Thursday 19 March 2020

ഹിദായത്തുല്‍ അദ്കിയ ഇലാ ത്വരീഖതില്‍ ഔലിയ







അദ്കിയ ഒരു സൂഫീ കവിതയാണ്. മനുഷ്യ മനസ്സുകളെ തെറ്റുകളില്‍ നിന്നും മാറ്റി നിർത്തി യഥാര്‍ത്ഥ സത്യപാന്ഥാവിലേക്ക് കൈപിടിക്കാന്‍ അദ്കിയയിലെ ആശയങ്ങള്‍ ധാരാളമാണ്.

മനുഷ്യന്‍റെ ഭൗതികതയോടുള്ള  ആർത്തിയാണ്  അവന്‍റെ പ്രയാസങ്ങള്‍ക്കുള്ള പ്രധാന കാരണം.

ഭൗതികതയോടുള്ള വിരക്തി മനുഷ്യനെ സമാധാനത്തിലേക്ക് നയിക്കുന്നു.

യഥാര്‍ത്ഥ മാർഗ്ഗം അത് ശരീഅത്ത് , ഹഖീഖത്ത് , ത്വരീഖത്ത് എന്നിവ കൂടിച്ചേര്‍ന്നതാണ്. മൂന്നും പരസ്പര പൂരകങ്ങള്‍, ഒന്ന് ഒഴിച്ചു നിർത്തിയാൽ യഥാര്‍ത്ഥ മാർഗ്ഗം കരഗതമാക്കാന്‍ കഴിയില്ല.
ശരീഅത്ത് ഒരു കപ്പലായും ത്വരീഖത്ത് ഒരു കടലായും ഹഖീഖത്ത് രത്നമായും സൈനുദ്ദീന്‍ മഖ്ദൂം ഉദാഹരിക്കുന്നുണ്ട്.

ശരീഅത്താകുന്നകപ്പലില്‍സഞ്ചരിച്ച് ത്വരീഖതാകുന്ന കടലിലൂടെ ഹഖീഖത്താകുന്ന മുത്ത് കരസ്ഥമാക്കാം

മത നിയമങ്ങള്‍ മുറുകെ പിടിച്ച് നന്മ ഉള്‍ക്കൊള്ളുകയും തിന്മ
നിരാകരിക്കുകയും ചെയ്യണമെന്നാണ് ശരീഅത്ത് അനുശാസിക്കുന്നത്.

ആഗ്രഹങ്ങളില്‍ നിന്ന് മുക്തിനേടി ആത്മനിയന്ത്രണം കൈവരിച്ച് അല്ലാഹുവിലേക്ക് അടുക്കുക എന്നതാണ് ത്വരീഖത്ത് . ഹഖീഖത്
ലക്ഷ്യപ്രാപ്തിയാണ്.

അദ്കിയ മനുഷ്യനുണ്ടാകേണ്ടുന്ന ഒന്പതു ഗുണങ്ങളെ എടുത്തു പറയുന്നു ണ്ട്. ഓരോ അധ്യായങ്ങളും ഈ ഗുണങ്ങള്‍ക്കനുസരിച്ചാണ്ക്രമീകരിച്ചിരിക്കുന്നത്.

അനുതാപം, സംതൃപ്തി, പരിത്യാഗം ,മതവിജ്ഞാനം, നബിചര്യയുടെ കര്‍ശനമായ അനുധാവനം, ആത്മാര്‍ത്ഥത, ഏകാന്ത ജീവിതം,
കൃത്യനിഷ്ഠമായ പ്രാര്‍ത്ഥന, ശേഷം ഭക്ഷണം കഴിക്കുമ്പോഴുള്ള  മര്യാദകളും വിവരിക്കുന്നു.
ഇന്ത്യക്കു പുറമേ വിദേശരാജ്യങ്ങളിലും വിശ്വപ്രസിദ്ധമാണ് ഈ ഗ്രന്ഥം.

മഹത്തുക്കളായ പണ്ഡിതരും മുതഅല്ലിമുകളും ഇന്നും ഓതിപ്പോരുന്ന കിതാബായി മാറാന്‍ അദ്കിയക്കായി എന്നതു തന്നെ ആ ഗ്രന്ഥത്തിന്‍റെ മഹത്വം അറിയിക്കുന്നു.

ഈ കൃതിക്ക് മുഹമ്മദ് നവവി സലാസിമുല്‍ ഫുളലാഅ് എന്ന പേരില്‍ വ്യാഖ്യാനമെഴുതിയിട്ടുണ്ട്.

ദിംയാത്വിലെ അബൂബക്കര്‍ ഷാ എഴുതിയ കിഫായതുല്‍ അത്ഖിയ ഇതിന്‍റെ മറ്റൊരു വ്യാഖ്യാനമാണ്.

രണ്ടും ഈജിപ്തില്‍ നിന്ന് പലതവണ പ്രസിദ്ധീകരിച്ചി ട്ടുണ്ട്.

മസ്ലകുല്‍ അത്ഖിയാഅ് എന്ന പേരില്‍ പുത്രനായ അബ്ദുല്‍ അസീസുല്‍ മഅ്ബരി ഒരു വ്യാഖ്യാനഗ്രന്ഥമെഴുതിയിട്ടുണ്ട്.

ഇര്‍ശാദുല്‍ അലിബ്ബാഅ് എന്ന പേരില്‍ അതിന്നൊരു സംഗ്രഹവും അദ്ദേഹം എഴുതിട്ടുണ്ട് .


അദ്കിയ പരിഭാഷ

أَلْحمَدُْ للَِهِّ المْوُفَقِِّ للِعْلُىَ
حَمدًْا يوُاَفيِ برَِّه المْتُكََامِلا

ഉന്നത സ്ഥാനം നേടാൻ തൗഫീഖ് നൽകിയ അല്ലാഹുവിന് അവന്റെ പൂർണ്ണമായ ഔദാര്യത്തിന് അനുയോജ്യമായ സ്തുതികളർപ്പിക്കുന്നു .



ثُمَ الصَّلاَة علَىَ الرَسُّولِ المْصُْطَفَى
وَالْآلِ مَعْ صَحبٍْ وَتَبُاّعٍ وِلَا

പിന്നെ ആദരവോട് കൂടിയ അനുഗ്രഹം സൃഷ്ടികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട നബി (സ) യിലും കുടുംബത്തിലും സ്വഹാബാക്കളിലും പിൻഗാമികളിലും എപ്പോഴും ഉണ്ടാവട്ടെ!!!  



تقَْوىَ الِإلهَِ مَدَار كلُِّ سَعاَدَةٍ
وَتبِاَعُ أَهْوىَ رَأْسُ شرَِّحَباَئلِاَ

അല്ലാഹുവിന് തഖ് വ ചെയ്യൽ എല്ലാ വിജയത്തിന്റെയും നിദാനമാണ്. ദേഹേഛകളെ പിന്തുടരൽ പിശാചിന്റെ കെണി വലകളിൽ മുഖ്യവുമാണ്.


إِنَّ الطَّرِ يقَ شرَِيعةَ وَطَرِ يقَةٌ
وَحَقيِقَة فاَسْمعَْ لهَاَ مَا مثُلِّاَ

നിശ്ചയം, അല്ലാഹുവിലേക്ക് ചേരാനുള്ള മാർഗ്ഗം ശരീഅത്ത് , ത്വരീഖത്ത് , ഹഖീഖത്ത് എന്നിവയാണ്. അതിന്റെ ഉദാഹരണങ്ങൾ ശ്രദ്ധിക്കുക.

فشَرَِيعةَ كَسَفيِنةٍَ وَطَرِ يقَةٌ
كَالبْحَْرِ ثُمَ حَقيِقَة دُرّغٌلَاَ

അപ്പോൾ ശരീഅത്ത് കപ്പൽ പോലെയും ത്വരീഖത്ത് സമുദ്രം പോലെയും ഹഖീഖത്ത് അതിൽ നിന്ന് മുങ്ങിയെടുക്കുന്ന വിലമതിക്കാൻ കഴിയാത്ത മുത്ത് പോലെയുമാണ് .


فشَرَِيعةَ أَخْذٌبدِِينِ الْخاَلقٌِِ
وَقيِاَمهُ باِلْأَمْرِوَالنَّهْيِ انْجلَاَ

ശരീഅത്ത് എന്നാൽ സ്രഷ്ടാവായ അല്ലാഹുവിന്റെ മതത്തെ മുറുകെ പിടിക്കലും അവന്റെ വ്യക്തമായ കൽപ്പനകളും വിരോധനകളും പാലിക്കലുമാണ്.

وَطَرِ يقَة أَخْذٌبأَِحْوطََ كَالوْرََعْ
وَعَزِيمةٍَ كرَِياَضَةٍ متُبَتَلِّاَ

ത്വരീഖത്ത് എന്നാൽ أَحْوَطْ (അഹ് വത്ത്) കൊണ്ടും  عَزِيمَةْ (അസീമത്ത്) കൊണ്ടും പിടിക്കലാണ്. أَحْوَطْ വറഅ പോലെയും  عَزِيمَةْ അല്ലാഹുവിലേക്ക് മുറിഞ്ഞ് ചേർന്ന രിയാള പോലെയുമാണ് .


وَحَقيِقَة لوَصُُولهُ للِْمقَْصِدِْ
وَمشَُاهدٌَ نوُر التَجّلَيِّ باِنْجلِاَ

ഹഖീഖത്ത് എന്നാൽ അല്ലാഹുവിന്റെ മാർഗ്ഗത്തിൽ പ്രവേശിക്കുന്നവൻ അവന്റെ ലക്ഷ്യസ്ഥാനത്തെത്തലും അല്ലാഹുവിന്റെ "നൂറുത്തജല്ലി" വ്യക്തമായി ദർശിക്കലുമാണ്.


مَنْ رَامَ دُرًّا للِسَّفيِنةَِ يرَكَْبُ
وَ يغَوُصُ بَحرْاً ثُمَ دُرًّا حَصَّلاَ

വല്ലവനും മുത്ത് കരസ്ഥമാക്കാൻ ഉദ്ദേശിച്ചാൽ അവൻ കപ്പലിൽ കയറുകയും സമുദ്രത്തിൽ മുങ്ങുകയും ചെയ്ത് ശേഷം മുത്ത് കരസ്ഥമാക്കുകയും വേണം.


وكَذََا الطَّرِ يقَة وَالْحقَيِقَة ياَ أَخِي
مِنْ غيَْرِ فعِْلِ شرَِيعةٍَ لنَْ تَحصُْلاَ

എന്റെ സഹോദരാ, ഇപ്രകാരം ശരീഅത്ത് അനുഷ്ഠിക്കൽ കൂടാതെ ഒരിക്കലും ത്വരീഖത്തും ഹഖീഖത്തും കരസ്ഥമാക്കാൻ സാധ്യമല്ല .


فعَلَيَهِْ تزَْ ييِنٌ لظَِاهِرِهِ الْجلَيِ
بشِرَِيعةٍَ ليِنَوُرَ قلَبٌْ مُجتْلَاَ

وَتزَوُلَ عَنهْ ظُلمْةَ كيَْ يمُكْنِاَ
لطَِرِ يقَةٍ فيِ قلَبْهِِ أَنْ تنَْزِلَا

അവന്റെ ഹൃദയത്തിൽ ത്വരീഖത്ത് ഇറങ്ങൽ സാധ്യമാവുക വഴി ഹൃദയത്തിൽ നിന്ന് പാപങ്ങളുടെ ഇരുൾ നീങ്ങാനും അല്ലാഹുവിന്റെ നോട്ട സ്ഥലമായ ഹൃദയം പ്രകാശിക്കാനും ശരീഅത്ത് കൊണ്ട്

അവന്റെ ബാഹ്യത്തെ അലങ്കരിക്കൽ നിർബന്ധമാണ്.



وَلكُِلِّ وَاحِدِهِمْ طَرِ يقٌ مِنْ طُرقُْ
يَختْاَرهُ فيَكَُونُ مِنْ ذَا وَاصِلاَ

ശൈഖുമാരിൽ നിന്ന് ഓരോരുത്തർക്കും അല്ലാഹുവിലേക്ക് ചേരാനുള്ള വഴികളിൽ നിന്ന് അവർ തെരഞ്ഞെടുക്കുന്ന ചില പ്രത്യേക വഴികളുണ്ട്. ആ വഴികളിലൂടെ അവർ അല്ലാഹുവിലേക്ക് ചേരുന്നതാണ്.



كَجلُوُسِهِ بيَنَْ الْأَناَمِ مرَُبيِّاً
وكََكَثْرةَِ الْأَوْرَادِ كَالصَّوْمِ الصَّلاَ

അല്ലാഹുവിലേക്ക്‌ ചേരാനുള്ള വഴികൾ:- ആരാധനയും സത്സ്വഭാവവും പഠിപ്പിക്കുന്നവരായി ജനങ്ങൾക്കിടയിൽ കഴിയുക, നോമ്പ് നിസ്കാരം തുടങ്ങിയ ചിട്ടകൾ വർദ്ധിപ്പിക്കുക.



وَكَخدِْمَةٍ للِنَاّسِ وَالْحمَلِْ الْحطََبْ
لتصَِدَُقّ بمِحصََُلّ متمَُوَلَّاَ

ജനങ്ങൾക്ക് സേവനം ചെയ്യുക,കിട്ടുന്ന സമ്പാദ്യം ധർമ്മം ചെയ്യാൻ വേണ്ടി വിറക് വെട്ടി അങ്ങാടിയിൽ കൊണ്ടുപോയി വിൽക്കുക, പോലെയുള്ളവകളാണ് .


مَنْ رَام أَنْ يسَْلكَُ طَرِ يقَ الْأَوْليِاَ
فلَيْحَْفَظَنْ هذَِي الوْصََياَ عاَمِلاَ

ഔലിയാക്കളുടെ വഴിയിൽ പ്രവേശിക്കാൻ ആരെങ്കിലും ഉദ്ദേശിക്കുന്നുവെങ്കിൽ താഴെ പറയുന്ന വസ്വിയ്യത്തുകൾ അവൻ തീർച്ചയായും സൂക്ഷിച്ച് കൊള്ളട്ടെ 



منها التوبة - പശ്ചാത്താപം

اطُْلبُْ مَتاَباً باِلنَدَّامَةِ مقُْلعِاً
وَبعِزَمِْ ترَْكِ الذَّنْبِ فيِمَا اسْتقَْبلَاَ

وَبرَاَئةٍَ مِنْ كلُِّ حَقِّ الْآدَم
وَلهِذَِهِ الْأَرْكَانِ فاَرْعَ وكَمَِلّاَ

ചെയ്ത പാപത്തിൽ ഖേദിക്കുക,ദോശങ്ങളിൽ നിന്ന് വിരമിക്കുക,ഭാവിയിൽ പാപം ഉപേക്ഷിക്കുമെന്ന് ദൃഢ പ്രതിജ്ഞ ചെയ്യുക, ജനങ്ങളുമായുള്ള ബാധ്യതകളിൽ നിന്ന് ഒഴിവാകുക ഈ നിബന്ധനകൾ പാലിച്ചു കൊണ്ട് നീ തൗബ ചെയ്യുക.  

