Sunday, 20 July 2025

മുടി മാറ്റിവയ്ക്കൽ (Hair transplant)

 

പൊതുവെ രണ്ട് രീതിയിൽ ഇത് കാണാം

ഒന്ന്. മുടിയുടെ വേരുൾപ്പടെ മറ്റൊരു സ്ഥലത്ത് നിന്ന് നീക്കി തൊലിയിൽ വെച്ച് പിടിപ്പിക്കുന്ന രൂപം.അത് സ്വന്തം ശരീരത്തിന്റെ രോമമാണെങ്കിൽ അനുവദനീയമാണ്, മറ്റൊരാളുടെ മുടി ആണെങ്കിൽ അനുവദനീയമല്ല.മുടി തൊലി ഉൾപ്പെടെ മറ്റൊരു സ്ഥലത്ത് നിന്ന് മുടി ഊരിയെടുത്ത് തലയുടെ തൊലി ചെത്തി അവിടെ വെച്ച് പിടിപ്പിക്കുകയും ചെയ്യുന്നത്. അത് സ്വന്തം ശരീരത്തിൽ നിന്നുമാണെങ്കിൽ അനുവദനീയമാണ്, മറ്റൊരാളിൽ നിന്നാണെങ്കിൽ അനുവദനീയമല്ല.

രണ്ട്. മനുഷ്യന്റെ മുടി സാധാരണ ചർമത്തിലോ അല്ലെങ്കിൽ കൃത്രിമ ചർമ്മത്തിലോ( membrane )ഘടിപ്പിക്കുന്നു.അതിനാൽ ഏത് രീതിയിലുള്ള മുടിയും ഉണ്ടാക്കാം.ഈ കൃത്രിമ ചർമത്തിന് അല്ലെങ്കിൽ സാധാരണ ചർമ്മത്തിന് സുഷിരങ്ങൾ ഉണ്ടാകും, അതിലൂടെ വിയർപ്പും വെള്ളവും പുറന്തള്ളപ്പെടുന്നു.തലയിലെ സാധാരണ രോമങ്ങൾ അവ ഒരു പരിധി വരെ നീക്കി തുടർന്ന് ഈ ചർമത്തിൽ ഒരു പ്രത്യേക ദ്രാവകത്തിലൂടെ തലയുടെ യഥാർത്ഥ രോമങ്ങളുടെ വേരുകളുമായി ബന്ധിപ്പിക്കുന്നു.ഈ ദ്രാവകം വെള്ളം ചേരുന്ന വസ്തു അല്ല.അതായത് ഇത് തൊലിയിൽ വെള്ളം ചേരാതെ തടയുന്നു.ഇത് കഴിഞ്ഞ് രണ്ട് മാസത്തിനുള്ളിൽ മുടി എളുപ്പത്തിൽ പുറത്തുവരും.അടിയിൽ നിന്ന് മുടി വളരുമ്പോൾ കൃത്രിമ ചർമം നീക്കം ചെയ്യുകയും തലയിൽ നിലവിലുള്ള മുടി ആവശ്യമുള്ള അളവിൽ മുറിക്കുകയും ചർമം വീണ്ടും ഒട്ടിക്കുകയും ചെയ്യുന്നു.വിവിധ കാരണങ്ങളാൽ ഈ രീതി അനുവദനീയമല്ല.

  • മറ്റൊരാളുടെ മുടി ഉപയോഗിക്കുന്നു.
  • മനുഷ്യ മുടി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നു.
  • ദ്രാവകം കാരണം ചർമത്തിന് കീഴിലുള്ള മുടിയിൽ വെള്ളം എത്തുന്നില്ല, അതിനാൽ കുളി ശെരിയാവില്ല.
  • തല മുഴുവൻ  മൂടിയിട്ടുണ്ടെങ്കിൽ തല  തടകൽ പൂർത്തിയാവില്ല. വുളു ശെരിയാവില്ല.
  • തലയുടെ നാലിലൊന്ന് മൂടിയിട്ടില്ലെങ്കിൽ തടകലിന്റെ ഫർള് വീടപ്പെടുമെങ്കിലും തല മുഴുവൻ തടക്കുന്ന സുന്നത്ത് സ്ഥിരമായി നഷ്ടപ്പെടും.

