Friday, 2 October 2026

പുതിയ വീട് കയറി താമസത്തിന് വീട്ടിൽ ജമാഅത്തായി നിസ്കരിക്കുന്നതിന്റെ വിധി എന്താണ് ? ഇത്തരം സന്ദർഭങ്ങളിൽ പുതിയ വീട്ടിൽ ബാങ്ക് വിളി ചില പ്രത്യേക സൂറത്തുകൾ ഓതൽ മുതലായ കാര്യങ്ങൾ നടക്കാറുണ്ട് ഇതിന്റെ വിധി എന്താണ്.


പുതിയ വീട്ടിലേക്ക് താമസം മാറുമ്പോൾ ഏതെങ്കിലും വഖ്‌ത് നിസ്കാരം പ്രത്യേകിച്ച് സുബഹ് അല്ലെങ്കിൽ മഗ്‌രിബ് പുതിയ വീട്ടിൽ തന്നെ ജമാഅത്തായി നമസ്കരിക്കണം എന്നൊരു പ്രത്യേക ആചാരം ഇസ്ലാമിൽ സ്ഥിരപ്പെട്ടിട്ടില്ല.

വീട്ടിൽ ജമാഅത്തായി നിസ്കരിച്ചാലും ജമാഅതിന്റെ പ്രതിഫലം ലഭിക്കുന്നതാണ്. എങ്കിലും മസ്ജിദിൽ നടക്കുന്ന ജമാഅത്തിന്റെ പ്രതിഫലം ലഭിക്കുന്നതല്ല. മസ്ജിദിൽ നടക്കുന്ന ജമാഅത്തിൽ പുരുഷൻമാർ പങ്കെടുക്കാലാണ് കൂടുതൽ ശ്രേഷ്ഠം. അതിനാൽ വീട് കയറി താമസിക്കുന്ന ദിവസം പുരുഷന്മാർ പള്ളിയിൽ ജമാഅത്തിന് പോകുകയും ശേഷം വീട്ടിൽ ദുആയും ഖുർആൻ പാരായണവും നടത്തുകയും ചെയ്യുന്നതാണ് കൂടുതൽ ഉചിതം.

പുതിയ വീട്ടിലേക്ക് താമസം മാറുമ്പോള്‍ വീടിന്റെ നാല് മൂലകളിലോ അല്ലെങ്കില്‍ ഏതെങ്കിലും ഒരു മൂലയിലോ വെച്ച് ബാങ്ക് വിളിക്കുകയോ ഏതെങ്കിലും പ്രത്യേക സൂറത്തുകളുടെ പാരായണമോ പ്രത്യേക പ്രാര്‍ഥനകളോ നടത്തുന്നത് ഇസ്‌ലാമില്‍ സ്ഥിരപ്പെട്ടിട്ടില്ല. എന്നാല്‍ ഒരു മുസ്‌ലിം തന്റെ വീട്ടില്‍ ബാങ്ക് വിളിക്കുകയോ പിശാചിനെ അകറ്റുന്നതിനായി ഖുര്‍ആന്‍ പാരായണം നടത്തുകയോ ചെയ്യുന്നത് തെറ്റല്ല. പ്രത്യേകിച്ചും സൂറത്തുല്‍ ബഖറ പോലുള്ള സൂറത്തുകള്‍ ഓതാവുന്നതാണ്. കാരണം സൂറത്തുല്‍ ബഖറ പാരായണം ചെയ്യപ്പെടുന്ന വീട്ടില്‍ നിന്ന് പിശാച് ഓടിയൊളിക്കുമെന്നാണ്. എന്നാല്‍ പുതിയ വീട്ടിലേക്ക് താമസം മാറുന്ന സന്ദര്‍ഭത്തില്‍ അത് ചെയ്യുന്നതിന് സവിശേഷ പ്രതിഫലമൊ പ്രാധാന്യമൊ ഇല്ല.

ഇത്തരം കാര്യങ്ങളെ ഒരു പ്രത്യേക ആചാരമാക്കി മാറ്റി അതിൽ കണിശതയും നിർബന്ധ ബുദ്ധിയും കാണിച്ച് ഇസ്ലാമിൽ എന്തോ ഒരു പ്രത്യേകതയുണ്ട് എന്ന് മനസ്സിലാക്കി ചെയ്യൽ അനുവദനീയമല്ല. പ്രസ്തുത രൂപത്തിൽ അത് ബിദ്അത്ത് ആയി മാറുന്നതാണ്. സൂക്ഷിക്കേണ്ടതാണ്.

وَذَكَرَ الْقُدُورِيُّ: يَجْمَعُ بِأَهْلِهِ وَيُصَلِّي بِهِمْ، يَعْنِي وَيَنَالُ ثَوَابَ الْجَمَاعَةِ كَذَا فِي الْفَتْحِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/555]




മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട

No comments:

Post a Comment