Sunday 22 March 2020

മാസ്ക് ധരിച്ച് നിസ്കരിച്ചാൽ സ്വഹീഹാവുമോ, സുജൂദിൽ മൂക്ക് മറകൂടാതെ വെക്കൽ വാജിബാണോ, സുജൂദിലെ അവയവങ്ങൾ വെക്കേണ്ട ക്രമം പറയാമോ, തർത്തീബൊഴിവാക്കൽ കറാഹത്താണോ?




നിസ്കാരം സ്വഹീഹാവും കാരണം മൂക്ക് വെക്കൽ തന്നെ നിർബന്ധമില്ല
(വെക്കാതിരിക്കൽ കറാഹത്താണ്). മറയില്ലാതെ വെക്കലോ സുന്നത്താണു താനും.അത് കൊണ്ട് മൂക്ക് മറച്ചാൽ ആ സുന്നത്ത് നഷ്ടപ്പെടും.

കൊറോണ പോലോത്ത മൂക്ക് മറക്കേണ്ട നിർബന്ധിത സാഹചര്യത്തിൽ
(ധരിക്കൽ അനിവാര്യമായവർക്ക് മാത്രം) സുന്നത്ത് നഷ്ടപ്പെടില്ല.

ആദ്യം രണ്ടുകാൽമുട്ടുകൾ ശേഷം രണ്ടു മുൻകൈകൾ, തുടർന്ന് നെറ്റിയും മൂക്കും ഒപ്പം എന്നതാണ് അവയവങ്ങൾ വെക്കലിലെ സുന്നത്തും തർതീബും. ഇതൊഴിവാക്കൽ കറാഹത്താണ്.


وسن (فى السجود وضع كل ركبة) على الأرض اولا  (ثم) بعد ذلك يسن وضع كل (يد) اي كف ثم (جبهة وانف )معا للإتباع
ويكره مخالفة الترتيب المذكور وعدم وضع الأنف (فتح الجواد  1/209 

(ووضع انف) اي على محل سجوده مكشوفا قوله (لخبر صحيح) لسنية وضع الأنف وهذا الخبر رواه أبو داود قال فى المغني وانما لم يجب وضع الأنف كالجبهة، مع ان خبر أمرت أن اسجد على سبعة أعظم ظاهره الوجوب،
  للأخبار الصحيحة المقتصرة على الجبهة قالو وتحمل أخبار الأنف على الندب (اعانة ١/٢٨١)

No comments:

Post a Comment