വിഗ്ഗ് ഉപയോഗിക്കുന്നതിന്റെ ഇസ്ലാമിക നിയമം രണ്ട് തരത്തിൽ വിവരിക്കാം.

ഒരു രൂപത്തിലും  മനുഷ്യന്റെയും പന്നിയുടെയും രോമം ഉപയോഗിച്ചുള്ള വിഗ് ധരിക്കൽ അനുവദനീയമല്ല.

മൃഗങ്ങളുടെ അല്ലെങ്കിൽ കൃത്രിമ രോമ ഹെയർ വിഗ്ഗുകൾ സ്ഥിരമായതോ അല്ലെങ്കിൽ താൽക്കാലികമോ ( ഊരി മാറ്റാൻ സാധിക്കുന്നത് ) ആണെങ്കിലും മനുഷ്യന്റെയും പന്നിയുടെയും മുടി ഒഴികെയുള്ള മൃഗങ്ങളുടെയോ കൃത്രിമ മുടിയുടെയോ വിഗ്ഗ് ധരിക്കാൻ അനുവാദമുണ്ട്. കൃത്രിമ മുടിയുടെ കാര്യത്തിൽ വുളു, കുളിയുടെ വിധി  ?

വുളുവിൽ തലയിൽ നിന്ന് ഊരി എടുക്കാൻ പ്രയാസമുള്ള രീതിയിൽ തലമുടി സ്ഥിരമായി തലയിൽ ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ അതിന്റെ മുകളിലൂടെ തടകൽ അനുവദനീയമാണ്. നിർബന്ധമായ കുളിയുടെ സമയത്തും വിഗ്ഗ് ഊരാതെ തന്നെ കുളി ശെരിയാകും.മുടി സ്ഥിരമായി ഘടിപ്പിച്ചിട്ടില്ലെങ്കിലും താൽക്കാലികമായി ഊരി മാറ്റാൻ സാധിക്കുന്ന വിഗിന് മേൽ തടകൽ അനുവദനീയമല്ല.അത് ഊരിത്തന്നെ തല തടകണം. തൊലിയിൽ വെള്ളം ചേർന്നില്ലെങ്കിൽ വിഗ്ഗ് ഊരി കുളിക്കൽ നിർബന്ധമാണ്.


وَعَنِ ابْنِ عُمَرَ، أَنَّ النَّبِيَّ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - قَالَ: " لَعَنَ اللَّهُ الْوَاصِلَةَ) : أَيِ الَّتِي تُوصِلُ شَعْرَهَا بِشِعْرٍ آخَرَ زُورًا وَهِيَ أَعَمُّ مِنْ أَنْ تَفْعَلَ بِنَفْسِهَا أَوْ تَأْمُرَ غَيْرَهَا بِأَنْ يَفْعَلَهُ، (وَالْمُسْتَوْصِلَةَ) : أَيِ الَّتِي تَطْلُبُ هَذَا الْفِعْلَ مِنْ غَيْرِهَا، وَتَأْمُرُ مَنْ يَفْعَلُ بِهَا ذَلِكَ، وَهِيَ تَعُمُّ الرَّجُلَ وَالْمَرْأَةَ، فَالتَّاءُ إِمَّا بِاعْتِبَارِ النَّفْسِ ; أَوْ لِأَنَّ الْأَكْثَرَ أَنَّ الْمَرْأَةَ هِيَ الْآمِرَةُ وَالرَّاضِيَةُ. قَالَ النَّوَوِيُّ: الْأَحَادِيثُ صَرِيحَةٌ فِي تَحْرِيمِ الْوَصْلِ مُطْلَقًا، وَهُوَ الظَّاهِرُ الْمُخْتَارُ، وَقَدْ فَصَّلَهُ أَصْحَابُنَا فَقَالُوا: إِنْ وَصَلَتْ بِشَعْرِ آدَمِيٍّ فَهُوَ حَرَامٌ بِلَا خِلَافٍ ; لِأَنَّهُ يَحْرُمُ الِانْتِفَاعُ بِشَعْرِ الْآدَمِيِّ وَسَائِرِ أَجْزَائِهِ لِكَرَامَتِهِ، وَأَمَّا الشَّعْرُ الطَّاهِرُ مِنْ غَيْرِ الْآدَمِيِّ، فَإِنْ لَمْ يَكُنْ لَهَا زَوْحٌ وَلَا سَيِّدٌ فَهُوَ حَرَامٌ أَيْضًا ; وَإِنْ كَانَ فَثَلَاثَةُ أَوْجَهٍ، أَصَحُّهَا: إِنْ فَعَلَتْهُ بِإِذْنِ الزَّوْجِ وَالسَّيِّدِ جَازَ، وَقَالَ مَالِكٌ وَالطَّبَرِيُّ وَالْأَكْثَرُونَ: عَلَى أَنَّ الْوَصْلَ مَمْنُوعٌ بِكُلِّ شَيْءٍ شَعْرٍ أَوْ صُوفٍ أَوْ خِرَقٍ أَوْ غَيْرِهَا، وَاحْتَجُّوا بِالْأَحَادِيثِ وَقَالَ اللَّيْثُ: النَّهْيُ مُخْتَصٌّ بِالشَّعْرِ فَلَا بَأْسَ بِوَصْلِهِ بِصُوفٍ وَغَيْرِهِ، وَقَالَ بَعْضُهُمْ: يَجُوزُ بِجَمِيعِ ذَلِكَ  [الملا على القاري، مرقاة المفاتيح شرح مشكاة المصابيح، ٢٨١٩/٧]

وَيُكْرَهُ لِلْمَرْأَةِ أَنْ تَصِلَ شَعْرَ غَيْرِهَا مِنْ بَنِي آدَمَ بِشَعْرِهَا لِقَوْلِهِ - عَلَيْهِ الصَّلَاةُ وَالسَّلَامُ - «لَعَنَ اللَّهُ الْوَاصِلَةَ وَالْمُسْتَوْصِلَةَ» وَلِأَنَّ الْآدَمِيَّ بِجَمِيعِ أَجْزَائِهِ مُكَرَّمٌ وَالِانْتِفَاعُ بِالْجُزْءِ الْمُنْفَصِلِ مِنْهُ إهَانَةٌ لَهُ وَلِهَذَا كُرِهَ بَيْعُهُ وَلَا بَأْسَ بِذَلِكَ مِنْ شَعْرِ الْبَهِيمَةِ وَصُوفِهَا لِأَنَّهُ انْتِفَاعٌ بِطَرِيقِ التَّزَيُّنِ بِمَا يَحْتَمِلُ ذَلِكَ وَلِهَذَا احْتَمَلَ الِاسْتِعْمَالُ فِي سَائِرِ وُجُوهِ الِانْتِفَاعِ فَكَذَا فِي التَّزَيُّنِ

[الكاساني ,بدائع الصنائع في ترتيب الشرائع ,5/126]

ولو انضمت الأصابع" بحيث لا يصل الماء بنفسه إلى ما بينها "أو طال الظفر فغطى الأنملة" ومنع وصول الماء إلى ما تحته "أو كان فيه" يعني المحل المفروض غسله "ما" أي شيء "يمنع الماء" أن يصل إلى الجسد "كعجين" وشمع ورمص بخارج العين بتغميضها "وجب" أي افترض "غسل ما تحته" بعد إزالته المانع 

(حاشية الطحطاوي 1/63)

وإن كان على ظاهر بدنه جلد سمك أو خبز ممضوغ قد جف فاغتسل ولم يصل الماء إلى ما تحته لا يجوز۔۔۔ولو كان شعر المرأة منقوضا يجب إيصال الماء إلى أثنائه ويجب على الرجل إيصال الماء إلى أثناء اللحية كما يجب إلى أصولها وإلى أثناء شعره وإن كان ضفيرا. كذا في محيط السرخسي.ولو ألزقت المرأة رأسها بطيب بحيث لا يصل الماء إلى أصول الشعر وجب عليها إزالته ليصل الماء إلى أصوله

(الفتاوى الهندية 1/63)

الانتفاع بأجزاء الآدمي لم يجز قيل للنجاسة وقيل للكرامة هو الصحيح كذا في جواهر الأخلاطي.قال أبو حنيفة - رحمه الله تعالى - ولا ينتفع من الخنزير بجلده ولا غيره إلا الشعر للأساكفة وقال أبو يوسف - رحمه الله تعالى - يكره الانتفاع أيضا بالشعر وقول أبي حنيفة - رحمه الله تعالى - أظهر كذا في المحيط

(الفتاوى الهندية 5/354)



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment