Friday 18 September 2020

ഖുതുബയിൽ സലാമും സ്വലാത്തും

 

നുബാതിയ്യാ ഖുതുബയിൽ ചില ഖതീബുമാർ രണ്ടാമത്തെ ഫർളായ സ്വലാത്ത് ചൊല്ലുമ്പോൾ സലാമും കൂടി ചൊല്ലുന്നതും മറ്റുചി ലർ സ്വലാത്തു മാത്രം ചൊല്ലുന്നതും കേൾക്കുന്നു. ഇതിൽ ശരിയായ രൂപം ഏതാണെന്നു വ്യക്തമാക്കിത്തന്നാലും ?


രണ്ടും ശരിയാണെങ്കിലും സലാം കൂടി നിർവ്വഹിക്കുന്നതാണ് ഏറ്റവും ശരി, ഖുതുബയിൽ നബി (സ)യുടെ മേൽ സ്വലാത്തു ചൊല്ലൽ മാത്രമേ ഫർളുള്ളൂവെങ്കിലും സലാമും കൂടി നിർവ്വഹിക്കൽ സുന്നത്താണ്. അലിയ്യുശ്ശബ്റാമല്ലിസി 1-301. തിരുനബി(സ)യുടെ മേൽ സലാമില്ലാതെ സ്വലാത്തു മാത്രവും മറിച്ചും നിർവ്വഹിക്കൽ കറാഹത്തുമാണ്. തുഹ്ഫ : 1-27.

(നജീബുസ്താദ് , പ്രശ്നോത്തരം :  2- 170)

No comments:

Post a Comment