അല്ലാഹു മനുഷ്യന് നൽകിയിട്ടുള്ള ശരീരാവയവങ്ങളുടെ യഥാർത്ഥ ഉടമ മനുഷ്യൻ തന്നെയല്ല. അതിനാൽ സ്വന്തം ഇഷ്ടപ്രകാരം തന്റെ ശരീരാവയവങ്ങൾ മറ്റൊരാൾക്ക് നൽകുന്നതിനുള്ള പൂർണ്ണ ഉടമസ്ഥാവകാശം മനുഷ്യനില്ല. കൂടാതെ, അല്ലാഹു മനുഷ്യനെ അശ്റഫുൽ മഖ്ലൂഖാത്ത് (സൃഷ്ടികളിൽ ഏറ്റവും ശ്രേഷ്ഠൻ) ആക്കുകയും ആദരിക്കുകയും ചെയ്തിട്ടുണ്ട്.
മനുഷ്യന്റെ ശരീരാവയവങ്ങൾ മറ്റ് വസ്തുക്കളെപ്പോലെയല്ല. മറ്റ് വസ്തുക്കൾക്ക് വിൽപ്പന, ഹിബ (സമ്മാനം), ദാനം തുടങ്ങിയ ഇടപാടുകൾ സാധ്യമാണെങ്കിലും മനുഷ്യശരീരാവയവങ്ങളുടെ കാര്യത്തിൽ അങ്ങനെ ചെയ്യുന്നത് മനുഷ്യന്റെ ആദരവിനും മാന്യതയ്ക്കും വിരുദ്ധമാണ്.
അതിനാൽ ഒരു സ്ത്രീയുടെ ഗർഭപാത്രം മറ്റൊരു സ്ത്രീയിലേക്ക് മാറ്റിവെക്കുന്നത് (Uterine Transplantation) ശരീഅത്ത് പ്രകാരം അനുവദനീയമല്ല. പ്രത്യേകിച്ച്, ഇതിന് അനുമതി നൽകാവുന്ന തരത്തിലുള്ള നിർബന്ധിതമായ ശർഈ ആവശ്യകത (شرعی ضرورت) ഇവിടെ നിലവിലില്ലാത്തതിനാൽ ഇത് അനുവദനീയമല്ല. )അവലംബം : ഫതാവാ ദാറുൽ ഉലൂം ദയൂബന്ദ്)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട
No comments:
Post a Comment