വെള്ളിയാഴ്ച ഫജ്ർ നിസ്കാരത്തിലെ ആദ്യ റക്അത്തിൽ സൂറ: സജദയും രണ്ടാമത്തെ റക്അത്തിൽ സൂറ: ദഹ്റും ഓതുന്നത് സുന്നത്തും മുസ്തഹബുമാണ്.അത് പോലെ ജുമുഅ: നിസ്കാരത്തിൽ ആദ്യ റക്അത്തിൽ സൂറ: അഅ്‌ലയും രണ്ടാമത്തെ റക്അത്തിൽ സൂറ: ഗാഷിയ്യയും അല്ലെങ്കിൽ ആദ്യത്തേതിൽ സൂറ: ജുമുഅയും രണ്ടാമത്തേതിൽ സൂറ: മുനാഫിഖൂനും അല്ലെങ്കിൽ ആദ്യത്തേതിൽ സൂറത്ത് ജുമുഅയും രണ്ടാമത്തേതിൽ സൂറത്ത് ഗാഷിയ്യയും ഓതുന്നത് സുന്നത്തും മുസ്തഹബുമാണ്.
എന്നാൽ ഈ നിസ്കാരങ്ങളിൽ മറ്റൊരു സൂറത്തും ഓതാത്ത നിലയ്ക്ക് പതിവും ശീലവുമാക്കൽ ഫുഖഹാക്കൾ തടഞ്ഞിരിക്കുന്നതിനാൽ കറാഹത്താണ്. സാധാരണക്കാർ ഇങ്ങനെ ഓതൽ ഫർള് നിർബന്ധമാണെന്ന് തെറ്റിദ്ധരിക്കാൻ സാധ്യതയുണ്ട്. പറയപ്പെട്ട സൂറത്തുകൾ അധിക വെള്ളിയാഴ്ചകളിലും ഓതുകയും ഇടയ്ക്കിടെ ഒഴിവാക്കി മറ്റു സൂറത്തുകളും ഓതുന്നതിന് ശ്രദ്ധിക്കേണ്ടതാണ്.
(ولا يتعين شيء من القرآن لصلاة على طريق الفرضية) بل تعين الفاتحة على وجه الوجوب (ويكره التعيين) كالسجدة و {هل أتى} لفجر كل جمعة، بل يندب قراءتهما أحيانا
قال عليه في الرد: (قوله على طريق الفرضية) أي بحيث لا تصح صلاة بدونه كما يقول الشافعي في الفاتحة (قوله ويكره التعين إلخ) هذه المسألة مفرعة على ما قبلها لأن الشارع إذا لم يعين عليه شيئا تيسيرا عليه كره له أن يعين، وعلله في الهداية بقوله: لما فيه من هجر الباقي وإيهام التفضيل (قوله بل يندب قراءتهما أحيانا) قال في جامع الفتاوى: وهذا إذا صلى الوتر بجماعة، وإن صلى وحده يقرأ كيف شاء اهـ وفي فتح القدير: لأن مقتضى الدليل عدم المداومة لا المداومة على العدم كما يفعله حنفية العصر، فيستحب أن يقرأ ذلك أحيانا تبركا بالمأثور، فإن لزوم الإيهام ينتفي بالترك أحيانا، ولذا قالوا: السنة أن يقرأ في ركعتي الفجر بالكافرون والإخلاص. وظاهر هذا إفادة المواظبة، إذ الإيهام المذكور منتف بالنسبة إلى المصلي نفسه اهـ ومقتضاه اختصاص الكراهة بالإمام ... ونازعه في البحر ... وأقول: حاصل معنى كلام هذين الشيخين بيان وجه الكراهة في المداومة وهو أنه إن رأى ذلك حتما يكره من حيث تغيير المشروع وإلا يكره من حيث إيهام الجاهل، وبهذا الحمل يتأيد أيضا كلام الفتح السابق: ويندفع اعتراضه اللاحق فتدبر
(فتاویٰ شامی كتاب الصلاة، فصل في القراءة، ١/ ٥٤٤، ط: سعيد)
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment