മാംസം ഭക്ഷിക്കാവുന്ന മൃഗങ്ങളുടെ മൂത്രം ഇമാം അബൂ ഹനീഫ (റ) ഇമാം അബൂ യൂസുഫ് (റ) അഭിപ്രായപ്പെടുന്നതനുസരിച്ച് നജസ് ഖഫീഫ (ലഘുനജസ്) ആണ്. എന്നാൽ ഇമാം മുഹമ്മദ് (റ)യുടെ അഭിപ്രായത്തിൽ അത് ശുദ്ധമാണ്.
ഔഷധമായി മാംസം ഭക്ഷിക്കാവുന്ന മൃഗങ്ങളുടെ മൂത്രം ഉപയോഗിക്കുന്നത് ഇമാം അബൂ യൂസുഫ് (റ) ന്റെയും ഇമാം മുഹമ്മദ് (റ) ന്റെയും അഭിപ്രായപ്രകാരം കറാഹത്തില്ലാതെ തന്നെ അനുവദനീയമാണ്. ചികിത്സയ്ക്കായി ഇത് ഉപയോഗിക്കുന്ന കാര്യത്തിൽ ഇമാം അബൂ യൂസുഫ് (റ) അഭിപ്രായമാണ് പ്രബലം.
അതിനാൽ പശു, ആട് മൂത്രം ചേർത്തിട്ടുള്ള ആയുർവേദ ഔഷധങ്ങൾ ആവശ്യകതയുള്ള സാഹചര്യത്തിൽ കറാഹത്തില്ലാതെ തന്നെ ഉപയോഗിക്കൽ അനുവദനീയമാണ്. എന്നാൽ ഇത്തരം ഔഷധങ്ങൾ ഉപയോഗിക്കുന്നതിലൂടെ ലഹരി ഉണ്ടാകരുത് എന്ന നിബന്ധനയുണ്ട്. എന്നാൽ ഇത്തരം ഔഷധങ്ങൾ ഉപയോഗിക്കുന്നതും അവയുടെ വ്യാപാരം നടത്തുന്നതും അനുവദനീയവും ശരിയുമാണ്. കൂടാതെ, ഇത്തരം ഔഷധങ്ങളുടെ വ്യാപാരികൾക്ക് ഹലാൽ സർട്ടിഫിക്കറ്റ് നൽകുന്നതും നിസംശയം അനുവദനീയമാണ്.
كُرِهَ لَحْمُ الْأَتَانِ وَلَبَنُهَا وَلَبَنُ الْجَلَّالَةِ الَّتِي تَأْكُلُ الْعَذِرَةَ وَلَبَنُ الرَّمَكَةِ أَيْ الْفَرَسِ وَبَوْلُ الْإِبِلِ، وَأَجَازَهُ أَبُو يُوسُفَ لِلتَّدَاوِي
(وَتَحْتَهُ فِي الشَّامِيَّةِ) قَالَا: لَا بَأْسَ بِأَبْوَالِ الْإِبِلِ وَلَحْمِ الْفَرَسِ لِلتَّدَاوِي، (إِلَى قَوْلِهِ) بِقَوْلِ أَبِي يُوسُفَ أَخَذَ أَبُو اللَّيْثِ
(شَامِي، كِتَابُ الْحَظْرِ وَالْإِبَاحَةِ، زَكَرِيَّا ٩/٤٩١، كَرَاتْشِي ٦/٣٤٠)
وَقَالَ أَبُو يُوسُفَ وَمُحَمَّدٌ: لَا بَأْسَ بِأَبْوَالِ الْإِبِلِ، فَتَأْوِيلُ قَوْلِ أَبِي يُوسُفَ أَنَّهَا لَا بَأْسَ لِلتَّدَاوِي
(هِدَايَة، كِتَابُ الْكَرَاهِيَةِ، فَصْلٌ فِي الْأَكْلِ وَالشُّرْبِ، أَشْرَفِي ٤/٤٥٢)
وَقَالَا: لَا بَأْسَ بِأَبْوَالِ الْإِبِلِ وَلَحْمِ الْفَرَسِ لِلتَّدَاوِي، كَذَا فِي الْجَامِعِ الصَّغِيرِ
(هِنْدِيَّة، الْبَابُ الثَّامِنَ عَشَرَ فِي التَّدَاوِي وَالْمُعَالَجَاتِ، زَكَرِيَّا قَدِيم ٥/٣٥٥، جَدِيد ٥/٤١٠)
മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ മൗലവി അൽ ഖാസിമി പത്തനംതിട്ട
No comments:
Post a Comment