Saturday 7 March 2020

വലിയ അശുദ്ധിക്കാരന് ദിക്ർ ആണെന്ന് കരുതി ഖുർആൻ മുഴുവൻ ഓതാം എന്ന് കേട്ടു. അതു ശരിയാണോ?



വലിയ അശുദ്ധിയുള്ളവര്‍ക്ക് ഖുര്‍ആന്‍ പാരായണം ചെയ്യല്‍ ഹറാമാണ്. എന്നാല്‍ ഖുര്‍ആന്‍ എന്ന ഉദ്ദേശ്യമില്ലാതെ ദിക്റ്, ദുആ, പോലെയുള്ള മറ്റു കരുതലുകളോടെയാണ് ഓതുന്നതെങ്കില്‍ അതിന് കുഴപ്പമില്ല.


ദിക്റ്, ദുആ പോലുള്ള കരുതലോടെ ഖുര്‍ആനിലെ ആയത്തുകള്‍ ഓതാം എന്ന് പറഞ്ഞതില്‍ ഹദീസിലോ മറ്റോ അവ ദിക്റുകളായി വന്നതാണെങ്കിലും അല്ലാത്തതാണെങ്കിലും കുഴപ്പമില്ല എന്നതാണ് പ്രബലമായ അഭിപ്രായം. അഥവാ, ഖുര്‍നില്‍ മാത്രം ഉള്ള (ഹദീസിലോ മറ്റോ പരാമര്‍ശിക്കപ്പെടാത്ത) സൂറത്തുകളോ ആയത്തുകളോ ദിക്റ്/ദുആ എന്ന കരുതലോടെ വലിയ അശുദ്ധിയുള്ളവര്‍ക്ക് ഓതാം എന്ന് സാരം.


മേല്‍പറയപ്പെട്ടത് പ്രകാരം ദിക്റ്/ദുആ പോലോത്തെ കരുതലോടെ  (ഖുര്‍ആന്‍ എന്ന് കരുതലില്ലാതെ) വലിയ അശുദ്ധിക്കാര്‍ക്ക് ഖുര്‍ആന്‍ പൂര്‍ണമായി ഓതല്‍ അനുവദനീയമാണെന്ന് ശിഹാബുര്‍റംലീ(റ) എന്നവര്‍ ഫത്'വ നല്കിയതായി (മുഗ്നി 1/121) ലും (ശര്‍വാനി 1/272) ലും കാണാം


മറുപടി നൽകിയത്  : മുബാറക് ഹുദവി അങ്ങാടിപ്പുറം

No comments:

Post a Comment