Monday 21 September 2020

വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോൾ ഏതു കാൽ മുന്തിക്കണം? വലതു കാല് എന്നു ചിലരും ഇടതു കാൽ എന്നു മറ്റു ചിലരും പറയുന്നു❓

 

വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോൾ ഇടതുകാൽ മുന്തിക്കണം.

ഹജ്ജ് ,ഉംറ: പോലെയുള്ള യാത്രയ്ക്കിറങ്ങുമ്പോഴും മറ്റു ഏതെങ്കിലും  ആവശ്യത്തിനിറങ്ങുമ്പോഴും  ഇടതുകാൽ വെച്ചാണ് വീട്ടിൽ നിന്നിറങ്ങേണ്ടത്. 

വീടിൻ്റെ അകവും പുറവും പരിഗണിക്കുമ്പോൾ അകമാണല്ലോ നല്ലത്. അതു കൊണ്ടാണ് വീട്ടിൽ നിന്നു പുറത്തിറങ്ങുമ്പോൾ ഇടതുകാൽ മുന്തിക്കണമെന്നും വീട്ടിലേക്ക് പ്രവേശിക്കുമ്പോൾ വലതുകാൽ മുന്തിക്കണമെന്നും നമ്മുടെ ഇമാമുകൾ വ്യക്തമാക്കിയത്.

പള്ളിയിൽ പ്രവേശിക്കുമ്പോൾ വലതു കാലും പുറത്തിറങ്ങുമ്പോൾ ഇടതു കാലും മുന്തിക്കലാണു സുന്നത്ത്

(ഫതാവൽ കുബ്റ: 1/61 ,ഇആനത്ത്: 1/108 ,ഫതാവൽ ഹദീസിയ്യ: പേജ്: 62 )


തഴവ ഉസ്താദിൻ്റെ അൽ മവാഹിബ്

ബഹു . തഴവ മുഹമ്മദ് കുഞ്ഞി മൗലവി (റ) തൻ്റെ അൽ മവാഹിബ് എന്ന  പ്രസിദ്ധമായ  മലയാള  പുസ്തകത്തിൽ = വീട്ടിൽ നിന്നിറങ്ങുമ്പോൾ വലതു കാൽ  മുന്തിക്കണമെന്നു = പറഞ്ഞതു ശാഫിഈ മദ്ഹബിനോട് യോജിക്കില്ല. അൽ മദ്ഖൽ എന്ന മാലികി ഗ്രന്ഥമാണ് ബഹു തഴവ ഉസ്താദ് അവലംബം കാണിച്ചത്. 

പ്രസ്തുത പുസ്തകത്തിൽ മസ്അല വിവരിച്ചത് നമ്മുടെ മദ്ഹബിനോട് യോജിച്ചതാണോയെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇന്ന മദ്ഹബ് എന്നു വ്യക്തമാക്കാതെ മറ്റു മദ്ഹബിലെ മസ്അലയും അതിലുള്ളതുകൊണ്ടാണിങ്ങനെ ഉണർത്തുന്നത്


No comments:

Post a Comment