Sunday, 20 July 2025

പിറ വിവാദത്തിൽ ഹനഫി മദ്ഹബ് പ്രകാരം എന്താണ് പറയാ൯ പറ്റുക?

 

ഫുഖഹാഖൾക്ക് اختلاف المطالع( പിറ വിത്യാസം) ന്റെ വിഷയത്തിൽ മൂന്ന് വീക്ഷണങ്ങൾ കാണാൻ സാധിക്കും.

ഒന്ന്. ഒരു സാഹചര്യത്തിലും اختلاف المطالع പരിഗണിക്കപ്പെടുകയില്ല. ലോകത്ത് ഏതെങ്കിലും ഒരു കോണിൽ പിറ കണ്ടാൽ ലോകത്താകമാനം ആ പിറയുടെ അടിസ്ഥാനത്തിൽ മാസം കണക്കാക്കി അമൽ ചെയ്യണം.ഇമാം അബൂഹനീഫ, അഹ്മദ്,മാലിക്ക് എന്നിവരിലേക്ക് ഈ വീക്ഷണമാണ് ചേർക്കപ്പെട്ടിട്ടുള്ളത്. മദ് ഹബിലെ ളാഹിർ രിവായത് ഇത് തന്നെ ആണ്.

രണ്ട്. സമീപ വിദൂര നാടുകളെന്ന വ്യത്യാസമില്ലാതെ എല്ലാ സാഹചര്യത്തിലും اختلاف المطالع പരിഗണിക്കപ്പെടും. അതായത് ഓരോ നാട്ടിലും പ്രത്യേകം പ്രത്യേകം പിറ കണ്ട് അമൽ ചെയ്യണം.

മൂന്ന്.സമീപനാടുകളിൽ اختلاف المطالع പരിഗണിക്കപ്പെടില്ല.(സമീപ നാടുകളിൽ പിറ കണ്ടാൽ സമീപ ദൂര പരിധിയിലുള്ള മറ്റ് നാടുകളിലും അത് പരിഗണിക്കപ്പെടണം).വിദൂര നാടുകളിൽ പരിഗണിക്കപ്പെടും(വിദൂര നാട്ടിൽ കണ്ട പിറ ദൂര പരിധിക്ക് പുറത്തുള്ള നാടുകളിൽ പരിഗണിക്കണിക്കില്ല)

അതായത് ഒരു നാട്ടിൽ പിറ കണ്ടാൽ സമീപ നാടുകളിൽ ഉള്ളവർ അതനുസരിച്ച് അവർ ചെയ്യണം.വിദൂര നാടുകളിലുള്ളവർ അത് പരിഗണിക്കേണ്ടതില്ല.

മദ്ഹബിലെ മുഹഖിഖുകളായ الامام الطحطاوي، الامام القدوري، صاحب فتاوي تاتارخانية ،صاحب الهداية,الامام الزيلعي رحمهم الله  തുടങ്ങിയ ഫുഖഹാക്കൾ മൂന്നാമത്തെ അഭിപ്രായം പ്രബലമാക്കിയിട്ടുണ്ട്. അത് തന്നെയാണ് ഫത്‌വയും.

500 മൈൽ ( ഏകദേശം 800 കിലോമീറ്റർ ) ദൂര വ്യത്യാസമുള്ള നാടുകളിൽ اختلاف المطالع സംഭവിക്കാവുന്നതാണ്.800 കിലോമീറ്റർ ദൂരം ഉള്ള നാടുകൾ വിദൂരനാടുകളായി പരിഗണിക്കപ്പെടും.ഈ ദൂരപരിധിയിലുള്ള സ്ഥലങ്ങൾ സമീപ നാടുകളായി പരിഗണിക്കപ്പെടും. കിഴക്ക് ഭാഗത്തുള്ളവർ പിറ കണ്ടാൽ പടിഞ്ഞാറു ഭാഗത്തുള്ളവരും അതിന്മേൽ മാസം കണക്കാക്കണം.

തമിഴ്നാട് കായൽ പട്ടണത്തിൽ കണ്ടു എന്ന് വിശ്വാസയോഗ്യമായ അറിവ് ലഭിച്ചിട്ടുള്ളതാണ്.തെക്കൻ കേരളവും കായൽ പട്ടണവും തമ്മിൽ 300 കിലോമീറ്റർ താഴെ മാത്രമാണ് ദൈർഘ്യം ഉള്ളത്.സമീപ നാടുമാണ്.ഈ സന്ദർഭത്തിൽ അവിടെ പിറ കണ്ടു എന്നതിന്റെ അടിസ്ഥാനത്തിൽ ദുൽ ഹജ്ജ് 29 പൂർത്തിയാക്കി മുഹറം ഒന്ന് ആയി പരിഗണിക്കണം. 


وَكَذَا طُلُوعُ الْفَجْرِ وَغُرُوبُ الشَّمْسِ بَلْ كُلَّمَا تَحَرَّكَتْ الشَّمْسُ دَرَجَةً فَتِلْكَ طُلُوعُ فَجْرٍ لِقَوْمٍ وَطُلُوعُ شَمْسٍ لِآخَرِينَ وَغُرُوبٌ لِبَعْضٍ وَنِصْفُ لَيْلٍ لِغَيْرِهِمْ كَمَا  فِي الزَّيْلَعِيِّ وَقَدْرُ الْبُعْدِ الَّذِي تَخْتَلِفُ فِيهِ الْمَطَالِعُ مَسِيرَةُ شَهْرٍ فَأَكْثَرُ عَلَى مَا فِي الْقُهُسْتَانِيِّ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٩٣/٢]

وَعَلَيْهِ فَتْوَى الْفَقِيهِ أَبِي اللَّيْثِ وَبِهِ كَانَ يُفْتِي شَمْسُ الْأَئِمَّةِ الْحَلْوَانِيُّ قَالَ لَوْ رَأَى أَهْلُ مَغْرِبٍ هِلَالَ رَمَضَانَ يَجِبُ الصَّوْمُ عَلَى أَهْلِ مَشْرِقٍ كَذَا فِي الْخُلَاصَةِ 

[مجموعة من المؤلفين، الفتاوى الهندية، ١٩٩/١]

وعلى كل حال بلاد الهند واسعة الأرجاء تختلف عروضها من ست عشرة درجة إلى أربع و ثلاثين درجة، والمسافة بينها تبلغ إلى نحو ألفي ميل، وحققوا وقوع الاختلاف في المطلع بنحو خمس مائة ميل، فكيف يتصور الجهد للتوحيد في مثله؟."

(معارف السنن شرح سنن الترمذي، تحقيق اعتبار اختلاف المطالع، ج:5 ص:343 ط: مجلس الدعوة والتحقيق الإسلامي)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ഖുതുബയിൽ ഇമാം ദുആ ചെയ്യുമ്പോൾ കൈകൾ ഉയർത്തി ആമീൻ പറയൽ സ്വലാത്ത് ചൊല്ലാമോ?

 

ഖുതുബയുടെ അവസാനം വരെ ശ്രദ്ധിച്ച് കേൾക്കൽ നിർബന്ധമാണ്.കൈകൾ ഉയർത്തി ദുആ ചെയ്യലൊ ആമീൻ പറയലൊ അനുവദനീയമല്ല.നബി ﷺ തങ്ങളുടെ മേൽ നാവ് ചലിപ്പിച്ചുകൊണ്ട് സ്വലാത്ത് പറയുന്നതും സൂക്ഷിക്കണം.മനസ്സിൽ ദുആ ചെയ്യാം, ആമീൻ പറയാം.നബി ﷺ തങ്ങളുടെ പേരു കേൾക്കുമ്പോൾ സ്വലാത്ത് പറയാം.


وكذا كل ما شغل عن سماع الخطبة       من التسبيح والتهليل والكتابة ونحوها بل يجب عليه أن يستمع ويسكت، وأصله قوله تعالى {وإذا قرئ القرآن فاستمعوا له وأنصتوا} [الأعراف: ٢٠٤] قيل نزلت الآية في شأن الخطبة أمر بالاستماع والإنصات ومطلق الأمر للوجوب

وعلى هذا قال أبو حنيفة: إن سماع الخطبة  أفضل من الصلاة على النبي - صلى الله عليه وسلم - فينبغي أن يستمع ولا يصلي عليه عند سماع اسمه في الخطبة لما أن إحراز فضيلة الصلاة على النبي - صلى الله عليه وسلم - مما يمكن في كل وقت وإحراز ثواب سماع الخطبة       يختص بهذه الحالة فكان السماع أفضل.  وروي عن أبي يوسف أنه ينبغي أن يصلي على النبي - صلى الله عليه وسلم - في نفسه عند سماع اسمه لأن ذلك مما لا يشغله عن سماع الخطبة       فكان إحراز الفضيلتين أحق.

بدائع الصنائع (2/200)

(وكل ما حرم في الصلاة حرم فيها) أي في الخطبة خلاصة وغيرها فيحرم أكل وشرب وكلام ولو تسبيحا أو رد سلام أو أمرا بمعروف بل يجب عليه أن يستمع ويسكت (بلا فرق بين قريب وبعيد) في الأصح محيط ولا يرد تحذير من خيف هلاكه لأنه يجب لحق آدمي، وهو محتاج إليه والإنصات لحق الله - تعالى، ومبناه على المسامحة وكان أبو يوسف ينظر في كتابه ويصححه والأصح أنه لا بأس بأن يشير برأسه أو يده عند رؤية منكر والصواب أنه يصلي على النبي - صلى الله عليه وسلم - عند سماع اسمه في نفسه، ولا يجب تشميت ولا رد سلام به يفتى وكذا يجب الاستماع لسائر الخطب كخطبة نكاح وخطبة عيد وختم على المعتمد

قال العلامۃ الشامی رحمہ اللہ:(قوله في نفسه) أي بأن يسمع نفسه أو يصحح الحروف فإنهم فسروه به، وعن أبي يوسف قلبا ائتمارا لأمري الإنصات والصلاة عليه - صلى الله عليه وسلم - كما في الكرماني قهستاني قبيل باب الإمامة واقتصر في الجوهرة على الأخير حيث قال ولم ينطق به لأنها تدرك في غير هذا الحال والسماع يفوت.

الدر المختار مع رد المحتار (2/159)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

മുഹറം നോമ്പ് 9,10 നോമ്പുകൾ വിശദീകരണം നൽകാമോ?.റമദാൻ കളാ നോമ്പിന്റെ നിയ്യത്ത് വെക്കാമോ?

 

പരിശുദ്ധ റമളാനിലെ നോമ്പ് കഴിഞ്ഞാൽ പിന്നെ ഏറ്റവും ശ്രേഷ്ഠതയുള്ള നോമ്പുകൾ മുഹറം മാസത്തിലെ നോമ്പ്. മാസം മുഴുവൻ നോമ്പ് അനുഷ്ടിക്കുന്നതിന് പ്രത്യേക പ്രതിഫലമുണ്ട്.അതിൽ ഏറ്റവും സുപ്രധാന സുന്നത് മുഹറം ഒന്‍പത് (താസൂആഅ്) പത്ത് (ആശൂറാഅ്) ദിവസങ്ങളിലെ നോമ്പ്കൾ.

- ഏറ്റവും ശ്രേഷ്ഠമായ ത് മുഹറം 9,10,11 ചേർത്ത് നോമ്പ് പിടിക്കലാണ്.

- ശേഷം 9,10 നോമ്പ് പിടിക്കലാണ്.

- ശേഷം 10 മാത്രം നോമ്പ് പിടിക്കലാണ്.

ഒരു നോമ്പിൽ ഒന്നിൽ കൂടുതൽ നിയ്യത്ത്  അനുവദനീയമല്ല.സുന്നതിന്റെ നിയ്യത്ത് കരുതിയാൽ സുന്നതിന്റെ പ്രതിഫലവും ഖളാഇന്റെ നിയ്യത്തെങ്കിൽ ഖളായായി പരിഗണിക്കും.ഒരു നോമ്പിൽ തന്നെ രണ്ട് നിയ്യത്ത് വെച്ചാൽ അതിനേ ഖളാ ആയിട്ടേ പരിഗണിക്കൂ.സുന്നതിന്റെ പ്രതിഫലം ലഭിക്കില്ല.


ویستحب ان یصوم  یوم  عاشوراء  بصوم  یوم  قبلہ أو یوم  بعدہ لیکون مخالفاً لاھل الکتاب۔(شامی : ۲/۳۷۵)

وحاصل الشريعة : أن الأفضل صوم عاشوراء وصوم يوم قبله وبعده، ثم الأدون منه صوم عاشوراء مع صوم يوم قبله أو بعده، ثم الأدون صوم يوم عاشوراء فقط. والثلاثة عبادات عظمى، وأما ما في الدر المختار من كراهة صوم عاشوراء منفرداً تنزيهاً، فلا بد من التأويل فيه أي أنها عبادة مفضولة من القسمين الباقيين، ولا يحكم بكراهة؛ فإنه عليه الصلاة والسلام صام مدة عمره صوم عاشوراء منفرداً، وتمنى أن لو بقي إلى المستقبل صام يوماً معه۔ (العرف الشذي شرح سنن الترمذي : 2/ 177)

ومتى نوى شيئين مختلفين متساويين في الوكادة والفريضة،ولا رجحان لأحدهما على الآخر بطلا، ومتى ترجح أحدهما على الآخر ثبت الراجح، كذا في محيط السرخسي. فإذا نوى عن قضاء رمضان والنذر كان عن قضاء رمضان استحساناً، وإن نوى النذر المعين والتطوع ليلاً أو نهاراً أو نوى النذر المعين، وكفارة من الليل يقع عن النذر المعين بالإجماع، كذا في السراج الوهاج. ولو نوى قضاء رمضان، وكفارة الظهار كان عن القضاء استحساناً، كذا في فتاوى قاضي خان. وإذا نوى قضاء بعض رمضان، والتطوع يقع عن رمضان في قول أبي يوسف - رحمه الله تعالى -، وهو رواية عن أبي حنيفة - رحمه الله تعالى - كذا في الذخيرة

الفتاوى الهندية (1/ 196)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

രണ്ടു വ്യക്തികൾ ജമാഅത്തായി നമസ്കരിക്കുമ്പോൾ എങ്ങനെയാണ് സ്വഫ് നിൽക്കേണ്ടത്?മൂന്നാമത് ഒരാൾ വന്നാൽ?

 

രണ്ടു വ്യക്തികൾ ജമാഅത്തായി നമസ്കരിക്കുമ്പോൾ ഇമാമിന്റെ തൊട്ടു പിന്നിലായി വലതുവശത്ത് മുഖ്‌തദി നിൽക്കണം.

മൂന്നാമതായി ഒരു വ്യക്തി വന്നാൽ പിന്നിലേക്ക് വരണം അല്ലെങ്കിൽ വന്നയാൾ അദ്ദേഹത്തെ  പിന്നിലേക്ക് ചെറുതായി വലിക്കണം.

ഇനി രണ്ടു വ്യക്തികളും ഇമാമിന്റെ ഇരുഭാഗങ്ങളിലും തൊട്ടുപിന്നിലായി നിന്നാൽ പിന്നിലേക്കു മാറി നിൽക്കുന്നതിന്  ഇമാം സൂചന നൽകണം.

പിന്നിൽ സ്ഥലമില്ലെങ്കിൽ ഇമാം കുറച്ച് മുന്നിലേക്ക് മാറി നിൽക്കണം.മുഖ്‌തദികൾ ഒരു സഫ്ഫായി തന്നെ നിൽക്കണം.

ഇതൊക്കെ തന്നെ അവസാനത്തെ അത്തഹിയ്യാത്തിനു മുമ്പാണ്.അവസാനത്തെ അത്തഹിയാത്തിൽ മൂന്നാമത്തെയാൾ വന്നാൽ ഇമാമിന്റെ ഇടതു ഭാഗത്ത് നമസ്കാരം പൂർത്തിയാക്കണം.ഇമാമിന്റെ  പിന്നിലും  മുന്നിലും നിൽക്കരുത്.


(وَيَقِفُ الْوَاحِدُ) وَلَوْ صَبِيًّا، أَمَّا الْوَاحِدَةُ فَتَتَأَخَّرُ (مُحَاذِيًا) أَيْ مُسَاوِيًا (لِيَمِينِ إمَامِهِ) عَلَى الْمَذْهَبِ، وَلَا عِبْرَةَ بِالرَّأْسِ بَلْ بِالْقَدَمِ، فَلَوْ صَغِيرًا فَالْأَصَحُّ مَا لَمْ يَتَقَدَّمْ أَكْثَرُ قَدَمِ الْمُؤْتَمِّ لَا تَفْسُدُ، فَلَوْ وَقَفَ عَنْ يَسَارِهِ كُرِهَ (اتِّفَاقًا وَكَذَا) يُكْرَهُ (خَلْفُهُ عَلَى الْأَصَحِّ) لِمُخَالَفَةِ السُّنَّةِ (وَالزَّائِدُ) يَقِفُ (خَلْفَهُ) فَلَوْ تَوَسَّطَ اثْنَيْنِ كُرِهَ تَنْزِيهًا وَتَحْرِيمًا لَوْ أَكْثَرَ،(قَوْلُهُ وَالزَّائِدُ خَلْفَهُ) عَدَلَ تَبَعًا لِلْوِقَايَةِ عَنْ قَوْلِ الْكَنْزِ وَالِاثْنَانِ خَلْفَهُ لِأَنَّهُ غَيْرُ خَاصٍّ بِالِاثْنَيْنِ، بَلْ الْمُرَادُ مَا زَادَ عَلَى الْوَاحِدِ اثْنَانِ فَأَكْثَرُ، نَعَمْ يُفْهَمُ حُكْمُ الْأَكْثَرِ بِالْأَوْلَى. وَفِي الْقُهُسْتَانِيِّ: وَكَيْفِيَّتُهُ أَنْ يَقِفَ أَحَدُهُمَا بِحِذَائِهِ وَالْآخَرُ بِيَمِينِهِ إذَا كَانَ الزَّائِدُ اثْنَيْنِ، وَلَوْ جَاءَ ثَالِثٌ وَقَفَ عَنْ يَسَارِ الْأَوَّلِ، وَالرَّابِعُ عَنْ يَمِينِ الثَّانِي وَالْخَامِسُ عَنْ يَسَارِ الثَّالِثِ، وَهَكَذَا. اهـ. وَفِيهِ إشَارَةٌ إلَى أَنَّ الزَّائِدَ لَوْ جَاءَ بَعْدَ الشُّرُوعِ يَقُومُ خَلْفَ الْإِمَامِ وَيَتَأَخَّرُ الْمُقْتَدِي الْأَوَّلُ وَيَأْتِي تَمَامُهُ قَرِيبًا (قَوْلُهُ كُرِهَ تَنْزِيهًا) وَفِي رِوَايَةٍ لَا يُكْرَهُ، وَالْأُولَى أَصَحُّ كَمَا فِي الْإِمْدَادِ (قَوْلُهُ وَتَحْرِيمًا لَوْ أَكْثَرَ) أَفَادَ أَنَّ  الْإِمَامِ أَمَامَ الصَّفِّ وَاجِبٌ كَمَا أَفَادَهُ فِي الْهِدَايَةِ وَالْفَتْحِ (قَوْلُهُ كُرِهَ إجْمَاعًا) أَيْ لِلْمُؤْتَمِّ، وَلَيْسَ عَلَى الْإِمَامِ مِنْهَا شَيْءٌ، وَيَتَخَلَّصُ مِنْ الْكَرَاهَةِ بِالْقَهْقَرَى إلَى خَلْفٍ إنْ لَمْ يَكُنْ الْمَحَلُّ ضَيِّقًا عَلَى الظَّاهِرِ،.....وَاَلَّذِي يَظْهَرُ أَنَّهُ يَنْبَغِي لِلْمُقْتَدِي التَّأَخُّرُ إذَا جَاءَ ثَالِثٌ فَإِنْ تَأَخَّرَ وَإِلَّا جَذَبَهُ الثَّالِثُ إنْ لَمْ يَخْشَ إفْسَادَ صَلَاتِهِ، فَإِنْ اقْتَدَى عَنْ يَسَارِ الْإِمَامِ يُشِيرُ إلَيْهِمَا بِالتَّأَخُّرِ، وَهُوَ أَوْلَى مِنْ تَقَدُّمِهِ لِأَنَّهُ مَتْبُوعٌ وَلِأَنَّ الِاصْطِفَافَ خَلْفَ الْإِمَامِ مِنْ فِعْلِ الْمُقْتَدِينَ لَا الْإِمَامِ، فَالْأَوْلَى ثَبَاتُهُ فِي مَكَانِهِ وَتَأَخُّرُ الْمُقْتَدِي، وَيُؤَيِّدُهُ مَا فِي الْفَتْحِ عَنْ صَحِيحِ مُسْلِمٍ «قَالَ جَابِرٌ سِرْت مَعَ النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - فِي غَزْوَةٍ فَقَامَ يُصَلِّي فَجِئْت حَتَّى قُمْت عَنْ يَسَارِهِ فَأَخَذَ بِيَدِي فَأَدَارَنِي عَنْ يَمِينِهِ، فَجَاءَ ابْنُ صَخْرٍ حَتَّى قَامَ عَنْ يَسَارِهِ فَأَخَذَ بِيَدَيْهِ جَمِيعًا فَدَفَعْنَا حَتَّى أَقَامَنَا خَلْفَهُ» اهـ وَهَذَا كُلُّهُ عِنْدَ الْإِمْكَانِ وَإِلَّا تَعَيَّنَ الْمُمْكِنُ. وَالظَّاهِرُ أَيْضًا أَنَّ هَذَا إذَا لَمْ يَكُنْ فِي الْقَعْدَةِ الْأَخِيرَةِ وَإِلَّا اقْتَدَى الثَّالِثُ عَنْ يَسَارِ الْإِمَامِ وَلَا تَقَدَّمَ وَلَا تَأَخَّرَ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/568]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

മെൻസസുള്ള സ്ത്രീകൾക്ക് മയ്യിത്ത് കുളിപ്പിക്കുന്നതിന് വല്ലതടസവുമുണ്ടോ?

 

അശുദ്ധിയിൽ നിന്നും ശുദ്ധിയായ സ്ത്രീ കുളിപ്പിക്കാനുള്ള ഘട്ടത്തിൽ ഹൈള് നിഫാസ് മുതലായ അശുദ്ധിയുള്ള സ്ത്രീകൾ മയ്യിത്ത് കുളിപ്പിക്കൽ കറാഹതാണ്.കുളിപ്പിക്കാൻ മറ്റാരുമില്ലെങ്കിൽ കുളിപ്പിക്കൽ അനുവദനീയമാണ്.


وَيَنْبَغِي أَنْ يَكُونَ غَاسِلُ الْمَيِّتِ عَلَى الطَّهَارَةِ كَذَا فِي فَتَاوَى قَاضِي خَانْ، وَلَوْ كَانَ الْغَاسِلُ جُنُبًا أَوْ حَائِضًا أَوْ كَافِرًا جَازَ وَيُكْرَهُ، كَذَا فِي مِعْرَاجِ الدِّرَايَةِ

[مجموعة من المؤلفين ,الفتاوى الهندية ,1/159]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

ആശൂറാഇൽ കുടുംബത്തിൽവിശാലത ചെയ്യുന്ന വിഷയം ചില സ്ഥലങ്ങളിൽ കണ്ടു. ഇത് ശരിയാണോ. ഇത് ഹദീസാണോ?

 

ആശൂറാഅ് ( മുഹറം 10) ദിവസത്തില്‍ കുടുംബത്തിന് സുഭിക്ഷമായ ഭക്ഷണം നല്‍കൽ ഏറെ പുണ്യമുള്ള കാര്യമാണ്. സാധാരണ ഗതിയില്‍ ഭക്ഷണങ്ങളില്‍ മിതത്വം പാലിക്കുകയാണു വേണ്ടത്.എന്നാല്‍ അതിഥി സല്‍ക്കാര വേളയിലും സവിശേഷ ദിനങ്ങളിലും കുടുംബത്തിനു ഭക്ഷണത്തില്‍ സുഭിക്ഷത നല്‍കല്‍ മുസ്തഹബാണ്.

മുഹറം പത്തില്‍ ഭക്ഷണ വിശാലത നല്‍കുന്നവര്‍ക്ക് ആ വര്‍ഷം മുഴുവന്‍ സമൃദ്ധി ലഭിക്കുമെന്ന് ഹദീസുകളിലുണ്ട്.

നബി  ﷺ പറഞ്ഞിരിക്കുന്നു.  മുഹർറം പത്തിനു കുടുംബത്തിന്റെ മേൽ ഭക്ഷണ/വസ്ത്ര വിശാലത ചെയ്യുന്നവന് അല്ലാഹു ആ വർഷം മുഴുവനും വിശാലത നൽകുന്നതാണ്.സുഫ്യാൻ (റ) പറയുന്നു .ഞങ്ങളിത് പരീക്ഷിച്ച് നോക്കുകയും അത് പുലരുകയും ചെയ്തിട്ടുണ്ട്. (മിശ്കാത്ത് 1926 )


عَنِ ابْنِ مَسْعُودٍ رَضِيَ اللهُ عَنْهُ قَالَ: قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: مَنْ وَسَّعَ عَلَى عِيَالِهِ فِي النَّفَقَةِ يَوْمَ عَاشُورَاءَ وَسَّعَ اللهُ عَلَيْهِ سَائِرَ سَنَتِهِ" قَالَ سُفْيَانُ رَضِيَ اللهُ عَنْهُ: إِنَّا قَدْ جَرَّبْنَاهُ فَوَجَدْنَاهُ كَذَلِكَ  (مشكاة المصابيح رقم 1926)

وحديث التوسعة على العيال يوم عاشوراء صحيح وحديث الاكتحال فيه ضعيفة لا موضوعة كما زعمه ابن عبد العزيز.......مطلب في حديث التوسعة على العيال والاكتحال يوم عاشوراء (قوله: وحديث التوسعة إلخ) وهو «من وسع على عياله يوم عاشوراء وسع الله عليه السنة كلها» قال جابر: جربته أربعين عاما فلم يتخلف ط وحديث الاكتحال هو ما رواه البيهقي وضعفه «من اكتحل بالإثمد يوم عاشوراء لم ير رمدا أبدا» ورواه ابن الجوزي في الموضوعات «من اكتحل يوم عاشوراء لم ترمد عينه تلك السنة» فتح. قلت: ومناسبة ذكر هذا هنا أن صاحب الهداية استدل على عدم كراهة الاكتحال للصائم بأنه - عليه الصلاة والسلام - قد ندب إليه يوم عاشوراء وإلى الصوم فيه. قال في النهر: وتعقبه ابن العز بأنه لم يصح عنه - صلى الله عليه وسلم - في يوم عاشوراء غير صومه وإنما الروافض لما ابتدعوا إقامة المأتم وإظهار الحزن يوم عاشوراء لكون الحسين قتل فيه ابتدع جهلة أهل السنة إظهار السرور واتخاذ الحبوب والأطعمة والاكتحال، ورووا أحاديث موضوعة في الاكتحال وفي التوسعة فيه على العيال. اهـ

وهو مردود بأن أحاديث الاكتحال فيه ضعيفة لا موضوعة كيف وقد خرجها في الفتح ثم قال: فهذه عدة طرق إن لم يحتج بواحد منها، فالمجموع يحتج به لتعدد الطرق وأما حديث التوسعة فرواه الثقات وقد أفرده ابن القرافي في جزء خرجه فيه اهـ ما في النهر، وهو مأخوذ من الحواشي السعدية لكنه زاد عليها ما ذكره في أحاديث الاكتحال وما ذكره عن الفتح وفيه نظر فإنه في الفتح ذكر أحاديث الاكتحال للصائم من طرق متعددة بعضها مقيد بعاشوراء، وهو ما قدمناه عنه، وبعضها مطلق فمراده الاحتجاج بمجموع أحاديث الاكتحال للصائم، ولا يلزم منه الاحتجاج بحديث الاكتحال يوم عاشوراء، كيف وقد جزم بوضعه الحافظ السخاوي في المقاصد الحسنة، وتبعه غيره منهم مثلا علي القاري في كتاب الموضوعات، ونقل السيوطي في الدرر المنتثرة عن الحاكم أنه منكر، وقال الجراحي في كشف الخفاء ومزيل الإلباس قال الحاكم أيضا الاكتحال يوم عاشوراء لم يرد عن النبي - صلى الله عليه وسلم - فيه أثر، وهو بدعة، نعم حديث التوسعة ثابت صحيح كما قال الحافظ السيوطي في الدرر (قوله: كما زعمه ابن عبد العزيز) الذي في النهر والحواشي السعدية ابن العز. قلت: وهو صاحب النكت على مشكلات الهداية كما ذكره في السعدية في غير هذا المحل"

الدر المختار وحاشية ابن عابدين (رد المحتار) (2/ 418)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

മലയാളം ഖുതുബയുള്ള പള്ളിയിൽ ജുമാ ശരിയാകുമോ?

 

ജുമാ/പെരുന്നാൾ ഇരു ഖുതുബകളും അറബിയിൽ തന്നെ ആയിരിക്കണം.അറബിയല്ലാത്ത ഭാഷയിൽ ഖുതുബ അനുവദനീയമല്ല.കറാഹത് തഹ്‌രീം ആണ്. 

നബി ﷺ തങ്ങളുടെയും സ്വഹാബാക്കളുടെയും ചര്യക്ക് എതിരാണ്.ജുമാ സ്വഹീഹ് ആകുന്നതാണ്.ഒഴിവാക്കൽ നിർബന്ധമാണ്.


لاشك في ان الخطبة بغير العربية خلاف السنة المتوارثة عن النبي صلي الله عليه وسلم والصحابة رضي الله تعالي عنهم، فيكون مكروها تحريما

(عمدة الرعاية علی شرح الوقایة (2/324)

كَمَا صَحَّ لَوْ شَرَعَ بِغَيْرِ عَرَبِيَّةٍ)...وَشَرَطَا عَجْزَهُ، وَعَلَى هَذَا الْخِلَافِ الْخُطْبَةُ وَجَمِيعُ أَذْكَارِ الصَّلَاةِ.وَشَرَطَا عَجْزَهُ) أَيْ عَنْ التَّكْبِيرِ بِالْعَرَبِيَّةِ وَالْمُعْتَمَدُ قَوْلُهُ ط بَلْ سَيَأْتِي مَا يُفِيدُ الِاتِّفَاقَ عَلَى أَنَّ الْعَجْزَ غَيْرُ شَرْطٍ عَلَى مَا فِيهِ (قَوْلُهُ وَجَمِيعُ أَذْكَارِ الصَّلَاةِ) فِي التَّتَارْخَانِيَّة عَنْ الْمُحِيطِ: وَعَلَى هَذَا الْخِلَافِ لَوْ سَبَّحَ بِالْفَارِسِيَّةِ فِي الصَّلَاةِ أَوْ دَعَا أَوْ أَثْنَى عَلَى اللَّهِ تَعَالَى أَوْ تَعَوَّذَ أَوْ هَلَّلَ أَوْ تَشَهَّدَ أَوْ صَلَّى عَلَى النَّبِيِّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - بِالْفَارِسِيَّةِ فِي الصَّلَاةِ أَيْ يَصِحُّ عِنْدَهُ، لَكِنْ سَيَأْتِي كَرَاهَةُ الدُّعَاءِ بِالْأَعْجَمِيَّةِ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,1/484]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

വെള്ളിയാഴ്ച ഫജ്ർ നിസ്കാരത്തിൽ സജദയും ദഹ്റും ജുമ നിസ്കാരത്തിൽ അഅ്‌ലയും ഗാഷിയ്യയും പോലുള്ള സൂറത്തുകൾ പതിവാക്കുന്നതിന്റെ വിധി?

 

വെള്ളിയാഴ്ച ഫജ്ർ നിസ്കാരത്തിലെ ആദ്യ റക്അത്തിൽ സൂറ: സജദയും രണ്ടാമത്തെ റക്അത്തിൽ സൂറ: ദഹ്റും ഓതുന്നത് സുന്നത്തും മുസ്തഹബുമാണ്.അത് പോലെ ജുമുഅ: നിസ്കാരത്തിൽ ആദ്യ റക്അത്തിൽ സൂറ: അഅ്‌ലയും രണ്ടാമത്തെ റക്അത്തിൽ സൂറ: ഗാഷിയ്യയും  അല്ലെങ്കിൽ ആദ്യത്തേതിൽ സൂറ: ജുമുഅയും രണ്ടാമത്തേതിൽ സൂറ: മുനാഫിഖൂനും അല്ലെങ്കിൽ ആദ്യത്തേതിൽ സൂറത്ത് ജുമുഅയും രണ്ടാമത്തേതിൽ സൂറത്ത് ഗാഷിയ്യയും ഓതുന്നത് സുന്നത്തും മുസ്തഹബുമാണ്.

എന്നാൽ ഈ നിസ്കാരങ്ങളിൽ മറ്റൊരു സൂറത്തും ഓതാത്ത നിലയ്ക്ക് പതിവും ശീലവുമാക്കൽ ഫുഖഹാക്കൾ തടഞ്ഞിരിക്കുന്നതിനാൽ കറാഹത്താണ്. സാധാരണക്കാർ ഇങ്ങനെ ഓതൽ ഫർള് നിർബന്ധമാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. പറയപ്പെട്ട സൂറത്തുകൾ അധിക വെള്ളിയാഴ്ചകളിലും ഓതുകയും  ഇടയ്ക്കിടെ ഒഴിവാക്കി മറ്റു സൂറത്തുകളും  ഓതുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.


(‌ولا ‌يتعين شيء من القرآن لصلاة على طريق الفرضية) بل تعين الفاتحة على وجه الوجوب (ويكره التعيين) كالسجدة و  {هل أتى}  لفجر كل جمعة، بل يندب قراءتهما أحيانا

قال عليه في الرد: (قوله على طريق الفرضية) أي بحيث لا تصح صلاة بدونه كما يقول الشافعي في الفاتحة (قوله ويكره التعين إلخ) هذه المسألة مفرعة على ما قبلها لأن الشارع إذا لم يعين عليه شيئا تيسيرا عليه كره له أن يعين، وعلله في الهداية بقوله: لما فيه من هجر الباقي وإيهام التفضيل (قوله بل يندب قراءتهما أحيانا) قال في جامع الفتاوى: وهذا إذا صلى الوتر بجماعة، وإن صلى وحده يقرأ كيف شاء اهـ وفي فتح القدير: لأن مقتضى الدليل عدم المداومة لا المداومة على العدم كما يفعله حنفية العصر، فيستحب أن يقرأ ذلك أحيانا تبركا بالمأثور، فإن لزوم الإيهام ينتفي بالترك أحيانا، ولذا قالوا: السنة أن يقرأ في ركعتي الفجر بالكافرون والإخلاص. وظاهر هذا إفادة المواظبة، إذ الإيهام المذكور منتف بالنسبة إلى المصلي نفسه اهـ ومقتضاه اختصاص الكراهة بالإمام ... ونازعه في البحر ... وأقول: حاصل معنى كلام هذين الشيخين بيان وجه الكراهة في المداومة وهو أنه إن رأى ذلك حتما يكره من حيث تغيير المشروع وإلا يكره من حيث إيهام الجاهل، وبهذا الحمل يتأيد أيضا كلام الفتح السابق: ويندفع اعتراضه اللاحق فتدبر

(فتاویٰ شامی كتاب الصلاة، فصل في القراءة، ١/ ٥٤٤، ط: سعيد)


മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

സ്ത്രീകൾ വാഹനം ഓടിക്കുന്നതിന്റെ വിധി ?

 

വാഹനം ഓടിക്കൽ അനുവദനീയമായ കാര്യമാണ്. എന്നിരുന്നാലും സ്ത്രീകളുടെ വിഷയത്തിൽ അള്ളാഹുവിന്റെ കല്പന അനാവശ്യമായി വീട്ടിൽ നിന്ന് പുറത്തുപോകരുതെന്നാണ്.അത്യാവശ്യമുള്ള സന്ദർഭങ്ങളിൽ വീടിന് പുറത്ത് പോകുമ്പോൾ പാലിക്കേണ്ട അതേ നിബന്ധനകൾ (ഉദാ സമ്പൂർണ്ണ ഹിജാബ് മുതലായവ) പാലിച്ച് കൊണ്ട് വാഹനം ഓടിക്കൽ അനുവദനീയമാണ്.ഇനി ഫിത്നകളുടെ സാധ്യത ഉണ്ടെങ്കിൽ സാധാരണ സാഹചര്യങ്ങളിൽ വളരെ അത്യവശ്യമില്ലാതെ വാഹനം ഓടിക്കുന്നത് ഒഴിവാക്കണം. സ്ഥിരമായി മഹ്റമില്ലാതെ അന്യ പുരുഷന്മാരായ ഡ്രൈവറേ ആശ്രയിക്കുന്നതിനേക്കാൾ നല്ലത് സ്വന്തമായി വാഹനം ഓടിച്ച് പോകലാണ്. 77 കിലോമീറ്ററിൽ കൂടുതൽ ഭർത്താവോ മഹ്റമോ ഇല്ലാതെ യാത്ര ചെയ്യൽ അനുവദനീയമല്ല.അത് മറ്റ് സ്ത്രീകളുടെ കൂട്ടത്തിൽ ആണെങ്കിലും ശരി.


لَا تَرْكَبُ مُسْلِمَةٌ عَلَى سَرْجٍ لِلْحَدِيثِ. هَذَا لَوْ لِلتَّلَهِّي، وَلَوْ لِحَاجَةِ غَزْوٍ أَوْ حَجٍّ أَوْ مَقْصِدٍ دِينِيٍّ أَوْ دُنْيَوِيٍّ لَا بُدَّ لَهَا مِنْهُ فَلَا بَأْسَ بِهِ.....قَوْلُهُ وَلَوْ لِحَاجَةِ غَزْوٍ إلَخْ) أَيْ بِشَرْطِ أَنْ تَكُونَ مُتَسَتِّرَةً وَأَنْ تَكُونَ مَعَ زَوْجٍ أَوْ مَحْرَمٍ (قَوْلُهُ أَوْ مَقْصِدٍ دِينِيٍّ) كَسَفَرٍ لِصِلَةِ رَحِمٍ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/423]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട


NB :മറ്റൊരു വിഷയം ഇപ്പോഴത്തെ മോഡേൺ ഡ്രെസ്സുകൾ സ്ത്രീകളുടെ ആകാര വടിവിനെ എടുത്തുകാണിക്കുന്നതും , ലെഗ്ഗിൻസ് പോലത്തെ പാൻസുകൾ ധരിച്ചുള്ള സ്കൂട്ടർ ഡ്രൈവിംഗ് പുരുഷന്മാരുടെ വികാരങ്ങളെ ഉണർത്തുന്നതുമാണ്. നാം കാരണം മറ്റൊരാൾ തെറ്റുകാരനായാൽ അതിന്റെ പാപ ഫലത്തിൽ നമ്മളും പങ്കാളികളാണെന്ന് മറക്കണ്ട. 

സർക്കാർ ഉദ്യോഗസ്ഥനായിരുന്ന പിതാവ് മരണപ്പെട്ടതിനുശേഷം ലഭിക്കുന്ന പെൻഷന് ആർക്കൊക്കെയാണ് അവകാശം ഉണ്ടാവുക.? ഇപ്പൊ മാതാവിനാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.മക്കൾക്ക് അതിൽ അവകാശം ഉണ്ടാകുമോ.?

 

മരണശേഷം സർക്കാരിൽ നിന്ന് ലഭിക്കുന്ന പെൻഷൻ മരിച്ചയാളുടെ സ്വത്തിൽ കണക്കാക്കില്ല.മറിച്ച് അത് സർക്കാരിൽ നിന്നുള്ള ഒരു സംഭാവനയും ദാനവുമാണ്. ആരുടെ പേരിലാണോ ഈ പെൻഷൻ ലഭിക്കുന്നത് ആ വ്യക്തിക്ക് മാത്രമായിരിക്കും അവകാശം. മറ്റുള്ളവർക്ക് അതിന് അർഹതയില്ല. അതിനാൽ ലഭിക്കുന്ന പെൻഷൻ തുകയുടെ ഏക ഉടമ മാതാവ് മാത്രമാണ്.


العطایا لایورث عنه

( شرح الاشباہ والنظائر ۲/ ۴۹۵ ط: سعید)

لأن الإرث إنما يجري في المتروك من ملك أو ‌حق ‌للمورث على ما قال عليه الصلاة والسلام من ترك مالا أو حقا فهو لورثته

( بدائع الصنائع کتاب الحدود، ج:7، ص:57، ط:سعید)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

ഡയമണ്ട് പോലെയുള്ള വസ്തുക്കളിൽ സകാത്ത് കൊടുക്കേണ്ടതുണ്ടോ?

 

എത്ര വില പിടിപ്പ് ഉള്ളതാണെങ്കിലും വജ്രം പോലെയുള്ള വസ്തുക്കളിൽ സകാത് നിർബന്ധമില്ല.ഈ വസ്തുക്കളൊക്കെ കച്ചവടത്തിന് വേണ്ടി ആണെങ്കിൽ സകാത് നിർബന്ധമാകുന്നതാണ്.

فَأَمَّا الْمُسْتَخْرَجُ مِنْ الْبَحْرِ كَاللُّؤْلُؤِ وَالْمَرْجَانِ وَالْعَنْبَرِ وَكُلِّ حِلْيَةٍ تُسْتَخْرَجُ مِنْ الْبَحْرِ فَلَا شَيْءَ فِيهِ فِي قَوْلِ أَبِي حَنِيفَةَ وَمُحَمَّدٍ 

[الكاساني، بدائع الصنائع في ترتيب الشرائع، ٦٨/٢]

قَالَ): وَلَيْسَ فِي الْيَاقُوتِ وَالزُّمُرُّدِ وَالْفَيْرُوزَجِ يُوجَدُ فِي الْمَعْدِنِ أَوْ الْجَبَلِ شَيْءٌ؛

[السرخسي، المبسوط للسرخسي، ٢١٣/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

മുടി മാറ്റിവയ്ക്കൽ (Hair transplant)

 

പൊതുവെ രണ്ട് രീതിയിൽ ഇത് കാണാം

ഒന്ന്. മുടിയുടെ വേരുൾപ്പടെ മറ്റൊരു സ്ഥലത്ത് നിന്ന് നീക്കി തൊലിയിൽ വെച്ച് പിടിപ്പിക്കുന്ന രൂപം.അത് സ്വന്തം ശരീരത്തിന്റെ രോമമാണെങ്കിൽ അനുവദനീയമാണ്, മറ്റൊരാളുടെ മുടി ആണെങ്കിൽ അനുവദനീയമല്ല.മുടി തൊലി ഉൾപ്പെടെ മറ്റൊരു സ്ഥലത്ത് നിന്ന് മുടി ഊരിയെടുത്ത് തലയുടെ തൊലി ചെത്തി അവിടെ വെച്ച് പിടിപ്പിക്കുകയും ചെയ്യുന്നത്. അത് സ്വന്തം ശരീരത്തിൽ നിന്നുമാണെങ്കിൽ അനുവദനീയമാണ്, മറ്റൊരാളിൽ നിന്നാണെങ്കിൽ അനുവദനീയമല്ല.

രണ്ട്. മനുഷ്യന്റെ മുടി സാധാരണ ചർമത്തിലോ അല്ലെങ്കിൽ കൃത്രിമ ചർമ്മത്തിലോ( membrane )ഘടിപ്പിക്കുന്നു.അതിനാൽ ഏത് രീതിയിലുള്ള മുടിയും ഉണ്ടാക്കാം.ഈ കൃത്രിമ ചർമത്തിന് അല്ലെങ്കിൽ സാധാരണ ചർമ്മത്തിന് സുഷിരങ്ങൾ ഉണ്ടാകും, അതിലൂടെ വിയർപ്പും വെള്ളവും പുറന്തള്ളപ്പെടുന്നു.തലയിലെ സാധാരണ രോമങ്ങൾ അവ ഒരു പരിധി വരെ നീക്കി തുടർന്ന് ഈ ചർമത്തിൽ ഒരു പ്രത്യേക ദ്രാവകത്തിലൂടെ തലയുടെ യഥാർത്ഥ രോമങ്ങളുടെ വേരുകളുമായി ബന്ധിപ്പിക്കുന്നു.ഈ ദ്രാവകം വെള്ളം ചേരുന്ന വസ്തു അല്ല.അതായത് ഇത് തൊലിയിൽ വെള്ളം ചേരാതെ തടയുന്നു.ഇത് കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ മുടി എളുപ്പത്തിൽ പുറത്തുവരും.അടിയിൽ നിന്ന് മുടി വളരുമ്പോൾ കൃത്രിമ ചർമം നീക്കം ചെയ്യുകയും തലയിൽ നിലവിലുള്ള മുടി ആവശ്യമുള്ള അളവിൽ മുറിക്കുകയും ചർമം വീണ്ടും ഒട്ടിക്കുകയും ചെയ്യുന്നു.വിവിധ കാരണങ്ങളാൽ ഈ രീതി അനുവദനീയമല്ല.

  • മറ്റൊരാളുടെ മുടി ഉപയോഗിക്കുന്നു.
  • മനുഷ്യ മുടി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു.
  • ദ്രാവകം കാരണം ചർമത്തിന് കീഴിലുള്ള മുടിയിൽ വെള്ളം എത്തുന്നില്ല, അതിനാൽ കുളി ശെരിയാവില്ല.
  • തല മുഴുവൻ  മൂടിയിട്ടുണ്ടെങ്കിൽ തല  തടകൽ പൂർത്തിയാവില്ല. വുളു ശെരിയാവില്ല.
  • തലയുടെ നാലിലൊന്ന് മൂടിയിട്ടില്ലെങ്കിൽ തടകലിന്റെ ഫർള് വീടപ്പെടുമെങ്കിലും തല മുഴുവൻ തടക്കുന്ന സുന്നത്ത് സ്ഥിരമായി നഷ്ടപ്പെടും.

വിഗ്ഗ് ഉപയോഗിക്കുന്നതിന്റെ ഇസ്ലാമിക നിയമം രണ്ട് തരത്തിൽ വിവരിക്കാം.

ഒരു രൂപത്തിലും  മനുഷ്യന്റെയും പന്നിയുടെയും രോമം ഉപയോഗിച്ചുള്ള വിഗ് ധരിക്കൽ അനുവദനീയമല്ല.

മൃഗങ്ങളുടെ അല്ലെങ്കിൽ കൃത്രിമ രോമ ഹെയർ വിഗ്ഗുകൾ സ്ഥിരമായതോ അല്ലെങ്കിൽ താൽക്കാലികമോ ( ഊരി മാറ്റാൻ സാധിക്കുന്നത് ) ആണെങ്കിലും മനുഷ്യന്റെയും പന്നിയുടെയും മുടി ഒഴികെയുള്ള മൃഗങ്ങളുടെയോ കൃത്രിമ മുടിയുടെയോ വിഗ്ഗ് ധരിക്കാൻ അനുവാദമുണ്ട്. കൃത്രിമ മുടിയുടെ കാര്യത്തിൽ വുളു, കുളിയുടെ വിധി  ?

വുളുവിൽ തലയിൽ നിന്ന് ഊരി എടുക്കാൻ പ്രയാസമുള്ള രീതിയിൽ തലമുടി സ്ഥിരമായി തലയിൽ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുകളിലൂടെ തടകൽ അനുവദനീയമാണ്. നിർബന്ധമായ കുളിയുടെ സമയത്തും വിഗ്ഗ് ഊരാതെ തന്നെ കുളി ശെരിയാകും.മുടി സ്ഥിരമായി ഘടിപ്പിച്ചിട്ടില്ലെങ്കിലും താൽക്കാലികമായി ഊരി മാറ്റാൻ സാധിക്കുന്ന വിഗിന് മേൽ തടകൽ അനുവദനീയമല്ല.അത് ഊരിത്തന്നെ തല തടകണം. തൊലിയിൽ വെള്ളം ചേർന്നില്ലെങ്കിൽ വിഗ്ഗ് ഊരി കുളിക്കൽ നിർബന്ധമാണ്.


وَعَنِ ابْنِ عُمَرَ، أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ: " لَعَنَ اللَّهُ الْوَاصِلَةَ) : أَيِ الَّتِي تُوصِلُ شَعْرَهَا بِشِعْرٍ آخَرَ زُورًا وَهِيَ أَعَمُّ مِنْ أَنْ تَفْعَلَ بِنَفْسِهَا أَوْ تَأْمُرَ غَيْرَهَا بِأَنْ يَفْعَلَهُ، (وَالْمُسْتَوْصِلَةَ) : أَيِ الَّتِي تَطْلُبُ هَذَا الْفِعْلَ مِنْ غَيْرِهَا، وَتَأْمُرُ مَنْ يَفْعَلُ بِهَا ذَلِكَ، وَهِيَ تَعُمُّ الرَّجُلَ وَالْمَرْأَةَ، فَالتَّاءُ إِمَّا بِاعْتِبَارِ النَّفْسِ ; أَوْ لِأَنَّ الْأَكْثَرَ أَنَّ الْمَرْأَةَ هِيَ الْآمِرَةُ وَالرَّاضِيَةُ. قَالَ النَّوَوِيُّ: الْأَحَادِيثُ صَرِيحَةٌ فِي تَحْرِيمِ الْوَصْلِ مُطْلَقًا، وَهُوَ الظَّاهِرُ الْمُخْتَارُ، وَقَدْ فَصَّلَهُ أَصْحَابُنَا فَقَالُوا: إِنْ وَصَلَتْ بِشَعْرِ آدَمِيٍّ فَهُوَ حَرَامٌ بِلَا خِلَافٍ ; لِأَنَّهُ يَحْرُمُ الِانْتِفَاعُ بِشَعْرِ الْآدَمِيِّ وَسَائِرِ أَجْزَائِهِ لِكَرَامَتِهِ، وَأَمَّا الشَّعْرُ الطَّاهِرُ مِنْ غَيْرِ الْآدَمِيِّ، فَإِنْ لَمْ يَكُنْ لَهَا زَوْحٌ وَلَا سَيِّدٌ فَهُوَ حَرَامٌ أَيْضًا ; وَإِنْ كَانَ فَثَلَاثَةُ أَوْجَهٍ، أَصَحُّهَا: إِنْ فَعَلَتْهُ بِإِذْنِ الزَّوْجِ وَالسَّيِّدِ جَازَ، وَقَالَ مَالِكٌ وَالطَّبَرِيُّ وَالْأَكْثَرُونَ: عَلَى أَنَّ الْوَصْلَ مَمْنُوعٌ بِكُلِّ شَيْءٍ شَعْرٍ أَوْ صُوفٍ أَوْ خِرَقٍ أَوْ غَيْرِهَا، وَاحْتَجُّوا بِالْأَحَادِيثِ وَقَالَ اللَّيْثُ: النَّهْيُ مُخْتَصٌّ بِالشَّعْرِ فَلَا بَأْسَ بِوَصْلِهِ بِصُوفٍ وَغَيْرِهِ، وَقَالَ بَعْضُهُمْ: يَجُوزُ بِجَمِيعِ ذَلِكَ  [الملا على القاري، مرقاة المفاتيح شرح مشكاة المصابيح، ٢٨١٩/٧]

وَيُكْرَهُ لِلْمَرْأَةِ أَنْ تَصِلَ شَعْرَ غَيْرِهَا مِنْ بَنِي آدَمَ بِشَعْرِهَا لِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «لَعَنَ اللَّهُ الْوَاصِلَةَ وَالْمُسْتَوْصِلَةَ» وَلِأَنَّ الْآدَمِيَّ بِجَمِيعِ أَجْزَائِهِ مُكَرَّمٌ وَالِانْتِفَاعُ بِالْجُزْءِ الْمُنْفَصِلِ مِنْهُ إهَانَةٌ لَهُ وَلِهَذَا كُرِهَ بَيْعُهُ وَلَا بَأْسَ بِذَلِكَ مِنْ شَعْرِ الْبَهِيمَةِ وَصُوفِهَا لِأَنَّهُ انْتِفَاعٌ بِطَرِيقِ التَّزَيُّنِ بِمَا يَحْتَمِلُ ذَلِكَ وَلِهَذَا احْتَمَلَ الِاسْتِعْمَالُ فِي سَائِرِ وُجُوهِ الِانْتِفَاعِ فَكَذَا فِي التَّزَيُّنِ

[الكاساني ,بدائع الصنائع في ترتيب الشرائع ,5/126]

ولو انضمت الأصابع" بحيث لا يصل الماء بنفسه إلى ما بينها "أو طال الظفر فغطى الأنملة" ومنع وصول الماء إلى ما تحته "أو كان فيه" يعني المحل المفروض غسله "ما" أي شيء "يمنع الماء" أن يصل إلى الجسد "كعجين" وشمع ورمص بخارج العين بتغميضها "وجب" أي افترض "غسل ما تحته" بعد إزالته المانع 

(حاشية الطحطاوي 1/63)

وإن كان على ظاهر بدنه جلد سمك أو خبز ممضوغ قد جف فاغتسل ولم يصل الماء إلى ما تحته لا يجوز۔۔۔ولو كان شعر المرأة منقوضا يجب إيصال الماء إلى أثنائه ويجب على الرجل إيصال الماء إلى أثناء اللحية كما يجب إلى أصولها وإلى أثناء شعره وإن كان ضفيرا. كذا في محيط السرخسي.ولو ألزقت المرأة رأسها بطيب بحيث لا يصل الماء إلى أصول الشعر وجب عليها إزالته ليصل الماء إلى أصوله

(الفتاوى الهندية 1/63)

الانتفاع بأجزاء الآدمي لم يجز قيل للنجاسة وقيل للكرامة هو الصحيح كذا في جواهر الأخلاطي.قال أبو حنيفة - رحمه الله تعالى - ولا ينتفع من الخنزير بجلده ولا غيره إلا الشعر للأساكفة وقال أبو يوسف - رحمه الله تعالى - يكره الانتفاع أيضا بالشعر وقول أبي حنيفة - رحمه الله تعالى - أظهر كذا في المحيط

(الفتاوى الهندية 5/354)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

പഴയ പള്ളി പൊളിച്ചു.പുതിയ പള്ളി റോഡിനൊപ്പം രണ്ടാം നിലയിൽ പണിതു.പള്ളിയുടെ ഗ്രൗണ്ട് ഫ്ലോർ (ആദ്യത്തെ പള്ളി ) മദ്രസയാക്കാൻ പറ്റുമോ? അവിടെ സ്ത്രീകളെ കൂട്ടി ക്ലാസ്സ്‌ നടത്താൻ പറ്റുമോ ?

 

മസ്ജിദായി വഖ്ഫ് ചെയ്യപ്പെട്ടാൽ ഭൂമിയുടെ അടിത്തട്ട് മുതൽ ആകാശം വരെ മസ്ജിദിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്. അവിടെ മറ്റൊന്നും നിർമ്മിക്കൽ അനുവദനീയമല്ല. ബേസ്‌മെന്റിൽ കുട്ടികളെ പഠിപ്പിക്കാമെങ്കിലും മസ്ജിദിൽ സൂക്ഷിക്കേണ്ട കാര്യങ്ങളെല്ലാം സൂക്ഷിക്കൽ നിർബന്ധമാണ്.അതിനാൽ  സ്ത്രീകൾക്ക് അശുദ്ധിയുള്ളപ്പോൾ അവിടെ പ്രവേശിക്കൽ അനുവദനീയല്ല.എന്നാൽ ആദ്യമേ വഖഫിന്റെ വഖഫ് ചെയ്ത് നിർമിക്കുന്ന സമയത്ത് ബേസ്മേന്റിൽ  മദ്രസയോ മസ്ജിദിന്റെ മറ്റ് ആവശ്യ കാര്യങ്ങളോ നിർമ്മിക്കൽ അനുവദനീയമാണ്.

ഇവിടെ വഖഫിന്റെ സന്ദർഭത്തിൽ ബേസ്മെന്റിൽ സ്വാതന്ത്ര്യ മദ്രസ എന്ന ഉദ്ദേശ്യം ഇല്ലാതിരുന്നതിനാൽ തന്നെ പുതുക്കിപ്പണിയുമ്പോൾ അവിടെ മദ്രസ നിർമ്മിക്കൽ അനുവദനീയമല്ല.


وَحَاصِلُهُ أَنَّ شَرْطَ كَوْنِهِ مَسْجِدًا أَنْ يَكُونَ سُفْلُهُ وَعُلْوُهُ مَسْجِدًا لِيَنْقَطِعَ حَقُّ الْعَبْدِ عَنْهُ لِقَوْلِهِ تَعَالَى {وَأَنَّ الْمَسَاجِدَ لِلَّهِ} [الجن: 18] بِخِلَافِ مَا إذَا كَانَ السِّرْدَابُ أَوْ الْعُلْوُ مَوْقُوفًا لِمَصَالِحِ الْمَسْجِدِ فَإِنَّهُ يَجُوزُ إذْ لَا مِلْكَ فِيهِ لِأَحَدٍ بَلْ هُوَ مِنْ تَتْمِيمِ مَصَالِحِ الْمَسْجِدِ فَهُوَ كَسِرْدَابِ مَسْجِدِ بَيْتِ الْمَقْدِسِ هَذَا هُوَ ظَاهِرُ الْمَذْهَبِ وَهُنَاكَ رِوَايَاتٌ ضَعِيفَةٌ مَذْكُورَةٌ فِي الْهِدَايَةِ وَبِمَا ذَكَرْنَاهُ عُلِمَ أَنَّهُ لَوْ بَنَى بَيْتًا عَلَى سَطْحِ الْمَسْجِدِ لِسُكْنَى الْإِمَامِ فَإِنَّهُ لَا يَضُرُّ فِي كَوْنِهِ مَسْجِدًا لِأَنَّهُ مِنْ الْمَصَالِحِ فَإِنْ قُلْتُ: لَوْ جَعَلَ مَسْجِدًا ثُمَّ أَرَادَ أَنْ يَبْنِيَ فَوْقَهُ بَيْتًا لِلْإِمَامِ أَوْ غَيْرِهِ هَلْ لَهُ ذَلِكَ قُلْتُ: قَالَ فِي التَّتَارْخَانِيَّة إذَا بَنَى مَسْجِدًا وَبَنَى غَرْفَةً وَهُوَ فِي يَدِهِ فَلَهُ ذَلِكَ وَإِنْ كَانَ حِينَ بَنَاهُ خَلَّى بَيْنَهُ وَبَيْنَ النَّاسِ ثُمَّ جَاءَ بَعْدَ ذَلِكَ يَبْنِي لَا يَتْرُكُهُ وَفِي جَامِعِ الْفَتْوَى إذَا قَالَ عَنَيْت ذَلِكَ فَإِنَّهُ لَا يُصَدَّقُ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٧١/٥]

(وَإِذَا جَعَلَ تَحْتَهُ سِرْدَابًا لِمَصَالِحِهِ) أَيْ الْمَسْجِدِ (جَازَ) كَمَسْجِدِ الْقُدْسِ (وَلَوْ جَعَلَ لِغَيْرِهَا أَوْ) جَعَلَ (فَوْقَهُ بَيْتًا وَجَعَلَ بَابَ الْمَسْجِدِ إلَى طَرِيقٍ وَعَزَلَهُ عَنْ مِلْكِهِ لَا) يَكُونُ مَسْجِدًا......قَوْلُهُ: وَإِذَا جَعَلَ تَحْتَهُ سِرْدَابًا) جَمْعُهُ سَرَادِيبُ، بَيْتٌ يُتَّخَذُ تَحْتَ الْأَرْضِ لِغَرَضِ تَبْرِيدِ الْمَاءِ وَغَيْرِهِ كَذَا فِي الْفَتْحِ وَشَرَطَ فِي الْمِصْبَاحِ أَنْ يَكُونَ ضَيِّقًا نَهْرٌ (قَوْلُهُ أَوْ جَعَلَ فَوْقَهُ بَيْتًا إلَخْ) ظَاهِرُهُ أَنَّهُ لَا فَرْقَ بَيْنَ أَنْ يَكُونَ الْبَيْتُ لِلْمَسْجِدِ أَوْ لَا إلَّا أَنَّهُ يُؤْخَذُ مِنْ التَّعْلِيلِ أَنَّ مَحَلَّ عَدَمِ كَوْنِهِ مَسْجِدًا فِيمَا إذَا لَمْ يَكُنْ وَقْفًا عَلَى مَصَالِحِ الْمَسْجِدِ وَبِهِ صَرَّحَ فِي الْإِسْعَافِ فَقَالَ: وَإِذَا كَانَ السِّرْدَابُ أَوْ الْعُلُوُّ لِمَصَالِحِ الْمَسْجِدِ أَوْ كَانَا وَقْفًا عَلَيْهِ صَارَ مَسْجِدًا. اهـ. 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٥٧/٤]

فَرْعٌ] لَوْ بَنَى فَوْقَهُ بَيْتًا لِلْإِمَامِ لَا يَضُرُّ لِأَنَّهُ مِنْ الْمَصَالِحِ، أَمَّا لَوْ تَمَّتْ الْمَسْجِدِيَّةُ ثُمَّ أَرَادَ الْبِنَاءَ مُنِعَ وَلَوْ قَالَ عَنَيْت ذَلِكَ لَمْ يُصَدَّقْ تَتَارْخَانِيَّةٌ،

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٥٨/٤]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

വീട് ഒറ്റിക്ക് (lease) എടുക്കൽ അനുവദനീയമാണോ? ഉടമസ്ഥന്റെ തൃപ്തിയോടെ ഇവിടെ വാടകയായി ചെറിയ തുക നിർണയിച്ചാൽ ശരിയാകുമോ?

 

വീട് വാടകക്ക് എടുക്കുമ്പോൾ ഡെപ്പോസിറ്റ് അല്ലെങ്കിൽ അഡ്വാൻസ് എന്ന പേരിൽ വീട്ടുടമസ്ഥന് വാടകക്കാരൻ  വലിയൊരു തുക നൽകുന്നു. കൂടാതെ വാടകക്കാരൻ വീട്ടിൽ താമസിക്കുന്നിടത്തോളം കാലം വീട്ടുടമസ്ഥൻ ആ തുക ഉപയോഗിക്കുമെന്നും വാടകക്കാരൻ വീട് വിടാൻ ആഗ്രഹിക്കുമ്പോൾ മുഴുവൻ തുകയും തിരികെ നൽകുമെന്നും വീട്ടുടമസ്ഥൻ വാടകക്കാരനിൽ നിന്ന് വാടകയുടെ പേരിൽ പണമൊന്നും ഈടാക്കരുതെന്നും ഇരുവരും തമ്മിൽ ധാരണയുണ്ട്. ഈ രൂപത്തിനാണ് ഒറ്റി (lease) എന്ന് പറയപ്പെടുന്നത്.

ഇസ്ലാമിൽ ഈ രീതി അനുവദനീയമല്ല. കാരണം വാടകക്കാരൻ ഡെപ്പോസിറ്റ് അല്ലെങ്കിൽ അഡ്വാൻസ് എന്ന പേരിൽ വീട്ടുടമസ്ഥന് നൽകുന്ന തുക തിരിച്ചു നൽകുന്നത് കൊണ്ട് തന്നെ അത് കടത്തിന്റെ ഗണത്തിൽ ഉൾപെടും.കടത്തിന്റെ പേരിൽ വീട്ടുടമസ്ഥൻ വാടകക്കാരന് സൗജന്യ താമസസൗകര്യം നൽകുന്നു.അവിടെയുള്ള താമസ സൗകര്യം കടത്തിന്റെ പേരിലാണ് ലഭിക്കുന്നത്. കടത്തിന്റെ പേരിൽ കടക്കാരനിൽ നിന്നും ഒരുതരത്തിലുള്ള ആനുകൂല്യവും കൈപ്പറ്റുന്നത്  അനുവദനീയമല്ല.

ചിലപ്പോൾ വീട്ടുടമസ്ഥൻ വാടകക്കാരനിൽ നിന്ന് ഒരു വലിയ തുക ഡെപ്പോസിറ്റ് വാങ്ങുന്നു.മേൽ പറയപ്പെട്ട തുകയെക്കാൾ അൽപ്പം കുറവായിരിക്കും. കൂടാതെ വാടകക്കാരനിൽ നിന്ന് ഒരു ചെറിയ പ്രതിമാസ വാടകയും ഈടാക്കുന്നു. അത് വീടിന്റെ കേവല വാടകയേക്കാൾ കുറവായിരിക്കും. ഉദാ: വീടിന്റെ വാടക അതിന്റെ അവസ്ഥയും സ്ഥലവും മുതലായവയെ പരിഗണിച്ച് പതിനായിരം രൂപയായിരിക്കും.എന്നാൽ 2000 അല്ലെങ്കിൽ 1000 രൂപ മാത്രമേ വാടകയായി എടുക്കുന്നുള്ളു. വാടകക്കാരൻ വീട്ടിൽ താമസിക്കുന്നിടത്തോളം കാലം വീട്ടുടമസ്ഥൻ ഡെപ്പോസിറ്റ് തുക ഉപയോഗിക്കുമെന്നും വാടകക്കാരൻ വീട് വിടാൻ ആഗ്രഹിക്കുമ്പോൾ ഡെപ്പോസിറ്റ് തുക മുഴുവൻ അദ്ദേഹത്തിന് തിരികെ നൽകുമെന്നും തമ്മിൽ ധാരണയുണ്ട്.

ഈ രീതിയും അനുവദനീയമല്ല. കാരണം ഈ സാഹചര്യത്തിൽ വാടകക്കാരന് വായ്പയുടെ അടിസ്ഥാനത്തിൽ സൗജന്യ താമസസൗകര്യം ലഭിക്കുന്നില്ലെങ്കിലും വാടകയിൽ ഇളവ് ലഭിക്കുന്നുണ്ടെന്ന് ഉറപ്പാണ്. സൗജന്യ താമസ സൗകര്യത്തിന്റെ രൂപത്തിലോ വാടക തുകയിൽ കുറവു വരുത്തുന്ന രൂപത്തിലോ കടത്തിന്റെ പേരിൽ ഏതെങ്കിലും രൂപത്തിൽ ആനുകൂല്യം ലഭിക്കുന്നത് ഷരീഅത് പലിശയായി കണക്കാക്കുന്നു.പറയപ്പെട്ട രണ്ടു രൂപങ്ങളിലും ഡെപ്പോസിറ്റ് തിരികെ നൽകുന്നതോടുകൂടി കടം തീരുന്നു.ലഭിച്ച താമസസൗകര്യം പലിശയായി മറുന്നു.

വാടകക്കാരൻ തന്റെ വീടിന്റെ മുഴുവൻ വാടകയും വീട്ടുടമസ്ഥന് അതിൽ ഒരു കുറവും വരുത്താതെ നൽകുന്നു.എന്നാൽ ഡെപ്പോസിറ്റ് തുക നൽകാതെ വീട്ടുടമസ്ഥൻ വീട് വാടകയ്ക്ക് തരാൻ തയ്യാറല്ലെങ്കിൽ അത്തരമൊരു സാഹചര്യത്തിൽ വാടകക്കാരന് ഡെപ്പോസിറ്റിന്റെ പേരിൽ തുക  നൽകൽ അനുവദനീയമാണ്. എന്നിരുന്നാലും ഡെപ്പോസിറ്റ് നൽകുന്നത് കാരണം വാടകയിൽ ഒരു തരത്തിലുള്ള കുറവോ ഇളവോ ഇല്ലാത്ത രൂപത്തിൽ മാത്രമാണ് അനുവാദനീയമാകുന്നത്.


القرض بالشرط حرام ،والشرط لغو بأن يقرض علي أن يكتب به إلي بلد كذا ليوفي دينه قوله:(كل قرض جر نفعاحرام )أي: إذاكان مشروطا

الدر المختار مع رد المحتار: (394/7)

انواع الرِّبَاواما الرِّبَا فَهُوَ ثَلَاثَة اوجه احدها فِي القروض وَالثَّانِي فِي الدُّيُون وَالثَّالِث فِي الرهون الرِّبَا فِي القروض فاما فِي القروض فَهُوَ على وَجْهَيْن احدها ان يقْرض عشرَة دَرَاهِم باحد عشر درهما اَوْ بِاثْنَيْ عشر وَنَحْوهَاوَالْآخر ان يجر الى نَفسه مَنْفَعَة بذلك الْقَرْض اَوْ تجر اليه وَهُوَ ان يَبِيعهُ الْمُسْتَقْرض شَيْئا بارخص مِمَّا يُبَاع اَوْ يؤجره اَوْ يَهبهُ.....وَلَو لم يكن سَبَب ذَلِك هَذَا الْقَرْض لما كَانَ ذَلِك الْفِعْل فان ذَلِك رَبًّا وعَلى ذَلِك قَول ابراهيم النَّخعِيّ كل دين جر مَنْفَعَة لَا خير فِيهِ

[السُّغْدي، النتف في الفتاوى للسغدي، ٤٨٥/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

ഇൻഷുറൻസ് ഇസ്ലാമിൽ

 

വർത്തമാന കാലഘട്ടത്തിൽ വളരെയധികം പ്രചാരണ നേടിയിട്ടുള്ള ഒന്നാണ് ഇൻഷുറൻസ്.ഭാവിയിൽ സംഭവിച്ചേക്കാവുന്ന ഒരു നഷ്ടത്തിനു സാമ്പത്തിക നഷ്ട പരിഹാരത്തിന് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ മുൻകൂട്ടി നിക്ഷേപിക്കലാണ് ഇൻഷുറൻസിന്റെ രീതി.പലതരത്തിലുള്ള ഇൻഷുറൻസുകൾ ഇന്ന് വ്യാപകമാണ്. ഇസ്ലാം നിരോധിച്ച വകുപ്പുകൾ ഇതിൽ ഉൾക്കൊള്ളുന്നു

  • ഒന്ന്.പലിശ നാം നിക്ഷേപിക്കുന്ന തുകയല്ല മറിച്ച് അതിനേക്കാൾ കൂടുതലാണ് നഷ്ടപരിഹാരമായി തിരികെ ലഭിക്കുന്നത്.
  • രണ്ട്.ചൂതാട്ടം നിക്ഷേപിച്ച തുക കിട്ടാനും കിട്ടാതിരിക്കാനും സാധ്യതയുണ്ട്. നഷ്ടം സംഭവിക്കുമ്പോൾ മാത്രമാണ് ലഭിക്കുക.ഇത് غرر (വഞ്ചന )യിൽ ഉൾപെടും.

ഇതെല്ലാം തന്നെ ഉൾകൊള്ളുന്നതാണ്  ഇൻഷുറൻസ് പോളിസികൾ അതിനാൽ അനുവദനീയമാകുന്നില്ല.

ഫ്രീ ഇൻഷുറൻസ്

ഗവൺമെന്റ് അല്ലെങ്കിൽ ട്രസ്റ്റുകൾ ജനങ്ങൾക്ക് നൽകുന്ന ആനുകൂല്യങ്ങൾ ഉദാ ആയുഷ്മാൻ യോജന/ ഹെൽത്ത്‌ കാർഡ്.അതിലേക്ക് തുക നിക്ഷേപിക്കേണ്ട ആവശ്യമില്ല.ആവശ്യഘട്ടങ്ങളിൽ അവർ നൽകുന്നു. അത്തരം ഇൻഷുറൻസ് അനുവദനീയമാണ്.

നിർബന്ധ സാഹചര്യങ്ങളിൽ എടുക്കേണ്ടിവരുന്ന ഇൻഷുറൻസ്.വാഹനം നിരത്തിലിറക്കുന്നതിന് ഇൻഷുറൻസ്, ചില ജോലി ചെയ്യുന്നവർക്ക് ഗവൺമെന്റ്/കമ്പനി എടുക്കുന്ന ഇൻഷുറൻസ്, ചില രാജ്യങ്ങളിൽ പ്രവേശിക്കുന്നതിനുള്ള ഇൻഷുറൻസ് ഇവിടെ എടുക്കുകയല്ലാതെ വേറെവഴി ഇല്ല. അതിനാൽ അനുവദനീയമാണ്.

ഹെൽത്ത്‌/മെഡിക്കൽ ഇൻഷുറൻസ്

ഈ വിഷയത്തിൽ ഉലമാക്കളുടെ ഇടയിൽ അഭിപ്രായ വിത്യാസമുണ്ട്. ഇക്കാലത്തെ ചികിത്സ മേഖല വാണിജ്യവൽക്കരിക്കപ്പെട്ടിരിക്കുകയാണ്. സാമ്പത്തികശേഷിയുള്ളവർക്ക് പോലും ആശുപത്രി ചിലവുകൾ ബാധ്യതയാവുന്നു. തുച്ഛമായ വരുമാനമുള്ള സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം പെട്ടെന്നുള്ള ചികിത്സാ ചെലവുകൾ ഹോസ്പിറ്റൽ ചൂഷണം താങ്ങാവുന്നതിനുമപ്പുറമാണ്.വലിയ കടക്കെണിയിൽ കൊണ്ടെത്തിക്കുകയും ചെയ്യുന്നു.ഈ സാഹചര്യത്തിലെ അത്യാവശ്യം പരിഗണിച്ച് വലിയ സാമ്പത്തികശേഷിയില്ലാത്ത സാധാരണക്കാർക്ക് മെഡിക്കൽ ഇൻഷുറൻസ് അനുവദനീയമാണ്.അത്തരക്കാർ എടുക്കുന്നതിന് പ്രത്യേകം പരിശ്രമിക്കണം.

ന്യായങ്ങൾ

ഇതിൽ പലിശയുടെ രൂപം വരുന്നില്ല.മെഡിക്കൽ ഇൻഷുറൻസിൽ പണം നിക്ഷേപിക്കുമ്പോൾ തിരികെ ലഭിക്കുന്നത് സർവീസ് /ചികിത്സ /മെഡിസിൻ ആണ്.ഇൻഷുറൻസ് കമ്പനി നമ്മുടെ ചികിത്സ ഏറ്റെടുക്കുന്നു.പണത്തിനു കൂടുതൽ പണം ലഭിക്കുന്നതാണ് പലിശ.ഇവിടെ പൈസക്ക് പകരം പൈസയല്ല മറിച്ച് സർവീസാണ്.പലിശയുടെ നിബന്ധന വരുന്നില്ല.

ചൂതാട്ടത്തിന്റെ സാധ്യത വളരെ കുറവാണ്. ലഘുവാണ്.അതിനാൽ ഇതിൽ غرر يسير ചുമത്തപ്പെടും. غرر يسير ന് വിട്ട് വീഴ്ച്ച ഉണ്ടന്നത് ഉലമാക്കൾ ഏകോപ്പിക്കുന്നു.

എന്നിരുന്നാൽ തന്നെ ഈ വകുപ്പുകൾ ഒന്നും പൂർണ്ണമായും ഒഴിവല്ല.വ്യക്തിഗത മായി മാത്രമേ അനുവദനീയമെന്ന അഭിപ്രായം പരിഗണിക്കുകയുള്ളു.പൊതുവായി നിലയിൽ ബാധകമല്ല.കൂടുതൽ ഉലമാക്കൾ മെഡിക്കൽ ഇൻഷുറൻസും അനുവദനീയമല്ല എന്നും അഭിപ്രായം ഉള്ളവരാണ്.ഞങ്ങളുടെ ബഹുമാന്യ ഉസ്താദ് മുഫ്തി സഈദ് അഹ് മദ്‌ പാലൻപൂരി (റ), ഖാലിദ് സൈഫുല്ലാഹ് റഹ്‌മാനി തുടങ്ങിയവരും മെഡിക്കൽ ഇൻഷുറൻസ് അനുവദനീയമെന്ന് അഭിപ്രായം ഉള്ളവരാണ്.

ഇന്ത്യയുടെ ഇന്നത്തെ അവസ്ഥയിൽ ലൈഫ് ഇൻഷുറൻസ് പ്രോപ്പർട്ടി ഇൻഷുറൻസ് പോലുള്ളവ ഉപയോഗിക്കൽ നോർത്ത് ഇന്ത്യൻ ഭാഗങ്ങളിലെ വർത്തമാനകാല സംഭവങ്ങൾ പരിഗണിച്ച് അവിടെയുള്ളവർക്ക് അനുവദനീയമാണെന്ന് അഭിപ്രായമുണ്ട്.കരുതി കൂട്ടി മുസ്ലിമീങ്ങൾക്ക് നേരെയുള്ള ആക്രമണം തുടരുന്ന ഈ കാലത്ത് എപ്പോഴാണ് കലാപവും ജെസിബിയും വരുന്നതെന്ന് പറയാൻ സാധിക്കില്ല. മുസ്ലീങ്ങളുടെ ജീവനും സ്വത്തിനും, വ്യവസായത്തിനും, വ്യാപാരത്തിനും, കലാപങ്ങൾ മൂലം നിരന്തരം ഗുരുതരമായ ഭീഷണി നേരിടുമ്പോൾ ഇത്തരം ഘട്ടത്തിൽ الضرورات تبیح المحظورات സാഹചര്യത്തിന്റെ സമ്മർദ്ദം കൊണ്ട് ആ നഷ്ടങ്ങളെ മറികടക്കാൻ പറയപ്പെട്ട ഇൻഷുറൻസുകൾ അനുവദനീയമാകുന്നതാണ്.കേരളത്തിലെയും മറ്റും സാഹചര്യങ്ങൾ അത്ര കലുഷിതമല്ലാത്തത് കൊണ്ട് അനുവദനീയമാകുന്നതല്ല.

ഈ രൂപത്തിൽ ക്ലെയിം തുക നഷ്ടത്തെക്കാൾ കൂടുതൽ ലഭിക്കുന്നുണ്ടെങ്കിൽ ബാക്കി തുക പ്രതിഫലം ആഗ്രഹിക്കാതെ സാധുക്കൾക്ക് സ്വദഖ ചെയ്യൽ നിർബന്ധമാണ്.

(അതി വിശാലമായ ചർച്ചകൾക്ക് വിധേയമായ വിഷയമാണ് ഇൻഷുറൻസ്.ഇത് രത്ന ചുരുക്കമാണ്)


അവലംബം: ജദീദ് ഫിഖ്ഹീ മസാഇൽ, ജദീദ് മആഷീ മസാഇൽ,ഫതാവ സകരിയ,മബാഹിസ് ഫിഖ്ഹിയ്യ ജംഇയ്യത്തുൽ ഉലമ-ഇ-ഹിന്ദ്


الضرورات تبيح المحظورات الضرر يزال المشقة تجلب التيسير

 ( الأشباه والنظائر /القاعدة الخامسة ۸۷ مكتبة دار العلوم دیوبند، قواعد الفقه ۸۹ رقم: ۱۷۰ دار الكتاب (دیوبند)

الحاجة تنزل منزلة الضرورة عامة أو خاصة (شرح المحلة لسليم رستم باز ۳۳رقم المادة : ۳۳، الأشباه والنظائر / الفن الأول، القاعدة الخامسة (٩٣)

أَجْمَعَ الْمُسْلِمُونَ عَلَى جَوَازِ أَشْيَاءَ فِيهَا غَرَرٌ حَقِيرٌ....... قَالَ الْعُلَمَاءُ مَدَارُ الْبُطْلَانِ بِسَبَبِ الْغَرَرِ وَالصِّحَّةُ مَعَ وُجُودِهِ عَلَى ما ذكرناه وهو أنه إِنْ دَعَتْ حَاجَةٌ إِلَى ارْتِكَابِ الْغَرَرِ وَلَا يُمْكِنُ الِاحْتِرَازُ عَنْهُ إِلَّا بِمَشَقَّةٍ وَكَانَ الْغَرَرُ حَقِيرًا جَازَ الْبَيْعُ وَإِلَّا فَلَا

[النووي، شرح النووي على مسلم، ١٥٦/١٠]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

50 സെന്റിൽ കൂടുതൽ മാത്രം സ്ഥലമുള്ള പള്ളികളിൽ കോൺക്രീറ്റ് നിർമ്മിത കബർ (വെട്ടുകല്ല് സിമന്റ് ഉപയോഗിച്ച് പണിത് തറ മണ്ണും മുകൾവശം കോൺക്രീറ്റ് സ്ലാബും ആണ് ) നിർമ്മിക്കുന്നതിനെക്കുറിച്ച് എന്താണ് നിയമം ?

 

മണ്ണിന്റെ ബലക്കുറവ്, സ്ഥല പരിമിതി മറ്റ് എന്തെങ്കിലും ബുദ്ധിമുട്ടുകൾ ന്യായമായ കാരണങ്ങളുള്ള സ്ഥലങ്ങളിൽ മേൽ പറയപ്പെട്ടത് പോലെ ഖബറുകൾ നിർമ്മിക്കൽ അനുവദനീയമാണ്. വെട്ട്കല്ലോ സിമന്റ്‌ കട്ടയോ ഉപയോഗിച്ച് സിമന്റ്‌ കൂട്ടി നിർമ്മിക്കുന്നതിൽ കുഴപ്പമില്ല.മണ്ണിൽ തന്നെയാണ് മയ്യിത്ത് വെക്കേണ്ടത്.ഇഷ്ടിക ഉപയോഗിക്കാൻ പാടില്ല.

ഇത്തരം ഘട്ടങ്ങളിൽ പഴയ മയ്യിത്ത് പൂർണ്ണമായും മണ്ണിൽ ലയിച്ചിട്ടുണ്ടെങ്കിൽ  അതെ ഖബറിൽ മറ്റുള്ളവരെയും ഖബറടക്കൽ അനുവദനീയമാണ്.ഖബറിൽ നിന്ന് അസ്ഥിയോ മറ്റോ കണ്ടെത്തിയാൽ ആ ഖബറിന്റെ ഒരു ഭാഗത്ത് അല്ലെങ്കിൽ മറ്റൊരു കുഴിയിൽ മയ്യിതിനോടുള്ള ആദരവ് നിലനിർത്തി തന്നെ മറമാടണം. പൂർണ്ണമായും ലയിക്കാത്ത മയ്യിത്ത് ആണെങ്കിൽ ആ ഖബറിൽ അടക്കൽ അനുവദനീയമല്ല. ഇത്തരം ഖബ്റുകൾ നിർമ്മിക്കുന്നതിന് 50 സെന്റ് സ്ഥലം ഉണ്ടന്നത് തടസമല്ല.വേറെയും കാരണങ്ങൾ ഉണ്ടാകാം.ഇല്ലെങ്കിൽ സാധാരണ രീതിയിൽ ഖബറടക്കലാണ് ശ്രേഷ്ഠം.


 ولو اتخذ تابوت من حديد لا بأس به لكن ينبغي أن يفرش فيه التراب ويطين الطبقة العليا مما يلي الميت ويجعل اللبن الخفيف على يمين الميت ويساره ليصير بمنزلة اللحد، ويكره الآجر في اللحد إذا كان يلي الميت أما فيما وراء ذلك لا بأس به، ويستحب اللبن والقصب، وأن يكون مسلماً مرتفعاً من الأرض قدر شبر ويرش عليه الماء كيلا ينتشر بالريح، وإن كتب عليه شيئاً أو وضع الأحجار لا بأس بذلك عند البعض

(فتاوى قاضي خان 171/1)

وَإِنْ تَعَذَّرَ اللَّحْدُ فَلَا بَأْسَ بِتَابُوتٍ يُتَّخَذُ لِلْمَيِّتِ لَكِنَّ السُّنَّةَ أَنْ يُفْرَشَ فِيهِ التُّرَابُ كَذَا فِي غَايَةِ الْبَيَانِ، وَلَا فَرْقَ بَيْنَ أَنْ يَكُونَ التَّابُوتُ مِنْ حَجَرٍ أَوْ حَدِيدٍ كَذَا فِي التَّبْيِينِ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٠٨/٢]

لَا يُدْفَنُ اثْنَانِ فِي قَبْرٍ إلَّا لِضَرُورَةٍ، وَهَذَا فِي الِابْتِدَاءِ، وَكَذَا بَعْدَهُ. قَالَ فِي الْفَتْحِ، وَلَا يُحْفَرُ قَبْرٌ لِدَفْنِ آخَرَ إلَّا إنْ بَلِيَ الْأَوَّلُ فَلَمْ يَبْقَ لَهُ عَظْمٌ إلَّا أَنْ لَا يُوجَدَ فَتُضَمُّ عِظَامُ الْأَوَّلِ وَيُجْعَلُ بَيْنَهُمَا حَاجِزٌ مِنْ تُرَابٍ. وَيُكْرَهُ الدَّفْنُ فِي الْفَسَاقِيِ اهـ وَهِيَ كَبَيْتٍ مَعْقُودٍ بِالْبِنَاءِ يَسَعُ جَمَاعَةً قِيَامًا لِمُخَالَفَتِهَا السُّنَّةَ إمْدَادٌ. وَالْكَرَاهَةُ فِيهَا مِنْ وُجُوهٍ: عَدَمِ اللَّحْدِ، وَدَفْنِ الْجَمَاعَةِ فِي قَبْرٍ وَاحِدٍ بِلَا ضَرُورَةٍ، وَاخْتِلَاطِ الرِّجَالِ بِالنِّسَاءِ بِلَا حَاجِزٍ، وَتَجْصِيصِهَا، وَالْبِنَاءِ عَلَيْهَا بَحْرٌ. قَالَ فِي الْحِلْيَةِ: وَخُصُوصًا إنْ كَانَ فِيهَا مَيِّتٌ لَمْ يَبْلُ؛ وَمَا يَفْعَلُهُ جَهَلَةُ الْحَفَّارِينَ مِنْ نَبْشِ الْقُبُورِ الَّتِي لَمْ تَبْلُ أَرْبَابُهَا، وَإِدْخَالِ أَجَانِبَ عَلَيْهِمْ فَهُوَ مِنْ الْمُنْكَرِ الظَّاهِرِ، وَلَيْسَ مِنْ الضَّرُورَةِ الْمُبِيحَةِ لِجَمْعِ مَيِّتَيْنِ فَأَكْثَرَ ابْتِدَاءً فِي قَبْرٍ وَاحِدٍ قَصْدَ دَفْنِ الرَّجُلِ مَعَ قَرِيبِهِ أَوْ ضِيقِ الْمَحَلِّ فِي تِلْكَ الْمَقْبَرَةِ مَعَ وُجُودِ غَيْرِهَا، وَإِنْ كَانَتْ مِمَّا يُتَبَرَّكُ بِالدَّفْنِ فِيهَا فَضْلًا عَنْ كَوْنِ ذَلِكَ وَنَحْوِهِ مُبِيحًا لِلنَّبْشِ، وَإِدْخَالِ الْبَعْضِ عَلَى الْبَعْضِ قَبْلَ الْبِلَى مَعَ مَا فِيهِ مِنْ هَتْكِ حُرْمَةِ الْمَيِّتِ الْأَوَّلِ، وَتَفْرِيقِ أَجْزَائِهِ، فَالْحَذَرُ مِنْ ذَلِكَ اهـ: وَقَالَ الزَّيْلَعِيُّ: وَلَوْ بَلِيَ الْمَيِّتُ وَصَارَ تُرَابًا جَازَ دَفْنُ غَيْرِهِ فِي قَبْرِهِ وَزَرْعُهُ وَالْبِنَاءُ عَلَيْهِ ا

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٢٣٣/٢]



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

ആർക്കാണ് ഹജ്ജ് നിർബന്ധമാകുന്നത്? എത്ര സമ്പത്തുണ്ടെങ്കിൽ ഹജ്ജ് നിർബന്ധമാകും?

 

ജീവിതാവശ്യങ്ങളും കുടുംബത്തിന്റെ നിർബന്ധിത ചെലവുകളും പൂർത്തിയാക്കിയ ശേഷം ഹജ്ജിന് ആവശ്യമായ ചെലവുകൾക്ക് (താമസം, ഭക്ഷണം, യാത്ര മുതലായവ) മതിയായ സമ്പത്ത് കൈവശമുള്ള ശാരീരിക ശേഷിയുള്ള പ്രായപൂർത്തിയും  ബുദ്ധിയുമുള്ള ഓരോ മുസ്ലീമിനും ഹജ്ജ് നിർബന്ധമാണ്.സ്ത്രീകൾക്ക് മഹ്‌റമായ പുരുഷനോ ഭർത്താവോ കൂടെ ഉണ്ടെങ്കിൽ മാത്രമേ ഹജ്ജ് നിർബന്ധമാകു. 

ഹജ്ജ് നിർബന്ധമാകാൻ നിശ്ചിത സമ്പത്ത് വേണമെന്ന് നിബന്ധനയില്ല.മേൽ പറയപ്പെട്ട കാര്യങ്ങൾക്ക് ആവിശ്യമായ സമ്പത്ത് കൈവശം ഉണ്ടെങ്കിൽ ഹജ്ജ് നിർബന്ധമാണ്.


الحج واجب علی الأحرار البالغین العقلاء الأصحاء إذا قدروا على الزاد والراحلة فاضلاً عن المسکن، وما لا بد منه، وعن نفقة عیاله إلى حین عوده، وكان الطریق آمناً ووصفه الوجوب'.

(الهداية، كتاب الحج، (1/249)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

മൂന്നാം മാസത്തിൽ അബോർഷനായി.ശേഷം ഒരാഴ്ച്ച രക്തം വന്നു.ഈ രക്തത്തിന്റെ വിധി എന്താണ് ?

 

മൂന്ന് മാസമുള്ള ഗർഭം അബോർഷനായി വരുന്ന രക്തം നിഫാസ് ( പ്രസവരക്തം) ആയിട്ട് പരിഗണിക്കില്ല.ശിശുവിന്റെ  അവയവങ്ങൾ (കൈകൾ, കാലുകൾ,വിരലുകൾ) രൂപപ്പെട്ടിതിന് ശേഷം അബോർഷനായി പുറപ്പെടുന്ന രക്തമാണ് നിഫസായിട്ട് പരിഗണിക്കുന്നത്. അവയവങ്ങൾ രൂപപ്പെടുന്നത് 120 ദിവസങ്ങൾക്ക് ശേഷമാണ്. അതിനുമുമ്പ് അവയവ രൂപീകരണം സംഭവിക്കുന്നില്ല.

അതിനാൽ ഈ രക്തം മൂന്ന് ദിവസത്തെക്കാൾ കുറയാതെ തുടരുകയും അവസാനശുദ്ധിയായി പതിനഞ്ച് ദിവസങ്ങൾ കഴിഞ്ഞാണ് പുറപ്പെടുന്നതെങ്കിൽ ഹൈള് ( ആർത്തവം) ആയി കണക്കാക്കും. മൂന്ന് ദിവസത്തേക്കാൾ കുറയുകയോ ശുദ്ധിയായിട്ട് പതിനഞ്ച് ദിവസം പൂർത്തിയാവാതെയോ ആണെങ്കിൽ രക്തം  ഇസ്തിഹാള (രോഗരക്തം)ആയിരിക്കും.


(وسقط) مثلث السين: أي مسقوط (ظهر بعض خلقه كيد أو رجل) أو أصبع أو ظفر أو شعر، ولا يستبين خلقه إلا بعد مائة وعشرين يوما (ولد) حكما (فتصير) المرأة (به نفساء والأمة أم ولد ويحنث به) في تعليقه وتنقضي به العدة، فإن لم يظهر له شيء ليس بشيء، والمرئي حيض إن دام ثلاثا وتقدمه طهر تام وإلا استحاضة، ولو لم يدر حاله ولا عدد أيام حملها ودام الدم تدع الصلاة أيام حيضها بيقين ثم تغتسل ثم تصلي كمعذور اھ (الدر المختار 1/ 302)

وفی : (قوله ولا يستبين خلقه إلخ) قال في البحر: المراد نفخ الروح وإلا فالمشاهد ظهور خلقه قبلها اهـ (إلی قوله) نعم نقل بعضهم أنه اتفق العلماء على أن نفخ الروح لا يكون إلا بعد أربعة أشهر أي عقبها كما صرح به جماعة. وعن ابن عباس أنه بعد أربعة أشهر وعشرة أيام وبه أخذ أحمد، ولا ينافي ذلك ظهور الخلق قبل ذلك؛ لأن نفخ الروح إنما يكون بعد الخلق اھ(حاشية ابن عابدين 1/ 302)

 لو خرج أكثر الولد تكون نفساء وإلا فلا وكذا لو انقطع فيها وخرج أكثره والسقط إن ظهر بعض خلقه من أصبع أو ظفر أو شعر ولد فتصير به نفساء. هكذا في التبيين وإن لم يظهر شيء من خلقه فلا نفاس لها فإن أمكن جعل المرئي حيضا يجعل حيضا وإلا فهو استحاضة اھ(الفتاوى الهندية 1/ 37)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

ബാങ്ക് അക്കൗണ്ടിൽ വരുന്ന പലിശ എന്താണ് ചെയ്യേണ്ടത് മദ്രസ കെട്ടിടത്തിന്റെ പണിക്ക് വേണ്ടി നൽകൽ അനുവദനീയമണോ ?

 

പലിശയുമായി ബന്ധപ്പെട്ട തുക സ്വന്തമായി ഉപയോഗിക്കലൊ മസ്ജിദ് മദ്രസകൾക്ക് വേണ്ടി ചിലവഴിക്കലോ അനുവദനീയമല്ല. സകാതിന് അർഹരായ  സാധുക്കൾക്ക് പ്രതിഫലം ആഗ്രഹിക്കാതെ സ്വദഖ ചെയ്യണം. സാധുക്കളായ അമുസ്ലിങ്ങൾക്കും നൽകാം.ആരിൽ നിന്നെങ്കിലും പിരിച്ചെടുത്ത പലിശ ആണെങ്കിൽ അത് അവകാശികൾക്ക് തന്നെ തിരിച്ചു നൽകൽ നിർബന്ധമാണ്.


كَسْبُ الْمُغَنِّيَةِ كَالْمَغْصُوبِ لَمْ يَحِلَّ لِأَحَدٍ أَخْذُهُ قَالُوا وَعَلَى هَذَا لَوْ مَاتَ رَجُلٌ وَكَسْبُهُ مِنْ ثَمَنِ الْبَاذَقِ وَالظُّلْمِ أَوْ أَخْذِ الرِّشْوَةِ تَعُودُ الْوَرَثَةُ وَلَا يَأْخُذُونَ مِنْهُ شَيْئًا وَهُوَ الْأَوْلَى لَهُمْ وَيَرُدُّونَهُ عَلَى أَرْبَابِهِ إنْ عَرَفُوهُمْ، وَإِلَّا يَتَصَدَّقُوا بِهِ؛ لِأَنَّ سَبِيلَ الْكَسْبِ الْخَبِيثِ التَّصَدُّقُ إذَا تَعَذَّرَ الرَّدُّ

[ابن نجيم، البحر الرائق شرح كنز الدقائق ومنحة الخالق وتكملة الطوري، ٢٢٩/٨]

وَالْحَاصِلُ أَنَّهُ إنْ عَلِمَ أَرْبَابَ الْأَمْوَالِ وَجَبَ رَدُّهُ عَلَيْهِمْ، وَإِلَّا فَإِنْ عَلِمَ عَيْنَ الْحَرَامِ لَا يَحِلُّ لَهُ وَيَتَصَدَّقُ بِهِ بِنِيَّةِ صَاحِبِهِ،

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٩٩/٥]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

നഷ്ടപ്പെട്ടുപോയ വിത്ർ നമസ്കാരം ഖളാ വീട്ടേണ്ടതുണ്ടോ?

ഫർള് നിസ്കാരങ്ങൾ ഖളാ വീട്ടൽ നിർബന്ധമായതുപോലെ വിത്ർ നിസ്കാരവും ഖളാ വീട്ടൽ നിർബന്ധമാണ്. പ്രത്യേകം നിയ്യത്ത് വെക്കൽ നിർബന്ധമാണ്.

ഒന്നു മാത്രമാണ് നഷ്ടപ്പെട്ടതെങ്കിൽ അതിന്റെ നിയ്യത്ത് വെക്കുക.ഒന്നിൽ കൂടുതൽ നഷ്ടപ്പെട്ടാൽ നഷ്ടപ്പെട്ട ആദ്യത്തെ വിത്ർ ശേഷമുള്ളത് എന്ന നിലയ്ക്ക് ഓരോന്നിനും നിയ്യത്ത് വെച്ച് ഖളാ വീട്ടുക.

ويجب القضاء بتركه ناسيًا أو عامدًا وإن طالت المدة ولايجوز بدون نية الوتر

الفتاوى الهندية (1 / 111)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

ഒമാനിലെ ഇബാദി മദ്‌ഹബ് ഇമാമിനെ പിന്തുടർന്ന് നിസ്കരിക്കുന്നതിന്റെ വിധി എന്ത് ?

 

ഇബാദി വിഭാഗം ഖുർആൻ,ഹദീസ്, അഹ്‌ലുസ്സുന്നത്തി വൽ ജമാഅത്തിന് എതിരായ പിഴച്ച വിശ്വാസങ്ങൾ വെച്ചുപുലർത്തുന്ന ഖവാരിജുകളിൽപെട്ട ഒരു ഉപവിഭാഗമാണ്.

  • അല്ലാഹുവിന്റെ വചനമായ വിശുദ്ധ ഖുർആൻ ഒരു സൃഷ്ടിയാണെന്ന് വിശ്വസിക്കുന്നു.
  • അന്ത്യദിനത്തിൽ സർവ്വശക്തനായ അല്ലാഹുവിനെ കാണാൻ സാധിക്കില്ലന്ന് വിശ്വസിക്കുന്നു.
  • ഒരു മുസ്ലീം പാപങ്ങൾ കാരണം നരകത്തിൽ പോയാൽ അയാൾ സ്വർഗത്തിലേക്ക് തിരികെ പ്രവേശിക്കുകയില്ലന്ന് വിശ്വസിക്കുന്നു.

അതിനാൽ ഈ വിഭാഗം അഹ്‌ലുസ്സുന്നത്തി വൽ-ജമാഅത്തിൽ നിന്ന് പുറത്താണ്.അവരെ പിന്തുടർന്ന് നമസ്കരിക്കൽ അനുവദനീയമല്ല.(അഹ്സനുൽ ഫതാവ 1/198)

"‌الإباضية إحدى فرق الخوارج، وتنسب إلى مؤسسها عبد الله بن إباض التميمي، ويدعي أصحابها أنهم ليسوا خوارج وينفون عن أنفسهم هذه النسبة، والحقيقة أنهم ليسوا من غلاة الخوارج كالأزارقة مثلاً، لكنهم يتفقون مع الخوارج في مسائل عديدة منها: أن عبد الله بن إباض يعتبر نفسه امتداداً للمحكمة الأولى من الخوارج، كما يتفقون مع الخوارج في تعطيل الصفات والقول بخلق القرآن وتجويز الخروج على أئمة الجور

الموسوعة المیسرۃ فی الادیان والمذاهب والاحزاب المعاصرۃ (‌‌58/1)


മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

ഒരാൾ മരണപ്പെട്ടു. മാതാപിതാക്കളില്ല.ഒരു ഭാര്യ രണ്ട് ആൺമക്കൾ രണ്ട് പെൺമക്കൾ. ഇവർക്കുള്ള അനന്തരാവകാശം എങ്ങനെയാണ്.?

 

- ഭാര്യക്ക് 8/1

-ആൺമക്കൾക്ക് പെൺമക്കൾക്ക് ലഭിക്കുന്നതിന്റെ ഇരട്ടി സമ്പത്ത് 48 ഓഹരികളിലായി വീതിക്കപ്പെടും.

- ഭാര്യക്ക് 48 ന്റെ  8/1 = 6

- ഒരു പെൺകുട്ടിക്ക്  7 ഓഹരി 7× 2 = 14

- ഒരു ആൺകുട്ടിക്ക്  14 ( പെൺമക്കൾക്കുള്ളതിന്റെ ഇരട്ടി) 14 × 2 = 28

[(7×2)+(14×2)+(6)]= 48

وَلَهُنَّ الرُّبُعُ مِمَّا تَرَكْتُمْ إِنْ لَمْ يَكُنْ لَكُمْ وَلَدٌ فَإِنْ كَانَ لَكُمْ وَلَدٌ فَلَهُنَّ الثُّمُنُ مِمَّا تَرَكْتُمْ [النساء: 12]

يوصيكم الله في أولادكم للذكر مثل حظ الأنثيين [النساء:11]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

പ്രസവത്തിനു മുമ്പ് ചിലപ്പോൾ ഒരാഴ്ച മുന്നേ രക്തം പുറപ്പെടാറുണ്ട്. ഇതെന്തു രക്തമാണ് ?

 

ഗർഭാവസ്ഥയിൽ പ്രസവത്തിനു മുമ്പ് കാണുന്ന രക്തം ഇസ്തിഹാളാ (രോഗരക്തം) ആണ്. ആ സമയത്ത് നമസ്കാരവും മറ്റും നിർബന്ധമാണ്.


وما تراه) صغيرة دون تسع على المعتمد وآيسة على ظاهر المذهب (حامل) ولو قبل خروج أكثر الولد (استحاضة

(قوله ولو قبل خروج أكثر الولد) حق العبارة أن يقال ولو بعد خروج أقل الولد (قوله استحاضة)

( الدر المختار وحاشية ابن عابدين كتاب الطهارة، باب الحيض، ١ / ٢٨٥، ط: دار الفكر)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

ഒന്നാമത്തെ ഖുതുബയുടെ ആദ്യവും അവസാനവും ( ഹംദ്, സ്വലാത്ത്, തഖ്‌വ വസ്വിയ്യത് ) അറബിയിലും ഇടയിൽ മലയാളത്തിലുള്ള ദീർഘമായ സംസാരം. രണ്ടാമത്തെ ഖുതുബ പൂർണ്ണമായും അറബിയിൽ ഇത് അനുവദനീയമാണോ ?

 

ജുമുഅ ശരിയാകുന്നതിന് ഖുതുബ ശർത്താണ്. രണ്ടു ഖുതുബകളും പൂർണമായും അറബിയിൽ തന്നെയാവല്‍ അനിവാര്യമാണ്. അത് നബി ﷺ യുടെയും സഹാബാക്കളുടെയും സുന്നത്താണ്. സഹാബാക്കളുടെ കാലഘട്ടത്തിൽ അനറബി രാജ്യങ്ങളിൽ ഇസ്ലാം വ്യാപിച്ചപ്പോഴും അറബിയിൽ തന്നെയാണ് ഖുതുബ നടത്തിയിരുന്നത്. കുറച്ചുഭാഗം അറബിയിലും കുറച്ചുഭാഗം അറബിയല്ലാത്ത ഭാഷയിലും നിർവഹിക്കൽ ശരിയല്ല. ഹറാമിനോട് അടുത്ത കറാഹത്താണ്. അനുവദനീയമല്ല.


മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

മാസമുറയിൽ ഖുർആൻ

 

ഹൈളിന്റെ സമയം സ്ത്രീകൾക്ക് ഇസ്ലാം ധാരാളം ഇളവുകൾ നൽകുന്നു.സ്ത്രീകൾക്ക് ആ സമയം ഖുർആൻ  നോക്കലും നാവ് ചലിപ്പിക്കാതെ ഓതലും ഖുർആൻ പാരായണം കേൾക്കലും അനുവദനീയമാണ്.

നബി ﷺ അരുളി: ഹൈള്കാരിയും നിഫാസ്കാരിയും ജനാബത്ത് ഉള്ളവനും ഖുർആൻ ഓതാൻ പാടില്ല.(തിർമിദി)

ഇമാം അബൂഹനീഫ(റ) ഇമാം ഷാഫി(റ) തുടങ്ങിയ ബഹുഭൂരിപക്ഷം ഇമാമീങ്ങളുടെ അടുക്കലും ഹൈളിന്റെ സമയത്ത് വാമൊഴിയായി ഖുർആൻ ഓതുന്നതും സ്പർശിക്കുന്നതും അനുവദനീയമല്ല. ഹറാമാണ്. നാല് ഇമാമീങ്ങളിൽ മാലിക് (റ) മാത്രമാണ്.രക്തം പുറപ്പെടുന്ന സമയങ്ങളിൽ ഓതൽ അനുവദനീയമാക്കിയത്.രക്തം നിന്നാൽ കുളിക്കുന്നത് വരെ ഓതൽ അനുവദനീയമല്ല.(സ്വാവി)

നിരുപാധികം ഹൈള്കാരിക്ക് ഓതൽ അനുവദനീയമാകുന്നത് ഇബ്നു തൈമിയ്യ (റ) മാത്രമാണ്.അത് ഭൂരിപക്ഷം ഇമാമുകളുടെ അഭിപ്രായത്തിനോട് എതിരായ ഒറ്റപ്പെട്ട (تفرد ) അഭിപ്രായമാണ്. തന്റെ മദ്ഹബിലെ പ്രബലമായ അഭിപ്രായം മറ്റ് മദ്‌ഹബിലെ ഭൂരിപക്ഷം ഉലമാക്കളുടെ അഭിപ്രായം തന്നെയാകുമ്പോൾ تفرد ആയ അഭിപ്രായത്തിന്റെ മേൽ അമൽ ചെയ്യൽ അനുവദനീയമല്ല.(റസ്മുൽ മുഫ്തി)

ഹിഫ്ള് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് മാസത്തിൽ നിശ്ചിത ദിവസങ്ങൾ ഖുർആൻ ഓതാൻ സാധിക്കാത്തത് പഠനത്തെ ബാധിക്കുന്നത് കൊണ്ട് മാലികി മദ്ഹബ് അനുസരിച്ച് അമൽ ചെയ്യാൻ പറ്റുമോ?

പറയപ്പെട്ടതുപോലെ മാലികി മദ്ഹബില്‍ അമൽ ചെയ്യുന്ന രീതിക്ക് തൽഫീഖ്‌ എന്ന് പറയപ്പെടുന്നു.ഒരു മദ്ഹബിൽ നിന്നുകൊണ്ട് മറ്റൊരു മദ്ഹബിലെ മസ്അല അനുസരിച്ച് അമൽ ചെയ്യൽ.

തൽഫീഖ്‌ തന്നിഷ്ടപ്രകാരം പ്രയോഗിക്കൽ അനുവദനീയമല്ല. ചില നിബന്ധനകൾക്ക് വിധേയമായി അനുവദനീയമാകുന്ന സന്ദർഭങ്ങളുണ്ട്.

  1. സാഹചര്യം ضرورة (കടുത്ത അത്യാവശ്യം) നെ തേടുന്നതാകണം.ضرورةൽ തൽഫീഖ് ചെയ്യുന്ന കാര്യത്തിൽ മദ്‌ഹബിലെ നിബന്ധനകളും മറ്റും  പാലിച്ചു ചെയ്യാം.(റദ്ദ്)
  2. എളുപ്പത്തിന് വേണ്ടിയോ മദ്ഹബുകളിലെ ഇളവുകൾ തേടിപ്പിടിക്കാനാകരുത്. കടുത്ത ബുദ്ധിമുട്ട് നേരിടുന്ന സന്ദർഭങ്ങളിൽ അനുവദനീയമാണ്.(ശറഹ് തഹ് രീർ)
  3. മദ്ഹബ് അനുസരിച്ച് അമൽ ചെയ്തതിനുശേഷം അത്യാവശ്യമോ ബുദ്ധിമുട്ടോ വന്നെങ്കിൽ മാത്രമാണ് അനുവാദം.അമൽ ചെയ്യാതെ നേരിട്ട് തൽഫീഖ് അനുവദനീയമല്ല.(തഹ് രീർ)

ഖുർആൻ നോക്കലും മറ്റൊരാളിൽ നിന്ന് കേൾക്കലും മനസിലോതലും അനുവദനീയമാണെന്നിരിക്കെ ഓതൽ ഹറാമാകുന്ന സമയത്ത് തൽഫീഖ് വഴി മറ്റൊരു മദ്ഹബ് അനുസരിച്ച് അനുവദനീയമല്ല. കാരണം ഇവിടെ നാവ് ചലിപ്പിച്ച് ഓതൽ ضرورة ആയിട്ട് പരിഗണിക്കാൻ സാധിക്കില്ല.

മാസമുറയോട് കൂടി എത്രയോ വിദ്യാർഥിനികൾ ഹിഫ്സ് പഠനം പൂർത്തിയാക്കുകയും പഠനം തുടരുകയും ചെയ്യുന്ന മാതൃകയുള്ള സ്ഥിതിക്ക് ഒരു ചിലർക്കുള്ള മറന്നു പോകാനുള്ള "സാധ്യത" مشقة (ബുദ്ധിമുട്ട് )ആയിട്ട് കണക്കാക്കാൻ സാധിക്കില്ല.

ചുരുക്കത്തിൽ ഹൈളിന്റെ സമയത്ത് മറ്റോരു മദ്‌ഹബിൽ തൽഫീഖ് ചെയ്ത് ഖുർആൻ ഓതൽ അനുവദനീയമല്ല.ഹറാമാണ്.ഈ അടിസ്ഥാനത്തിൽ ബനാത്തുകളിലും മറ്റ് കളിലും പൊതുവായ നിയമമാക്കലും അനുവദനീയമല്ല.ഇത്തരം പ്രവണതകൾ കുട്ടികളുടെ ഹൃദയത്തിൽ നിന്നും ഖുർആനിന്റെ ഗൗരവം നഷ്ടപ്പെടാൻ കാരണമാകുന്നതാണ്.

വിദ്യാർത്ഥിനികൾക്കും അധ്യാപികമാർക്കും പഠനാവശ്യത്തിന് ആയതുകളിലെ വാക്കുകൾ വെവ്വേറെ മുറിച്ച് മുറിച്ച് ഓതലും പഠിപ്പിക്കലും അനുവദനീയമാണ്.

നേരിട്ട് സ്പർശിക്കാതെ തുണിയുടെ മറയിൽ ഖുർആൻ തൊടലും എടുക്കലും അനുവദനീയമാണ്.ഗ്ലൗസ് ഉപയോഗിച്ച് കൈകാര്യം ചെയ്യൽ അനുവദനീയമല്ല. ശരീരത്തിൽ ധരിച്ചതല്ലാത്ത തുണി ആവണം.മൊബൈൽ സ്ക്രീനിൽ ഖുർആൻ തെളിഞ്ഞു നിൽക്കുമ്പോൾ സ്‌ക്രീനിൽ തൊടൽ അനുവദനീയമല്ല.

ഹൈളിന്റെ സമയത്ത് ദിക്ർ,ദുആ, ഇസ്തിഗ്ഫാർ, ഔറാദുകൾ എന്ന നിലക്ക് ചെറിയ ആയത്തുകൾ ചെറിയ സൂറത്ത്കൾ ഓതൽ അനുവദനീയമാണ്.മൻസിൽ ഓതൽ അനുവദനീയമല്ല.

 

ولا يحرم عليها قراءة القرآن إلا بعد انقطاعه وقبل غسلها، سواء كانت جنباً حال حيضها أم لا، فلا تقرأ بعد انقطاعه مطلقاً حتى تغتسل. هذا هو المعتمد

[أحمد الصاوي ,حاشية الصاوي على الشرح الصغير ط الحلبي ,1/81]

يجوز للحنفي تقليد غير إمامه من الأئمة الثلاثة فيما تدعو إليه الضرورة بشرط أن يلتزم جميع ما يوجبه ذلك الإمام في ذلك مثلاً إذا قلـد الشافعي في وضوء من القلتين فعليه أن يراعي النية والترتيب في الوضوء، والفاتحة وتعديل الأركان في الصلاة بذلك الوضوء وإلا لكانت الصلاة باطلة إجماعا . 

(خلاصة التحقيق، ص: (۲۲)

لا بأس بتقليد عند الضرورة لكن بشرط أن يلتزم جميع ما يوجبه ذلك الإمام؛ لأن الحكم الملفق باطل بالإجماع.

،( رد المحتار ۱/ ۳۸۲ زکریا)

إن المفتي المجتهد ليس له العدول عما اتفق عليه أبو حنية وأصحابه، فليس له الإفتاء به، وإن كان مجتهدا متقنا إلى قوله لأن السائل إنما جاء يستفتيه عن مذهب الإمام الذي قلده ذلك المفتي فعليه أن يفتي بالمذهب الذي جاء المستفتي يستفتيه عنه. (عقود رسم المفتي قديم ۱۰۲، جدید زکریا (۱۹۱)

ولهذا قال العلامة قاسم في حق شیخه خاتم المحققين الكمال ابن الهمام : لا يعمل بأبحاث شيخنا التي تخالف

المذهب. (شرح عقود رسم المفتى قديم ٦٨، جديد زكريا (۱۱۸)

ولهذا قال العلامة قاسم في حق شیخه خاتم المحققين الكمال ابن الهمام : لا يعمل بأبحاث شيخنا التي تخالف المذهب. (شرح عقود رسم المفتى قديم ٦٨، جديد زكريا (۱۱۸)

فلو قرأت الفاتحة على وجه الدعاء أو شيئاً من الآيات التي فيها معنى الدعاء ولم ترد القراءة لا بأس به، كما قدمناه عن العيون لأبي الليث، وأن مفهومه أن ما ليس فيه معنى الدعاء كسورة أبي لهب لا يؤثر فيه قصد غير القرآنية".( فتاوی شامی 1/293)

يَجُوزُ لَهُمَا وَلِلْجُنُبِ وَالْمُحْدِثِ مَسُّ الْمُصْحَفِ إلَّا بِغِلَافٍ مُتَجَافٍ عَنْهُ كَالْخَرِيطَةِ وَالْجِلْدِ الْغَيْرِ الْمُشَرَّزِ لَا بِمَا هُوَ مُتَّصِلٌ بِهِ، هُوَ الصَّحِيحُ. هَكَذَا فِي الْهِدَايَةِ وَعَلَيْهِ الْفَتْوَى. كَذَا فِي الْجَوْهَرَةِ النَّيِّرَةِ

[مجموعة من المؤلفين، الفتاوى الهندية، ٣٩/١]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

സ്ത്രീകളുടെ ജമാഅത്തും കറാഹത്തും

 

സ്ത്രീകൾ വീടുകളിൽ ഒറ്റയ്ക്ക് നിസ്കരിക്കലാണ് ഏറ്റവും ശ്രേഷ്ഠമായത്. സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ജമാഅത്തും ജമാഅത്തിൽ പങ്കെടുക്കാൻ വേണ്ടി മസ്ജിദിലേക്ക് പോകലും കറാഹത്ത് തഹ്‌രീമാണ്.അനുവദനീയമല്ല. ജമാഅത്തിന് വേണ്ടി സ്ത്രീകൾ വീടിന്റെ പുറത്തിറങ്ങേണ്ടി വരുന്നു.അത് കാലഘട്ടത്തിന്റെ ഗതിയനുസരിച്ച് ഫിത്നയ്ക്ക് കാരണമാകുന്നതാണ്.മയ്യിത്ത് നിസ്കാരം ജമാഅത്തായി നിർവഹിക്കൽ സ്ത്രീകൾക്ക് കറാഹത്ത് ഇല്ലാതെ അനുവദനീയമാണ്. ജമാഅത്തിൽ പങ്കെടുക്കുന്നതിനേക്കാൾ ശ്രേഷ്ഠവും പ്രതിഫലം കൂടുതലും സ്ത്രീകൾ വീടിന്റെ ഉള്ളിൽ ഒറ്റയ്ക്ക് നിസ്കരിക്കുന്നതിനാണ്.നബി ﷺ അരുളി സ്ത്രീകൾക്ക് വീടിന്റെയുള്ളിൽ നിസ്കരിക്കലാണ് ഏറ്റവും ശ്രേഷ്ഠം.


ബനാത്ത് മദ്രസകളിലെ ജമാഅത് നിസ്കാരം

ഷാഫി മദ്‌ഹബ് പിന്തുടരുന്നവർ ഭൂരിപക്ഷമായ കേരളത്തിലെ ബനാത്ത് മദ്രസകളിൽ വിദ്യാർത്ഥിനികളും അധ്യാപികമാരും ജമാഅത്തായാണ് നമസ്കരിക്കാറുള്ളത്. ഹനഫി മദ്‌ഹബ് പിന്തുടരുന്നവർ  ഒറ്റയ്ക്കാണോ നിസ്കരിക്കേണ്ടത് അതല്ല ജമാഅത്തിൽ പങ്കെടുക്കൽ അനുവദനീയമാണോ ?


കറാഹത്തിന്റെ علل (കാരണങ്ങൾ) ഫുഖഹാഖൾ വിശദീകരിക്കുന്നു.

  • സ്ത്രീകളുടെ ജമാഅത്തിൽ ഇമാം നിൽക്കേണ്ടത്  ഒന്നുകിൽ സഫുകളുടെ മധ്യത്തിൽ അല്ലെങ്കിൽ മുന്നിൽ.മധ്യത്തിൽ നിൽക്കുന്നത് മൂലം വാജിബ് നഷ്ടപ്പെടുന്നു.( ഇമാം എല്ലാവരെക്കാളും മുന്നിൽ നിൽക്കൽ  ജമാഅത്ത് നിസ്കാരത്തിന്റെ വാജിബിൽ പെട്ടതാണ്.) വാജിബ് നഷ്ടപ്പെടൽ കറാഹത്തിന് കാരണമാണ്.
  • എല്ലാവരെക്കാളും മുന്നിൽ നിൽക്കൽ സ്ത്രീയുടെ മറ ഇല്ലാതാക്കുന്നു. അതും കറാഹത്താണ്.(ഇനായ)
  • ജമാഅത്തിന് വേണ്ടി വീടിന്റെ പുറത്തിറങ്ങലും കറാഹത്തിന് കാരണമാണ്.വീടിന്റെ ഉള്ളിന്റെ ഉള്ളിൽ  നിസ്കരിക്കാനാണ് നബി ﷺ തങ്ങൾ പഠിപ്പിച്ചിട്ടുള്ളത്.(ഫത്ഹുൽ ഖദീർ)

ഇബ്നുൽ ഹുമാം (റ) പറയുന്നു : ആദ്യത്തെ രണ്ട് കാരണങ്ങളും കറാഹത്തിന് പര്യാപ്തമല്ല.സ്ത്രീകളുടെ ജമാഅത്തായ നിസ്കാരം കറാഹത്തില്ലാതെ തന്നെ അനുവദനീയമാണ്.സ്ത്രീകളുടെ ജമാഅത്ത് നിസ്കാരം വ്യക്തമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുള്ളതുമാണ്.സ്ത്രീകളുടെ ജമാഅത്ത് നിസ്കാരത്തിന്റെ വിഷയത്തിൽ ആയിഷ (റ) ഉമ്മു സലമ (റ) തുടങ്ങിയ സ്വഹാബി വനിതകൾ ഇമാമായി സ്ത്രീകളുടെ ജമാഅത്ത് നിസ്കരിപ്പിച്ചു എന്ന് വ്യത്യസ്ത രിവായത്തുകളിലും ആശയങ്ങളിലും  മുസന്നഫ് ഇബ്നി അബീ ഷൈബ അഞ്ചോളം ഹദീസുകൾ കൊണ്ടുവരുന്നുണ്ട്. മുഹമ്മദ്‌ ബിൻ ഹസൻ (റ) അബുഹനീഫ (റ) യിൽ നിന്നും ഇതേ ആശയത്തിൽ ഹദീസ് റിപ്പോർട്ട് ചെയ്യുന്നു. ബദ്റുദ്ധീൻ ഐനീ (റ) അബ്ദുൽ ഹയ്യ് ലഖ്‌നവി (റ) പറയപ്പെട്ട علل കൾക്ക് വ്യക്തമായി മറുപടി എഴുതികൊണ്ട് സ്ത്രീകളുടെ ജമാഅത്ത് നമസ്കാരം കറാഹത്ത് ഇല്ലാതെ അനുവദനീയമാണന്ന് പറഞ്ഞിരിക്കുന്നു. (ബിനായ, തുഹ്ഫത് നുബലാഅ് )

മൂന്നാമത്തെ കാരണം അങ്ങനെ തന്നെ കറാഹത്തായി നിലനിൽക്കുന്നു. ജമാഅത്തിന് വേണ്ടി സ്ത്രീകൾ വീടിന്റെ പുറത്തിറങ്ങലും വീടിന്റെ ഉള്ളിൽ നിസ്കരിക്കുക എന്ന പ്രവാചകാധ്യാപനത്തിനും എതിരാകും.

ബനാത്ത് മദ്രസകളിൽ മൂന്നാമത്തെ കാരണം ഒരുതരത്തിലും ബാധിക്കുന്നില്ല. ജമാഅത്തിന് വേണ്ടി പുറത്തിറങ്ങുന്നുമില്ല ഉള്ളറകളിലാണ് നിസ്കരിക്കുന്നതും.

മദ്ഹബിലെ അധികം ഉലമാക്കളും കറാഹത്താണന്ന് അഭിപ്രായമുള്ളവരാണ്. അതുതന്നെയാണ് പ്രബലവും. ഇബ്നുൽ ഹുമാം (റ) അല്ലാമ ഐനീ (റ) തുടങ്ങിയവർ കറാഹത്ത് ഇല്ലാതെ സ്ത്രീകളുടെ ജമാഅത്ത് നിസ്കാരം  അനുവദനീയമാണന്ന് അഭിപ്രായമുള്ളവരാണ്.

ഇമാം ഷാഫി (റ), ഇമാം അഹ്‌മദ്‌ തുടങ്ങിയവരുടെ വീക്ഷണം ജമാഅത്ത് നമസ്കാരം അനുവദനീയമാണ്.മദ്‌ഹബിലെ പ്രബലമായ അഭിപ്രായത്തോട് എതിരായ  മുഹഖിഖുകളുടെ അഭിപ്രായം മറ്റ് ഇമാമീങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നതാണെങ്കിൽ അപ്രബലമായ അഭിപ്രായം അനുസരിച്ച് അമൽ അനുവദനീയമാണ്.(റസ്മുൽ മുഫ്തി)

ഇബ്നുൽ ഹുമാം (റ) അല്ലാമ ഐനീ (റ) എന്നിവരുടെ അഭിപ്രായപ്രകാരം സ്ത്രീകൾക്ക് ജമാഅത്ത് ആയിട്ടുള്ള നമസ്കാരം അനുവദനീയമാണ്.(ഫത്ഹുൽ ഖദീർ) 

ബനാത്ത് മദ്രസകളിൽ പരിഗണനീയമായ കറാഹത്തിന്റെ കാരണങ്ങൾ ബാധിക്കുന്നില്ല.അവിടെ നടക്കുന്ന ജമാഅതിൽ പങ്കെടുക്കൽ കറാഹത്തില്ലാതെ തന്നെ അനുവദനീയമാണ്.

ഇമാം മുന്നിൽ കയറി നിൽക്കൽ അനുവദനീയമാണ് എങ്കിലും മുന്നിൽ കയറി നിൽക്കാതെ സൂക്ഷിക്കണം.സഫുകളിൽ തന്നെ നിൽക്കാൻ ശ്രദ്ധിക്കണം.

കാലഘട്ടത്തിൽ വളരെയധികം സൂക്ഷിക്കൽ അനിവാര്യമായതുകൊണ്ട് പൊതുവായ നിലയിൽ സ്ത്രീകൾക്ക് ജമാഅത്ത് നിസ്കാരം അനുവദനീയമാകുന്നില്ല.കറാഹത്ത് അങ്ങനെ തന്നെ നിലനിൽക്കുകയും ചെയ്യുന്നു.


(و يكره تحريما (جماعة النساء) و لو التراويح في غير صلاة جنازة (إلی قوله) (و يكره حضورهن الجماعة) و لو لجمعة و عيد و وعظ (مطلقا) و لو عجوزا ليلا (على المذهب) المفتى به لفساد الزمان اھ(الدر المختار: 1/ 565،566)

يَبْقَى الْكَلَامُ بَعْدَ هَذَا فِي تَعْيِينِ النَّاسِخِ، إذْ لَا بُدَّ فِي ادِّعَاءِ النَّسْخِ مِنْهُ، وَلَمْ يَتَحَقَّقْ فِي النَّسْخِ إلَّا مَا ذَكَرَ بَعْضُهُمْ مِنْ إمْكَانِ كَوْنِهِ مَا فِي أَبِي دَاوُد وَصَحِيحِ ابْنِ خُزَيْمَةَ «صَلَاةُ الْمَرْأَةِ فِي بَيْتِهَا أَفْضَلُ مِنْ صَلَاتِهَا فِي حُجْرَتِهَا، وَصَلَاتُهَا فِي مَخْدَعِهَا أَفْضَلُ مِنْ صَلَاتِهَا فِي بَيْتِهَا» يَعْنِي الْخِزَانَةَ الَّتِي تَكُونُ فِي الْبَيْتِ. وَرَوَى ابْنُ خُزَيْمَةَ عَنْهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «إنَّ أَحَبَّ صَلَاةِ الْمَرْأَةِ إلَى اللَّهِ فِي أَشَدِّ مَكَان فِي بَيْتِهَا ظُلْمَةً» وَفِي حَدِيثٍ لَهُ وَلِابْنِ حِبَّانَ «هُوَ أَقْرَبُ مَا تَكُون مِنْ وَجْهِ رَبِّهَا وَهِيَ فِي قَعْرِ بَيْتِهَا» وَمَعْلُومٌ أَنَّ الْمَخْدَعَ لَا يَسَعُ الْجَمَاعَةَ، وَكَذَا قَعْرُ بَيْتِهَا وَأَشَدُّهُ ظُلْمَةً. وَلَا يَخْفَى مَا فِيهِ، وَبِتَقْدِيرِ التَّسْلِيمِ فَإِنَّمَا يُفِيدُ نَسْخَ السُّنِّيَّةِ، وَهُوَ لَا يَسْتَلْزِمُ ثُبُوتَ كَرَاهَةِ التَّحْرِيمِ فِي الْفِعْلِ بَلْ التَّنْزِيهَ وَمَرْجِعُهَا إلَى خِلَافِ الْأَوْلَى، وَلَا عَلَيْنَا أَنْ نَذْهَبَ إلَى ذَلِكَ فَإِنَّ الْمَقْصُودَ اتِّبَاعُ الْحَقِّ حَيْثُ كَانَ

[الكمال بن الهمام، فتح القدير للكمال ابن الهمام، ٣٥٤/١]

لا دلالة على كراهة التحريم أصلاً، بل لو دل فإنَّما يدل على أفضلية صلاة الانفراد.هذا كله كان كلاماً على المسالك التي سلكوا عليها لإثبات الكراهة، وقد ظهر أن شيئاً منها لا تدل على الكراهة، وفوقه كلام آخر وهو أن حكمهم بكراهة جماعةِ النِّساءِ وحدهنَّ يُخالف الآثار والأخبار الدالة على مشروعيتها على ما مر ذكرها (تحفة النبلاء في جماعة النساء للكنوي 56)

وَيُكْرَهُ لِلنِّسَاءِ أَنْ يُصَلِّينَ جَمَاعَةً؛ لِأَنَّهُنَّ فِي ذَلِكَ لَا يَخْلُونَ عَنْ ارْتِكَابِ مُحَرَّمٍ) أَيْ مَكْرُوهٍ؛ لِأَنَّ إمَامَتَهُنَّ إمَّا أَنْ تَتَقَدَّمَ عَلَى الْقَوْمِ أَوْ تَقِفُ وَسَطَهُنَّ، وَفِي الْأَوَّلِ زِيَادَةُ الْكَشْفِ وَهِيَ مَكْرُوهَةٌ، وَفِي الثَّانِي تَرْكُ الْإِمَامِ مَقَامَهُ وَهُوَ مَكْرُوهٌ، وَالْجَمَاعَةُ سُنَّةٌ وَتَرْكُ مَا هُوَ سُنَّةٌ أَوْلَى مِنْ ارْتِكَابِ مَكْرُوهٍ، وَصَارَ حَالُهُنَّ كَحَالِ الْعُرَاةِ فِي أَنَّهُمْ إذَا أَرَادُوا الصَّلَاةَ بِجَمَاعَةٍ وَقَفَ الْإِمَامُ وَسَطَهُمْ لِئَلَّا يَقَعَ بَصَرُهُمْ عَلَى عَوْرَتِهِ فَإِنَّهُ مَكْرُوهٌ تُتْرَكُ السُّنَّةُ لِأَجْلِهِ

[البابرتي، العناية شرح الهداية، ٣٥٢/١]

وأما في حق العلم به لنفسه فالظاهر جوازه له (وقوله) يجوز له أن يعمل عليها، وإن كان مخالفا لمذهبه؛ لأن المجتهد يلزمه إتباع ما أدى إليه اجتهاده (شرح عقود رسم المفتى قديم ۱۰۳، جدید زکریا (۱۹۱)

وإن صلين بجماعة قامت إمامتهن وسطهن، وإن تقدمن جاز 

[بدر الدين العيني، البناية شرح الهداية، ٣٣٧/٢]

قلت: هذا كله مخدوش، أما قوله: لو كانت جماعتهن مشروعة كره تركها، فغير سديد؛ لأنه لا يلزم من كون الشيء مشروعا أن يكره تركه؛ لأن هذا ليس بكلي، فإن المشروع إذا كان فرضا يكون تركه حراما، وإن سنة يكون تركه مكروها، وإن كان ندبا يجوز تركه ولا يكره

[بدر الدين العيني، البناية شرح الهداية، ٣٣٩/٢]

(1) حدثنا سفيان بن عيينة ، عن عمار الدهني، عن امرأة من قومه اسمها حجيرةقالت : أمتنا أم سلمة رضى الله تعالى عنها قائمة وسط النساء.(2) حدثنا علي بن مسهر، عن سعيد عن قتادة، عن أم الحسن: أنها رأت أم سلمة رضى الله تعالى عنها زوج النبي توم النساء : تقوم معهن في صفهن.(3) حدثنا على بن هاشم، عن ابن أبي ليلى ، عن عطاء، عن عائشة رضى الله تعالى عنها :أنها كانت تؤم النساء تقوم معهن في الصف.(4) حدثنا هشيم قال : أخبرنا يونس عن الحسن و مغيرة عن إبراهيم وحصين ، عن الشعبي قال : تؤم المرأة النساء في صلاة رمضان : تقوم معهن في صفهن.(5) حدثنا ابن نمير، عن حريث، عن حميد بن عبد الرحمن أنه قال : لا بأس أن تؤم المرأة النساء : تقوم معهن في الصف . (مصنف ابن أبي شيبة : ٥٦٩٠٥٧٠/٣، المجلس العلمي)

 : أخبرنا أبو حنيفة نا حماد عن ابراهيم عن عائشة رضى الله تعالى عنها أنها كانت توم النساء في شهر رمضان فتقوم وسطهن

محمد بن حسن - کتاب الآثار



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

നിസ്കാരങ്ങളും റകഅതുകളും


  • ഫജ്ർ : 4 റക്അത്തുകൾ ആദ്യം 2 സുന്നത് മുഅഖദ ശേഷം 2 ഫർള്
  • ളുഹ്ർ : 12 റക്അത്തുകൾ ആദ്യം 4 സുന്നത് മുഅഖദ 4 ഫർദ് ശേഷം 2 സുന്നത് മുഅഖദ തുടർന്ന് 2 നഫ്ൽ
  • അസർ : 8 റക്അത്തുകൾ ആദ്യം 4 സുന്നത് ഗൈർ മുഅഖദ 4 ഫർള്
  • മഗ്‌രിബ് : 7 റക്അത്തുകൾ 3 ഫർള് ശേഷം 2 സുന്നത് മുഅഖദ തുടർന്ന് 2 നഫ്ൽ
  • ഇശാ : 17 റക്അത്തുകൾ ആദ്യം 4 സുന്നത് ഗൈർ മുഅഖദ 4 ഫർള് ശേഷം 2 സുന്നത് മുഅഖദ തുടർന്ന്  2 നഫ്ൽ. തുടർന്ന്  3 വിത്ർ വാജിബ് തുടർന്ന് 2 നഫ്ൽ
  • ജുമുഅ : 14 റക്അത്തുകൾ ആദ്യം 4 സുന്നത് മുഅഖദ 2 ഫർള് ശേഷം 4 സുന്നത് മുഅഖദ തുടർന്ന് 2 സുന്നത് ഗൈർ മുഅഖദ ശേഷം 2 നഫ്ൽ (ഫതാവ ശാമി)


മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

വായു ശല്യം മൂലം എപ്പോഴും വുളു നഷ്ടപ്പെടുന്നയാളുടെ നിസ്കാരം, വുളു, ഖുർആൻ ഓതൽ എങ്ങനെയാണ് നിർവഹിക്കേണ്ടത് ?

 

വായുരോഗം ബാധിച്ച് വായു പുറപ്പെട്ട് വുളുഅ് മുറിഞ്ഞ് പോകുന്നു.ഫർള് നിസ്കാരം നിർവഹിക്കാനുള്ളത്ര സമയം പോലും വുളുഅ് നിൽക്കുന്നില്ല. അതിനിടയിലും വായു പുറപ്പെട്ട് വുളുഅ് നഷ്ടപ്പെടുന്ന അവസ്ഥയാണെങ്കിൽ അയാളെ നിത്യ അശുദ്ധിക്കാരനായി( المعذور) കണക്കാക്കപ്പെടും.

നിത്യ അശുദ്ധികാരൻ ഓരോ ഫർള് നിസ്കാരത്തിനു വേണ്ടിയും നിസ്കാര സമയം പ്രവേശിച്ചതിനു ശേഷം വുളുഅ് ചെയ്യണം. സമയം അവസാനിക്കുന്നത് വരെ എത്ര വേണമെങ്കിലും ഫർളും സുന്നത്തും ഈ വുളുഇൽ നിസ്കരിക്കാം. ഖുർആൻ ഓതാം.ഈ സമയത്തിനുള്ളിൽ എത്ര പ്രാവശ്യം വായു പുറപ്പെട്ടാലും വുളുഅ് നഷ്ടപ്പെടുകയില്ല എന്ന് മനസ്സിലാക്കേണ്ടതാണ്. ഇതല്ലാത്ത മറ്റെന്തെങ്കിലും വുളുഅ് മുറിയുന്ന കാര്യങ്ങൾ സംഭവിച്ചാൽ വുളു നഷ്ടപ്പെടുന്നതാണ്. നിസ്കാര സമയം അവസാനിച്ചാൽ വുളുവും നഷ്ട്ടപ്പെടുന്നതാണ്. അടുത്ത വഖ്‌ത്  നിസ്കാരത്തിന് വേണ്ടി വീണ്ടും വുളുഅ് ചെയ്യണം.

എപ്പോളും തുടരെത്തുടരെ വായു പുറപ്പെടുന്ന പ്രശ്നമില്ല.നിസ്കാരം നിർവഹിക്കാനുള്ളത്ര സമയം ഇടയ്ക്കിടെ വായു പുറപ്പെടലിന് ശമനം ലഭിക്കുന്നെങ്കിൽ ( ഈ ഇടവേളയിൽ വായു ശല്യം ഇല്ല) അയാളെ നിത്യ അശുദ്ധിക്കാരനായി പരിഗണിക്കില്ല. മറിച്ച് ആ ഇടവേള വേണ്ടി കാത്തിരുന്ന്  സാധാരണ പോലെ വുളുഅ് ചെയ്ത് നിസ്കാരം നിർവഹിക്കേണ്ടതാണ്. ഖളാ ആകരുത്. ഇത്തരം വ്യക്തികൾ വളരെ മുമ്പുതന്നെ ടോയ്ലറ്റിൽ പോയി ആവശ്യം പൂർത്തിയാക്കി വുളുഅ് ചെയ്ത് ജമാഅത് നിസ്കാരത്തിന് പ്രതീക്ഷിക്കണം.ഇനി ജമാഅത് നടക്കുന്ന സമയത്ത് വായു പ്രശ്നം ഉണ്ടാവുകയാണെങ്കിൽ  നിസ്കാരത്തിൽ നിന്നും ഒഴിവായി രണ്ടാമത് വുളുഅ് ചെയ്ത് ജമാഅത്തിൽ കൂടാൻ സാധിക്കുമെങ്കിൽ അപ്രകാരം ചെയ്യണം. ഇനി വായു ശല്യം ആ സമയത്ത് തുടരുകയാണെങ്കിൽ കുറച്ചുനേരം കാത്തിരിക്കുകയും ശേഷം വുളുവോട് കൂടി നിസ്കാരം നിർവഹിക്കുകയും ചെയ്യണം.ഖുർആൻ പാരായണത്തിനും വുളുഅ് നിബന്ധനയായ മറ്റ് ആരാധനാകർമങ്ങൾക്കും ഇത് ബാധകമാണ്.

(وَصَاحِبُ عُذْرٍ مَنْ بِهِ سَلَسُ) بَوْلٍ لَا يُمْكِنُهُ إمْسَاكُهُ (أَوْ اسْتِطْلَاقُ بَطْنٍ أَوْ انْفِلَاتُ رِيحٍ أَوْ اسْتِحَاضَةٌ) أَوْ بِعَيْنِهِ رَمَدٌ أَوْ عَمَشٌ أَوْ غَرَبٌ، وَكَذَا كُلُّ مَا يَخْرُجُ بِوَجَعٍ وَلَوْ مِنْ أُذُنٍ وَثَدْيٍ وَسُرَّةٍ (إنْ اسْتَوْعَبَ عُذْرُهُ تَمَامَ وَقْتِ صَلَاةٍ مَفْرُوضَةٍ) بِأَنْ لَا يَجِدَ فِي جَمِيعِ وَقْتِهَا زَمَنًا يَتَوَضَّأُ وَيُصَلِّي فِيهِ خَالِيًا عَنْ الْحَدَثِ (وَلَوْ حُكْمًا)؛ لِأَنَّ الِانْقِطَاعَ الْيَسِيرَ مُلْحَقٌ بِالْعَدَمِ (وَهَذَا شَرْطُ) الْعُذْرِ (فِي حَقِّ الِابْتِدَاءِ، وَفِي) حَقِّ (الْبَقَاءِ كَفَى وُجُودُهُ فِي جُزْءٍ مِنْ الْوَقْتِ) وَلَوْ مَرَّةً (وَفِي) حَقِّ الزَّوَالِ يُشْتَرَطُ (اسْتِيعَابُ الِانْقِطَاعِ) تَمَامَ الْوَقْتِ (حَقِيقَةً)؛ لِأَنَّهُ الِانْقِطَاعُ الْكَامِلُ. (وَحُكْمُهُ الْوُضُوءُ) لَا غَسْلُ ثَوْبِهِ وَنَحْوِهِ (لِكُلِّ فَرْضٍ) اللَّامُ لِلْوَقْتِ كَمَا فِي :{لِدُلُوكِ الشَّمْسِ} [الإسراء: ٧٨] (ثُمَّ يُصَلِّي) بِهِ(فِيهِ فَرْضًا وَنَفْلًا) فَدَخَلَ الْوَاجِبُ بِالْأَوْلَى (فَإِذَا خَرَجَ الْوَقْتُ بَطَلَ) أَيْ: ظَهَرَ حَدَثُهُ السَّابِقُ، حَتَّى لَوْ تَوَضَّأَ عَلَى الِانْقِطَاعِ وَدَامَ إلَى خُرُوجِهِ لَمْ يَبْطُلْ بِالْخُرُوجِ مَا لَمْ يَطْرَأْ حَدَثٌ آخَرُ أَوْ يَسِيلُ كَمَسْأَلَةِ مَسْحِ خُفِّهِ

(شامي، باب الحيض، مطلب في احكام المعذور، ١/ ٣٠٥ - ٢٠٦،ط: سعيد)

(وأما) أصحاب الأعذار كالمستحاضة، وصاحب الجرح السائل، والمبطون ومن به سلس البول، ومن به رعاف دائم أو ريح، ونحو ذلك ممن لا يمضي عليه وقت صلاة إلا ويوجد ما ابتلي به من الحدث فيه فخروج النجس من هؤلاء لا يكون حدثا في الحال ما دام وقت الصلاة قائما، حتى أن المستحاضة لو توضأت في أول الوقت فلها أن تصلي ما شاءت من الفرائض، والنوافل ما لم يخرج الوقت، وإن دام السيلان

بدائع الصنائع: (27/1، ط: دار الکتب العلمیة)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

ഒരാൾ മരണപ്പെട്ടു.ഉമ്മ, ഭാര്യ, മൂന്ന് പെൺ മക്കൾ ഒരു സഹോദരൻ നാല് സഹോദരിമാർ. മയ്യിത്തിന് 50 ലക്ഷം രൂപ സമ്പത്തായി ഉണ്ട്.ഇവർക്ക് എത്ര എങ്ങനെ ഇതിൽ നിന്ന് ലഭിക്കും?

 

144 ഓഹരികൾ വരും

  • 3 പെൺ മക്കൾക്ക് = 2/3 [96] (ഒരു മോൾക്ക് = 32)
  • ഉമ്മ = 1/6  [24]
  • ഭാര്യ = 1/8  [18]
  • സഹോദരന് = 2 (സഹോദരിയുടെ ഇരട്ടി العصبة)
  • ഒരു സഹോദരിക്ക് = 1

(നാല് സഹോദരിമാർക്കുള്ള മൊത്തം ഓഹരി = 4)

അനന്തരസ്വത്ത് = 5 ലക്ഷം

(ദശാംശമില്ലാതെ തുക റൗണ്ട് ചെയ്യാനുള്ള എളുപ്പത്തിന് + 4 ₹ കൂട്ടി)

5,000,004 ÷ 144 =

34,722.25 × 96 = 3,333,336 ₹ മൂന്ന് പെൺമക്കൾക്കും

3 ÷ 3,333,336= ( 1,111,112 ₹ ഒരു മോൾക്ക് )

34,722.25 × 24 =  (833,334 ₹ ഉമ്മാക്ക് )

34,722.25 × 18 = (625000.5 ₹ ഭാര്യക്ക് )

മൂന്ന് കൂട്ടർക്കും കൂടി = 4,791,670.5 ₹


ബാക്കി തുക = 208,3336

ബാക്കി ഓഹരി = 6 × 34,722.25 = 208,333.5 ₹


4 സഹോദരിമാർക്ക് = 138,889 ( 34,722.25 × 4 )

ഒരു സഹോദരിക്ക് 34,722.25 ₹


സഹോദരന്  69,444.5 ₹ (34,722.25 × 2 )

3,333,336 + 833,334

+ 625,000.5 + 138,889

+ 69,444.5 = 5,000,004


فإن كن نساء فوق اثنتين فلهن ثلثا ما ترك ( النساء : 11)

ولأبويه لكل واحد منهما السدس مما ترك إن كان له ولد (النساء : 11)

فإن كان لكم ولد فلهن الثمن مما تركتم من بعد وصية توصون بها أو دين  ( النساء : 12)

وأما للأخوات لأب وأم....ومع الأخ لأب وأم للذكر مثل حظ الأنثيين، يصرن به عصبة؛ لاستوائهم في القرابة الأخوة والأخوات إلى الميت (السراجي في الميراث 25)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട


വെള്ളിയാഴ്ച ഫജ്ർ നിസ്കാരത്തിൽ സജദയും ദഹ്റും ജുമ നിസ്കാരത്തിൽ അഅ്‌ലയും ഗാഷിയ്യയും പോലുള്ള സൂറത്തുകൾ പതിവാക്കുന്നതിന്റെ വിധി?

 

വെള്ളിയാഴ്ച ഫജ്ർ നിസ്കാരത്തിലെ ആദ്യ റക്അത്തിൽ സൂറ: സജദയും രണ്ടാമത്തെ റക്അത്തിൽ സൂറ: ദഹ്റും ഓതുന്നത് സുന്നത്തും മുസ്തഹബുമാണ്.അത് പോലെ ജുമുഅ: നിസ്കാരത്തിൽ ആദ്യ റക്അത്തിൽ സൂറ: അഅ്‌ലയും രണ്ടാമത്തെ റക്അത്തിൽ സൂറ: ഗാഷിയ്യയും  അല്ലെങ്കിൽ ആദ്യത്തേതിൽ സൂറ: ജുമുഅയും രണ്ടാമത്തേതിൽ സൂറ: മുനാഫിഖൂനും അല്ലെങ്കിൽ ആദ്യത്തേതിൽ സൂറത്ത് ജുമുഅയും രണ്ടാമത്തേതിൽ സൂറത്ത് ഗാഷിയ്യയും ഓതുന്നത് സുന്നത്തും മുസ്തഹബുമാണ്.


എന്നാൽ ഈ നിസ്കാരങ്ങളിൽ മറ്റൊരു സൂറത്തും ഓതാത്ത നിലയ്ക്ക് പതിവും ശീലവുമാക്കൽ ഫുഖഹാക്കൾ തടഞ്ഞിരിക്കുന്നതിനാൽ കറാഹത്താണ്. സാധാരണക്കാർ ഇങ്ങനെ ഓതൽ ഫർള് നിർബന്ധമാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. പറയപ്പെട്ട സൂറത്തുകൾ അധിക വെള്ളിയാഴ്ചകളിലും ഓതുകയും  ഇടയ്ക്കിടെ ഒഴിവാക്കി മറ്റു സൂറത്തുകളും  ഓതുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.

(‌ولا ‌يتعين شيء من القرآن لصلاة على طريق الفرضية) بل تعين الفاتحة على وجه الوجوب (ويكره التعيين) كالسجدة و  {هل أتى}  لفجر كل جمعة، بل يندب قراءتهما أحيانا

قال عليه في الرد: (قوله على طريق الفرضية) أي بحيث لا تصح صلاة بدونه كما يقول الشافعي في الفاتحة (قوله ويكره التعين إلخ) هذه المسألة مفرعة على ما قبلها لأن الشارع إذا لم يعين عليه شيئا تيسيرا عليه كره له أن يعين، وعلله في الهداية بقوله: لما فيه من هجر الباقي وإيهام التفضيل (قوله بل يندب قراءتهما أحيانا) قال في جامع الفتاوى: وهذا إذا صلى الوتر بجماعة، وإن صلى وحده يقرأ كيف شاء اهـ وفي فتح القدير: لأن مقتضى الدليل عدم المداومة لا المداومة على العدم كما يفعله حنفية العصر، فيستحب أن يقرأ ذلك أحيانا تبركا بالمأثور، فإن لزوم الإيهام ينتفي بالترك أحيانا، ولذا قالوا: السنة أن يقرأ في ركعتي الفجر بالكافرون والإخلاص. وظاهر هذا إفادة المواظبة، إذ الإيهام المذكور منتف بالنسبة إلى المصلي نفسه اهـ ومقتضاه اختصاص الكراهة بالإمام ... ونازعه في البحر ... وأقول: حاصل معنى كلام هذين الشيخين بيان وجه الكراهة في المداومة وهو أنه إن رأى ذلك حتما يكره من حيث تغيير المشروع وإلا يكره من حيث إيهام الجاهل، وبهذا الحمل يتأيد أيضا كلام الفتح السابق: ويندفع اعتراضه اللاحق فتدبر

(فتاویٰ شامی كتاب الصلاة، فصل في القراءة، ١/ ٥٤٤، ط: سعيد)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

Thursday, 17 July 2025

നിസ്കാര ശേഷം اللهم بارك لنا في رجب എന്ന പ്രാർത്ഥന

 

റജബ് മാസത്തിൽ പള്ളി ഇമാമുകൾ ഫർളു നിസ്കാര ശേഷം اللهم بارك لنا في رجب എന്ന പ്രാർത്ഥന നിർവ്വഹിക്കാറുണ്ടല്ലോ. തിരു നബി ﷺ നിസ്കാര ശേഷം അങ്ങനെ പ്രാർത്ഥിച്ചിട്ടുണ്ടോ?


നിസ്കാര ശേഷം പ്രസ്തുത പ്രാർത്ഥന തിരുനബി(സ്വ) നിർവ്വഹിച്ചതിന് ഒരൊറ്റ രേഖയും കാണുന്നില്ല. നിസ്കാര ശേഷം അതു പ്രാർത്ഥിക്കൽ പ്രത്യേകം സുന്നത്തൊന്നുമില്ല.പ്രത്യേകം സുന്നത്തുണ്ട് എന്ന നിലയ്ക്കല്ല പള്ളി ഇമാമുകൾ പ്രാർത്ഥിക്കുന്നത്.

റജബിൽ പ്രസ്തുത പ്രാർത്ഥന സുന്നത്തില്ലേ?

അതേ, റജബ് മാസപ്പിറവിക്ക് ശേഷം ചൊല്ലേണ്ട ദിക്റിനു ശേഷം പ്രസ്തുത പ്രാർത്ഥന ചൊല്ലൽ സുന്നത്തുണ്ട്. ( ഇത്ഹാഫ്: പേജ്: 109 )

ഈ വസ്തുത ഇമാം ഇബ്നു ഹജർ ഹൈതമീ (റ) പറയുന്നത് കാണുക:

ويسن لرؤية القمر أعوذ بالله من شر هذا الغاسق إذا وقب ويسن أن يقول في رجب اللهم بارك لنا في رجب وشعبان وبلغنا شهر رمضان

(ഇത്ഹാഫു അഹ്'ലിൽ ഇസ്'ലാം ബി ഖുസൂസിയ്യാത്തി സ്സിയാം : പേജ്: 109 )


ഫർളു നിസ്കാര ശേഷം പ്രസ്തത പ്രാർത്ഥന സുന്നത്തുണ്ടോ?

ഇല്ല, 



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

Tuesday, 15 July 2025

റജബ് മാസത്തിൽ വഫാത്തായ മഹാന്മാരിൽ ചിലർ

 

  1. താബിഉകളുടെ നേതാവ് ഇമാം ഹസനുൽ ബസ്വരി (റ) (ഹിജ്റ : 110 റജബ് പ്രഥമ രാത്രിയിലാണ് മഹാൻ വഫാതായത്.)
  2. സയ്യിദ് ഉമറലി ശിഹാബ് തങ്ങൾ (റ) (പാണക്കാട്) റജബ് ഒന്നിനു വഫാത്ത്.
  3. ഹസ്രത്ത് ഖുത്ബുദ്ദീൻ മൗദൂദ് ചിശ്ത്തി (റ) - (സൂഫീ മണ്ഡലത്തിലെ വെള്ളിനക്ഷത്രമായ മഹാൻ റജബ് ഒന്നിനാണ് വഫാതായത്.)
  4. പ്രമുഖ താബിഈ പണ്ഡിതൻ ശൈഖ് ഉവൈസുൽ ഖറനി (റ) - പ്രവാചക പ്രേമിയായ മഹാനവർകൾ റജബ് മൂന്നിന്നാണ് വഫാതായത്.
  5. ഇമാം മുസ്'ലിം (റ) . സ്വഹീഹ് മുസ് 'ലിമിന്റെ രചയിതാവ് . റജബ് അഞ്ച് തിങ്കളാഴ്ച വഫാതായി .
  6. ഇന്ത്യയുടെ സുൽത്വാൽ ഖാജാ മുഈനുദ്ദീൻ ചിശ്തി അജ്മീർ (റ) -റജബ് ആറിനു വഫാത് .
  7. ശൈഖ് ശാഹ് നിസാമുദ്ദീൻ ബൽഖി ചിശ്ത്തി (റ) -സൂഫീ ലോകത്തെ മിന്നും താരം റജബ് എട്ടിനു വഫാത്ത്.
  8. ശൈഖ് ഫത്ഹുല്ലാഹിൽ ഖാദിരി ആംകോല (റ) -പ്രമുഖ ആരിഫ് ,വഫാത്ത് റജബ് എട്ട്.
  9. ശൈഖ് ശാഹ് മുഹിബില്ലാഹ് ചിശ്തി (റ) റജബ് ഒമ്പതിനു വഫാത്ത്.
  10. ശൈഖ് ശാഹ് ശരീഫ് സിന്ദനി ചിശ്തി (റ) റജബ് പത്തിന് വഫാത്ത്.
  11. ശൈഖ് ശാഹ് മുഹമ്മദ് ഹാമിദ് മക്കി (റ) -റജബ് പതിനൊന്നിനു വഫാത്ത്.
  12. അശ്ശൈഖ്, സുൽത്വാൻ കണ്യാല അബ്ദുല്ലാഹിൽ മൗല (റ) -റജബ് പതിനൊന്നിനു വെള്ളിയാഴ്ച രാവിൽ വഫാത്.
  13. പ്രമുഖ സ്വഹാബി അബ്ബാസ്(റ). -മുത്ത് നബിﷺയുടെ പിതൃവ്യനും റഈസുൽ മുഫസ്സിരീൻ ഇബ്നു അബ്ബാസ്(റ)വിന്റെ പിതാവുമായ മഹാൻ റജബ് പന്ത്രണ്ടിനു വഫാതായി. 
  14. പ്രമുഖ ഹദീസ് പണ്ഡിതൻ ഇമാം തുർമുദി (റ) റജബ് പതിമൂന് തിങ്കളാഴ്ച വഫാത്
  15. ഖാജാ ഗരീബ് ശാഹ് ചിശ്തി (റ) റജബ് പതിമൂന്നിനു വഫാത്ത്.
  16. ശൈഖ് കമാലുദ്ദീൻ ഹമദാനി (റ) റജബ് പതിമൂന്നിനു വഫാത്ത്.
  17. ശൈഖ് ശാഹ് മുഹമ്മദ് ജഹാംഗീർ ശാഹ് ചിശ്തി (റ) റജബ് പതിനഞ്ചിനു വഫാത്.
  18. ശൈഖ് മുഹമ്മദ് ബ്നു അലാഉദ്ദീൻ ഹിമ്മ സീ (റ) ( ഇടിയങ്ങര ശൈഖ് ) റജബ് പതിനാറിനു വഫാത്ത്.
  19. ശൈഖ് അലാഉദ്ദീൻ സിംനാനി(റ). റജബ് 22 ന് വഫാത് .
  20. ഖാതിമതുൽ മുഹഖ്ഖീൻ ഇമാം ഇബ്നു ഹജറിനിൽ ഹൈതമി(റ) - ശാഫിഈ മദ്ഹബിലെ മാസ്റ്റർ പീസ് ഗ്രന്ഥം തുഹ്ഫയുടെ രചയിതാവ്. -വഫാത്ത് : റജബ് ഇരുപത്തിമൂന്ന് തിങ്കൾ
  21. ശാഫിഈ മദ്ഹബിലെ മുഹർറിർ ഇമാം നവവി(റ) .റജബ് ഇരുപ്പത്തി നാലിനു വഫാതായി.
  22. ശൈഖുനാ ഇമാം മൂസൽ കാളിം (റ) റജബ് 25 ന് വഫാതായി.
  23. ശൈഖ് ശാഹ് അള്ദുദ്ദീൻ ചിശ്തി (റ) റജബ് 27 ന് വഫാതായി.
  24. സുൽത്വാനുൽ ആരിഫീൻ ജുനൈദുൽ ബഗ്ദാദി (റ) റജബ് 27 ന് വഫാതായി.
  25. ഇമാമുനശ്ശാഫിഈ (റ) റജബ് 29 വെള്ളിയാഴ്ച രാവിൽ വഫാത്ത്.

നാലു മദ്ഹബുകളുടെ ഇമാമുമാരിൽ നബി ﷺ കുടുംബത്തിൽ ജനിക്കാൻ ഭാഗ്യം ലഭിച്ചവർ. 

اللهم اجعلنا من الفائزين في الدارين بحقوق الأنبياء والأولياء



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ' എന്ന പ്രാർത്ഥന

 

അല്ലാഹുമ്മ ബാരിക് ലനാ ഫീ റജബിൻ വ ശഅ്ബാന വ ബല്ലിഗ്'നാ റമളാന” എന്ന പ്രാർത്ഥന ഹദീസിൽ വന്നതാണോ?

അതേ, നിരവധി ഹദീസ് ഗ്രന്ഥങ്ങളിലും മറ്റു ഗ്രന്ഥങ്ങളിലും പ്രസ്തുത ഹദീസ് കാണാം .

റജബ് മാസം സമാഗതമായാൽ ആ പ്രാർത്ഥന തിരുനബിﷺ നിർവ്വഹിച്ചിരുന്നു എന്ന് നിരവധി ഗ്രന്ഥങ്ങളിലുണ്ട്.

ചില ഗ്രന്ഥങ്ങൾ പറയാമോ?

പറയാം.

  1. ഇമാം അഹ്'മദ് (റ) വിൻ്റെ മുസ്നദ് [ 4/ 180 ] 
  2. ഇമാം ഇബ്നു സുന്നിയുടെ അമലുൽ യൗമി വല്ലയ്ല: [ 603 ]
  3. ഇമാം നവവി(റ)വിൻ്റെ അൽ അദ്കാർ [ 1/ 189 ] 
  4. നൂറുദ്ദീൻ ഹയ്സമിയുടെ മജ്മഉസ്സവാഇദ് [ 2/ 165 ]
  5. ഇമാം ത്വബറാനി (റ) വിൻ്റെ അദ്ദുആഅ് [ 1/ 284 ] 
  6. ഇമാം ത്വബറാനി (റ)വിൻ്റെ അൽ മുഅ്ജമുൽ ഔസത്ത് [ 4/ 189 ]
  7. ഇമാം അബൂ നുഎയ്മ് (റ) വിൻ്റെ ഹിൽയത്തുൽ ഔലിയാ [ 6/ 269
  8. ഇമാം സക്'യുദ്ദീൻ (റ) വിൻ്റെ അത്തർഗീബു വത്തർഹീബ് [ 1285 ]
  9. ഇമാം ഇസ്മാഈൽ അജ്ലൂനി(റ)വിൻ്റെ കശ്ഫുൽ കഫാ [ 1/ 213 ]
  10. ഇമാം ഇബ്നു ഹജർ ഹൈതമി(റ)വിൻ്റെ ഇത്ഹാഫ് [ പേജ്: 109 , 356 ]

പ്രസ്തുത ഹദീസ് സ്വഹീഹായ സനദ് [ പരമ്പര ] കൊണ്ട് സ്ഥിരപ്പെട്ടതാണോ?

അല്ല, ദുർബലമായ സനദ് കൊണ്ട് സ്ഥിരപ്പെട്ടതാണ്. ഇക്കാര്യം ഇമാം നവവി(റ) അദ്കാറിൽ [ 1/ 189 ] വ്യക്തമാക്കിയിട്ടുണ്ട്. 

വ്യത്യസ്ത പദങ്ങൾ കൊണ്ട് പ്രസ്തുത ഹദീസ് വന്നിട്ടുണ്ടോ ?

ഉണ്ട്. മൂന്നു രീതിയിൽ വന്നിട്ടുണ്ട്. അതു വിവരിക്കാം:

ഒന്ന്

 " اﻟﻠﻬﻢ ﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﺟﺐ ﻭﺷﻌﺒﺎﻥ ﻭﺑﻠﻐﻨﺎ ﺭﻣﻀﺎﻥ "

[ അദ്കാർ]

രണ്ട്

«اﻟﻠﻬﻢ ﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﺟﺐ ﻭﺷﻌﺒﺎﻥ، ﻭﺑﻠﻐﻨﺎ ﺷﻬﺮ ﺭﻣﻀﺎﻥ»

[ അമലുൽ യൗമി വല്ലയ്ല]

മൂന്ന്

 " اﻟﻠﻬﻢ ﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﺟﺐ ﻭﺷﻌﺒﺎﻥ، ﻭﺑﺎﺭﻙ ﻟﻨﺎ ﻓﻲ ﺭﻣﻀﺎﻥ

[മുസ്നദ് ]



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

പുതുമാസവും ആചാരങ്ങളും

 

ഒന്ന്

മാസം കാണുകയോ കണ്ടതായി വിവരം ലഭിക്കുകയോ ചെയ്താൽ 

اﻟﻠﻪ ﺃﻛﺒﺮ اﻟﻠﻬﻢ ﺃﻫﻠﻪ ﻋﻠﻴﻨﺎ ﺑﺎﻷﻣﻦ ﻭاﻹﻳﻤﺎﻥ ﻭاﻟﺴﻼﻣﺔ ﻭاﻹﺳﻼﻡ ﻭاﻟﺘﻮﻓﻴﻖ ﻟﻤﺎ ﺗﺤﺐ ﻭﺗﺮﺿﻰ، ﺭﺑﻨﺎ ﻭﺭﺑﻚ اﻟﻠﻪ، اﻟﻠﻪ ﺃﻛﺒﺮ ﻻ ﺣﻮﻝ ﻭﻻ ﻗﻮﺓ ﺇﻻ ﺑﺎﻟﻠﻪ، اﻟﻠﻬﻢ ﺇﻧﻲ ﺃﺳﺄﻟﻚ ﺧﻴﺮ ﻫﺬا اﻟﺸﻬﺮ ﻭﺃﻋﻮﺫ ﺑﻚ ﻣﻦ ﺷﺮ اﻟﻘﺪﺭ ﻭﺷﺮ اﻟﻤﺤﺸﺮ، ﻫﻼﻝ ﺧﻴﺮ ﻭﺭﺷﺪ، ﺁﻣﻨﺖ ﺑﺎﻟﺬﻱ ﺧﻠﻘﻚ،

എന്നു ചൊല്ലണം. അതു സുന്നത്താണ്.(ഏതു മാസമാണെങ്കിലും സുന്നത്തു തന്നെ)

രണ്ട്

പിന്നീട്

اﻟﺤﻤﺪ ﻟﻠﻪ اﻟﺬﻱ ﺫﻫﺐ ﺑﺸﻬﺮ جمادى الآخرة ﻭﺟﺎء ﺑﺸﻬﺮ رجب

എന്നു ചൊല്ലണം. (ഏതു മാസമാണെങ്കിലും ഇവ സുന്നത്താണ്. മാസത്തിൻ്റെ പേര് മാറ്റണമെന്ന് മാത്രം.  (നിഹായ :3/157)

മൂന്ന്

മാസപ്പിറവി കാണുകയോ കണ്ടതായി അറിയുകയോ ചെയ്താൽ തബാറക സൂറത്ത് പാരായണം ചെയ്യൽ സുന്നത്തുണ്ട്. (ശർവാനി: ഇആനത്ത് )

ഇമാം സുബ്കി (റ) പ്രസ്താവിക്കുന്നു: മാസത്തിലുള്ള ദിവസങ്ങളുടെ എണ്ണം പോലെ തബാറക സൂറത്തിലെ ആയത്തുകളുടെ എണ്ണവും മുപ്പതാണ്. പ്രസ്തുത സൂറത്ത് പരായണം ചെയ്യുന്നിടത്ത് സമാധാനം വർഷിക്കും. (ഇആനത്ത്: 2/ 248) ശർവാനി: 3/ 385)

മാസപ്പിറവി കാണാത്തവനു കണ്ടുവെന്നറിഞ്ഞാൽ പ്രസ്തുത കാര്യങ്ങൾ സുന്നത്തുണ്ട് (ശർവാനി :3/385)

നാല്

പുതു മാസത്തിനു ആശംസ നേരൽ. അതു സുന്നത്തുണ്ട്.(ശർവാനി: 3/56, തർശീഹ് പേജ്: 96)

تقبل الله منا ومنكم

എന്നു ആശംസ വാക്യമായി പറയാം. 

മറുപടിയായി

تقبل الله منكم. أحياكم الله لأمثاله كل عام وانتم بخير

എന്ന വാക്യം പറയാം. ഇതു സുന്നത്താണ് . (ബാജൂരി,ശർവാനി :3/56 )



ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

പുരുഷന്മാർ താടി വടിക്കുന്നതിൻ്റെ ഇസ്'ലാമിക വിധി

 

താടി വടിക്കൽ കറാഹത്താണ്. ഇമാം റാഫിഈ (റ), ഇമാം നവവി(റ) എന്നിവർ ഇക്കാര്യം പറഞ്ഞിട്ടുണ്ട്. ഇതാണു ശാഫിഈ മദ്ഹബിലെ പ്രബല വീക്ഷണം . ( നിഹായ : 8/ 21 , ശർവാനി: 9/376)

`قال الشيخان يكره حلق اللحية` [ حاشية الشرواني : ٩ / ٣٧٦ ]

ഹറാം എന്നൊരു വീക്ഷണമുണ്ട്. അതു മദ്ഹബിൽ പ്രബലമല്ല_

ഉപേക്ഷിച്ചാൽ പ്രതിഫലം ഉള്ളതും പ്രവർത്തിച്ചാൽ ശിക്ഷയില്ലാത്തതുമാണ് കറാഹത്ത്.

`الكراهة ما يثاب على تركه ولا يعاقب على فعله`

ഫത്ഹുൽ മുഈൽ

ഫത്ഹുൽ മുഈനിൽ '' താടി വടിക്കൽ ഹറാമാകും''

`يحرم حلق اللحية`

എന്നു പറഞ്ഞതിനെ കുറിച്ച് തർശീഹ് പറയുന്നത് ഇങ്ങനെ: 

وعلى الكراهة جرى اﻟﻐﺰاﻟﻲ ﻭﺷﻴﺦ اﻹﺳﻼﻡ ﻭاﺑﻦ ﺣﺠﺮ ﻓﻲ اﻟﺘﺤﻔﺔ ﻭاﻟﺮﻣﻠﻲ ﻭاﻟﺨﻄﻴﺐ ﻭﻏﻴﺮﻫﻢ فما جرى عليه الشارح خلاف المعتمد ( ترشيح : ٢٠٧ )

താടി വടിക്കൽ ഹറാമാണെന്ന് ശൈഖ് മഖ്ദൂം (റ) പറഞ്ഞത് പ്രബല വീക്ഷണത്തിന് എതിരാണ്. ഇമാം ഇബ്നു ഹജർ(റ) തുഹ്ഫ: യിലും ഇമാം ഗസാലി (റ)വും ശൈഖുൽ ഇസ്'ലാം സകരിയ്യൽ അൻസ്വാരി (റ)വും ഇമാം റംലി (റ)വും ഇമാം ഖത്വീബുശ്ശിർബീനി (റ)വും മറ്റു പലരും താടി വടിക്കൽ കറാഹത്താണ് എന്നു വ്യക്തമാക്കിയിട്ടുണ്ട് ( തർശീഹ്: പേജ്: 207)

ഇക്കാര്യം ഇആനത്തിലും പറഞ്ഞിട്ടുണ്ട് (2/386)

സയ്യിദുൽ ബക്'രി (റ) വിവരിക്കുന്നു: ശൈഖ് മഖ്ദൂം (റ) താടി വടിക്കൽ ഹറാം എന്നു പറഞ്ഞത് ദുർബല വീക്ഷണമാണ്. അദ്ദേഹം അങ്ങനെ പറഞ്ഞത് തൻ്റെ ഗുരു ഇമാം ഇബ്നു ഹജർ(റ) ശർഹുൽ ഉബാബിൽ പറഞ്ഞത് പിൻപറ്റി കൊണ്ടാവാം. എന്നാൽ അതു തുഹ്ഫക്ക് എതിരാണ്. ഇബ്നു ഹജർ(റ)വിൻ്റെ ഗ്രന്ഥങ്ങൾ പരസ്പരം എതിരായാൽ തുഹ്ഫ: യെയാണ് മുന്തിക്കേണ്ടത്.( ഇആനത്ത്: 2/386)

സ്ത്രീകൾക്ക് താടി മുളച്ചാൽ

സ്ത്രീകൾക്കു താടി മുളച്ചാൽ അത് നീക്കൽ സുന്നത്താണ്. പറിച്ചു കൊണ്ടോ വടിച്ചു കൊണ്ടോ നീക്കാം .കാരണം സ്ത്രീകൾക്ക് താടി എന്നത് അഭംഗിയാണ് (തുഹ്ഫ: 1/205)

`يسن للمرأة نتف اللحية أو حلقها لأنها مثلة في حقها` [ تحفة : ١ / ٢٠٥ ]

താടി വടിക്കാതെ തിരുസുന്നത്ത് പിൻപറ്റാൻ നാഥൻ നമുക്ക് തൗഫീഖ് നൽകട്ടെ.


ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

ജനുവരി ഒന്നും നൈറൂസ് ആഘോഷവും

 

ജനുവരി ഒന്നിനു ന്യൂ ഇയർ ആഘോഷം മുസ്'ലിംകളുടെ ആഘോഷമല്ല. അതു ജാഹിലിയ്യാ ജനതയുടെ ആഘോഷമാണ്_

നബിﷺ മദീനയിലേക്ക് ഹിജ്റ: വന്ന സമയം നൈറൂസ് , മഹർജാൻ എന്നിങ്ങനെ രണ്ടു പേരിൽ അവിടെ രണ്ടു ആഘോഷമുണ്ടായിരുന്നു. ഈ ദിവസങ്ങളെ കുറിച്ചും അതിലവരുടെ ആഘോഷ രീതികളെ കുറിച്ചും നബിﷺ ചോദിച്ചറിഞ്ഞു. മദീനാ നിവാസികൾ പറഞ്ഞു. വിനോദങ്ങളായിരുന്നു ജാഹിലിയ്യാ കാലത്ത് ഞങ്ങൾ നടത്തിയിരുന്ന ആഘോഷം_

അപ്പോൾ തിരുനബിﷺ പറഞ്ഞു. അല്ലാഹു നിങ്ങൾക്ക് അവയേക്കാൾ മഹത്തായ രണ്ടു ദിനങ്ങൾ പകരം നൽകിയിരിക്കുന്നു. ബലി പെരുന്നാളും ചെറിയ പെരുന്നാളുമാണത്_ (അബൂദാവൂദ് ,മിർഖാത്ത് : 2/253)

അലി (റ)വിൻ്റെ സവിധത്തിൽ മധുര പലഹാരം കൊണ്ടുവരപ്പെട്ടപ്പോൾ ഇതെന്താണന്ന് അലി (റ) അന്വേഷിച്ചു. നൈറൂസിൻ്റെ പലഹാരമാണെന്നവർ മറുപടി പറഞ്ഞു. അപ്പോൾ അലി(റ) പ്രതികരിച്ചു .നമുക്കെന്നും നൈറൂസ് തന്നെ. മഹർജാനിലും ഇതുപോലെ പലഹാരം കൊണ്ടുവന്നപ്പോഴും നമുക്കെന്നും മഹർജാനല്ലേ എന്നായിരുന്നു അലി (റ)വിൻ്റെ മറുപടി_ (മിർഖാത്ത്)

അവരുടെ നൈറൂസ് ആഘോഷം ജനുവരി ഒന്നിന്നായിരുന്നു_.(മിർഖാത്ത്)

ന്യൂ ഇയർ ആഘോഷമായി അതിനവർ കണ്ടു_

ﻋﻦ ﺃﻧﺲ - ﺭﺿﻲ اﻟﻠﻪ ﻋﻨﻪ - ﻗﺎﻝ: «ﻗﺪﻡ اﻟﻨﺒﻲ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - اﻟﻤﺪﻳﻨﺔ، ﻭﻟﻬﻢ ﻳﻮﻣﺎﻥ ﻳﻠﻌﺒﻮﻥ ﻓﻴﻬﻤﺎ، ﻓﻘﺎﻝ: (ﻣﺎ ﻫﺬاﻥ اﻟﻴﻮﻣﺎﻥ) ؟ ﻗﺎﻟﻮا: ﻛﻨﺎ ﻧﻠﻌﺐ ﻓﻴﻬﻤﺎ ﻓﻲ اﻟﺠﺎﻫﻠﻴﺔ. ﻓﻘﺎﻝ ﺭﺳﻮﻝ اﻟﻠﻪ - ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ - ﻗﺪ ﺃﺑﺪﻟﻜﻢ اﻟﻠﻪ ﺑﻬﻤﺎ ﺧﻴﺮا ﻣﻨﻬﻤﺎ: ﻳﻮﻡ اﻷﺿﺤﻰ، ﻭﻳﻮﻡ اﻟﻔﻄﺮ» ﺭﻭاﻩ ﺃﺑﻮ ﺩاﻭﺩ.

(ﻳﻮﻣﺎﻥ ﻳﻠﻌﺒﻮﻥ ﻓﻴﻬﻤﺎ) : ﻭﻫﻤﺎ: ﻳﻮﻡ اﻟﻨﻴﺮﻭﺯ، ﻭﻳﻮﻡ اﻝﻣﻬﺮﺟﺎﻥ. ﻛﺬا ﻗﺎﻟﻪ اﻟﺸﺮاﺡ. ﻭﻓﻲ اﻟﻘﺎﻣﻮﺱ: اﻟﻨﻴﺮﻭﺯ: ﺃﻭﻝ ﻳﻮﻡ اﻟﺴﻨﺔ ﻣﻌﺮﺏ ﻧﻮﺭﻭﺯ.

ﻗﺪﻡ ﺇﻟﻰ ﻋﻠﻲ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﺷﻲء ﻣﻦ اﻟﺤﻼﻭﻱ ﻓﺴﺄﻝ ﻋﻨﻪ ﻓﻘﺎﻟﻮا: ﻟﻠﻨﻴﺮﻭﺯ. ﻓﻘﺎﻝ: ﻧﻴﺮﻭﺯﻧﺎ ﻛﻞ ﻳﻮﻡ، ﻭﻓﻲ اﻝﻣﻬﺮﺟﺎﻥ ﻗﺎﻝ: ﻣﻬﺮﺟﺎﻥﻧﺎ ﻛﻞ ﻳﻮﻡ اﻩـ. ﻭاﻟﻨﻮﺭﻭﺯ ﻣﺸﻬﻮﺭ، ﻭﻫﻮ ﺃﻭﻝ ﻳﻮﻡ ﺗﺘﺤﻮﻝ اﻟﺸﻤﺲ ﻓﻴﻪ ﺇﻟﻰ ﺑﺮﺝ اﻟﺤﻤﻞ، ﻭﻫﻮ ﺃﻭﻝ اﻟﺴﻨﺔ اﻟﺸﻤﺴﻴﺔ، (مرقاة)

ന്യൂ ഇയർ ആഘോഷം ജാഹിലിയ്യത്തിൻ്റെ സംസ്കാരമാണ്. അതു മുസ്'ലിംകൾക്ക് ഭൂഷണമല്ല.`


ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

റജബ് മാസത്തിലെ പ്രഥമ രാവിന് കൂടുതൽ മഹത്വമുണ്ടോ?

 

അതേ, റജബ് മാസം പ്രഥമ രാവ് അതിപ്രധാനമാണ്. 

ഇമാം ശാഫിഈ (റ) പറയുന്നു: അഞ്ചു രാവുകളിൽ പ്രാർത്ഥനയ്ക്ക് ഉത്തരം ലഭിക്കുമെന്നത് എനിക്കു ലഭിച്ചിട്ടുണ്ട്. റജബ് പ്രഥമ രാവ്, വെളളിയാഴ്ച രാവ് , രണ്ടു പെരുന്നാൾ രാവ്, ബറാഅത്ത് രാവ് എന്നിവയാണത്. [ലത്വാഇഫുൽ മആരിഫ്: 137, ശർഹുൽ മുഹദ്ദബ്: 5/ 42,43] ഇമാം ഗസാലി (റ) പറയുന്നു: റജബ് പ്രഥമ രാവ് നന്മകളുടെ ഉത്സവ രാവാണ്. പ്രസ്തുത രാവിൽ ഇബാദത്തു കൊണ്ട് സജീവമാകൽ ശക്തമായ സുന്നത്താണ്. [ ഇഹ്'യാ: 1/361]

`أول ليلة من رجب موسم الخيرات`

ഇമാം റംലി (റ) പറയുന്നു: റജബ് പ്രഥമ രാവ് ഇബാദത്ത് കൊണ്ട് സജീവമാക്കൽ സുന്നത്താണ് [ നിഹായ : 2/397 ]

`يستحب إحياء ليلة أول رجب`

ഇമാം ഗസാലി (റ) പ്രസ്താവിക്കുന്നു: അല്ലാഹു ഒരു അടിമയെ ഇഷ്ടപ്പെട്ടാൽ മഹത്വമുള്ള സമയങ്ങളിൽ ഇബാദത്ത് ചെയ്യാൻ അവനു അല്ലാഹു അവസരം നൽകും. അല്ലാഹു ഒരു അടിമയെ വെറുത്താൽ മഹത്വ സമയങ്ങളിൽ മോശപ്പെട്ട കർമങ്ങളിൽ അവൻ സമയം ചെലവഴിക്കും. അതുമൂലം അവൻ്റെ ശിക്ഷ അല്ലാഹു ശക്തമാക്കും [ ഇഹ്'യാ: 1/ 188 ]

റജബ് ആദ്യ ദിനം നോമ്പ്

റജബ് മാസം മുഴുവനും നോമ്പ് സുന്നത്താണ്. [ അൽ മുഖദ്ദിമത്തുൽ ഹള്റമിയ്യ: 1/ 263 , ഫതാവൽ കുബ്റ: 2/ 67 ]

റജബ് ആദ്യ മൂന്നു ദിവസം നോമ്പ് സുന്നത്താണ് [ തുഹ്ഫ:2/ 456 ]

ഫർളു നോമ്പ് ഖളാ വീട്ടാനുള്ളവർ അതിൻ്റെ നിയ്യത്തോടെ സുന്നത്തു നോമ്പിൻ്റെ നിയ്യത്ത് വെച്ചാൽ ഒന്നിലധികം നോമ്പ് ലഭിക്കും [ ഫത്ഹുൽ മുഈൻ ] 

ഉദാ: 2025 ജനുവരി 2 വ്യാഴം റജബ് ഒന്നാണെങ്കിൽ 

  • ഫർളു നോമ്പ് ഖളാ വീട്ടൽ
  • റജബിലെ നോമ്പ്
  • വ്യാഴാഴ്ച നോമ്പ്
  • റജബ് പ്രഥമ ദിവസത്തെ നോമ്പ് ഇവയെല്ലാം കരുതാം.


ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര

ജനുവരി ഒന്നിന് പുതുവത്സര ആശംസയോ

 

ജനുവരി ഒന്നിന് പുതുവത്സര ആശംസ സുന്നത്തുണ്ടോ?


ഇല്ല, നമ്മുടെ ശരീഅത്തിൽ വർഷം എന്നു പറയുനത് ഹിജ്റ: വർഷമാണ്. മാസം എന്നു പറയുന്നത് ഹിജ്റ : മാസമാണ്. 

അതു കൊണ്ടു തന്നെ പുതിയ , പുതിയ മാസങ്ങൾക്കും പുതുവർഷത്തിനും ആശംസ സുന്നത്താണ് എന്നു ഫുഖഹാക്കൾ വ്യക്തമാക്കിയത് ഹിജ്റ : മാസങ്ങളും വർഷവുമാണ്. അല്ലാതെ ക്രിസ്തുവർഷവും ക്രിസ്തു മാസങ്ങളും കൊല്ലവർഷവും കൊല്ല മാസങ്ങളുമല്ല. അതുപോലെ ശകവർഷവും ശകമാസങ്ങളുമല്ല.

ഇസ്'ലാമിക ആചാരങ്ങൾ ഹിജ്റ: വർഷവുമയി ബന്ധപ്പെട്ടതാണ്. 

സുന്നത്ത് എന്നത് ഒരു മത വിധിയാണ്. അതു ആരെങ്കിലും ഉണ്ടാക്കിയ മാസ, വർഷവുമായി ബന്ധപ്പെടുത്തരുത്.

ഹിജ്റ: യാടെ ഓരോ മാസത്തിനും ആശംസ സുന്നത്തുണ്ട്. രണ്ടു ദിവസം കഴിഞ്ഞാൽ റജബ് മാസം സമാഗതമാവും. അപ്പോൾ ആശംസ സുന്നത്തുണ്ട്. ഹിജ്റ: വർഷത്തിനും ആശംസ സുന്നത്തുണ്ട്. [തർശീഹ്: പേജ്: 96, ശർവാനി: 3/ 56 ]

 وتسن التهنئة بالعيد ونحوه من العام والشهر علي المعتمد مع المصافحة ان اتحد الجنس 

[ ശർവാനി: 3/ 56 ]

والتهنئة بالعيد والعام والشهر سنة

[ തർശീഹ്: പേജ്: 96 ]

വർഷം, മാസം എന്നു കാണുമ്പോഴേക്കും സർവ്വ വർങ്ങളും സർവ്വ മാസങ്ങളുമെന്ന് മനസ്സിലാക്കരുത്. ഹിജ്റ: വർഷവും ഹിജ്റ: മാസവുമാണ് എന്നു മനസ്സിലാക്കണം.

ആശംസ വാചകം

ഉദാ: تقبل الله منا ومنكم

മറുപടി : تَقَبَّلَ اللَّهُ مِنْكُمْ أَحْيَاكُمْ اللَّهُ لِأَمْثَالهِ كُلَّ عَامٍ وَأَنْتُمْ بِخَيْر 


ദുആ വസ്വിയ്യത്തോടെ
എം.എ.ജലീൽ സഖാഫി പുല്ലാര