Friday, 18 September 2020

ശേഷിക്കുന്ന നനവ്‌ ഹുക്‌മിയ്യോ ഐനിയ്യോ

 

മൂത്രമായ വസ്ത്രം നല്ലവണ്ണം പിഴിഞ്ഞ്‌ മൂത്രമെല്ലാം കളഞ്ഞു. പക്ഷേ നനവു മാത്രം ശേഷിക്കുന്നുണ്ട്‌. പൂർണ്ണമായുണങ്ങിയിട്ടില്ല. ശേഷിക്കുന്ന നജസ്‌ ഹുക്‌മിയ്യാണോ? അതോ ഐനിയ്യോ?


പിഴിഞ്ഞാൽ കിട്ടാത്ത വിധം മൂത്രത്തിന്റെ നീരു വറ്റുകയും അതിന്റെ രുചി വാസന നിറം പോലുള്ള ഗുണങ്ങൾ മനസ്സിലാക്കാൻ കഴിയാത്ത വിധമാവുകയും ചെയ്തിട്ടുണ്ടെങ്കിൽ പ്രസ്തുത നജസ്‌ ഹുക്‌മിയ്യാണ്‌. കേവലം നനവുണ്ടെന്നത്‌ കൊണ്ട്‌ നജസ്‌ ഐനിയ്യാവുകയില്ല. ശർഹുബാഫള്‌ൽ ഹാശിയത്തുൽ കുർദി സഹിതം 1-176, 177 നോക്കുക. (മുഫ്തി: മൗലാനാ നജീബ്‌ ഉസ്താദ്‌, നുസ്രത്തുൽ അനാം 2017 ജൂലായ്‌)

No comments:

Post a Comment