Sunday, 20 July 2025

പിറ വിവാദത്തിൽ ഹനഫി മദ്ഹബ് പ്രകാരം എന്താണ് പറയാ൯ പറ്റുക?

 

ഫുഖഹാഖൾക്ക് اختلاف المطالع( പിറ വിത്യാസം) ന്റെ വിഷയത്തിൽ മൂന്ന് വീക്ഷണങ്ങൾ കാണാൻ സാധിക്കും.

ഒന്ന്. ഒരു സാഹചര്യത്തിലും اختلاف المطالع പരിഗണിക്കപ്പെടുകയില്ല. ലോകത്ത് ഏതെങ്കിലും ഒരു കോണിൽ പിറ കണ്ടാൽ ലോകത്താകമാനം ആ പിറയുടെ അടിസ്ഥാനത്തിൽ മാസം കണക്കാക്കി അമൽ ചെയ്യണം.ഇമാം അബൂഹനീഫ, അഹ്മദ്,മാലിക്ക് എന്നിവരിലേക്ക് ഈ വീക്ഷണമാണ് ചേർക്കപ്പെട്ടിട്ടുള്ളത്. മദ് ഹബിലെ ളാഹിർ രിവായത് ഇത് തന്നെ ആണ്.

രണ്ട്. സമീപ വിദൂര നാടുകളെന്ന വ്യത്യാസമില്ലാതെ എല്ലാ സാഹചര്യത്തിലും اختلاف المطالع പരിഗണിക്കപ്പെടും. അതായത് ഓരോ നാട്ടിലും പ്രത്യേകം പ്രത്യേകം പിറ കണ്ട് അമൽ ചെയ്യണം.

മൂന്ന്.സമീപനാടുകളിൽ اختلاف المطالع പരിഗണിക്കപ്പെടില്ല.(സമീപ നാടുകളിൽ പിറ കണ്ടാൽ സമീപ ദൂര പരിധിയിലുള്ള മറ്റ് നാടുകളിലും അത് പരിഗണിക്കപ്പെടണം).വിദൂര നാടുകളിൽ പരിഗണിക്കപ്പെടും(വിദൂര നാട്ടിൽ കണ്ട പിറ ദൂര പരിധിക്ക് പുറത്തുള്ള നാടുകളിൽ പരിഗണിക്കണിക്കില്ല)

അതായത് ഒരു നാട്ടിൽ പിറ കണ്ടാൽ സമീപ നാടുകളിൽ ഉള്ളവർ അതനുസരിച്ച് അവർ ചെയ്യണം.വിദൂര നാടുകളിലുള്ളവർ അത് പരിഗണിക്കേണ്ടതില്ല.

മദ്ഹബിലെ മുഹഖിഖുകളായ الامام الطحطاوي، الامام القدوري، صاحب فتاوي تاتارخانية ،صاحب الهداية,الامام الزيلعي رحمهم الله  തുടങ്ങിയ ഫുഖഹാക്കൾ മൂന്നാമത്തെ അഭിപ്രായം പ്രബലമാക്കിയിട്ടുണ്ട്. അത് തന്നെയാണ് ഫത്‌വയും.

500 മൈൽ ( ഏകദേശം 800 കിലോമീറ്റർ ) ദൂര വ്യത്യാസമുള്ള നാടുകളിൽ اختلاف المطالع സംഭവിക്കാവുന്നതാണ്.800 കിലോമീറ്റർ ദൂരം ഉള്ള നാടുകൾ വിദൂരനാടുകളായി പരിഗണിക്കപ്പെടും.ഈ ദൂരപരിധിയിലുള്ള സ്ഥലങ്ങൾ സമീപ നാടുകളായി പരിഗണിക്കപ്പെടും. കിഴക്ക് ഭാഗത്തുള്ളവർ പിറ കണ്ടാൽ പടിഞ്ഞാറു ഭാഗത്തുള്ളവരും അതിന്മേൽ മാസം കണക്കാക്കണം.

തമിഴ്നാട് കായൽ പട്ടണത്തിൽ കണ്ടു എന്ന് വിശ്വാസയോഗ്യമായ അറിവ് ലഭിച്ചിട്ടുള്ളതാണ്.തെക്കൻ കേരളവും കായൽ പട്ടണവും തമ്മിൽ 300 കിലോമീറ്റർ താഴെ മാത്രമാണ് ദൈർഘ്യം ഉള്ളത്.സമീപ നാടുമാണ്.ഈ സന്ദർഭത്തിൽ അവിടെ പിറ കണ്ടു എന്നതിന്റെ അടിസ്ഥാനത്തിൽ ദുൽ ഹജ്ജ് 29 പൂർത്തിയാക്കി മുഹറം ഒന്ന് ആയി പരിഗണിക്കണം. 


وَكَذَا طُلُوعُ الْفَجْرِ وَغُرُوبُ الشَّمْسِ بَلْ كُلَّمَا تَحَرَّكَتْ الشَّمْسُ دَرَجَةً فَتِلْكَ طُلُوعُ فَجْرٍ لِقَوْمٍ وَطُلُوعُ شَمْسٍ لِآخَرِينَ وَغُرُوبٌ لِبَعْضٍ وَنِصْفُ لَيْلٍ لِغَيْرِهِمْ كَمَا  فِي الزَّيْلَعِيِّ وَقَدْرُ الْبُعْدِ الَّذِي تَخْتَلِفُ فِيهِ الْمَطَالِعُ مَسِيرَةُ شَهْرٍ فَأَكْثَرُ عَلَى مَا فِي الْقُهُسْتَانِيِّ 

[ابن عابدين، الدر المختار وحاشية ابن عابدين (رد المحتار)، ٣٩٣/٢]

وَعَلَيْهِ فَتْوَى الْفَقِيهِ أَبِي اللَّيْثِ وَبِهِ كَانَ يُفْتِي شَمْسُ الْأَئِمَّةِ الْحَلْوَانِيُّ قَالَ لَوْ رَأَى أَهْلُ مَغْرِبٍ هِلَالَ رَمَضَانَ يَجِبُ الصَّوْمُ عَلَى أَهْلِ مَشْرِقٍ كَذَا فِي الْخُلَاصَةِ 

[مجموعة من المؤلفين، الفتاوى الهندية، ١٩٩/١]

وعلى كل حال بلاد الهند واسعة الأرجاء تختلف عروضها من ست عشرة درجة إلى أربع و ثلاثين درجة، والمسافة بينها تبلغ إلى نحو ألفي ميل، وحققوا وقوع الاختلاف في المطلع بنحو خمس مائة ميل، فكيف يتصور الجهد للتوحيد في مثله؟."

(معارف السنن شرح سنن الترمذي، تحقيق اعتبار اختلاف المطالع، ج:5 ص:343 ط: مجلس الدعوة والتحقيق الإسلامي)



മുഫ്തി ഹാഫിസ് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment