Tuesday 10 March 2020

ജുമുഅഃ മുബാറക് ആശംസിക്കുന്നതിന്റെ വിധി എന്ത്



ജുമുഅഃ ദിനം ആശംസ പറയൽ നിസ്സംശയം സുന്നത്ത് ആണെന്ന് ഇമാം ഹള്റമി തങ്ങളുടെ ബിഗ് യയുടെ ഇബാറത്തിൽ നിന്ന് മനസ്സിലാക്കാം

ബിഗ് യഃയുടെ ഇബാറത്ത്

 ﻗﺎﻝ ﻓﻲ ﺍﻻﻳﻌﺎﺏ ﺍﻟﺘﻬﻨﺌﺔ ﺑﺎﻟﻌﻴﺪ ﺳﻨﺔ ﻭﻭﻗﺘﻬﺎ ﺍﻟﻔﻄﺮ ﻏﺮﻭﺏ ﺍﻟﺸﻤﺲ ﻭﻓﻰ ﺍﻻﺿﺤﻰ ﻓﺠﺮ ﻋﺮﻓﺔ ﻛﺎﻟﺘﻜﻴﺮ ﻭﻛﺬﺍ ﺑﺎﻟﻌﺎﻡ ﻭﺍﻟﺸﻬﺮ     ﻭﻗﺪ ﺟﻌﻞ ﺍﻟﻠﻪ ﻟﻠﻤﺆﻣﻨﻴﻦ ﺛﻼﺛﺔ ﺍﻳﺎﻡ  * ﻋﻴﺪ ﺍﻟﺠﻤﻌﺔ  ﻭﺍﻟﻔﻄﺮ   ﻭﺍﻻﺿﺤﻰ

( ﺑﻐﻴﺔ ﺍﻟﻤﺴﺘﺮﺷﺪﻳﻦ ١٢٩ )

ഈദ് ദിനങ്ങളിലും വർഷ,മാസാരംഭത്തിലും ആശംസയർപ്പിക്കൽ സുന്നത്താണെന്ന് ഈ ഇബാറത്തിൽ മഹാൻ അടിവരയിടുന്നതോടൊപ്പം മൂന്ന് ഈദുകളുണ്ടെന്നും അതിലൊന്നാണ് ജുമുഅഃ എന്നും വ്യക്തമാക്കുന്നു..അതുകൊണ്ട് ജുമുഅഃക്കും തഹ്നിഅത് അർപ്പിക്കൽ സുന്നത്തെന്ന് വരുന്നു

ഇനി  ഏത് നല്ലആശംസാ വാക്യം കൊണ്ടും ആവാം എന്ന് ഇമാം ശർ വാനി തങ്ങൾ അടിവരയിടുന്നു

 ﺗﻘﺒﻞ ﺍﻟﻠﻪ ﺍﻟﺦ ﺃﻱ ﻭﻧﺤﻮ ﺫﻟﻚ ﻣﻤﺎ ﺟﺮﺕ ﺑﻪ ﺍﻟﻌﺎﺩﺓ ﻓﻲ ﺍﻟﺘﻬﻨﺌﺔ

സ്വഹാബത്തിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഏറ്റവും നല്ല ആശംസാവാക്യം ﺗﻘﺒﻞ ﺍﻟﻠﻪ ആണെന്ന ഇബ്നു ഹജർ തങ്ങളെ ഖൗല് കൊണ്ട് വന്ന ശേഷം മഹാൻ പറയുന്നു..നാടുകളിൽപതിവുളള ഏത് നല്ല ആശംസാവാക്യങ്ങളും സുന്നത്ത് തന്നെ

ഈ രണ്ട് മഹാരഥൻമാരുടെ ഇബാറത്തുകളിൽ നിന്നും ജുമുഅഃ മുഅ്മിനീങ്ങളുടെ ഈദാണെന്നും ഈ ദിനങ്ങളിൽ ഏത് നല്ല ആശംസാവാചകങ്ങളുമുപയോഗിക്കാമെന്നും മനസ്സിലാവുന്നു

ജുമുഅഃ മുബാറകഃ വചനം പ്രാർത്ഥനപദംകൂടിയാണെന്ന് വരുമ്പോൾ സുന്നത്ത് ഒന്നുകൂടി ഊട്ടിയുറപ്പിക്കപ്പെടുന്നു

ﻭﺍﻟﻠﻪ ﺍﻋﻠﻢ ﺑﺎﻟﺼﺤﻴﺢ ﻭﻫﻮ ﺍﻟﺤﻜﻴﻢ ﺍﻟﺒﺪﻳﻊ

No comments:

Post a Comment