സ്ത്രീകൾ വീടുകളിൽ ഒറ്റയ്ക്ക് നിസ്കരിക്കലാണ് ഏറ്റവും ശ്രേഷ്ഠമായത്. സ്ത്രീകൾ മാത്രം പങ്കെടുക്കുന്ന ജമാഅത്തും ജമാഅത്തിൽ പങ്കെടുക്കാൻ വേണ്ടി മസ്ജിദിലേക്ക് പോകലും കറാഹത്ത് തഹ്‌രീമാണ്.അനുവദനീയമല്ല. ജമാഅത്തിന് വേണ്ടി സ്ത്രീകൾ വീടിന്റെ പുറത്തിറങ്ങേണ്ടി വരുന്നു.അത് കാലഘട്ടത്തിന്റെ ഗതിയനുസരിച്ച് ഫിത്നയ്ക്ക് കാരണമാകുന്നതാണ്.മയ്യിത്ത് നിസ്കാരം ജമാഅത്തായി നിർവഹിക്കൽ സ്ത്രീകൾക്ക് കറാഹത്ത് ഇല്ലാതെ അനുവദനീയമാണ്. ജമാഅത്തിൽ പങ്കെടുക്കുന്നതിനേക്കാൾ ശ്രേഷ്ഠവും പ്രതിഫലം കൂടുതലും സ്ത്രീകൾ വീടിന്റെ ഉള്ളിൽ ഒറ്റയ്ക്ക് നിസ്കരിക്കുന്നതിനാണ്.നബി ﷺ അരുളി സ്ത്രീകൾക്ക് വീടിന്റെയുള്ളിൽ നിസ്കരിക്കലാണ് ഏറ്റവും ശ്രേഷ്ഠം.
ബനാത്ത് മദ്രസകളിലെ ജമാഅത് നിസ്കാരം
ഷാഫി മദ്‌ഹബ് പിന്തുടരുന്നവർ ഭൂരിപക്ഷമായ കേരളത്തിലെ ബനാത്ത് മദ്രസകളിൽ വിദ്യാർത്ഥിനികളും അധ്യാപികമാരും ജമാഅത്തായാണ് നമസ്കരിക്കാറുള്ളത്. ഹനഫി മദ്‌ഹബ് പിന്തുടരുന്നവർ ഒറ്റയ്ക്കാണോ നിസ്കരിക്കേണ്ടത് അതല്ല ജമാഅത്തിൽ പങ്കെടുക്കൽ അനുവദനീയമാണോ ?
കറാഹത്തിന്റെ علل (കാരണങ്ങൾ) ഫുഖഹാഖൾ വിശദീകരിക്കുന്നു.
- സ്ത്രീകളുടെ ജമാഅത്തിൽ ഇമാം നിൽക്കേണ്ടത് ഒന്നുകിൽ സഫുകളുടെ മധ്യത്തിൽ അല്ലെങ്കിൽ മുന്നിൽ.മധ്യത്തിൽ നിൽക്കുന്നത് മൂലം വാജിബ് നഷ്ടപ്പെടുന്നു.( ഇമാം എല്ലാവരെക്കാളും മുന്നിൽ നിൽക്കൽ ജമാഅത്ത് നിസ്കാരത്തിന്റെ വാജിബിൽ പെട്ടതാണ്.) വാജിബ് നഷ്ടപ്പെടൽ കറാഹത്തിന് കാരണമാണ്.
