Friday, 6 March 2020

ഖുതുബ നടന്നുകൊണ്ടിരിക്കെ സ്വലാത്ത് കേട്ടാൽ സ്വലാത്ത് നമുക്കും പറയാമോ



ഖുതുബ നടക്കുമ്പോള്‍ മൌനമായി ഖുതുബ ശ്രദ്ധിച്ചുകേള്‍ക്കലാണ് ഏറ്റവും പുണ്യമായ കര്‍മം. അപ്പോള്‍ ഖുര്‍ആന്‍ പാരായണം ചെയ്യലോ ദിക്റ് ചൊല്ലലോ ഒന്നും സുന്നത്തില്ല.


എന്നാല്‍ ദൂരം കാരണമോ മറ്റൊ ഖുതുബ കേള്‍ക്കാന്‍ കഴിയാത്തവര്‍ക്ക്, മറ്റുള്ളവര്‍ക്ക് പ്രയാസമാവാത്ത രൂപത്തില്‍ ശബ്ദം കുറച്ച് ഖുര്‍ആന്‍ പാരായണമോ ദിക്റ് ചൊല്ലലോ ആകാവുന്നതാണ്. അന്നേരം ചൊല്ലുന്ന ദിക്റുകളില്‍ ഏറ്റവും പുണ്യം സ്വലാത്തിനാണ് (തുഹ്ഫ, ശര്‍വാനീ 3/360)


മറുപടി നൽകിയത്   മുബാറക് ഹുദവി അങ്ങാടിപ്പുറം

No comments:

Post a Comment