Sunday, 20 July 2025

സ്ത്രീകൾ വാഹനം ഓടിക്കുന്നതിന്റെ വിധി ?

 

വാഹനം ഓടിക്കൽ അനുവദനീയമായ കാര്യമാണ്. എന്നിരുന്നാലും സ്ത്രീകളുടെ വിഷയത്തിൽ അള്ളാഹുവിന്റെ കല്പന അനാവശ്യമായി വീട്ടിൽ നിന്ന് പുറത്തുപോകരുതെന്നാണ്.അത്യാവശ്യമുള്ള സന്ദർഭങ്ങളിൽ വീടിന് പുറത്ത് പോകുമ്പോൾ പാലിക്കേണ്ട അതേ നിബന്ധനകൾ (ഉദാ സമ്പൂർണ്ണ ഹിജാബ് മുതലായവ) പാലിച്ച് കൊണ്ട് വാഹനം ഓടിക്കൽ അനുവദനീയമാണ്.ഇനി ഫിത്നകളുടെ സാധ്യത ഉണ്ടെങ്കിൽ സാധാരണ സാഹചര്യങ്ങളിൽ വളരെ അത്യവശ്യമില്ലാതെ വാഹനം ഓടിക്കുന്നത് ഒഴിവാക്കണം. സ്ഥിരമായി മഹ്റമില്ലാതെ അന്യ പുരുഷന്മാരായ ഡ്രൈവറേ ആശ്രയിക്കുന്നതിനേക്കാൾ നല്ലത് സ്വന്തമായി വാഹനം ഓടിച്ച് പോകലാണ്. 77 കിലോമീറ്ററിൽ കൂടുതൽ ഭർത്താവോ മഹ്റമോ ഇല്ലാതെ യാത്ര ചെയ്യൽ അനുവദനീയമല്ല.അത് മറ്റ് സ്ത്രീകളുടെ കൂട്ടത്തിൽ ആണെങ്കിലും ശരി.


لَا تَرْكَبُ مُسْلِمَةٌ عَلَى سَرْجٍ لِلْحَدِيثِ. هَذَا لَوْ لِلتَّلَهِّي، وَلَوْ لِحَاجَةِ غَزْوٍ أَوْ حَجٍّ أَوْ مَقْصِدٍ دِينِيٍّ أَوْ دُنْيَوِيٍّ لَا بُدَّ لَهَا مِنْهُ فَلَا بَأْسَ بِهِ.....قَوْلُهُ وَلَوْ لِحَاجَةِ غَزْوٍ إلَخْ) أَيْ بِشَرْطِ أَنْ تَكُونَ مُتَسَتِّرَةً وَأَنْ تَكُونَ مَعَ زَوْجٍ أَوْ مَحْرَمٍ (قَوْلُهُ أَوْ مَقْصِدٍ دِينِيٍّ) كَسَفَرٍ لِصِلَةِ رَحِمٍ

[ابن عابدين ,الدر المختار وحاشية ابن عابدين (رد المحتار) ,6/423]



മുഫ്തി ഹാഫിസ് അബ്ദുറഹ്‌മാൻ ഖാസിമി പത്തനംതിട്ട


NB :മറ്റൊരു വിഷയം ഇപ്പോഴത്തെ മോഡേൺ ഡ്രെസ്സുകൾ സ്ത്രീകളുടെ ആകാര വടിവിനെ എടുത്തുകാണിക്കുന്നതും , ലെഗ്ഗിൻസ് പോലത്തെ പാൻസുകൾ ധരിച്ചുള്ള സ്കൂട്ടർ ഡ്രൈവിംഗ് പുരുഷന്മാരുടെ വികാരങ്ങളെ ഉണർത്തുന്നതുമാണ്. നാം കാരണം മറ്റൊരാൾ തെറ്റുകാരനായാൽ അതിന്റെ പാപ ഫലത്തിൽ നമ്മളും പങ്കാളികളാണെന്ന് മറക്കണ്ട. 

No comments:

Post a Comment