ഹൈളിന്റെ സമയം സ്ത്രീകൾക്ക് ഇസ്ലാം ധാരാളം ഇളവുകൾ നൽകുന്നു.സ്ത്രീകൾക്ക് ആ സമയം ഖുർആൻ നോക്കലും നാവ് ചലിപ്പിക്കാതെ ഓതലും ഖുർആൻ പാരായണം കേൾക്കലും അനുവദനീയമാണ്.
നബി ﷺ അരുളി: ഹൈള്കാരിയും നിഫാസ്കാരിയും ജനാബത്ത് ഉള്ളവനും ഖുർആൻ ഓതാൻ പാടില്ല.(തിർമിദി)
ഇമാം അബൂഹനീഫ(റ) ഇമാം ഷാഫി(റ) തുടങ്ങിയ ബഹുഭൂരിപക്ഷം ഇമാമീങ്ങളുടെ അടുക്കലും ഹൈളിന്റെ സമയത്ത് വാമൊഴിയായി ഖുർആൻ ഓതുന്നതും സ്പർശിക്കുന്നതും അനുവദനീയമല്ല. ഹറാമാണ്. നാല് ഇമാമീങ്ങളിൽ മാലിക് (റ) മാത്രമാണ്.രക്തം പുറപ്പെടുന്ന സമയങ്ങളിൽ ഓതൽ അനുവദനീയമാക്കിയത്.രക്തം നിന്നാൽ കുളിക്കുന്നത് വരെ ഓതൽ അനുവദനീയമല്ല.(സ്വാവി)
നിരുപാധികം ഹൈള്കാരിക്ക് ഓതൽ അനുവദനീയമാകുന്നത് ഇബ്നു തൈമിയ്യ (റ) മാത്രമാണ്.അത് ഭൂരിപക്ഷം ഇമാമുകളുടെ അഭിപ്രായത്തിനോട് എതിരായ ഒറ്റപ്പെട്ട (تفرد ) അഭിപ്രായമാണ്. തന്റെ മദ്ഹബിലെ പ്രബലമായ അഭിപ്രായം മറ്റ് മദ്‌ഹബിലെ ഭൂരിപക്ഷം ഉലമാക്കളുടെ അഭിപ്രായം തന്നെയാകുമ്പോൾ تفرد ആയ അഭിപ്രായത്തിന്റെ മേൽ അമൽ ചെയ്യൽ അനുവദനീയമല്ല.(റസ്മുൽ മുഫ്തി)
ഹിഫ്ള് പഠിക്കുന്ന വിദ്യാർത്ഥിനികൾക്ക് മാസത്തിൽ നിശ്ചിത ദിവസങ്ങൾ ഖുർആൻ ഓതാൻ സാധിക്കാത്തത് പഠനത്തെ ബാധിക്കുന്നത് കൊണ്ട് മാലികി മദ്ഹബ് അനുസരിച്ച് അമൽ ചെയ്യാൻ പറ്റുമോ?
പറയപ്പെട്ടതുപോലെ മാലികി മദ്ഹബില്‍ അമൽ ചെയ്യുന്ന രീതിക്ക് തൽഫീഖ് എന്ന് പറയപ്പെടുന്നു.ഒരു മദ്ഹബിൽ നിന്നുകൊണ്ട് മറ്റൊരു മദ്ഹബിലെ മസ്അല അനുസരിച്ച് അമൽ ചെയ്യൽ.
തൽഫീഖ് തന്നിഷ്ടപ്രകാരം പ്രയോഗിക്കൽ അനുവദനീയമല്ല. ചില നിബന്ധനകൾക്ക് വിധേയമായി അനുവദനീയമാകുന്ന സന്ദർഭങ്ങളുണ്ട്.
- സാഹചര്യം ضرورة (കടുത്ത അത്യാവശ്യം) നെ തേടുന്നതാകണം.ضرورةൽ തൽഫീഖ് ചെയ്യുന്ന കാര്യത്തിൽ മദ്‌ഹബിലെ നിബന്ധനകളും മറ്റും പാലിച്ചു ചെയ്യാം.(റദ്ദ്)
- എളുപ്പത്തിന് വേണ്ടിയോ മദ്ഹബുകളിലെ ഇളവുകൾ തേടിപ്പിടിക്കാനാകരുത്. കടുത്ത ബുദ്ധിമുട്ട് നേരിടുന്ന സന്ദർഭങ്ങളിൽ അനുവദനീയമാണ്.(ശറഹ് തഹ് രീർ)
- മദ്ഹബ് അനുസരിച്ച് അമൽ ചെയ്തതിനുശേഷം അത്യാവശ്യമോ ബുദ്ധിമുട്ടോ വന്നെങ്കിൽ മാത്രമാണ് അനുവാദം.അമൽ ചെയ്യാതെ നേരിട്ട് തൽഫീഖ് അനുവദനീയമല്ല.(തഹ് രീർ)
ഖുർആൻ നോക്കലും മറ്റൊരാളിൽ നിന്ന് കേൾക്കലും മനസിലോതലും അനുവദനീയമാണെന്നിരിക്കെ ഓതൽ ഹറാമാകുന്ന സമയത്ത് തൽഫീഖ് വഴി മറ്റൊരു മദ്ഹബ് അനുസരിച്ച് അനുവദനീയമല്ല. കാരണം ഇവിടെ നാവ് ചലിപ്പിച്ച് ഓതൽ ضرورة ആയിട്ട് പരിഗണിക്കാൻ സാധിക്കില്ല.
മാസമുറയോട് കൂടി എത്രയോ വിദ്യാർഥിനികൾ ഹിഫ്സ് പഠനം പൂർത്തിയാക്കുകയും പഠനം തുടരുകയും ചെയ്യുന്ന മാതൃകയുള്ള സ്ഥിതിക്ക് ഒരു ചിലർക്കുള്ള മറന്നു പോകാനുള്ള "സാധ്യത" مشقة (ബുദ്ധിമുട്ട് )ആയിട്ട് കണക്കാക്കാൻ സാധിക്കില്ല.
ചുരുക്കത്തിൽ ഹൈളിന്റെ സമയത്ത് മറ്റോരു മദ്‌ഹബിൽ തൽഫീഖ് ചെയ്ത് ഖുർആൻ ഓതൽ അനുവദനീയമല്ല.ഹറാമാണ്.ഈ അടിസ്ഥാനത്തിൽ ബനാത്തുകളിലും മറ്റ് കളിലും പൊതുവായ നിയമമാക്കലും അനുവദനീയമല്ല.ഇത്തരം പ്രവണതകൾ കുട്ടികളുടെ ഹൃദയത്തിൽ നിന്നും ഖുർആനിന്റെ ഗൗരവം നഷ്ടപ്പെടാൻ കാരണമാകുന്നതാണ്.
വിദ്യാർത്ഥിനികൾക്കും അധ്യാപികമാർക്കും പഠനാവശ്യത്തിന് ആയതുകളിലെ വാക്കുകൾ വെവ്വേറെ മുറിച്ച് മുറിച്ച് ഓതലും പഠിപ്പിക്കലും അനുവദനീയമാണ്.
നേരിട്ട് സ്പർശിക്കാതെ തുണിയുടെ മറയിൽ ഖുർആൻ തൊടലും എടുക്കലും അനുവദനീയമാണ്.ഗ്ലൗസ് ഉപയോഗിച്ച് കൈകാര്യം ചെയ്യൽ അനുവദനീയമല്ല. ശരീരത്തിൽ ധരിച്ചതല്ലാത്ത തുണി ആവണം.മൊബൈൽ സ്ക്രീനിൽ ഖുർആൻ തെളിഞ്ഞു നിൽക്കുമ്പോൾ സ്‌ക്രീനിൽ തൊടൽ അനുവദനീയമല്ല.
