Wednesday 25 March 2020

മയ്യിത്ത് വീട്ടിൽ നിന്ന് പള്ളിയിലേക്ക് കൊണ്ടു പോകുന്നതിന് മുമ്പ് ദുആക്ക് വേണ്ടി പുറത്ത് വെക്കുമ്പോള്‍ ഏത് ദിശയിലേക്ക് വെക്കലാണ് കൂടുതല്‍ നല്ലത്? ഒന്നു വിശദീരിക്കാമോ?



മയ്യിത്തിനെ വലതു ഭാഗം ഖിബ്‍ലയുടെ ഭാഗത്തേക്ക് ചെരിച്ച് കിടത്തലാണ് ഏറ്റവും ഉത്തമം. അതിനു സാധിക്കാതെ വന്നാല്‍ മുഖവും കാല്‍പാദങ്ങളും ഖിബ്‍ലയുടെ ഭാഗത്തേക്കു വരുന്ന രീതിയില്‍ മലര്‍ത്തിക്കിടത്തണം. ഇങ്ങനെ കിടത്തുമ്പോള്‍ മുഖം ഖിബ്‍ലയിലേക്ക് നന്നായി മുന്നിടാന്‍ വേണ്ടി തല അല്പം ഉയര്‍ത്തലും സുന്നത്താണ്.

മയ്യിത്തിനെ ജനാസ നിസ്കാരത്തിനല്ലാത്തപ്പോഴെല്ലാം കിടത്തേണ്ട രീതിയാണത്. അതു തന്നെയാണ് മയ്യിത്തിനെ വീട്ടില്‍ നിന്നു പുറത്തിറക്കി പള്ളിയിലേക്ക് കൊണ്ടു പോകാന്നുതിനു മുമ്പ് ദുആ ചെയ്യുമ്പോഴും കിടത്തേണ്ടത്.

No comments:

Post a Comment