Monday 16 March 2020

വെളിയങ്കോട് ഉമര്‍ഖാളി (റ)






കേരളത്തില്‍ ഇസ്ലാമിക പ്രബോധനദൗത്യവുമായെത്തിയ മഹാനായ മാലിക്ബ്നു ദീനാറില്‍ (ഹിജ്റ 35ല്‍ ഖുറാസാനില്‍ വഫാത്) നിന്നു ഇസ്ലാം സ്വീകരിച്ച ചാലിയത്തുകാരനായ ശൈഖ് ഹസനുത്താബിഈ(റ)യുടെ സന്താന പരന്പരയില്‍ പെട്ട കേരളാ മുസ്ലിംകളിലെ ആദ്യകാല തറവാടുകളില്‍ ഒന്നാണ് മഹിതമായ പൈതൃകത്തിന്‍റെയും അധ്യാത്മിക പാരന്പര്യവുമുള്ള പൊന്നാനിക്കടുത്ത വെളിയങ്കോട് ഗ്രാമത്തിലെ കാക്കത്തറ തറവാട്.

ഈ കുടുംബത്തിലെ പ്രമുഖ പണ്ഡിതനായിരുന്ന ആലിമുസ്ലിയാരുടെയും ഭക്തയായ ആമിനക്കുട്ടിയുടെയും മകനായി ഹിജ്റ 1179ല്‍ ഖാളിയാരകം വീട്ടില്‍ ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസവും ഖുര്‍ആനുമെല്ലാം വെളിയങ്കോട് വെച്ചു തന്നെ നേടി. ഉമ്മയുടെയും ഉപ്പയുടെയും ശിക്ഷണത്തില്‍ വളര്‍ന്ന മഹാനവര്‍കള്‍ക്ക് വിദ്യ നുകരാനുള്ള ആവേശവും ഉത്സാഹവും ലഭിച്ചതും ഈ മാതാപിതാ ബന്ധമാണ്. തജ്വീദ്, അഖീദ, ഫിഖ്ഹ് എന്നിവ പഠിച്ചത് ഉപ്പയായ അലിമുസ്ലിയാരില്‍ നിന്നണ്.





എട്ടാം വയസ്സില്‍ ഹിജ്റ 1189ല്‍ വന്ദ്യ പിതാവിന്‍റെ വഫാതായോടെ അനാഥനായ മഹാനവര്‍കളുടെ പിന്നീടുള്ള സംരക്ഷണം മാതാവിന്‍റെ ചുമലിലായി. പിതാവിന്‍റെ മരണശേഷം താനൂര്‍ ഖാളി മഖ്ദൂം കുടുംബത്തില്‍ പെട്ട തുന്നംവീട്ടില്‍ അഹ്മദ് മുസ്ലിയാരുടെ(മ. ഹിജ്റ 1203) ശിഷ്യത്വം സ്വീകരിച്ചു. അറബി ഭാഷയിലെ വ്യാകരണ ഗ്രന്ഥമായ അല്‍ഫിയ പഠിച്ചത് ഇവിടെ വെച്ചാണ്. തുടര്‍ന്ന് പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ അപ്പോള്‍ ദര്‍സ് നടത്തിയിരുന്ന ഖാദിരിയ്യ ത്വരീഖത്തിന്‍റെ വക്താവായ മമ്മിക്കുട്ടി ഖാളി എന്ന പേരില്‍ പ്രസിദ്ധനായ ഖാളി മുഹമ്മദ് ബിന്‍ സൂഫിക്കുട്ടി മുസ്ലിയാരു(മ. 1217)ടെ മഹനീയ ശിക്ഷണത്തില്‍ ജലാലൈനി, തുഹ്ഫ, ശറഹുല്‍ ഹികം, ഇഹ്യാഉലൂമുദ്ദീന്‍, മിന്‍ഹാജുല്‍ ആബിദീന്‍, മഹല്ലി, ഫത്ഹുല്‍ മുഈന്‍ തുടങ്ങിയ ഗ്രന്ഥങ്ങള്‍ പഠിച്ചു. പതിമൂന്നാം വയസ്സിലായിരുന്ന പൊന്നാനി ദര്‍സിലെത്തിയത്. അഖീദ, തസവ്വുഫ്, താരീഖ്, ഫിഖ്ഹ് തുടങ്ങിയ എല്ലാ വിധ വിജ്ഞാന ശാഖകളിലും ഉയര്‍ന്ന വിജ്ഞാനം കരസ്ഥമാക്കാന്‍ മമ്മുക്കുട്ടി ഖാളിയുടെ ദര്‍സ് വളരെ സഹായകമായി.

ശിഷ്യന്‍റെ കഴിവും മാഹാത്മ്യവും മനസ്സിലാക്കിയ ഗുരുനാഥന്‍ എല്ലാവിധ പരിഗണനകളും നല്‍കിയാണ് പെരുമാറിയത്. ഉയര്‍ച്ചക്കു വേണ്ടിയുള്ള എല്ലാവിധ ഉപദേശങ്ങളും നിര്‍ദേശങ്ങളും ഉസ്താദ് നല്‍കാനും മറന്നില്ല. ദര്‍സ് നടത്താനുള്ള ഇജാസത്തും നല്‍കി. അങ്ങനെയാണ് സഹമുദര്‍റിസായി ഉമര്‍ഖാളി പൊന്നാനിയില്‍ നിയമിതനാകുന്നത്.

1217ല്‍ പ്രിയപ്പെട്ട ഗുരുനാഥന്‍ ഇഹലോകവാസം വെടിഞ്ഞപ്പോള്‍ ജന്മനാടായ വെളിയങ്കോട്ടേക്കു തന്നെ മടങ്ങി. 1237 വരെയുള്ള നീണ്ട വര്‍ഷങ്ങള്‍ വെളിയങ്കോട്ട് ദര്‍സും ദീനീപ്രവര്‍ത്തനങ്ങളുമായി കഴിച്ചുകൂട്ടി. 1237 മുതല്‍ 1257വരെ താനൂര്‍ നിവാസികളുടെ ആവശ്യപ്രകാരം അവിടേക്ക് മാറി. രണ്ട് പതിറ്റാണ്ടുകള്‍ താനൂരില്‍ വലിയ പ്രതിഫലനങ്ങള്‍ക്കു വഴിവെച്ചു. നാടിന്‍റെ നാനാ പ്രദേശങ്ങളില്‍ നിന്നും ആത്മീയ ഉപേദശങ്ങള്‍ക്കും വിജ്ഞാനത്തിനുമായി സാധാരണക്കാരും വിദ്യാര്‍ത്ഥികളും താനൂരിലേക്കൊഴികി. വലിയൊരു വിദ്യാഭ്യാസ കേന്ദ്രമായി അങ്ങനെ താനൂര്‍ മാറി.

എന്നാല്‍ കേരളത്തിന്‍റെ മക്ക, പൊന്നാനി മഹാനവര്‍കള്‍ പിരിഞ്ഞതോടെ ശ്രദ്ധിക്കപ്പെടാതായി. വളര്‍ന്നു വന്ന മണ്ണിനോടുള്ള സേനഹം പൊന്നാനിയിലേക്കു തന്നെ വരാന്‍ പ്രേരിപ്പിച്ചു. പൊന്നാനി അതോടെ ജീവല്‍സമൃദ്ധമായി. 1265വരെ പൊന്നാനിയില്‍ തുടര്‍ന്നു. പൊന്നാനിയുടെ വളര്‍ച്ച പ്രാപിച്ചു വന്നപ്പോള്‍ പക്ഷേ, മഹാനവര്‍കളുടെ ആരോഗ്യ സ്ഥിതി മോശമായി വന്നു. അങ്ങനെ സ്വദേശമായ വെളിയങ്കോട്ടേക്കു തന്നെ തിരിച്ചു. അവിടെ വെളിയങ്കോടിനു പുറമേ കോടഞ്ചേരി, പുന്നയൂര്‍ കുളം, ചാവക്കാട്, ചേറ്റുവ തുടങ്ങിയ പ്രദേശങ്ങളിലെയും ഖാളിയായി സേവനമനുഷ്ഠിച്ചു.
ലോകാനുഗ്രഹി പ്രവാചകര്‍ നല്‍കിയ ലോകത്തിനു നല്‍കിയ മഹത്തായ സംഭാവനയാണ് അവിടുത്തെ ചികിത്സാമുറകള്‍.

ഇതാണ് ത്വിബ്ബുന്നബി എന്ന പേരില്‍ അറിയപ്പെടുന്ന ശാസ്ത്രശാഖയായി പിന്നീട് വളര്‍ന്നു വന്നത്. ഈ ത്വിബ്ബുന്നബിയെ അവലംബിച്ചും ആയുര്‍വേദം കൂട്ടിച്ചേര്‍ത്തുമുള്ള ഒരു ചികിത്സാമുറയാണ് ഉമര്‍ഖാളി സ്വീകരിച്ചത്.

ചികിത്സ തേടി എല്ലാ ഭാഗത്തു നിന്നും സന്ദര്‍ശകര്‍ വന്നെത്താറുണ്ടായിരുന്നു. രോഗത്തെ ശാരീരികമായും മാനസികവുമായി കണ്ട് മന്ത്രവും അവിടുന്ന് പരിഹാരമായി നിര്‍ദേശിച്ചു.

ഇന്ത്യയിലുണ്ടായ വൈദേശികാധിപത്യരായ പോര്‍ച്ചുഗീസിന്‍റെ കണ്ണിലെ കരടായിരുന്നു ഉമര്‍ഖാളി(റ) എന്ന ധീരനായ പോരാളി. വിദേശീയര്‍ക്ക് നികുതി നിഷേധിച്ചതിലൂടെ വലിയൊരു വിപ്ലവമാണ് മഹാനനവര്‍കള്‍ എഴുതിച്ചേര്‍ത്തത്. വെളിയങ്കോട് അധികാരി ഉമര്‍ഖാളിയുടെ സ്വത്തിന് നികുതി നിശ്ചയിച്ചു. എന്നാല്‍ മഹാനവര്‍കള്‍ നല്‍കാന്‍ തയ്യാറായില്ല.

ഇത് ചാവക്കാട് തുക്ടി നീതുസാഹിബ് ഇതു പ്രശ്നമാക്കുകയും പോലീസിനെ ഉപയോഗിച്ച് മഹാനവര്‍കളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. കേവലം പണ്ഡിതന്‍ എന്നതിലപ്പുറം തികഞ്ഞ മതഭക്തനും ഔലിയ ആണെന്നും അറിയിക്കുന്ന വലിയൊരു മഹാദ്ഭുതത്തിന് സാക്ഷ്യം വഹിക്കുകയായിരുന്നു ശത്രുക്കള്‍. അതിലുപരിയായി തങ്ങളുടെ നേതാവിന്‍റെ മഹോന്നതമായ പദവി നേരിട്ടനുഭവിക്കുകയായിരുന്ന അനുയായീ വൃന്ദം.

പിറ്റേ ദിവസം തന്നെ മഹാനവര്‍കളെ തേടി പോലീസെത്തുന്പോള്‍ മഹാനവര്‍കള്‍ പള്ളിയില്‍ ഇബാദത്തിലായിരുന്നു. പോലീസിന്‍റെ കൂടെ പോകുന്നതിനു മുന്പായി വലിയൊരു അദ്ഭുതവും അവിടെ നടക്കുകയുണ്ടായി. സന്തത സഹചാരിയായിരുന്ന സൈനുദ്ദീന്‍ എന്ന മരക്കാരോട് ""ഓ..മരക്കാര്‍ നീ ഉറങ്ങുകയാണോ?.. ഞാന്‍ ബ്രിട്ടീഷുകാരുടെ ജയിലിലേക്കു പോവുകയാണ്'' എന്ന് പറഞ്ഞപ്പോള്‍ ഖബര്‍ പിളര്‍ന്നതായാണ് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുന്നത്. ഈ ഖബര്‍ പള്ളിയുടെ കിഴക്കേ വാതിലിനരികില്‍ അദ്ഭുതമായി ഇന്നും കാണാം. 


നികുതി നിഷേധത്തെ തുടര്‍ന്ന് 1819 ഡിസംബര്‍ 18ന് കലക്ടര്‍ മെക്ലിന്‍ ഉമര്‍ഖാളിയെ തുറുങ്കിലടക്കാന്‍ ഉത്തരവിട്ടതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ ജയിലില്‍ കഴിയേണ്ടി വന്നിട്ടുണ്ട്. ഈ ധീരപോരാളിയുടെ ഈ പ്രവര്‍ത്തനത്തെ പിന്തുടരുകയായിരുന്നു ഗാന്ധിജി പോലും (നിസഹകരണ പ്രസ്ഥാനത്തിന്‍റെ ഭാഗമായി നികുതി കൊടുക്കേണ്ടതില്ലെന്ന് ഗാന്ധിജി പ്രഖ്യാപിച്ചിരുന്നു). ജീവിതത്തില്‍ മഹാനവര്‍കള്‍ വളരെയധികം ആത്മീയമായും ഭൗതികമായും ഊര്‍ജം നല്‍കിയത് മന്പുറം തങ്ങളായിരുന്നു. പ്രവര്‍ത്തനങ്ങളില്‍ ഉപദേശകനും മാര്‍ഗനിര്‍ദേശിയുമായിരുന്നു ഉറ്റം മിത്രം കൂടിയായിരുന്ന മന്പുറം തങ്ങള്‍. ജയിലിലായ വിവരം ഒരു പദ്യത്തിലൂടെ മന്പുറം തങ്ങളെ അറിയിക്കുകയും തങ്ങള്‍ പൗരപ്രമുഖന്മാര്‍ മുഖേന കലക്ടര്‍ക്ക് നിവേദനം സമര്‍ച്ചപ്പോള്‍ ഉമര്‍ഖാളി(റ)നെ വിട്ടയക്കുകയുമായിരുന്നു.

ഒട്ടേറെ കറാമതുകള്‍ വെളിവായ ആ ജീവതം ഇസ്ലാമിക സാംസ്കാരിക ചരിത്രത്തില്‍ ഒട്ടേറെ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മഹാനവര്‍കളുടെ കവിതകള്‍ ആധുനിക സാഹിത്യകാരന്മാര്‍ക്ക് ഇന്നും അദ്ഭുതമാണ്. നിരവധി പഠനങ്ങള്‍ ഉമര്‍ഖാളിയുടെ കവിതകളെ ആസ്പദമാക്കി നടന്നിട്ടുണ്ട്.

ഹിജ്റ 1209, 1225, 1238, 1253 എന്നീ വര്‍ഷങ്ങളില്‍ ഹജ്ജ് നിര്‍വഹിച്ചു. 1209 ലെ ഹജ്ജ് നിര്‍വഹണ വേളയില്‍ ഉണ്ടായ അദ്ഭുത സംഭവം അറിയാത്തവര്‍ ഉണ്ടാകില്ല. പല ഗ്രന്ഥങ്ങളും ഈ സംഭവം ഉദ്ധരിച്ചിട്ടുണ്ട്. സ്വല്ലല്‍ ഇലാഹ് ബൈത് അതുകൊണ്ടുതന്നെയാണ് ലോകപ്രശസ്തമായതും.

1305ല്‍ വഫാതായ മഖ്ദൂം അഖീര്‍, കാസര്‍കോഡ് കുഞ്ചാര്‍ സ്വദേശി ഖാളി സഈദ് മുസ്ലിയാര്‍(മ.1289), ഫരീദുബിന്‍ മുഹ്യിദ്ദീനുല്‍ ബര്‍ബരി(മ.1300), പെരുന്പടപ്പില്‍ അന്ത്യവിശ്രമം കൊള്ളുന്ന ശൈഖ് സൈനുദ്ദീനുര്‍റംലി(മ.1309), പൊന്നാനി കമ്മുക്കുട്ടി മുസ്ലിയാര്‍(മ.1277) തുടങ്ങിയ പണ്ഡിത കേസരികള്‍ ഉമര്‍ഖാളി(റ)ന്‍റെ ശിഷ്യപരന്പരയില്‍ പെടുന്നു. ദീനുല്‍ ഇസ്ലാമിനും ഇന്ത്യാമഹാരാജ്യത്തിനും നിസ്തുല്യമായ സംഭാവനകള്‍ നല്‍കിയ ആ ജീവിതം ഹിജ്റ 1273, ദുല്‍ഹിജ്ജ 23വ്യാഴാഴ്ച രാത്രിയിലായിരുന്നു. മരണശേഷവും വേദനക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന മഹാനവര്‍കളുടെ മഖ്ബറയിലേക്ക് ദൈനം ദിനം ആയിരങ്ങള്‍ ഒഴുകിക്കൊണ്ടിരിക്കുകയാണ്.

മഖാസ്വിദുന്നികാഹ്

ശാഫിഈ മദ്ഹബിലെ പ്രമുഖ പണ്ഡിതനായ ഇബ്നു ഹജറുല്‍ ഹൈതമി(റ)ന്‍റെ തുഹ്ഫയെ അവലംബിച്ച് തയ്യാറാക്കിയ പദ്യരൂപത്തിലുള്ള ഒരു കൃതിയാണ് മഖാസ്വിദുന്നികാഹ്. ഉമര്‍ഖാളി(റ)ന്‍റെ അറബി ഭാഷ, കര്‍മ്മശാസ്ത്രത്തിലുള്ള അഗാഥ പാണ്ഡിത്യവും കഴിവും കവിത്വവും വ്യക്തമായി മനസ്സിലാകും ഈ കൃതിയിലൂടെ. ഹിജ്റ 1225 റജബ് മാസം 22 നാണ് ഈ ഗ്രന്ഥം പൂര്‍ത്തിയാക്കിയത്.

ഹംദ്, സ്വലാത്ത് കൊണ്ട് തുടങ്ങുന്ന ഈ ഗ്രന്ഥം 1132വരികളുള്‍ക്കൊള്ളുന്നതാണ്. വൈവാഹിക നിയമങ്ങള്‍, അതിന്‍റെ ഗുണങ്ങള്‍, ദാന്പത്യ ജീവിതം, വിവാഹത്തിന്‍റെ ഇസ്ലാമിക മാനങ്ങള്‍ തുടങ്ങിയവാണ് ഇതിന്‍റെ പ്രതിപാദ്യ വിഷയങ്ങള്‍. വിവഹാത്തിന് മുന്പ് പരസ്പരം കാണുന്നതിന്‍റെ ആവശ്യകത, വിവാഹാലോചന, വരനെപ്പറ്റിയുള്ള അന്വേഷണങ്ങള്‍, വിവാഹം കഴിക്കാന്‍ ഉത്തമമായ സ്ത്രീകള്‍, വിവാഹത്തിന്‍റെ സുന്നത്തുകള്‍, നിബന്ധനകള്‍, വിവാഹം നിഷിദ്ധമാക്കപ്പെട്ടവര്‍, മഹര്‍, ത്വലാഖ്, ഇദ്ദ എന്നിങ്ങനെ വിവാഹവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ശാഫിഈ മദ്ഹബിനെ ആധാരമാക്കി ഉള്‍പെടുത്തിയിരിക്കുന്നു. ഭിന്നാഭിപ്രായമുള്ള വിഷയങ്ങളില്‍ തുഹ്ഫയിലെ വീക്ഷണമാണ് സ്വീകരിച്ചിരിക്കുന്നത്. ആദ്യമായ ബോംബെയിലെ മീര്‍ഗനി പ്രസ്സില്‍ നിന്നും അച്ചടിക്കപ്പെട്ട ഈ ഗ്രന്ഥം പിന്നീട് പല സ്ഥലങ്ങളില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെടുകയുണ്ടായി.

കവിതകള്‍

സ്വല്ലല്‍ ഇലാഹ്

ഉമര്‍ഖാളി(റ)ന്‍റെ പ്രവാചക സ്നേഹം മനസ്സിലാക്കാന്‍ ഈ കവിത തന്നെ ധാരാളമാണ്. ഉമര്‍ഖാളി റൗളാ ശരീഫിലേക്ക് പോയ സമയത്ത് റൗളയിലേക്കുള്ള വാതിലുകളെല്ലാം കൊട്ടയടക്കപ്പെട്ടതാണ് കണ്ടത്. മഹാനവര്‍കള്‍ തിരുദൂതരുടെ സമീപത്ത് ചെല്ലാതെ തിരിച്ചുപോരാന്‍ തയ്യാറായില്ല. അവിടെ വെച്ച് കൊണ്ട് ഉരുവിട്ട മദ്ഹ് വരികളാണ് സ്വല്ലല്‍ ഇലാഹ്. മുത്തുനബിക്കു വേണ്ടിയുള്ള പ്രാര്‍ത്ഥനയോടെ അവസാനിക്കുന്ന ഓരോ ബൈതുകളും കൂടെയണ്ടായിരുന്നവരും ഏറ്റുചൊല്ലി.

അദ്ഭുതമെന്നു പറയട്ടെ, അടക്കപ്പെട്ട വാതിലുകള്‍ മഹാനവര്‍കള്‍ക്കു മുന്പില്‍ തുറക്കപ്പെട്ടു.

സന്പന്നമായ ഭാവനയില്‍ ലളിതമായ ഭാഷയാണ് മഹാനവര്‍കള്‍ ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഏതൊരു ശ്രോതാവും ആ വരികളില്‍ ലയിച്ചുപോകും. വളരെയധികം ശ്രേഷ്ഠതകള്‍ കൊണ്ട് സൃഷ്ടിക്കപ്പെട്ട മുത്തുനബി ഒരിക്കലും പരുക്കന്‍ സ്വഭാവക്കാരനായിരുന്നില്ല. വളരെ ലോലഹൃദയനും സല്‍സ്വഭാവിയുമായിരുന്നു എന്നു പുകഴ്ത്തിക്കൊണ്ട് പ്രവാചകരെ കൂടുതല്‍ മഹത്വവത്കരിക്കുന്ന സംഭവവികാസങ്ങളിലേക്ക് അനുവാചകനെ കൂട്ടിക്കൊണ്ട് പോകുകയാണ് മഹാനായ കവി.

ബഹുദൈവാരാധന കൊണ്ട് വളരെ മോശമായ അന്തരീക്ഷമുള്ള കഅ്ബയെ ഏകദൈവത്വത്തിന്‍റെ നിറസാന്നിധ്യമുള്ള പരിശുദ്ധമാക്കപ്പെട്ട സ്ഥലാമാക്കി ഉയര്‍ത്താനുള്ള നബിദൂതരുടെ പരിശ്രമങ്ങളെ ഹൃദയങ്ങളിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഉമര്‍ഖാളി(റ). ""പാവപ്പെട്ടവനായ ഉമറിതാ ബഹുമാന്യരായ പ്രവാചകരേ അങ്ങയുടെ സമ്മാനവും പ്രതീക്ഷിച്ച് ഇവിടെ ഈ ഉമ്മറപ്പടിയില്‍ അണപൊട്ടിയൊഴുകുന്ന കണ്ണുകളുമായി വന്നിരിക്കുന്നു....''എന്നു തുടങ്ങുന്ന വരികള്‍ ചൊല്ലിയപ്പോഴാണ് തിരുസഹായം ഉണ്ടായതെന്ന് പണ്ഡിതര്‍ രേഖപ്പെടുത്തുന്നു. മാത്രവുമല്ല, ഈ വരി അറിയാത്തവര്‍ നന്നേ കുറവായിരിക്കും.

അമ്മല്‍ ബുശ്റാ

തിരുനബിയെ കുറിച്ചുള്ള മറ്റൊരു കാവ്യമാണ് അമ്മല്‍ ബുശ്റാ. തിരുനബിയുടെ ജനനത്തെ സംബന്ധിച്ചും അദ്ഭുതസംഭവങ്ങളെ കുറിച്ചും പറഞ്ഞുതുടങ്ങുന്ന ഈ ഗ്രന്ഥം വ്യത്യസ്തമായ ശൈലിയാണ് കൈകൊണ്ടിരിക്കുന്നത് എന്നതിനാല്‍ വായനക്കാരന് മടുപ്പു തോന്നിക്കുന്നില്ല. പ്രവാചകന്‍ അദ്നാന്‍ ഗോത്രത്തിന്‍റെ നായകനും ബഹുദൈവ വിശ്വാസത്തിന്‍റെ അന്തകനുമാണ്. കരുണയുടെ സ്രോതസ്സായ അവിടുന്ന് സമുദായ രക്ഷകനാണ്. ഇരുളിനെ പ്രകാശമാക്കുന്നു, നന്മയുടെ സ്ഥാപകനും തിന്മയുടെ നശിപ്പിക്കുന്നവനുമാണ്. കുറേ പ്രയോഗങ്ങളും ഉപമകളും കവിതയെ മികച്ചതാക്കി മാറ്റുന്നു. അബ്ദുല്‍ ഖാദര്‍ അല്‍ഫള്ഫരിയുടെ ജവാഹിറുല്‍ അശ്ആറില്‍ ഈ കവിത ഉള്‍പെടുത്തിയിട്ടുണ്ട്.

ലാഹല്‍ ഹിലാലു

ഉമര്‍ഖാളി എന്ന മഹാ പണ്ഡിതകേസരി വലിയൊരു അദ്ഭുത ക്രിയയാണ് കാണിച്ചിരിക്കുന്നത്. പുള്ളിയുള്ളതും ഇല്ലാത്തതുമായ അക്ഷരങ്ങള്‍ അറബിയിലുണ്ട്. പുള്ളിയില്ലാത്ത അക്ഷരങ്ങളുപയോഗിച്ചാണ് ഈ കവിത രചിച്ചിരിക്കുന്നത്. പുള്ളിയില്ലാത്ത അക്ഷരങ്ങള്‍ മാത്രമാണ് ഉപയോഗിച്ചതെങ്കിലും വളരെ ലളിതമാണീ കവിത. പ്രവാചകനെ തിളങ്ങുന്ന ചന്ദ്രനോടുപമിക്കുന്ന കവി, എല്ലാവിധ കുലീന സ്വഭാവങ്ങളും സമ്മേളിച്ചിരിക്കുന്ന വലിയൊരു പ്രതിഭയാണ് എന്നും പരിചയെപ്പെടുത്തുന്നു. അബ്ദുല്‍ ഖാദര്‍ അല്‍ഫള്ഫരിയുടെ ജവാഹിറുല്‍ അശ്ആറില്‍ ഈ കവിത ഉള്‍പെടുത്തിയിട്ടുണ്ട്. റസൂല്‍ പ്രപഞ്ചത്തിന്‍റെ ആത്മാവാണ്. ദൈവത്തിന്‍റെ അനുഗ്രഹമാണ്, ദൈവത്തോട് നന്ദിയുള്ളവനാണ്. എല്ലാ പ്രവാചകരുടേയും നേതാവുമാണ്..കവി തുടരുന്നു.

നബിയ്യുന്‍ നജിയ്യുന്‍

ഒരു സാങ്കല്പിക കാമുകിയെ സ്മരിക്കുന്ന രൂപത്തിലാണ് ഈ കവിതയുടെ ആരംഭം. ലാഹല്‍ ഹിലാലു പുള്ളിയില്ലാത്ത അക്ഷരങ്ങളുപയോഗിച്ചാണെങ്കില്‍ നബിയ്യുന്‍ നജിയ്യുന്‍ പുള്ളികളുള്ള അക്ഷരങ്ങളുപയോഗിച്ചാണ് രചിച്ചിരിക്കുന്നത്. ജവാഹിറുല്‍ അശ്ആറില്‍ ഉള്ള ഈ കവിത പ്രവാചകരെ ദു:ഖമനുഭവിക്കുന്നവരുടെ പരിഹാരമായും വേദനിക്കുന്നവരുടെ അഭയകേന്ദ്രമായും ചിത്രീകരിക്കുന്നു. ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന വിശിഷ്ട വ്യക്തിയായും മുത്തുനബിയെ പരിചയപ്പെടുത്തുന്നു.

സില്‍സാല്‍ 1251

1251/1835 ല്‍ പൊന്നാനിയിലുണ്ടായ ഒരു ഭൂമികുലക്കത്തെ സംബന്ധിച്ച് വിവരിക്കുന്ന ഒരു കാവ്യമാണ് സില്‍സാല്‍. ""ഭൂമി അതിന്‍റെ നിവാസികളോടൊപ്പം കിടിലം കൊണ്ടു. ജനങ്ങള്‍ പരിഭ്രാന്തരായി ബഹളം വെച്ചു..''തുടങ്ങി ഭൂമികുലുക്കത്തിന്‍റെ ഭീകരതയും ജനങ്ങളുടെ ഭയാനകതയും വരികളിലൂടെ മഹാനവര്‍കള്‍ വിശദീകരിക്കുന്നു. പ്രസിദ്ധീകരിക്കപ്പെടാത്ത ഈ കൃതിയുടെ കോപ്പി ഇന്നും പ്രൊഫ. വി മുഹമ്മദ് സാഹിബിന്‍റെ കൈവശമുണ്ട്.

മഹദ് വ്യക്തികളുടെ വഫാതിനു ശേഷം അവരുടെ വ്യക്തിത്വത്തെ കുറിച്ചും സ്വഭാവ വിശേഷണത്തെ കുറിച്ചും പാണ്ഡിത്യത്തെ കുറിച്ചും സ്മരിച്ചു കൊണ്ട് എഴുതപ്പെട്ട ധാരാളം വിലാപ കാവ്യങ്ങള്‍(മര്‍ഥിയ്യ)നമുക്ക് കാണാവുന്നതാണ്. ഇത്തരത്തില്‍ മഹാനായ ഉമര്‍ഖാളി(റ)നെ കുറിച്ച് മുഹ്യിദ്ദീനുബ്നു ഫരീദ് രചിച്ച ഒരു വിലാപ കാവ്യമാണ് മര്‍ഥിയ്യ അലല്‍ ഖാളി ഉമറുബ്നു അലി. പണ്ഡിതര്‍ ലോകത്തിന് വഴികാട്ടുന്ന വിശിഷ്ട വ്യക്തിത്വങ്ങളാണ്. അവരുടെ നഷ്ടം അത് ലോകത്തിന്‍റെ തന്നെ തീരാ നഷ്ടമാണ്. നിനച്ചിരിക്കാതെ വന്നെത്തുന്ന മരണം സാധാരണക്കാരനേയും പണ്ഡിതനേയും പിടികൂടുന്ന കാര്യത്തില്‍ വീഴ്ച വരുത്താറില്ല. ഉമര്‍ഖാളിയുടെ മരണം ഇത്തരത്തില്‍ മനുഷ്യകുലത്തിന് തീരാനഷ്ടം വരുത്തിത്തീര്‍ത്ത ഒന്നാണ്. എന്നിങ്ങനെ പറഞ്ഞ് തുടങ്ങുന്ന മുഹ്യിദ്ദീനുബ്നു ഫരീദ്, ഉമര്‍ഖാളി(റ)ന്‍റെ കവിതകളെയും ജീവചരിത്രങ്ങളെയും പരാമര്‍ശിക്കുന്നുണ്ട്.

****************************************************************************


വെളിയം കോട് ഉമർ ഖാളി (റ) ന്റെ ജീവിതം നമുക്കു വീണ്ടും ആദ്യം മുതൽ വായിക്കാം 


അല്ലാഹുവിന്റെ മതമായ പരിശുദ്ധ ഇസ്ലാം മതം നബി (സ) യുടെ കാലത്തുതന്നെ മലബാറിലെത്തിയിട്ടുണ്ടെന്നതിന് ചരിത്ര പരമായ ധാരാളം തെളിവുകളുണ്ട് ബാണപ്പെരുമാൾ രാജാവിന്റെ ഇസ്ലാമികാശ്ലേഷണം തന്നെയാണ് ഇതിൽ പ്രധാനം നബി (സ) യുടെ  കാലത്തുതന്നെ പരിശുദ്ധ ഇസ്ലാം മലബാറിലെത്തിയതിനാൽ മലബാർ അന്നേ അറബികൾക്ക് സുപരിചിതമാണ്  ഇസ്ലാമിന്റെ വേരോട്ടത്തിന് സുഗമമായ ഈ മണ്ണ് വ്യാപാരത്തിനും മറ്റും വിശാലമായ ഭൂമിയായതിനാൽ ലോകത്തിന്റെ നാനാ ഭാഗത്തുള്ളവരെ ഈ ഹരിത ഭൂമിയിലേക്ക് ഹഠാതാകർഷിച്ചിരുന്നു

സിലോണിലെ ആദം മല പണ്ടു കാലം മുതലേ ഒരു സഞ്ചാര കേന്ദ്രമായിരുന്നു അറബികളടക്കം പല സഞ്ചാരികളും അവിടെ സന്ദർശിക്കൽ പതിവായിരുന്നു ആദം മല സന്ദർശിക്കാനെത്തുന്ന പലരും സ്വാഭാവികമായും മലബാറും സന്ദർശിക്കാറുണ്ടായിരുന്നു പെരുമാൾ ഭരണാധികാരിയായ ശക്രോത്ത് പെരുമാൾ എന്ന ബാണപ്പെരുമാൾ ഇക്കാലത്താണ് ഇസ്ലാം വിശ്വസിച്ചത് എന്നാണ് ചരിത്രം

ഇസ്ലാം മതം വിശ്വസിച്ച ബാണപ്പെരുമാൾ താജുദ്ദീൻ എന്ന പേർ സ്വീകരിച്ചു മഹാന്റെ ഖബ്ർ ശഹർ മുഖല്ലയിലാണ് പിൽക്കാലത്ത് ഇസ്ലാം സ്വീകരിച്ച് മക്കത്തുപോയ ചേരമാൻ പെരുമാൾ രാജാവിന്റെ ഖബ്ർ ളുഫാറിലും സ്ഥിതിചെയ്യുന്നു ഇതനുസരിച്ച് മലബാറിൽനിന്ന് അറേബ്യയിലേക്കു പോയി നബി (സ) യെ നേരിൽ ദർശിച്ച രാജാവ് ബാണപ്പെരുമാളാണെന്നു അനുമാനിക്കാം ചേരമാൻ പെരുമാൾ പിന്നീടാണ് ഇസ്ലാമാശ്ലേഷിക്കുന്നത്

ശൈഖ് സഹറുദ്ദീനുബ്നു തഖിയുദ്ദീൻ(റ)വും രണ്ട് കൂട്ടാളികളുമാണ് നബി (സ)യുടെ കാലത്ത് ആദ്യമായി കേരളത്തിലെത്തുന്നത് മുസ്ലിംകളും ക്രിസ്ത്യാനികളും ബുദ്ധരും ഹിന്ദുക്കളും ആദരിച്ചിരുന്ന സിലോണിലെ ആദംമല സന്ദർശിക്കലും അവിടെ ഇസ്ലാം പ്രബോധനം ചെയ്യുമായിരുന്നു അവരുടെ ലക്ഷ്യം യാത്രാമധ്യേ അവരുടെ കപ്പൽ കൊടുങ്ങല്ലൂർ തീരത്ത് നങ്കൂരമിട്ടു കാറ്റും മഴയും കാരണം കപ്പൽ ദിശമാറി സഞ്ചരിച്ച് അവിടെ എത്തിയതാണെന്നും അഭിപ്രായമുണ്ട് .





ബാണപ്പെരുമാൾ രാജാവായിരുന്നു അന്ന് കൊടുങ്ങല്ലൂരിലെ ഭരണാധികാരി തുറമുഖത്ത് പുതിയ കപ്പൽ നങ്കൂരമിട്ടിട്ടുണ്ടെന്നറിഞ്ഞ അദ്ദേഹം ദൂതനെ വിട്ട് അവരെ കൊട്ടാരത്തിലേക്ക് ക്ഷണിച്ചു കൊട്ടാരത്തിലെത്തിയ അവർ തങ്ങൾ അറേബ്യക്കാരാണെന്നും മുഹമ്മദ് നബി (സ)യുടെ  അനുയായികളാണെന്നും സിലോണിലേക്കുള്ള യാത്രാമധ്യേ ഇവിടെ തൽക്കാലത്തേക്ക് ഇറങ്ങിയതാണെന്നും രാജാവിനെ ധരിപ്പിച്ചു ശൈഖ് സഹറുദ്ദീൻ (റ) നബി (സ) യെ കുറിച്ചും ഇസ്ലാമിനെ കുറിച്ചും അദ്ദേഹത്തിന് വിവരിച്ചു കൊടുത്തു ഈ വിവരണങ്ങളെല്ലാം ബാണപ്പെരുമാൾ രാജാവിന്റെ ഹൃത്തടത്തിൽ ഒരു പുതിയ വെളിച്ചമേകി പരിശുദ്ധ ഇസ്ലാം പുൽകാൻ അദ്ദേഹത്തിന്റെ ഹൃദയം വെമ്പൽ കൊണ്ടു സിലോണിലോ ആദംമല സന്ദർശിച്ച് ഇതുവഴി വരണമെന്നും അറേബ്യയിലേക്കുള്ള യാത്രയിൽ താനുമുണ്ടാകുമെന്നും രാജാവ് അവരെ അറിയിച്ചു കാര്യങ്ങൾ വളരെ രഹസ്യമാക്കി വെക്കണമെന്നും അദ്ദേഹം അവരെ ഓർമപ്പെടുത്തി

ബാണപ്പെരുമാളിന്റെ പെട്ടെന്നുള്ള മനമാറ്റത്തിനു കാരണമുണ്ട് ശൈഖ് സഹറുദ്ദീൻ(റ)വുമായി സംസാരിക്കവെ രാജാവ് പറഞ്ഞു: അറബ് ദേശങ്ങളിൽ പ്രത്യക്ഷപ്പെട്ട പുതിയൊരു മതത്തെയും നബിയെയും കുറിച്ച് സഞ്ചാരികളായ ബൗദ്ധരിൽ നിന്നും ക്രൈസ്തവരിൽ നിന്നും ഞാൻ കേട്ടിട്ടുണ്ട് എന്നാൽ അവരെ ആഴത്തിൽ മനസ്സിലാക്കാൻ എനിക്ക് സാധിച്ചിട്ടില്ല ഇതുകേട്ട സഹറുദ്ദീൻ(റ) നബി(സ)യുടെ മുഅ്ജിസത്തായി ചന്ദ്രൻ പിളർന്ന സംഭവം രാജാവിന് മുമ്പിൽ അവതരിപ്പിച്ചു ഇത് രാജാവിനെ അത്ഭുതപ്പെടുത്തി അദ്ദേഹം ഈ സംഭവം കൊടുങ്ങല്ലൂരിൽ നിന്ന് നഗ്ന നേത്രങ്ങൾ കൊണ്ട് ദർശിച്ചിരുന്നു അതെല്ലാം വ്യക്തമായി രേഖപ്പെടുത്തുകയും ചെയ്തിരുന്നു ആ രേഖകളെല്ലാം ഒന്നുകൂടി രാജാവ് പരിശോധിച്ചു അത്ഭുതം എല്ലാം ഒത്തുവന്നിരിക്കുന്നു അങ്ങനെ നബി(സ)യെ മദീനയിൽ ചെന്ന് നേരിട്ടു കാണുവാനും ഇസ്ലാം പുൽകുവാനും അദ്ദേഹം ഉറച്ചു തീരുമാനിച്ചു (മലയാളത്തിലെ മാപ്പിളമാർ:18)

ഈ സംഭവം ഇമാം സൈനുദ്ദീൻ മഖ്ദൂം(റ) എഴുതുന്നത് കാണുക: വർഷങ്ങൾക്കു ശേഷം ഒരു സംഘം സാധു മുസ്ലിംകൾ സിലോണിലെ ആദംമലയിലെ കാൽപാട് സന്ദർശിക്കാൻ പോകുന്ന മധ്യേ കൊടുങ്ങല്ലൂരിലിറങ്ങി ഒരു ശൈഖിന്റെ നേതൃത്വത്തിലായിരുന്നു യാത്ര വിവരമറിഞ്ഞ രാജാവ് അവരെ വിളിച്ച് സൽകരിച്ചു അവരെക്കുറിച്ചറിയാൻ രാജാവ് ജിജ്ഞാസുവായി മുഹമ്മദ് നബി (സ)യെ കുറിച്ചും ഇസ്ലാം മതത്തെ സംബന്ധിച്ചും ചന്ദ്രൻ പിളർന്ന അമാനുഷിക സംഭവവും ശൈഖ് വിവരിച്ചുകൊടുത്തു വിവരണം കേട്ട രാജാവിന് നബി(സ)യുടെ സത്യസന്ധത  ബോധ്യമായി അദ്ദേഹത്തിന്റെ ഹൃദയത്തിൽ നബി(സ)യോടുള്ള സ്നേഹം മൊട്ടിട്ടു കാലടി സന്ദർശിച്ചു മടങ്ങുമ്പോൾ തന്റെ അടുത്തു വരണമെന്ന് ശൈഖിനെയും കൂടെയുള്ളവരെയും അറിയിച്ചു അവരുടെ കൂടെ അറേബ്യയിലേക്ക് പോകാനായിരുന്നു ഉദ്ദേശ്യം മലബാറുകാരോട് ഈ രഹസ്യം പറയരുതെന്ന് രാജാവ് പ്രത്യേകം ഓർമിപ്പിച്ചു

അവർ സിലോണിലേക്ക് യാത്രയായി തിരിച്ചു വരുമ്പോൾ രാജാവിന്റെ അടുത്തു ചെന്നു ആരുമറിയാതെ യാത്രക്കുള്ള വാഹനമൊരുക്കാൻ രാജാവ് ശൈഖിനെ ഏർപ്പാടാക്കി തുറമുഖത്ത് അനേകം കപ്പലുകളുണ്ടായിരുന്നു അതിലൊരു കപ്പലുടമയോട് തന്നെയും ഒരു സംഘം സാധുക്കളെയും കപ്പലിൽ യാത്ര ചെയ്യാൻ അനുവദിക്കണമെന്ന് ശൈഖ് ആവശ്യപ്പെട്ടു.


ഹിജ്റ ആറാം വർഷം എ.ഡി. 628-ലാണ് ബാണപ്പെരുമാളും കൂട്ടാളികളും മദീനയിലേക്ക് യാത്രയാരംഭിച്ചത് അന്ന് നബി (സ) ക്ക് 57 വയസ്സായിരുന്നു ജിദ്ദ വഴിയിലാണ് മദീനയിലേക്കവർ യാത്ര ചെയ്തത് യാത്ര തിരിക്കുന്നതിന്റെ ഏകദേശം ഏഴു ദിവസം മുമ്പു മുതൽ അദ്ദേഹം പ്രജകളുമായി യാതൊരുവിധ ബന്ധവും പുലർത്തിയിരുന്നില്ല അതിനു മുമ്പു തന്നെ നൽകേണ്ടതെല്ലാം നൽകി അവരെ അകറ്റിനിർത്തി കേരളത്തിന്റെ തെക്കെ അറ്റമായ കന്യാകുമാരി മുതൽ വടക്കെ അറ്റമായ കാസർഗോഡ് വരെ അന്ന് അദ്ദേഹത്തിന്റെ കീഴിലായിരുന്നു അതുകൊണ്ടുതന്നെ ഭരണ കാര്യങ്ങൾ മറ്റുള്ളവരെ ഏൽപിച്ചതിനു ശേഷമാണ് യാത്രക്കൊരുങ്ങിയത്

നബി (സ)യെ മദീനയിൽ ചെന്ന് ബാണപ്പെരുമാൾ രാജാവ് കണ്ടു. ഇഞ്ചി കൊണ്ടുണ്ടാക്കിയ കേരളീയ വിഭവങ്ങൾ നബി (സ) ക്ക് അദ്ദേഹം നൽകി എല്ലാം സന്തോഷത്തോടെ നബി (സ) സ്വീകരിച്ചു താജുദ്ദീൻ എന്ന പേർ സ്വീകരിച്ചു മദീനയിൽ നിന്ന് ബാണപ്പെരുമാൾ യമനിലേക്കാണ് പോയത് യമൻ രാജാവായ മാലികുബ്നു ഹബീബിന്റെ ക്ഷണപ്രകാരമായിരുന്നു യാത്ര നാലു വർഷം അവിടെ താമസിച്ചു ആ കാലയളവിൽ മതവിജ്ഞാനം കരസ്ഥമാക്കി അവിടെവെച്ച് തന്നെ മാലികുബ്നു ഹബീബിന്റെ സഹോദരിയെ വിവാഹം ചെയ്തു.


ജന്മ നാടായ മലബാറിലേക്കു മടങ്ങാനും അവിടെ ആശയ പ്രചരണവും ഉദ്ദേശിച്ച് പെരുമാളും സംഘവും മലബാറിലേക്ക് യാത്ര പുറപ്പെട്ടു. വഴിക്ക് ശഹർ മുഖല്ലയിലെത്തിയപ്പോൾ അദ്ദേഹത്തിനു രോഗം പിടിപെട്ടു രോഗം ഗുരുതരമായപ്പോൾ കൂടയുള്ളവരോടദ്ദേഹം പറഞ്ഞു: ഞാൻ മരിച്ചാലും നിങ്ങൾ യാത്ര തുടരണം ആ രോഗത്തിൽ ബാണപ്പെരുമാൾ അവിടെവെച്ച് വഫാത്തായി. മലബാറിലേക്ക് പുറപ്പെട്ട സംഘത്തിൽ പെട്ടവരായിരുന്നു ശറഫുബ്ന മാലിക്(റ), അവരുടെ മാതാവൊത്ത സഹോദരൻ മാലികുബ്നു ദീനാർ(റ),  സഹോദര പുത്രൻ മാലികുബ്നു ഹബീബ് (റ) തുടങ്ങിയവർ .

ബാണപ്പെരുമാൾ രാജാവിന്റെ മരണം സംഘത്തെ ദുഃഖത്തിലാഴ്ത്തി എന്ത് ചെയ്യണമെന്നറിയാതെ വർഷങ്ങൾ കഴിഞ്ഞുപോയി ഒടുവിൽ അവർ തീരുമാനിച്ചു മലബാറിലേക്ക് യാത്ര ചെയ്യാൻ അങ്ങനെ മാലികുബ്നു ദീനാർ(റ) വിന്റെ നേതൃത്വത്തിൽ 44 പേരടങ്ങുന്ന ഒരു സംഘം മലബാറിലേക്ക് യാത്ര തിരിച്ചു രണ്ട് കപ്പലുകളിലായിരുന്നു യാത്ര ഒരു കപ്പലിൽ ശൈഖ് തഖിയുദ്ദീൻ(റ) ആയിരുന്നു അവർ തമിഴ്നാട്ടിലെ കായൽപട്ടണത്തണഞ്ഞു രണ്ടാമത്തെ കപ്പലിൽ മാലികുബ്നു ദീനാർ(റ)വും കൂട്ടരുമായിരുന്നു അവർ കൊടുങ്ങല്ലൂരിലണഞ്ഞു അന്നത്തെ ഭരണാധികാരി അവരെ ഹാർദ്ദവമായി സ്വീകരിച്ചു വേണ്ട സൗകര്യങ്ങൾ ചെയ്തു കൊടുത്തു അങ്ങനെ അവർ കൊടുങ്ങല്ലൂരിൽ ഒരു പള്ളി നിർമിച്ചു ഇന്ത്യയിലെ ആദ്യത്തെ ജുമുഅത്തു പള്ളി ഇതാണെന്നു പറയപ്പെടുന്നു പിന്നീട് വിവിധ ഭാഗങ്ങളിൽ അവർ പള്ളികൾ നിർമിച്ചു

1. കൊടുങ്ങല്ലൂർ-ഹിജ്റഃ 21- റജബ് 11 തിങ്കൾ

2. കൊല്ലം-ഹിജ്റഃ 21 -റമളാൻ 27 വെള്ളി

3. മാടായി- ഹിജ്റഃ 21 -ദുൽഹിജ്ജഃ 10 വ്യാഴം

4. ബർകൂർ- ഹിജ്റഃ 21 -റബീഉൽ അവ്വൽ 10 വ്യാഴം

5. മംഗലാപുരം-ഹിജ്റഃ 22 -ജമാദുൽ ഊല 27 വെള്ളി

6. കാസർഗോഡ്-ഹിജ്റഃ 22 -റജബ് 13 തിങ്കൾ

7. ശ്രീകണ്ഠപുരം- ഹിജ്റഃ - ശഅ്ബാൻ 1 വ്യാഴം

8. ധർമടം - ഹിജ്റഃ 22- ശഅ്ബാൻ 29 വ്യാഴം

9. പന്തലായനി- ഹിജ്റഃ 22 - ശവ്വാൽ 29 വെള്ളി

10. ചാലിയം - ഹിജ്റഃ 22- ശവ്വാൽ 21 വ്യാഴം

ഈ സ്ഥലങ്ങളിലെല്ലാം തന്നെ ഖാളിയെയും നിയമിച്ചു പരിശുദ്ധമായ ദീനുൽ ഇസ്ലാമിന്റെ പ്രബോധന ദൗത്യവുമായവർ അഹോരാത്രം പരിശ്രമിച്ചു

ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) എഴുതുന്നു : മാലികുബ്നു ദീനാർ (റ) കൊടുങ്ങല്ലൂരിൽ താമസിച്ചു തന്റെ സഹോദര പുത്രനായ മാലികുബ്നു ഹബീബ് (റ) വിനെ മലബാറിൽ പള്ളികൾ നിർമിക്കാൻ ചുമതലപ്പെടുത്തി തന്റെ സമ്പാദ്യങ്ങളെല്ലാമെടുത്ത് മാലികുബ്നു ഹബീബ് (റ)വും ഭാര്യയും മക്കളിൽ ചിലരും കൊല്ലത്തേക്ക് പുറപ്പെട്ടു അവിടെ ഒരു പള്ളി പണിതു ഭാര്യയെയും മക്കളെയും കൊല്ലത്ത് താമസിപ്പിച്ച് ഏഴിമലയിലേക്ക് പോവുകയും അവിടെ നിന്ന് ഫാക്കന്നൂർ , മംഗലാപുരം, കാസർഗോഡ് എന്നിവിടങ്ങളിലെത്തുകയും അവിടങ്ങളിലെല്ലാം പള്ളി പണിയുകയും ചെയ്തു ശേഷം ഏഴിമലയിലേക്ക് മടങ്ങി അവിടെ മൂന്നു മാസം  താമസിച്ചു തുടർന്ന് ശ്രീകണ്ഠപുരം, ധർമടം , പന്തലായനി, ചാലിയം എന്നീ സ്ഥലങ്ങൾ സന്ദർശിച്ചു അവിടങ്ങളിലും ഓരോ പള്ളി നിർമിച്ചു ചാലിയത്ത് അഞ്ചു മാസം താമസിച്ചു ശേഷം കൊടുങ്ങല്ലൂരിലേക്ക് പോയി അവിടെ പിതൃവ്യനായിരുന്ന മാലികുബ്നു ദീനാർ(റ)വിന്റെ കൂടെയായിരുന്നു അദ്ദേഹം താമസിച്ചത്

ശേഷം മാലികുബ്നു ദീനാർ(റ)  താൻ പണികഴിപ്പിച്ച എല്ലാ പള്ളികളിലും പോയി നിസ്കരിച്ചു  സത്യനിഷേധം നിറഞ്ഞ മണ്ണിൽ ഇസ്ലാം മതം പ്രചരിപ്പിക്കുവാൻ കഴിഞ്ഞതിൽ അല്ലാഹുവിനെ സ്തുതിച്ചു കൊടുങ്ങല്ലൂരിലേക്ക് മടങ്ങി പിന്നീട് മാലികുബ്നു ദീനാർ(റ)വും മാലികുബ്നു ഹബീബ് (റ)വും സ്നേഹിതരും കൊല്ലത്തേക്ക് പോയി അവിടെനിന്ന് മാലികുബ്നു ദീനാർ(റ) മടങ്ങിപ്പോവുകയും ശഹർമുകല്ലയിൽ വെച്ച് വഫാത്താവുകയും ചെയ്തു മാലികുബ്നു ഹബീബ് (റ)മക്കളിൽ ചിലരെ കൊല്ലത്ത് നിർത്തി ഭാര്യയോടുകൂടെ കൊടുങ്ങല്ലൂരിലേക്ക് മടങ്ങി അവിടെവെച്ചാണ് മഹാനും ഭാര്യയും വഫാത്തായത് (തുഹ്ഫത്തുൽ മുജാഹിദീൻ :44,45)


നബി (സ)യെ മദീനത്തു പോയി കണ്ട രാജാവ് ബാണപ്പെരുമാൾ രാജാവാണെന്നും താജുദ്ദീൻ എന്ന പേർ സ്വീകരിച്ചുവെന്നും നമ്മൾ കണ്ടു ക്രസ്തുവർഷം ഒമ്പതാം നൂറ്റാണ്ടിൽ ഇസ്ലാമിലേക്ക് കടന്നു വന്ന മറ്റൊരു പെരുമാൾ രാജാവാണ് ചേരമാൻ പെരുമാൾ ചരിത്രപരമായി അല്ലറചില്ലറ വ്യത്യാസമുണ്ടെങ്കിലും ആധുനിക ചരിത്രകാരന്മാരിൽ പലരും പ്രബലപ്പെടുത്തിയത് ഇതാണ് നമുക്കിടയിൽ പ്രസിദ്ധനായ പെരുമാൾ ഭരണാധികാരിയാണ് മേൽപറഞ്ഞ ചേരമാൻ പെരുമാൾ അദ്ദേഹം മക്കയിലും മദീനയിലും സന്ദർശിച്ചിട്ടുണ്ടെങ്കിലും നബി(സ) യെ കണ്ടിട്ടില്ല

ഇദ്ദേഹത്തിന്റെ ഇസ്ലാം ആശ്ലേഷണത്തിനു കാരണം ശൈഖ് അലിയ്യുൽ കൂഫി(റ)വിനെയും അനുയായികളെയും കണ്ടുമുട്ടിയതാണ് അവരിൽ നിന്ന് ഇസ്ലാംമിനെ അടുത്തറിയുകയും അങ്ങനെ പുൽകുകയും ചെയ്തു മക്കയും മദീനയും സന്ദർശിച്ച അദ്ദേഹം പിന്നീട് ളിഫാറിലേക്ക് പോയി അവിടെവെച്ചാണ് വഫാത്താവുന്നത്

ഗുണ്ടർട്ട് എഴുതുന്നു: ഇസ്ലാമിക ആശയങ്ങളിൽ വളരെ ആകൃഷ്ടനായിത്തീർന്ന അവസാനത്തെ പെരുമാളായ ചേരമാൻ പെരുമാൾ മുസ്ലിം ആകുകയും തന്റെ രാജ്യം ആശ്രിതർക്ക് വിട്ടുകൊടുത്ത് മക്കയിലേക്ക് പോവുകയും ചെയ്തു മടക്കയാത്രയിൽ അറേബ്യൻ തീരത്തു വെച്ച് അദ്ദേഹം മരണമടയുകയായിരുന്നു ചേരമാൻ പെരുമാൾ രാജ്യം പകുത്തു ബന്ധക്കാരിൽ വിഭജിച്ചതിന്റെ അടിസ്ഥാനത്തിലാണ് എ.ഡി.  825-ൽ ആരംഭിച്ച കൊല്ലവർഷം ഉണ്ടായത്

ഇമാം സൈനുദ്ദീൻ മഖ്ദൂം(റ) എഴുതുന്നു: രാജാവ് യാത്ര പോകുന്നതിന് മുമ്പ് അധികാരം അവകാശികൾക്ക് വിഭജിച്ച് നൽകിയത് മലബാറുകാർക്കിടയിൽ പ്രസിദ്ധമാണ് അധികാര വിഭജന സമയത്ത് സാമൂതിരി സ്ഥലത്തില്ലാത്തതിനാൽ അദ്ദേഹത്തിന് ഒന്നും ലഭിച്ചില്ല അദ്ദേഹം വൈകി വന്നപ്പോൾ രാജാവ് സ്വന്തം വാൾ അദ്ദേഹത്തിനു നൽകി കൊണ്ട് ആജ്ഞാപിച്ചു ഇതുകൊണ്ട് അടരാടി അധികാരം കൈവശപ്പെടുത്തുക രാജാവിന്റെ നിർദേശമനുസരിച്ച് സമൂതിരി കോഴിക്കോട് കൈവശമാക്കി പിന്നീടവിടെ  മുസ്ലിംകൾ താമസിക്കുകയും ചെയ്തു(തുഹ്ഫത്തുൽ മുജാഹിദീൻ: 46)

നബി (സ)യുടെ കാലത്തുതന്നെ മലബാറിൽ ഇസ്ലാം എത്തിയിട്ടുണ്ടെന്നും വലിയ പ്രതിഫലം സൃഷ്ടിച്ചെന്നും ചരിത്ര രേകഖൾ സാക്ഷ്യം വഹിക്കുന്നു മാലികുബ്നു ദീനാർ (റ) മലബാറിലെത്തുന്നത് ഹിജ്റ 21-ലായിരുന്നു ശേഷം എത്രയോ വർഷങ്ങൾക്കു ശേഷമാണ് ചേരമാൻ പെരുമാൾ മക്കയിലേക്ക് പോകുന്നത് അദ്ദേഹം ളിഫാറിൽ എത്തുന്നത് ഹിജ്റ 212-ൽ ആകുന്നു

 വെളിയങ്കോട്

അറബിക്കടലിനോട് ചേർന്നുകിടക്കുന്ന ഈ പ്രദേശം ഒരു കാലത്ത് കടലിൽ പെട്ടതായിരുന്നുവത്രെ കടലിൽ  മുങ്ങിക്കിടന്ന ഈ പ്രദേശം കടൽ പടിഞ്ഞാറു ഭാഗത്തേക്ക് മാറിയതോടെ പ്രത്യക്ഷപ്പെടുകയായിരുന്നു ഒരു കാലത്ത് വെളിയങ്കോട്ടെ കപ്പിച്ചാൽ പള്ളി സ്ഥിതിചെയ്യുന്ന പ്രദേശം വരെ കപ്പൽ സഞ്ചരിച്ചിരുന്നു പ്രസ്തുത പള്ളിക്കുള്ള നിർമാണ ഘട്ടത്തിൽ കപ്പൽ പലകകളും കൊടിമരങ്ങളും വലിയ ഇരുമ്പാണികളും പൂർവികന്മാർക്ക് ആ പള്ളി പരിസരത്ത് നിന്നും ലഭിച്ചിരുന്നുവത്രെ വെളിയങ്കോടിനടുത്ത കറുകത്തിരുത്തി എരിക്കാൻ പാടം മുതലായ സ്ഥലങ്ങളിലെ വയലുകളിൽ നിന്നും പറമ്പുകളിൽ നിന്നും ഇത്തിൾ സുലഭമായി ലഭിച്ചിരുന്നു ഇതിൽനിന്നെല്ലാം നൂറ്റാണ്ടുകൾക്കു മുമ്പ് ഇന്നത്തെ വെളയങ്കോട് കടലിന്റെ ഒരു വശമായിരുന്നുവെന്ന് തീർത്തു പറയാം

പൊന്നാനി,വെളിയങ്കോട് മുതലായ പ്രദേശങ്ങളിൽ ചാലിയത്തെ മുസ്ലിം മിഷ്വനറിമാർ മുഖേനയാണ് ഇസ്ലാം മതം പ്രചരിച്ചത് താനൂർ, പറവണ്ണ, കൂട്ടായി, പൊന്നാനി മുതലായ പ്രദേശങ്ങളിലെപ്പോലെ ഇന്നാട്ടിലും ഇസ്ലാം ത്വരിതഗതിയിൽ വളർന്നു വികസിച്ചു

മഹാനായ കുഞ്ഞിമരക്കാർ ശഹീദ്(റ) , സൂഫിയും വലിയ്യും കർമശാസ്ത്ര വിശാരദനും അറബി കവിയും വൈദ്യശാസ്ത്ര നിപുണനും ഗ്രന്ഥകാരനുമായ ഉമർഖാളി(റ) എന്നിവർക്ക് പുറമെ ആർവാചീനരും ആധുനികരുമായ അനേകം പുണ്യാത്മാക്കളും സൂഫിവര്യന്മാരും , പ്രതിഭാ സമ്പന്നരായ പണ്ഡിതന്മാരും , മുഫ്തിമാരും, മാപ്പിളക്കവികളും , കായികാഭ്യാസികളും ആയ നിരവധി പേർ വെളിയങ്കോട് ജീവിച്ച് മൺമറഞ്ഞിട്ടുണ്ട് സ്ഥലത്തെ പ്രമുഖ പണ്ഡിതനും കേരളത്തിൽ പരക്കെ അറിയപ്പെട്ടിരുന്ന മുഫ്തിയും അനേകം പണ്ഡിതരുടെ ഗുരുവര്യനുമായിരുന്ന തട്ടാങ്ങര കുട്ട്യാമു മുസ്ലിയാർ (ന.മ) സമകാലീകരിൽ  അതുല്യനായിരുന്നു കേരള മുസ്ലിംകളുടെ ഇടയിലുണ്ടായിരുന്ന തർക്ക പ്രശ്നങ്ങൾക്ക് അദ്ദേഹം എഴുതിയ ഫത് വകൾക്ക് കണക്കില്ല അവയിൽ അൽപം ചിലത് മാത്രമെ പ്രസിദ്ധീകരിച്ചിട്ടുള്ളൂ മഹാൻ നിർമിച്ച പള്ളി (മുപ്പരെ പള്ളി)യിൽ തന്നെയാണ് അവിടുത്തെ വിലപ്പെട്ട ഗ്രന്ഥശേഖരങ്ങൾ സ്ഥിതിചെയ്യുന്നത് ദക്ഷിണേന്ത്യയിൽ എവിടെയും ലഭിക്കാത്ത ഒട്ടധികം അത്യനർഘ ഗ്രന്ഥങ്ങൾ ആ ലൈബ്രറിയിൽ ഉണ്ട്. വലിയ ജുമുഅത്തു പള്ളിയുടെ പടിഞ്ഞാറു ഭാഗത്ത് ഹളർ മൗത്തിൽ നിന്നും ഇന്ത്യയിലെ സൂറത്തിൽ വരികയും അവിടെ നിന്ന് കേരളക്കരയിലെത്തുകയും ചെയ്ത അഹ്ലുബൈത്തിൽപ്പെട്ട ഫഖ്റുൽ വുജൂദ് സൂറത്തിൽ തങ്ങന്മാരുടെ വീടുകളും മഖ്ബറകളും സ്ഥിതിചെയ്യുന്നത്.


