Sunday, 20 July 2025

വായു ശല്യം മൂലം എപ്പോഴും വുളു നഷ്ടപ്പെടുന്നയാളുടെ നിസ്കാരം, വുളു, ഖുർആൻ ഓതൽ എങ്ങനെയാണ് നിർവഹിക്കേണ്ടത് ?

 

വായുരോഗം ബാധിച്ച് വായു പുറപ്പെട്ട് വുളുഅ് മുറിഞ്ഞ് പോകുന്നു.ഫർള് നിസ്കാരം നിർവഹിക്കാനുള്ളത്ര സമയം പോലും വുളുഅ് നിൽക്കുന്നില്ല. അതിനിടയിലും വായു പുറപ്പെട്ട് വുളുഅ് നഷ്ടപ്പെടുന്ന അവസ്ഥയാണെങ്കിൽ അയാളെ നിത്യ അശുദ്ധിക്കാരനായി( المعذور) കണക്കാക്കപ്പെടും.

നിത്യ അശുദ്ധികാരൻ ഓരോ ഫർള് നിസ്കാരത്തിനു വേണ്ടിയും നിസ്കാര സമയം പ്രവേശിച്ചതിനു ശേഷം വുളുഅ് ചെയ്യണം. സമയം അവസാനിക്കുന്നത് വരെ എത്ര വേണമെങ്കിലും ഫർളും സുന്നത്തും ഈ വുളുഇൽ നിസ്കരിക്കാം. ഖുർആൻ ഓതാം.ഈ സമയത്തിനുള്ളിൽ എത്ര പ്രാവശ്യം വായു പുറപ്പെട്ടാലും വുളുഅ് നഷ്ടപ്പെടുകയില്ല എന്ന് മനസ്സിലാക്കേണ്ടതാണ്. ഇതല്ലാത്ത മറ്റെന്തെങ്കിലും വുളുഅ് മുറിയുന്ന കാര്യങ്ങൾ സംഭവിച്ചാൽ വുളു നഷ്ടപ്പെടുന്നതാണ്. നിസ്കാര സമയം അവസാനിച്ചാൽ വുളുവും നഷ്ട്ടപ്പെടുന്നതാണ്. അടുത്ത വഖ്‌ത്  നിസ്കാരത്തിന് വേണ്ടി വീണ്ടും വുളുഅ് ചെയ്യണം.

എപ്പോളും തുടരെത്തുടരെ വായു പുറപ്പെടുന്ന പ്രശ്നമില്ല.നിസ്കാരം നിർവഹിക്കാനുള്ളത്ര സമയം ഇടയ്ക്കിടെ വായു പുറപ്പെടലിന് ശമനം ലഭിക്കുന്നെങ്കിൽ ( ഈ ഇടവേളയിൽ വായു ശല്യം ഇല്ല) അയാളെ നിത്യ അശുദ്ധിക്കാരനായി പരിഗണിക്കില്ല. മറിച്ച് ആ ഇടവേള വേണ്ടി കാത്തിരുന്ന്  സാധാരണ പോലെ വുളുഅ് ചെയ്ത് നിസ്കാരം നിർവഹിക്കേണ്ടതാണ്. ഖളാ ആകരുത്. ഇത്തരം വ്യക്തികൾ വളരെ മുമ്പുതന്നെ ടോയ്ലറ്റിൽ പോയി ആവശ്യം പൂർത്തിയാക്കി വുളുഅ് ചെയ്ത് ജമാഅത് നിസ്കാരത്തിന് പ്രതീക്ഷിക്കണം.ഇനി ജമാഅത് നടക്കുന്ന സമയത്ത് വായു പ്രശ്നം ഉണ്ടാവുകയാണെങ്കിൽ  നിസ്കാരത്തിൽ നിന്നും ഒഴിവായി രണ്ടാമത് വുളുഅ് ചെയ്ത് ജമാഅത്തിൽ കൂടാൻ സാധിക്കുമെങ്കിൽ അപ്രകാരം ചെയ്യണം. ഇനി വായു ശല്യം ആ സമയത്ത് തുടരുകയാണെങ്കിൽ കുറച്ചുനേരം കാത്തിരിക്കുകയും ശേഷം വുളുവോട് കൂടി നിസ്കാരം നിർവഹിക്കുകയും ചെയ്യണം.ഖുർആൻ പാരായണത്തിനും വുളുഅ് നിബന്ധനയായ മറ്റ് ആരാധനാകർമങ്ങൾക്കും ഇത് ബാധകമാണ്.

(وَصَاحِبُ عُذْرٍ مَنْ بِهِ سَلَسُ) بَوْلٍ لَا يُمْكِنُهُ إمْسَاكُهُ (أَوْ اسْتِطْلَاقُ بَطْنٍ أَوْ انْفِلَاتُ رِيحٍ أَوْ اسْتِحَاضَةٌ) أَوْ بِعَيْنِهِ رَمَدٌ أَوْ عَمَشٌ أَوْ غَرَبٌ، وَكَذَا كُلُّ مَا يَخْرُجُ بِوَجَعٍ وَلَوْ مِنْ أُذُنٍ وَثَدْيٍ وَسُرَّةٍ (إنْ اسْتَوْعَبَ عُذْرُهُ تَمَامَ وَقْتِ صَلَاةٍ مَفْرُوضَةٍ) بِأَنْ لَا يَجِدَ فِي جَمِيعِ وَقْتِهَا زَمَنًا يَتَوَضَّأُ وَيُصَلِّي فِيهِ خَالِيًا عَنْ الْحَدَثِ (وَلَوْ حُكْمًا)؛ لِأَنَّ الِانْقِطَاعَ الْيَسِيرَ مُلْحَقٌ بِالْعَدَمِ (وَهَذَا شَرْطُ) الْعُذْرِ (فِي حَقِّ الِابْتِدَاءِ، وَفِي) حَقِّ (الْبَقَاءِ كَفَى وُجُودُهُ فِي جُزْءٍ مِنْ الْوَقْتِ) وَلَوْ مَرَّةً (وَفِي) حَقِّ الزَّوَالِ يُشْتَرَطُ (اسْتِيعَابُ الِانْقِطَاعِ) تَمَامَ الْوَقْتِ (حَقِيقَةً)؛ لِأَنَّهُ الِانْقِطَاعُ الْكَامِلُ. (وَحُكْمُهُ الْوُضُوءُ) لَا غَسْلُ ثَوْبِهِ وَنَحْوِهِ (لِكُلِّ فَرْضٍ) اللَّامُ لِلْوَقْتِ كَمَا فِي :{لِدُلُوكِ الشَّمْسِ} [الإسراء: ٧٨] (ثُمَّ يُصَلِّي) بِهِ(فِيهِ فَرْضًا وَنَفْلًا) فَدَخَلَ الْوَاجِبُ بِالْأَوْلَى (فَإِذَا خَرَجَ الْوَقْتُ بَطَلَ) أَيْ: ظَهَرَ حَدَثُهُ السَّابِقُ، حَتَّى لَوْ تَوَضَّأَ عَلَى الِانْقِطَاعِ وَدَامَ إلَى خُرُوجِهِ لَمْ يَبْطُلْ بِالْخُرُوجِ مَا لَمْ يَطْرَأْ حَدَثٌ آخَرُ أَوْ يَسِيلُ كَمَسْأَلَةِ مَسْحِ خُفِّهِ

(شامي، باب الحيض، مطلب في احكام المعذور، ١/ ٣٠٥ - ٢٠٦،ط: سعيد)

(وأما) أصحاب الأعذار كالمستحاضة، وصاحب الجرح السائل، والمبطون ومن به سلس البول، ومن به رعاف دائم أو ريح، ونحو ذلك ممن لا يمضي عليه وقت صلاة إلا ويوجد ما ابتلي به من الحدث فيه فخروج النجس من هؤلاء لا يكون حدثا في الحال ما دام وقت الصلاة قائما، حتى أن المستحاضة لو توضأت في أول الوقت فلها أن تصلي ما شاءت من الفرائض، والنوافل ما لم يخرج الوقت، وإن دام السيلان

بدائع الصنائع: (27/1، ط: دار الکتب العلمیة)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment