قبل قبضه وإذا استحقها المؤجر قبل قبضها فله المطالبة بها وحبس المستأجر عليها وحبس العين عنه وله حق الفسخ إن لم يعجل له المستأجر كذا في المحيط لكن ليس له بيعها قبل قبضها۔
البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري (7/ 300)
(الربا)۔۔في الشرع فضل مال بلا عوض في معاوضة مال بمال.
البناية شرح الهداية (8/ 260)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട
No comments:
Post a Comment