ചാലിയത്തെ പ്രഥമ ഖാസിയും പണ്ഡിതവര്യനും ആദ്യകാല മുസ്ലിം മിഷനറിമാരിൽ ഒരാളുമായിരുന്ന ശൈഖ് സൈനുദ്ദീനുബ്നു മുഹമ്മദുബ്നു മാലികിന്റെ സുഹൃത്തും സഹകാരിയുമായിരുന്നു ശൈഖ് ഹസൻ താബിഈ ചാലിയം കേന്ദ്രമാക്കിക്കൊണ്ട് ആ മഹാത്മാക്കൾ പരപ്പനങ്ങാടി, തിരൂർ, തിരൂരങ്ങാടി, താനൂർ, പറവണ്ണ, കൂട്ടായി, പൊന്നാനി, വെളിയങ്കോട് മുതലായ പ്രദേശങ്ങളിൽ വിജയകരമാംവിധം ഇസ്ലാം പ്രചരിച്ചു അവർ ഹൃസ്വകാലങ്ങൾക്കിടയിൽ ധാരാളം മുസ്ലിം കോളനികളും ജുമുഅത്ത് പള്ളികളും സാംസ്കാരിക കേന്ദ്രങ്ങളുനിർമിച്ചു

ഹസനുത്താബിഈയുടെ പുത്രനായ മൗലാനാ അബ്ദുല്ല ചാലിയത്ത് തന്നെയാണ് താമസിച്ചിരുന്നത് അക്കാലത്ത് ചാലിയം മുതൽ തിരൂരങ്ങാടി വരെ അദ്ദേഹത്തിന്റെ മത നേതൃത്വം അംഗീകരിച്ചിരുന്നുവത്രെ

അദ്ദേഹത്തിന്റെ പുത്രനായ മൗലാനാ ഉമറുബ്നു അബ്ദുല്ലാഹ് എന്ന വ്യക്തി താനൂരിൽ സ്ഥിരതാമസം തുടർന്നു അദ്ദേഹം മുഖേനെ തദ്ദേശീയരിൽ ഭൂരിഭാഗവും ഇസ്ലാമാശ്ലേഷിച്ചു അദ്ദേഹത്തിന്റെ ഭവനം ഖാസിയാരകം എന്ന പേരിലാണ് പ്രസിദ്ധിയാർജ്ജിച്ചത് അദ്ദേഹത്തിന്റെ പിൻഗാമികളിൽ പെട്ട ഖാസിയാരകത്ത് ആലിമുസ്ലിയാർ (ന.മ) വെളിയാങ്കോട് പുരാതന  തറവാട്ടുകാരിൽ പെട്ട കാക്കത്തറയിൽ മുഹമ്മദ് എന്നവരുടെ പുത്രിയായിരുന്ന ആമിനയെ വിവാഹം ചെയ്തു പ്രസ്തുത ആലി മുസ്ലിയാർ(റ) വെളിയങ്കോട് ജുമുഅത്ത് പള്ളിയിലെ മുദർരിസും ഖാളിയുമായിരുന്നു അങ്ങനെ അദ്ദേഹം കാക്കത്തറ ഭവനത്തിൽ തന്നെ സ്ഥിരതാമസക്കാരനാക്കി ഭക്തനും പണ്ഡിതശ്രേഷ്ഠനുമായിരുന്ന ആലി മുസ്ലിയാർ (റ) വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ടുതന്നെ നാട്ടുകാരുടെ കണ്ണിലുണ്ണിയും അനിഷേധ്യ മതനേതാവുമായി ഉയർന്നു

നാട്ടിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ മഹാന്റെ കഴിവ് അസാമാന്യമായിരുന്നു വെളിയങ്കോട്ടും അയൽ പ്രദേശങ്ങളിലും ഖാളിസ്ഥാനം വഹിച്ചിരുന്നതും മഹാനായിരുന്നു മഹാന്റെ വീട് തന്നെ ഒരു മതപഠന കേന്ദ്രമായി പരിലസിച്ചു നാടിന്റെ നാനാഭാഗത്തുനിന്നും വിജ്ഞാന ദാഹികൾ മഹാന്റെ സമീപത്തേക്കൊഴുകിയിരുന്നു ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ)വിന്റെ മാതുലനായ കോഴിക്കോട് ശൈഖ് ജിഫ്രി(റ)വിന്റെ മുരീദായിരുന്നു മഹാനായ ഖാസിയാരകത്ത് കാക്കത്തറയിൽ ആലി മുസ്ലിയാർ(റ)

ആലി മുസ്ലിയാർ , ആമിന ദമ്പതികളിൽ വിരിഞ്ഞ കുസുമമാണ് മഹാനായ വെളിയങ്കോട് ഉമർ ഖാളി(റ) ഹിജ്റഃ 1177 റബീഉൽ അവ്വൽ 10-ന് ക്രിസ്താബ്ദം 1765 -ലാണ് മഹാൻ ജനിച്ചത്

 *ബാല്യവും പഠനവും*

ആലി മുസ്ലിയാർക്ക് ഉമർ ഖാളി(റ)വിന് പുറമെ കുട്ടി ഹസൻ മുസ്ലിയാർ (കുട്ടുസ) എന്ന പുത്രനും, ഫാത്വിമ, തിത്തിക്കുട്ടി, ഉമ്മാച്ചക്കുട്ടി , ആഇശക്കുട്ടി എന്നീ നാലു പുത്രിമാരുമുണ്ടായിരുന്നു കുട്ടിഹസ്സൻ മുസ്ലിയാർ ജനസമ്പർക്കം കൂടുതൽ ഇഷ്ടപ്പെടാതെ ഇബാദത്തിലായി കഴിഞ്ഞു കൂടിയിരുന്ന ആളായിരുന്നു അക്കാരണത്താൽ ആളുകൾക്കിടയിൽ മഹാൻ പ്രസിദ്ധനായില്ല പ്രസിദ്ധരായ പണ്ഡിതന്മാരും സാദാത്തീങ്ങളും മഹാന്മാരും വെളിയങ്കോട് വരുമ്പോൾ ആലിമുസ്ലിയാർ കുട്ടിയായ ഉമറിനെയും കൂട്ടി അവരുടെ അടുത്ത് ചെന്ന് ദുആ ചെയ്യിപ്പിക്കുമായിരുന്നു ആ ദുആയുടെ സാക്ഷാൽകരം പിന്നീട് എല്ലാ അർത്ഥത്തിലും ശരിയായിത്തീർന്നത് ലോകം കണ്ടു

ഉമർഖാളി(റ)വിന് ഏഴോ എട്ടോ വയസ്സുള്ളപ്പോൾ മാതാവ് ഇഹലോകവാസം വെടിഞ്ഞു പിന്നീട് പിതാവിന്റെയും മാതൃസഹോദരിയുടെയും ശിക്ഷണത്തിലാണ് വളർന്നത് തജ് വീദ് , അഖീദ, ഫിഖ്ഹ് എന്നീ പ്രാഥമിക വിജ്ഞാനങ്ങൾ സ്വന്തം പിതാവായ ആലി മുസ്ലിലായരിൽ നിന്നുതന്നെയാണ് പഠിച്ചത് പത്താം വയസ്സിൽ പിതാവും വഫാത്തായതോടെ മഹാൻ തീർത്തും അനാഥനായി പതിനൊന്നാമത്തെ വയസ്സിൽ താനൂരിലെ ദർസിൽ ചേർന്നു പൊന്നാനിയിലെ മഖ്ദൂം പരമ്പരയിൽപെട്ട തുന്നംവീട്ടിൽ അഹ്മദ് മഖ്ദൂം(റ)വാണ് അക്കാലത്തെ താനൂർ ജുമുഅത്ത് പള്ളിയിലെ മുദർരിസ് ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ) വിന്റെ ശിഷ്യപ്രമുഖനായ ഔക്കോയ മുസ്ലിയാർ(റ) , മഹാന്റെ താനൂരിലെ സഹപാഠിയായിരുന്നു ഇമാം ഇബ്നു മാലിക് (റ)വിന്റെ 'അൽഫിയ' എന്ന അറബി ഗ്രാമർ ഗ്രന്ഥം താനൂരിൽ നിന്നാണ് മഹാൻ പഠിച്ചത് അൽഫിയ എന്ന ഗ്രന്ഥം ആയിരത്തോളം വരികളുള്ള കാവ്യഗ്രന്ഥമാണ് അന്നും ഇന്നും ആ ഗ്രന്ഥം മുഴുവൻ മനഃപാഠമാക്കലാണ് മുതഅല്ലിമുകളുടെ പതിവ് ഈ ഗ്രന്ഥത്തിൽ നല്ല കഴിവുള്ള ആളായിരുന്നു മഹാൻ അതുകൊണ്ടുതന്നെ അറബി ഭാഷയിൽ നല്ല കഴിവ് ആർജിച്ചെടുക്കുവാനും ഒന്നാന്തരം അറബി കവിയാകാനും മഹാനായ ഉമർഖാളി(റ)വിനു കഴിഞ്ഞു താൻ സന്ദർശിക്കുന്ന പള്ളി ഭിത്തികളിലും ഭവനങ്ങളിലും മഹാൻ വിദ്യാർത്ഥിയായിരുന്ന കാലത്തുതന്നെ പല അറബി കവിതാ ഈരടികളും എഴുതാറുണ്ടായിരുന്നു കാലചക്രത്തിൽ അതെല്ലാം തേഞ്ഞുമാഞ്ഞ് പോയിരിക്കുന്നു

താൻ ഓതിപ്പഠിച്ച താനൂരിലെ പള്ളി ഭിത്തികളിലും മഹാന്റെ കവിതകൾ ആലേഖനം ചെയ്യപ്പെട്ടിരുന്നു കാലപ്പഴക്കത്തിൽ അതും ഇല്ലാതായി ബൈത്തുകളും, കവിതകളും രചിക്കുന്നത് ബഹ്ർ അഥവാ വൃത്തം അനുസരിച്ചാണ് പ്രധാനമായും പതിനാറു ബഹ്റുകളാണുള്ളത് ഇതിൽ ഏതെങ്കിലും ബഹ്റുകൾ അനുസരിച്ചോ അല്ലെങ്കിൽ ആ ബഹ്റുകളിൽ നിന്നുള്ള ബഹ്റുകളോ അനുസരിച്ചായിരിക്കണം ബൈത്തുകളും കവിതകളും രചിക്കേണ്ടത് ഇത്തരം ബഹ്റുകൾ പ്രതിപാദിക്കുന്ന വിജ്ഞാന ശാഖയാണ് അറൂള് , ഖവാഫി എന്നീ വിജ്ഞാന ശാഖകൾ .


പൊന്നാനിയിലേക്ക്

 ചെറിയ മക്ക എന്ന പേരിൽ ഖ്യാതി നേടിയ അറിവിന്റെ കേന്ദ്രമായിരുന്നു അക്കലാത്ത് പൊന്നാനിക്ക് ഇത്ര വലിയ പേരും പ്രശസ്തിയും നേടിക്കൊടുത്തത് മഖ്ദൂമുമാരായിരുന്നു ശൈഖ് സൈനുദ്ദീൻ മഖ്ദൂം ഒന്നാമൻ (റ) ഹിജ്റഃ 872 ശഅ്ബാൻ 12-ന് വ്യാഴാഴ്ച കൊച്ചിയിലാണ് ജനിക്കുന്നത് യൗവന ദശയിൽ മഹാൻ പൊന്നാനിയിൽ സ്ഥിരതാമസമാക്കി മുർശിദുത്വുല്ലാബ്, ഹിദായത്തുൽ അദ്കിയ, ശുഅ്ബുൽ ഈമാൻ, മൻഖൂസ് മൗലിദ് തുടങ്ങി അനേകം അറബി ഗദ്യ-പദ്യ ഗ്രന്ഥങ്ങൾ മഹാൻ രചിച്ചിട്ടുണ്ട് പോർച്ചുഗീസുകാരോട് സമരം ചെയ്യാൻ കേരളീയരെയും വിശിഷ്യാ മുസ്ലിം ലോകത്തെയും ആഹ്വാനം ചെയ്തുകൊണ്ടദ്ദേഹം ഒരു അറബി കാവ്യം രചിച്ചിട്ടുണ്ട് 'തഹ്രീസ് അഹ്ലിൽ ഈമാനി അലാ ജിഹാദി അബ്ദത്തിസ്സുൽബാനി' എന്നാണ് ആ ഗ്രന്ഥനാമം

പൊന്നാനിയിലെ ചരിത്ര പ്രസിദ്ധമായ ജുമുഅത്ത് പള്ളി സ്ഥാപിച്ചത് മഹാനാണ് പൊന്നാനിയിലെ ദർസ് പരിഷ്കരിച്ചതും വിപുലീകരിച്ചതും മഹാനാണ് ഹിജ്റഃ 928 ശഅ്ബാൻ 26-ന് മഹാൻ വഫാത്തായി മഹാന്റെ മകനായ ശൈഖ് അബ്ദുൽ അസീസ് മഅ്ബരി (റ)വും സഹോദര പുത്രനായ ശൈഖ് സൈനുദ്ദീൻ മഖ്ദും രണ്ടാമൻ(റ)വും പൊന്നാനി ദർസിനെ പുരോഗതിയിൽ നിന്ന് പുരോഗതിയിലേക്കുയർത്തി ഫത്ഹുൽ മുഈൻ, ഇർശാദുൽ ഇബാദ്, തുഹ്ഫത്തുൽ മുജാഹിദീൻ, അൽ അജ് വിബത്തുൽ അജീബഃ എന്നീ ഗ്രന്ഥങ്ങളുടെ കർത്താവാണ് ശൈഖ് സൈനുദ്ദീൻ മഖ്ദൂം രണ്ടാമൻ(റ) തസ്വവ്വുഫിന് പ്രാധാന്യമുള്ള സിലബസ്സായിരുന്നു മഖ്ദൂമുമാരുടെ സിലബസ് ആ സിലബസിന് പിൽക്കാലത്ത് ചിലർ മാറ്റം വരുത്തി തർക്കശാസ്ത്രത്തിന്റെ കിതാബുകൾക്ക് കൂടുതൽ പ്രാധാന്യം അന്നു മുതൽക്കാണുണ്ടായത് തസ്വവ്വുഫിനേക്കാൾ കൂടുതൽ പ്രാധാന്യം തർക്കശാസ്ത്രത്തിന്റെ കിതാബുകൾക്ക് നൽകിയതാണ് ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന പല മുസ്വീബത്തിന്റെയും പ്രധാന കാരണം തസ്വവ്വുഫ് ഗ്രന്ഥങ്ങൾ മാറ്റിവെച്ചതാണ് ദീനീ രംഗത്ത് പല ഫിത്നകളും പൊട്ടിപ്പുറപ്പെടാൻ കാരണമായത് മഖ്ദൂമുമാർ മലബാറിൽ നടപ്പിൽ വരുത്തിയ സിലബസാണ് ദീനീ പാഠ്യപദ്ധതിയിൽ നാം ഉൾപ്പെടുത്തേണ്ടത്

താനൂർ ദർസിൽ നിന്നും വിട്ടതിനു ശേഷം തന്റെ പതിമൂന്നാം വയസ്സിൽ പൊന്നാനി ദർസിൽ ചേരാൻ മഹാൻ പോയി അന്നവിടെത്തെ പ്രധാന മുദർരിസ് മഹാനായ മമ്മിക്കുട്ടി മുസ്ലിയാർ(റ) ആയിരുന്നു അന്ന് പൊന്നാനി ദർസിൽ പ്രവേശനാനുമതി ലഭിക്കണമെങ്കിൽ വലിയ പാടായിരുന്നു മഹാനായ മമ്മിക്കുട്ടി ഖാളി(റ) അഖീദ, ഫിഖ്ഹ്, നഹ് വ് എന്നീ വിഷയങ്ങൾ മഹാനോട് ചോദിച്ചു എല്ലാ ചോദ്യങ്ങൾക്കും മഹാൻ കൃത്യമായി മറുപടി പറഞ്ഞു അങ്ങനെ മമ്മിക്കുട്ടി ഖാളി(റ)വിന്റെ അടുത്തുനിന്ന് കിതാബോതാൻ അവസരം ലഭിച്ചു ഫത്ഹുൽ മുഈൻ, മഹല്ലി, തുഹ്ഫ, തഫ്സീറുൽ ജലൈലാനി, മിൻഹാജുൽ ആബിദീൻ, ശർഹുൽ ഹികം, ഇഹ് യാ ഉലൂമുദ്ദീൻ മുതലായ അസംഖ്യം കിതാബുകളിൽ നിന്ന് അപാരമായ വിജ്ഞാനം പൊന്നാനിയിൽ നിന്നും മഹാൻ കരസ്ഥമാക്കി  പഠിച്ചത് ജീവിതത്തിൽ പകർത്തുന്നതിൽ വളരെ താൽപര്യമായിരുന്നു മഹാനവർകൾക്ക് മഹാനായ ഔക്കോയ മുസ്ലിയാർ(റ) പൊന്നാനിയിലും മഹാന്റെ സതീർത്ഥ്യന്മാരിൽ പ്രമുഖനായിരുന്നു

അറബി വൈദ്യശാസ്ത്രത്തിലും , ആര്യ വൈദ്യശാസ്ത്രത്തിലും, ഗണിത ശാസ്ത്രത്തിലും സുകുമാര കലാ കൗശലങ്ങളിലും മഹാൻ പാടവം നേടിയിരുന്നു ഗുരുവര്യനായ മമ്മിക്കുട്ടി ഖാളി(റ) വിന്റെ ഫത് വകൾ എഴുതിയും മഹാന്റെ കീഴിലുണ്ടായിരുന്ന പല പള്ളികളിലും പോയി ജുമുഅഃ ഖുത്വുബ ഓതിയിരുന്നതും വിവിധ മഹല്ലുകളിലെ വഴക്കുകൾ പറഞ്ഞു തീർക്കാൻ ഏൽപിച്ചതും മമ്മിക്കുട്ടി ഖാസി(റ) ശിഷ്യനായ ഉമറുൽ ഖാളി(റ) വിനെയായിരുന്നു മതപരമായ വിഷയങ്ങൾക്ക് ഫത് വ നൽകാനും മഹാനവർകൾ ശിഷ്യനെ ഏൽപിച്ചിരുന്നു ഇതിൽനിന്നെല്ലാം തന്റെ അരുമ ശിഷ്യനിൽ ഗുരുവിന് എത്രത്തോളം പ്രതീക്ഷയുണ്ടെന്ന് മനസ്സിലാക്കാം .


 സമകാലികരിൽ അദ്വിതീയനായിരുന്നു മമ്മിക്കുട്ടി ഖാളി(റ) പണ്ഡിതനും സ്വൂഫിയും കൂടിയായിരുന്നു കേരളത്തിൽ അറിയപ്പെട്ട അറബി സാഹിത്യകാരനും കവിയുമായിരുന്നു കേരളത്തിലെ അക്കാലത്തെ പണ്ഡിതന്മാരും മമ്മിക്കുട്ടി ഖാളിയുടെ ശിഷ്യഗണങ്ങളിൽ പെട്ടവരാണ് വെട്ടത്തു പുതിയങ്ങാടി സ്വദേശിയായ പിതാവ് ഗസാലിയകം തറവാട്ടിൽ നിന്നും വിവാഹം കഴിച്ചു മഖ്ദൂം കുടുംബവുമായുള്ള ബന്ധം അങ്ങനെയാണുണ്ടായത്

ചെറുപ്പത്തിലെ ഗ്രന്ഥപാരായണവും പഠനവുമായി കഴിഞ്ഞു പത്തു വയസ്സിനകം വിശുദ്ധ ഖുർആൻ നിയമാനുസൃതം പാരായണം ചെയ്തു ശീലിച്ചു പ്രാഥമിക പാഠങ്ങൾ അറബിക്കവി കൂടിയായ പിതാവിൽ നിന്നും വശമാക്കി തിരൂരങ്ങാടി, കൊണ്ടോട്ടി തുടങ്ങിയ മുസ്ലിം കേന്ദ്രങ്ങലിൽ ശരീഅത്ത് വിധിപ്രകാരം തീർപ്പ് കൽപിച്ചിരുന്നു മഖ്ദൂം പരമ്പരയിലെ പതിനാറാമൻ അലി ഹസൻ മഖ്ദൂം ഒന്നാമൻ(റ)വിൽ നിന്നാണ് ഉന്നത പഠനം തുടങ്ങിയത് തന്റെ ഗുരുവര്യരിൽ പ്രധാനിയാണ് പ്രസിദ്ധനായ ഇമാം ബാജൂരി(റ)

പ്രഗത്ഭരും പ്രതിഭാധനരുമായ നിരവധി ശിഷ്യന്മാരെ സമ്പാദിക്കാൻ കഴിഞ്ഞുവെന്നതാണ് മമ്മിക്കുട്ടി ഖാളി(റ)വിന്റെ സവിശേഷത പ്രസിദ്ധനായ ഉമർ ഖാളി (റ)വിനെ വളർത്തിയെടുത്തത് മമ്മിക്കുട്ടി ഖാളി (റ) ആകുന്നു പതിനാലാമത്തെ വയസ്സിലാണ് ഉമർ ഖാളി(റ) മമ്മിക്കുട്ടി ഖാളി (റ) വിന്റെ പൊന്നാനി പള്ളിയിലെ ദർസിലെത്തുന്നത് തുഹ്ഫത്തുൽ മുഹ്താജും, മിൻഹാജുൽ ആബിദീനും പഠിച്ചു മമ്മിക്കുട്ടു ഖാളി (റ) തന്നെ അദ്ദേഹത്തിന്റെ ത്വരീഖത്തിൽ അംഗത്വം നൽകി തന്റെ സഹാധ്യാപകനായി നിയമിക്കുക കൂടി ചെയ്തു മമ്മിക്കുട്ടി ഖാളി (റ)വിന്റെ ശിഷ്യപ്രമുഖരിൽ മറ്റു ചിലർ

1. ഫരീദുബ്നു മുഹ്‌യദ്ദീൻ ബർബരി ഹിജ്റഃ 1303/1885-ൽ വഫാത്തായ മഹാൻ അറിയപ്പെട്ട പണ്ഡിതനും സാഹിത്യകാരനുമാണ് 
2. പയ്യനാട് ഉസ്മാൻ എന്ന ബൈത്താൻ മുസ്ലിയാർ( റ) ബൈത്താൻ മുസ്ലിയാരുടെ ഫത് വകൾ പ്രസിദ്ധങ്ങളാണ് മഹാൻ ഹിജ്റഃ 1253/1837-ൽ വഫാത്തായി 

3. അഹ്മദ് മഖ്ദൂം ഇരുപത്തി നാലാമത്തെ മഖ്ദൂമായി അവരോധിതനായി ഹിജ്റഃ 1280/1863-ലാണ് വഫാത്തായത് 

4. കാസർഗോഡ് കുഞ്ചാർ സഈദ് മുസ്ലിയാരുടെ പിതാവ് അഹ്മദ് മുസ്ലിയാർ സഈദ് മുസ്ലിയാരുടെ സ്മരണക്കായി സ്ഥാപിച്ച ഇസ്ലാമിക കലാലയമാണ് കളനാട് സഅദിയ്യഃ അറബിക് കോളേജ് അഹ്മദ് മുസലിയാർ ഉമർ ഖാളി (റ) വിന്റെ ശിഷ്യൻ കൂടിയാണ് 

5. സൈദാലിക്കോയ തങ്ങൾ മഖ്ദൂം സ്ഥാനമലങ്കരിച്ചിട്ടുണ്ട് മമ്പുറം തങ്ങളുടെ കാലത്തെ തിരൂരങ്ങാടി ഖാളിയായിരുന്നു തങ്ങൾ തിരൂരങ്ങാടി പഴയ ജുമുഅത്ത് പള്ളിക്കു എതിർവശത്തുള്ള കോമ്പൗണ്ടിലാണ് ഖബറിടം വഫാത്ത് ഹിജ്റഃ 1279/1862-ൽ  

6. പാറക്കടവ് ഖാളി വലിയ അബ്ദുൽ ഖാദിർ മുസ്ലിയാർ   

പൊന്നാനി കൊണ്ടോട്ടി കൈത്തർക്കം ഉണ്ടായപ്പോൾ കൊണ്ടോട്ടി പക്ഷക്കാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചവരിൽ ഗണനീയനാണ് മമ്മിക്കുട്ടി ഖാളി (റ) കഴിവുറ്റ തൂലികാകൃത്ത് കൂടിയായ ഖാളിയുടെ ഒരു കവിത കൊണ്ടോട്ടി പഴയങ്ങാടി പള്ളിയുടെ മുൻവശത്ത് എഴുതിവെച്ചിരുന്നു

കൊണ്ടോട്ടി മുസ്ലിയാരകത്ത് കുടുംബത്തിലെ അബ്ദുൽ അസീസ് മുസ്ലിയാരുടെ മകളെയാണ് മമ്മിക്കുട്ടി ഖാളി (റ) വിവാഹം ചെയ്തത് എന്നാണഭിപ്രായം കാരണം ഇദ്ദേഹത്തിന്റെ മകൻ ആലിഹസൻ മുസ്ലിയാർ മമ്മിക്കുട്ടി ഖാളിയുടെ അളിയൻ എന്ന നിലക്കാണ് അറിയപ്പെടാറുണ്ടായിരുന്നത്

മമ്മിക്കുട്ടി ഖാളിക്ക് ആൺമക്കളുള്ളതായി അറിയില്ല മൂത്ത മകളെ വിവാഹം ചെയ്തത് തന്റെ ശിഷ്യനും പിന്നീട് മഖ്ദൂമുമായ അലി ഹസൻ മഖ്ദൂം രണ്ടാമനത്രെ ഇവരുടെ സന്താന പരമ്പരയിലാണ് മുൻ തിരൂരങ്ങാടി ഖാളി അബ്ദുറഹ്മാൻ മുസ്ലിയാർ മറ്റൊരു മകളെ ഓടക്കൽ കുഴിപ്പുറത്ത് കുഞ്ഞഹമ്മദ് മുസ്ലിയാരുടെ മകൻ ചെറിയ അബ്ദുറഹ്മാൻ എന്ന ബാവ മുസ്ലിയാർ വിവാഹം ചെയ്തു ഇദ്ദേഹത്തിന്റെ മകനാണ് വിശ്രുതനായ ഒ.കെ സൈനുദ്ദീൻ കുട്ടി മുസ്ലിയാരുടെ പിതാവ് അലി ഹസൻ എന്ന കോയക്കുട്ടി മുസ്ലിയാർ (ന.മ)

മമ്മിക്കുട്ടി ഖാളി (റ)വിന്റെ ഒരു സഹോദരിയെ സൈദാലിക്കോയ തങ്ങൾ മഖ്ദൂമിന്റെ പിതാവ് മുഹമ്മദ് അൽ ഹാശിദി വിവാഹം ചെയ്തു മമ്പുറം തങ്ങളേക്കാൾ പ്രായം കൂടുതലുണ്ട് ഖാളിക്ക് അതുപ്രകാരം ഹിജ്റഃ 1160/1717-ലായിരിക്കണം ജനനം ഹിജ്റഃ 1218/1803-ൽ മരിക്കുന്നത് വരെയും മമ്മിക്കുട്ടി ഖാളി (റ) തിരൂരങ്ങാടിയിലെ ഖാളിയായി തുടർന്നു (മഖ്ദൂം പൊന്നാനിയും: 134-136)

മഹാനായ മമ്മിക്കുട്ടി ഖാളി (റ)ദുആക്ക് ഉത്തരം കിട്ടുന്ന മഹാനായിരുന്നു മഹാനിൽനിന്ന്  പല കറാമത്തുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട് മഹാന്റെ ഭക്തിയിലും ദിവ്യത്വത്തിലും ആകൃഷ്ടനായിരുന്ന സാമൂതിരി രാജാവ് 'തങ്ങൾ നമ്പുറം' എന്ന സ്ഥലം മമ്മിക്കുട്ടി ഖാളിക്ക് ദാനമായി നൽകി അപ്രകാരം തന്നെ കോട്ടയം തമ്പുരാക്കൾ കുട്ടാൻ നിലവും മഹാന് പാരിതോഷികമായി നൽകിയതാണ്

പൊന്നാനിയിലെ  സമ്പന്നനായിരുന്ന നാലകത്ത് കുഞ്ഞാമതു സ്വാഹിബ് സൗജന്യമായി നൽകിയ 'കൗടിയമ്മാക്കാനകം' എന്ന ഭവനത്തിലായിരുന്നു മമ്മിക്കുട്ടി ഖാളിയും കൊണ്ടോട്ടിക്കാരിയായ ഭാര്യ ഫാത്വിമയും താമസിച്ചിരുന്നത്

ഖാദിരിയ്യാ ത്വരീഖത്തിന്റെ കേരളത്തിലെ ഖലീഫമാരിൽ ഒരാളായിരുന്ന മമ്മിക്കുട്ടി ഖാളി (റ) ശൈഖ് അബ്ദുൽ ഖാദിർ ജിലാനി(റ) ആകുന്നു ഖാദിരിയ്യാ ത്വരീഖത്തിന്റെ സ്ഥാപകനും ശൈഖും.

 ആത്മീയതയുടെ ഉത്തുംഗ ശ്രേണിയിൽ വിരാജിച്ച മുഴുവൻ  മഹത്തുക്കൾക്കും ശൈഖും ത്വരീഖത്തുമുണ്ട് ഖുത്വുബുൽ അഖ്ത്വാബ് ഗൗസുൽ അഅ്ളം അബ്ദുൽ ഖാദിർ ജീലാനി(റ) വിന്റെ ശൈഖ് മഹാനായ ശൈഖ് അബൂ സഈദ് അൽ മഖ്സൂമി (റ) ആകുന്നു ശൈഖ് അബുൽ ഹസൻ ശാദുലി(റ)വിന്റെ ശൈഖ് ഖുത്വുബും സയ്യിദുമായ ശൈഖ് അബ്ദുസ്സലാമുബ്നു മശീശ്(റ) ആകുന്നു

സ്വൂഫികളുടെ നേതാവായ സയ്യിദുത്വാഇഫഃ ശൈഖ് ജുനൈദുൽ ബഗ്ദാദി(റ) വിന്റെ ശൈഖ് അമ്മാവനായ ശൈഖ് സർറിയ്യുസ്സഖ്ത്വി(റ)ആയിരുന്നു

സ്വൂഫി പ്രപഞ്ചത്തിലെ അത്ഭുതമായ ഇമാം ഗസ്സാലി(റ)വിന്റെ ശൈഖ് മഹാനായ ശൈഖ് മുഹമ്മദുൽ ബാദിഗാനി(റ) ആയിരുന്നു

കർമശാസ്ത്ര വിശാരദനും ഹദീസ് പണ്ഡിതനും ഔലിയാ വൃത്തത്തിലെ തലവനുമായ ഇമാം നവവി(റ) വിന്റെ ശൈഖ് മഹാനായ ശൈഖ് യാസീന് ബ്നു യൂസുഫുൽ മറാക്കിശി(റ) ആയിരുന്നു

ശാഫിഈ മദ്ഹബിലെ കർമശാസ്ത്ര പണ്ഡിതനും 'സുൽത്താനുൽ ഉലമ' എന്ന സ്ഥാനപ്പേരിൽ പ്രശസ്തനുമായ ഇസ്സുദ്ദീനുബ്നു അബ്ദിസ്സലാം (റ)വിന്റെ ശൈഖ് മഹാനായ ഖുത്വുബും ഗൗസുമായ ഖുത്വുബുൽ അക്ബർ ശൈഖ് അബുൽ ഹസൻ ശാദുലി(റ) ആയിരുന്നു ശാദുലി ത്വരീഖത്തായിരുന്നു സുൽത്താനുൽ ഉലമയുടെ ത്വരീഖത്ത്

ആത്മീയ ഉന്നമനത്തിനുവേണ്ടി മഹാനായ ഉമർഖാളി(റ)വും ത്വരീഖത്ത് സ്വീകരിച്ചിരുന്നു തന്റെ പ്രധാന ഗുരുവര്യനായ മമ്മിക്കുട്ടി ഖാളി (റ)വും ഖുത്വുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ മമ്പുറം(റ) വുമായിരുന്നു മഹാന്റെ മശാഇഖുമാർ ഇവരിൽനിന്നായിരുന്നു ഉമർ ഖാളി (റ) ത്വരീഖത്ത് സ്വീകരിച്ചിരുന്നത് ആത്മീയതയുടെ ഉന്നതിയിലേക്ക് ഉമർ ഖാളി (റ)വിന്റെ കൈപിടിച്ചുയർത്തിയത് മഹാന്റെ പ്രധാന ശൈഖായ ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ) ആകുന്നു

തന്റെ ഗുരുവര്യനായ മമ്മിക്കുട്ടി ഖാളിയോട് പലപ്പോഴായി ഉമർ ഖാളി (റ) പറയാറുണ്ടായിരുന്നു അവിടുന്ന് എന്നെ തസ്വവ്വുഫിന്റെ മാർഗത്തിലേക്ക് നയിച്ചാലും ഗുരു അതിന് മറുപടി പറയാറില്ലായിരുന്നു നീണ്ട മൗനമായിരുന്നു മറുപടി

ഒരിക്കൽ ഹസ്റത്ത് മമ്മിക്കുട്ടി ഖാളി (റ) സ്വവസതിയിലേക്ക് പോകുമ്പോൾ ശിഷ്യനായ ഉമർ ഖാളി (റ) മഹാനെ പിന്തുടർന്നു പറഞ്ഞു: അവിടുന്ന് തസ്വവ്വുഫിന്റെ മാർഗം മുഖേന എന്നെ സന്മാർഗത്തിലേക്കാനയിച്ചാലും സ്വന്തം വീടെത്തുന്നതുവരെ മമ്മിക്കുട്ടി ഖാളി (റ) പ്രത്യുത്തരമായി ഒന്നും  പ്രതികരിച്ചില്ല വീടെത്തിയപ്പോൾ മഹാൻ ശിഷ്യനോടു പറഞ്ഞു: 'ഉമർ ഇവിടെ നിൽക്കണം പോകരുത് ഞാൻ വരാം ' ഇതും പറഞ്ഞു മഹാൻ വീടിനുള്ളിൽ കയറി വാതിലടച്ചു ഇബാദത്തിൽ മുഴുകി പുറത്ത് ഉമർ ഖാളി (റ) ഗുരുവിനെയും കാത്ത് നിൽപിൽ സുബ്ഹി നിസ്കാരത്തിന് ബാങ്ക് വിളിക്കുന്നതുവരെ ആ നിൽപിൽ തന്നെയായിരുന്നു ആ കൊടും തണുപ്പും മഞ്ഞും ക്ഷമയോടെ വരവേറ്റ് ഗുരുവിന്റെ വീടിന്റെ പൂമുഖത്ത് ഒറ്റ നിൽപായിരുന്നു

സുബ്ഹ് ബാങ്ക് വിളിച്ചു നിസ്കാരത്തിനു മുമ്പുള്ള രണ്ട് റക്അത്ത് റവാത്തിബ് സുന്നത്ത് നിസ്കരിച്ച ശേഷം മമ്മിക്കുട്ടി ഖാളി വാതിൽ തുറന്നു പള്ളിയിലെ ജമാഅത്തു പോകാൻ വേണ്ടി പുറത്ത് ശിഷ്യൻ ഉമറിനെ കണ്ടമാത്രയിൽ മഹാൻ ഗൗരവത്തിൽ ചോദിച്ചു: ആരാണിത്? ശിഷ്യൻ പ്രത്യുത്തരം നൽകി: ഗുരോ, ഇത് ഉമറുബ്നു അലിയാണ് അങ്ങയെയും കാത്തു നിൽക്കുകയാണ് ഞാൻ  മമ്മിക്കുട്ടി ഖാളി (റ) ചോദിച്ചു: നീ ഇതുവരെ ഉറങ്ങിയില്ലേ? ഉമർഖാളി(റ) പറഞ്ഞു : അവിടുത്തെ കൽപന അനുസരിച്ച് ഞാൻ ഉറങ്ങാതെ കാത്തുനിൽക്കുകയാണ് ഈ വാക്ക് തന്റെ ശിഷ്യനിൽ നിന്ന് കേട്ടപ്പോൾ മമ്മിക്കുട്ടി ഖാളി (റ) പറഞ്ഞു: എന്റെ പരീക്ഷണങ്ങളിലെല്ലാം നീ പൂർണമായും വിജയിച്ചിരിക്കുന്നു

അങ്ങനെ ഇരുവരും സ്ഥലത്തെ വലിയ ജുമുഅത്ത് പള്ളിയിൽ പോയി ജമാഅത്ത് നിസ്കരിച്ചു ശേഷം തന്റെ അരുമ ശിഷ്യനായ ഉമറിന് ഖാദിരിയ്യാ ത്വരീഖത്തിന്റെ ഇജാസത്ത് നൽകി

ഹിജ്റഃ 1196-ൽ ഉസ്താദും ശൈഖുമായ മമ്മിക്കുട്ടി ഖാളി(റ) രോഗബാധിതനായി ഖിദ്മത്തിലായി ഉമർ ഖാളി (റ) ഗുരുവിൻ സവിധത്തിലായി കഴിഞ്ഞു രോഗശയ്യയിൽ പോലും മമ്മിക്കുട്ടി ഖാളി (റ) ശിഷ്യൻ ഉമർ ഖാളി (റ) വിന് ഇമാം ഗസ്സാലി(റ)വിന്റെ തസ്വവ്വുഫ് ഗ്രന്ഥമായ ഇഹ് യാ ഉലൂമുദ്ദീൻ ഓതിക്കൊടുത്തിരുന്നു അങ്ങനെ ഹിജ്റഃ 1196 റബീഉൽ അവ്വൽ മാസത്തിൽ മഹാനായ മമ്മിക്കുട്ടി ഖാളി (റ) വഫാത്തായി പൊന്നാനി മഖ്ദും പണ്ഡിതന്മാരുടെ ഖബ്ർസ്ഥാനിൽ മഹാനെ മറവു ചെയ്തു

മമ്മിക്കുട്ടി ഖാളി (റ)വിന്റെ അടുക്കൽ ആറു വർഷമാണ് വെളിയങ്കോട് ഉമർഖാളി (റ) കിതാബോതിയത് ആ കാലത്തുതന്നെ ഉമർ ഖാളി (റ) നിമിഷക്കവിയും കർമശാസ്ത്ര പണ്ഡിതനും ഭൗതിക വിരക്തനുമായിരുന്നു സ്നേഹിതന്മാർക്കുപോലും കത്തെഴുതിയത് അറബിക്കവിതയിലായിരുന്നു .


 ഗുരുവും ശൈഖുമായ മമ്മിക്കുട്ടി ഖാളി (റ) വിന്റെ വഫാത്തിനു ശേഷം ഉമർ ഖാളി (റ) നിരവധി മഖ്ബറകൾ സന്ദർശിക്കുകയും പല മഹാന്മാരെ ചെന്നു കാണുകയും ചെയ്തു തസ്വവ്വുഫിന്റെ ഉന്നതിയിലെത്താൻ അപ്പോഴും മഹാൻ വെമ്പൽ കൊള്ളുകയായിരുന്നു ശൈഖിന്റെയും ത്വരീഖത്തിന്റെയും പ്രസക്തി ഇവിടെയാണത്യാവശ്യവും നിർബന്ധവും വിലായത്തും മഅ് രിഫത്തും മഅ് രിഫത്തിൽ വുസ്വൂലും കരസ്ഥമാക്കേണ്ടത് ഇവിടെയാണ് ഫിഖ്ഹിൽ തലയെടുപ്പുള്ള പണ്ഡിതനായിരുന്നു ഉമർഖാളി (റ) മഹാന്റെ ഫിഖ്ഹ് പാണ്ഡിത്യം സർവരാലും പുകഴ്ത്തപ്പെട്ടതും അംഗീകരിക്കപ്പെട്ടതുമായിരുന്നു സമുദ്രസമാനമായ അറിവുണ്ടായിട്ടും ഉമർഖാളി (റ) ശൈഖിനെയും തേടിയുള്ള യാത്ര അവസാനിക്കുന്നത് ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ) വിന്റെ സവിധത്തിലാണ്

ഉമർഖാളി (റ) തന്റെ സ്നേഹിതനായ ഔക്കോയ മുസ്ലിയാർ (റ)വിന്റെ കൂടെയായിരുന്നു ഖുത്വുബുസ്സമാൻ സയ്യിദ് അലവി തങ്ങൾ (റ)വിനെ കാണാൻ പോയിരുന്നത്

പാങ്ങിൽ അഹ്മദ് കുട്ടി മുസ്ലിയാർ (ന.മ) എഴുതുന്നു: മമ്പുറം തങ്ങളെ സംബന്ധിച്ച് ഉമർഖാളി (റ) കേട്ടറിഞ്ഞപ്പോൾ വലിയ താൽപര്യം ജനിച്ചില്ല അങ്ങനെയിരിക്കെ തങ്ങളെ ഒന്ന് പരീക്ഷിക്കാൻ ഉമർഖാളി (റ) മമ്പുറത്തെത്തി ഖാളിയാരുടെ ആഗമന ഉദ്ദേശ്യം അറിഞ്ഞ തങ്ങൾ അദ്ദേഹത്തിന്റെ  മുഴുവൻ ഇൽമും ഊരിക്കളഞ്ഞു ഒരു ഇൽമുമില്ലാതായിത്തീർന്ന ഖാളിയാർക്ക് തങ്ങൾ അറബി അക്ഷരമാല എഴുതിക്കൊടുത്തു ഏഴുദിവസം കൊണ്ട് പഠിപ്പിച്ചു കൊടുത്തു തനിക്ക് പറ്റിയ അമളി തിരിച്ചറിഞ്ഞ ഖാളിയാർക്ക് മമ്പുറം തങ്ങളെ മഹത്വം മനസ്സിലാക്കാൻ സാധിച്ചതോടെ തൗബ ചെയ്തു തൗബ ചെയ്തതിനാൽ ഖാളിയാരുടെ മുഴുവൻ ഇൽമും തങ്ങൾ മടക്കിക്കൊടുത്തു അതിനേക്കാൾ കൂടുതലും നൽകി (അന്നഫഹാത്തുൽ ജലീല:32)

ഈ സംഭവത്തോടെ മമ്പുറം തങ്ങൾ മുറബ്ബിയാണെന്നും ഖുത്വുബാണെന്നുമൊക്കെ ഉമർഖാളിക്ക് മനസ്സിലായി തസ്വവ്വുഫിന്റെ തീച്ചൂളയിലിട്ട് ഉമർഖാളി (റ)വിനെ മമ്പുറം തങ്ങൾ (റ) ആത്മീയതയുടെ ഉയർന്ന പടവുകളിലെത്തിച്ചു മഹാനായ സയ്യിദ് അലവി തങ്ങൾ (റ) ഖാദിരിയ്യാ ത്വരീഖത്ത് ഉമർഖാളി (റ)വിന് നൽകി

വെളിയങ്കോട് ഉമർഖാളി (റ) സാധരണയായി മഞ്ചലിലോ കുതിരവണ്ടിയിലോ കാളവണ്ടിയിലോ കയറിയാണ് സഞ്ചരിച്ചിരുന്നത് വർഷം പ്രതി അഞ്ചും ആറും തവണ തന്റെ ശൈഖായ ഖുത്വുബുസ്സമാർ സയ്യിദ് അലവി തങ്ങൾ (റ)വിനെ ഖാളിയാർ സന്ദർശിക്കുമായിരുന്നു ശൈഖ് ജിഫ്രി (റ) കോഴിക്കോട് മാളിയേക്കൽ ഭവനത്തിൽ വെച്ച് ഹിജ്റ 1222-ൽ വഫാത്തായപ്പോൾ ജനാസ സംസ്കരണ ചടങ്ങിൽ മമ്പുറം തങ്ങളോടൊപ്പം ഉമർഖാളിയും പങ്കെടുത്തിരുന്നു മഹാനായ ശൈഖ് ജിഫ്രി (റ)വിനെ  സംബന്ധിച്ച് ഉമർഖാളി (റ) ഒരു മർസിയ്യത്ത് (അനുശോചന കാവ്യം) രചിച്ചിരുന്നു

 ഖാളി സ്ഥാനം

ഖാളിയായി അവരോധിക്കൽ ഇസ്ലാമിൽ വളരെ പ്രധാനപ്പെട്ട ഒരു സ്ഥാനമാണ് ഖാളിയുടെ ഖളാഇന് അഥവാ വിധിക്ക് മതപരമായി പ്രത്യേകതകളേറെയാണ് കർമശാസ്ത്രത്തിലെ അഗാധ പാണ്ഡിത്യം ഉമർഖാളി (റ)വിനെ വെളിയങ്കോട്ടു ജുമുഅത്തു പള്ളിയുടെ ഖാളിയാവാൻ പ്രേരിപ്പിച്ചു ഹൃസ്വകാലത്തിനിടയിൽ അയൽപ്രദേശമായ കോടഞ്ചേരി, പുന്നയൂർക്കുളം എന്നിവിടങ്ങളിലും ചാവക്കാട്, ചേറ്റുവ, കോതപ്പറമ്പ് മുതലായ പല മഹല്ലുകളിലും ഉമർഖാളി (റ) വിനെ മേൽഖാളിയായി നിശ്ചയിച്ചു

ഖാളിയുടെ ഭവനവും വെളിയങ്കോട്ടു ജുമുഅത്തു പള്ളിയും അക്കാലത്തെ ആത്മീയ വിദ്യാകേന്ദ്രങ്ങളായിരുന്നു ഏകദേശം 700 വർഷങ്ങൾക്കു മുമ്പാണ് വെളിയങ്കോട്ടു ജുമുഅത്തു പള്ളി നിർമിച്ചത്

ബ്രിട്ടീഷുകാർ നികുതി ചോദിച്ചു വന്നപ്പോൾ നികുതി നൽകാതെ അവർക്കെതിരിൽ ശക്തിയായി പ്രതികരിച്ച ഉമർ ഖാളി (റ)വിന്റെ ചരിത്ര സംഭവം നമുക്കിടയിൽ പ്രസിദ്ധമാണ് ഉമർഖാളിയുടെ ചരിത്രങ്ങളിലെല്ലാം ഇത് സ്ഥാനം പിടിച്ചിട്ടുണ്ട്

വെളിയങ്കോട് അംശം അധികാരിയും മേനോനും ഉമർഖാളിയുടെ സ്വത്തിന് കനത്ത നികുതി ചുമത്തി നികുതി പിരിക്കാൻ വരുന്ന ഗ്രാമീണോദ്യോഗസ്ഥന്മാരെ ഉമർഖാളി കണക്കിനു പരിഹസിക്കുമായിരുന്നു ഒരിക്കൽ സ്ഥലത്തെ അധികാരി തന്നെ നികുതി പിരിക്കുവാൻ ഉമർഖാളിയെ സമീപിച്ചു മഹാനവർകൾ ബ്രിട്ടീഷുകാരെയും അവരെ ഭരണത്തിൽ സഹായിച്ചിരുന്ന നാട്ടുകാരായ ഉദ്യോഗസ്ഥന്മാരെയും ശക്തിയായ ഭാഷയിൽ ആക്ഷേപിച്ചു ഖാളിയാരുടെ ഈ പ്രവർത്തനങ്ങളെല്ലാം തുക്ക്ടിയെയും കലക്ടറെയും അറിയിക്കുമെന്ന ഭീഷണിയോടെ അധികാരി തിരിച്ചു പോകേണ്ടിവന്നു

ഈ സംഭവമറിഞ്ഞ ഉമർഖാളിയുടെ ആത്മസുഹൃത്തും അംഗരക്ഷകരിൽ ഒരാളുമായ സൈനുദ്ദീൻ മരക്കാർ എന്ന മരക്കാർ സാഹിബ് അധികാരിയെ സമീപിച്ചു കൊണ്ട് പറഞ്ഞു: അധികാരീ....ഖാളിയാർ വലിയ വാശിക്കാരനും നാട്ടുകാരുടെ കണ്ണിലുണ്ണിയുമാണ് അദ്ദേഹം ഇംഗ്ലീഷുകാർക്ക് നികുതി നൽകുകയില്ലെന്ന് ഉറച്ച സ്വരത്തിൽ പറയുന്നു അല്ലാഹുവിന്റെ ഭൂമിക്ക് നികുതി ചുമത്താൻ ആർക്കും അവകാശമില്ല എന്ന ഖാളിയുടെ ഉറച്ച തീരുമാനത്തിൽ നിന്ന് ഒരിക്കലും അദ്ദേഹം  വ്യതിചലിക്കുകയില്ല അതിനാൽ അവിടുന്ന് മേലിൽ ഖാളിയാരോട് നികുതി ചോദിക്കരുത് അദ്ദേഹത്തിന്റെ നികുതി വർഷംപ്രതി എന്റെ മരണംവരെ ഞാൻ അടച്ചുകൊള്ളാം

ഇതുകേട്ട അധികാരി പറഞ്ഞു: എങ്കിൽ അങ്ങനെയാവട്ടെ ഖാളിയാരെക്കുറിച്ച് പരാതിയൊന്നും ഞാൻ അയക്കുന്നില്ല

ഉടനെത്തന്നെ  ഖാളിയാരുടെ നികുതി സംഖ്യ മരക്കാർ സാഹിബ് അടച്ചു വർഷം പ്രതി ഖാളിയാരുടെ വസ്തുവഹകൾക്കുള്ള നികുതി

അധികാരിയും മേനോനും ഖാളിയാരോടു ചോദിക്കാതെ മരക്കാർ സാഹിബിൽ നിന്നു വാങ്ങി രശീത് നൽകുകയും പതിവായിരുന്നു  .


 എ.ഡി 1805-ൽ മരക്കാർ സാഹിബ് മരിച്ചു ആ വർഷം നികുതി പിരിക്കുവാൻ അംശം ഉദ്യോഗസ്ഥന്മാരായ അധികാരിയും മേനോനും നേരിട്ടു തന്നെ കാക്കത്തറ വീട്ടിൽ വന്നു അവർ വിനയപൂർവ്വം ഖാളിയാരെ സമീപിച്ചു കൊണ്ട് താഴ്മയോടെ പറഞ്ഞു: അവിടുത്തെ വസ്തുവഹകൾക്ക് നിർബന്ധമായി നികുതി അടക്കണം ഇതുകേട്ട ഉമർഖാളി (റ) വലിയ ആർജ്ജവത്തോടെ ധൈര്യ സ്വരത്തിൽ അവരോടു പറഞ്ഞു: ടിപ്പുസുൽത്താനെ കൊല്ലുകയും കൊച്ചി, കൊടുങ്ങല്ലൂർ, സാമൂതിരി, അറക്കൽ മുതലായ രാജസ്വരൂപങ്ങളെ തകർക്കുകയും ചെയ്ത ഇംഗ്ലീഷുകാരുടെ പാദസേവകരാണ് നിങ്ങൾ വെള്ളക്കാരുടെ ഭരണത്തിൽ ഉദ്യോഗം വഹിക്കൽ തന്നെ ഹറാമാണ് ഭൂമിയുടെ സാക്ഷാൽ ഉദ്യോഗസ്ഥൻ അല്ലാഹുവാണ് ഞാൻ എന്തു തന്നാലും നികുതി തരില്ല

ഉമർഖാളിയുടെ ശക്തമായ നിലപാടുകണ്ട അധികാരിയും മേനോനും തരിച്ചുപോയി ഇളിഭ്യരായി അവർ അവിടെ നിന്നു മടങ്ങിപ്പോരേണ്ടിവന്നു കച്ചേരിയിലെത്തിയ അവർ ഉടനെത്തന്നെ അന്നത്തെ ചാവക്കാട് തുക്ക്ടിയായിരുന്ന വെള്ളക്കാരൻ നീബു സായിപ്പിന് താഴെ കാണുംവിധം വിവരമെഴുതി ധരിപ്പിച്ചു

ബഹുമാനപ്പെട്ട തുക്ക്ടി നീബു സായിപ്പ് അവർകളുടെ സമക്ഷത്തിലേക്ക് വെളിയങ്കോട് അംശം ദേശം നിവാസിയും സ്ഥലത്തെ മേനവനുമായ മോത്തേരി ശങ്കര മേനോൻ താഴ്മയോടെ അറീക്കുന്നത് വെളിയങ്കോട്ടെയും പരിസര പ്രദേശത്തെയും പ്രധാന മാപ്പിള നേതാവും മതപരോഹിതനുമായ ഉമർ മുസ്ലിയാർ (കാക്കത്തറയിൽ ആലി മുസ്ലിയാരുടെ മകൻ) 48 വയസ് പ്രായം, അദ്ദേഹത്തിന്റെ കൈവശമുള്ള വസ്തുവഹകൾക്ക് നികുതി  തരില്ലെന്ന് എന്നോടും അധികാരിയോടും തീർത്തു പറഞ്ഞിരിക്കുന്നു അദ്ദേഹത്തിന്റെ വീട്ടിൽ നികുതി പിരിവിനു പോയ ഞങ്ങളെ ആക്ഷേപിക്കുകയും കൂട്ടത്തിൽ ബഹുമാനപ്പെട്ട രാജഭരണത്തെ ദുഷിപ്പിക്കുകയും ചെയ്തിരിക്കുന്നു അദ്ദേഹത്തിൽനിന്നും നികുതി ഈടാക്കുവാൻ ഞങ്ങൾ വല്ല ബലപ്രയോഗവും നടത്തിയാൽ അത് വലിയ മാപ്പിള ലഹളക്ക് കാരണമാകുമെന്ന്  പേടിക്കുന്നു അതിനാൽ ഉമർ മുസ്ലിയാരുടെ കരം പിരിവ് കാര്യത്തിൽ അവിടുന്ന് തന്നെ പറ്റിയ നടപടികൾ എടുക്കണമെന്ന് താഴ്മയോടെ ബോധിപ്പിക്കുന്നു

വെളിയങ്കോട് അംശം മേനവന്റെ സന്ദേശം വായിച്ചപ്പോൾ തുക്ക്ടി നീബു സായിപ്പ് കുപിതനായി അന്നുതന്നെ അദ്ദേഹം ഉമർഖാളിയെ കൂട്ടിക്കൊണ്ടുവരാനായി ചാവക്കാട് ഹെഡ്കോൺസ്റ്റബിളിനെ വെളിയങ്കോട്ടേക്കയച്ചു ആ പോലീസ് ഉദ്യോഗസ്ഥനെ കണ്ടപ്പോൾ തന്നെ ഉമർഖാളി (റ)വിന് കാര്യം പിടികിട്ടി പോലീസുകാരനെ നോക്കി ചിരിച്ചു കൊണ്ട്  വളരെ ഗൗരവത്തോടെ ഉമർഖാളി (റ) പറഞ്ഞു: 'നിങ്ങൾ നിൽക്കുക; ഞാൻ നിങ്ങളുടെ തുക്ക്ടി സായിപ്പ് നീബുവിനെ കാണാൻ ചാവാക്കാട്ടേക്കു വരാൻ ഒരുങ്ങിയിരിക്കുകയാണ് '
ഇതുകേട്ട പോലീസുകാരൻ അന്ധാളിച്ചുപോയി സംഗതി നേരത്തെ മനസ്സിലാക്കാൻ സാധിച്ച ഇദ്ദേഹം ഒരാസാധാരണ വ്യക്തിയാണെന്ന് പോലീസുകാരന് ബോധ്യംവന്നു അധികം താമസിയാതെ ഉമർഖാളി (അ) ആ പോലീസുകാരന്റെ കൂടെ ചാവക്കാട്ടേക്ക് പുറപ്പെട്ടു യാത്രാമധ്യേ മഹാൻ വെളിയങ്കോട്, കോടഞ്ചേരി എന്നീ ജുമുഅത്ത് പള്ളികളിൽ കയറി തഹിയ്യത്ത് നിസ്കരിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു കോടഞ്ചേരിയിലെ ഒരു പൗരപ്രമാണിയുടെ വീട്ടിലെ ഒരു മഞ്ചൽ വരുത്തി അതിൽ കയറിയാണ് ചാവക്കാട്ടേക്ക് പുറപ്പെട്ടത് ധാരാളമാളുകൾ  ഖാളിയാരെ അനുധാവനം ചെയ്തിരുന്നു

ചാവക്കാട് തുക്ക്ടിക്കച്ചേരിക്ക് ഏതാണ്ട് അടുത്തെത്തിയപ്പോഴേക്കും വമ്പിച്ച ഒരു ജനാവലി മഹാനെ അനുഗമിക്കുന്നുണ്ടായിരുന്നു അന്നേരം ഖാളിയാർ അമാലന്മാരോട് മഞ്ചൽ തറയിൽ വെക്കാൻ കൽപിച്ചു ഖാളിയാർ മഞ്ചലിൽ നിന്നിറങ്ങി മുഖപ്രസന്നനായി ജനങ്ങളോടു പറഞ്ഞു: സഹോദരന്മാരെ, ഞാൻ മേലാധികാരിയുടെ കൽപന അനുസരിച്ചാണ് തുക്ടി കച്ചേരിയിലേക്ക് പോകുന്നത് നിങ്ങളിൽ ആരെയും തുക്ടി അങ്ങോട്ടു വിളിച്ചിട്ടില്ല അതിനാൽ നിങ്ങളും മഞ്ചൽക്കാരും എത്രയും വേഗം തിരിച്ചു പോകണം ഞാൻ ഇവിടെനിന്നും കച്ചേരിയിലേക്ക് നടന്നുപോകാം

ആ വാക്ക് കേട്ടപ്പോൾ മഞ്ചൽക്കാരും മഹാനെ അനുഗമിച്ചവരും തിരിച്ചു പോയി മഹാനായ ഖാളിയാർ പോലീസുകാരനോടുകൂടെ സാവകാശം നടന്നു തുക്ക്ടിയിലെത്തി കച്ചേരി പൂമുഖത്തുണ്ടായിരുന്ന  ഒരു കസേരയിൽ കയറിയിരുന്നു എന്നിട്ട് വളരെ ഗൗരവ സ്വരത്തിൽ അവിടെ ഉണ്ടായിരുന്ന ഗുമസ്തനോടു ചോദിച്ചു: തുക്ടി എവിടെ? ആ ചോദ്യത്തിന്റെ ശൈലി അവിടെ ഉണ്ടായിരുന്ന ഉദ്യോഗസ്ഥർക്ക് അത്ര രസിച്ചില്ല പരിചാരകൻ ഖാളിയാർ വന്ന വിവരം തുക്ടി നീബു സായ്പിനെ അറിയിച്ചു

നീബു വന്നു ഖാളിയാരെ ആകെയൊന്നു നോക്കയതിനു ശേഷം ചോദിച്ചു: നികുതി നൽകാൻ കൂട്ടാക്കാതെ ബഹുമാനപ്പെട്ട രാജഭരണത്തെ എതിർക്കുന്ന വെളിയങ്കോട് ഉമർ മുസ്ലിയാർ താനാണോ?

ഉമർഖാളി (റ) അതെ, ഞാൻ തന്നെ

നീബു: ഇന്നാട്ടിലെ ഓരോ പ്രജയും രാജനിയമം അനുസരിക്കൽ നിർബന്ധമാണ് കരം കൊടുക്കാതിരുന്നാൽ ഞാൻ നിങ്ങളെ നാടുകടത്തുകയും നിങ്ങളുടെ സ്വത്ത് കണ്ടുകെട്ടുകയും ചെയ്യും

ഉമർഖാളി (റ): ഞാൻ ഒരിക്കലും അല്ലാഹുവിന്റെ ഭൂമിക്ക് നികുതി തരികയില്ല നിങ്ങൾ അധികാരമുള്ളത് ചെയ്യുക എല്ലാം ഞാൻ സഹിക്കും

നീബു: നീ എന്താണ് മുസ്ലിയാരെ പറയുന്നത്? ഈ സ്ഥലം ഏതാണെന്നും ഞാൻ ആരാണെന്നും മനസ്സിലാക്കാതെയാണോ സംസാരിക്കുന്നത്? നീ നമ്മുടെ കൽപന അനുസരിക്കാൻ തയ്യാറാണോ?

ഉമർഖാളി (റ) : ഞാൻ തയ്യാറല്ല

തുടർന്ന് മാദാ തഖൂലു യാ ബത്ത്വാൽ? (വിഡ്ഢീ, നീ എന്താ പറയുന്നത്?) എന്നു പറഞ്ഞു ദേഷ്യത്തോടെ ചാടിയെണീറ്റ് അങ്ങേയറ്റത്തെ വെറുപ്പോടെ നീബുവിന്റെ മുഖത്തേക്ക് തുപ്പി ഇളിഭ്യനായ നീബു മുഖം തുടച്ച് പോലീസ്, പോലീസ് എന്നു വിളിച്ചു

ഉടനെത്തന്നെ ഒരു പോലീസുകാരൻ കൈയ്യാമവുമായി മഹാനെ അറസ്റ്റു ചെയ്യാൻ വന്നു ഉമർഖാളി (റ) ആ പോലീസുകാരന്റെ കരണത്ത് ഒരു പ്രഹരം പാസ്സാക്കി കനത്ത അടിയുടെ ആഘാതത്തിൽ പോലീസുകാരൻ ക്ഷീണിതനായി നിലം പതിച്ചു.


 തുക്ടി നീബുവിന്റെ ഉത്തരവനുസരിച്ച് പോലീസുകാർ ഉമർഖാളിയെ അറസ്റ്റു ചെയ്തു ചാവക്കാട് ജയിലിലടച്ചു തൽക്ഷണം ഈ വാർത്ത നാടുനീളെ പരന്നു ജനങ്ങൾ ജയിൽ പരിസരത്ത് തടിച്ചു കൂടി അവരോടു ശാന്തരായി പിരിഞ്ഞു പോവാൻ ഉമർഖാളി തന്നെ പറയേണ്ടിവന്നു മഹാന്റെ ഉപദേശം കേട്ട് ജനങ്ങൾ ശാന്തരായി പിരിഞ്ഞുപോയി .
 ചാവക്കാട് തുക്ടി കച്ചേരിയോടനുബന്ധിച്ചുണ്ടായരുന്ന ലോക്കപ്പ് മുറിയിലായിരുന്നു ഉമർഖാളിയെ പാർപ്പിച്ചിരുന്നത് മഹാന്റെ കൈകാലുകൾക്ക് ആമം വെച്ചിരുന്നില്ല രണ്ട് പോലീസുകാർ നീബുവിന്റെ കൽപന പ്രകാരം മഹാന് കാവൽ നിന്നിരുന്നു തന്നെ ഉമർ മുസ്ലിയാർ തുപ്പിയ സംഭവം പരസ്യമാക്കരുതെന്ന് നീബു കീഴ്ഉദ്യോഗസ്ഥന്മാരോട് താക്കീത് ചെയ്തിരുന്നു പക്ഷെ പറഞ്ഞിട്ടെന്തു കാര്യം, അരമന രഹസ്യം അങ്ങാടിപ്പാട്ടായി നിമിഷങ്ങൾക്കകം  മഹാനായ ഖാളിയാർ തുക്ടി നീബുവിന്റെ മുഖത്ത് തുപ്പിയ വിവരം അങ്ങാടിയിൽ പരസ്യമായി വൈകുന്നേരം മൂന്നു മണിക്കുതന്നെ നീബു ബംഗ്ലാവിലേക്കു തിരിച്ചു പോയി അന്നത്തെ രാവും പകലും നീബുവിനെ സംബന്ധിച്ചിടത്തോളം ഒരിക്കലും മറക്കാനാവത്ത കറുത്ത പകലും കാളരാത്രിയുമായിരുന്നു. തന്റെ അധികാര കസേര ഉപയോഗിച്ച് ഉമർഖാളിക്കെതിരിൽ ചെറുവിരലെങ്കിലും അനക്കിയാൽ അതിനാലുണ്ടാവുന്ന വിപത്ത് താങ്ങാവുന്നതിലും അപ്പുറമാണെന്ന് നീബുവിനും ബ്രിട്ടീഷ് ഗവൺമെന്റിനും നന്നായറിയാം അതുകൊണ്ടാണ് ഉമർഖാളി (റ)വിനു മുമ്പിൽ പുലികൾ എലികളായത്

ഉമർഖാളി (റ) ജയിലിൽ നിസ്കാരത്തിലും ദിക്റിലുമായി കഴിഞ്ഞു കൂടി പോലീസുകാർ കൊണ്ടുവന്ന ഭക്ഷണം മഹാൻ കഴിച്ചില്ല ചാവക്കാട്ടെ ഒരു മുസ്ലിം പ്രമാണിയുടെ വീട്ടിൽനിന്നും കൊടുത്തയച്ച ഭക്ഷണമാണ് കഴിച്ചത്

ഉമർഖാളി (റ) ഇബാദത്തിൽ തന്നെ കാവൽക്കാരായി പുറത്ത് രണ്ടു പോലീസുകാരും സമയം അർദ്ധരാത്രിയായപ്പോൾ മഹാൻ കാവൽക്കാരോട് വുളൂവിനുവേണ്ടി കുറച്ചു വെള്ളം ആവശ്യപ്പെട്ടു കാവൽക്കാരിൽ ഒരാൾ വെള്ളം കൊടുത്തു ആ വെള്ളം കൊണ്ട് മഹാൻ വുളൂഅ് ചെയ്തു നിസ്കരിച്ചു ഇതെല്ലാം കാവൽക്കാർ കാണുന്നുണ്ടായിരുന്നു

നേരം പുലർന്നപ്പോൾ അവർ ഞെട്ടിത്തരിച്ചുപോയി ജയിലിനുള്ളിൽ ഉമർഖാളിയെ കാണുന്നില്ല പൂട്ട് ആരും തുറന്നിട്ടുമില്ല മഹാനായ ഉമർഖാളി (റ) കറാമത്തിനാൽ ജയിലിൽ നിന്നു അപ്രത്യക്ഷനായി പോലീസുകാരിലൊരാൾ നീബുവിന്റെ ബംഗ്ലാവിലേക്കോടി ബംഗ്ലാവിന്റെ പൂമുഖത്തുതന്നെ തുക്ടി നീബു ഉണ്ടായിരുന്നു കിടുകിടുപ്പാടെ പോലീസുകാരൻ പറഞ്ഞു: സാർ, നാം ഇന്നലെ  ലോക്കപ്പിലാക്കിയിരുന്ന ഉമർ മുസ്ലിയാരെ കാണുന്നില്ല ലോക്കപ്പ് റൂം പൂട്ടിയ നിലയിൽ തന്നെയാണ് ഞങ്ങളാണെങ്കിൽ ഉറങ്ങിയിട്ടുമില്ല

വാർത്ത കേട്ട നീബു അന്തംവിട്ടുപോയി അയാൾ പോലീസുകാരെ കടുത്ത ഭാഷയിൽ ആക്ഷേപിച്ചു ഇതുകേട്ട പോലീസുകാരൻ നിറകണ്ണുകളോടെ പറഞ്ഞു: സർ, അദ്ദേഹം ഇന്നലെ രാത്രി അംഗസ്നാനം ചെയ്യാൻ വേണ്ടി വെള്ളത്തിനാവശ്യപ്പെട്ടു ദയ തോന്നിയ എന്റെ കൂട്ടുകാരൻ വെള്ളം കൊടുത്തു അദ്ദേഹം അംഗശുദ്ധി വരുത്തി നിസ്കരിച്ചു അദ്ദേഹത്തിന്റെ ധ്യാനശബ്ദവും മുഴങ്ങിക്കേട്ടിരുന്നു അദ്ദേഹം പ്രാർത്ഥന അവസാനിപ്പിച്ചപ്പോൾ കിടന്നതായിരിക്കുമെന്ന് ഞങ്ങൾ  കരുതി പ്രഭാതത്തിൽ ലോക്കപ്പ് മുറി പഴയപടി അടഞ്ഞുതന്നെ കാണുന്നു അദ്ദേഹത്തെ മുറിയിൽ കാണുന്നുമില്ല ഈ വാർത്ത അവിടുത്തെ അറിയിക്കുന്നു അവിടുന്നു അടിയങ്ങളെ കുറ്റക്കാരാക്കി ശിക്ഷിക്കരുതേ

ചിന്താനിമഗ്നനായ നീബു പോലീസുകാരനോട് തിരിച്ചു പോകാൻ പറഞ്ഞു പ്രാതൽ കഴിച്ചു നേരത്തെത്തന്നെ കച്ചേരിയിലെത്തി സർക്കിൾ ഇൻസ്പെക്ടർ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുമായി ഉമർ ഖാളിയുടെ അപ്രത്യക്ഷമാവലിനെക്കുറിച്ച് ചർച്ച നടത്തി പ്രശ്നം വിശദീകരിച്ചു കൊണ്ട് അയാൾ മലബാർ കലക്ടർക്ക് അടിയന്തര  സന്ദേശമയച്ചു ഉമർഖാളിയെ ഉടനെത്തന്നെ കോഴിക്കോട് ഹജ്ജൂർ കച്ചേരിയിൽ ഹാജറാക്കാൻ കലക്ടർ ഉത്തരവിട്ടു ഉടൻതന്നെ പോലീസ് സംഘം വെളിയങ്കോട്ടെത്തി ഉമർഖാളിയുടെ കാക്കത്തറ ഭവനം വലയം ചെയ്തു  .

ജയിലിൽ നിന്ന് അപ്രത്യക്ഷനായ ഉമർഖാളി (റ) കോടഞ്ചേരി ജുമുഅത്തു പള്ളിയിലെത്തി ദീർഘനേരം തഹജ്ജുദ് നിസ്കാരം നിർവഹിച്ചു പിന്നീട് ദിക്റിലും മറ്റുമായി കഴിഞ്ഞു കൂടി കോടഞ്ചേരി ജുമുഅത്തു പള്ളി സ്ഥിതിചെയ്യുന്ന സ്ഥലം മലങ്കോട് എന്ന പേരിലും അറിയപ്പെടുന്നു പോലീസുകാർ വീട്ടിലെത്തുന്നതിനുമുമ്പ് ഉമർഖാളി (റ) വീട്ടിൽ നിന്ന് കുളിയും ഭക്ഷണവും കഴിഞ്ഞ് കോടഞ്ചേരി പള്ളിയിലേക്ക് പുറപ്പെട്ടു കഴിഞ്ഞിരുന്നു പ്രസ്തുത പള്ളിയിൽ നിന്ന് 'ളുഹാ' നിസ്കാരം കഴിഞ്ഞതിനുശേഷം ഉമർഖാളി (റ) ഉടനെ എഴുന്നേറ്റു ഒരു വിശ്വസ്ത സുഹൃത്തിനെ വിളിച്ചു വരുത്തിക്കൊണ്ട് പറഞ്ഞു: 'മാന്യ സഹോദരാ, ഞാൻ ചാവക്കാട് ലോക്കപ്പ് മുറിയിൽ നിന്നും അല്ലാഹുവിന്റെ അനുഗ്രഹത്താൽ രക്ഷപ്പെട്ടതാണ് എന്നെ പിടിക്കാൻ വേണ്ടി ഒരുകൂട്ടം പോലീസുകാർ എന്റെ വീട് വളഞ്ഞിരിക്കുന്നു അതിനാൽ നീ ഉടനെ നാട്ടിൽ പോയി അവരോട് ഇങ്ങനെ പറയണം, ഉമർ കോടഞ്ചേരി പള്ളിയിലാണുള്ളത് ഉടനെ അവിടെ എത്തുന്നതാണ് '

ആ സുഹൃത്ത് വളരെപ്പെട്ടെന്നുതന്നെ വെളിയങ്കോട് കാക്കത്തറ ഭവനത്തിലെത്തി പോലീസുകാരോട് വിവരം ധരിപ്പിച്ചു ഉടനെത്തന്നെ ഉമർഖാളി (റ) ഒരു മഞ്ചൽ വരുത്തി വെളിയങ്കോട്ടേക്ക് യാത്ര പുറപ്പെട്ടു വമ്പിച്ച ഒരു ജനാവലി മഹാനവർകളുടെ മഞ്ചലിനെ പിന്തുടർന്നിരുന്നു വഴിമധ്യേ പോലീസുകാരെ കണ്ടുമുട്ടി അവർ വിനയാന്വിതരായിക്കൊണ്ടു പറഞ്ഞു:

നിങ്ങൾ മഞ്ചലിൽ നിന്നിറങ്ങുക നിങ്ങളെ അറസ്റ്റു ചെയ്തു കോഴിക്കോട് ഹജ്ജുർ ആപ്പീസിൽ ഹാജറാക്കുവാൻ ബഹുമാനപ്പെട്ട കലക്ടർ കൽപിച്ചിരിക്കുന്നു

ഉമർഖാളി (റ) പറഞ്ഞു: ശരി, നമുക്ക് കോഴിക്കോട്ടേക്കു പോകാം അതിനു ഞാൻ മഞ്ചലിൽ നിന്നിറങ്ങേണ്ടതുണ്ടോ?
ഹെഡ്കോൺസ്റ്റബിൾ : താങ്കൾ അറസ്റ്റു ചെയ്യപ്പെട്ട രാജ്യദ്രോഹിയാണിപ്പോൾ കുറ്റക്കാർ ഇത്തരം സുഖസമ്പുഷ്ടമായ നിലയിൽ യാത്ര ചെയ്യുന്നത് അനുവദനീയമല്ല

ഉമർഖാളി (റ) പറഞ്ഞു: അത് നിങ്ങൾ എന്നെ നിർബന്ധമായി കൊണ്ടുപോകുമ്പോഴത്തെ നിയമമാണ് ഞാനാണെങ്കിൽ ഇപ്പോൾ എന്റെ വാഹനത്തിൽ കലക്ടറെ കാണാൻ നിങ്ങളോടോപ്പം വരുന്ന ആളാണ്

അവസാനം പോലീസുകാർക്ക്  ഉമർഖാളിയുടെ മുമ്പിൽ അടിയറവ് പറയേണ്ടിവന്നു അവർ പറഞ്ഞു: അവിടുന്നു മഞ്ചലിൽ തന്നെ വന്നാൽ മതി അങ്ങനെ പോലീസുകാർ മഞ്ചലിനെ അനുഗമിച്ചു കൊണ്ട് നടന്നു അങ്ങനെ ആ യാത്ര ഉമർഖാളി (റ) വിന്റെ തട്ടകമായ വെളിയങ്കോട്ട് എത്തിച്ചേർന്നു

വെളിയങ്കോട് എത്തിയപ്പോൾ ഉമർഖാളി (റ) തന്റെ ആസ്ഥാന കേന്ദ്രമായ വെളിയങ്കോട്ടെ വലിയ ജുമുഅത്തു പള്ളിയിൽ കയറി തഹിയ്യത്ത് നിസ്കരിക്കുകയും ദീർഘനേരം പ്രാർത്ഥിക്കുകയും ചെയ്തു  ശേഷം പള്ളിയിൽ നിന്നിറങ്ങി പള്ളിയുടെ മുൻഭാഗത്തു വന്ന് രണ്ടു കൊല്ലം മുമ്പ് മരണപ്പെട്ട തന്റെ സുഹൃത്തായ മരക്കാർ സാഹിബിന്റെ മഖ്ബറക്കരികിൽ വന്ന് ദുആ ചെയ്തതിനു ശേഷം ഉമർഖാളി (റ) ഖബ്റിലുള്ള കൂട്ടുകാരൻ മരക്കാർ സാഹിബിനോടായി പറഞ്ഞു: ഞാൻ ബ്രിട്ടീഷുകാരുടെ ജയിലിലേക്ക് പോവുകയാണ്, താൻ ജീവിച്ചിരിപ്പുണ്ടായിരുന്നുവെങ്കിൽ ഇങ്ങനെയൊന്നും സംഭവിക്കുമായിരുന്നില്ലല്ലോ? താൻ സുഖനിദ്രയിൽ ലയിച്ചിരിക്കുകയാണല്ലോ? നമുക്കു കാണാം എന്നു പറഞ്ഞു കൊണ്ട് ഉമർഖാളി (റ) ആ മഖ്ബറയുടെ മുകളിൽ ഒരു കൈകൊണ്ട് പതുക്കെ ഒന്നിടിച്ചു

ഉടനെത്തന്നെ കുമ്മായത്തിൽ പടുത്ത ആ കല്ലുകൾ രണ്ടു ഭാഗമായി പിളർന്നു ആ ശബ്ദം കേട്ട ഉമർഖാളി (റ) പറഞ്ഞു: 'വേണ്ടാ, താങ്കൾ എഴുന്നേൽക്കണ്ടാ അത് ലോക നീതിക്കെതിരായ ഒരു സംഭവമായിത്തീരും ഇവരുടെ ജയിലെല്ലാം എനിക്ക് പുല്ലാണ് ഞാൻ അത് സഹിച്ചു കൊള്ളാം എനിക്കതിൽ വലിയ നേട്ടങ്ങളുണ്ട് ഒരുപക്ഷെ, അത് ഭാവി തലമുറക്ക് ഒരു മാതൃകയായേക്കാം '
ഈ മഖ്ബറക്ക് അന്നുണ്ടായ പിളർപ്പ് ഇന്നും വെളിയങ്കോട് ജുമുഅത്തു പള്ളിയുടെ മുമ്പിലുള്ള മരക്കാർ സാഹിബിന്റെ ഖബ്റിന്മേൽ കാണാം

അപ്പോഴേക്കും വെളിയങ്കോട് ജുമുഅത്തു പള്ളിയുടെ വിശാലമായ മൈതാനത്ത് ജനസമുദ്രം തടിച്ചുകൂടി അവരെല്ലാം ഖാളിയാരുടെ നിർദേശം ലഭിക്കേണ്ട താമസം എന്തും ചെയ്യാൻ തയ്യാറാണ് ക്ഷുഭിതരായ ആ ജനക്കൂട്ടത്തെ നോക്കിക്കൊണ്ട് പള്ളിയുടെ അങ്കണത്തിൽ നിന്ന് ഉമർഖാളി (റ) പറഞ്ഞു:

'സഹോദരന്മാരേ, മലബാർ കലക്ടർ മെക്ളിൻ എന്നോടു കോഴിക്കോട് ഹജ്ജുറിൽ ഹാജറാകാൻ കൽപിച്ചിരിക്കുകയാണ് ഇവിടെ വന്ന പോലീസുകാർ നല്ലവരാണ് അവർ അവരുടെ ജോലി നിർവഹിക്കുവാൻ വന്നതാണ് ഞാൻ മഞ്ചലിൽ തന്നെയാണ് കോഴിക്കോട്ടേക്ക് പോകുന്നത് നിങ്ങളെല്ലാവരും എത്രയും വേഗം സമാധാനത്തോടും സന്തോഷത്തോടും കൂടി അവരവരുടെ വീടുകളിലേക്ക് മടങ്ങണം അമ്പിയാക്കന്മാരിൽ പ്രധാനിയായ യൂസുഫ് നബി (അ)യും ജയിലിൽ താമസിക്കാൻ നിർബന്ധിതരായിട്ടുണ്ട് ഇമാമുസ്സുന്ന അഹ്മദുബ്നു ഹമ്പൽ(റ) മുതലായ പണ്ഡിത നേതാക്കൾ അനേകം കാലം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് അല്ലാഹു ഉദ്ദേശിച്ചാൽ ഇനിയും നമുക്കു കാണാം അല്ലാഹു അതിനു തൗഫീഖ് നൽകട്ടെ നിങ്ങളെല്ലാം ഉടൻ പിരിഞ്ഞു പോകണം

തൽക്ഷണം തന്നെ മഹാനായ ഖാളിയാരുടെ കുടുംബങ്ങളും അവിടെ സന്നിഹിതരായിരുന്ന വിവിധ ജാതിമത വിഭാഗക്കാരായ ജനങ്ങളും നനഞ്ഞ നയനങ്ങളോടെ വിതുമ്പുന്ന ഹൃദയങ്ങളുമായി അവരവരുടെ വാസസ്ഥലങ്ങളിലേക്ക് മടങ്ങി

ശേഷം ഉമർഖാളി (റ) മഞ്ചലിൽ കയറി പോലീസുകാർ മഞ്ചലിന്റെ മുന്നിലും പിന്നിലുമായി നടന്നു യാത്രാമധ്യേ ജനങ്ങൾ ആ കാഴ്ച അത്ഭുതത്തോടും താങ്ങാനാവാത്ത വേദനയോടും കൂടി നോക്കി നിന്നു മാപ്പിള സമുദായത്തിന് ബ്രിട്ടീഷുകാരോടുണ്ടായിരുന്ന വെറുപ്പും വിദ്വേഷവും പതിന്മടങ്ങ് വർധിക്കുവാൻ ആ കാഴ്ച പ്രചോദനം നൽകി .


 പിറ്റെദിവസം രാവിലെ 9 മണിക്കാണ് ഉമർഖാളി (റ)വും പോലീസുകാരും കോഴിക്കോട് ഹജ്ജുറിലെത്തുന്നത് കലക്ടർ മെക്ളിൻ സായിപ്പ് കൃത്യം 10 മണിക്കുതന്നെ ഹജ്ജൂറിലെത്തി അപ്പോഴേക്കും ഹജ്ജൂർ പരിസരം ജനങ്ങളാൽ നിറഞ്ഞിരുന്നു മാപ്പിളമാർ അക്രമാസക്തരാവുമെന്ന് കലക്ടർ ഭയപ്പെട്ടു

കലക്ടർ ജനങ്ങളെ നോക്കി പുഞ്ചിരി തൂകിക്കൊണ്ട് പറഞ്ഞു: മഹാനായ വെളിയങ്കോട് ഉമർ മുസ്ലിയാർ ഇവിടെ കൊണ്ടുവന്നിരിക്കുന്നത്  അദ്ദേഹത്തെ ഒരു നിലയിലും ഉപദ്രവിക്കാനോ ശിക്ഷിക്കാനോ അല്ല. മറിച്ച് ഞങ്ങൾക്ക് പല കാര്യങ്ങളും സംസാരിക്കാനുണ്ട് അതിനാൽ നിങ്ങളെല്ലാം സമാധാനത്തോടെ പിരിഞ്ഞു പോകണം

എന്നാൽ കലക്ടറുടെ തേനൂറുന്ന വാക്കുകൾ കേട്ടിട്ട് ജനങ്ങളാരും പിരിഞ്ഞു പോയില്ല അവർ എന്തും പ്രവർത്തിക്കാൻ തയ്യാറായ അവസ്ഥയിലായിരുന്നു ഈ വാർത്ത അറിഞ്ഞപ്പോൾ കോഴിക്കോട് ഖാളിയും ഉമർഖാളിയുടെ ആത്മസുഹൃത്തുമായ മുഹ് യദ്ദീൻ ഖാളി സ്ഥലത്തെത്തി രോഷാകുലരായ ജനങ്ങളെ അഭിമുഖീകരിച്ചുകൊണ്ട് അർത്ഥഗർഭമായ ഒരു ഉപദേശം നടത്തി ആ പ്രഭാഷണം ശ്രവിച്ച ജനങ്ങൾ അതുൾകൊണ്ട് പിരിഞ്ഞു പോയി

കലക്ടർ മെക്ളിൻ നിറഞ്ഞ സന്തോഷത്തോടെയും പ്രസന്ന മുഖത്തോടെയും ഉമർഖാളിയെ സ്വീകരിച്ച് സ്വന്തം മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി കലക്ടർ ഖാളിയാരുടു പറഞ്ഞു: മേലിൽ നികുതി നിയമപ്രകാരം അടച്ചുകൊള്ളാം എന്നും നീബു സായിപ്പിനെ അപമാനിച്ചതും പോലീസുകാരനെ അടിച്ചതും അവിവേകം മൂലം ചെയ്ത തെറ്റാണെന്നും അവ പൊറുത്തുതരണമെന്നും എഴുതിത്തരണം

ഉമർഖാളി (റ) കലക്ടറുടെ കൽപനക്കെതിരിൽ അതിശക്തമായിക്കൊണ്ടു പറഞ്ഞു: 'നിങ്ങൾ വഞ്ചിച്ചാണ് ഞങ്ങളുടെ രാജ്യം കൈവശപ്പെടുത്തിയത് ഞാൻ അല്ലാഹുവിന്റെ ഭൂമിക്ക് നികുതി  കൊടുക്കുകയില്ല എന്നെ അപമാനിക്കുവാൻ വന്ന പോലീസുകാരനെ ഞാൻ ദേഹോപദ്രവം ചെയ്തിട്ടുണ്ട് നീബു എന്നോട് അപമര്യാദയോടെ പെരുമാറുകയും  അപമാനിക്കുകയും ചെയ്തപ്പോഴാണ് ഞാൻ തുപ്പിയത്. അക്കാര്യത്തിൽ ഞാൻ ആരോടും മാപ്പ് ചോദിക്കുകയില്ല അല്ലാഹുവിന്റെ ഭൂമിക്ക് ഞാൻ നികുതി തരികയുമില്ല

ഉമർഖാളിയുടെ സുദൃഢമായ അഭിപ്രായം ശ്രവിച്ച കലക്ടർ ഇതികർത്തവ്യമൂഢനായി അവസാനം കലക്ടർ ഉമർഖാളിക്ക് ജയിൽശിക്ഷ വിധിച്ചു ഈ ശിക്ഷാ വിധിയുണ്ടായത് എ.ഡി 1819 ഡിസംബർ 18-നായിരുന്നു അങ്ങനെ മഹാനും പണ്ഡിതനും ഗ്രന്ഥകാരനും സൂഫിയും കവിയും വലിയ്യുമായ വെളിയങ്കോട് ഉമർഖാളി (റ) ഏതാനും ദിവസങ്ങൾ ജയിലിൽ താമസിക്കേണ്ടിവന്നു

അക്കാലത്ത് കലക്ടറുടെ പ്രത്യേക അനുമതിയോടുകൂടി പലമത പണ്ഡിതന്മാരും സമുദായ നേതാക്കളും കുടുംബാംഗങ്ങളും ഖാളിയാരെ ജയിലിൽ സന്ദർശിക്കാറുണ്ടായിരുന്നു ജയിൽ ജീവിത കാലത്ത് മഹാൻ പൂർവോപരി ആത്മീയ സംസ്കരണം നേടി ജയിൽവാസ കാലത്ത് മഹാനവർകൾ തന്റെ ശൈഖായ ഖുത്വുബുസ്സമാൻ സയ്യിദ് അലവി മൗലദ്ദവീല മമ്പുറം തങ്ങൾക്ക് ഒരു അറബി കവിതാ സന്ദേശം അയച്ചിരുന്നു

കാവ്യാസന്ദേശം ലഭിച്ചപ്പോൾ അതു വായിച്ച മമ്പുറം തങ്ങൾ (റ) കണ്ണുനീർ പൊഴിച്ചു മലബാറിലെ മുസ്ലിം പൗരപ്രധാനികളെ തങ്ങൾ വിളിച്ചു വരുത്തി ഖാളിയാരുടെ കാവ്യസന്ദേശം അവരെ അറിയിച്ചു ജനങ്ങൾ രോഷാകുലരായി ഇവിടുന്ന് കൽപിച്ചാൽ കോഴിക്കോട് ജയിൽ പൊളിച്ച് ഉമർഖാളിയെയും കൊണ്ടുവരാൻ ഞങ്ങൾ സന്നദ്ധരാണെന്ന് ജനങ്ങൾ തങ്ങളെ അറിയിച്ചു

അക്രമം കാണിക്കരുതെന്ന് തങ്ങൾ അവരെ ഓർമപ്പെടുത്തി അങ്ങനെ മമ്പുറം തങ്ങൾ അടക്കമുള്ള പൗരപ്രധാനികൾ ഉമർഖാളിയെ എത്രയും വേഗം വിട്ടയക്കണമെന്ന ഒരു നിവേദനം കലക്ടർക്കയച്ചു മാപ്പിളമാർ അക്രമസക്തരായി കുഴപ്പങ്ങളുണ്ടാക്കുമോയെന്നു ഭയന്ന കലക്ടർ ഖാളിയാരെ വേഗം തന്നെ വിട്ടയച്ചു ജയിൽ മോചിതനായ ഉമർഖാളി (റ) മമ്പുറത്തെത്തി തന്റെ ആത്മീയ ഗുരുവിനെ കണ്ടു സംസാരിച്ചു വെളിയങ്കോട്ടേക്ക് യാത്ര തിരിച്ചു .

 മഹാനായ വെളിയങ്കോട് ഉമർഖാളി (റ) തന്റെ ശൈഖായ ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ)വിനെ പോലെ തികഞ്ഞ ബ്രിട്ടീഷ് വിരോധിയായിരുന്നുവെന്ന് കഴിഞ്ഞ  സംഭവങ്ങളിൽ    നിന്ന് നമുക്ക് വ്യക്തമായി ബോധ്യപ്പെട്ടു നികുതി  പിരിക്കുവാൻ  വെളിയങ്കോട് കാക്കത്തറ ഭവനത്തിൽ അധികാരിയും മേനോനുമെത്തിയപ്പോൾ  ഖാളിയാർ പറഞ്ഞത് ടിപ്പുസുൽത്താനെ കൊല്ലുകയും കൊച്ചു, കൊടുങ്ങല്ലൂർ, സാമൂതിരി, അറക്കൽ രാജവംശങ്ങളെ തകർക്കുകയും ചെയ്ത ഇംഗ്ലീഷ് പാദസേവകരാണ് നിങ്ങൾ വെള്ള നസ്രാണികളുടെ ഭരണത്തിൽ ഉദ്യോഗം വഹിക്കൽ തന്നെ ഹറാമാണെന്നാണ്

ബ്രിട്ടീഷ് ഭരണത്തിൽ ശമ്പളം പറ്റി ജോലി ചെയ്യൽ ഹറാമാണെന്നാണ് ഉമർഖാളിയുടെ മേൽ വാക്കുകളിൽ തെളിഞ്ഞു നിൽക്കുന്നത് എന്നിട്ടും ചിലർ പറയുന്നു, ഉമർഖാളി (റ) ബ്രിട്ടീഷ് വിരോധിയല്ലെന്ന്

കോഴിക്കോട് കലക്ടർ മെക്ളിൻ സായിപ്പിനോട് ഉമർഖാളി (റ) പറഞ്ഞത് നിങ്ങൾ വഞ്ചിച്ചാണ് ഞങ്ങളുടെ രാജ്യം കൈവശ്യപ്പെടുത്തിയതെന്നാണ്

ബ്രിട്ടീഷുകാർ വഞ്ചകരാണെന്നാണ് ഉമർഖാളി ധീരമായി ബ്രിട്ടീഷുകാരന്റെ മുഖത്തു നോക്കി പറഞ്ഞത് മാത്രമല്ല, ടിപ്പുസുൽത്താനെ ബ്രിട്ടീഷുകാർ വധിച്ചതും നീതിയല്ലെന്നാണ് ഖാളിയാരുടെ പ്രഖ്യാപനം മുസ്ലിം പൈതൃകങ്ങളെ തുടച്ചുനീക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചതിനെതിരെയും ഖാളിയാർ ആഞ്ഞടിച്ചിരുന്നു ഉമർഖാളി (റ) ചരിത്രത്തിൽ തികഞ്ഞ ബ്രിട്ടീഷ് വിരോധിയായ ഖാളിയായെ നമുക്കു ദൻശിക്കാൻ കഴിയുകയുള്ളൂ അതും തന്റെ ശൈഖും മുർശിദുമായ ഖുത്വുബുസ്സമാൻ മമ്പുറം തങ്ങളെ പാതയിലായിട്ട്

നൂറ്റാണ്ടുകളോളം നിരവധി അധിനിവേശ ശക്തികളുടെ ഇഷ്ടഭൂമിയായിരുന്നു ഇന്ത്യയെങ്കിലും ഭാരതീയ ജനത അവരോടെല്ലാം ഏറെക്കുറെ സമരസപ്പെട്ട് പോയ ചരിത്രമാണുള്ളത് പക്ഷേ, ബ്രിട്ടീഷുകാരോടു മാത്രം നമ്മൾ ശക്തമായ പ്രതിഷേധവും അസഹിഷ്ണുതയും  കാണിച്ചതിനു പിന്നിൽ പല കാരണങ്ങളുമുണ്ട് അവരുടെ വിവേചന നയത്തിന്റെയും അടിച്ചമർത്തൽ ഭരണത്തിന്റെയും ലാഭക്കൊതിയുടെയും അതിരുവിട്ട പ്രയാണങ്ങൾ സ്വാഭാവികമായും സമൂഹത്തിൽ പ്രതിഷേധമുയർത്തുകയായിരുന്നു പ്രതിഷേധത്തിന്റെ പാശ്ചാത്തലങ്ങൾ ചരിത്രത്തിന്റെ ഭാഗമാണ് വെള്ളക്കാരനോടുള്ള വെറുപ്പ് ഘട്ടംഘട്ടമായി വളർന്ന് സായുധ വിപ്ലവത്തിലേക്ക് നയിക്കുകയാണുണ്ടായത്.

 ഫ്ലാഷ്ബാക്ക്

വ്യാപാരികളായി വന്ന് ഭരണാധിപന്മാരായി മടങ്ങിപ്പോയ ചരിത്രമാണ് ബ്രിട്ടീഷുകാർക്ക് ഇന്ത്യയിലുള്ളത് എ.ഡി 1600 ഡിസംബർ 31-ന് ലണ്ടനിൽ തുടക്കം കുറിച്ച ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയാണിതിന് വഴിയൊരുക്കിയത് 1607-ലോ 1608-ലോ ക്യാപ്റ്റൻ ഹോക്കിൻസിന്റെ നേതൃത്വത്തിലുള്ള ഇംഗ്ലീഷ് സംഘം സൂറത്തിൽ കപ്പലിറങ്ങി 1612-ൽ അവർ അവിടെ ഇംഗ്ലീഷ്  ഫാക്ടറി സ്ഥാപിച്ചു ജഹാംഗീറായിരുന്നു അന്ന് മുഗൾ ചക്രവർത്തി തുടക്കത്തിൽ കേവലം വ്യാപാരത്തിനായി പ്രവർത്തിച്ചിരുന്ന കമ്പനിയിൽ 1624 -ൽ ബ്രിട്ടീഷ് ഭരണകൂടം ഗവൺമെന്റധികാരങ്ങൾ നിക്ഷിപ്തമാക്കുന്നതോടെയാണ് കമ്പനിയുടെ രൂപവും ഭാവവും മാറുന്നത് എങ്കിലും നാലു പതിറ്റാണ്ടോളം പിന്നെയും ഭരണ കാര്യങ്ങളിൽ നിന്ന് അകന്നുനിന്നിരുന്ന കമ്പനിക്ക് കൂടുതൽ അധികാരങ്ങൾ നൽകപ്പെട്ടത് 1661-ലെ ചാൾസ് രണ്ടാമന്റെ പ്രഖ്യാപനമാണ് ക്രിസ്തീയ വിശ്വാസികളല്ലാത്ത ഏത് ഇന്ത്യൻ രാജാവിനും പ്രജകൾക്കുമെതിരായി യുദ്ധമോ സമാധാനമോ ഉണ്ടാക്കമെന്നും തങ്ങൾക്കും ആശ്രിതർക്കും നീതി ലഭ്യമാക്കാൻ ആവശ്യമായ ഏത് നടപടികളും കമ്പനിയുടെ ജീവനക്കാർക്ക് കൈകൊള്ളാം എന്നുമായിരുന്നു പ്രഖ്യാപനം (മലബാർ മാന്വൽ: 368)

മുഗൾ ഭരണകൂടവുമായും നാട്ടുരാജാക്കന്മാരുമായും ഇതര കമ്പനികളുമായും കച്ചവട ഉടമ്പടികളുണ്ടാക്കി വ്യാപാരത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന കമ്പനിയുടെ വഴി അതോടെ മാറി ഇന്ത്യയിലെത്തിയ കമ്പനി ജീവനക്കാരിൽ ഈ പ്രഖ്യാപനം വലിയ സന്തോഷമുളവാക്കി കേവല ഉടമ്പടികൾക്കപ്പുറം ബലപ്രയോഗത്തിലേക്കും പിന്നീട് അധികാര കൈയ്യേറ്റത്തിലേക്കും ഈസ്റ്റിന്ത്യാ കമ്പനിക്ക് വഴിയൊരുക്കിക്കൊടുത്തത് ഈ പ്രഖ്യാപനമായിരുന്നു ചാൾസ് രണ്ടാമന്റെ വിവാഹത്തിന് ബോംബെ നഗരം സമ്മാനമായി കൈമാറിക്കൊണ്ടാണ് കമ്പനി ഇതിനു നന്ദി പ്രകടിപ്പിച്ചത് .

തുടർന്നുള്ള വർഷങ്ങളിൽ ബ്രിട്ടീഷുകാർ ചെറിയ തോതിൽ ആയുധ പരീക്ഷണങ്ങൾ നടത്തിനോക്കി മിക്കവാറും പരാജയമായിരുന്നു അവർക്കനുഭവിക്കേണ്ടിവന്നത് 1685-90ൽ ബോംബെയിലും സൂറത്തിലും കമ്പനി ആയുധ പ്രയോഗങ്ങൾ നടത്തി 1688-ൽ മുഗൾ ഭരണകൂടത്തിനെതിരെയുള്ള യുദ്ധത്തിൽ ബ്രിട്ടീഷുകാർ ദയനീയമായി പരാജയപ്പെട്ടു അതോടെ ഏറ്റുമുട്ടലിന്റെ മാർഗം ഒഴിവാക്കാൻ കമ്പനി നിർബന്ധിതമായി

തുടർന്ന് വ്യാപാരത്തിൽ മാത്രം ഏറെക്കുറെ ശ്രദ്ധ കേന്ദ്രീകരിച്ച അവർ മദ്രാസ്, കൽക്കത്ത, ബോംബെ എന്നിവിടങ്ങളിൽ പുതിയ വ്യവസായ ശാലകൾ തുറന്നു കയറ്റുമതി ശക്തമാക്കി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡച്ച്, പോർച്ചുഗീസ്, ഫ്രഞ്ച് കച്ചവടക്കാരുമുണ്ടായിരുന്നു എന്നാൽ ഇന്ത്യൻ മണ്ണിൽ വലിയൊരു കച്ചവട ശക്തിയായി ഫ്രഞ്ച് കമ്പനി വളർന്നു തുടങ്ങിയപ്പോൾ ബ്രിട്ടീഷുകാർ അവരെ ഒതുക്കാൻ തീരുമാനിച്ചു വൻ സന്നാഹങ്ങളുടെ അകമ്പടിയിൽ മൂന്ന് കർണാടിക്ക് യുദ്ധങ്ങൾ അരങ്ങേറി മദ്രാസിനും പോണ്ടിച്ചേരിക്കുമിടയിലുള്ള ആർക്കോട്ട് എന്ന കർണാടിക് തലസ്ഥാനത്തായിരുന്നു യുദ്ധങ്ങൾ നടന്നത്

ജയപരാജയങ്ങൾ മാറിമറിഞ്ഞുവന്നെങ്കിലും അന്തിമ വിജയം ബ്രിട്ടീഷുകാർക്കായിരുന്നു അതോടെ ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിന് ഏകാധിപത്യപരമായ തുടക്കം കുറിക്കപ്പെട്ടു

വിദേശശക്തികൾക്കെതിരെ സദാ ജാഗരൂകനായിരുന്ന അലി വർദി ഖാന്റെ മരണത്തോടെ ബംഗാളിന്റെ ഭരണവും ബ്രിട്ടീഷുകാരുടെ കൈയിലെത്തി അലി വർദി ഖാനു ശേഷം വന്ന പേരക്കുട്ടി സിറാജുദ്ദൗല ബ്രിട്ടീഷുകാർക്കെതിരെ ശക്തമായ യുദ്ധം നയിച്ചെങ്കിലും സൈന്യാധിപൻ മീർ ജാഫറിന്റെ കൊലച്ചതിയിലൂടെ ദാരുണമായി വധിക്കപ്പെട്ടു 1757-ലെ പ്ലാസി യുദ്ധത്തിലായിരുന്നു അത് തുടർന്ന് അധികാരത്തിലെത്തിയ മീർ ജാഫർ ചില ഇംഗ്ലീഷ്കാരുടെ ഇഷ്ടതോഴനും കളിപ്പാവയുമായിരുന്നു
1765-ൽ അലഹബാദിൽവെച്ച് ശുജാഉദ്ദൗലയും മുഗൾ ചക്രവർത്തി ശാഹ് ആലമും ഈസ്റ്റിന്ത്യാ കമ്പനി ഗവർണർ റൈവുമായുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ബംഗാൾ, ബീഹാർ, ഒറീസ എന്നീ പ്രദേശങ്ങളിലെ നികുതി പിരിക്കാനുള്ള അവകാശം ബ്രിട്ടീഷുകാർക്കായി പകരം കമ്പനി വർഷംതോറും 26 ലക്ഷം നൽകാമെന്നേറ്റിരുന്നുവെങ്കിലും അധികം വൈകാതെ അവരത് നിർത്തലാക്കി അതോടെ വലിയൊരു സാമ്രാജ്യം ബ്രിട്ടീഷുകാരുടെ അധീനതയിലായി ഉമർഖാളി (റ) പറഞ്ഞ വഞ്ചന നമുക്കിവിടെയും പറയാം

1769- ഒന്നാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ ഹൈദറലി ഖാനും 1780-84ലെ രണ്ടാം ആംഗ്ലോ -മൈസൂർ യുദ്ധത്തിൽ ഹൈദറലിഖാനും മകൻ ടിപ്പുസുൽത്താനും ബ്രിട്ടീഷ് അധിനിവേഷ ശക്തികളെ പിടിച്ചു കെട്ടി നാടൊട്ടുക്കും യുദ്ധവീര്യവുമായി നടന്ന കമ്പനി മേലധികാരികൾക്ക് ഇക്കാലയളവിൽ തീരെ തന്നെ വിജയിക്കാനായില്ല തുടർന്നുള്ള 12 വർഷങ്ങളിൽ അഥവാ 1785 മുതൽ 1797 വരെ ഒന്നിലും ഇടപെടാതെ മാറിനിൽക്കാനായിരുന്നു കമ്പനി മേലധികാരികളുടെ തീരുമാനം

എങ്കിലും  ടിപ്പുസുൽത്താന്റെ പടക്കു മുന്നിൽ അവർക്കു തീരുമാനം മാറ്റേണ്ടിവന്നു ബ്രിട്ടീഷുകാരുമായി സഖ്യത്തിലായിരുന്ന കുർഗിനെയും തിരുവിതാംകൂറിനെയും ടിപ്പു അക്രമിച്ചപ്പോൾ അവർക്ക്  അടങ്ങിയിരിക്കാനായില്ല തുടർന്നുണ്ടായ 1790-92ലെ മൂന്നാം ആംഗ്ലോ- മൈസൂർ യുദ്ധത്തിൽ മറാത്തികളുടെയും നൈസാമിന്റെയും വഞ്ചന കാരണം ടിപ്പുവിന് കനത്ത പരാജയം നേരിടേണ്ടിവരികയും സമാധാന കരാറിൽ രാജ്യത്തിന്റെ പല ഭാഗങ്ങൾ ബ്രിട്ടീഷുകാർക്ക് വിട്ടുകൊടുക്കേണ്ടി വരികയും ചെയ്തു 1799-ലെ നാലാം മൈസൂർ യുദ്ധത്തിൽ ടിപ്പു കൊല്ലപ്പെട്ടതോടെ ദക്ഷിണേന്ത്യയിലെ ഭരണവും കമ്പനിയുടെ കൈവശമായി

ഇന്ത്യക്കാരായ നാടുവാഴികളും നാട്ടുരാജാക്കന്മാരുമൊക്കെയായിരുന്നു ടിപ്പുവിന്റെ പരാജയത്തിന്റെ പ്രധാന കാരണങ്ങൾ ടിപ്പുവിന് പിന്തുണ നൽകാതെയും വഞ്ചിച്ചും വെള്ളക്കാർക്ക് ഓശാന പാടിയും അവർ സ്വന്തം ഇടം ഭദ്രമാക്കാൻ ശ്രമിച്ചു ചരിത്രത്തിൽ വലിയ സ്വാതന്ത്ര്യ സമര സേനാനിയായി വിശേഷിപ്പിക്കപ്പെട്ട പഴശ്ശിരാജ പോലും ടിപ്പുവിനെതിരെ ബ്രിട്ടീഷുകാരെ സഹായിച്ചത് ചരിത്രത്തിൽ കാണാം ടിപ്പുവിനെ പിഴുതെറിയുക എന്ന ഒരൊറ്റ ലക്ഷ്യത്തിനാണ് ബ്രിട്ടീഷുകാർ തങ്ങളോട് സൗഹൃദം നടിക്കുന്നതെന്നും അതു കഴിഞ്ഞാൽ കറിവേപ്പില പോലെ തങ്ങളെ വലിച്ചെറിയുമെന്നും ചിന്തിക്കാനുള്ള പക്വത അന്നത്തെ മറാത്തക്കാർക്കൊ നൈസാമുമാർക്കോ ഉണ്ടായിരുന്നില്ല

ടിപ്പുസുൽത്താനൊഴികെ ഇന്ത്യയിലെ മറ്റെല്ലാ രാജാക്കന്മാരും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ബ്രിട്ടീഷുകാരോട് ചേർന്ന് ഏതെങ്കിലമൊരു ഇന്ത്യൻ രാജാവിനോട് യുദ്ധം ചെയ്തിട്ടുണ്ട് ടിപ്പുവല്ലാതെ മറ്റൊരു ഇന്ത്യൻ രാജാവും വിദേശികളോട് യുദ്ധം ചെയ്ത് മരിച്ചിട്ടില്ലായെന്ന് ചരിത്രം രേഖപ്പെടുത്തുന്നു

ടിപ്പുവിന്റെ മരണശേഷം ബ്രിട്ടീഷുകാർ അവരെ സഹായിച്ച നൈസാമിനെയും മറാത്തികളെയും വെറുതെവിട്ടില്ല ആറു മാസത്തിനകം നൈസാമിന്റെ ഹൈദറാബാദ് ബ്രിട്ടീഷുകാരന്റെ ആശ്രിത രാജ്യമായി മൂന്നു കൊല്ലത്തിനകം മറാത്തക്കാരുടെ തലസ്ഥാനം പൂന വെലസ് ലിയും കൂട്ടരും പിടിച്ചെടുത്തു അങ്ങനെ ബ്രിട്ടീഷുകാർ ഓരോന്നോരോന്നായി കാൽകീഴിലൊതുക്കി പഴശ്ശിരാജയെ വളഞ്ഞിട്ട് പിടിക്കാൻ വന്നപ്പോൾ ഭയന്ന് ആത്മഹത്യ ചെയ്യാൻ ടിപ്പുവിന്റെ മരണശേഷം ആറു വർഷമേ വേണ്ടിവന്നുള്ളൂ ഏതായാലും 1856 ആയപ്പോഴേക്കും ഇന്ത്യയുടെ ഭരണം പൂർണമായും ബ്രിട്ടീഷുകാരുടെ കൈകളിലായി .

സൂറത്തിൽ ഫാക്ടറി തുറന്ന് മൂന്ന് വർഷങ്ങൾക്കുള്ളിൽ തന്നെ 1615-ൽ ബ്രിട്ടീഷുകാർ കേരളത്തിലെത്തിയിരുന്നു ക്യാപ്റ്റൻ കീലിങ്ങിന്റെ നേതൃത്വത്തിൽ മൂന്ന് ബ്രിട്ടീഷ് കപ്പലുകൾ കോഴിക്കോട്ടടുത്തു ബ്രിട്ടീഷുകാരെക്കൊണ്ട് സാമൂതിരിക്കാവശ്യം കൊടുങ്ങല്ലൂരും കൊച്ചിയും പിടിച്ചടക്കാൻ പോർച്ചുഗീസുകാർക്കെതിരെ ബ്രിട്ടീഷുകാരുടെ സഹായമായിരുന്നു എന്നാൽ ബ്രിട്ടീഷുകാരുടെ ലക്ഷ്യം കോഴിക്കോട് ഒരു ബ്രിട്ടീഷ് പാഠശാല സ്ഥാപിക്കുകയായിരുന്നു സാമൂതിരിയുടെ നിസ്സഹകരണം കാരണം അതവർക്ക് സാക്ഷാൽകരിക്കാനായില്ല

1634-35ൽ ഈസ്റ്റിന്ത്യാ കമ്പനി പോർച്ചുഗീസുകാരുമായുണ്ടാക്കിയ ഉടമ്പടിയിലൂടെ അടിസ്ഥാനത്തിൽ ബ്രിട്ടീഷുകാർ പോർച്ചുഗീസ് ആധിപത്യത്തിലുള്ള തുറമുഖങ്ങളിൽ സ്വതന്ത്ര പ്രവേശനം നേടുകയും ചില ബ്രിട്ടീഷുകാർ കൊച്ചിയിൽ താമസിക്കുകയും ചെയ്തു 1635-ൽ മലബാറിൽനിന്ന് നേരിട്ട് ഇംഗ്ലണ്ടിലേക്ക് കുരുമുളക് കയറ്റി 1684-ൽ തിരുവിതാംകൂർ രാജവംശത്തിൽപെട്ട ആറ്റിങ്ങൽ റാണി ബ്രിട്ടീഷുകാർക്ക് അഞ്ചെങ്ങോവിൽ അൽപം സ്ഥലം നൽകി 1690 -ൽ അവരവിടെ കോട്ട കെട്ടിത്തുടങ്ങി

കോലത്ത് നാടിന്റെ ഭരണാധികാരി വടക്കൻകൂർ സൗജന്യമായി നൽകിയ സ്ഥലത്ത് 1699-ൽ ഫാക്ടറി തുടങ്ങിയതോടെ മലബാറിലും ബ്രിട്ടീഷുകാർക്ക് സ്വന്തമായി ഫാക്ടറിയായി തലശ്ശേരിയായിരുന്നു അത് അങ്ങനെ കാലക്രമേണ തന്ത്രപരമായി നമ്മുടെ നാട് അവരുടെ വറുതിയിലാക്കി

മഹാനായ വെളിയങ്കോട് ഉമർഖാളി (റ) അടക്കം നിരവധി മുസ്ലിം നേതാക്കൾ ബ്രിട്ടീഷുകാരോട് വെറുപ്പും വിദ്വേഷവും പ്രകടിപ്പിക്കാൻ പല കാരണങ്ങളുമുണ്ട് അതിലൊന്ന് ബ്രിട്ടീഷുകാരുടെ മുസ്ലിം വിരോധമായിരുന്നു

1792-ൽ മലബാറിന്റെ ആധിപത്യം തങ്ങളുടെ കൈയിലായതോടെ എങ്ങനെയെങ്കിലും അതുറപ്പിച്ചു നിർത്താനുള്ള തീവ്രശ്രമത്തിലായിരുന്നു  ബ്രിട്ടീഷുകാർ അതിന് പല ഹീന തന്ത്രങ്ങളും കൈക്കൊള്ളാൻ അവർ തീരെ തന്നെ മടികാണിച്ചില്ല മൂന്നാം മൈസൂർ യുദ്ധത്തിൽ പരാജിതനായ ടിപ്പുവിന്റെ മലബാറിലേക്കുള്ള തിരിച്ചു വരവ് ബ്രിട്ടീഷുകാർ പ്രതീക്ഷിച്ചിരുന്നു അതിനാൽ ടിപ്പുവിനോട് പൊതുവെ ആഭിമുഖ്യം പുലർത്തിയിരുന്ന മുസ്ലിംകളെയും കർഷകരെയും അടിച്ചൊതുക്കുകയും അവരുടെ ശക്തി ക്ഷയിപ്പിക്കുകയും ചെയ്യുകയെന്ന നയമാണ് ബ്രിട്ടീഷുകാർ സ്വീകരിച്ചത്

ടിപ്പുവിന്റെ സഹായികളെന്നു കരുതി മാപ്പിളമാരെ ശത്രുതാമനോഭാവത്തോടെയായിരുന്നു ബ്രിട്ടീഷുകാർ കണ്ടത് മാപ്പിള സമൂഹത്തിന് ടിപ്പുവിൽനിന്ന് ഏറെ നേട്ടങ്ങൾ ലഭിച്ചിട്ടുണ്ട് എന്ന തെറ്റു ധാരണയിൽ നിന്നുടലെടുത്ത ഒരു സമീപനമായിരുന്നു യഥാർത്ഥത്തിൽ ഇത് മാപ്പിള നേതാവ് ഉണ്ണിമൂസാ മൂപ്പനെ ടിപ്പു പല യുദ്ധങ്ങൾക്കും സഹായിയായി സ്വീകരിച്ചതും അവർ കാരണമായി കണ്ടു

മുസ്ലിംകളോട് സ്വീകരിക്കേണ്ട നയം സംബന്ധിച്ച് ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്കിടയിൽ രണ്ട് അഭിപ്രായമുണ്ടായിരുന്നു മുസ്ലിംകളെ ഉടനെ അടിച്ചമർത്തണമെന്ന് ഒരു കൂട്ടർ വാദിച്ചപ്പോൾ ടിപ്പു തൽക്കാലം തോറ്റെങ്കിലും അദ്ദേഹത്തെ ഒരു ശക്തിയായി കാണണമെന്നും മുസ്ലിംകളെ പൂർണമായി ഒറ്റപ്പെടുത്തിയാൽ അത് ടിപ്പുവിന്റെ ശക്തി കൂട്ടാനിടയാകുമെന്നും മറ്റേ കൂട്ടർ വാദിച്ചു ടിപ്പുവിനെ പൂർണമായി ഇല്ലായ്മ ചെയ്യുന്നതിനിടയ്ക്ക് രാജാക്കന്മാരും മുസ്ലിംകളും തമ്മിൽ കലഹമുണ്ടായാൽ ഇരുകൂട്ടരുടെയും ശക്തി കുറയുമെന്നവർ വിശ്വസിച്ചു രണ്ടാമത്തെ അഭിപ്രായം നടപ്പാക്കാനാണ് ബ്രിട്ടീഷുകാർ ശ്രമിച്ചത്

ഉണ്ണി മൂസാ മൂപ്പൻ, ഹസൻ ഗുരുക്കൾ, ചെമ്പൻ പോക്കർ തുടങ്ങിയ മാപ്പിള നേതാക്കൾക്ക് പല പദവികളും സ്ഥാനങ്ങളും നൽകി പാട്ടിലാക്കാൻ ബ്രിട്ടീഷുകാർ ശ്രമിച്ചു ഭിന്നിപ്പിക്കുക, ഭരിക്കുക എന്ന തന്ത്രമായിരുന്നു ബ്രിട്ടീഷുകാർ ഈ മണ്ണിൽ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്നത് അതിലവർ വിജയിക്കുകയും ചെയ്തു

1792 മുതൽ 1921-22 വരെയുള്ള കാലയളവിൽ മലബാറിൽ പ്രമാദമായ 83 മാപ്പിള ലഹളകൾ നടന്നിരുന്നു സാമാന്യം ഭേദപ്പെട്ട ഒരു മുസ്ലിം മരണപ്പെട്ടാൽ അദ്ദേഹത്തിന്റെ ധനത്തിൽ നിന്നും കനത്ത ഒരു സംഖ്യ ബ്രിട്ടീഷുകാർ ഈടാക്കിവന്നു പുരുഷാന്തര നികുതി എന്ന പേരിലത്രെ അത് അറിയപ്പെടുന്നത് ഇതര സമുദായക്കാരിൽ നിന്നു ആ  നികുതി ഈടാക്കിയിരുന്നില്ല ബ്രിട്ടീഷുകാരുടെ അനുസരണയുള്ള പ്രജകളെന്ന നിലയിൽ ഹിന്ദു ജന്മിമാർ മാപ്പിള കർഷകരുടെ പാട്ടം വർധിപ്പിച്ചും  വസ്തുക്കൾ ഒഴിപ്പിച്ചും മറ്റും നാനാ വിധത്തിലുള്ള മർദ്ദനങ്ങൾ അഴിച്ചുവിടുകയും മാപ്പിളമാരെ ചൂഷണം ചെയ്യുകയും ചെയ്തിരുന്നു

പക്ഷേ, മരണക്കരം, പുരുഷാന്തരം, കുടിയൊഴിപ്പിക്കൽ തുടങ്ങിയ ബ്രിട്ടീഷ് നിയമങ്ങൾ അനുദിനം എതിർപ്പുകളെ  വളർത്തിക്കൊണ്ടുവന്നു 1800-ഓടെ അത് ഒരു കലാപമായി മാറി ഉണ്ണിമൂസ മൂപ്പന്റെയും അത്തൻ ഗുരുക്കളുടെയും ചെമ്പൻ പോക്കരുടെയും നേതൃത്വത്തിൽ അങ്ങനെ ആദ്യത്തെ മാപ്പിള കലാപത്തിനു വഴിയൊരുങ്ങി ചുരുക്കത്തിൽ ബ്രിട്ടീഷ് ഭരണം നമുക്കും നാടിനും ശാപമായിരുന്നു 1948-ഓടെയാണ് അതിന് അറുതി വന്നത് .

മഹാനായ ഉമർഖാളി (റ) താനൂർ, മാറഞ്ചേരി, വെളിയങ്കോട് എന്നീ സ്ഥലങ്ങളിൽ നിന്ന് മൂന്ന് വിവാഹം ചെയ്തിട്ടുണ്ട് ഇവരിൽനിന്ന് മഹാനവർകൾക്ക് സന്താനങ്ങളുള്ളതായി ചരിത്രത്തിൽ കാണുന്നില്ല

ഇസ്ലാമിൽ ഫത് വാ കൊടുക്കൽ വളരെയധികം പുണ്യമുള്ള കാര്യമാണ് ഫർള് കിഫായ അഥവാ സാമൂഹ്യ ബാധ്യതയിൽ പെട്ടതാണത് ഫത് വാ നൽകണമെങ്കിൽ മതഗ്രന്ഥങ്ങളിൽ അങ്ങേയറ്റം അവഗാഹമുള്ള പണ്ഡിതനായിരിക്കണം

ഇമാം നവവി(റ) എഴുതുന്നു: ഫത് വാ കൊടുക്കുന്നവൻ അമ്പിയാക്കളുടെ അനന്തരവകാശിയും സാമൂഹ്യ ബാധ്യത (ഫർള് കിഫായ ) നിറവേറ്റുന്നവനുമാണ് ഇബ്നു മസ്ഊദ്(റ) , ഇബ്നു അബ്ബാസ് (റ) എന്നിവരിൽ നിന്ന് നിവേദനം: ചോദിക്കുന്നതിനെല്ലാം ഫത് വ കൊടുക്കുന്നവൻ ഭ്രാന്തനാണ് ഇമാം മാലിക് (റ)വിനോടു ഒരിക്കൽ ഒരു മസ്അല ചോദിച്ചപ്പോൾ മഹാൻ പറഞ്ഞു: എനിക്കറിയില്ല അപ്പോൾ ആരോ ഇമാമിനോടു പറഞ്ഞു: അത് എളുപ്പവും ചെറിയതുമായ ഒരു മസ്അലയാണല്ലോ? ഉടനെത്തന്നെ ഇമാം മാലിക് (റ) കോപാകുലനായിക്കൊണ്ടു പറഞ്ഞു: ഇൽമിൽ ചെറിയതായ ഒന്നുമില്ല (ശർഹുൽ മുഹദ്ദബ്: 1/41)

ഉമർഖാളി (റ)വിനെ വെളിയങ്കോട് മുതൽ കൊടുങ്ങല്ലൂരിന്നടുത്തുള്ള കോതപ്പറമ്പ് വരെ  മേൽഖാളിയായി അംഗീകരിച്ചിരുന്നു ഓരോ മഹല്ലുകാരും അവരവരുടെ പ്രശ്നപരിഹാരത്തിനും ഫത് വക്കും ഖാളിയാരെ സമീപിക്കുമായിരുന്നു മതപരമായ പ്രശ്നങ്ങൾക്ക് ശാഫിഈ മദ്ഹബിലെ അടിസ്ഥാന പ്രാമാണിക  ഗ്രന്ഥങ്ങൾ ഉദ്ധരിച്ചാണ് ഫത് വകൾ നൽകിയിരുന്നത് ഇമാം ഇബ്നു ഹജർ ഹൈതമി(റ)വിന്റെ 'തുഹ്ഫ' യായിരുന്നു ഫത് വകൾക്ക്  മഹാൻ അവലംബിച്ചതും തെളിവായി ഫത് വകളിൽ ഉദ്ധിരിച്ചതും

ഇന്നും കേരളത്തിലെ പണ്ഡിതന്മാർ മതപരമായ പ്രശ്നങ്ങളിൽ പ്രധാനമായും അവലംബിക്കുന്നത് ഇമാം ഹജർ ഹൈതമി(റ)വിന്റെ തുഹ്ഫയെയാണ് രണ്ടാം ശാഫിഈയും ഔലിയാക്കളിലെ ഖുത്വുബുമായ ഇമാം നവവി(റ)വിന്റെ 'മിൻഹാജുത്വാലിബീനി'ന്റെ വ്യാഖ്യാനമാണ് പ്രസിദ്ധമായ 'തുഹ്ഫ' 'തുഹ്ഫതുൽ മുഹ്താജ് ബി ശർഹിൽ മിൻഹാജ് ' എന്നാണ് ഗ്രന്ഥത്തിന്റെ പൂർണനാമം

കേരളക്കാരനായ ഇമാം സൈനുദ്ദീൻ മഖ്ദൂം(റ) വിന്റെ ഉസ്താദുമാണ് ഇമാം ഹജർ ഹൈതമി(റ) ഇമാം ഇബ്നു ഹജർ (റ) പൊന്നാനിയിൽ വന്നിരുന്നുവെന്നാണ് ചരിത്ര നിഗമനം ഇമാം സൈനുദ്ദീൻ മഖ്ദൂം (റ) തന്റെ ഫത്ഹുൽ മുഈൻ എഴുതുമ്പോൾ പ്രധാനമായും അവലംബിച്ചത് തന്റെ ഗുരുവിന്റെ തുഹ്ഫയെയാണ്

ഉമർഖാളി (റ) സുബ്ഹി നിസ്കരിക്കാൻ പള്ളിയിലേക്കു വന്നാൽ 'ളുഹാ ' നിസ്കാരം നിർവ്വഹിച്ചതിനു ശേഷമായിരുന്നു വീട്ടിലേക്കു പോയിരുന്നത് സുബ്ഹി നിസ്കാരശേഷം അവിടെ സന്നിഹിതരായവർക്ക് മഹാനവർകൾ ഉറുദി പറഞ്ഞു കൊടുക്കുമായിരുന്നു രാത്രിയിൽ കുറഞ്ഞ സമയമേ ഉറങ്ങാറുണ്ടായിരുന്നുള്ളൂ എത്ര വൈകി ഉറങ്ങിയാലും തഹജ്ജുദ് നിസ്കരിക്കാൻ മഹാൻ ഉണരുമായിരുന്നു

മതപരമായ പ്രശ്നങ്ങൾക്കും മാനസിക ശാരീരിക ഭൗതിക പ്രശ്നങ്ങൾക്കും പരിഹാരം തേടി ദിനംപ്രതി നിരവധിയാളുകൾ മഹാനെ സമീപിക്കുമായിരുന്നു വെള്ളം മന്ത്രിച്ചു  കൊണ്ടും ഒറ്റമൂലികളെ കോണ്ടും ദിക്ർ, ദുആ കൊണ്ടും ഖാളിയാർ പ്രശ്നപരിഹാരം നിർദേശിക്കുമായിരുന്നു

നികാഹ്, ചികിത്സ, മഴക്കുവേണ്ടി ദുആ ചെയ്യൽ , ഫത് വാ നൽകൽ എന്നിവക്ക്  സമ്പന്നരിൽനിന്ന് മഹാൻ പണം വാങ്ങുമായിരുന്നു എത്ര പണം കിട്ടിയാലും സൂക്ഷിച്ചു വെക്കുന്ന സ്വഭാവം മഹാനില്ലായിരുന്നു എല്ലാം ദാനം ചെയ്യുമായിരുന്നു ഒരവസരത്തിൽ ലുബ്ധനായ ഒരു വ്യക്തി നികാഹ് കഴിഞ്ഞപ്പോൾ ഖാളിയാർക്ക് പണം നൽകിയില്ല ഖാളിയാർ ആ വ്യക്തിയോട് ശക്തിയായ സ്വരത്തിൽ വായ തുറക്കാൻ പറഞ്ഞു അയാൾ വായ തുറന്നപ്പോൾ ഖാളിയാർ പറഞ്ഞു: 'നിന്റെ നികാഹ് നിന്റെ വായയിൽ നിന്നെടുക്കട്ടെ ' ഇതുകേട്ട ആ ലുബ്ധൻ വേഗം പ്രതിഫലം നൽകി ഉള്ളവരിൽ നിന്നു വാങ്ങി ഇല്ലാത്തവർക്കു കൊടുക്കുന്ന സ്വഭാവമായിരുന്നു വെളിയങ്കോട് ഉമർഖാളിയുടേത്.


ഉമർഖാളി (റ) നിരവധി മഹല്ലുകളിലെ ഖാളിയായിരുന്നുവല്ലോ അതുകൊണ്ടുതന്നെ മഹല്ലു സംസ്കരണത്തെ സംബന്ധിച്ച് നല്ല ബോധമുള്ള പണ്ഡിതനും ഖാളിയുമായിരുന്നു മഹാനവർകൾ സുബ്ഹി നിസ്കാരത്തിനു പള്ളിയിലെത്തുന്നവർക്ക് മഹാൻ നസ്വീഹത്തു നൽകുമായിരുന്നു പാവപ്പെട്ടവരെ കണ്ടറിഞ്ഞു സഹായിക്കുമായിരുന്നു

വെളിയങ്കോട് നിവാസികളെ ജമാഅത്ത് നിസ്കാരങ്ങളിലും ജുമുഅഃ , പെരുന്നാൾ, ഗ്രഹണ നിസ്കാരങ്ങളിലും പങ്കെടുപ്പിക്കുന്നതിൽ മഹാൻ വളരെയധികം ശ്രദ്ധിച്ചിരുന്നു അതുകൊണ്ടുതന്നെ മഹല്ലത്തിലെ ജനങ്ങൾക്ക് നോമ്പും നിസ്കാരവും ഉപേക്ഷിക്കാൻ ധൈര്യം വന്നിരുന്നില്ല

വർഷത്തിലും ഉമർഖാളിക്ക് വിവിധ മഹല്ലുകളിൽനിന്ന് ധാരാളം സംഖ്യകൾ ലഭിച്ചിരുന്നു ഉമർഖാളി കൂടുതൽ സ്വദഖ നൽകിയിരുന്ന മാസം റമളാനായിരുന്നു റമളാൻ മാസത്തിൽ തന്നെ എല്ലാ വർഷവും മഗ്രിബ് നിസ്കാരശേഷം ലോകപ്രശസ്തനും ആശിഖീങ്ങളുടെ നേതാവുമായ ഇമാം മുഹമ്മദ് അബീബകറിൽ ബഗ്ദാദി(റ) വിന്റെ ലോകപ്രശസ്ത നബികീർത്തനമായ 'ഖസ്വീദ തുൽ വിത് രിയ്യഃ' എന്ന അറബി കാവ്യസമാഹാരം ചൊല്ലി അർത്ഥവും വിശദീകരണവും ഉമർഖാളി (റ) ജനങ്ങളെ കേൾപിക്കുമായിരുന്നു  നാടിന്റെ നാനാ ഭാഗത്തുനിന്നും ജനങ്ങൾ പ്രസ്തുത മജ്ലിസിൽ വന്നെത്തുമായിരുന്നു ഉമർഖാളിയുടെ നിർദേശപ്രകാരം മഹാന്റെ പ്രമുഖ ശിഷ്യനായ അബ്ദുറഹ്മാൻ മഖ്ദൂം പൊന്നാനി പ്രസ്തുത കാവ്യസമാഹാരത്തിന് അറബി മലയാളത്തിലായി നല്ലൊരു വ്യാഖ്യാനം എഴുതിയത് പ്രസിദ്ധീകരിച്ചിട്ടുണ്ട്

എല്ലാവർക്കും മാതൃകയായിരുന്നു ഖാളിയവർകൾ അർഹിക്കുന്നവരെ മഹാൻ കണ്ടറിഞ്ഞു സഹായിക്കുമായിരുന്നു സഹായം തേടി വന്നവരെ നിരാശപ്പെടുത്താറില്ലായിരുന്നു സ്വന്തം കൈയിൽ കാശില്ലെങ്കിൽ കടം വാങ്ങിയിട്ടെങ്കിലും ചോദിച്ചു വരുന്നവരെ സഹായിക്കുമായിരുന്നു

മതകർമങ്ങളിൽ പ്രതിപത്തി കാണിക്കാത്തവരെ മുഖം നോക്കാതെ തുറന്നെതിർത്തിരുന്നു അനേകമാളുകൾ മഹാന്റെ നസ്വീഹത്തു കാരണം സന്മാർഗികളായിട്ടുണ്ട് മറ്റു സമുദായങ്ങൾക്കും ഇസ്ലാമിനെ പരിചയപ്പെടുത്തുന്നതിലും ഖാളിയാർ പ്രത്യേകം താൽപര്യം കാണിച്ചിരുന്നു നിരവധിയാളുകൾ ഖാളിയാർ മുഖേന പരിശുദ്ധ ഇസ്ലാം പുൽകിയിട്ടുണ്ട്

മഹാനായ ഉമർഖാളി (റ) വിന്റെ നമസ്കാരം ഭക്തിസാന്ദ്രമായിരുന്നു വലിയ ഭക്തിയോടെയായിരുന്നു മഹാന്റെ നിസ്കാരം വിശുദ്ധ ഖുർആൻ പരായണ വേളയിൽ മഹാന്റെ കണ്ണുകളിൽനിന്ന് അശ്രുകണങ്ങൾ പ്രവഹിച്ചിരുന്നു

റമളാൻ മാസത്തിൽ ഉമർഖാളി (റ) അവസാനത്തെ പത്തു ദിവസം വെളിയങ്കോട് ജുമുഅത്തു പള്ളിയിൽ ഇഅ്തികാഫിലായിരുന്നു വാർദ്ധക്യ കാലത്ത് പോലും മഹാൻ ഇതിൽ വീഴ്ച വരുത്തിയിട്ടില്ല റമളാൻ നോമ്പിനു  പിറകെ സുന്നത്തു നോമ്പു നോൽക്കുന്നതിലും നിഷ്കർഷത പുലർത്തിയിരുന്നു തിങ്കൾ , വ്യാഴം എന്നീ ദിവസങ്ങളിൽ സുന്നത്ത് നോമ്പ്  നോൽക്കുമായിരുന്നു എല്ലാ സമയത്തും വുളൂഅ് ഉണ്ടാകുമായിരുന്നു ഫിഖ്ഹിൽ ഇമാം ഇബ്നു ഹജർ ഹൈതമി(റ) വിന്റെ തുഹ്ഫയും തസ്വവ്വുഫിൽ ഇമാം ഗസ്സാലി(റ)വിന്റെ  ഇഹ്‌യാഉലൂമുദ്ദീനും മഹാന് പ്രത്യേക താൽപര്യമായിരുന്നു

അല്ലാഹുവിന്റെ ഔലിയാക്കളിൽ നിന്നുണ്ടാകുന്ന അസാധാരണ സംഭവങ്ങൾക്കാണ് കറാമത്തുകൾ എന്നു പറയുന്നത് വലിയ്യല്ലാത്തവരിൽ നിന്നുണ്ടാവുന്ന അസാധാരണ സംശയങ്ങൾ കറാമത്ത് എന്നു പറയുകയില്ല അസാധാരണ സംഭവങ്ങളെ വിവിധങ്ങളായി ഇമാമുകൾ വേർതിരിച്ചതായി കാണാവുന്നതാണ്

അമ്പിയാക്കളിൽ നിന്നുണ്ടാവുന്ന അസാധാരണ സംഭവങ്ങൾക്ക് മുഅ്ജിസത്തെന്നും നുബുവ്വത്തിനു മുമ്പുള്ള അസാധാരണ സംഭവങ്ങൾക്ക് ഇർഹാസ്വ് എന്നുമാണ് പറയുക വയിയ്യിൽ നിന്നുണ്ടാവുന്ന അസാധാരണ സംഭവങ്ങൾക്ക് കറാമത്തെന്നും വലിയ്യല്ലാത്ത വിശ്വാസിയിൽ നിന്നുണ്ടാവുന്ന അസാധാരണ സംഭവങ്ങൾക്ക് മഊനത്ത് എന്നുമാണ് പറയുക അസാധാരണ സംഭവങ്ങൾ വേറെയുമുണ്ട്

ഇമാം സഅ്ദുദ്ദീൻ തഫ്താസാനി(റ) എഴുതുന്നു: അല്ലാഹുവിനെയും അല്ലാഹുവിന്റെ വിശേഷണങ്ങളെയും കഴിവിന്റെ പരമാവധി അറിഞ്ഞവനും നന്മയിലായി കഴിയുന്നവനും തിന്മകളെ തിരസ്കരിച്ചവനും ഭൗതിക, രസത്തിൽ മുഖം കുത്തുന്നതിൽ നിന്ന് തിരിഞ്ഞുകളഞ്ഞവനുമാണ് വലിയ്യ് വലിയ്യിൽ നിന്നുണ്ടാവുന്ന അസാധാരണ സംഭവങ്ങൾക്കാണ് കറാമത്ത് എന്നു പറയുന്നത് (ശർഹുൽ അഖാഇദ്:145)

അമ്പിയാക്കളുടെയും ഔലിയാക്കളുടെയും മുഅ്ജിസത്തും കറാമത്തും വായിക്കുന്നതിലും കേൾക്കുന്നതിലും ഉൾക്കൊള്ളുന്നതിലുമാണ് ഒരു വിശ്വാസിയുടെ ഐഹികവും പാരത്രികവുമായ വിജയമുള്ളത് സുന്നികൾ മാത്രമേ ഈ പന്ഥാവിലുള്ളൂ ബിദ്അത്തുകാരായ വഹാബികളും മൗദൂദികളും മഹാന്മാർക്കെതിരിൽ എന്നോ പുറംതിരിഞ്ഞു നിൽക്കുന്നവരും നമ്മെ കൊഞ്ഞനം കുത്തുന്നവരുമാണ്.


റൗള തുറക്കപ്പെടുന്നു

ഹിജ്റഃ 1209-ലായിരുന്നു ഉമർഖാളി (റ)വിന്റെ ഹജ്ജ് യാത്ര ഹജ്ജിനായി വെളിയങ്കോട്ടു നിന്നു മഹാനവർകൾ മഞ്ചലിൽ കോഴിക്കോട്ടേക്ക് യാത്രതിരിച്ചു അന്നത്തെ കോഴിക്കോട് ഖാളിയായിരുന്ന ഖാളി മുഹ് യദ്ദീൻ അവർകളുടെയും മറ്റുള്ളവരുടെയും ആശിർവാദത്തോടെ കോഴിക്കോടുനിന്ന് ബോംബെയിലേക്ക് കപ്പൽ കയറി ബോംബെയിലെത്തി ആ  യാത്രയിലായിരുന്നു മഹാന്റെ 'മഖാസ്വിദുന്നികാഹ് ' എന്ന ഗ്രന്ഥം ബോംബെയിലെ മീർഗനി പ്രസ്സിൽനിന്നും പ്രിന്റ് ചെയ്തിരുന്നത് കേരളത്തിലെ ലിത്തോ പ്രസ് ആരംഭിക്കുന്നതിനു മുമ്പ് കേരളത്തിലെ പണ്ഡിതന്മാരുടെ ഗ്രന്ഥങ്ങൾ അച്ചടിക്കാറുള്ളത് ബോംബെയിലെ ലിത്തോ പ്രസ്സിൽ നിന്നായിരുന്നു

ബോംബെയിൽ നിന്നും ഉമർഖാളി (റ) നിരവധി മലയാളികളോടൊപ്പം മക്കയെ ലക്ഷ്യമാക്കി യാത്ര തിരിച്ചു ആ യാത്രയിൽ ഹജ്ജിന്റെ അമീറായി അവരെല്ലാം മഹാനെത്തന്നെ നിശ്ചയിച്ചു ആ വർഷത്തിൽ ഈദുൽ ഫിത്വർ അഥവാ ചെറിയ പെരുന്നാൾ അവരെല്ലാം കപ്പലിൽ വെച്ചു തന്നെയായിരുന്നു ആഘോഷിച്ചിരുന്നത് ഹജ്ജിനെ സംബന്ധിച്ചും ഉംറയെ സംബന്ധിച്ചും മഹാനവർകൾ അവർക്കെല്ലാം ക്ലാസെടുത്തുകൊടുത്തു പലരുടെയും രോഗങ്ങൾ മഹാന്റെ മന്ത്രവും ചികിത്സയും കാരണം ശിഫയാകുകയും ചെയ്തു

അങ്ങനെ അവർ ജിദ്ദാ തുറമുഖത്ത് കപ്പലിറങ്ങി ഒട്ടക സംഘത്തോടൊപ്പം മക്കയിലേക്ക് യാത്രയായി മക്കയിലെത്തിയ അവർ മസ്ജിദുൽ ഹറമിൽ പ്രവേശിച്ച് ഉംറയും ശേഷം ഹജ്ജും നിർവഹിച്ച് മുത്തുനബി(സ) യുടെ റൗളാ സിയാറത്തിനായി മദീനാ മുനവ്വറയിലേക്ക് യാത്ര പുറപ്പെട്ടു മഹാനായ ഉമർഖാളി (റ) ആശിഖുർറസൂലായിരുന്നു മുത്തുനബി(സ)യെ മദ്ഹ് ചെയ്ത് മഹാൻ രചിച്ച 'ഖസ്വീദത്തുൽ ഉമരിയ്യ' എന്ന കാവ്യസമാഹാരം ആ ഇശ്ഖ് വിളിച്ചോതുന്നുണ്ട്

മദീനയിലെത്തിയ ഉമർഖാളി (റ) മസ്ജിദുന്നബവിയിൽ വെച്ച് തഹിയ്യത്ത് നിസ്കരിച്ച ശേഷം മുത്തിലും മുത്തായ മുത്തുനബി(സ) യെ സിയാറത്തു ചെയ്യാൻ റൗളയുടെ സമീപത്തേക്ക്  നീങ്ങി ദീർഘനേരം മഹാനവർകൾ റൗളയിൽനിന്നു ദുആ ചെയ്തു ഖാളിയാരുടെ ഹൃദയം ഇശ്ഖിന്റെ പാൽക്കടലാൽ നിറഞ്ഞു ആ ഇശ്ഖും മുഹബ്ബത്തുമൊക്കെ മഹാന്റെ അധരങ്ങളിൽനിന്ന് കവിതകളായി തുളുമ്പി പുറത്തേക്ക് പ്രവഹിക്കാൻ തുടങ്ങി അറബ് സാഹിത്യ സാമ്രാട്ടുകളെ പോലും വെല്ലുന്ന സാഹിത്യ സമ്പുഷ്ടവും ആശയ ഗാംഭീര്യവുമുള്ള നബികീർത്തനം റൗളയുടെ ഭിത്തികളിൽ ചെന്ന് അലയടിച്ചപ്പോൾ അവിടെ കൂടിനിന്നവർ പോലും ആ മദ്ഹ് കീർത്തനത്തിൽ ലയിച്ചു പോയി ആ ആനന്ദ നിമിഷത്തിൽ റൗളയുടെ അടക്കപ്പെട്ട കവാടം താനെ തുറക്കപ്പെട്ടു തുറക്കപ്പെട്ട കവാടത്തിലൂടെ മഹാനവർകൾ ബാഷ്പഗണങ്ങൾ പൊഴിയുന്ന കണ്ണൂകളിലൂടെ റൗളയുടെ അകം കൺകുളിർക്കെ ദർശിച്ചു സായൂജ്യമടഞ്ഞു

ഉമർഖാളി (റ)വിന്റെ ആത്മസുഹൃത്തും വെളിയങ്കോട്ടുകാരനുമായ ഹംസക്കു വിഷബാധയേറ്റ് ആസന്ന മരണനായി കിടന്നു അവസാനമായി തനിക്കു ഖാളിയാരെ കാണാനുള്ള ആഗ്രഹം

ഹംസ തന്റെ മകനെ അറിയിച്ചു മകൻ ഖാളിയാരെ വിവരം അറിയിച്ചു ഓരോ ദിവസം കഴിയുംതോറും ഹംസയുടെ ആരോഗ്യം വഷളായിക്കൊണ്ടിരുന്നു
ഖാളിയാർ ഹംസയെ സന്ദർശിച്ചു തന്റെ കൈ ഹംസയുടെ ശിരസ്സിൽ വെച്ച് അസ്മാഉൽ ഹുസ്ന ചൊല്ലി മന്ത്രിച്ചു യാ ലത്വീഫ് യാ അല്ലാഹ് എന്ന ദിക്ർ ആവർത്തിച്ചു ചൊല്ലിക്കൊണ്ടിരുന്നു പിന്നീട് ഏതാനും സമയം കണ്ണടച്ചിരുന്നു ശേഷം കണ്ണു തുറന്ന് പുഞ്ചിരിയോടെ ഖാളിയാർ പറഞ്ഞു: ഹംസേ നിന്റെ രോഗം അല്ലാഹു സുഖപ്പെടുത്തും നീ ഭയപ്പെടേണ്ടതില്ല എന്റെ മരണശേഷമല്ലാതെ നീ മരിക്കുകയില്ല

ഏതാനും ദിവസങ്ങൾക്കുശേഷം ഹംസയുടെ രോഗം ശിഫയായി ഖാളിയാർ പറഞ്ഞപോലെത്തന്നെ മഹാനായ ഖാളിയാരുടെ വഫാത്തിനു ശേഷമാണ് ഹംസ മരണപ്പെട്ടത് ഖാളിയാരുടെ മയ്യിത്ത് നിസ്കാരത്തിലും മറമാടലിലുമൊക്കെ ഹംസ പങ്കെടുത്തിരുന്നു .


വെളിയങ്കോട്ടുകാരായ അഹ്മദ് മുസ്ലിയാരും ഒതളക്കാട്ടിൽ അബൂബക്കർ ഹാജിയും ഒരു വർഷം ഹജ്ജിനു പോയി മഹത്തായ ഹജ്ജ് കർമ്മത്തിനുശേഷം അവർ റൗളാ സിയാറത്തിനായി മദീനയിലേക്ക് പുറപ്പെട്ടു അക്കാലത്ത് ഇന്നത്തെപ്പോലെ ബസ്സും കാറും വിമാനവുമൊന്നുമില്ലല്ലോ എല്ലാവരും നടന്നിട്ടോ ഒട്ടകപ്പുറത്തേറിയോ ആയിരുന്നു യാത്ര

മദീനയിലേക്കുള്ള യാത്രാമധ്യേ അബൂബക്കർ ഹാജി ഒട്ടകപ്പുറത്തുനിന്ന് വീണ് കൈക്ക് സാരമായ പരിക്കേറ്റു ഉദാരമതിയായ ഒരു അറബിയുടെ ഭവനത്തിൽ സുഖംപ്രാപിക്കുന്നതുവരെ അദ്ദേഹം താമസിച്ചു ഈ സംഭവം അഹ്മദ് മുസ്ലിയാർക്ക് അറിയില്ലായിരുന്നു മദീനയിലെത്തിയപ്പോൾ അബൂബക്കർ ഹാജിയില്ല അഹ്മദ് മുസ്ലിയാർ ആകെ ബേജാറായി അക്കാലത്ത് കൊള്ളക്കാരായ ബദവികൾ ഹാജിമാരെ വധിക്കാറുണ്ടായിരുന്നു തുർക്കി  ശരീഫ് പ്രഭൃതികളുടെ ദുർഭരണ കാലത്തെ അറേബ്യ പിടിച്ചുപറിയുടെയും ആക്രമണത്തിന്റെയും വിഹാര രംഗമായിരുന്നുവത്രെ ഒട്ടക യാത്രാ സംഘത്തോടൊപ്പം യാത്ര ചെയ്യുന്ന വല്ലവരെയും കാണാതായാൽ അവർ മരിച്ചതായിട്ടായിരുന്നു കണക്കാക്കിയിരുന്നത്

അബൂബക്കർ ഹാജി മരിച്ചിട്ടുണ്ടാവുമെന്ന് കരുതി അഹ്മദ് മുസ്ലിയാർ കുടുംബക്കാരെ വിവരമറിയിച്ചു ഈ വാർത്ത ആ കുടുംബത്തെ ദുഃഖത്തിലാഴ്ത്തി ഏതാനും ദിവസങ്ങൾക്കിടയിൽ അബൂബക്കർ ഹാജിയുടെ സഹോദരൻ ചേക്കുട്ടി മുസ്ലിയാർ ഈ ദുഃഖവാർത്ത കാക്കത്തറ ഭവനത്തിൽ ചെന്ന് ഉമർഖാളിയെ അറിയിച്ചു വാർത്ത കേട്ട ഉമർഖാളി (റ) പറഞ്ഞു: വെറും കേട്ടുകേൾവിയുടെ അടിസ്ഥാനത്തിൽ അബൂബക്കർ ഹാജി മരിച്ചെന്ന് വിശ്വസിക്കുന്നത് ശരിയല്ല

ഉടൻതന്നെ ഖാളിയാരും ചേക്കുവും ജുമുഅത്തു പള്ളിയിലേക്ക് പോയി പതിവുപോലെ ഖാളിയാർ പള്ളിയിൽ കയറി തഹിയ്യത്ത് നിസ്കരിച്ച് ഏകാന്തതയിൽ മുഴുകി അൽപ സമയത്തിനുശേഷം ഖാളിയാർ ചേക്കുവിനെ വിളിച്ചിട്ട് പറഞ്ഞു: 'ചേക്കൂ നീ സന്തോഷിക്കുക നിന്റെ സഹോദരന് യാതൊരു ആപത്തും സംഭവിച്ചിട്ടില്ല ഇന്നു മുതൽ രണ്ടു മാസത്തിനുള്ളിൽ ഇന്നാലിന്ന തിയ്യതിക്ക് അദ്ദേഹം നാട്ടിലെത്തും അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഈ പള്ളി നന്നാക്കുകയും ചെയ്യും അബൂബക്കർ ഹാജിയുടെ ഭാര്യയെയും കുടുംബത്തെയും ഈ വിവരമറിയിക്കുക

ചേക്കുട്ടി മുസ്ലിയാർ തിരിച്ചു ചെന്ന് ഹാജിയുടെ കുടുംബത്തെ ഖാളിയാർ പറഞ്ഞ കാര്യം ധരിപ്പിച്ചു അവർ പ്രസ്തുത ദിവസവും കാത്തിരിപ്പായി ഒടുവിൽ ആ ദിനം വന്നെത്തി ഖാളിയാർ പറഞ്ഞപോലെ അതാ അബൂബക്കർ ഹാജി വരുന്നു തന്റെ രോഗം സുഖപ്പെട്ട് യാതൊരു വിഷമത്തിലും അകപ്പെടാതെ നാട്ടിലെത്തിയാൽ വെളിയങ്കോട് ജുമുഅത്തു പള്ളി പുനരുദ്ധാരണം ചെയ്യുമെന്ന് അദ്ദേഹം നേർച്ചയാക്കിയിരുന്നു നാട്ടിലെത്തിയ ഉടനെ ഹാജിയാർ ഖാളിയാരെ ചെന്നു കണ്ടു തന്റെ അനുഭവങ്ങളെല്ലാം അവരെ കേൾപിച്ചു അധികം താമസിയാതെ ഖാളിയാരുടെയും മറ്റു പൗരപ്രധാനികളുടെയും നിർദേശപ്രകാരം ഹിജ്റഃ 1275-ൽ വെളിയങ്കോട് ജുമുഅത്തു പള്ളി പുതുക്കി പണിതു

ഒരിക്കൽ കുന്നംകുളത്തും പരിസരത്തും മഴയില്ലാതെ ജനങ്ങൾ വിഷമിച്ചു വമ്പിച്ച വരൾച്ച കാരണം നാട്ടിലെങ്ങും വെള്ളം കിട്ടാതെയായി കുടിക്കാനും കുളിക്കാനും വെള്ളം കിട്ടാതെ ജനങ്ങൾ വലഞ്ഞു നാൽക്കാലികളും മൃഗങ്ങളും ചത്തൊടുങ്ങി സ്ഥലത്തെ ചില പ്രമുഖർ വെളിയങ്കോട് കാക്കത്തറ ഭവനത്തിൽ നിന്ന് ഉമർഖാളി (റ)നെ കണ്ട് സങ്കടം ബോധിപ്പിച്ചു നാട്ടിൽ മഴയുണ്ടാവാൻ ദുആ ചെയ്യാൻ കുന്നംകുളത്തേക്കു വരാൻ അവർ ഖാളിയാരോടാവശ്യപ്പെട്ടു ഒരു സംഖ്യ മഹാന് നൽകുകയും ചെയ്തു അൽപനേരം ചിന്താമഗ്നനായതിനു ശേഷം ഖാളിയാർ പറഞ്ഞു : അല്ലാഹു ഉദ്ദേശിച്ചാൽ ഞാൻ രണ്ടാഴ്ചക്കുള്ളിൽ വരാം ഇപ്പോൾ നിങ്ങൾ തിരിച്ചു പോവുക ' അവർ നൽകിയ സംഖ്യ അപ്പോൾ തന്നെ മഹാൻ സാധുക്കൾക്ക് ദാനം ചെയ്തു

എന്നാൽ ചില സാങ്കേതിക കാരണങ്ങളാൽ ഖാളിയാർക്ക് കുന്ദംകുളത്തേക്ക് പോകുവാൻ സാധിച്ചില്ല അതിനാൽ അവർ വീണ്ടും ഖാളിയാരുടെ ഭവനത്തിലെത്തി അവരുടെ സങ്കടമുണർത്തി ഉടൻതന്നെ മഹാൻ അവരുടെ കൂടെ മഞ്ചലിൽ കുന്ദംകുളത്തേക്ക് യാത്രതിരിച്ചു ഉമർഖാളി (റ)  വരുന്നതറിഞ്ഞ് നാനാമതസ്ഥരായ ജനങ്ങൾ അവിടെ തടിച്ചുകൂടിയിരുന്നു

ഉമർഖാളി (റ)  ഒരു ഒഴിഞ്ഞ സ്ഥലം അവർക്ക് കാണിച്ചു കൊടുത്തു കൊണ്ട് പറഞ്ഞു: തനിക്ക് ഇരിക്കാനായി അവിടെ ഒരു തമ്പ് നിർമിക്കുക അങ്ങനെ അവർ തമ്പ് നിർമിച്ചു ആ തമ്പിനുള്ളിൽ മഹാൻ പ്രാർത്ഥനാനിരതനായി ഏതാനും സമയങ്ങൾക്കു ശേഷം ഉറക്കെ മലയാളത്തിലായി മഹാൻ ഇങ്ങനെ ദുആ ചെയ്തു:

'റഹ്മാനും റഹീമുമായ അല്ലാഹുവേ, ഇവർ എനിക്ക് കുറെ പണം തന്നു ഞാനത് നിന്റെ മാർഗത്തിലായി ചിലവഴിച്ചെന്ന് നിനക്കറിയാം ഈ നാട്ടുകാർ മഴ ഇല്ലാത്തതിനാൽ വളരെ വിഷമത്തിലും  സങ്കടത്തിലുമാണ് മഴ പെയ്യിക്കാനുള്ള കഴിവ് നിന്റേതാണ് നീ ഇവർക്ക് മഴ പെയ്യിക്കേണമേ'

ഉടൻതന്നെ അന്തരീക്ഷത്തിൽ കറുത്തിരുണ്ട കാർമേഘം ഉരുണ്ടുകൂടി പെട്ടെന്ന് മഴ വർഷിക്കാൻ തുടങ്ങി തോടുകളും പാടങ്ങളും കിണറുകളും നിറഞ്ഞു ജനങ്ങൾ ആഹ്ലാദിച്ചു സന്തുഷ്ടരായി ഉമർഖാളി (റ) ദുആ ചെയ്തതു കാരണം മഴ വർഷിച്ച സംഭവങ്ങൾ മഹാന്റെ ജീവിതത്തിൽ ഒട്ടനവധിയാണ്

ചാലിയം ജുമുഅത്ത് പള്ളിയിലെ ഖത്വീബും മുദർരിസുമായിരുന്ന അഹ്മദ് മുസ്ലിയാർ പറയുന്നു: ശക്തമായി തീരെ നിൽക്കാതെ മഴ പെയ്യുന്ന ഒരു രാത്രിയിൽ ഉമർഖാളി (റ) ചാലിയം ജുമുഅത്തു പള്ളിയിൽ എന്റെ അതിഥിയായെത്തി അന്നു രാത്രി മഹാൻ അവിടെ താമസിച്ചു അർദ്ധരാത്രിക്കു ശേഷം ഉണർന്ന മഹാൻ പറഞ്ഞു: എനിക്ക് തഹജ്ജുദ് നിസ്കരിക്കണം അതിനു ചൂടുവെള്ളം വേണം

പള്ളിയിലാണെങ്കിൽ വിളക്ക് അണച്ചിരിക്കുകയാണ് തീ കത്തിക്കാനാണെങ്കിൽ തീപ്പെട്ടിയുമില്ല അക്കാലത്താണെങ്കിൽ തീപ്പെട്ടി ഉണ്ടായിരുന്നില്ല തീ ലഭിക്കാൻ അയൽപക്കത്തെ വീട്ടിൽ പോയി വാങ്ങിക്കൊണ്ടുവരാൻ മുറിയാതെ പെയ്യുന്ന ശക്തമായ മഴ തടസ്സവുമാണ് എന്തുചെയ്യും? ഞാൻ ഖാളിയാരോടു പറഞ്ഞു:  ഇപ്പോൾ വെള്ളം ചൂടാക്കാൻ തീ കിട്ടാൻ പ്രയാസമാണ് എന്തു ചെയ്യും?

അപ്പോൾ ഖാളിയാർ പറഞ്ഞു: 'പള്ളിയിലെ ഹൗളിന്റെ അടുത്തുള്ള അടുപ്പിൽ തീ ഉണ്ട് അവിടെവെച്ച് വെള്ളം ചൂടാക്കുക'

ഞാൻ ചെന്നു നോക്കിയപ്പോൾ അടുപ്പു നിറയെ തീക്കനലുകൾ ഞാൻ അടുപ്പിൽ നിന്ന് വെള്ളം ചൂടാക്കി ഖാളിയാർ വുളൂ ചെയ്ത് പതിനൊന്നു റക്അത്ത് നിസ്കരിച്ചു ഇബാദത്തിൽ മുഴുകി

ഒരിക്കൽ റമളാൻ മാസപ്പിറവിയുടെ വിഷയത്തിൽ വെളിയങ്കോട്ടും പൊന്നാനിയിലും ചില അഭിപ്രായ വ്യത്യാസങ്ങളുണ്ടായി റമളാൻ മാസപ്പിറവി തങ്ങൾ കണ്ടുവെന്ന് ചില വിശ്വസ്തർ ഉമർഖാളി(റ)വിന്റെ അടുത്തു വന്ന് പറഞ്ഞപ്പോൾ കർമശാസ്ത്ര നിയങ്ങൾക്ക് യോജിച്ചുവെന്നതിനാൽ ഖാളിയാർ റമളാൻ മാസപ്പിറവി സ്ഥിതീകരിച്ച് റമളാൻ ആഗതമായതായി പ്രഖ്യാപിച്ചു തൊട്ടടുത്ത പ്രദേശമായ പൊന്നാനിയിൽ അന്നത്തെ ഖാളി അഹ്മദ് മഖ്ദൂം (റ) ആയിരുന്നു അദ്ദേഹം വെളിയങ്കോട് മാസപ്പിറവി ദർശനം അംഗീകരിച്ചില്ല അങ്ങനെ വെളിയങ്കോട്ടുകാർ നോമ്പു നോറ്റു പൊന്നാനിക്കാർ നോമ്പു നോറ്റില്ല ഈ വിഷയത്തിൽ പൊന്നാനിക്കാരും വെളിയങ്കോട്ടുകാരും തമ്മിൽ വാക്കേറ്റവും പരസ്പരം അവഹേളനങ്ങളും ഉണ്ടായിക്കൊണ്ടിരുന്നു ചിലർ മഹാനായ ഉമർഖാളി (റ)വിനെ തരംതാഴ്ത്തി സംസാരിക്കുകയും മറ്റു ചിലർ അതിനെ ഖണ്ഡിക്കുകയുമുണ്ടായി അങ്ങനെ ദിവസങ്ങൾ മുന്നോട്ടു നീങ്ങി

ഉമർഖാളി (റ) റമളാനിന്റെ അവസാനത്തെ പത്തു ദിവസം പൊന്നാനി ജുമുഅത്തു പള്ളിയിൽ 'ളുഹർ ' നിസ്കാരശേഷം 'ഖസ്വീദത്തുൽ വിത് രിയ്യഃ' എന്ന നബികീർത്തനം വ്യാഖ്യാനിച്ചു കൊടുക്കാറുണ്ടായിരുന്നു ധാരാളം ജനങ്ങൾ അതു കേൾക്കാൻ വരാറുണ്ടായിരുന്നു അങ്ങനെ വെളിയങ്കോട്ടുകാർക്ക് റമളാൻ മുപ്പത് പൂർത്തിയായി അന്തരീക്ഷം കാർമേഘങ്ങളാൽ അന്ന് മാസപ്പിറവി ദർശനം ദർശിക്കാൻ ആളുകൾക്ക് സാധിച്ചില്ല ഈ സന്ദർഭത്തിൽ ഉമർഖാളി (റ) പൊന്നാനി ജുമുഅത്തു പള്ളിയിലുണ്ടായിരുന്നു ഉമർഖാളി (റ)വും കൂട്ടരും ഇശാഅ് നിസ്കാരം നിർവഹിച്ചു ശേഷം ഖാളിയാർ എണ്ണീറ്റ് പള്ളിയിലെ മിമ്പറിന്റെ കാൽ പിടിച്ച് ഉറക്കെ തക്ബീർ ചൊല്ലാൻ തുടങ്ങി ജനങ്ങൾ അതേറ്റ് തക്ബീർ ചൊല്ലി മറ്റു ചിലർ മാസപ്പിറവി ദർശിക്കാത്തതിന്റെ പേരിൽ അതിനെ വിമർശിച്ചു

ഉമർഖാളി (റ) വിനെ സംബന്ധിച്ചേടത്തോളം മുപ്പത് പൂർത്തിയായതിനാൽ അവർക്ക് പെരുന്നാൾ ആഘോഷിക്കാൻ ചന്ദ്രിക ദർശനം വേണമെന്നില്ല  പൊന്നാനിക്കാർക്ക് 29 നോമ്പ് ആയിട്ടേ ഉള്ളൂ അവർക്ക് പെരുന്നാൾ ആഘോഷിക്കാൻ ചാന്ദ്രിക ദർശനം നിർബന്ധമാണ് ഏതായാലും ഖാളിയാരുടെ തക്ബീർ ചൊല്ലൽ ജനങ്ങൾക്കിടയിൽ ചർച്ചയായി ചിലർ ഖാളിയാരെ അടക്കൽ ചെന്ന് നേരിട്ടു തന്നെ പറഞ്ഞു: ചന്ദ്രപ്പിറവി ദർശിക്കാതെ പള്ളിയിൽ നിന്ന് താങ്കൾ തക്ബീർ ചൊല്ലിയത് ശരിയല്ല

ഉടനെത്തന്നെ ഉമർഖാളി (റ) പറഞ്ഞു: ഇന്ന് മാസപ്പിറവി ദർശിച്ചില്ലെന്നാണോ നിങ്ങൾ പറയുന്നത്? എങ്കിൽ എന്റെകൂടെ മുറ്റത്തേക്കിറങ്ങൂ മഖ്ദൂം തങ്ങളെയും വിളിക്കൂ ഞാൻ കാണിച്ചു തരാം അങ്ങനെ അവിടെ കൂടിയിരുന്നവരെല്ലാം മുറ്റത്തേക്കിറങ്ങി പടിഞ്ഞാറ് ഭാഗത്തേക്ക് കൈ ചൂണ്ടിക്കൊണ്ട് ഉമർഖാളി (റ) പറഞ്ഞു: 'അതാ നോക്കൂ , ചന്ദ്രനെ കാണുന്നു '

അത്ഭുതമെന്നു പറയട്ടെ , ശവ്വാൽ മാസപ്പിറവി എല്ലാവരും കണ്ടു പിറ്റേന്ന് പൊന്നാനിക്കാരും പെരുന്നാൾ ആഘോഷിച്ചു .

ഉമർഖാളി (റ) തന്റെ ജന്മനാട്ടിലും തന്റെ ഖാളിസ്ഥാനം നിലനിന്നിരുന്ന പ്രദേശങ്ങളിലും ജനങ്ങളുടെ കുറ്റകൃത്യങ്ങൾ സാക്ഷി മുഖേന തെളിഞ്ഞാൽ സാധ്യമാകുന്ന ഇസ്ലാമിക ശിക്ഷകൾ മഹാൻ നടപ്പാക്കിയിരുന്നു വ്യഭിചാരികൾക്ക് അവരുടെ കുറ്റം നാലു സാക്ഷി മുഖേന തെളിഞ്ഞാൽ 100 അടി ശിക്ഷയായി നൽകിയിരുന്നു

ഹൈദർ എന്ന ഒരാൾ വ്യഭിചരിച്ചതായി ഖാളിയാരുടെ അടുക്കൽ തെളിവിന്റെ അടിസ്ഥാനത്തിൽ സ്ഥിരപ്പെട്ടപ്പോൾ ദൂതൻ മുഖേന അയാളെ വിവരമറിയിച്ചു, ഖാളിയാരുടെ മുമ്പിൽ ഹാജറാവാൻ പക്ഷെ, അയാൾ ഹാജറായില്ല അന്നു മുതൽ വാതരോഗിയായി മാറുകയും ശാരീരിക തളർച്ച ബാധിച്ചു വളരെ കഷ്ടപ്പെട്ടു മരണപ്പെടുകയുമാണുണ്ടായത് അല്ലാഹുവിന്റെ ഔലിയാക്കളുടെ ആജ്ഞക്കെതിർ നിന്നാൽ ദുനിയാവിലും ആഖിറത്തിലും അതിനുള്ള ശിക്ഷ കഠിനമായിരിക്കും

ഒരിക്കൽ ഉമർഖാളി (റ) കൂട്ടായിൽനിന്ന് ചെന്ന് രണ്ടു ദിവസം താമസിച്ചു പള്ളിയിൽ ഇബാദത്തിലായി കഴിയുകയായിരുന്നു അപ്പോഴാണ് കടലോരത്ത് നിന്ന് മീൻ പിടുത്തക്കാരുടെ  വീടുകളിൽ നിന്ന് കൂട്ടക്കരച്ചിൽ ഉയർന്നത് കടലിൽ മത്സ്യം പിടിക്കാൻ പോയ വഞ്ചികളിൽപെട്ട ഒരു വഞ്ചി ഇതുവരെ തിരിച്ചെത്തിയിട്ടില്ല എങ്ങും പരിഭ്രമത്തിന്റെ നിഴൽ മറ്റു വഞ്ചിക്കാർ അവരെ തിരഞ്ഞ് കടലിൽ അങ്ങുമിങ്ങും യാത്ര ചെയ്തെങ്കിലും കണ്ടെത്താനായില്ല കടലിൽ ശക്തമായ കാറ്റ് ഉള്ള സമയമായിരുന്നു അന്ന്

ഉമർഖാളി (റ) പള്ളിയിലുണ്ടെന്നറിഞ്ഞ് ജനങ്ങൾ മഹാന്റെ സന്നിധിയിലേക്ക് ചെന്ന് സങ്കടം പറഞ്ഞു തോണി നിറയെ ആളുകൾ കടലിൽ അപ്രത്യക്ഷമായ വാർത്ത അവർ മഹാനെ അറിയിച്ചു ഉമർഖാളി (റ) പറഞ്ഞു: 'നിങ്ങൾ  ശാന്തരാവുക , ഇന്നു വൈകുന്നേരം അവർ,തിരിച്ചെത്തും യാതൊന്നും ഭയപ്പെടേണ്ട അവർക്ക് യാതൊരു ആപത്തും സംഭവിച്ചിട്ടില്ല '

ശേഷം ഒരാളോട് പള്ളിയുടെ മുകളിൽ കയറി ഉറക്കെ ബാങ്ക് വിളിക്കാൻ പറഞ്ഞു അദ്ദേഹം പള്ളിയുടെ മുകളിൽ കയറി ഉറക്കെ ബാങ്ക് വിളിച്ചു പക്ഷെ പിന്നീടദ്ദേഹം താഴോട്ട് ഇറങ്ങിവന്നില്ല വരാത്തത് കാണാതിരുന്നപ്പോൾ അവർ കയറി നോക്കി അത്ഭുതം ആളെ കാണാനേയില്ല അവർ ഖാളിയുടെ അരികിലെത്തി വിവരം പറഞ്ഞു ഖാളിയാർ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു: 'അദ്ദേഹത്തെ നിങ്ങൾ കാണുകയില്ല നിങ്ങൾക്ക് അദ്ദേഹത്തെ കാണേണ്ട ആവശ്യവുമില്ല നിങ്ങൾക്കാവശ്യം കടലിൽ പോയവരെ തിരിച്ചു കിട്ടലല്ലേ....

സമയം വൈകുന്നേരമായി കടലിൽ കാണാതായവരെയും പ്രതീക്ഷിച്ചവർ കാത്തിരുന്നു അപ്പോൾ അതാ വരുന്നു കാണാതായ വഞ്ചിയും ആളുകളും അവർ കരക്കിറങ്ങിയപ്പോൾ ആളുകൾ വളരെയധികം സന്തോഷിച്ചു അവർ പറഞ്ഞു: ഞങ്ങൾ കാറ്റിലും കോളിലും പെട്ട് ദിശയറിയാതെ കടലിൽ നട്ടം തിരയുകയായിരുന്നു ഇങ്ങനെ രണ്ടു ദിവസം ഞങ്ങൾ കടലിൽ കിടന്നു കറങ്ങി ഒടുവിൽ ഇന്നു ഉച്ചക്ക് ബാങ്കിന്റെ ശബ്ദം കേട്ടപ്പോൾ ആ ഭാഗത്തേക്ക് വഞ്ചി തിരിച്ചു അങ്ങനെയാണ്  ഞങ്ങൾ കരയിലെത്തിയത് ബാങ്ക് കേട്ടില്ലായിരുന്നുവെങ്കിൽ ഞങ്ങൾ കടലിൽ കിടന്ന് മരിക്കുമായിരുന്നു സന്തോഷം കൊണ്ട് ജനങ്ങൾ ഉമർഖാളിയുടെ സന്നിധിയിലേക്കായി പള്ളിയിലേക്കു ചെന്നു എന്നാൽ അപ്പോഴേക്കും ഉമർഖാളി (റ) അവിടെനിന്നു പോയിരുന്നു

വൈദ്യശാസ്ത്രം മഹത്തായ ഒരറിവു തന്നെയാണ് 'ത്വിബ് ' എന്ന പ്രത്യേകമായ ഒരു വിജ്ഞാനശാഖ തന്നെയുണ്ട് ഈ വിജ്ഞാനത്തിൽ നിരവധി ഗ്രന്ഥങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട് ഇബ്നു സീനായുടെ അൽ ഖാനൂൻ ഈ വിജ്ഞാനത്തിൽ പ്രസിദ്ധമാണ്

ഇമാം ശാഫിഈ(റ) പറഞ്ഞു: നിശ്ചയം അറിവ് രണ്ടെണ്ണമാണ് ഒന്ന്: മതപരമായ അറിവ് രണ്ട് ഭൗതികമായ അറിവ് മതപരമായ അറിവ് ഫിഖ്ഹാകുന്നു ഭൗതികമായ അറിവ് വൈദ്യശാസ്ത്രവും നിന്റെ മതപരമായ പ്രശ്നത്തിൽ ഫത് വാ തരുന്ന പണ്ഡിതനോ നിന്റെ ശാരീരിക പ്രശ്നങ്ങൾക്ക് പ്രതിവിധി നൽകുന്ന വൈദ്യനോ ഇല്ലാത്ത നാട്ടിൽ നീ താമസിക്കരുത് ജനങ്ങളെ നിങ്ങൾ അറിവിന്റെ മൂന്നിലൊരു ഭാഗം പാഴാക്കി അത് നിങ്ങൾ ജൂതന്മാർക്കും ക്രിസ്ത്യാനികൾക്കും ഏൽപിച്ചു കൊടുത്തു (ആദാബു ശ്ശാഫിഇയ്യ്: 321)

നമ്മുടെ മദ്ഹബായ ശാഫിഈ മദ്ഹബിന്റെ ഇമാമായ ഇമാം ശാഫിഈ(റ) പറഞ്ഞതിൽ നിന്ന് വൈദ്യശാസ്ത്രത്തിന്റെ ആവശ്യകത നമുക്കു മനസ്സിലാക്കാം മഹാനായ ഉമർഖാളി (റ) വൈദ്യശാസ്ത്ര നിപുണനായിരുന്ന പണ്ഡിതനായിരുന്നു സംസ്കൃത ഭാഷയും ഖാളിയാർക്കു വശമായിരുന്നു

ഔഷധത്തോടൊപ്പം മന്ത്രവും മഹാൻ അവലംബിച്ച ചികിത്സാ മാർഗമായിരുന്നു വ്യത്യസ്ത രോഗങ്ങൾക്ക് ഫലപ്രദമായ ഔഷധങ്ങൾ വിശദീകരിച്ചിട്ടുള്ള അനേകം അറബി-മലയാള കാവ്യങ്ങൾ രചിച്ചിട്ടുണ്ട് എന്നാൽ ഖാളിയാർ രചിച്ച ഔഷധ കാവ്യങ്ങളിലധികവും സമുദായത്തിന്റെ അശ്രദ്ധ നിമിത്തം നമുക്ക് നഷ്ടമായിരിക്കുന്നു

മഹാന്റെ കവിതകൾ മനഃപാഠമാക്കിയ തലമുറകൾ പോയ്മറയുകയും ചെയ്തു എന്നാൽ ചില പുരാതന മുസ്ലിം തറവാടുകളിൽ പ്രത്യേകിച്ചും പണ്ഡിത കുടുംബങ്ങളിൽ ഖാളിയാരുടെ കവിതകളുടെ പകർപ്പുകൾ ഉണ്ടായെന്നുവരാം ഒച്ച അടപ്പിന് അഥവാ കൂറ്റടിക്കുന്നതിന് ഖാളിയാർ നിർദേശിച്ച സിദ്ധൗഷധപദ്യം താഴെ കൊടുക്കാം :

'ലികുല്ലി ഒച്ചടപ്പിനും ദവാഉ 
മുജർറബായ് കാണുന്നതിൽ ശിഫാഉ 
കടുക്ക ഇഞ്ചി മഞ്ഞളും വജീരീകം 
വ കിസ്മിസും ഇലമങ്ങ മഅ കരിഞ്ചീരകം 
ജാതിക്ക ജാതിപത്രി പച്ചില 
കദാ കറാംപൂവും വ ആടലോടില 
ഇവയൊക്കെയും നീ ഒപ്പമിൽ പൊടിച്ചതിൽ 
തേനും കദാ കൽക്കണ്ടവും ചേർത്തതിൽ 
എടുത്ത് രണ്ട് നേരവും സേവിച്ചോ 
വായൂവിന്റെ എല്ലാ രോഗവും ഒഴിച്ചോ' 

കടുക്ക, മഞ്ഞൾ, ഇഞ്ചി, ജീരകം, കിസ്മസ്, ഇലമങ്ങ , ആടലോട ഇല ഇവയെല്ലാം സമമായി ചേർത്ത് പൊടിച്ച് കഷായം വെച്ച് തേനും കൽക്കണ്ടവും മേൽപ്പൊടി ചേർത്തു രാവിലെയും വൈകുന്നേരവും കൃത്യ അളവിൽ സേവിക്കുക എന്നാൽ ഒച്ച അടപ്പും വായുസംബന്ധമായ ഇതര രോഗങ്ങളും ശിഫയാകുന്നതാണ് .

മാനസിക രോഗങ്ങൾക്കും ഉറക്കമില്ലായ്മക്കും തണുപ്പിനുമെല്ലാം നെല്ലിക്കയും മേൽ മരുന്നുകളും ചേർത്തി എണ്ണ കാച്ചുപയോഗിക്കുന്നത് അറബി വൈദ്യശാസ്ത്രജ്ഞന്മാരുടെ  ഗ്രന്ഥങ്ങളിൽ നിന്നും ഉമർഖാളി (റ) താൻ ഉപയോഗിച്ചിരുന്ന ഫത്ഹുൽ മുഈനിലുണ്ട് .

എറമ്പത്തിൽ കുഞ്ഞിമൊയ്തീൻ കുട്ടി അധികാരി മാറഞ്ചേരിയിലെ സാമ്പത്തിക ശേഷിയുള്ള കുടുംബമായിരുന്നു അങ്ങനെയിരിക്കെ അദ്ദേഹത്തിന്റെ മകളായ ഉമ്മുഹാനിഅ് കാര്യമായ എന്തോ രോഗം ബാധിച്ചു ആക്കാലത്തെ പ്രഗത്ഭരും പ്രശസ്തരുമാത എല്ലാ വൈദ്യന്മാരും ചികിത്സിച്ചെങ്കിലും കുട്ടിയുടെ രോഗം അനുദിനം വർധിക്കുകയല്ലാതെ ശിഫയാകുന്നില്ല കുട്ടിക്ക് രക്ഷയില്ലെന്ന് വൈദ്യന്മാർ പറഞ്ഞു അതോടെ ആ കുടുംബം ദുഃഖക്കടലിലായി ആയിടക്കാണ് അധികാരിയുടെ ഭാര്യ ചികിത്സക്കായി ഉമർഖാളി (റ)വിനെ വരുത്തുന്നത്

മഹാനവർകൾ കുട്ടിയെ പരിശോധിച്ചതിനു ശേഷം പറഞ്ഞു: 'ഈ രോഗം സാരമില്ല; അല്ലാഹുവിന്റെ അനുഗ്രഹത്താൽ ശിഫയാകും ' ഇതു കേട്ടപ്പോൾ ഭിഷഗ്വരന്മാരെല്ലാം കൈയ്യൊഴിഞ്ഞ ഒരു കുട്ടിയുടെ കാര്യത്തിൽ ഖാളിയാരുടെ വാക്ക് അധികാരിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല അധികാരി ചിരിച്ചു ഖാളിയാർക്ക് ആ ചിരി രസിച്ചില്ല മഹാൻ അധികാരിയുടെ മുഖത്തേക്ക് നോക്കി ഗൗരവത്തിൽ പറഞ്ഞു: 'അല്ലാഹുവിന്റെ അനുഗ്രഹത്താൽ ഈ കുട്ടിയുടെ രോഗം ശിഫയാകും ഈ കുട്ടിയുടെ റൂഹിനെ പിടിക്കാൻ മലക്കുൽ മൗത്ത് വന്നാൽ ഉമർ തിരിച്ചയക്കും '

ശേഷം ഖാളിയാർ കുട്ടിയുടെ ശിരസ്സിൽ കൈവെച്ച് ദീർഘനേരം പ്രാർത്ഥിച്ചു ഒറ്റമൂലിക നൽകുകയും ചെയ്തു ഏതാനും ദിവസങ്ങൾക്കുള്ളിലായി ഉമ്മുഹാനിയുടെ രോഗം ശിഫയായി അവർ പിന്നീട് ഭർത്താവിനോടും സന്തതികളോടും കൂടി കുറെ കാലം ജീവിച്ചു

വെളിയങ്കോട് കാക്കത്തറയിൽ കോടഞ്ചേരി മുഹമ്മദ് കുട്ടി മുസ്ലിയാരുടെ പിതാവ് ചെറുപ്പത്തിലെ മരിച്ചിരുന്നു അദ്ദേഹത്തിന്റെ മാതാവ് മാറഞ്ചേരിയിൽ ചിരട്ട കച്ചവടം ചെയ്താണ് കുടുംബം പോറ്റിയിരുന്നത് ഒരു ദിവസം കുട്ടിയായ കാലത്ത് മുഹമ്മദ് മുസ്ലിയാർക്ക് പനി ബാധിച്ചു ഉമ്മ കുട്ടിയെ കൊണ്ട് ഉമർ ഖാളിയുടെ സവിധത്തിലെത്തി കാര്യം ബോധിപ്പിച്ചു മഹാൻ കുട്ടിക്കു വേണ്ടി ദുആ ചെയ്തു പെട്ടെന്നുതന്നെ കുട്ടിയുടെ രോഗം ശിഫയായി

ഉച്ചനേരത്തെ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഖാളിയാർ ആ കുട്ടിക്ക് ഒരു വലിയ ചോറ് ഉരുളയാക്കി വായയിലിട്ടു കൊടുത്തു എന്നിട്ട് ഖാളിയാർ പറഞ്ഞു: 'ഉമർ മുഹമ്മദ് കുട്ടിക്ക് ചോറു കൊടുത്തത് പോലെ നീ ഇവന് നീ അധികമായി ഇൽമ് നൽകേണമേ '

ഇദ്ദേഹം പിന്നീട് വലിയ പണ്ഡിതനായിത്തീർന്നു കുറെ കാലം തിരൂരങ്ങാടിയിൽ ഖാളിയും മുദർരിസുമായിരുന്നു

വൻമേനാട് സ്വദേശിയായിരുന്ന ഹൈദ്രോസ് ഉമർഖാളി (റ)വിന്റെ ആത്മസുഹൃത്തുക്കളിൽ ഒരാളായിരുന്നു ഒരു ദിവസം ഖാളിയാർ ചാവക്കാടു വഴി വൻമേനാട്ടിലേക്ക് യാത്ര ചെയ്യുകയായിരുന്നു കൂടെ ധീരനും സേവകനുമായ കുഞ്ഞമ്മുവും ഉണ്ടായിരുന്നു വെൻമേനാട് ജുമുഅത്തു പള്ളിയുടെ സമീപത്തെത്തിയപ്പോൾ രണ്ടു മൂന്നു പേർ അവിടെ ഖബ്ർ കുഴിക്കുന്നത് അവരുടെ ശ്രദ്ധയിൽ പെട്ടു മഞ്ചൽ നിർത്തി ഖാളിയാർ അവരോടു ചോദിച്ചു; ആരാണ് മരിച്ചത്? അവർ പറഞ്ഞു: അങ്ങയുടെ ഇഷ്ട സുഹൃത്തായ ഹൈദ്രോസ് ഇന്നലെ രാത്രി പാമ്പിന്റെ കടിയേറ്റു മരിച്ചു ഞങ്ങൾ അദ്ദേഹത്തിനുവേണ്ടി ഖബ്ർ കുഴിക്കുകയാണ്

ഉമർഖാളി (റ) അവിടെ ഇറിങ്ങി ജുമുഅത്ത് പള്ളിയിൽ പോയി തഹിയ്യത്ത് നിസ്കരിച്ചു പെട്ടെന്നു തന്നെ മഹാന് തോന്നി ഹൈദ്രോസ് മരിച്ചിട്ടില്ലെന്ന് മഹാൻ പള്ളിയുടെ പൂമുഖത്തേക്ക് ചെന്ന് ഖബ്ർ കുഴിക്കുന്നവരോട് ഖബ്ർ മൂടിക്കളയാൻ നിർദേശിച്ചു അതുകേട്ട ഖബ്ർ കുഴിക്കുന്നവർ സ്തംഭിച്ചുപോയി ഖാളിയാരുടെ നിർബന്ധം കാരണം അവർ ഖബ്ർ മൂടി

ഞാൻ ഉടനെ വരുന്നുണ്ടെന്ന വിവരം ഹൈദ്രോസിന്റെ വീട്ടുകാരെ അറിയിക്കുവാൻ കുഞ്ഞമ്മുവിനെ അയച്ചു കുഞ്ഞമ്മു വേഗംചെന്ന് ഹൈദ്രാസിന്റെ വീട്ടുകാരെ ഖാളിയാർ വരുന്ന വിവരം അറിയിച്ചു കുഞ്ഞമ്മുവിന്റെ സേവനവും ധീരതയും കണ്ട ഖാളിയാർ പാടി :
'കുഞ്ഞമ്മു സമുദായത്തിന്റെ ധീരനായ സേവകനാണ് ജിന്നും ശൈത്വാനും കുഞ്ഞമ്മുവിനെ ഭയപ്പെടുന്നു '

ഈ കവിത കേട്ടപ്പോൾ അറബി ഭാഷ അറിയാത്ത കുഞ്ഞമ്മു ഖാളിയാർ എന്നെ ജിന്നും ശൈത്വാനുമെന്നു പറഞ്ഞു ആക്ഷേപിച്ചതാണെന്നു തെറ്റിദ്ധരിച്ചു അയാൾക്ക് ശുണ്ഠി കയറി ഖാളിയാരോട് കയർത്തു സംസാരിച്ചു ഉമർഖാളി (റ) പുഞ്ചിരിച്ചു കൊണ്ട് കവിതയുടെ അർത്ഥം കുഞ്ഞമ്മുവിനെ കേൾപ്പിച്ചു അബദ്ധം മനസ്സിലായ കുഞ്ഞമ്മു ഖാളിയാരോട് മാപ്പിനപേക്ഷിച്ചു

അവിടെനിന്ന് ഖാളിയാർ മഞ്ചലിലും കുഞ്ഞമ്മുവും ഖബ്ർ വെട്ടുന്നവരും നടന്നും ഹൈദ്രോസിന്റെ വീട്ടിലെത്തി അവിടെ സ്ത്രീകളുടെയും കുട്ടികളുടെയും കൂട്ടക്കരച്ചിൽ  ഉയർന്നു ഹൈദ്രോസിനെ കിടത്തിയ കട്ടിലിൽ ഖാളിയാർ ഇരുന്നു അൽപം വെള്ളമെടുത്ത് മന്ത്രാച്ച് ഹൈദ്രോസിന്റെ മുഖത്തും ശരീരത്തിലും കുടഞ്ഞു അത്ഭുതം മരിച്ചെന്നു കരുതിയ ഹൈദ്രോസ് അതാ എഴുന്നേൽക്കുന്നു ഒരു നിമിഷം ആളുകൾ പകച്ചുപോയി പിന്നെ അവരെല്ലാം സന്തോഷിച്ചു ഹൈദ്രോസ് പിന്നെയും വർഷങ്ങളോളം ജീവിച്ചു .

വെളിയങ്കോട് സ്ഥിരം ഖാളിയും മറ്റനേകം മഹല്ലുകളിലെ ഖാളിയുമായിരുന്ന ഉമർഖാളിയെ പല മഹല്ലുകാരും മുദർരിസാവാൻ ക്ഷണിച്ചിരുന്നു ആ ക്ഷണങ്ങളെല്ലാം മഹാൻ വിവിധ കാരണങ്ങൾ പറഞ്ഞ് നിരസിക്കുകയായിരുന്നു മഹാന്റെ സുഹൃത്തും പണ്ഡിതനുമായ ഔക്കോയ മുസ്ലിയാരും താനൂർ ഖാളി മുഹമ്മദും ഉമർഖാളിയെ താനൂർ ജുമുഅത്തു പള്ളിയിലേക്ക് മുദർരിസായി ക്ഷണിച്ചു എന്നാൽ ഈ ക്ഷണം നിരസിക്കാൻ ഖാളിയാർക്കായില്ല അങ്ങനെ താനൂർ പള്ളിയിലെ സ്വദ്ർ മുദർരിസിന്റെ സ്ഥാനം മഹാൻ ഏറ്റെടുത്തു അന്ന് ഖാളിയാർക്ക് 58 വയസ്സായിരുന്നു പ്രായം

ഉമർഖാളി (റ) പള്ളിയുടെ മുകൾ തട്ടിൽ ഉയർന്ന വിദ്യാർത്ഥികൾക്കും ഔക്കോയ മുസ്ലിയാർ പള്ളിയുടെ താഴെ ചെറിയ വിദ്യാർത്ഥികൾക്കും ദർസ് നടത്തി കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം മുതഅല്ലിമുകൾ അന്ന് അവിടെ പഠിച്ചിരുന്നു ഔക്കോയ മുസ്ലിയാർ പരപ്പനങ്ങാടിയിലെ നഹാ കുടുംബാംഗമായ ഹിശാം സാഹിബിന്റെ മകനും ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ) വിന്റെ ശിഷ്യനും മുരീദുമായിരുന്നു അതോടൊപ്പം ബ്രിട്ടീഷുകാരുടെ നോട്ടപ്പുള്ളികളിൽ പ്രധാനിയുമായിരുന്നു

ഒരിക്കൽ തറാവീഹ് നിസ്കാരത്തിന്റെ മുമ്പും ഇടയിലും ശേഷവും ചില പ്രദേശങ്ങളിൽ ചൊല്ലിവരുന്ന സ്വലാത്തിനെ സംബന്ധിച്ച് ഉമർഖാളിയുടെയും ഔക്കോയ മുസ്ലിയാരുടെയും ഇടയിൽ  അഭിപ്രായ ഭിന്നതയുണ്ടായി ഉമർഖാളി (റ)വിന്റെ അഭിപ്രായം പ്രസ്തുത സ്വലാത്ത് ശാഫിഈ മദ്ഹബിൽ സുന്നത്താണെന്നായിരുന്നു എന്നാൽ പ്രസ്തുത സ്വലാത്ത് ബിദ്അത്താണെന്നായിരുന്നു ഔക്കോയ മുസ്ലിയാരുടെ അഭിപ്രായം ഉമർഖാളി(റ) ഇആനത്തുത്വാലിബീൻ, ശർഹുൽ ബഹ്ജഃ എന്നീ ഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തിൽ സുന്നത്താണെന്ന് സമർത്ഥിച്ചു പല പ്രാവശ്യവും ഉമർഖാളി (റ)  തെറ്റു തിരുത്താൻ ഔക്കോയ മുസ്ലിയാരോടാവശ്യപ്പെട്ടിരുന്നു അദ്ദേഹം അതിന് വിസമ്മതം കാണിച്ചപ്പോൾ ഉമർഖാളി (റ) പറഞ്ഞു: 'അബൂബക്കർ കോയ മുസ്ലിയാർ ഞാൻ തെളിവുകൾ സഹിതം നബി(സ)യുടെ മേൽ സ്വലാത്ത് ചൊല്ലുന്നത് സുന്നത്താണെന്ന് സമർത്ഥിച്ചിട്ടും അദ്ദേഹം അത് അംഗീകരിക്കുന്നില്ലെങ്കിൽ ഉമർ പറയുന്നതിന് വീണ്ടും തെളിവായി ഔക്കോയ മുസ്ലിയാരുടെ താനൂരിലെ പള്ളിയിലെ ഇരിപ്പിടം അതാ കത്തുന്നു '

മഹാനായ ഉമർഖാളി (റ) പറഞ്ഞതുപോലെ ഔക്കോയ മുസ്ലിയാരുടെ പള്ളിയിലെ ഇരിപ്പിടം കത്തി പള്ളി മുഴുവനും കത്തിയെന്നും അഭിപ്രായമുണ്ട്

ജീവികളെ അറവു നടത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ കവിതാ രൂപത്തിൽ ഖാളിയാർ ചൊല്ലിയത് താഴെ നോക്കുക:

'അറുക്കുന്നതിന്നും ശർത്വുകൾ എട്ടെണ്ണം 
അറിയാം ഇതിൽ നീ നോക്ക് നല്ലവണ്ണം 
അറവിന്റെ നേരം തീർചേയാളം ദവുമാ 
അറക്കുന്നയാളിസ്ലാമ് ആകൽ നിയമമാ 
വസ്സാനി മിൻഹാ മൂർച്ചയുള്ളൊരായുധം 
അറക്കുന്നവന്റെ ബലത്തിലല്ലാതെ വിധം 
മൂന്നാമതായ് നിയ്യത്തറക്കുന്നെന്ന്  
ഹൽഖും വമിർയം റാബിആണറിയിന്ന് 
ഫീ ഖാമിസിൽ കല്ലെന്റെ താഴെ എങ്കിലോ 
അറക്കുന്നവാനീ ചെയ്യ് കല്ലവു സത്വിലോ 
ആറാമതും പിടക്കാതെ നീ ശ്രദ്ധിച്ചോ 
അറക്കുന്ന നേരം ആയതിൽ സൂക്ഷിച്ചോ 
ഏഴാമതായ് അറക്കപ്പെടുന്നതാകണം 
ഹയ്യൻ വ ബഅ്ദു നല്ലപോൽ പിടക്കണം 
അറക്കപ്പെടുന്നത് ഹയ്യ മഅ്കുലൻലനാ  
ഫീ ശർത്വി എട്ടിൽ തമ്മ നള്മി മുജ്മിലാ ' 

ദവ്വമാ= തുടർച്ചയായി, നിയമമാ= നിർബന്ധം, വസ്സാനി= രണ്ട്, ബലത്തിൽ= ശക്തി, ഹൽഖ്= കണ്ഠം, മിർയം= രക്തനാഡി, റാബിഅ=നാല്, ഖാമിസ്= അഞ്ച്, സത്വിലോ= മദ്ധ്യം, ഹയ്യൻ= ജീവനുള്ളത്, ബഅ്ദ് = ശേഷം, ഹയ്യ= ജീവി, മഅ്കുലൻലനാ = ഭക്ഷിക്കാം , ശർത്തി= നിർബന്ധന, തമ്മ= പൂർത്തിയായി, നള്മി= പദ്യം, മുജ്മിലാ= മൊത്തത്തിൽ

നഹ്സ് ദിനങ്ങളെ പണ്ടുമുതലേ മുസ്ലിംകൾ പരിഗണിക്കാറുണ്ട് പ്രത്യേകിച്ചും നികാഹ്, ഗൃഹപ്രവേശനം പോലോത്തവക്ക്  പ്രത്യേകം പലരും നഹ്സ് ശ്രദ്ധിക്കാറുണ്ട് മഹാനായ ഖാളിയാരും ഈ വിഷയത്തിൽ പാടിയിട്ടുണ്ട്

താനൂരിൽ താമസിച്ചിരുന്ന കാലത്ത് സ്ഥലത്തെ ഒരു പ്രമുഖനായ വ്യക്തി വന്ന് ഖാളിയാരോടു ചോദിച്ചു: ഖാളിയാരെ, എന്റെ മകളെ നികാഹ് നടത്താൻ തീരുമാനിച്ചിട്ടുണ്ട് അങ്ങ് എനിക്ക് നഹ്സില്ലാത്ത ഒരു ദിവസം പറഞ്ഞു തന്നാലും ഉമർഖാളി (റ) അൽപം ഗൗരവത്തിലായി പറഞ്ഞു: സുബ്ഹി നിസ്കരിക്കാത്തവർക്ക് എല്ലാ ദിവസവും നഹ്സാണ് അദ്ദേഹം വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഖാളിയാർ തന്റെ അയ്യാമുന്നഹ്സ് എന്ന കവിത ചൊല്ലി

'കാത്തോളണം ആണ്ടിൽ ദിനം പന്ത്രണ്ട് 
നഹ്സാകുമെ ഖൗലുന്നബി അതിലുണ്ട് 
ഫ മുഹർറമും റജബും ജമാദുൽ ആഖിറാ 
ഇവ മൂന്നിലുള്ള സാനി അശറ ഫഹ്ദറാ 
ആശിർ സ്വഫർ റാബിഅ റബീഉൽ അവ്വൽ 
പതിനാറ് ശഅ്ബാൻ സാനി ശവ്വാലും ജലിമി 
ബി റബീഇൽ ആഖിരി വൽ ജമാദിൽ ഊലാ 
ലി ഖാഇദത്തിം പതിനെട്ടു മേമൻ ഖുലാ ' 

നഹ്സ്= ബറകത്തില്ലാത്ത ദിനം, ഖൗലുന്നബി = നബി (സ) യുടെ വാക്ക്, സാനി അശറ= രണ്ടാമത്തെ പത്ത്, ഹദ്റാ= സൂക്ഷിക്കുക, ആശിർ സഫർ= പത്താം ദിവസം, റാബിഅ റബീഉൽ അവ്വൽ= നാലാം ദിവസം, സാനി ശവ്വാൽ =ശവ്വാൽ രണ്ടാം ദിവസം  .

തറവാട്ടു മഹിമയിൽ അഹങ്കരിക്കുന്നവരോടായി ഉമർഖാളി (റ) ചോദിക്കുന്നു:

അയാഫാഹി റൻ ബിന്നസ ബി കൈഫത്ത ഫാ ഹുറു.      വ അസ് ലു കുമിൻ ഖബ് ലു തിയ്യൻ വനായരൂ.      വ ആശാരി മൂശാരീവമണ്ണാനുപാണരൂ.വ കൊയപ്പാ നു ചെട്ടിയും വനായാടി പറയരൂ

(തറവാടുകൊണ്ട് അഹങ്കരിക്കുന്നവനെ നീ എങ്ങനെ അഹങ്കരിക്കും ? നിങ്ങളുടെ അടിസ്ഥാനം ഇതിനുമുമ്പ് തിയ്യൻ,  നായർ, ആശാരി, മൂശാരി, മണ്ണാൻ, പാണൻ, കുശവൻ, ചെട്ടി, നായടി, പറയൻ എന്നിവരല്ലെ) 

വാച്ചും ക്ലോക്കും നടപ്പിലില്ലാതിരുന്ന കാലത്ത് ഇസ്തിബാ കുറ്റിയിലെ സൂര്യ നിഴൽ നോക്കിയും മനുഷ്യ നിഴൽ കാലടികൊണ്ട് അളന്നുമാണ് നിസ്കാര സമയം നിർണയിച്ചിരുന്നത് പണ്ടുകാലത്ത് അസർ നിസ്കാര സമയം കണ്ടുപിടിക്കാനായിരുന്നു പ്രയാസം ഉമർഖാളി (റ) അസർ നിസ്കാര സമയം മലയാള മാസങ്ങളുടെ അടിസ്ഥാനത്തിൽ കൃത്യമായി നിർണയിച്ചു കൊണ്ടാണ് അടിക്കണക്ക് ബൈത്തുണ്ടാക്കിയത് കഴിഞ്ഞ തലമുറക്കാർ കുട്ടിക്കാലം മുതൽ തന്നെ ഈ ബൈത്ത് ഹൃദിസ്ഥമാക്കിയിരുന്നു

'മേടം വ ചിങ്ങം രണ്ടിലും 
സമാനിയാ 
ഫീ എടവ മീനം കർക്കിടത്തിൽ താസിആ 
മിഥുനം വ കന്നി ഫീഹിമാ ഒമ്പതരാ
കുംഭം തുലാം അഖ്ദാമു ദൈനി പത്തരാ 
വൃശ്ചികം മകരം രണ്ടിലും പതിനൊന്നേകാൽ 
പതിനൊന്നേ മുക്കാൽ ഫീ ധനു മാസം യുഖാൽ' 

(അസർ നിസ്കാര സമയം മേടം, ചിങ്ങം എന്നീ രണ്ടു മാസങ്ങളിൽ സ്വന്തം നിഴൽ എട്ടടിയാകുന്ന സമയമാണ് ഇടവം, മീനം, കർക്കിടകം എന്നീ മാസങ്ങളിൽ ഒമ്പതടിയാകണം മിഥുനം, കന്നി എന്നീ മാസങ്ങളിൽ ഒമ്പതര പൂർണമാകണം കുംഭത്തിലും തുലാം മാസത്തിലും പത്തര അടി തികയണം അപ്രകാരം തന്നെ വൃശ്ചികം, മകരം എന്നീ മാസങ്ങളിൽ പതിനൊന്നേകാൽ  അടിയാകേണ്ടതുണ്ട് ധനുമാസത്തിൽ പതിനൊന്നേമുക്കാൽ അടിയുമാകണം)

ഈ കണക്ക് കേരളത്തിൽ ഏഴുമല മുതൽ ചേറ്റുവായി വരെയാണ് പരിഗണനീയം ചേറ്റുവായി മുതൽ കന്യാകുമാരി വരെയുള്ളവർക്ക് അസർ നിസ്കാരമറിയാൻ ഉമർഖാളി (റ) വേറെയൊരു അടിക്കണക്ക് ബൈത്ത് രചിച്ചിട്ടുണ്ട്

ഒരിക്കൽ ഉമർഖാളി (റ)വിന്റെ പ്രായംചെന്ന സ്നേഹിതൻ താൻ മുറുക്കുന്ന സന്ദർഭത്തിൽ കടിച്ചാൽ പൊട്ടാത്ത ഒരു കൊട്ടടക്ക ഉപയോഗിക്കുന്നത് കണ്ടപ്പോൾ രസികനായി ഉമർഖാളി (റ) പാടി:

'ലാ തഅ്കുൽ ബി കൊട്ടടക്ക
ലി ഫഖ്ദിസ്സിന്നി ഫി ഫമിക്ക 
ഔലാ നല്ല പൈങ്ങടക്ക 
ബിലാ റൈബിൻ വലാ ശക്കി' 

(നിന്റെ വായയിൽ പല്ലില്ലാത്തതുകൊണ്ട് നീ കൊട്ടടക്ക തിന്നരുത് നിനക്ക് ഏറ്റവും നല്ലത് പൈങ്ങടക്കയാണ് )

ഉമർഖാളി (റ) ഒരിക്കൽ ഒരാളുടെ വീട്ടിൽ നിന്ന് മൺകിട്ടിയിൽ വെള്ളമെടുത്ത് പുറത്തിറങ്ങിയപ്പോൾ അവിചാരിതമായി കിണ്ടി താഴെ വീണ് പൊട്ടിച്ചിതറിപ്പോയി ഉടനെതന്നെ മഹാൻ ഉടമസ്ഥനെ സമാധാനിപ്പിച്ചുകൊണ്ട് പാടി;

'അല്ലാഹുമ്മഗ്ഫിർലി മാലികി മൺകിണ്ടി 
അഅ്ത്വി ലഹു ഫീ ജന്നത്തിൻ പൊൻകിണ്ടി' 

'അല്ലാഹുവേ, കിണ്ടിയുടെ ഉടമസ്ഥന് നീ പൊറുത്ത് കൊടുക്കേണമേ അദ്ദേഹത്തിന് നീ സ്വർഗത്തിൽ പൊന്നുകൊണ്ടുള്ള കിണ്ടി നൽകേണമേ

ഹിജ്റഃ 1273, എ.ഡി. 1857 പരിശുദ്ധ റമളാൻ മാസം 21-നു രാത്രി തറാവീഹ് നിസ്കാരം പത്തു റക്അത്ത് നിസ്കരിച്ചപ്പോൾ മഹാനായ ഉമർഖാളി (റ)വിന് പെട്ടെന്ന് തലകറക്കം അനുഭവപ്പെട്ടു വളരെയധികം ക്ഷീണിച്ചു പള്ളിയുടെ പുറത്തിറങ്ങി ഛർദ്ദിച്ചു പനിയും പിടിപെട്ടു അങ്ങനെ മഹാനവർകൾ രോഗിയായി വീട്ടിൽ തന്നെയായി മൂന്നു മാസത്തോളം രോഗം മഹാനെ പിന്തുടർന്നു നിസ്കാരങ്ങൾ ഇരുന്നും കിടന്നും നിർവഹിച്ചു 

വഫാത്താവുന്നതിനു മുമ്പുതന്നെ തനിക്കുവേണ്ടി വെളിയങ്കോട് ജുമുഅത്ത് പള്ളിയുടെ കിഴക്കെ ഭാഗത്ത് ഒരു ഖബ്ർ കുഴിപ്പിച്ചിരുന്നു വഫാത്തിന് ഒരാഴ്ച മുമ്പ് വൈദ്യൻ വന്ന് പരിശോധിച്ചപ്പോൾ മഹാൻ വൈദ്യനോടു പറഞ്ഞു: എന്നിക്കൊന്നു നന്നായി കുളിക്കാൻ എന്നാണ് കഴിയുക? രോഗമറിയുന്ന ആ വൈദ്യൻ പറഞ്ഞു: അടുത്ത വെള്ളിയാഴ്ച നന്നായി കുളിക്കാം ഇതുകേട്ട ഉമർഖാളി (റ) പറഞ്ഞു: 'നിങ്ങളാണ് രോഗമറിയുന്ന വൈദ്യൻ'  ശേഷം താൻ ഏറ്റവും ഇഷ്ടപ്പെടുന്ന തന്റെ വടികളിൽ ഒന്ന് ആ വൈദ്യന് സമ്മാനമായി നൽകി 




മാസങ്ങൾ പിന്നിട്ട് ദുൽഹജ്ജ് വന്നെത്തി ഖാളിയാരുടെ രോഗം ശക്തിയായി ആ വർഷത്തിൽ തന്നെയായിരുന്നു ഉമർഖാളി (റ) വിന്റെ ശൈഖായ ഖുത്വുബുസ്സമാൻ മമ്പുറം സയ്യിദ് അലവിതങ്ങൾ (റ)വിന്റെ പ്രിയ പുത്രൻ സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ കുടുംബസമേതം നാടുവിട്ടത് അത് ഉമർഖാളിയെ ദുഃഖത്തിലാഴ്ത്തി 

മഹാനായ ഖുത്വുബുസ്സമാൻ മമ്പുറം തങ്ങൾ (റ) വിന്റെ വഫാത്തിനു ശേഷം മകൻ സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ (റ) മുസ്ലിം സമുദായത്തിന് നേതൃത്വം നൽകിയിരുന്നു ഉമർഖാളി (റ) വിന്റെ സ്വന്തം ഗുരുവിനെപ്പോലെ ആദരിക്കുകയും സങ്കീർണ പ്രശ്നങ്ങൾ അഭിമുഖീകരിക്കുമ്പോൾ ഖാളിയാരുടെ തീരുമാനങ്ങൾക്ക് പ്രത്യേക പരിഗണന നൽകുകയും ചെയ്തിരുന്നു 1851-1852 കാലഘട്ടങ്ങളിൽ മുസ്ലിംകൾ ബ്രിട്ടീഷുകാർക്കെതിരെ പല പരസ്യ സംഘർഷങ്ങളും നടത്തിയിരുന്നു അതുകാരണം മുസ്ലിംകൾ സാമ്പത്തികമായി തളർന്നിരുന്നു മുസ്ലിംകളെ ലഹളക്ക് പ്രേരിപ്പിച്ചുവെന്ന് കുറ്റം ആരോപിച്ച് ബ്രിട്ടീഷ് ഗവൺമെന്റ് പാണക്കാട് സയ്യിദ് മുഹമ്മദ് ഹുസൈൻ തങ്ങളെ ജയിലിലടച്ചു ഹിജ്റഃ 1302-ൽ വെല്ലൂർ സെൻട്രൽ ജയിലിൽ വെച്ച് തങ്ങൾ വഫാത്തായി അവരുടെ മഖ്ബറ വെല്ലൂരിലെ സി.എം.സി. ഹോസ്പിറ്റലിന് അടുത്തുള്ള പള്ളി പരിസരത്ത് സ്ഥിതിചെയ്യുന്നു 

സയ്യിദ് ഫള്ൽ പൂക്കോയ തങ്ങൾ (റ) കലക്ടർ കനാലിയുടെ നിർദേശപ്രകാരം 1852 മാർച്ച് 19-ന് കുടുംബത്തോടൊപ്പം അറേബ്യയിലേക്ക് പോയി അതിനെത്തുടർന്ന് രോഷകുലരായ മുസ്ലിംകൾ കലക്ടറെ വധിച്ചു പിന്നീട് പല ആഭ്യന്തര കലാപങ്ങളും മലബാറിൽ അരങ്ങേറി ധാരാളം മുസ്ലിംകൾ കലാപങ്ങളിൽ ശഹീദായ പലരെയും ബ്രിട്ടീഷുകാർ നാടുകടത്തി മുസ്ലിംകളുടെ മേൽ ബ്രിട്ടീഷുകാർ കനത്ത പിഴ ചുമത്തിയതിനാൽ സാമ്പത്തിക തകർച്ച നേരിട്ടു ചുരക്കിപ്പറഞ്ഞാൽ അടിമകളെ പോലെയുള്ള ദുരിതക്കയം ഉമർഖാളി (റ)വിന്റെ അവസാന കാലത്തായിരുന്നു ഈ സംഭവങ്ങൾ അവശനായ ഖാളിയാർക്ക് ഇത്തരം വിഷയങ്ങളിൽ നേരിട്ട് ഇടപെടാനുള്ള ആരോഗ്യം അപ്പോഴുണ്ടായിരുന്നില്ല 
വൈദ്യന്റെ പ്രവചനം പോലെ ദുൽഹജ്ജ് മാസത്തിലെ 23-ന് വ്യാഴാഴ്ച പകൽ സമയത്ത് ഉമർഖാളിയെ പ്രശോഭിതമായി കാണപ്പെട്ടു രോഗം ശിഫയാകുകയാണെന്നു കരുതി കുടുംബക്കാരും പരിചാരകരും മറ്റും വളരെയധികം ആശ്വസിച്ചു അന്നു രാത്രി തന്നെ ആരോഗ്യം വീണ്ടും വഷളായി അന്നു രാത്രി മഹാനായ വെളിയങ്കോട് ഉമർഖാളി (റ)വിന്റെ ഭൗതിക ലോകത്തെ ജീവിതം അവസാനിച്ചു മഹാൻ വഫാത്തായി 

ഉമർഖാളി (റ)വിന്റെ വഫാത്തു വിവരം നാടുനീളെ പ്രചരിപ്പിക്കപ്പെട്ടു ജാതി മത ഭേദമന്യേ ജനങ്ങൾ വെളിയങ്കോട്ടേക്കൊഴുകി കാക്കത്ത ഭവനവും പരിസരവും ജനനബിഡമായി മയ്യിത്ത് നിസ്കാരത്തിനു നേതൃത്വം വഹിച്ചത് ഖാളിയാരുടെ ശിഷ്യപ്രമുഖനും കാക്കത്തറ തറവാട്ടുകാരനുമായ അഹ്മദ് മുസ്ലിയാരായിരുന്നു വെള്ളിയാഴ്ച ജുമുഅക്ക് മുമ്പായിത്തന്നെ വെളിയങ്കോട് ജുമുഅത്ത് പള്ളിക്ക് മുൻവശത്ത് മഹാനെ മറമാടി ...

No comments:

Post a Comment