Saturday 7 March 2020

പള്ളി, മദ്രസ പോലോത്ത സ്ഥാപനങ്ങള്‍ക്ക് വഖ്ഫായോ സംഭാവനയായോ നല്കിയ സ്വത്തില്‍ സകാത്തുണ്ടോ? ഉണ്ടെങ്കില്‍ ആരാണത് നല്‍കേണ്ടത്?



പള്ളി, മദ്രസ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് വഖ്ഫായോ സംഭാവനയായോ നല്‍കപ്പെട്ട സ്വത്തില്‍ സകാത്ത് ബന്ധപ്പെടുന്ന സ്വത്ത് ഉണ്ടെങ്കിലും അവയില്‍ സകാത്ത് നല്‍കേണ്ടതില്ല. നിശ്ചിതമായ ഒരു വ്യക്തിക്കോ അല്ലെങ്കില്‍ നിര്‍ണിതമായ ഒരു കൂട്ടം വ്യക്തികള്‍ക്കോ ഉടമപ്പെടത്തതല്ല മേല്‍പറഞ്ഞ സ്വത്ത് എന്നതാണ് സകാത്ത് വരാതിരിക്കാനുള്ള കാരണം.


എന്നാല്‍, നിശ്ചിതവ്യക്തിയുടേയോ നിര്‍ണിതമായ ഒരു കൂട്ടം വ്യക്തികളുടെയോ പേരില്‍ വഖ്ഫ് ചെയ്യപ്പെട്ട സ്വത്തില്‍ സകാത്ത് സ്ഥിരപ്പെടുന്നവ ഉണ്ടെങ്കില്‍ അവരുടെ മേല്‍ അതിന്‍റെ സകാത്ത് നല്‍കല്‍ നിര്‍ബന്ധമാണ്.


പ്രത്യേകം നിര്‍ണയിക്കപ്പെടാതെ, അനാഥരായ ആളുകള്‍ക്ക് എന്നോ മിസ്കീന്‍മാര്‍ക്ക് എന്നോ ഒക്കെ പറഞ്ഞ് മൊത്തത്തില്‍ വഖ്ഫ് ചെയ്താലും സകാത്ത് വരില്ല. ഇവിടെ വഖ്ഫ് ചെയ്യപ്പെട്ടവര്‍ നിര്‍ണിതരല്ല എന്നതാണ് കാരണം.


ഇവ്വിഷയം ബുശ്റല്‍കരീം ലും മറ്റും ചര്‍ച്ച ചെയ്തിട്ടുണ്ട്.


മറുപടി നൽകിയത്  : മുബാറക് ഹുദവി അങ്ങാടിപ്പുറം

No comments:

Post a Comment