ജീവിതാവശ്യങ്ങളും കുടുംബത്തിന്റെ നിർബന്ധിത ചെലവുകളും പൂർത്തിയാക്കിയ ശേഷം ഹജ്ജിന് ആവശ്യമായ ചെലവുകൾക്ക് (താമസം, ഭക്ഷണം, യാത്ര മുതലായവ) മതിയായ സമ്പത്ത് കൈവശമുള്ള ശാരീരിക ശേഷിയുള്ള പ്രായപൂർത്തിയും ബുദ്ധിയുമുള്ള ഓരോ മുസ്ലീമിനും ഹജ്ജ് നിർബന്ധമാണ്.സ്ത്രീകൾക്ക് മഹ്‌റമായ പുരുഷനോ ഭർത്താവോ കൂടെ ഉണ്ടെങ്കിൽ മാത്രമേ ഹജ്ജ് നിർബന്ധമാകു.
ഹജ്ജ് നിർബന്ധമാകാൻ നിശ്ചിത സമ്പത്ത് വേണമെന്ന് നിബന്ധനയില്ല.മേൽ പറയപ്പെട്ട കാര്യങ്ങൾക്ക് ആവിശ്യമായ സമ്പത്ത് കൈവശം ഉണ്ടെങ്കിൽ ഹജ്ജ് നിർബന്ധമാണ്.
الحج واجب علی الأحرار البالغین العقلاء الأصحاء إذا قدروا على الزاد والراحلة فاضلاً عن المسکن، وما لا بد منه، وعن نفقة عیاله إلى حین عوده، وكان الطریق آمناً ووصفه الوجوب'.
(الهداية، كتاب الحج، (1/249)
മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട
No comments:
Post a Comment