Sunday 27 September 2020

ഫാസ്റ്റ് ടാഗുമായി ബന്ധപ്പെട്ട് ഉപഭോക്താക്കൾ അറിഞ്ഞിരിക്കേണ്ട വിവരങ്ങൾ

 

ഒരു വാഹനം ഒരേ ദിശയിൽ യാത്ര  ചെയ്യുമ്പോൾ രണ്ടു പ്രാവശ്യം  ഫാസ്റ്റ് ടാഗിൽ നിന്നും ടോൾ തുക  കുറവു വന്നാൽ എവിടെയാണ് പരാതിപ്പെടേണ്ടത്?

ടോൾ നിരക്കിനേക്കാൾ കൂടുതൽ തുക  ഫാസ്റ്റ് ടാഗിൽനിന്ന് കുറവ്  വന്നാൽ പരാതിപ്പെടേണ്ടത് എവിടെയാണ്? 

ഫാസ്റ്റ് ടാഗിൽ നിന്നും  പണം കൃത്യമായി ട്രാൻസ്ഫർ ആകുന്നില്ലെങ്കിൽ  എവിടെയാണ് പരാതി കൊടുക്കേണ്ടത്? 

ഒരാളുടെ ഫാസ്റ്റ് ടാഗ്  നഷ്ടപ്പെടുകയോ, നാശം  സംഭവിക്കുകയോ ചെയ്താൽ എന്താണ് ചെയ്യേണ്ടത്? 


മുകളിൽ കൊടുത്തിരിക്കുന്ന നാല് ചോദ്യങ്ങളുടെയും ഉത്തരം താഴെ കൊടുക്കുന്നു.

  

ഫാസ്റ്റ് ടാഗ് ഇഷ്യൂ ചെയ്ത ബാങ്കിന്റെ കസ്റ്റമർ സർവീസിൽ രേഖാമൂലം ഉപഭോക്താവ് പരാതിപ്പെടണം 


പരാതിപ്പെടുമ്പോൾഏതൊക്കെ തരത്തിലുള്ള വിവരങ്ങളാണ് ബാങ്കിന് കൈമാറേണ്ടത്? 

വാഹന രജിസ്ട്രേഷൻ നമ്പർ, ടോൾ പ്ലാസ യുടെ പേരും സ്ഥലവും, യാത്ര ചെയ്ത തീയതി എന്നീ വിവരങ്ങൾ ബാങ്കിന് കൈമാറണം.


ഫാസ്റ്റ് ടാഗിന്റെ  വാലിഡിറ്റി പീരീഡ് എത്രയാണ്? 

അഞ്ചു വർഷമാണ്. ഇതിനിടയിൽ വാഹനം വിൽക്കുകയാണെങ്കിൽ ബാങ്കിനെ അറിയിക്കേണ്ടതുണ്ട്.


ടോൾ പ്ലാസ യിലെ ഉദ്യോഗസ്ഥന്മാർ മോശമായി പെരുമാറിയാൽ എവിടെയാണ് പരാതി കൊടുക്കേണ്ടത് .? 

അതല്ലെങ്കിൽ ടോൾപ്ലാസയിലെ  ഫാസ്റ്റ് ടാഗ് റീഡർ  പ്രവർത്തിക്കുന്നില്ലെങ്കിൽ ആരോടാണ് പരാതി പറയേണ്ടത്? 


കേന്ദ്ര ഗവൺമെന്റ് സ്ഥാപനമായ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ടോൾ ഫ്രീ നമ്പറായ 1033 ൽ അറിയിക്കേണ്ടതാണ്.

അല്ലെങ്കിൽ etc.nodal@ihmcl.com എന്ന ഇ-മെയിലിൽ പരാതി അയക്കാം. 


ആവശ്യമായ ബാലൻസ് ഫാസ്റ്റ്‌ ടാഗിൽ   ഉണ്ടാവുകയും, എന്നാൽ  ടോൾപ്ലാസയിൽ ടോൾ ചാർജ് അടയ്ക്കേണ്ടി വരികയും ചെയ്താൽ എവിടെയാണ് പരാതി നൽകേണ്ടത്? 


ടോൾ ഫ്രീ നമ്പറായ 1033.


ടോൾ പ്ലാസയിലെ ഫാസ്റ്റ് ടാഗ്  മെഷീൻ പ്രവർത്തിക്കാതെ വന്നാൽ എന്താണ് ചെയ്യേണ്ടത്? 


ടോൾ കൊടുത്തു തുടർന്ന് യാത്രചെയ്യുകയും, മുകളിൽ പറഞ്ഞിരിക്കുന്ന പ്രകാരം പരാതി കൊടുക്കുകയും ചെയ്യുക. 


ടോൾ പ്ലാസയുടെ പ്രവർത്തനത്തിൽ  ഉപഭോക്താക്കൾ സംതൃപ്തർ അല്ലെങ്കിൽ കേന്ദ്ര സർക്കാരിന്റെ  പരാതി പരിഹാര ഫോറം ആയ

https://pgportal.gov.in/Home/Lodge Grievance എന്ന ലിങ്കിൽ പരാതി സമർപ്പിക്കുവാൻ സാധിക്കും.


ആമസോണിൽ നിന്ന് ഫാസ്റ്റാഗ് ലഭിച്ച ഉപഭോക്താക്കൾ എന്താണ് ചെയ്യേണ്ടത്? 


MyFASTag app ഡൗൺലോഡ് ചെയ്യുകയും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്യുകയും ചെയ്യുക.

No comments:

Post a Comment