وَقهِْ دَوَامًا باِلمْحُاَسَبةَِ الَتِّي
تنَْهاَكَ تقَْصِيراً جَرَى وَتسََاهلُاَ

വന്നു പോയ അശ്രദ്ധയെ തൊട്ടും വീഴ്ചയെ തൊട്ടും നിന്നെ തടയുന്ന ശാരീരിക വിചാരണയിലൂടെ നിരന്തരം തൗബയെ നീ കാത്ത് സൂക്ഷിക്കുക.

وَبِحفِْظِ عيَنٍْ وَاللسَِّانِ وَسَائرِِالْ
أَعْضَاجَمِيعاً فاَجْهَدَنْ لَا تكَْسَلاَ

കണ്ണ്,നാവ് തുടങ്ങി എല്ലാ അവയവങ്ങളെയും തിന്മയെ തൊട്ടു സൂക്ഷിച്ച് കൊണ്ടും (തൗബയെ നീ കാത്ത് സൂക്ഷിക്കുക). അവയവങ്ങളെ സൂക്ഷിക്കുന്ന കാര്യത്തിൽ മടി കൂടാതെ നന്നായി പരിശ്രമിക്കുക.


فاَلتَوّْبُ مِفْتاَحٌ لكُِلِّ إطَاعةٍَ
وَأَسَاسُ كلُِّ الْخيَْرِأَجْمعََ أَشْملَاَ

കാരണം, തൗബ എല്ലാ ആരാധനകളുടെയും താക്കോലും എല്ലാ മുഴുവൻ നന്മകളുടെയും അടിത്തറയുമാണ്.

فإَِنِ ابْتلُيِتَ بغِفَْلةٍَأَوْ صُحبْةٍَ
فيِ مَجلْسٍِ فتَدََاركََنَّ مهُرَوِْلَا

അശ്രദ്ധ കൊണ്ടോ സഹവാസം കൊണ്ടോ വല്ല സദസ്സുകളിലും നിന്നെ പരീക്ഷിക്കപ്പെട്ടാൽ (തൗബക്ക് വിരുദ്ധമായത് വല്ലതും നിന്നിൽ നിന്ന് സംഭവിച്ചാൽ) ആ വീഴ്ചയെ ഉടൻ തന്നെ നീ പരിഹരിക്കുക.


ومنها القناعة - കുറഞ്ഞത് കൊണ്ട് തൃപ്തിപ്പെടൽ 

وَاقنْعَْ بتِرَْكِ المْشُْتهََى وَالفَْاخِرِ
مِنْ مَطْعمٍَ وَمَلاَبسٍِ وَمَناَزِلَا

ഭക്ഷണം,വസ്ത്രം,പാർപ്പിടം എന്നിവയിൽ നിന്ന് ശരീരം ആഗ്രഹിക്കുന്നതിനെയും ആർഭാടത്തെയും ഉപേക്ഷിക്കുക വഴി കുറഞ്ഞത് കൊണ്ട് നീ തൃപ്തിപ്പെടുക.

من يطلبن ما ليس يعنيه فقد
فاَتَ الَذِّي يعَْنيِهِ مِنْ غيَْرِ ائْتلِاَ

തീർച്ചയായും ഒരാൾ ആവശ്യമില്ലാത്തതിനെ തേടിയാൽ ആവശ്യമുള്ളത് അവനിൽ നിന്നുള്ള വീഴ്ച കൂടാതെ തന്നെ നഷ്ടപ്പെടുന്നതാണ്.


ومنها الزهد - പരിത്യാഗം

وَازْهدَْ وَذَا فقَْدٌ عِلاَقةَ قلَبْكَِا
باِلمْاَلِ لَا فقَْدٌ لهَ تكَُ اعَْقَلاَ

നീ പ്രപഞ്ച ത്യാഗിയാവണം. പ്രപഞ്ചത്യാഗം എന്നാൽ ധനത്തോട് നിന്റെ ഹൃദയത്തിന്റെ ബന്ധം ഇല്ലാതിരിക്കലാണ്. അല്ലാതെ ധനം ഇല്ലാതിരിക്കലല്ല, അപ്പോൾ നീ വലിയ ബുദ്ധിമാനാവും.. 

وَالزُهّْدُ أَحْسَنُ مَنصِْبٍ بعَْدَ التُقَّى
وَبهِِ ينُاَلُ مَقَام أَرْباَبِ العْلُاَ

സുഹ്ദ് (പ്രപഞ്ചത്യാഗം) തഖ്വയുടെ ശേഷമുള്ള സ്ഥാനങ്ങളിൽ നിന്ന് ഏറ്റവും ശ്രേഷ്ഠമായതാണ്.അതിലൂടെ ഉന്നത സ്ഥാനം നേടിയവരുടെ സ്ഥാനം നേടാൻ കഴിയും.

وَمُحبُِّ دُنْياَ قاَئلٌِ أَينَْ الطَّرِ يقْ
أَينَْ الْخلَاَصُ كمَسُْكِرٍ شرَِبَ الطِّلاَ

കള്ള് കുടിച്ച് ലഹരി ബാധിച്ചവൻ പറയുന്നത് പോലെ ദുനിയാവിനെ സ്നേഹിക്കുന്നവൻ പറയും,വഴിയെവിടെ ? രക്ഷയെവിടെ ? എന്ന്.

وَاتْركُْ مِنَ الْأَزْوَاجِ مَنْ مَا سَاعدََتْ
فيِ طَاعةٍَ وَاخْترَْعزُوُباً فاَضِلاَ

അല്ലാഹുവിനെ വഴിപ്പെടുന്നതിൽ നിന്നെ സഹായിക്കാത്ത ഭാര്യമാരെ നീ ഉപേക്ഷിക്കുക.ശ്രേഷ്ടമായ അവിവാഹിതത്വം നീ തെരഞ്ഞെടുക്കുക..

لسَِلاَمَةِ الدُّنْياَ خِصَالٌ أَرْبعٌَ
غَفْرلٌِجهَْلِ القَْوْمِ مَنعْكَُ تَجهَْلاَ

ദുനിയാവിന്റെ ആപത്തുകളിൽ നിന്ന് രക്ഷപ്പെടാൻ 4 കാര്യങ്ങൾ ശ്രദ്ധിക്കണം.1. ജനങ്ങൾ വിവരക്കേട് കാരണം നിന്നെ ഉപദ്രവിച്ചാൽ അവർക്ക് മാപ്പ് നൽകുക 2.നീ വിവരക്കേട് കാണിക്കാതിരിക്കുക

وَتكَُونُ مِنْ سَيبِْ الْأَناَسيِ آيسًِا
وَلسَِيبِْ نفَْسِكَ للِأَْناَسيِ باَذِلَا

3.ജനങ്ങളുടെ ദാനം നീ ആഗ്രഹിക്കാതിരിക്കുക,4.നീ ജനങ്ങൾക്ക് ദാനം
ചെയ്യുക.


ومنها تعلم العلم الشرعي - മത വിദ്യ അഭ്യസിക്കൽ


وَتعَلََمّنَْ عِلمْاً يصَُحِّحُ طَاعةًَ
وَعَقيِدَة وَمزُكَيَِّ القَْلبِْ اصْقُلاَ

ആരാധനയെ നന്നാക്കുന്ന ഇൽമും (ഫിഖ്ഹ്),വിശ്വാസം ശരിപ്പെടുത്തുന്ന ഇൽമും (അഖീദ),ഹൃദയം സംസ്കരിക്കുന്ന ഇൽമും (തസ്വവ്വുഫ്) നീ അഭ്യസിക്കുക.ഇൽമ് കൊണ്ട് ഹൃദയത്തെ എല്ലാ മാലിന്യങ്ങളിൽ നിന്നും ശുദ്ധിയാക്കുക.

هذَِى الثَلّاَثةَ فرَضُْ عيَنٍْ فاَعْرِفنَْ
وَاعْملَْ بِهاَ تَحصُْلْ نَجاَةٌ وَاعْتلِاَ

ഫിഖ്ഹ്,അഖീദ,തസ്വവ്വുഫ് ഇവ മൂന്നും പഠിക്കലും അതനുസരിച്ച് അമൽ ചെയ്യലും എല്ലാവർക്കും നിർബ്ബന്ധമാണ് (ഫർള് ഐൻ),എന്നാൽ പരലോകത്ത് രക്ഷയും ഉയർച്ചയും കരസ്ഥമാകും .


ومنها المحافظة علي السنن - സുന്നത്തുകളുടെ മേൽ സൂക്ഷിക്കൽ


حاَفظِْ علَىَ سُننٍَ وَآدَابٍ أَتتَْ
مَأْثوُرَة عَنْ خيَْرِ مَنْ جاَ مرُْسَلاَ

മുർസലുകളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠരായി വന്ന നബി(സ)യെ തൊട്ട് ഉദ്ദരിക്കപ്പെട്ട സുന്നത്തുകളും ആദാബുകളും നീ കാത്ത് സൂക്ഷിക്കുക .

إِنَّ التَصَّوُّفَ كَلُهّ لهَوُ الأَدَبْ
وَمِنَ العْوَاَرِفِ فاَطْلبُنَهْ وَعَوِّلَا

നിശ്ചയം തസ്വവ്വുഫ് പൂർണ്ണമായും അദബ് തന്നെയാണ്, ശൈഖ് സുഹ്റവർദീ (റ)ന്റെ അവാരിഫുൽ മആരിഫ് എന്ന ഗ്രന്ഥത്തിൽ നിന്ന് നീ അദബ് തേടുകയും അദബിനെ കുറിച്ച് അറിയാൻ ആ ഗ്രന്ഥത്തെ അവലംബിക്കുകയും ചെയ്യുക.

إِذْلَا دَليِلَ علَىَ الطَّرِ يقِ إلىَ الِإلهْ
إِلَّا متُاَبعَةَ الرَسُّولِ المْكُْمِلاَ

കാരണം, പരിപൂർണ്ണരായ റസൂൽ (സ)യെ അവിടുത്തെ അവസ്ഥയിലും പ്രവൃത്തിയിലും വാക്കിലും പിന്തുടരലല്ലാതെ അല്ലാഹുവിലേക്ക് ചേരാനുള്ള വഴിയിലേക്ക് ഒരു മാർഗദർശനവുമില്ല .

فيِ حاَلهِِ وَفعَاَلهِِ وَمَقَالهِِ
فتَتَبََعّنََّ وَتاَبعِنَْ لَاتعَْدِلَا

(അവസ്ഥ,പ്രവൃത്തി ,വാക്ക്) എന്നിവ ചികഞ്ഞന്വേഷിക്കുകയും അവയോട് പിന്തുടരുകയും ചെയ്യുക.അവയെ തൊട്ട് നീ വ്യതിചലിച്ചു പോകരുത് .

وَطَرِ يقُ كلُِّ مَشَايٍِخ قدَْ قيُدَِّتْ
بكِتِاَبِ رَبيِّ وَالْحدَِيثِ تأََصَّلاَ

എല്ലാ ശൈഖുമാരുടെയും അല്ലാഹുവിലേക്ക് ചേരാനുള്ള വഴികൾ അടിസ്ഥാനതത്വമായി ഖുർആനിനോടും, ഹദീസിനോടും ബന്ധിക്കപ്പെട്ടിരിക്കുന്നു.


طَالعِْ رِياَضُ الصَّالِحيِنَ وَأَحْكِمنَْ
مَا فيِهِ تظَْفَر باِلسَّعاَدَةِ وَاعْملَاَ

ഇമാം നവവി(റ)വിന്റെ രിയാളുസ്സ്വാലിഹീൻ എന്ന ഗ്രന്ഥം നീ പാരായണം ചെയ്യുകയും അതിലുളള കാര്യങ്ങൾ നന്നായി ഗ്രഹിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക. എന്നാൽ നിനക്ക് ശാശ്വത വിജയം കൈവരിക്കാം ...


وَاهْتمََ باِلفَْرضِْ الَذِّي لَا يقُْربَُ
مِنْ ذِي العْطََاءِ بمِثِلِْ ذَلكَِ أَكْملَاَ


(ആരാധനകളിൽ നിന്ന്) ഫർള് പോലെയുള്ള മറ്റൊന്ന് കൊണ്ട് അല്ലാഹുവിലേക്ക് അടുക്കുക. സാധ്യമല്ലാത്തതായ ഫർളുകളെ (സുന്നത്തുകളേക്കാൾ) പൂർണ്ണമായ ഗൗനിക്കൽ നീ ഗൗനിക്കുക...

مَازَالَ عَبدِْي باِلنَوّاَفلِِ يقَْربُُ
حَتَىّ أَكُونَ لهَ يدًَا وَالْأَرْجلُاَ

وَالسَّمْعَ مِنهْ ثُمَ عَينْاً باَصرِةَ
أَيْ مِثلَْ ذَلكَِ فيِ المْطََالبِِ هرَوَْلَا


(ഖുദ്സിയ്യായ ഹദീസിൽ വന്നിരിക്കുന്നു) തന്റെ അടിമയുടെ കൈയും കാലും കാതും കണ്ണും ഞാനാകുന്നത് വരെ എന്റെ അടിമ സുന്നത്തുകൾ കൊണ്ട് എന്നോട് അടുത്തു കൊണ്ടേയിരിക്കും...അതായത് ഈ അംഗങ്ങളെ പോലെ അല്ലാഹു തന്റെ ഉദ്ദേശങ്ങൾ പെട്ടന്ന് പൂർത്തീകരിച്ചു കൊടുക്കുന്നതാണ് .


ومنها التوكل - അല്ലാഹുവിലേക്ക് പരമേല്പിക്കൽ

وَتوَكََّلنَْ متُجََرِدًّا فيِ رِزْقكَِ

ثقَِة بوِعَْدِ الرَبِّّ أَكْرمََ مفُْضِلاَ


ഔദാര്യവാനും ഗുണവാനുമായ അല്ലാഹുവിന്റെ വാഗ്ദാനത്തെ മുറുകെ പിടിച്ചത് കാരണം ഭാര്യ സന്താനങ്ങളെ തൊട്ട് തനിച്ചവനായി നിന്റെ ആഹാരത്തിന്റെ കാര്യം അല്ലാഹുവിന്റെ മേൽ ഭരമേൽപ്പിക്കുക... 

اما المعيل  فلا يجوز قعوده
عَنْ مَكْسَبٍ لعِيِاَلهِِ متُوَكَّلِاَ

എന്നാൽ കുടുംബമുള്ളവൻ തന്റെ കുടുംബത്തിന് വേണ്ടി ജോലി ചെയ്യാതെ തവക്കുലാക്കി ഇരിക്കൽ അനുവദനീയമല്ല.

لَاتبَْذُلنَْ للِنَاّسِ عِرْضَكَ طَامِعاً
فيِ مَالهِمِْ أَوْ جاَهِهِمْ متُذََللِّاَ


ജനങ്ങളുടെ സമ്പാദ്യത്തിലും സ്ഥാനത്തിലും നോട്ടം വെച്ച് നിന്റെ മാനത്തെ ജനങ്ങൾക്ക് മുന്നിൽ നീ നിന്ദ്യമാക്കരുത്.


و منها الاخلاص - നിഷ്കളങ്കത

أَخْلصِْ وَذَا أَنْ لَا ترُِيدَ بطَِاعةٍَ

إِلَّا التَقَّرُبَّ مِنْ إلهَكَِ ذِي الكِْلاَ


നീ ഇഖ്ലാസുളളവനാകുക.ഇഖ്ലാസ് എന്നാൽ സംരക്ഷകനായ അല്ലാഹുവിനോടുള്ള  സാമീപ്യമല്ലാതെ മറ്റൊന്നും ഇബാദത്ത് കൊണ്ട് ഉദ്ദേശിക്കാതിരിക്കലാണ്...

لَاتقَْصِدَنْ مَعهَ إلىَ عَرَضِ الدُّنىَ
كَثنَاَئِهمِْ أَوْ نَحوِْ ذَاكَ توَصَُّلاَ

ഇബാദത്ത് കൊണ്ട് അല്ലാഹുവിനോടുള്ള  സാമീപ്യത്തെ ഉദ്ദേശിക്കലോടൊപ്പം  ജനപ്രശംസ പോലെയുള്ള ഐഹിക നേട്ടങ്ങളിലേക്ക് ചേരലിനെ ഒരിക്കലും നീ ഉദ്ദേശിക്കരുത് .

وَاحْذَرْرِياَء مُحبْطًِا لعِبِاَدَةٍ
وَانظُْرِإْلىَ نظَْرِ العْلَيِمِ فتَكَْملُاَ


ഇബാദത്തിനെ  പൊളിച്ചു കളയുന്ന ലോക മാന്യത്തെ നീ സൂക്ഷിക്കുക,എല്ലാം അറിയുന്ന നിന്റെ റബ്ബിന്റെ നോട്ടത്തെ നീ സൂക്ഷിക്കുക.. എന്നാൽ നീ പൂർണ്ണത പ്രാപിച്ചവനാകും ...

لَاتظُْهِرنََّ فضَِيلةَ كيَْ تعُْتقََدْ
لَاتبُْرِزَنَّ ليِنُكِْروُكَ رَذَائلِاَ


നീ ബഹുമാന്യനാണെന്ന് വിശ്വസിക്കപ്പെടാൻ വേണ്ടി നിന്റെ സത്ഗുണങ്ങളെ ഒരിക്കലും നീ വെളിവാക്കരുത്, നിന്നെ ജനങ്ങൾ ആക്ഷേപിക്കാൻ വേണ്ടി നിന്റെ ദുർഗുണങ്ങൾ നീ വെളിവാക്കുകയും അരുത്...

إِيماَنُ مرَْءٍلَايكَُونُ تكََامَلاَ
حَتَىّ يرَلَا ناَسًا بإِِبلٍْ مثُلِّاَ

ജനങ്ങളെ ഒട്ടകത്തിന് തുല്യമായി കാണുന്നത് വരെ ഒരു മനുഷ്യന്റെയും ഈമാൻ പരിപൂർണ്ണമാവുകയില്ല. (തന്റെ ഇബാദത്തുകൾ ഒട്ടകം കാണുന്നതും മനുഷ്യൻ കാണുന്നതും തുല്യമായി കാണുന്നത് വരെ ഒരു മനുഷ്യന്റെയും ഇഖ്ലാസ് പരിപൂർണ്ണമാവുകയില്ല).

فيَكَُونُ مَدْحُهمُْ وَذَمُّهمُُ سَواَ
لمَْ يَخشَْ لوَْمَة لَائِمٍ فيِ ذِي العْلُاَ

അപ്പോൾ ജനങ്ങളുടെ സ്തുതികളും ആക്ഷേപങ്ങളും പരിപൂർണ്ണ ഇഖ്ലാസുള്ളവന് സമമായിരിക്കും.ഉന്നത വിശേഷണങ്ങളുള്ള അല്ലാഹുവിന്റെ ദീനിന്റെ കാര്യത്തിൽ ഒരു ആക്ഷേപകന്റെ ആക്ഷേപവും അവൻ
ഭയപ്പെടുകയില്ല...


عمَلٌَ لأَِجلَِ النَاّسِ شرِْكٌ ترَكْهُُ
للِنَاّسِ ذَاكَ هوُ الريِّاَء سَبهَلْلَاَ

ജനങ്ങൾക്ക് വേണ്ടി അമൽ ചെയ്യൽ പരോക്ഷമായ ശിർക്കാണ്.എന്നാൽ ജനങ്ങൾക്ക് വേണ്ടി അമലിനെ ഉപേക്ഷിക്കൽ ലോകമാന്യം തന്നെയാണ്. ഇവനെ സബഹ് ലൽ എന്ന് പറയപ്പെടും (ദുനിയാവും ആഖിറവും നഷ്ടപ്പെട്ടവൻ).

لَاتطَْلبُنَْ عِندَْ المْهَُيمِْنِ مَنْزِلهَ
إِنْ كُنتَْ تطَْلبُُ عِندَْناَسٍ مَنْزِلَا

ومنها العزلة - ഏകാന്തവാസം

നിന്റെ അമല് കൊണ്ട് നീ ജനങ്ങളുടെ അടുത്ത് സ്ഥാനം തേടുന്നുവെങ്കിൽ എല്ലാ കാര്യങ്ങളും സൂക്ഷ്മമായി അറിയുന്ന അല്ലാഹുവിന്റെയടുത്ത് നീ സ്ഥാനം തേടേണ്ടതില്ല.



لَا تصَْحبَنَْ مَنْ كَانَ أَهْلَ بطََالةٍَ
وَتسََاهلٍُ فيِ الدِّينِ ذَاكَ هوُ البْلَاَ

ദീനിൽ അശ്രദ്ധവാനും അലസനുമായവനോട് നീ സഹവസിക്കരുത്. അവരോട് സഹവസിക്കൽ മഹാവിപത്താണ്.

وَالعْزُلْةَ الْأَوْلىَ إذَافسََدَالزَمَّنْ
أَوْخاَفَ مِنْ فتِنٍَ بدِِينٍ مبُتْلَىَ

കാലം ദുഷിക്കുകയോ ദീനിൽ സംഭവിക്കുന്ന ഫിത്നകളാലുള്ള പരീക്ഷണങ്ങളെ ഭയപ്പെടുകയോ ചെയ്താൽ ഏകാന്തവാസമാണ് ഉത്തമം.

كذََاِإذَا خاَفَ الوْقُوُعَ بشُِبْهةٍَ
أَوْفيِ حَرَامٍ أَوْلذِاَكَ ممُاَثلِاَ

ശുബ്ഹത്തിലോ (ഹറാമും ഹലാലും കലർന്നത്) ഹറാമിലോഅതുപോലെയു ള്ളതിലോ അകപ്പെടുമെന്ന് ഭയപ്പെട്ടാലും ഏകാന്തവാസമാണ് ഉത്തമം.

وَالِْإخْتلِاَطُ بنِاَسِناَ فيِ جُمعْهِِمْ
وَجَماَعةٍَ أَوْنَحوِْ ذَلكَِ فضُِّلاَ


ജുമുഅ: ജമാ അത്ത് പോലെയുള്ള ഗുണകരമായ കാര്യങ്ങളിൽ ജനങ്ങളുമായി കൂടിക്കലരൽ പുണ്യമാക്കപ്പെട്ടിരിക്കുന്നു.

هذََالمنَِْ باِلعْرُفِْ يقَْدِرُيأَْمرُُ
وَعَنِ المْنَاَكِرِقدَْنَهَى متُحََمِّلاَ

صَبْراًعلَىَ كلُِّ الْأَذَى لَايغَْلبُِ

فيِ ظَنهِِّ عِصْياَنهُ بِمحَاَفلِاَ


ബുദ്ധിമുട്ടുകൾ സഹിച്ചും ക്ഷമിച്ചും നന്മ കൽപ്പിക്കാനും തിന്മ വിരോധിക്കാനും സാധിക്കുന്നവനും സദസ്സുകളിൽ വെച്ച് തനിക്ക് വിപരീതം പ്രവർത്തിക്കുമെന്ന് ധാരണ വെക്കാത്തവനുമാണ് ജനങ്ങളുമായി കൂടിക്കലരൽ പുണ്യമാണെന്ന് പറഞ്ഞത്.

كَِنْ يقَُولُ البْعَْضُ مِنْ متُأََخِّرِى الْ
فضَُلاَءِعزُْلةَذَُا الزَمَّانِ مفَُضَّلاَ

എങ്കിലും, പിൻഗാമികളിൽ പെട്ട ചില മഹാന്മാർ ഈ കാലഘട്ടത്തിൽ ഏകാന്തവാസം ശ്രേഷ്ഠമായ അമലാണെന്ന് പറഞ്ഞിരിക്കുന്നു.


إِذْناَدِرٌحَقًّا خلُوُُّمَحاَفلٍُِ
عَنْ حَوْبةٍَ فاَنظُْرلْنِفَْسِكَ عاَقلِاَ

കാരണം, ഇക്കാലത്ത് സദസ്സുകൾ പാപമുക്തമാവൽ ഉറപ്പായും അപൂർവ്വമാണ്.അതിനാൽ നിന്റെ ശരീരത്തിന്റെ നന്മ ബുദ്ധിപൂർവ്വം നീ നോക്കേണ്ടതാണ്.

كلُُّ المْعَاَصيِ كَالريِّاَ وكََغيِبةٍَ
أَوْنَحوِْذَلكَِ باِخْتلِاَطِكَ حُصِّلاَ


ലോകമാന്യം,പരദൂഷണം പോലെയുള്ള സകല പാപങ്ങളും നിന്റെ സമ്പർക്കം
കാരണമായാണുണ്ടാകുന്നത്. 


ومنها حفظ الاوقات - സമയത്തെ സൂക്ഷിക്കൽ

وَاصْرِفْ إلىَ الطَّاعاَتِ وَقتْكََ كَلُهُّ
لَاتتَْركَُنْ وَقتْاً سُدًى متُسََاهِلاَ


നിന്റെ സമയം മുഴുവനും അല്ലാഹുവിന് വഴിപ്പെടുന്നതിലായി വിനിയോഗിക്കുക, അശ്രദ്ധവാനായി വെറുതെ ഒരു സമയവും നീ പാഴാക്കരുത്.


وَتصَِير أَوْقاَتُ المْبُاَحِ بنِيَِةٍّ
مَصْروُفةَ فيِ الْخيَْرِ فاَصْح بلِاَ ائْتلِاَ

നിയ്യത്ത് നന്നാക്കലിലൂടെ അനുവദനീയ സമയങ്ങൾ നന്മയിൽ വിനിയോഗിക്കപ്പെട്ടതായി പരിഗണിക്കപ്പെടും , അതിനാൽ നിയ്യത്ത് നന്നാക്കുന്നതിൽ ഒരു വീഴ്ചയും വരുത്താതെ നല്ലോണം ശ്രദ്ധിക്കണം.


وَزِّعْ بعِوَْنِ اللَهِّ وَقتْكََ وَاصْرِفنَْ
كلًُاّ بمِاَ هوُ لَائقٌِ متُبَتَلِّاَ

അല്ലാഹുവിന്റെ സഹായത്താൽ നിന്റെ സമയത്തെ നീ ഭാഗിക്കുക, അല്ലാഹുവിലേക്ക് നീ മുറിഞ്ഞ് ചേർന്നവനായി ഓരോ സമയത്തിനോടും  യോജിച്ച അമല് കൊണ്ട്  എല്ലാ സമയത്തെയും തീർച്ചയായും നീ തിരിക്കുകയും ചെയ്യുക.

فإَِذَا بدََا فَجرْ فصََلِّ تَخشَُّعاً
متُدََبرِّاً لقِرِاَئةٍَ وَمكَُمِلّاَ


അങ്ങനെ , പ്രഭാതം വെളിവായാൽ ഭയ ഭക്തിയുള്ളവനായി ഓതുന്നതിന്റെ അർത്ഥം ചിന്തിച്ച് മുഴുവൻ നിബന്ധനകളെയും പരിപൂർണ്ണമായി പാലിച്ച് നീ നിസ്കരിക്കുക.


وَاجْهَدْ لتِحُْضرِ فيِ صَلاَتكَِ قلَبْكََا
جَهْدًابلَيِغاًكيَْ تنَاَلَ فضََائلِاَ

കൂടുതൽ പോരിഷ കരസ്ഥമാക്കാൻ വേണ്ടി നിസ്കാരത്തിൽ ഹൃദയസാന്നിധ്യം ഉണ്ടാക്കാൻ നീ അങ്ങേയറ്റം പരിശ്രമിക്കുക.


لَا تنَسَْ أَنَّ اللهّٰ ناَظِرقُلَبْكَِا
وَحُضُورَه وَشهُوُدَه لكََ فاَيْجلَاَ

അല്ലാഹു നിന്റെ ഹൃദയത്തിലേക്ക് നോക്കുന്നവനാണെന്നതും നിന്റെയടുക്കൽ അവൻ ഹാജറാവുക (നിസ്കാരത്തിൽ) എന്നതും നിന്റെയടുക്കൽ അവൻ വെളിവാവുക എന്നതും നീ മറക്കരുത്. നീ
അല്ലാഹുവിനെ നല്ലവണ്ണം ഭയപ്പെടുക.

لآتتَْركَُنَّ جَماَعةَ قًدَْ فضُِّلتَْ
باِلسَّبعِْ وَالعْشِْرِينَ مِنْ فضَْلٍ علَاَ


ഉന്നതമായ ഇരുപത്തേഴ് പദവികൾ കൊണ്ട് ശ്രേഷ്ഠമാക്കപ്പെട്ട ജമാഅത്തിനെ ഒരിക്കലും നീ ഉപേക്ഷിക്കരുത്.

وَلمِ التعَلَُمّ إنْ تكَُنْ تتَسََاهلَُ
فيِ مِثلِْ هذََا الربِِّْح أَخْسرَاَجَْهَلاَ

നഷ്ടപ്പെട്ടവനും വിവരമില്ലാത്തവനുമായി ഇത്തരം ലാഭകരമായ കാര്യത്തിൽ അശ്രദ്ധ കാണിക്കുന്നവനാണെങ്കിൽ നീ എന്തിന് വേണ്ടിയാണ് ഇൽമ് പഠിക്കുന്നത്.

ثُمَ اشْتغَلِْ باِلوِْرْدِلَاتتَكََلَمّنَْ
مسُْتقَْبلِاًوَمرَُاقبِاًوَمهُلَلِّاً

بطَِرِ يقَةٍمَعْهوُدَةٍلمشََِائِِخ
لتِرَىَ بهِِ ناَرًاوَنوُرًاحاَصِلاً


പിന്നെ (സുബ്ഹി നിസ്കാരം കഴിഞ്ഞാൽ) ഖിബ് ലക്ക് മുന്നിട്ട് അല്ലാഹു ഹൃദയത്തിലേക്ക് നോക്കുന്നവനാണെന്ന ചിന്തയോടെ ലാഇലാഹ ഇല്ലല്ലാഹ് എന്ന ദിക്റ് ഉച്ചരിക്കുന്നവനായി ദിക്റ്- ദുആകളാലുള്ള വിർദുകളാൽ നീ ജോലിയാവണം,അതിനിടയിൽ നീ സംസാരിക്കരുത്.അഴുക്കിൽ
നിന്ന് ഹൃദയത്തെ മുക്തമാക്കുന്ന തീയിനെയും ഹൃദയം പ്രഭാപൂരിതമാക്കുന്ന നൂറി (പ്രകാശം) നെയും നീ കാണാൻ വേണ്ടി ആത്മീയ ഗുരുക്കന്മാരുടെ അടുക്കൽ അറിയപ്പെട്ട വഴിയനുസരിച്ചുള്ള തഹ് ലീൽ
ഉച്ചരിക്കുന്നവനായി (നീ വിർദ് കൊണ്ട് ജോലിയാവണം).

فيَضَِيئ وَجْه القَْلبِْ باِلنُوّرِالْجلَيِ

وَ يصَِيرمَُذْموُم الطَّباَئعِِ زَائلِاَ


അപ്പോൾ (ഹൃദയത്തിൽ ദിക്റിന്റെ നാറും നൂറും (പ്രകാശം) ഉണ്ടായാൽ) ഹൃദയം വ്യക്തമായ നൂറ് കൊണ്ട് പ്രകാശിക്കുകയും ആക്ഷേപാർഹമായ സ്വഭാവം നീങ്ങിയതുമാകുന്നതാണ്.

فتَصَِيرأَُهْلاًللِْمشَُاهدََةِ الَتِّي
هِيَ نعِْمَةعٌظُْمَى فصَرِْمتُأََهِّلاً


(ദിക്റിന്റെ നാർ കൊണ്ടും നൂറു കൊണ്ടും പ്രകാശിക്കുകയും ആക്ഷേപാർഹമായ സ്വഭാവം നീങ്ങുകയും ചെയ്താൽ) ഏറ്റവും വലിയ അനുഗ്രഹമായ മുശാഹദ (അല്ലാഹുവിനെ കാണുന്നത് പോലെ ഇബാദത്ത് ചെയ്യൽ) ക്ക് നീ അർഹനാവുന്നതാണ്, അത് കൊണ്ട് (ദിക്റിലൂടെയും തഹ്
ലീലിലൂടെയും) അതിന് നീ തയ്യാറായവനാവുക.


صلوة الاشراق

حَتَىّ إذَاشَمسٌْ بدََتْ كرَمَُيحِْناَ
صَلَىّ لِإِشْراَقٍ وَقرُآْناًتلَاَ

حِزْباًفأََكْثرَبَاِتعِّاَظٍ مَعْ أَدَبٍ

وَحُضُورِقلَبٍْ خاَشِعاً وَمرَُتلِّاَ


(അല്ലാഹുവിന്റെ വഴിയിൽ പ്രവേശിക്കുന്നവൻ സുബ്ഹി നിസ്കാര ശേഷം വിർദ് കൊണ്ട് ജോലിയായിക്കൊണ്ടേയിരിക്കണം) അങ്ങനെ സൂര്യൻ ഒരു കുന്തത്തിന്റെ അത്ര ഉയർന്നാൽ (ഏകദേശം 20 മിനിറ്റ്) ഇശ്റാഖിന്റെ രണ്ട് റക്അത്ത് സുന്നത്ത് നിസ്കരിക്കണം. (അതിൽ നിന്ന് വിരമിച്ച ശേഷം)
അവൻ ഖുർആൻ ഓതുകയും ചെയ്യണം. അതായത് ഒന്നോ ഒന്നിൽ കൂടുതലോ ഹിസ്ബ് ഖുർആനിന്റെ ഉപദേശം ഉൾക്കൊണ്ടവനായി അദബോടെയും ഹൃദയ സാന്നിധ്യത്തോടെയും ഭക്തിയുള്ളവനായും
ആയത്തുകൾ തർതീലാക്കുന്നവനായും നീ ഓതണം.

حِزْبْ -സാധാരണ ഒരു മനുഷ്യൻ ഓതിക്കൊ ണ്ടിരിക്കുന്നത്/ഒരു ജുസ്ഇന്റെ പകുതി ..

تَرْتِيلٍ -തജ് വീദിന്റെ നിയമങ്ങളനുസരിച്ച് ഓരോ അക്ഷരവും അതിന്റെ മഖ്റജിൽ നിന്ന് പുറപ്പെടീച്ച് വ്യക്തമായി ഓതുക.

وَدَوَاءقُلَبٍْ خَمسَْة فتَلِاَوَةٌ
بتِدََبُرِّ المْعَْنىَ وَللِبْطَْنِ الْخلَاَ


ഹൃദയരോഗത്തിനുള്ള മരുന്ന് അഞ്ചാണ്.അർത്ഥം മനസ്സിലാക്കി ഖുർആൻ ഓതുക, അമിത ഭക്ഷണം കഴിക്കാതിരിക്കുക

وَقيِاَم ليَلٍْ وَالتَضّرَُّعُ باِلسَّحَرْ
وَمُجاَلسََاتُ الصَّالِحيِنَ الفُْضِّلاَ


രാത്രി നിന്ന് നിസ്കരിക്കുക, അത്താഴ സമയത്ത് ദുആ ചെയ്യുക, ബഹുമാനികളായ സജ്ജനങ്ങളോട് കൂട്ട് കൂടുക എന്നിവയാണ്.


اداب الثاني 

وَلقََارِئ وَلَحاَفظٌِ يتََخلََقُّ

بِمحَاَسِنِ الشِّيمَِ الرَضِّيَةِّ مكُْمِلاَ


ഖുർആൻ ഓതുന്നവനും മന:പാഠമാക്കുന്നവനും അല്ലാഹുവിന്റെയും നബി(സ)യുടെയും അടുക്കൽ തൃപ്തികരമായ സൽസ്വഭാവത്തെ പരിപൂർണ്ണമായി ഉൾക്കൊള്ളുന്നവനാകണം.

كزَهَاَدَةِ الدُّنْياَ كذََاترَْكٌ مبُاَ
لَاة بِهاَ وَبأَِهْلهَِا متُقََللِّاَ

അത് (നല്ല സ്വഭാവങ്ങൾ) ദുനിയാവിൽ പ്രപഞ്ചത്യാഗിയാവും പോലെയാണ്,അത് പോലെ ദുനിയാവിന്റെ സുഖങ്ങൾ പരിമിതമാണെന്ന് മനസ്സിലാക്കി ദുനിയാവിനും അതിന്റെ ആളുകൾക്കും പ്രാധാന്യം കൽപ്പിക്കാതിരിക്കലുമാണ്.

وكَذََا السَّخاَوَالْجوُدُثُمَ مَكَارِم الْ
أَخْلاَقِ ثُمَ طَلاَقةَ لَا خاَتلِاَ


ഇപ്രകാരം തന്നെ ദാനധർമ്മങ്ങൾ, മറ്റ് നല്ല സ്വഭാവങ്ങൾ, വഞ്ചനയില്ലാത്ത മുഖപ്രസന്നത എന്നിവയും (നല്ല സ്വഭാവത്തിൽ പെട്ടതാണ് ).

وَالْحلِْم ثُمَ الصَّبْرثُُمَ تنَزَُّهٌ
عمََاّدَناَ مِنْ مَكْسَبٍ متُجََمِّلاَ


സഹനം,ക്ഷമ, ഉന്നത ജോലികൊണ്ട് ബന്ധപ്പെട്ട നിലയിൽ താഴ്ന്ന ജോലിയിൽ നിന്ന് അകന്ന് നിൽക്കുക എന്നതും (നല്ല സ്വഭാവത്തി ൽ പെ ട്ടതാണ്).

وَملُاَزَمَاتٌ للِسَّكِينةَِ وَالوْرََعْ
وَخُشُوعِهِ وَتوَاَضُعٍ متُكََملَِّ


ഗാംഭീര്യം,സൂക്ഷ്മത,ഭയഭക്തി, താഴ്മ തുടങ്ങിയവ പരിപൂർണ്ണമായും പിന്തുടരുക എന്നതും (നല്ല സ്വഭാവത്തിൽ പെട്ടതാണ്).

وَلقَِصِّ شَارِبهِِ وَتسَرِْيِح اللِّحىَ
وَِإزَالةٍَ ظُفْراًوِإبطًْا فاَفعْلَاَ


മീശ വെട്ടുക,താടി ചീകുക, നഖം-കക്ഷ രോമം നീക്കുക എന്നിവ പതിവാക്കലും (നല്ല സ്വഭാവത്തിൽ പെട്ടതാണ്).ഈ കാര്യങ്ങൾ നീ സൂക്ഷ്മതയയോടെ പ്രവർത്തിക്കുക.

وإزالة الريح الكريهة والوسخ
وملابس مكروهة فتكملا

മോശപ്പെട്ട വാസന, ചേറ്, നല്ലതല്ലാത്ത വസ്ത്രം എന്നിവ നീക്കലിനെ പതിവാക്കലും (നല്ല സ്വഭാവത്തിൽ പെട്ടതാണ്). ഇവകളെ നീക്കൽ കൊണ്ട് നീ പൂർണ്ണത പ്രാപിച്ചവനാകുക.

وكَذََااجْتنِاَباً للِْمضََاحِكِ لَازِمَنْ
وكَذََاكَ إكْثاَرًامزَِاحًازَ يلِّاَ


(മേൽ പറയപ്പെട്ട കാര്യങ്ങൾ പതിവാക്കും പോലെ തന്നെ ) ചിരിയുണ്ടാകുന്ന സന്ദർഭങ്ങളെ നീ ഉപേക്ഷിക്കലിനെ നിർബന്ധമായും നീ പതിവാക്കണം, അതു പോലെ കളി - തമാശകളെ വർദ്ധിപ്പിക്കലിനെ തൊട്ട് നീ അകന്ന് നിൽക്കുകയും വേണം.

وَليْحَْذَرَنْ عُجبْاً رِياَء وًَالْحسََدْ
وَالِْإحْتقَِارَلغِيَْرِهِ باِلِْإعْتلِاَ


അകപ്പെരുമ,ലോകമാന്യത, അസൂയ,അഹങ്കാരം നടിച്ച് മറ്റുള്ളവരെ നിസ്സാരമാക്കുക എന്നിവ (ഖുർആൻ ഓതുന്നവനും മന:പാഠമാക്കുന്നവനും) അവൻ സൂക്ഷിക്കട്ടെ .

وَاسْتعَْمَلَ المْأَْثوُرَ مِنْ ذِكْرٍدُعاَ
وكَذََاكَ تسَْبيِحٌ وَتَهلْيِلٌ جلَاَ


ഹദീസിൽ വന്ന ദിക്റ്,ദുആകളെ നീ പതിവാക്കണം, ഇപ്രകാരം തന്നെ ഖുർആനിൽ നിന്നും ഹദീസിൽ നിന്നും വ്യക്തമായ തസ്ബീഹ്, 
തഹ് ലീല്കളെയും നീ പതിവാക്കണം.

وَيرُاَقبُِ المْوَْلىَ بسِرٍِّ وَالعْلَنَْ
وَعلَىَ الِْإلهَِ بكُِلِّ أَمْرٍعَوَّلَا

(ഖുർആൻ ഓതുന്നവനും മന:പാഠമാക്കുന്നവനും) രഹസ്യത്തിലും പരസ്യത്തിലും അല്ലാഹുവിനെ അവൻ നോക്കി പ്രതീക്ഷിക്കട്ടെ , സകല കാര്യങ്ങളും അല്ലാഹുവിൽ ഭരമേൽപ്പിക്കട്ടെ .

ذَابعَْضُ آدَابٍ لقَِارٍوَاطْلبُنَْ
باَقٍ مِنَ التبِّيْاَنِ وَانْح مكَُمِلّاَ


ഇത് ഖുർആൻ ഓതുന്നവനും മന:പാഠമാക്കുന്നവനും പാലിക്കേണ്ട മര്യാദകളിൽ ചിലതാണ്...ബാക്കിയുള്ളവ ഇമാം നവവി(റ)ന്റെ 
അത്തിബ് യാൻ എന്ന ഗ്രന്ഥത്തിൽ നിന്ന് നീ തേടുകയും നിന്റെ പോരായ്മകളെ പൂർത്തീകരിക്കുന്നവനായി (പരിഹരിക്കുന്നവൻ) അതിനെ നീ അവലംബിക്കുകയും ചെയ്യുക.


صلوة الضحي

ثُمَ الضُّحَى صَلىِّ وَلَاتدََعِ الفْكِرَْ

بِهجُُومِ مَوْتٍ وَالتَحَّسُرِّوَالبْلِاَ


പിന്നെ (ഇശ്റാഖ് നിസ്കാരം,ഖുർആൻ പാരായണം എന്നിവക്ക് ശേഷം) നീ ളുഹാ നിസ്കരിക്കുക. പെട്ടന്നുള്ള മരണം, നഷ്ടപ്പെട്ടതിനെ കുറിച്ചുള്ള ഖേദം, ഖബറിൽ നിന്റെ ശരീരം നുരുമ്പിപ്പോകുമെന്ന ധാരണ ഇവയെ കുറിച്ചുള്ള ചിന്ത നീ ഉപേക്ഷിക്കരുത്.

عمَلٌَ بلِاَذِكْرِالمْنَيَِةِّ لَاأَثرَْ
وَبذِكِْرِهاَحَقًّاكَضرَْبِ مَعاَوِلَا


മരണസ്മരണയില്ലാത്ത അമലിന് ഫലമില്ല. മരണസ്മരണയോടെയുള്ള കർമ്മങ്ങൾ ഫലം കാണുന്ന വിഷയത്തിൽ മഴു കൊണ്ട് വെട്ടുന്നത് പോലെയാണ്.

ثُمَ اشْتغَلِْ باِلعْلِْمِ أَوْ بعِبِاَدَةٍ
أَوْباِلمْعَيِشَةِ وَاخْترَنََّ الْأَفضَْلاَ

പിന്നെ (ളുഹാ നിസ്കാര ശേഷം) ഇൽമ് കൊണ്ടോ ഇബാദത്ത് കൊണ്ടോ മഈശത്ത് (ജീവിത മാർഗം) കൊണ്ടോ ജോലിയാവുക.തീർച്ചയായും അതിൽ ഏറ്റവും ശ്രേഷ്ഠമായതിനെ (ഇൽമ് കൊണ്ട് ജോലിയാവൽ) നീ തെരഞ്ഞെടുക്കുകയും ചെയ്യുക.

فلَعِاَلمٍِ فضَْلٌ علَىَ مَنْ يعَْبدُُ
فضل البدور علي الكواكب في الجلا


തെളിഞ്ഞ് കാണുന്ന വിഷയത്തിൽ പൂർണചന്ദ്രന് മറ്റ് നക്ഷത്രങ്ങളേക്കാളുള്ള ശ്രേഷ്ഠത പോലെ ആബിദിനെ അപേക്ഷിച്ച് പണ്ഡിതനുണ്ട്.

إِنَّ الِْإلهَ وَأَهْلَ كلُِّ سَماَئهِِ
وَالْأَرْضِ حَتَىّ الْحوُتِ مَعْ نمَلِْ الفَْلاَ


തീർച്ചയായും അല്ലാഹുവും ആകാശ-ഭൂമിയിലെ സർവ്വ വസ്തുക്കളും മരുഭൂമിയിലെ ഉറുമ്പ് ഉൾപ്പെടെ സമുദ്രത്തിലെ മത്സ്യം വരെ

كلٌُّ يصَُليِّ ياَحَبيِبُ علَىَ الَذِّي
قدَْعلََمَّ الْخيَْر الْأُناَسَ مُحصَِّلاَ


ഉപകാര പ്രദമായ ഇൽമ് പഠിച്ച് അത് പഠിപ്പിക്കുന്നവന് വേണ്ടി ദുആ
ചെയ്യുന്നു..!.

مَنْ فيِ طَرِ يقٍ للِتَعّلَُمِّ يسَْلكُُ
فإَِلىَ الْجنِاَنِ لهَ طَرِ يقٌ سهُِّلاَ


വല്ലവനും വിജ്ഞാനം സമ്പാദിക്കാനുള്ള വഴിയിൽ പ്രവേശിച്ചു കഴിഞ്ഞാൽ അവന് സ്വർഗ്ഗത്തിലേക്കുള്ള വഴി എളുപ്പമാക്കപ്പെട്ടിരിക്കുന്നു.

وَمَلئَكٌِ تضََعُ الْجنَاَحَ لهَ إذَا
يسَْعَى رِضًابمِرَاَمِهِ متُقََبَلّاَ


വിജ്ഞാനം സമ്പാദിക്കാൻ പോവുമ്പോൾ അല്ലാഹുവിന്റെ അടുക്കൽ സ്വീകാര്യവാനായ നിലയിൽ തന്റെ ഉദ്ദേശം കൊണ്ട് തൃപ്തിപ്പെട്ടത് കാരണം അല്ലാഹുവിന്റെ മലക്കുകൾ അവന് ചിറക് വിരിച്ചു കൊടുക്കുന്നതാണ്.

وَتعَلَُمٌّ للِبْاَبِ مِنْ عِلْمٍ لهَُ
فضَْلٌ علَىَ مِئةَِ الرُكَّيعْةَِ ناَفلِاَ


വിജ്ഞാനത്തിൽ നിന്ന് ഒരു അധ്യായം പഠിക്കൽ നൂറ് റക്അത്ത് സുന്നത്ത് നിസ്കരിക്കുന്നതിനേക്കാൾ ശ്രേഷ്ഠമാണ്..



تصبيح النية با لعلم 

هذََا إذَاقصََدَالِْإلهَ وَآخِرَه
باِلعْلِْمِ إلَّافاَلْهلَاَكُ تَحصََّلاَ


മേൽ പറഞ്ഞ മഹത്വങ്ങൾ ലഭിക്കുന്നത് ഇൽമ് കൊണ്ട് അല്ലാഹുവിനെയും പരലോകത്തെയും ഉദ്ദേശിച്ചാലാണ് ,ഇങ്ങനെയല്ലെങ്കിൽ ഇൽമ് കൊണ്ട്‌ നാശമായിരിക്കും സംഭവിക്കുക.

وَليْحُْرمََنْ عَرْفَ الْجنِاَنِ الفَْاخِرَة
وَليْسَْقُطَنْ فيِ دَرْكِ ناَرٍناَزِلَا


തീർച്ചയായും (അറിവ് കൊണ്ട് ദുനിയാവിനെ ഉദ്ദേശിക്കുന്നവന്) ഉന്നതമായ സ്വർഗ്ഗത്തിന്റെ പരിമളം തടയപ്പെടുകയും നരകത്തിന്റെ അടിത്തട്ടിൽ അവൻ വീഴുകയും ചെയ്യും..

رَجلٌُ بهِِ يؤُْتىَ غدًَا يلُقَْى بهِِ
فيِ النَاّرِتَخرْجُُ مِنهْ أَمْعاَء جلَاَ


അന്ത്യനാളിൽ ഹാജറാക്കപ്പെടുന്ന ഒരു മനുഷ്യൻ. അവനെ നരകത്തിൽ ഇടപ്പെടും . അവനിൽ നിന്ന് ആമാശയം പുറപ്പെടും .

فبَهِاَ يدَُوركَُماَيدَُورحُِماَرنُاَ
برِحَاَه تطُْحَنُ كَالْحصَِيدِتذََُللّاَ


ആമാശയുമായി കഴുത ആസുകല്ലിനു ചുറ്റുന്നത് പോലെ അവൻ ചുറ്റി
നsക്കും. കൊയ്യപ്പെട്ട വസ്തുവിന്റെ വിത്ത് പൊടിക്കും പൊലെ അവൻ നിന്ദ്യനായ നിലയിൽ അവന്റെ ആമാശയത്തെ പൊടിക്കപ്പെടും .

فيَجَِيئ مَنْ فيِ النَاّرِيسَْأَلهُ أَمَا
قدَْكُنتَْ تأَْمرُنُاَوَتنَْهَى مقُْبلِاَ


അപ്പോൾ നരകാവകാശികൾ വന്ന് അവനനോട് ചോദിക്കും.നീയല്ലായിരുന്നോ ? ഞങ്ങളോട് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തത്?

فيقول يا قومي بلي لكنني
مَاكُنتُْ باِلعْلِْمِ المْكُرََمِّ عاَمِلاَ


അപ്പോൾ അയാൾ പറയും.എന്റെ ജനങ്ങളേ !ഞാൻ നിങ്ങളോട് നന്മ കൽപ്പിക്കുകയും തിന്മ വിരോധിക്കുകയും ചെയ്തിരുന്നു.പക്ഷെ , ആ മഹത്വമേറിയ വിജ്ഞാനമനുസരിച്ച് ഞാൻ പ്രവർത്തിക്കുന്നവനായിരുന്നില്ല.

يعَْصيِ امْرؤٌُقدَْرَامَ غيَْرِإَلهَهِِ
وَثوَاَبِ أُخْرَى باِلتَعّلَُمِّ غاَفلِاَ


അനന്തര ഫലത്തെ തൊട്ട് അശ്രദ്ധവാനായി വിജ്ഞാനം തേടൽ കൊണ്ട് അല്ലാഹുവിനെയും പരലോക പ്രതിഫലത്തെയുമല്ലാതെ ഉദ്ദേശിച്ചവൻ കുറ്റക്കാരനാകുന്നതാണ്.

حِرْمٌ علَيَهِْ جِرَاحةَ المْتُفََقّهَِة
إِلَّابعِلِْمٍ ناَفعٍِ متُشََاغِلاَ


അവന്റെ മേൽ (വിജ്ഞാനം തേടൽ കൊണ്ട്‌ ഐഹിക ലാഭങ്ങൾ ആഗ്രഹിക്കുന്നവന്) ഉപകാരപ്രദമായ ഇൽമ് പഠിക്കുന്നവർക്ക്‌ പ്രത്യേകമായി നൽകപ്പെടുന്ന വരുമാനം ഹറാമാണ്, ഉപകാരപ്രദമായ വിജ്ഞാനത്തിൽ അവൻ ജോലിയായാലൊഴികെ .

وكَذََاكَ يعَْصيِ مَنْ يعُلَِمّ ذَلكَِ
إِلَّا لعِلِْمٍ ناَفعٍِ لاجَاَهِلاَ


അല്ലാഹുവിന്റെ വജ്ഹിന് വേണ്ടിയല്ലാതെ ഇൽമ് അഭ്യസിക്കുന്നവന് ഉപകാരപ്രദമായ ഇൽമിനെയല്ലാതെ പഠിപ്പിക്കുന്നവനും കുറ്റക്കാരനാവും.അവന്റെ ഉദ്ദേശത്തെ കുറിച്ചറിയില്ലെങ്കിൽ കുറ്റമില്ല .


علامة من يقصد التعلم

فإَِذَارَأَى متُعَلَمِّاًيكَْبوُعلَىَ

الشَهّوَاَتِ متَُبّعِاًهوَاَه معُاَمِلاً


ഒരു വിദ്യാർത്ഥി ദേഹേച്ഛകളിൽ മുഖം കുത്തി വീഴുന്നവനായും തന്റെ പ്രവർത്തനങ്ങളിൽ ദേഹേച്ഛയോട് പിൻപറ്റിയവനായും (ഉസ്താദ്)കണ്ടാൽ. 

متُكََالبِاًأَيضًْاعلَىَ رَوْمِ الدُّناَ
مِنْ غيَْرِمِنْهاَجٍ مبُاَحٍ فاَئلِاَ


പിഴച്ചവനായി അനുവദനീയമായ മാർഗ്ഗത്തിലൂടെയല്ലാതെ ദുനിയാവിനെ ശേഖരിക്കുന്നതിൽ ഏർപെട്ടവനായും നീ കണ്ടാൽ!.

أَوْقدَْتعَاَطَى عِلْمَ فرَضِْ كِفَايةٍَ
مِنْ قبَلِْ فرَضِْ العيَنِْ عِلمْاًوَابْتلَاَ

അല്ലെങ്കിൽ ഫർള് ഐനായ ഇൽമ് (ഓരോ വ്യക്തിയും പഠിക്കേണ്ടത്) പഠിക്കുന്നതിന് മുമ്പ് ഫർള് കിഫയായ (ഓരോ വ്യക്തിയും പഠിക്കൽ നിർബ്ബന്ധമില്ല, സാമൂഹ്യ ബാധ്യത) ഇൽമ് പഠിക്കുന്നതിലും പ്രവർത്തിക്കുന്നതിലും അവൻ വ്യാപൃതനായി കണ്ടാൽ!.

وَلقََدتبَيََنَّ مِنْ قرَاَئنِِ حاَلهِِ
قصَْدٌلغِيَْرِاللَهِّ فيِهِ تغَلَغْلَاَ


അല്ലാഹുവിന്റെ പ്രതിഫലമല്ലാത്ത ഉദ്ദേശം അവനിൽ കടന്നിട്ടുണ്ടെന്ന് ഈ അടയാളങ്ങളാൽ പഠിപ്പിക്കുന്നവന് തീർച്ചയായും വ്യക്തമാകും .

وكَذََاِإذَاترَكََ الصَّلاَة جَماَعةًَ
مِنْ غيَْرِعذُْرٍبلَْ بأَِنْ يتَكََاسَلاَ

പ്രത്യേക കാരണങ്ങളില്ലാതെ മടിയനായി ജമാഅത്ത് നിസ്കാരം ഒഴിവാക്കുന്നവനും ഇപ്രകാരമാണ്.

وكَذََاكَ ترَْكٌ للِرَوَّاتبِِ وَالسُّننَْ
إِنْ أُكِّدَتْ فاَعْلمَهْ وَاصْح تبَتَُلّاَ


മുഅക്കദായ സുന്നത്തുകളും റവാത്തിബുകളും ഉപേക്ഷിക്കുന്നവനും ഇപ്രകാരം തന്നെയാണ്.അതിനാൽ ഈ കാര്യങ്ങൾ മനസ്സിലാക്കി അശ്രദ്ധയിൽ നിന്നുണരുകയും ചെയ്യുക.


علامة علماء الاخرة

وَلعِاَلمِِ الْأُخْرَى علَاَمَاتٌ ترُىَ

لَايطَْلبَُ الدُّنْياَبعِلِْمِ مَسَائلِاَ


ഉഖ്റവിയ്യായ പണ്ഡിതന് അറിയപ്പെടുന്ന ചില അടയാളങ്ങളുണ്ട്. ദീനീ മസ്അലകളെ സംബന്ധിച്ചുള്ള അറിവ് കൊണ്ട് ദുനിയാവിനെ അവൻ തേടാതിരിക്കലാണ്.

وَلذِاَكَ آياَتٌ تكَُونُ كَثيِرةٌَ
أَنْ لايَُخاَلفَِ قوَْلهُ مَايفَْعلَاَ

ഇതിന് (ദുനിയാവിനെ തേടാതിരിക്കുന്നതിന്) ധാരാളം ലക്ഷണങ്ങളുണ്ട്. അവന്റെ വാക്ക് പ്രവൃത്തിയോട് എതിരാവാതിരിക്കലാണ്.

وَ يكَُونَ باِلمْأَْموُرِأَوَّلَ عاَمِلٍ
وَعَنِ الَذِّي ينَْهَى تَجنََبَّ أَوَّلَا

കൽപ്പിക്കപ്പെട്ട കാര്യങ്ങളെ ഒന്നാമതായി അനുഷ്ഠിക്കലും വിരോധിക്കപ്പെട്ടതിനെ തൊട്ട് ഒന്നാമതായി അകന്നുനിൽക്കലുമാണ്.

وَ يكَُونَ معُْتنَيِاًبعِلِْمٍ رَغَّباَ
فيِ طَاعةٍَناَهٍ عَنِ الدُّنْياَاجْتلَاَ


ഖുർആനിൽ നിന്നും ഹദീസിൽ നിന്നും വ്യക്തമായ അല്ലാഹുവിനെ വഴിപ്പെടലിലേക്ക് ആഗ്രഹിപ്പിക്കുന്നതും ദുനിയാവിനെ തൊട്ട് തടയുന്നതുമായ ഇൽമ് കൊണ്ട് അവൻ ഗൗനിക്കുന്നവൻ ആകലുമാണ്.

متُوَقَيِّاًعِلمْاًيكَُونُ مكَُثرِّاً
قيِلاًوَقاَلًا وَالْجدَِالَ مسَُوِّلَا

ഖീലയെയും ഖാലയെയും വർദ്ധിപ്പിക്കുന്നതും തർക്കത്തെ അലങ്കരിപ്പിക്കുന്നതുമായ വിജ്ഞാനത്തെ തൊട്ട് അവൻ അകന്ന് നിൽക്കലുമാണ്..

وَ يكَُونُ مُجتْنَبِاً ترَفَُهّ مَطْعمٍَ
وَبمِسَْكَنٍ وَأَثاَثِ ذَاكَ تجَمَُلّاَ


സുഭിക്ഷ ഭക്ഷണം, വീട് കൊണ്ടും വീട്ടുപകരണങ്ങൾ കൊണ്ടുമുള്ള അലങ്കാരം, വസ്ത്രം കൊണ്ട് ഭംഗിയാവുക,സുഖിക്കുക 

وَتنَعَُّمًا وتزَيَُنّاً بلِبِاَسِهِ
وَِإلىَ القَْناَعةَِ وَالتَقَّلُلِّ مَائلِاَ


എന്നിവയെ ഉപേക്ഷിക്കലും ഉള്ളത് കൊണ്ടും കുറഞ്ഞത് കൊണ്ടും
തൃപ്തിപ്പെടലിനെ സ്വീകരിച്ചവൻ ആകലുമാണ്...

وَ يكَُونَ منُقَْبضًِاعَنِ السُّلطَْانِ ذَا
أَنْ لايَكَُونَ علَيَهِْ يوَْمًادَاخِلاَ

إلاَلّنِصُْحٍ أَوْلرِدَِّمَظَالمٍِ
أَوْللِشَفَاعةَِ فيِ المْرَاَضيِ فاَدْخلُاَ


അവൻ ഭരണാധികാരികളെ തൊട്ട് അകന്ന് നിൽക്കുന്നവനാകലുമാണ്. ഇത് അല്ലാഹു തൃപ്തിപ്പെട്ട കാര്യത്തിൽ ശുപാർശ ചെയ്യാൻ വേണ്ടിയോ , അക്രമങ്ങൾ തടയാൻ വേണ്ടിയോ , ഭരണാധികാരികളെ
ഉപദേശിക്കാൻ വേണ്ടിയോ അല്ലാതെ ഒരിക്കലും പ്രവേശിക്കാതിരിക്കലാണ് എന്നാണ്. ഈ പറയപ്പെട്ട കാര്യങ്ങൾക്ക്‌ വേണ്ടി പ്രവേശിക്കാം ...

وَِإلىَ الفَْتاَوَى لايَكَُونَ مسَُارِعاً
وَ يقَُولَ اسِْأَلْ مَنْ يكَُونُ تأََهَّلاَ


ഫത്വയിലേക്ക് അവൻ മുന്നിടാതിരിക്കലുമാണ്.ഫർള് ഐനായി നിചപ്പെടാത്ത ഇജ്തിഹാദിനെ തൊട്ട് വിട്ട് നിൽക്കുന്നവനായി അർഹരായ ആളുകളോട് ചോദിക്കൂ എന്ന് പറയലുമാണ്.

أَبىَ اجْتهِاَدًا لايَكَُونُ تعَيََنّاََ
وَ يقَُولَ لاأََدْرِي إذَالمَْ يسَهْلُاَ


ഇജ്തിഹാദ് അവന്റെ മേൽ എളുപ്പമാകാതിരിക്കുമ്പോൾ ലാ അദ് രീ (എനിക്കറിയില്ല) എന്ന് പറയലുമാണ്.

وَ يكَُونَ يقَْصِدُ باِلعْلُوُمِ وُجُودَهُ
لسَِعاَدَةِ العْقُْبىَ العْظَِيمَةِ ناَئلِاَ

വണ്ണമായ അന്തിമ വിജയം നൽകുന്ന ഇൽമ് ഉണ്ടാകലിനെ അവൻ പഠിക്കുന്ന ഇൽമ് കൊണ്ട് കരുതലുമാണ്.

فيَكَُونَ مهُْتمًَّابعِلِْمِ البْاَطِنِ
وَرِقاَبِ قلَبٍْ للِسِياَسَةِ فاَعِلاَ


അപ്പോൾ ആന്തരികവിദ്യ കൊണ്ടും ഹൃദയത്തിന്റെ മുറാഖബ (മുറാഖബ എന്നാൽ അല്ലാഹു ഹൃദയത്തിലേക്ക്‌ നോക്കുന്നവനാണെന്ന ധാരണ ) കൊണ്ടും അവൻ ഗൗനിക്കുന്നവനാകലും ഹൃദയത്തെ സംസ്ക്കരിക്കാൻ വേണ്ടി അവൻ പ്രവർത്തിക്കലുമാണ്.

متُوَقَعِّاً لطَِرِيقِ عِلْمِ الْآخِرَة
ممَِاّ يكَُونُ مِنَ المْجُاَهدََةِانْجلَاَ


മുജാഹദയാൽ ഉണ്ടാകുന്ന പരലലോകത്തിന്റെ ഇൽമിന്റെ വഴിയിലേക്കുള്ള കശ്ഫി ( വെളിവാകൽ) നെ അവൻ പ്രതീക്ഷിക്കുന്നവനുമാകലാണ്.

وَ يكَُونَ معُْتمَِدًا علَىَ تقَْليِدِهِ
لشِرَِيعةٍَ وَعلَىَ بصَِيرتَهِِ الْجلَاَ

ശരീഅത്തുൽ ഇസ്ലാമിനെ തഖ്ലീദ് ചെയ്യലിന്റെ മേലിലും ഇൽമിന്റെ രഹസ്യങ്ങൾ വെളിവായി കിട്ടുന്ന വിഷയത്തിൽ തന്റെ ഉൾക്കാഴ്ചയുടെ മേലിലും അവൻ ചാരണം (ചലിപ്പിക്കൽ) കൊണ്ടവനാവുകയും വേണം.

وَأَئمَِةّ كَالشَّافعِِيِّ وَنَحوِْهِ
كَانوُعلَىَ سِتِّ خِصَالٍ كمَُلّاَ


ഇമാം ശാഫി(റ)വും അവരെ പോലെയുള്ള ഇമാമീങ്ങളും ആറ് കാര്യങ്ങളുടെ മേൽ പരിപൂർണ്ണത നേടിയവരായിരുന്നു.

زهُْدٌ صَلاَحٌ وَالعْبِاَدَة عِلمْهُمُْ
بعِلُوُمِ عقُْبىَ ناَفعِاَتٍ للِْملَاَ


1.സുഹ്ദ് (പ്രപഞ്ച ത്യാഗം), 2. സ്വലാഹ് (നന്മ പ്രവർത്തിക്കൽ), 3. ആരാധന , 
4. ജനങ്ങൾക്ക്‌ ഉപകാരമുള്ള പാരത്രിക വിജ്ഞാനം കൊണ്ടുള്ള അറിവ്.

وكَذََا الفَْقَاهةَ فيِ مَصَالِِح دِيننِاَ
وَِإرَادَةٌ بتِفََقُّهٍ رَبَّ العْلُاَ


5.ദീനിന്റെ നന്മക്ക് വേണ്ടിയുള്ള അറിവ്, 6. വിജ്ഞാനം കൊണ്ട് മേലെയായ റബ്ബിന്റെ വജ്ഹിനെ ഉദ്ദേശിക്കുക എന്നിവയാണ്.

فقَُهَاؤنُاَ قدَْ تاَبعَوُافيِ فقِْهِهِمْ
لاغَيَْرفُاَتْبعِْ للِْجمَِيعِ لتِفَْضُلاَ

ഈ കാലഘട്ടത്തിലെ കർമ്മ ശാസ്ത്ര പണ്ഡിത്മാർ ഇമാം ശാഫി(റ)യോടും അവരെ പോലെയുള്ള ഇമാമീങ്ങളോടും കർമ്മ ശാസ്ത്രത്തിൽ മാത്രമാണ് പിൻപറ്റിയത്,ഫിഖ്ഹ് അല്ലാത്തതിൽ പിൻപറ്റിയിട്ടില്ല. അതിനാൽ അല്ലാഹുവിന്റെ അടുത്ത് മഹത്വം കൈവരിക്കാൻ എല്ലാ വിഷയങ്ങളിലും
നീ പിൻപറ്റുക.

فتَعَلََمّنَْ للَِهِّ عِلمْاً ناَفعِاً
إِنْ كُنتَْ تطَْلبُُ ملُكَْ دَارَينِْ اعْتلِاَ


അതിനാൽ..ഇരുലോകത്തും മേലെയായ പദവി നീ ആഗ്രഹിക്കുന്നുവെങ്കിൽ ഉപകാരപ്രദമായ ഇൽമിനെ അല്ലാഹുവിന്റെ തൃപ്തി ഉദ്ദേശിച്ച് നീ പഠിക്കുക.

تعَْليِمهُ للَِهِّ خيَْرعُِباَدَةٍ
وَخلِاَفةَ وٍوَرَاَثةَ فٍتوََسََّلاَ

അല്ലാഹുവിന്റെ തൃപ്തിക്ക് വേണ്ടി ഇൽമ് പഠിക്കൽ ഇബാദത്തിൽ (ആരാധന) വെച്ചും ഖിലാഫത്തിൽ (പ്രതിനിധി) വെച്ചും വിറാസത്തിൽ (അനന്തരം) വെച്ചും ഏറ്റവും ഉത്തമമായതാണ്.അത് കൊണ്ട് നീ അല്ലാഹുവിലേക്ക് അവൻ തൃപ്തിപ്പെട്ടത് കൊണ്ട് അടുക്കുക..


اداب المتعلم 

وَجِّهْ كَلاَمَ القَْوْمِ غيَْرمَُخطَِّئٍ

وَمعُلَمِّاًوقَرِّوْلَسَْتَ مجُادَلِاَ


സൂഫികളുടെ വാക്കുകളെ പിഴക്കാത്ത രൂപത്തിൽ നീ വ്യാഖ്യാനിക്കുക.ഉസ്താദിനെ നീ ബഹുമാനിക്കുകയും അവരോട് തർക്കിക്കാതിരിക്കുകയും ചെയ്യുക.

وَاسْتفَْسرِِالْأُسْتاَذَوَاتْركُْ مَابدََى
لبِدَِيهِ فهَْمِكَ مِنْ كتِاَبٍ وَاسْأَلاَ


നിനക്ക് സംശയമുള്ളതിൽ ഉസ്താദിനോട് വിശദീകരണം തേടുക. കിതാബിൽ നിന്നും നിന്റെ ബുദ്ധിക്ക് മനസ്സിലായത് ഒഴിവാക്കി ഉസ്താദിനോട് ചോദിക്കുക.

قاَبلِْ كتِاَبكََ قبَلَْ وَقتِْ مطَُالعَةَ
بصَِحِيحِ كُتبٍُ وَاضٍِح قدَْعوُِّلاَ


സ്വീകാര്യ യോഗ്യവും വ്യക്തവും അവലംബിക്കപ്പെടാൻ പറ്റിയതുമായ കിതാബുകളുമായി പാരായണം ചെയ്യുന്നതിന് മുമ്പ് നിന്റെ കിതാബിനെ നീ തുലനം ചെയ്ത് നോക്കുക.
طالع مرارامتنه قبل الشروح
فإَِنَهّ أَوْلىَ وَأَحْسَنُ مَوْئلِاَ


.ശറഹ് (വ്യാഖ്യാനം) പാരായണം ചെയ്യുന്നതിന് മുമ്പ് മത് ന്(മൂലഗ്രന്ഥം) പല തവണ നീ പാരായണം ചെയ്യുക.കാരണം അതാണ് ഹൃദയത്തിൽ പതിയുവാൻ ഏറ്റവും നല്ലതും ഉത്തമവുമായ മാർഗ്ഗം.

وَلفََهْمُ سَطْرٍمِنْ متُوُنٍ أَحْسَنُ
مِنْ عَشْرِأَسْطُرمِْنْ شرُوُحٍ فاَقبْلَاَ


ശറഹുകളിൽ നിന്ന് പത്ത് വരി ഗ്രഹിക്കുന്നതിനേക്കാൾ ഉത്തമം മത് നിൽ നിന്ന് ഒരു വരി ഗ്രഹിക്കലാണ്.ഈ ഉപദേശം നീ സ്വീകരിച്ച് പ്രവർത്തിക്കുക.

وَابدَْأْبفَِرضِْ العْيَنِْ ثُمَ اعْملَْ بهِِ
ثُمَ الكْتِاَبِ فسَُنَةٍّ متُرَتَلِّاَ

ഫർള് ഐനായ കാര്യങ്ങൾ (വ്യക്തിഗത ബാധ്യത) ആദ്യം പഠിക്കുകയും അതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക.ശേഷം ഖുർആനും ഹദീസും സാവകാശം പഠിക്കൽ കൊണ്ട് ജോലിയാവുക.

وَاتْبعِْ بعِلِْمِ الفْقِْهِ ثُمَ أُصُولهِِ
ثُمَ البْوَاَقيِ رَاعِ تدَْرِيجاًبلَاَ


ഈ പറയപ്പെട്ട ഇൽമുകളെ ഫിഖ്ഹിന്റെയും ഉസൂലുൽ ഫിഖ്ഹിന്റെയും ഇല്മുകളോട് നീ തുടർത്തുക. ശേഷം മറ്റു വിജ്ഞാന ശാഖകൾ ആവശ്യാനുസരണം സാവധാനത്തിൽ പഠിക്കുക

وَعلُوُم آدَابٍ ثمَاَنيِةَ لغُةَ
صرَْفٌ وَنَحوْوٌَالمْعَاَنيِ المْفُْضَلاَ

അദബിന്റെ ഇൽമുകൾ (സാഹിത്യം) എട്ടെണ്ണമാണ്.ഭാഷ, സ്വർഫ് , നഹ് വ്, ശ്രേഷ്ഠമായ മആനി,

وكَذََابيَاَنٌ وَالبْدَِيعُ وَقاَفيِهَ
وكَذََاعَروُضٌ فاَطْلبُنَْهاَ مجُْمِلاَ

ബയാൻ, ബദീഅ,ഖാഫിയ, അറൂള് എന്നിവയാണത്.ഈ വിജ്ഞാന ശാഖകളെ വ്യക്തമായി നീ മനസ്സിലാക്കുക.

وَفرُوُعهَُاِإنشَْاءنُثَْرٍ وَالنظَِّام
وَمُحاَضرَاَتٌ وَالْخطُُوطُ فأََجْمِلاَ

മുകളിൽ പറയപ്പെട്ട എട്ട് ഇൽമിന്റെയും ശാഖകളാണ് ഗദ്യരചന,പദ്യരചന,ചരിത്ര പഠനം,അക്ഷര ജ്ഞാനം(കയ്യക്ഷരം) എന്നിവയും. ഈ വിജ്ഞാനങ്ങളെ ഭംഗിയായി നീ അഭ്യസിക്കുക

لآتغَْترَِرْبوِقُوُعِ أَهْلِ زَمَاننِاَ
فيِ مَنطِْقٍ ثُمَ الكَْلاَمِ توَغَُلّاَ

നമ്മുടെ കാലക്കാർ മൻത്വിഖിലും ഇൽമുൽ കലാമിലും ആകൃഷ്ടരാകുന്നു, അതിൽ നീ വഞ്ചിതനാകരുത്. (ഫൽ സഫക്കാരുടെ വികല ചിന്തകൾ കൂടിക്കലർന്ന ഇൽമുൽ കലാമും ഇൽമുൽ മൻത്വിഖുമാണ്
ഇവിടെ ഉദ്ദേശം).

طَالعِْ أَخِي إحْياَء غَزَّالٍ تنَلَْ
فيِهِ الشِّفَا مِنْ كلُِّ دَاءٍأَعْضَلاَ


സുഹൃത്തേ , ഇമാം ഗസാലി(റ)യുടെ ഇഹ് യാ ഉലൂമുദ്ദീൻ എന്ന കിതാബ് നീ പാരായണം ചെയ്യുക. വൈദ്യന്മാരെ കുഴക്കുന്ന എല്ലാ രോഗങ്ങൾക്കുമുള്ള മരുന്ന് അതിലുണ്ട്.


اداب الاكل - ഭക്ഷണത്തിന്റെ മര്യാദകൾ


كلُْ بعَْدَ ذَلكَِ مِنْ حلَاَلٍ لاشَُبهَْ
مَالا يَذَُمُّ الشَرّْعُ ذَلكَِ حلُلِّاَ


ളുഹാ നിസ്കാര ശേഷം നീ അനുവദനീയമായ ഭക്ഷണം കഴിക്കുക.ഹറാമോ ഹലാലോ എന്ന് സംശയമുള്ള ഭക്ഷണം നീ കഴിക്കരുത്.ശറഈ വീക്ഷണത്തിൽ ആക്ഷേപിക്കപ്പെടാത്തതാണ് അനുവദനീയമായത്.

لآشَيئْ أَنفَْعُ مِنْ تقََلُلِّ أَكْلهِِ
وَشرَاَبهِِ للِْجسِْمِ وَالدِّينِ اعْتلِاَ

അന്നപാനീയങ്ങൾ കുറയ്ക്കുന്നതിനേക്കാൾ മേലെയായ ദീനിനും ശരീരത്തിനും ഫലപ്രദമായ മറ്റൊന്നില്ല.

آفاَتُ شِبعٍْ ثقَِلُ جِسْمٍ قسَْوةَ الْ
قلَبِْ الِْإزَالةَ فطِْنةَ متُمََلمْلِاَ


വയറ് നിറക്കുന്നത് കൊണ്ടുള്ള വിപത്തുകൾ:- ശരീരം കനക്കുക (ഭാരം കൂടുക), ഹൃദയം കഠിനമാകുക, ബുദ്ധി കുറയുക

تضَْعيِفُ جِسْمٍ عَنْ عِباَدَةِ رَبهِِّ
جلَبٌْ لنِوَْمٍ فاَحْذَرَنهْ وَعَبْهلِاَ


അല്ലാഹുവിനുള്ള ഇബാദത്തിനെ തൊട്ട് ശരീരം ദുർബലമാകുക,ഉറക്കത്തെ ക്ഷണിച്ച് വരുത്തുക എന്നിവയാണ്. അതിനാൽ വയറ് നിറക്കുന്നത് സൂക്ഷിക്കുകയും ഒഴിവാക്കുകയും ചെയ്യുക.


الاستعاد لصلوة الظهر

قلِْ بعَْدَ ذَلكَِ للِسُهّاَدِ لطَِاعةٍَ

ثُمَ انتْبَهِْ قبَلَْ الزَوَّالِ تسََلُلّاَ


രാത്രി അല്ലാഹുവിന് ഇബാദത്ത് ചെയ്യുന്നതിനായി ഉറക്കമൊഴിക്കാൻ വേണ്ടി ഭക്ഷണശേഷം അൽപ സമയം നീ ഉറങ്ങുക. ഉച്ചയുടെ മുമ്പ് ഉന്മേഷവാനായി നീ ഉണരുകയും ചെയ്യുക.

وَالظُّهْرصََلِّ جَماَعةَ مَعْ سُنَةٍّ
ثُمَ اشْتغَلِْ باِلْخيَْرِممَِاّقدَْخلَاَ


ശേഷം ളുഹ്റ് ജമാഅത്തായി നിസ്കരിക്കുക, മുമ്പും ശേഷവുമുള്ള സുന്നത്തും നിർവ്വഹിക്കുക. പിന്നെ നേരത്തെ പറഞ്ഞതായ സത്കർമ്മങ്ങളിൽ നീ വ്യാപൃതനാവുക.

فلَطََالبٌِ عِلمْاًبعِلِْمٍ يشَْتغَلِْ
وَلعَاَبدٌِصَلَىّ تلَاَاوَْهلََلّاَ


അപ്പോൾ വിജ്ഞാനം തേടുന്നവൻ അതിൽ വ്യാപൃതനാവണം.ഇബാദത്തുകാരൻ നിസ്കരിക്കുകയോ ഖുർആൻ ഓതുകയോ ,തഹ് ലീൽ ചൊല്ലുകയോ വേണം (ഉപജീവന മാർഗ്ഗം തേടുന്നവൻ അതിന്റെ പ്രവർത്തനത്തിനിറങ്ങണം).

وكَذََاِ إلىَ وَقتِْ الرُقّاَدِ فوَاَظِبنَْ
جِدًّاعلَىَ هذََا وَلاتَكَُ ذَاهِلاَ


ഇപ്രകാരം രാത്രി ഉറങ്ങുന്നതു വരെ ഉത്സാഹിച്ച് ശീലിക്കുക, നീ അശ്രദ്ധനാവരുത്.

وكَتِاَبُ أَذْكَارِالنَوّاَوِي طَالعِنَْ
وَاعْملَْ بمِاَفيِهِ تنَلَْ خيَْراًجلَاَ


ഇമാം നവവി(റ)ന്റെ അദ്കാർ എന്ന ഗ്രന്ഥം നീ പാരായണം ചെയ്യുകയും അതിലുള്ളതനുസരിച്ച് പ്രവർത്തിക്കുകയും ചെയ്യുക. എന്നാൽ വ്യക്തമായ ഗുണം നിനക്ക് ലഭിക്കും.


اداب النوم - ഉറക്കത്തിന്റെ മര്യാദകൾ


لآتَجلْبِنَْ نوَْمًا وَلاتَكَُ ناَئمِاً
إِلَّاعلَىَ ذِكْرٍوَطُهْرٍكَامِلاَ


ഉറക്കിനെ നീ ക്ഷണിച്ചു വരുത്തരുത്. പരിപൂർണ്ണ ശുദ്ധിയയോടെ ദിക്റുകൾ ചൊല്ലിക്കൊണ്ടല്ലാതെ നീ ഉറങ്ങരുത്.

لآبأَْسَ إنْ ضَاجَعْتَ زَوْجكََ لمَْ تصَرِْ
فيِ غَفْلةٍَ وَتلَاَمسٍُ مسُْترَْسِلاَ


നിരന്തരമായ അശ്രദ്ധയിലും പരസ്പര സ്പർശനത്തിലുമല്ലാത്ത വിധം നിന്റെ ഭാര്യയോടൊപ്പം കൂടിക്കിടക്കുന്നതിൽ (ക്ഷയിക്കുന്നതിൽ) വിരോധമില്ല. 


صلوة التهجد

فإَِذَا انتْبَهَتَْ بلِيَلْةٍَ فتَهَجََّدَا
وَاسْتغَْفرِنَْ للِْمؤُْمِنيِنَ وَأَعْوِلاَ


രാത്രിയിൽ നീ ഉണർന്നാൽ തഹജ്ജുദ് നിസ്കരിക്കുകയും സത്യവിശ്വാസികൾക്ക് വേണ്ടി പാപമോചനം തേടുകയും, തന്റെ വീഴ്ചകളെ ഓർത്ത് കരയുകയും ചെയ്യുക.

فلَرَكَْعتَاَنِ مِنَ الصَّلاَةِ بلِيَلْةٍَ
كَنْزٌبدَِارِالْخلدُِْ أَدْوَمَ أَنْبلَاَ


രാത്രിയിലെ രണ്ട് റക്അത്ത് നിസ്കാരം ശാശ്വത ഭവനമായ സ്വർഗ്ഗത്തിലെ അനശ്വരവും അതിവിശിഷ്ടവുമായ നിധിയാണ്.

فاستكثرن من الكنوز لفافة
تأتي عليك ولا نسيب ولا ولا

അതിനാൽ, നിനക്ക് ഉപകരിക്കുന്ന കുടുംബക്കാരോ നിന്നെ സഹായിക്കുന്ന സഹായിയോ ഇല്ലാത്ത സ്ഥിതിയിൽ അന്ത്യനാളിൽ നിന്റെ മേൽ വരുന്ന ആവശ്യത്തിന് വേണ്ടി ഈ നിധികളെ തീർച്ചയായും നീ വർധിപ്പിക്കണം.

ويفوت هذا بالكثير من اهتما
مِكَ وَاشْتغِاَلكَِ باِلدُّنىَ متُغَاَفلِاَ

ആഖിറത്തെ തൊട്ട് അശ്രദ്ധവാനായ നിലയിൽ ദുനിയാവിനെ അധികരിച്ച ഗൗനിക്കൽ കൊണ്ടും ജോലിയാവൽ കൊണ്ടും തഹജ്ജുദ് നഷ്ടപ്പെടും .

وَحدَِيثِ دُنْياَ ثُمَ لغَْوٍوَاللَغّطَْ
وكَذََا بإِِتعْاَبِ الْجوَاَرِحِ وَامْتلِاَ

ദുനിയവിയ്യായ സംസാരം,നിരർത്ഥകമായ സംസാരം, ശബ്ദം ഉയർത്തി അട്ടഹസിക്കൽ,അവയവങ്ങളെ ക്ഷീണിപ്പിക്കൽ, വയറ് നിറക്കൽ എന്നിവ കൊണ്ടും തഹജ്ജുദ് നഷ്ടപ്പെടും .


معين التهجد 

وَ يعُيِنُ تَجدِْيدُالوْضُُوءِ وَذِكْركَُا

قبَلَْ الغْرُوُبِ مسَُبحِّاً مسُْتقَْبلِاَ


ഇശാഅ നിസ്കാര ശേഷം വുളു പുതുക്കൽ, അസ്തമയത്തിന് മുമ്പ് ഖിബ് ലക്ക് മുന്നിട്ട് തസ്ബീഹ് ചൊല്ലുന്നവനായ നിലയിൽ ദിക്റ് ചൊല്ലൽ

وَعِباَدَةٌبيَنَْ العْشَِاءِوَمَغْرِبٍ
ترَْكٌ كَلاَمًابعَْدَذَلكَِ غاَفلِاَ


മഗ് രിബ്-ഇശാഇനിടയിൽ ഇബാദത്ത് ചെയ്യൽ ,ഈ പറയപ്പെട്ട ഇബാദത്തിന് ശേഷം അശ്രദ്ധവാനായി ഐഹിക കാര്യങ്ങളെകുറിച്ച്സം സാരിക്കാതിരിക്കലും തഹജ്ജുദിനെ സഹായിക്കും.

وَاظِبْ علَىَ هذََا بقَيَِةّ عمُرْكَِا
وَاقصْرِْلآِمَالٍ وَجاَهِدْ تنَبْلُاَ

നിന്റെ ശിഷ്ഠകാലം മേൽ പറയപ്പെ ട്ട രീതിയിൽ നീ പതിവാക്കുക. അത്യാഗ്രഹങ്ങൾ ഉപേക്ഷിക്കുകയും നിന്റെ ശരീരത്തോട് നീ ജിഹാദ് ചെയ്യുകയും ചെയ്യുക, എങ്കിൽ നീ ശ്രേഷ്ഠനാകും .

مَنْ لالهََ شُغْلٌ بدُِنْياَتاَركًِا
دُنْياَلهَمُْ مَاباَلُ ذَلكَِ يبَْطُلاَ


ദുനിയാവിനെ അതിന്റെ അഹ് ലുകാർക്ക് ഉപേക്ഷിച്ചവനായ നിലയിൽ ദുനിയാവിൽ ഒരു ജോലിയുമില്ലാതെ അലസനായി ഇരിക്കുന്നവന്റെ അവസ്ഥ എന്താണ് ?...അത് ഒരിക്കലും യോജിച്ചതല്ല.

فبَخِِدْمَةِ الرَبِّّ العْلَيِِّ تنَعَُّمَا
بصَِلاَتهِِ وَتلِاَوَةٍ متُشََاغِلاَ


അപ്പോൾ അവൻ നിസ്കാരം, ഖുർആൻ പാരായണം എന്നിവയിൽ ജോലിയായവനായി മേലെയായ റബ്ബിന് ഖിദ്മത്ത് ചെയ്യൽ കൊണ്ട് അവൻ സുഖം കണ്ടെത്തട്ടെ .

وَِإذَا السَّآمَة فيِ الصَّلاَةِ تعَرََضَّتْ
فاَتلُْ القُْراَنَ برِهَْبةٍَ متُأََمِّلاَ


അങ്ങനെ നിസ്കാരത്തിൽ മടുപ്പ് അനുഭവപ്പെട്ടാൽ നീ ഭയഭക്തിയോടെയും അർത്ഥം ചിന്തിച്ചും ഖുർആൻ ഓതുക.

وَِإذَا سَئِمْتَ تلِاَوَة فًاَنْزِلْ إلىَ
ذِكْرٍبقَِلبٍْ وَاللسَِّانِ مكَُمِلّاَ


ഓത്തിലും മടുപ്പ് വന്നാൽ ഹൃദയം കൊണ്ടും ഖൽബിന്റെ ദിക്റിനെ പരിപൂർണ്ണമാക്കുന്ന നിലയിൽ നാവു കൊണ്ടും ദിക്റ് ചൊല്ലലിലേക്ക് നീ ഇറങ്ങുക.

ثُمَ اذْكرُنَْ باِلقَْلبِْ وَهوُمَرَُاقبَةَ
لاتَشَْتغَلِْ بِحدَِيثِ نفَْسٍ مهُمِْلاَ


ശേഷം തീർച്ചയായും ഹൃദയത്തിൽ നീ അല്ലാഹുവിനെ ഓർക്കുക, അതാണ് മുറാഖബ. ഈ പ്രവൃത്തികൾ ഉപേക്ഷിച്ച് ശരീരത്തിന്റെ വർത്തമാനങ്ങളിൽ നീ ജോലിയാവരുത്.

فَحدَِيثُ نفَْسٍ كَالكَْلاَمِ بأَِلسُْنٍ
يقَْسُوبهِِ قلَبٌْ فلَاَتكَُ غاَفلِاَ


കാരണം മനസ്സിലെ സംസാരം നാവുകൊണ്ടുള്ള സംസാരം പോലെത്തന്നെയാണ്.അതു കൊണ്ട് ഹൃദയം കടുത്തു പോകും . അതിനാൽ ദിക്റിനെ തൊട്ട് നീ ഒരിക്കലും അശ്രദ്ധനാവരുത്.

قدَْأَجْمعََ العْرَُاّفُ جلُُهّمُُ علَىَ
أَنْ أَفضَْلُ الطَّاعاَتِ للَِهِّ العْلُاَ


ഉന്നതനായ അല്ലാഹുവിന് ചെയ്യുന്ന ഏറ്റവും ശ്രേഷ്ഠമായ ഇബാദത്ത് ശ്വാസോഛാസത്തെ സൂക്ഷിക്കലാണെന്ന് ഭൂരിഭാഗം ആരിഫീങ്ങളും ഏകോപിച്ചിരിക്കുന്നു.

حِفْظٌ لأَِنفَْاسٍ يكَُونُ خُروُجُهَا
وَدُخُولهُاَ باِللَهِّ فيِ المْلَإَِالْخلَاَ


ഒറ്റക്കായാലും സംഘത്തിലായാലും ഓരോ ശ്വാസവും അകത്തേക്ക് വലിക്കലും പുറത്തേക്ക് വിടലും അല്ലാഹ് എന്ന വാക്ക് കൊണ്ടായിരിക്കണം.

باِلشَّدِّ ثُمَ المْدَِّتَحتُْ ثُمَ فوَْقُ
صِفَهْ لهَ مَعْ برَْزَخٍ فاَسْتكَْمِلاَ


(അല്ലാഹ് എന്ന ഇസ്മ് കൊണ്ട് ശ്വാസം പുറത്തേക്ക് വിടുന്നതും അകത്തേക്ക് വലിക്കുന്നതും) അതിന്റെ ശദ്ദും മദ്ദും വ്യക്തമാക്കിയ നിലയിലും താഴ്ഭാഗത്ത് നിന്ന് (പൊക്കിൾ) തുടങ്ങി മേൽ ഭാഗത്തേക്ക് (തലച്ചോർ) കയറിയതായ നിലയിലും അല്ലാഹുവിന്റെ സ്വിഫത്തിൽ നിന്നുള്ള ഒരു സ്വിഫത്തിനോട് അന്വരിച്ചതായ നിലയിൽ ഒരു ശൈഖിന്റെ ഇർഷാദോടു കൂടിയും ആയിരിക്കണം. ബാക്കിയുള്ള അദാബുകളെ നീ പൂർത്തീകരിച്ചോ!

أَوْذِكْرِتَهلْيِلٍ وَباِلذكِّْرِالْخفَِي
مِنْ غيَْرِتَحرِْ يكِ الشِّفَاهِ تدََاوَلاَ


അല്ലെങ്കിൽ ശാസോഛ്വാസം തഹ് ലീൽ (ലാഇലാഹ ഇല്ലല്ലാഹ്) കൊണ്ടായിരിക്കണം.ചുണ്ട് അനക്കാതെ മഖ്ഫിയ്യായ ദിക്റുകളെ തീർച്ചയായും നീ ഉപയോഗിക്കുക.

مَنْ لمَْ يكَُنْ فيِ بدَْءِ أَمْرٍجاَهدََا
لمَْ يلَقَْ مِنْ هذَِي الطَّرِ يقَةِ خَرْدَلَا


ഒരാൾ തന്റെ കാര്യത്തിന്റെ തുടക്കത്തിൽ തന്നെ തിന്മകൊണ്ട് കൽപ്പിക്കുന്ന തന്റെ ശരീരത്തോട് സമരത്തിലേർപ്പെട്ടിട്ടില്ലെങ്കിൽ ഈ (ഔലിയാക്കന്മാരുടെ ) ത്വരീഖത്തിൽ നിന്ന് ഒരു അണുമണി തൂക്കം പോലും കരസ്ഥമാക്കുകയില്ല.

وكَذََاكَ مَعْرِفةَ تٌَخصُُّ علَيَِةٌّ
فيِ غاَلبٍِ مِنْ غيَْرِهاَلنَْ تَحصُْلاَ


ഇപ്രകാരം തന്നെ പ്രത്യേകമായതും ഉന്നതവുമായ മഅരിഫത്ത് സാധാരണ ഗതിയിൽ മുജാഹദ: കൂടാതെ ലഭിക്കുകയില്ല.

وَجِهَادُ نفَْسٍ انَْ تزُكَيَِّ مِنْ رَذَا
ئلِهَِاوَتَحلْيِةَ بٌنِوُرِفضََائلِاَ


ശരീരത്തോടു യുദ്ധം ചെയ്യുകയെന്നാൽ (മുജാഹദ:) ശരീരത്തെ ചീത്ത വിശേഷണങ്ങളിൽ നിന്ന് ശുദ്ധീകരിക്കലും സ്തുത്യർഹമായ വിശേഷണങ്ങളാകുന്ന പ്രകാശം കൊണ്ട് അതിനെ അലങ്കരിക്കലുമാണ്.

وَالعْاَرِفوُنَ برِبَِّهمِْ همُْ أَفضَْلُ
مِنْ أَهْلِ فرَعٍْ وَالْأُصُولِ تكََمُلّاَ


ശാഖാപരമായ വിജ്ഞാനത്തിലും നിദാശാസ്ത്രത്തിലും പാണ്ഡിത്യമുള്ളവരേക്കാൾ പരിപൂർണ്ണതയിൽ തങ്ങളുടെ റബ്ബിനെ കുറിച്ച് അറിവുള്ള ആരിഫീങ്ങളാണ് ശ്രേഷ്ഠർ.

فلَرَكَْعةَ مٌِنْ عاَرِفٍ هِيَ أَفضَْلُ
مِنْ أَلفْهَِا مِنْ عاَلمٍِ فتَقََبَلّاَ


ആരിഫിന്റെ ഒരു റക്അത്ത് നിസ്കാരം ആരിഫല്ലാത്ത പണ്ഡിതന്റെ ആയിരം റക്അത്തിനേക്കാൾ ശ്രേഷ്ഠമാണ്.ഈ ഉപദേശം നീ സ്വീകരിക്കുക.

قاَلَ الِْإمَام السُهّْروََرْدِي قدُِّسَا
وَالمْقَْصِدُالْأَعْلىَ المْشَُاهدََة العْلُاَ


ഇമാം സുഹ്റവർദി (ഖ.സി) പറയുന്നു :മുജാഹദ: കൊണ്ടുള്ള പരമലക്ഷ്യം ഉന്നതമായ മുശാഹദ:യാണ്. (മുശാഹദ: എന്നാൽ ഉൾക്കാഴ്ച കൊണ്ട് അല്ലാഹുവിനെ ദർശിക്കലാണ്).

فلَيْكُْثرِِالعْبَدُْ التلِّاَوَة مكُْثرِاً
ذِكْراًبطَِيبِِّ كَلمِةٍَ متُبَتَلِّاَ


അപ്പോൾ അടിമ പൂർണ്ണമായും അല്ലാഹുവിലേക്ക് മുറിഞ്ഞ് ചേർന്നവനായി കലിമത്തുത്ത്വയ്യിബ കൊണ്ടുള്ള ദിക്റിനെ അധികരിപ്പിച്ച് ഖുർആൻ പാരായണത്തെ വർദ്ധിപ്പിക്കട്ടെ .

وَليْجَْتهَدِْ بوِِطَاءِ قلَبٍْ نطُْقَهُ
حَتَىّ يصَِيربَقَِلبْهِِ متُأََصِّلاَ


ചൊല്ലുന്നത് (ഖുർആൻ ,ദിക്റ്) അവന്റെ ഹൃദയത്തിൽ സ്ഥാനം പിടിക്കുന്നത് വരെ താൻ മൊഴിയുന്നതിനോട് തന്റെ ഹൃദയം യോജിക്കൽ കൊണ്ട് അവൻ പരിശ്രമിക്കട്ടെ.

وَمزُِيلةَلًِحدَِيثِ نفَْسٍ كيَْ ينَوُ
رَالقَْلبُْ للِْحاَلِ العْلَيَِةِّ ناَئلِاَ

ശരീരത്തിന്റെ വർത്തമാനത്തെ (വസ് വാസ്,ചീത്ത വിചാരങ്ങൾ) നീക്കുന്നത് വരെയും അവൻ പരിശ്രമിക്കട്ടെ.

وَ يفَيِضَ نوُراُلقَْلبِْ للِقَْالبَْ فذََا
بِمحَاَسِنِ الْأَعْماَلِ مِنهْ تسََوَّلاَ


ഇപ്രകാരം അവൻ പരിശ്രമിക്കുന്നത് അവൻ ഉന്നത സ്ഥാനം എത്തിച്ച നിലക്ക് ഹൃദയം പ്രകാശിക്കാൻ വേണ്ടിയും ഹൃദയത്തിന്റെ പ്രകാശം ശരീരത്തിലേക്ക് ഒലിക്കാൻ വേണ്ടിയുമണ്. അപ്പോൾ ഈ അടിമ അവനിൽ നിന്നുണ്ടായ നല്ല സത്കർമ്മങ്ങൾ കൊണ്ട് ഭംഗിയായി.

وَ يصَِيرحَُقًّا ذِكْرذََاتٍ ذِكْرهُُ
هذَِى المْشَُاهدََة الشَرِّيفَة حَصِّلاَ


അപ്പോൾ അവന്റെ ദിക്റ് ഹഖ്ഖായിട്ടും അവന്റെ ശരീരത്തിന്റെ ദിക്റായിത്തീരും .അതിനാൽ ഈ ഉന്നതമായ മുശാഹദയെ നീ കരസ്ഥമാക്കുക.

هذا الذي أوصي الشيوخ الكملا
اللَهّ وَفَقَّناَلهَ متُفََضِّلاَ

ഈ പറയപ്പെട്ടത് (കിതാബിന്റെ തുടക്കം മുതൽ അവസാനം വരെ പറയപ്പെട്ടത്) പൂർണത നേടിയ ശൈഖുമാർ വസ്വിയ്യത്ത് ചെയ്ത കാര്യങ്ങളാണ്.ഗുണം ചെയ്യുന്നവനായ അല്ലാഹു നമുക്ക് തൗഫീഖ് നൽകട്ടെ.

وَالْحمَدُْ للِبْاَقىِ الرؤَوُفِ مصَُليِّاً
أَعْلىَ الصَّلاَةِ علَىَ الرَسُّولِ مُحوَْقلِاَ


എന്നെന്നും നിലനിൽക്കുന്നവനും അങ്ങേഅറ്റം റഹ് മത്ത് ചെയ്യുന്നവനുമായ അല്ലാഹുവിനാണ് സർവ്വ സ്തുതിയും, അല്ലാഹുവിന്റെ റസൂലിന്റെ മേൽ ഉന്നതമായ സ്വലാത്തും ( لاَحَوْلَ وَلاَقُوَّةَ إِلاَّبِاللَّهِ الْعَلِِّ الْعَظِيم ) എന്ന
ദിക്റും ഉച്ചരിച്ചതായ സ്ഥിതിയിൽ അല്ലാഹുവിനെ ഞാൻ സ്തുതിക്കുന്നു.

*********************************************************************************


പേജ് : 1



പേജ് : 2




പേജ് : 3





പേജ് : 4





പേജ് : 5





പേജ് : 6




പേജ് : 7





പേജ് : 8




പേജ് : 9




പേജ് : 10




പേജ് : 11




പേജ് : 12


No comments:

Post a Comment