Sunday, 8 November 2026

ഉളുഹിയത്തിന്റെ വലിയ മൃഗത്തിൽ ഏഴുപേര് വരെ പങ്കാമല്ലോ. ഇതിൽ ഏഴിൽ കുറഞ്ഞാൽ പങ്കുകാർ ഒറ്റ സംഖ്യ എണ്ണത്തിൽ ആയിരിക്കണം എന്ന് നിർബന്ധം ഉണ്ടോ


ഉളുഹിയക്ക് വലിയ മൃഗങ്ങളിൽ പങ്കാളികളുടെ എണ്ണം പരമാവധി ഏഴ് പേരാണ്. ഏഴ് പേരിൽ കൂടുതലായി പങ്കാളികളാകുന്നത് അനുവദനീയമല്ല.

എന്നാൽ ഒരു വലിയ മൃഗത്തിൽ കൃത്യമായി ഏഴ് പേരുണ്ടാകണം എന്നോ പങ്കാളികളുടെ എണ്ണം ഒറ്റയോ ഇരട്ടയോ ആയിരിക്കണം എന്നോ നിർബന്ധമില്ല. ഏഴ് അല്ലെങ്കിൽ അതിൽ കുറവ്, ആറ്, അഞ്ച്, നാല് മുതലായ ഏത് എണ്ണത്തിലുള്ള ആളുകൾ ചേർന്നും ഉളുഹിയ അറവ് ശരിയാകുന്നതാണ്.


പിരമിഡ് ക്യൂബ് ആകർഷകമായ വിലയിൽ . ഇതിൽ നിന്നും വാങ്ങുക  




وَالْبَقَرُ وَالْبَعِيرُ يُجْزِي عَنْ سَبْعَةٍ إذَا كَانُوا يُرِيدُونَ بِهِ وَجْهَ اللَّهِ تَعَالَى، وَالتَّقْدِيرُ بِالسَّبْعِ يَمْنَعُ الزِّيَادَةَ، وَلَا يَمْنَعُ النُّقْصَانَ، كَذَا فِي الْخُلَاصَةِ

[مجموعة من المؤلفين، الفتاوى الهندية، ٣٠٤/٥]



മുഫ്തി ഹാഫിള് അബ്ദുറഹ്മാൻ ഖാസിമി പത്തനംതിട്ട

No comments:

Post a Comment