Friday 18 September 2020

സ്ത്രീകൾക്ക്‌ മാത്രമായി ഒരു സ്ഥലം പള്ളിയായി വഖ്‌ഫ്‌ ചെയ്യാമോ?

 

സ്ത്രീകൾക്ക്‌ മാത്രമായി ഒരു സ്ഥലം പള്ളിയായി വഖ്‌ഫ്‌ ചെയ്യാമോ? അവിടെ പോയി ജമാഅത്ത്‌ നിസ്കാരത്തിൽ പങ്കെടുക്കുന്നതിനും ഇഅ്തികാഫിരിക്കുന്നതിനും അവർക്ക്‌ പ്രതിഫലം ലഭിക്കുമോ?


സ്ത്രീകൾ പോലെ ഒരു പ്രത്യേക വിഭാഗത്തിനു മാത്രമായി വ്യവസ്ഥ ചെയ്തു കൊണ്ട്‌ പള്ളി വഖ്ഫ്‌ ചെയ്യാവുന്നതാണ്‌. ഇങ്ങനെ വ്യവസ്ഥ ചെയ്യൽ കറാഹത്താണെങ്കിലും ചെയ്തു കഴിഞ്ഞാൽ ആ പള്ളി അവർക്കു മാത്രം പ്രത്യേകമാകുന്നതും അവരല്ലാതെ മറ്റാർക്കും നിസ്കരിക്കാനും ഇഅ്തികാഫിരിക്കാനും പറ്റാതാകുന്നതുമാണ്‌. തുഹ്ഫ: 6-257 നോക്കുക.


ഇത്തരം പള്ളികളിലും ആശിക്കപ്പെടുന്ന പ്രായമെത്തിയ യുവതികൾക്കും അലങ്കാര വസ്ത്രം ധരിച്ചവരോ സുഗന്ധം പൂശിയവരോ ആയ മറ്റു സ്ത്രീകൾക്കും ജമാഅത്തിനു പോകൽ കറാഹത്താണെങ്കിലും ജമാഅത്തിന്റെയും പള്ളിയുടെയും പുണ്യം അവർക്കും ലഭിക്കുന്നതാണ്‌. എന്നാൽ അവരുടെ വീടുകളിൽ വെച്ചുള്ള ജമാഅത്താണ്‌ ഇതിനേക്കാൾ അവർക്ക്‌ ശ്രേഷ്ടവും പുണ്യവും. ഇത്‌ നബി (സ) വ്യക്തമാക്കിയതായി പ്രബല ഹദീസിലുള്ളതാണ്‌ കാരണം. തുഹ്ഫ: 2-252 നോക്കുക. (മുഫ്തി: മൗലാനാ നജീബ്‌ ഉസ്താദ്‌, നുസ്രത്തുൽ അനാം 2017 ജൂലായ്‌ )

No comments:

Post a Comment