Sunday, 20 July 2025

ഒന്നാമത്തെ ഖുതുബയുടെ ആദ്യവും അവസാനവും ( ഹംദ്, സ്വലാത്ത്, തഖ്‌വ വസ്വിയ്യത് ) അറബിയിലും ഇടയിൽ മലയാളത്തിലുള്ള ദീർഘമായ സംസാരം. രണ്ടാമത്തെ ഖുതുബ പൂർണ്ണമായും അറബിയിൽ ഇത് അനുവദനീയമാണോ ?

 

ജുമുഅ ശരിയാകുന്നതിന് ഖുതുബ ശർത്താണ്. രണ്ടു ഖുതുബകളും പൂർണമായും അറബിയിൽ തന്നെയാവല്‍ അനിവാര്യമാണ്. അത് നബി ﷺ യുടെയും സഹാബാക്കളുടെയും സുന്നത്താണ്. സഹാബാക്കളുടെ കാലഘട്ടത്തിൽ അനറബി രാജ്യങ്ങളിൽ ഇസ്ലാം വ്യാപിച്ചപ്പോഴും അറബിയിൽ തന്നെയാണ് ഖുതുബ നടത്തിയിരുന്നത്. കുറച്ചുഭാഗം അറബിയിലും കുറച്ചുഭാഗം അറബിയല്ലാത്ത ഭാഷയിലും നിർവഹിക്കൽ ശരിയല്ല. ഹറാമിനോട് അടുത്ത കറാഹത്താണ്. അനുവദനീയമല്ല.


മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment