Friday, 6 March 2020

പന്നിയിറച്ചി അറിയാതെ കഴിച്ചാലും, അറിഞ്ഞു കൊണ്ട് കഴിച്ചാലുമുള്ള വിധികൾ എന്താണ്? ശേഷം എങ്ങനെയാണ് ശുദ്ധിയാവുക?



പന്നിമാംസം കഴിക്കല്‍ ഹറാമാണ്. ഏതു തെറ്റും മനപ്പൂര്‍വ്വം ചെയ്താലേ കുറ്റമുള്ളൂ എന്നത് ഇവിടെയും ബാധകമാണെന്നതില്‍ സംശയമില്ലല്ലോ.


നായ, പന്നി എന്നിവ ശക്തികൂടിയ നജസായതിനാല്‍ അവകൊണ്ട് നജസായത് ഏഴ് പ്രവാശ്യം കഴുകലും അതിലൊന്ന് മണ്ണ് കലക്കിയ വെള്ളംകൊണ്ടായിരിക്കലും നിര്‍ബന്ധമാണ്.


ഇത്തരം ശക്തികൂടിയ നജസ് ഭക്ഷിച്ചാലെന്ത് ചെയ്യണമെന്നതാണ് ഇവിടെ ചോദിക്കപ്പെട്ടിട്ടുള്ളത്.


നായയുടെ മാംസം ഭക്ഷിക്കുകയോ നായയുടെ പാല്‍കുടിക്കുകയോ ചെയ്യുകയും അത് വിസര്‍ജിക്കുകയും ചെയ്താല്‍ എന്തുചെയ്യണമെന്ന ചോദ്യത്തിന് ഇബ്നുഹജര്‍(റ) ഫത്’വ നല്‍കിയത് ഫതാവാഇബ്നുഹജര്‍  (4/46)ല്‍ കാണാം.


ആരെങ്കിലും നായയുടെ മാംസം (ഉദാഹരണത്തിന്) കഴിച്ചാല്‍ ഏഴുപ്രാവശ്യം വായ കഴുകുകയും ഒരുപ്രാവശ്യം മണ്ണുകലക്കിയ വെള്ളംകൊണ്ട് കഴുകുകയും ചെയ്താല്‍ വായ ശുദ്ധിയായി. വിസര്‍ജിച്ചാല്‍ ആ സ്ഥലം സാധാരണ പോലെ മനഹോരം ചെയ്താല്‍ മതി. 7 പ്രാവശ്യം കഴുകല്‍ വേണ്ട. ശക്തിയേറിയ നജസാണെങ്കിലും ആമശയത്തിലെത്തി വിസര്‍ജ്യവസ്തുവായി മാറിയതോടെ അതിന്‍റെ വിധി മാറിയെന്നതാണ് കാരണം.


മറുപടി നൽകിയത്   മുബാറക് ഹുദവി അങ്ങാടിപ്പുറം


No comments:

Post a Comment