ഹൈളിന്റെ സമയത്ത് ദിക്ർ,ദുആ, ഇസ്തിഗ്ഫാർ, ഔറാദുകൾ എന്ന നിലക്ക് ചെറിയ ആയത്തുകൾ ചെറിയ സൂറത്ത്കൾ ഓതൽ അനുവദനീയമാണ്.മൻസിൽ ഓതൽ അനുവദനീയമല്ല.
ولا يحرم عليها قراءة القرآن إلا بعد انقطاعه وقبل غسلها، سواء كانت جنباً حال حيضها أم لا، فلا تقرأ بعد انقطاعه مطلقاً حتى تغتسل. هذا هو المعتمد
[أحمد الصاوي ,حاشية الصاوي على الشرح الصغير ط الحلبي ,1/81]
يجوز للحنفي تقليد غير إمامه من الأئمة الثلاثة فيما تدعو إليه الضرورة بشرط أن يلتزم جميع ما يوجبه ذلك الإمام في ذلك مثلاً إذا قلـد الشافعي في وضوء من القلتين فعليه أن يراعي النية والترتيب في الوضوء، والفاتحة وتعديل الأركان في الصلاة بذلك الوضوء وإلا لكانت الصلاة باطلة إجماعا .
(خلاصة التحقيق، ص: (۲۲)
لا بأس بتقليد عند الضرورة لكن بشرط أن يلتزم جميع ما يوجبه ذلك الإمام؛ لأن الحكم الملفق باطل بالإجماع.
،( رد المحتار ۱/ ۳۸۲ زکریا)
إن المفتي المجتهد ليس له العدول عما اتفق عليه أبو حنية وأصحابه، فليس له الإفتاء به، وإن كان مجتهدا متقنا إلى قوله لأن السائل إنما جاء يستفتيه عن مذهب الإمام الذي قلده ذلك المفتي فعليه أن يفتي بالمذهب الذي جاء المستفتي يستفتيه عنه. (عقود رسم المفتي قديم ۱۰۲، جدید زکریا (۱۹۱)
ولهذا قال العلامة قاسم في حق شیخه خاتم المحققين الكمال ابن الهمام : لا يعمل بأبحاث شيخنا التي تخالف
المذهب. (شرح عقود رسم المفتى قديم ٦٨، جديد زكريا (۱۱۸)
ولهذا قال العلامة قاسم في حق شیخه خاتم المحققين الكمال ابن الهمام : لا يعمل بأبحاث شيخنا التي تخالف المذهب. (شرح عقود رسم المفتى قديم ٦٨، جديد زكريا (۱۱۸)
فلو قرأت الفاتحة على وجه الدعاء أو شيئاً من الآيات التي فيها معنى الدعاء ولم ترد القراءة لا بأس به، كما قدمناه عن العيون لأبي الليث، وأن مفهومه أن ما ليس فيه معنى الدعاء كسورة أبي لهب لا يؤثر فيه قصد غير القرآنية".( فتاوی شامی 1/293)
يَجُوزُ لَهُمَا وَلِلْجُنُبِ وَالْمُحْدِثِ مَسُّ الْمُصْحَفِ إلَّا بِغِلَافٍ مُتَجَافٍ عَنْهُ كَالْخَرِيطَةِ وَالْجِلْدِ الْغَيْرِ الْمُشَرَّزِ لَا بِمَا هُوَ مُتَّصِلٌ بِهِ، هُوَ الصَّحِيحُ. هَكَذَا فِي الْهِدَايَةِ وَعَلَيْهِ الْفَتْوَى. كَذَا فِي الْجَوْهَرَةِ النَّيِّرَةِ
[مجموعة من المؤلفين، الفتاوى الهندية، ٣٩/١]
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment