Wednesday 25 March 2020

ഗൾഫിൽ പല സ്ഥലത്തും ജുമുഅഃ നിർത്തലാക്കിയിരിക്കുകയാണല്ലോ, ഞങ്ങൾ പ്രവാസികൾ ഒരു റൂമിൽ 15 പേർ ഉണ്ട് ഞങ്ങൾക്കിവിടെ റൂമിൽ ജുമുഅഃ നിർബ്ബന്ധമുണ്ടോ..? അതോ ളുഹ്ർ നിസ്ക്കരിച്ചാൽ മതിയോ..? ജമാഅത്തായി നിസ്കരിക്കാമോ..?





പ്രവാസികളായ നിങ്ങൾ മുഖീമീങ്ങളാണ് (താൽക്കാലിക താമസക്കാർ) മുതവത്വിനീങ്ങളെക്കൊണ്ടേ (നാട്ടിലെ സ്ഥിര താമസക്കാർ) ജുമുഅഃ സ്വഹീഹാവൂ.

അതിനാൽ നിങ്ങൾ റൂമിൽ 40 പേരുണ്ടായാലും ജുമുഅഃ നിസ്കരിക്കേണ്ടതില്ല എന്ന് മാത്രമല്ല ആ നിസ്കാരം തന്നെ സ്വഹീഹല്ല.ളുഹ്റ് നിസ്കരിക്കുകയാണ് വേണ്ടത്

അതിൽ ജമാഅത്തായി നിർവ്വഹിക്കൽ സുന്നത്താണ്.


ولكن لا تنعقد به أي بمقيم غير متوطن
(ഫത്ഹുൽ മുഈൻ 95)

فان تعدد المعذورون سن لهم الظهر جماعة

كتاب العباب المحيط بمعظم نصوص الشافعي والأصحاب

No comments:

Post a Comment