- എല്ലാവരെക്കാളും മുന്നിൽ നിൽക്കൽ സ്ത്രീയുടെ മറ ഇല്ലാതാക്കുന്നു. അതും കറാഹത്താണ്.(ഇനായ)
- ജമാഅത്തിന് വേണ്ടി വീടിന്റെ പുറത്തിറങ്ങലും കറാഹത്തിന് കാരണമാണ്.വീടിന്റെ ഉള്ളിന്റെ ഉള്ളിൽ നിസ്കരിക്കാനാണ് നബി ﷺ തങ്ങൾ പഠിപ്പിച്ചിട്ടുള്ളത്.(ഫത്ഹുൽ ഖദീർ)
ഇബ്നുൽ ഹുമാം (റ) പറയുന്നു : ആദ്യത്തെ രണ്ട് കാരണങ്ങളും കറാഹത്തിന് പര്യാപ്തമല്ല.സ്ത്രീകളുടെ ജമാഅത്തായ നിസ്കാരം കറാഹത്തില്ലാതെ തന്നെ അനുവദനീയമാണ്.സ്ത്രീകളുടെ ജമാഅത്ത് നിസ്കാരം വ്യക്തമായ ഹദീസുകളിലൂടെ സ്ഥിരപ്പെട്ടിട്ടുള്ളതുമാണ്.സ്ത്രീകളുടെ ജമാഅത്ത് നിസ്കാരത്തിന്റെ വിഷയത്തിൽ ആയിഷ (റ) ഉമ്മു സലമ (റ) തുടങ്ങിയ സ്വഹാബി വനിതകൾ ഇമാമായി സ്ത്രീകളുടെ ജമാഅത്ത് നിസ്കരിപ്പിച്ചു എന്ന് വ്യത്യസ്ത രിവായത്തുകളിലും ആശയങ്ങളിലും മുസന്നഫ് ഇബ്നി അബീ ഷൈബ അഞ്ചോളം ഹദീസുകൾ കൊണ്ടുവരുന്നുണ്ട്. മുഹമ്മദ് ബിൻ ഹസൻ (റ) അബുഹനീഫ (റ) യിൽ നിന്നും ഇതേ ആശയത്തിൽ ഹദീസ് റിപ്പോർട്ട് ചെയ്യുന്നു. ബദ്റുദ്ധീൻ ഐനീ (റ) അബ്ദുൽ ഹയ്യ് ലഖ്‌നവി (റ) പറയപ്പെട്ട علل കൾക്ക് വ്യക്തമായി മറുപടി എഴുതികൊണ്ട് സ്ത്രീകളുടെ ജമാഅത്ത് നമസ്കാരം കറാഹത്ത് ഇല്ലാതെ അനുവദനീയമാണന്ന് പറഞ്ഞിരിക്കുന്നു. (ബിനായ, തുഹ്ഫത് നുബലാഅ് )
മൂന്നാമത്തെ കാരണം അങ്ങനെ തന്നെ കറാഹത്തായി നിലനിൽക്കുന്നു. ജമാഅത്തിന് വേണ്ടി സ്ത്രീകൾ വീടിന്റെ പുറത്തിറങ്ങലും വീടിന്റെ ഉള്ളിൽ നിസ്കരിക്കുക എന്ന പ്രവാചകാധ്യാപനത്തിനും എതിരാകും.
ബനാത്ത് മദ്രസകളിൽ മൂന്നാമത്തെ കാരണം ഒരുതരത്തിലും ബാധിക്കുന്നില്ല. ജമാഅത്തിന് വേണ്ടി പുറത്തിറങ്ങുന്നുമില്ല ഉള്ളറകളിലാണ് നിസ്കരിക്കുന്നതും.
മദ്ഹബിലെ അധികം ഉലമാക്കളും കറാഹത്താണന്ന് അഭിപ്രായമുള്ളവരാണ്. അതുതന്നെയാണ് പ്രബലവും. ഇബ്നുൽ ഹുമാം (റ) അല്ലാമ ഐനീ (റ) തുടങ്ങിയവർ കറാഹത്ത് ഇല്ലാതെ സ്ത്രീകളുടെ ജമാഅത്ത് നിസ്കാരം അനുവദനീയമാണന്ന് അഭിപ്രായമുള്ളവരാണ്.
ഇമാം ഷാഫി (റ), ഇമാം അഹ്‌മദ് തുടങ്ങിയവരുടെ വീക്ഷണം ജമാഅത്ത് നമസ്കാരം അനുവദനീയമാണ്.മദ്‌ഹബിലെ പ്രബലമായ അഭിപ്രായത്തോട് എതിരായ മുഹഖിഖുകളുടെ അഭിപ്രായം മറ്റ് ഇമാമീങ്ങളുടെ അഭിപ്രായത്തോട് യോജിക്കുന്നതാണെങ്കിൽ അപ്രബലമായ അഭിപ്രായം അനുസരിച്ച് അമൽ അനുവദനീയമാണ്.(റസ്മുൽ മുഫ്തി)
ഇബ്നുൽ ഹുമാം (റ) അല്ലാമ ഐനീ (റ) എന്നിവരുടെ അഭിപ്രായപ്രകാരം സ്ത്രീകൾക്ക് ജമാഅത്ത് ആയിട്ടുള്ള നമസ്കാരം അനുവദനീയമാണ്.(ഫത്ഹുൽ ഖദീർ)
ബനാത്ത് മദ്രസകളിൽ പരിഗണനീയമായ കറാഹത്തിന്റെ കാരണങ്ങൾ ബാധിക്കുന്നില്ല.അവിടെ നടക്കുന്ന ജമാഅതിൽ പങ്കെടുക്കൽ കറാഹത്തില്ലാതെ തന്നെ അനുവദനീയമാണ്.
ഇമാം മുന്നിൽ കയറി നിൽക്കൽ അനുവദനീയമാണ് എങ്കിലും മുന്നിൽ കയറി നിൽക്കാതെ സൂക്ഷിക്കണം.സഫുകളിൽ തന്നെ നിൽക്കാൻ ശ്രദ്ധിക്കണം.
കാലഘട്ടത്തിൽ വളരെയധികം സൂക്ഷിക്കൽ അനിവാര്യമായതുകൊണ്ട് പൊതുവായ നിലയിൽ സ്ത്രീകൾക്ക് ജമാഅത്ത് നിസ്കാരം അനുവദനീയമാകുന്നില്ല.കറാഹത്ത് അങ്ങനെ തന്നെ നിലനിൽക്കുകയും ചെയ്യുന്നു.
(و يكره تحريما (جماعة النساء) و لو التراويح في غير صلاة جنازة (إلی قوله) (و يكره حضورهن الجماعة) و لو لجمعة و عيد و وعظ (مطلقا) و لو عجوزا ليلا (على المذهب) المفتى به لفساد الزمان اھ(الدر المختار: 1/ 565،566)
يَبْقَى الْكَلَامُ بَعْدَ هَذَا فِي تَعْيِينِ النَّاسِخِ، إذْ لَا بُدَّ فِي ادِّعَاءِ النَّسْخِ مِنْهُ، وَلَمْ يَتَحَقَّقْ فِي النَّسْخِ إلَّا مَا ذَكَرَ بَعْضُهُمْ مِنْ إمْكَانِ كَوْنِهِ مَا فِي أَبِي دَاوُد وَصَحِيحِ ابْنِ خُزَيْمَةَ «صَلَاةُ الْمَرْأَةِ فِي بَيْتِهَا أَفْضَلُ مِنْ صَلَاتِهَا فِي حُجْرَتِهَا، وَصَلَاتُهَا فِي مَخْدَعِهَا أَفْضَلُ مِنْ صَلَاتِهَا فِي بَيْتِهَا» يَعْنِي الْخِزَانَةَ الَّتِي تَكُونُ فِي الْبَيْتِ. وَرَوَى ابْنُ خُزَيْمَةَ عَنْهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «إنَّ أَحَبَّ صَلَاةِ الْمَرْأَةِ إلَى اللَّهِ فِي أَشَدِّ مَكَان فِي بَيْتِهَا ظُلْمَةً» وَفِي حَدِيثٍ لَهُ وَلِابْنِ حِبَّانَ «هُوَ أَقْرَبُ مَا تَكُون مِنْ وَجْهِ رَبِّهَا وَهِيَ فِي قَعْرِ بَيْتِهَا» وَمَعْلُومٌ أَنَّ الْمَخْدَعَ لَا يَسَعُ الْجَمَاعَةَ، وَكَذَا قَعْرُ بَيْتِهَا وَأَشَدُّهُ ظُلْمَةً. وَلَا يَخْفَى مَا فِيهِ، وَبِتَقْدِيرِ التَّسْلِيمِ فَإِنَّمَا يُفِيدُ نَسْخَ السُّنِّيَّةِ، وَهُوَ لَا يَسْتَلْزِمُ ثُبُوتَ كَرَاهَةِ التَّحْرِيمِ فِي الْفِعْلِ بَلْ التَّنْزِيهَ وَمَرْجِعُهَا إلَى خِلَافِ الْأَوْلَى، وَلَا عَلَيْنَا أَنْ نَذْهَبَ إلَى ذَلِكَ فَإِنَّ الْمَقْصُودَ اتِّبَاعُ الْحَقِّ حَيْثُ كَانَ
[الكمال بن الهمام، فتح القدير للكمال ابن الهمام، ٣٥٤/١]
لا دلالة على كراهة التحريم أصلاً، بل لو دل فإنَّما يدل على أفضلية صلاة الانفراد.هذا كله كان كلاماً على المسالك التي سلكوا عليها لإثبات الكراهة، وقد ظهر أن شيئاً منها لا تدل على الكراهة، وفوقه كلام آخر وهو أن حكمهم بكراهة جماعةِ النِّساءِ وحدهنَّ يُخالف الآثار والأخبار الدالة على مشروعيتها على ما مر ذكرها (تحفة النبلاء في جماعة النساء للكنوي 56)
وَيُكْرَهُ لِلنِّسَاءِ أَنْ يُصَلِّينَ جَمَاعَةً؛ لِأَنَّهُنَّ فِي ذَلِكَ لَا يَخْلُونَ عَنْ ارْتِكَابِ مُحَرَّمٍ) أَيْ مَكْرُوهٍ؛ لِأَنَّ إمَامَتَهُنَّ إمَّا أَنْ تَتَقَدَّمَ عَلَى الْقَوْمِ أَوْ تَقِفُ وَسَطَهُنَّ، وَفِي الْأَوَّلِ زِيَادَةُ الْكَشْفِ وَهِيَ مَكْرُوهَةٌ، وَفِي الثَّانِي تَرْكُ الْإِمَامِ مَقَامَهُ وَهُوَ مَكْرُوهٌ، وَالْجَمَاعَةُ سُنَّةٌ وَتَرْكُ مَا هُوَ سُنَّةٌ أَوْلَى مِنْ ارْتِكَابِ مَكْرُوهٍ، وَصَارَ حَالُهُنَّ كَحَالِ الْعُرَاةِ فِي أَنَّهُمْ إذَا أَرَادُوا الصَّلَاةَ بِجَمَاعَةٍ وَقَفَ الْإِمَامُ وَسَطَهُمْ لِئَلَّا يَقَعَ بَصَرُهُمْ عَلَى عَوْرَتِهِ فَإِنَّهُ مَكْرُوهٌ تُتْرَكُ السُّنَّةُ لِأَجْلِهِ
[البابرتي، العناية شرح الهداية، ٣٥٢/١]
وأما في حق العلم به لنفسه فالظاهر جوازه له (وقوله) يجوز له أن يعمل عليها، وإن كان مخالفا لمذهبه؛ لأن المجتهد يلزمه إتباع ما أدى إليه اجتهاده (شرح عقود رسم المفتى قديم ۱۰۳، جدید زکریا (۱۹۱)
وإن صلين بجماعة قامت إمامتهن وسطهن، وإن تقدمن جاز
[بدر الدين العيني، البناية شرح الهداية، ٣٣٧/٢]
قلت: هذا كله مخدوش، أما قوله: لو كانت جماعتهن مشروعة كره تركها، فغير سديد؛ لأنه لا يلزم من كون الشيء مشروعا أن يكره تركه؛ لأن هذا ليس بكلي، فإن المشروع إذا كان فرضا يكون تركه حراما، وإن سنة يكون تركه مكروها، وإن كان ندبا يجوز تركه ولا يكره
[بدر الدين العيني، البناية شرح الهداية، ٣٣٩/٢]
(1) حدثنا سفيان بن عيينة ، عن عمار الدهني، عن امرأة من قومه اسمها حجيرةقالت : أمتنا أم سلمة رضى الله تعالى عنها قائمة وسط النساء.(2) حدثنا علي بن مسهر، عن سعيد عن قتادة، عن أم الحسن: أنها رأت أم سلمة رضى الله تعالى عنها زوج النبي توم النساء : تقوم معهن في صفهن.(3) حدثنا على بن هاشم، عن ابن أبي ليلى ، عن عطاء، عن عائشة رضى الله تعالى عنها :أنها كانت تؤم النساء تقوم معهن في الصف.(4) حدثنا هشيم قال : أخبرنا يونس عن الحسن و مغيرة عن إبراهيم وحصين ، عن الشعبي قال : تؤم المرأة النساء في صلاة رمضان : تقوم معهن في صفهن.(5) حدثنا ابن نمير، عن حريث، عن حميد بن عبد الرحمن أنه قال : لا بأس أن تؤم المرأة النساء : تقوم معهن في الصف . (مصنف ابن أبي شيبة : ٥٦٩٠٥٧٠/٣، المجلس العلمي)
: أخبرنا أبو حنيفة نا حماد عن ابراهيم عن عائشة رضى الله تعالى عنها أنها كانت توم النساء في شهر رمضان فتقوم وسطهن
محمد بن حسن - کتاب الآثار
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment